ബുധനാഴ്‌ച, ഏപ്രിൽ 27, 2011

ഞാനും ഒരമ്മയാ.....



പേറ്റു നോവിനെ പോലെ മറ്റൊരു നോവും ഈ ലോകത്തില്ലെന്നും എന്നാല്‍ ആ അനുഭൂതിയേക്കാള്‍ സുഖമുള്ള മറ്റൊരു അനുഭൂതി വേറൊന്നുമില്ലെന്നും വിശ്വസിക്കുന്ന ഒരമ്മയാണ് ഞാന്‍ .കടിഞ്ഞൂല്‍ പ്രസവ സമയത്ത് വേദനയാല്‍ എല്ലാം മറന്നു അട്ടഹസിക്കുന്ന പാവം പെണ്‍കുട്ടിയോട് സഭ്യമല്ലാത്ത ഭാഷയില്‍ ഡോക്ടര്‍മാര്‍ കയര്‍ക്കുന്നതും ഇപ്പൊ കെടന്നു മോങ്ങിയിട്ടെന്തു കാര്യം കുറച്ചു കൂടെ സഹിക്ക് എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞു അവളെ മാനസികമായി തകര്‍ക്കുന്നതും നാട്ടിന്‍ പുത്തുകാരിയായ അക്ഷരാഭ്യാസമില്ലാത്ത വയറ്റാട്ടിയല്ല. തന്റെ മുമ്പില്‍ വരുന്ന രോഗികള്‍ ഏറ്റവും നല്ലതും യുക്തവുമായ ചികിത്സ നല്‍കും എന്ന് പ്രതിജ് എടുത്തു സേവനത്തിനു ഇറങ്ങുന ഡോക്ടര്‍മാര്‍ തന്നെ ആണ്. ഈ അസഭ്യ വര്‍ഷങ്ങള്‍ കേട്ട് ചിരിക്കുന്നതോ ഇത് കേട്ട് ചുറ്റിലും പരിചരിക്കാന്‍ നില്‍ക്കുന്ന ഭൂമിയിലെ മാലാഖമാരും.

ഞാന്‍ മൂന്നു മക്കളുടെ അമ്മയായി എന്നു പറഞ്ഞ ഒരു സ്ത്രീയോട് തമാശ രൂപത്തില്‍ ആണെങ്കിലും ഒരു ബന്ധുവിന്റെ മറുപടി ഡീ നീ പ്രസവിച്ചതല്ലല്ലോ കീറി എടുത്തതല്ലേ പേറ്റു നോവ്‌ അനുഭവിച്ചവരെയാ അമ്മ എന്നു വിളിക്കുക? .ഇത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനല്ല തോന്നിയത് ഒരു ക്രൂരമായ തമാശ ആയിട്ടെ അനുഭവപ്പെട്ടുള്ളൂ . ഗര്‍ഭിണികളിൽ ചിലർ വേദന അറിയാതിരിക്കാന്‍ ഓപറേഷന്‍ മതി എന്നു പറയുന്നു .അത് പോലെ പണമുള്ളവര്‍ പൊങ്ങച്ചത്തോടെ എനിക്ക് സിസേറിയന്‍ ആയിരുന്നു രണ്ടും എന്നും പറയുന്നത് കേള്‍ക്കാറുണ്ട് .ഇന്ന സമയത്ത് ജനിക്കുന്ന കുട്ടിക്ക് ഐശര്യമുണ്ടാകുമെന്ന് കവടി നിരത്തി പറയുന്നത് കേട്ട് ഭാര്യയുടെ പ്രസവം ആ സമയത്ത് സിസേറിയന്‍ ആക്കിമാറ്റുന്ന അന്ധ വിശ്വാസികളും ഈ ലോകത്ത് ധാരാളം .

ഒന്നും രണ്ടും സിസേറിയന്‍ ആയതു കൊണ്ട് മൂന്നാമത്തേതു ഉറപ്പായും സിസേറിയന്‍ ആകുമെന്ന് ഉറപ്പിച്ചു വിധി എഴുതിയ ചില കേസുകള്‍ സുഖമായി പ്രസവിച്ചതും നമുക്ക് കാണാം .നമ്മുടെ നാട്ടിലെ ഡോക്ടര്‍ മാരെ പോലെ അമിതമായ തിരക്കില്ലാത്തത്‌ കൊണ്ടാകാം ഗള്‍ഫു നാടുകളില്‍ സിസേറിയന്റെ കണക്കുകൾ കുറവ് ..ഇവിടങ്ങളില്‍ ഒരു ഗര്‍ഭിണിക്ക്‌ ഡോക്ടര്‍ കൊടുത്ത ഡേറ്റ് കഴിഞ്ഞാലും അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നില്ല .പരിശോധിച്ച ശേഷം കുഴപ്പമില്ല എന്നു കണ്ടാല്‍ വേദന വരുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞു തിരിച്ചയക്കുന്നു.നമ്മുടെ കേരള നാട്ടിലാണെങ്കില്‍ അടുത്ത നിമിഷം കത്തി വെക്കുന്നു. കുറച്ചു കാലം പ്രവാസിയായ ഒരമ്മ ആദ്യ പ്രസവം ഗള്‍ഫില്‍ നടത്തി രണ്ടാമത്തേതിന് നാട്ടില്‍ ആയപ്പോള്‍ കൊടുത്ത ഡേറ്റി പ്രസവിക്കാഞ്ഞിട്ടു ഓപറേഷന്‍ നിര്‍ദ്ദേശിച്ചു .അപ്പൊ ആ അമ്മ പറഞ്ഞു ഞാന്‍ ആദ്യത്തെ കുട്ടിയേയും ഇത്തിരി വൈകിയാ പ്രസവിച്ചത് എനിക്ക് ഓപറേഷന്‍ വേണ്ട . ന്ന് വാശി പിടിച്ചതു കാരണം ബന്ധുക്കള്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി വണ്ടിയില്‍ സുഖമായി പ്രസവിച്ചതും നമ്മുടെ കേരളത്തിൽ തന്നെ.





സുഖ പ്രസവമാണെങ്കിൽ ആസമയം അനുഭവിക്കുന്ന വേദനയോടെ അത് കഴിഞ്ഞു, പിന്നീട് അത് ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ഒരു നോവ്‌ മാത്രമായി മാറുന്നു. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ ബോധം തിരിച്ചു കിട്ടിയാല്‍ തന്റെ പൊന്നോമനയെ മാറോടു ചേര്‍ത്തു പിടിച്ചു ഒന്ന് മുലയൂട്ടുവാന്‍ കൂടി ആ അമ്മക്ക് പറ്റുന്നില്ല . അവിടം മുതല്‍ വേദന തുടങ്ങുകയായി. ഒന്ന് രണ്ടു ദിവസം കഠിനമായ വേദനയാണെന്നതില്‍ തര്‍ക്കമില്ല .
ഈ ആഴ്ച കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ചില സംഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ചേര്‍ത്തല താലൂക്കാശുപത്രിയിലും കടയ്ക്കല്‍ താലൂക്കാശുപത്രിയിലും ഈ യിടെ നടന്ന കൂട്ട സിസേറിയന്‍ ണക്ക് ഞെട്ടലുണ്ടാക്കി. സര്‍ക്കാന്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന സാധാരണക്കാരായ പാവം രോഗികളെ മാത്രമല്ല. ഏതൊരു അമ്മയ്ക്കും ആശങ്ക ഉണ്ടാക്കുന്ന നടപടി ആണ്. മെഡിക്കല്‍ എത്തിക്സിനു തീര്‍ത്തും കടക വിരുദ്ധമായ ഇത്തരം നടപടികള്‍ എടുത്തത് എന്തിനു വേണ്ടി ആയിരുന്നു എന്ന് കൂടി അറിയുമ്പോഴാണ് നാം എത്തി നില്‍കുന്ന അപകടത്തിന്റെ ആഴം മനസ്സിലാകുന്നത്.


ആശുപത്രിയിലെ അനസ്ത്യേഷ്യ ഡോക്ടര്‍മാര്‍ക്ക് പത്തു ദിവസം ലീവെടുക്കുന്നതിനു വേണ്ടി മാത്രമാണ് അവിടെ ചികില്‍സ തേടി എത്തിയ പാവം രോഗികളെ പിടിച്ചു നാല്‍ക്കാലികളെ പോലെ കൂട്ട സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. രണ്ടു ദിവസത്തിനുള്ളില്‍ 19 സിസേറിയനുകള്‍ രുപത്തി അൻചാം തിയ്യതി ഡേറ്റ് കൊടുത്തവരെ കൂടി 20 നുള്ളില്‍ സിസേറിയന്‍ നടത്തി. ഏപ്രില്‍ മാസത്തില്‍ മാത്രം 71 പ്രസവം നടന്നതില്‍ 40 സിസേറിയന്‍ .ഒരു മാസത്തില്‍ ശരാശരി നൂറില്‍ അധികം പ്രസവം നടന്നതിൽ പകുതിയിലധികവും സിസേറിയനത്രേ . ചേര്‍ത്തല താലൂക്കാശുപത്രിയും കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നിന്നും ഇപ്പോള്‍ പുറത്തു വന്ന വിവരം മാത്രമാണ് നമ്മള്‍ അറിഞ്ഞത്. ഇനി മറ്റുള്ള ആശുപത്രികളിലും സ്ഥിതിഗതികള്‍ ഇങ്ങനെയാകില്ല എന്നാരു കണ്ടു. ഇവിടങ്ങളില്‍ ഇതിനു നേതൃത്വം കൊടുത്തത് സ്ത്രീ ഡോക്ടര്‍ മാര്‍ ണെന്നുള്ളതും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ സിസേറിയന്‍ ചെയ്തത് 21 പേരെ .
സിസേറിയന്‍ ആയാല്‍ സാധാരണ പ്രസവത്തെക്കാൾ ശാരീക പരിചരണവും വിശ്രമവും കൂടുതലായി വേണമെന്ന് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കാറുണ്ട് .ഈ സിസേറിയന്‍ നടത്തിയ എത്ര പേര്‍ കൂലി വേല ചെയ്തു അന്നന്നത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവര്‍ ആയിരിക്കുമെന്ന് .ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവ ചിന്തിച്ചിരുന്നുവെങ്കി..............
സിസേറിയന്‍ ആവശ്യമുള്ള കേസുകള്‍ ഉണ്ട്. കുഞ്ഞിന്റേയും അമ്മയുടെയും ജീവന്‍ അപകടമാവുന്ന ഘട്ടം വരുമ്പോഴും ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സിസേറിയ വേണ്ടി വരും. അത് മനുഷ്യ നന്മക്കായി നമ്മുടെ വൈദ്യ ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത് വളരെധികം ദുരുപോയോഗം ചെയ്യപ്പെടുന്നു എന്നതാണ് സമീപ കാസംഭവങ്ങള്‍ തെളിയിക്കുന്നത് . അതാവട്ടെ ഏറെ ആശങ്കാ ജനകവും.

83 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സിസേറിയന്‍ ആവശ്യമുള്ള കേസുകള്‍ ഉണ്ട്. കുഞ്ഞിന്റേയും അമ്മയുടെയും ജീവന്‍ അപകടമാവുന്ന ഘട്ടം വരുമ്പോഴും ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സിസേറിയൻ വേണ്ടി വരും. അത് മനുഷ്യ നന്മക്കായി നമ്മുടെ വൈദ്യ ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത് വളരെയധികം ദുരുപോയോഗം ചെയ്യപ്പെടുന്നു എന്നതാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത് അതാവട്ടെ ഏറെ ആശങ്കാ ജനകവും.

കുറ്റൂരി പറഞ്ഞു...

കടിഞ്ഞൂല്‍ പ്രസവം സിസേറിയനാണെങ്കില്‍ പിന്നാലെ വരുന്ന എല്ലാ പ്രസവങ്ങളൂം സിസേറിയനേ ചെയ്യാഅവൂ എന്ന വാശി നമ്മുടെ ഡോക്ടര്‍മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഇന്ന് നിലനില്‍കുന്നുണ്ട്. എന്നാല്‍ ഉമ്മു അമ്മാര്‍ പറഞ്ഞപോലെ പേറ്റു നോവെന്നത് ആ സമയത്തുള്ള ഒരു നോവാനെങ്കില്‍ പിന്നാലെ വരുന്ന സന്തോഷം (കുഞിക്കാല്‍) ആ നോവിനെ ഇല്ലായ്മചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
പിന്നെ പേറ്റു നോവിനാല്‍ അലറിക്കരയുന്ന പാവം പെണ്‍കുട്ടിക്ലോട് ആദ്യമേ നോക്കേണ്ടീയിരുന്നുവെന്ന് പറയുന്ന ഡോക്ടര്‍മാര്‍ സാംസ്കാരിക കേരളത്തിന്നപമാനമാണ്‌. ഒരു സ്ത്രീക്ക് പ്രസവ സമയത്ത് ഏറ്റവും കൂടുതല്‍ വേണ്ടത് ആശ്വാസ വാക്കുകളൂം പരിളാനകളുമാണ്‌. അതുകൊണ്ട് തന്നെ പല ഗള്‍ഫു നാടുകളീലും പ്രസവ സമയത്ത് ഒപ്പം നിന്ന് സാന്ത്വനിപ്പിക്കാന്‍ ഭര്‍ത്താക്കന്‍മാരെ അനുവദിക്കുന്നുമുണ്ട്. നമ്മുടെ നാട്ടീല്‍ അത്തരം ഒരവസ്ഥ വന്നിട്ടുണ്ടോ എന്നറിയില്ല. ബന്തുക്കളീല്‍ നിന്നും മറ്റുമുള്ള ആശ്വാസ, പരിളാനകള്‍ക്കപ്പുറം ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ സന്തോഷവതിയാക്കുന്നതു, വേദനകള്‍ മറക്കുന്നതുമെല്ലാം സ്വന്തം ഭര്‍ത്താവില്‍ നിന്നുള്ള സാന്ത്വന വാക്കുകളൂം തലോടലുകളുമാണ്‍. അതിനാല്‍ പ്രവാസികള്‍ ശ്രദ്ധിക്കുക..നാട്ടീല്‍ ഭാര്യമാരുടെ പ്രസവം അടൂത്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടൊന്ന് അവരെ സമാധാനിപ്പിക്കാനായി അവരുടെ അടുത്തെത്താന്‍ ശ്രമിക്കുക.
നന്നായിരിക്കുന്നു..ആശംസകള്‍

ഷമീര്‍ തളിക്കുളം പറഞ്ഞു...

ആതുരാലയങ്ങള്‍ അറവു ശാലായായി മാറുന്നു....!
പണ്ട്, വയറ്റാട്ടികള്‍ വളരെ ഈസിയായി ചെയ്തിരുന്ന ഈ ജോലി സൂപ്പര്‍ സ്പെഷ്യലിട്ടികള്‍ ഏറ്റെടുത്തതതോടെ കീറല്‍ മാത്രമായി....! മാലാഖമാര്‍ രക്ത ദാഹികലാവുമ്പോള്‍ നാം ആരെയാണ് വിശ്വസിക്കേണ്ടത്...?

പ്രസക്തമായ വിഷയത്തിന് അനിയോജ്യമായ ആവിഷ്കാരം. ആശംസകള്‍...

രമേശ്‌ അരൂര്‍ പറഞ്ഞു...

സിസേറിയന്‍ നമ്മുടെ നാട്ടിലെ വളര്‍ന്നു വരുന്ന ഒരു വമ്പന്‍ ആശു പത്രി വ്യവസായമാണ്‌ ...തിരക്കോ അടിയന്തിര സാഹചര്യമോ ഒന്നും ഇല്ലെങ്കില്‍ പോലും സിസേറിയന്‍ നിര്‍ദേശിക്കുന്ന ഡോക്റ്റര്‍ മാരും ഒരു സ്റ്റാറ്റസിനു വേണ്ടി ആ വേദനയും ചിലവും ഇരന്നു വാങ്ങിക്കുന്ന പ്രതിശ്രുത അമ്മമാരും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത് ഒട്ടും കൌതുകം ഇല്ലാത്ത ഒരു പഴയ വാര്‍ത്ത മാത്രമാണ് ...ഇതിപ്പോ പാവപ്പെട്ടവര്‍ ചെന്ന് പെടുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ആയതു കൊണ്ടും അഗ്രസീവായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂഴ്ന്നു അന്വേഷിച്ചത് കൊണ്ടും വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമാണ് ..ധനികരും ഇടത്തരക്കാരും ചെന്ന് പെടുന്ന വമ്പന്‍ ആശുപത്രികളില്‍ നടക്കുന്ന സിസേറിയന്‍ കണക്കു ഞെട്ടിക്കുന്നതാണ് ..താല്‍ക്കാലികം ആണെങ്കിലും ഈറ്റ് നോവ്‌ (പ്രസവ വേദന എന്ന ലോകത്തിലേക്ക് ഏറ്റവും ഭയങ്കര മെന്നു അമ്മമ്മാര്‍ മരിക്കും വരെ പറയാറുള്ള വേദന )
അല്പം പോലും അനുഭവിക്കാന്‍ ഇഷ്ടമില്ലാത്ത തടിച്ചി (മടിച്ചിയും)പ്പാറു മാര്‍ എത്രയധികമാണെന്നു വല്ല കണക്കും ആര്‍ക്കെങ്കിലും ഉണ്ടോ ? ഇല്ലെന്നാണ് ഡോക്റ്റര്‍മാരും അല്ലാത്തവരും പറയുന്നത് ...
കാശുണ്ടെങ്കില്‍ നമ്മള്‍ക്കും സിസേറിയന്‍ തന്നെ മതി എന്ന് തീരുമാനിക്കുന്ന കൂലിപ്പണിക്കാരും ഉണ്ട് ...

ആചാര്യന്‍ പറഞ്ഞു...

അതെ ഇന്നത്തെ നേര്സുമാരെയും ഡോക്ടര്‍മാരെയും കാണണം ..ആശുപത്രികള്‍ സേവനം എന്നതില്‍ ഉപരി പണക്കൊഴുപ്പിന്റെ ,അരവുശാലകളുടെ രൂപത്തിലേക്ക് പോകുമ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും...

..naj പറഞ്ഞു...

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ പേര് പറഞ്ഞാണ്

""ആദര്‍ശ്"" കെട്ടിട സമുച്ചയം പണിതത്.. എന്നീട്ട് !!

ടു ജി സ്പെക്ട്രം ഇടപാടില്‍ ലക്ഷം കോടിയാണ് സാടലൈട്ടു പോലെ രാഷ്ട്രീയ അപ്പസ്തോലന്മാര്‍ക്കു ചുറ്റും കറങ്ങിയത് !

പിന്നെ കുറെ കോടികളുടെ അഴിമതി കഥകള്‍ പലതും ഓര്‍മയില്‍ നിര്‍ത്താന്‍ സ്ഥലമില്ല.

പ്രതികരിച്ചു പ്രതികരിച്ചു പ്രതികരണം ഇപ്പോള്‍ വഴിപാടായി.

ജനങ്ങള്‍ തെരെഞ്ഞെടുതവരാന് ഭരിക്കുന്നതെന്നാണ് വെപ്പ്. അത് സത്യമെന്നരിയണമെങ്കില്‍ മേല്‍ പറഞ്ഞ അഴിമതികള്‍ വായിക്കണം. എന്ടോ സള്‍ഫാന്‍ വിഷയത്തില്‍ ""നമ്മളോട് സ്നേഹമുള്ള"" ഭരണ കര്‍ത്താക്കളുടെ നിലപാട് അറിയണം.

പിന്നെ ഇത് വിഷയം വേറെ ! എങ്കിലും താഴെ തട്ടിലേക്ക് വരുമ്പോള്‍ അതും ഇതും ഒക്കെ ബന്ധപെട്ടു കിടക്കുന്നു.

കൂട്ട സിസ്സേരിയന്‍ !

ആരോഗ്യമന്ത്രി പറഞ്ഞില്ലേ. ഇപ്പ ശരിയാക്കി തരാമെന്നു. ഡോക്ടര്‍ മാരെ സ്ഥലം മാറ്റിയില്ലേ ! ഇതൊക്കെ ആര്‍ക്കോ വേണ്ടി, നിലനില്പ്പിന്നു വേണ്ടി ചെയ്യുന്നതല്ലാതെ ഇതിലൊന്നും ഒരു ജനാധി പത്യവുമില്ലെന്നെ. അതെല്ലാം നേതാക്കന്മാരും, അവര്‍ നിലനിര്‍ത്തുന്ന ഇവരടങ്ങുന്ന മെഷിനറിയും എന്നെ ജെനെടിക് changes വരുത്തി പണാധിപത്യമാക്കി. ഇനി അന്വേഷണ കമ്മീഷന്‍, റിപ്പോര്‍ട്ട് ! അത് പതിവ് പോലെ ചിതലരിച്ചു എവിടെങ്കിലും കിടക്കും...

കൂട്ട സിസ്സേരിയന്‍ ഇനിയുമുണ്ടാകും, ഡോക്ടര്‍ മാര്‍ സ്ഥലം മാറും...അന്വേഷണ കമ്മീഷന്‍ വരും...പോകും...ഇതാണ് നമ്മുടെ രാഷ്ട്രീയ ജനാധിപത്യം !

മുട്ടിപായി പ്രാര്‍ഥിക്കുക...!

www.viwekam.blogspot.com

കൊമ്പന്‍ പറഞ്ഞു...

സമക്കാലിക മായ ഒരു വിഷയത്തിലുള്ള ഗഹനമായ ഒരു ചിന്ത
ഈ സിസേറിയന്‍ കാരണം ജീവിത സ്വപ്നങ്ങളുടെ മണി മാളിക ഉടഞ്ഞു പോയ എത്ര ജീവിതങ്ങള്‍ ഉണ്ട് ഈ ദുനിയാവില്‍
അതിലൊരാളാണ് ഞാന്‍

പക്ഷേ ആതുര സേവന രംഗത്തുള്ള എല്ലാവരെയും ഈ ഒരു സിസേരിയന്റെ പേരില്‍ കുട്ടപെടുത്തുന്നത് ശരിയല്ല നല്ല മനസ്സുള്ള ഒരു പാട് ആളുകള്‍ ഈ മേകലയില്‍ ഉണ്ട് എന്നത് നമ്മള്‍ ഓര്‍ക്കണം

ente lokam പറഞ്ഞു...

വളരെ വലിയ ശിക്ഷയാണ്

ഈ വൈദ്യന്മാര്ക് ഇപ്പോള്‍

കൊടുത്തിരിക്കുന്നത്‌ .ഒരു

സ്ഥലം മാറ്റം .പോരെ ?

ഇനി അവിടെ തുടങ്ങാമല്ലോ

ഇവരുടെ അടുത്ത കലാ പരിപാടി !!

നല്ല ലേഖനം .ആശംസകള്‍.

ഇതേ വിഷയത്തില്‍ "ഒരില വെറുതെ" എഴുതിയ ലേഖനം രാവിലെ വായിച്ചു ...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഈ വിഷയത്തില്‍ ഞാന്‍ വായിക്കുന്ന ആദ്യ ലേഖനമാണിത്. ആദ്യമായി അതിന് അഭിനന്ദനം.

ഡോക്റ്റര്‍ വിഭാഗം പഠിക്കുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വിഭാഗമാണ് ഗൈനകോളജി. അതിന് അവര്‍ പറയുന്ന ന്യായം ഇതാണ് 'മുടക്കുമുതല്‍ പെട്ടെന്ന് തിരിച്ച് കിട്ടും'. ആ മുടക്കുമുതല്‍ തിരിച്ചെടുക്കുന്നതിനാണ് അവര്‍ കുഞ്ഞുങ്ങളെ കീറി എടുക്കുന്നത്. കാശിന് വേണ്ടി കൈ വെട്ടാനും, കാല്‍ വെട്ടാനും, തല വെട്ടാനും നടക്കുന്ന കൊട്ടേഷന്‍ കാരും ഈ ഡോക്റ്റേര്‍സും തമ്മില്‍ എന്ത് വെത്യാസം? കുഞ്ഞിനെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തനിക്കവകാശപ്പെട്ട സമയം വരെ കിടക്കാന്‍ അനുവദിക്കാത്ത കാട്ടാളന്മാര്‍.

സിസേറിയന്‍ നടത്താനുണ്ടായ കാരണങ്ങളാണ് രസം. ബന്ധുവിന്റെ കല്ല്യാണം, ദു:ഖവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ലീവ് ദിവസങ്ങളില്‍ ഹോസ്പിറ്റലില്‍ നിന്നും ഉള്ള ശല്ല്യം ഇല്ലാതിരിക്കാന്‍.

'മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു' എന്ന കുറുമ്പടിയുടെ വാക്കുകള്‍ ഇവിടെ കടമെടുക്കുന്നു.

(എല്ലാ ഡോക്റ്റര്‍മാരേയും ഈ വിഭാഗത്തില്‍ പെടുത്തുന്നില്ല. ഇവര്‍ക്ക് വിപരീതമായി നന്മയുടെ എത്രയോ മുഖങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവര്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ)

കെ.എം. റഷീദ് പറഞ്ഞു...

ഗര്‍ഭവും പ്രസവവും മുമ്പ് കാലത്ത് ഒരു രോഗമോ
വലിയ പ്രശ്നമോ അല്ലായിരുന്നു ( ഇന്നും ആദിവാസികള്‍ക്കും, നഗര വൈകൃതം
കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളിലും പ്രസവം ഒരു രോഗമല്ല )
ഇന്ന് ഡോക്ടര്‍ മാര്‍ക്ക് പ്രസവം എന്നത് സാമ്പത്തികമായി ഏറെ നേട്ടം ലഭിക്കുന്ന ഒന്നാണ്
മിക്ക ഡോക്ടര്‍മാര്‍ക്കും സ്വന്തമായോ സഹ ഡോക്ട്ര്മാരുമായി ചേര്‍ന്നോ സകാനിംഗ് സെന്ററുകള്‍ ഉണ്ട്
അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയ ആദ്യ മാസമുതല്‍ സ്കാനിംഗ് നിര്‍ബന്ധമായി ചെയ്യിക്കാറുണ്ട്
സ്ത്രീകള്‍ കുറച്ചുകൂടി ജാഗ്രത പാലിച്ചാല്‍ പല ചൂഷണങ്ങളില്‍ നിന്നും രക്ഷപെടാം
വളരെ പ്രസക്തമായ പോസ്റ്റ്‌

SHANAVAS പറഞ്ഞു...

ഈ വിഷയത്തില്‍ ഞാന്‍ ആദ്യം വായിക്കുന്ന പോസ്ടാണ് ഇത്.ഉള്ളടക്കം ഗംഭീരമായി.വിദ്യാഭ്യാസമുള്ള വിവരദോഷികളുടെ നാടാണ് നമ്മുടേത്‌.ഒന്നാമത് ഗര്‍ഭ ധാരണവും പ്രസവവും നമ്മുടെ നാട്ടില്‍ ഇന്ന് ഒരു വലിയ രോഗം പോലെയാണ് കൊണ്ടാടുന്നത്.ഇന്ന് കേരളത്തില്‍ നടക്കുന്ന തൊണ്ണൂറു ശതമാനം പ്രസവവും ആശുപത്രികളിലാണ് .ബാക്കി പത്തു ശതമാനം വല്ല ആദിവാസികളും ആയിരിക്കും.ഈ മാനസികാവസ്ഥയെ ആണ് ഡോക്ടര്‍മാര്‍ മുതലെടുക്കുന്നത്.മറ്റൊരു കാരണം ഇന്ന് സ്ത്രീകളുടെ ആദ്യ പ്രസവത്തിലെ പ്രായമാണ്.പണ്ട് ഇരുപതു വയസ്സായിരുന്ന ആദ്യ പ്രസവ പ്രായം ഇപ്പോള്‍ ഇരുപത്തി എട്ടു വരെ ആയിട്ടുണ്ട്‌.അതും കീറി പ്രസവത്തിന്റെ ഒരു കാരണം ആണ്.സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കണക്കെ വെളിയില്‍ വന്നുള്ളൂ.സ്വകാര്യ ആശുപത്രിയിലെ കണക്കു ഞെട്ടിക്കുന്നത് ആയിരിക്കും.സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഗുണവും കൂടി ആണ് ഇത്.ഇരുപതു മുതല്‍ അമ്പതു ലക്ഷം വരെയല്ലേ തലവരി?അത് തിരിച്ചു പിടിക്കാന്‍ ഡോക്ടര്‍മാര്‍ സകല അടവും പയറ്റും .ഇപ്പോള്‍ പേടി മറ്റൊന്നാണ്.ജഡ്ജിക്ക് നീണ്ട ലീവില്‍ പോകണമെങ്കില്‍ കൊലക്കേസ് പ്രതികളെയെല്ലാം തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടു പോകുമോ എന്നതാണ് ആ പേടി. ഉമ്മു അമ്മാറിന്റെ പോസ്റ്റിനു അഭിനന്ദനങ്ങള്‍.

mayflowers പറഞ്ഞു...

എഴുതിയ എല്ലാ കാര്യങ്ങളോടും പൂര്‍ണമായും യോജിക്കുന്നു,ഒന്നൊഴികെ.,
ഓര്‍ക്കുമ്പോള്‍ അതൊരു സുഖമുള്ള നോവായി അനുഭവപ്പെടാറില്ല കേട്ടോ..
കാലിക വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള ഉമ്മു അമ്മാറിന്റെ പ്രതിബദ്ധത അഭിനന്ദനാര്‍ഹം..

ആളവന്‍താന്‍ പറഞ്ഞു...

പ്രതിഷേധം നന്നായി....

അലി പറഞ്ഞു...

ഇപ്പോൾ സർക്കാർ തന്നെ സിസേറിയന് മാർഗ്ഗരേഖം ഉണ്ടാക്കുമെന്ന് പറയുന്നു. ഈ ഡോക്ടർമാർ പഠിച്ച പുസ്തകത്തിലൊന്നും എപ്പോഴാണ് സിസേറിയൻ വേണ്ടതെന്ന് പറയുന്നില്ലെ? ഏതു രേഖ വന്നാലും നടപ്പിലാക്കുന്നത് ഇവർ തന്നെയാവുമ്പോൾ വല്യ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.

നല്ല പോസ്റ്റ്
ആശംസകൾ!

sreee പറഞ്ഞു...

കഷ്ടം തന്നെ. മാരത്തൺ സിസേറിയനു ശേഷം അമ്മമാരും കുഞ്ഞും കിടന്നതുപോലും വെറും നിലത്ത്.ആർക്കൊക്കെയോ വേണ്ടി. അതും സർക്കാരാശുപത്രിയിൽ.(എല്ല ഡോക്ടർമാരും ഇങ്ങനെയാണെന്നു എനിക്കഭിപ്രായമില്ല ഉമ്മൂ) . എന്തായാലും പോസ്റ്റ് ഉചിതമായി.

Hashiq പറഞ്ഞു...

മാ നിഷാദാ..... ഇപ്പോള്‍ കൊടുത്ത ശിക്ഷയിലൊന്നും ഇവര്‍ ഒതുങ്ങുമെന്ന് തോന്നുന്നില്ല.... ഈ തെറ്റ് അവര്‍ ആവര്‍ത്തിക്കില്ലായിരിക്കും... പകരം ഇതിനേക്കാള്‍ ഗുരുതരമായ മറ്റെന്തെങ്കിലും കാണിക്കും... ഇതുവരെയുള്ള അനുഭവങ്ങള്‍ അതാണ്‌ കാണിക്കുന്നത്..... ഈ പോസ്റ്റിട്ട ഉമ്മു അമ്മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു... ഒപ്പം ഈ വിഷയം ചൂടാറിയപ്പോള്‍ ഉപേക്ഷിച്ച് ' രാജുമോന്റെ' കല്യാണത്തിന് പുറകെ പോകാതിരുന്ന മാദ്ധ്യമങ്ങളും.........

Unknown പറഞ്ഞു...

ഈ വിഷയകമായി ആരും എഴുതിയില്ലല്ലോ എന്ന് നിനച്ചിരിക്കുകയായിരുന്നു.പറഞ്ഞതൊക്കെ സത്യം തന്നെ.ഇവിടെത്തെ ഡോക്ടര്‍മാരുടെയും സിസ്റ്റര്‍മാരുടെയും "സ്വഭാവഗുണം"കാരണം എക്സ് പ്രാവാസിനി ആയ ശേഷവും പ്രസവം ഗള്‍ഫില്‍ തന്നെയായിരുന്നു.
ഒരൊറ്റ ദിവസത്തെ ഉറക്കമൊഴിക്കലില്‍ ജോലി തീര്‍ക്കാന്‍ ഒരുപാട് ഗര്‍ഭിണികള്‍ക്ക് ഡേറ്റ് കൊടുത്ത് മരുന്ന് വെച്ച് വേദന വരുത്തുന്ന സമ്പ്രദായം സാധാരണ മാണിന്നു.സിസേരിയനാകുംപോള്‍ ശ്രദ്ധിക്കപ്പെടുന്നു.
സുഖമുള്ള നോവിനോട് എനിക്കും അഭിപ്രായമില്ല കേട്ടോ.

hafeez പറഞ്ഞു...

ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലെങ്കിലും കൂട്ട പ്രസവം സിസേറിയന്‍ എന്നൊക്കെ പത്രത്തില്‍ കണ്ടപ്പോള്‍ ഇതൊക്കെ മനുഷ്യര്‍ മനുഷ്യരോട് ചെയ്തതാണോ എന്ന് സംശയം തോന്നിപ്പോയി. ഇപ്പോള്‍ ആരെങ്കിലും പ്രസവിച്ചു എന്ന് കേട്ടാല്‍ കുട്ടി ആണോ പെണ്ണോ എന്ന ചോദ്യം പോലെ തന്നെ ചോദിക്കാവുന്ന ഒരു ചോദ്യമാണ് ഏതു ആശുപത്രിയിലാണ് എന്നത്.

TPShukooR പറഞ്ഞു...

നല്ല നാളും നക്ഷത്രവുമാകാന്‍ സിസേറിയന്‍ ചെയ്യുന്നവരും കുറവല്ല. പ്രസവം ഒരു രോഗമല്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ കാണുന്ന പല തമിഴ്‌ സ്ത്രീകളും പേറിനു തലേന്നാള്‍ വരെ പണിഎടുക്കുകയും പിറ്റേന്ന് വീണ്ടും പണിക്കിറങ്ങുന്നതും കാണാം.

ഒമ്പത് പെറ്റ് പത്തു മക്കളുള്ള എന്‍റെ ഉമ്മ അവസാനപ്രസവത്തിനു മാത്രമാണ് ആശുപത്രി കണ്ടത്‌. അപ്പൊ അതാണ്‌ കാര്യം.

ബാക്കിയൊക്കെ പേടിപ്പിക്കലുകള്‍ മാത്രം.

പ്രസക്തമായ ലേഖനം.

അജ്ഞാതന്‍ പറഞ്ഞു...

my flowers,pravaasini, പത്ത് മാസം തോലോലിച്ച് നാം കൊണ്ടു നടന്ന പ്രതീക്ഷകൾ ഇത്രയും നാൾ ആ ജീവന്റെ തുടിപ്പുകൾ നാം സശ്രദ്ധം വീക്ഷിച്ചു ഒരു നിമിഷം ആ കുരുന്നു നമ്മുടെ മുന്നിലേക്ക് വരുമ്പോൾ നമുക്ക് സന്തോഷമല്ലെ ആ ഒരു നിമിഷത്തിൽ നാം അനുഭവിച്ച വേദന മറക്കില്ലെ.. ആ ഇളം മേനിയിലൂടെ തലോടിയാൽ ആ കുഞ്ഞിളം കൈകൾ നമ്മുടെ ഉള്ളം കയ്യിൽ വെക്കുമ്പോൾ നാം മറ്റെല്ലാം മറക്കില്ലെ .. എന്റെ മാത്രം അനുഭവമാകുമോ ഇത് ??????? എനിക്കിന്നും ആ ഓർമ്മകൾ സുഖമുള്ള നോവു തന്നെയാട്ടോ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അയ്യോ എന്‍റെ ഉമ്മുവേ ഇതേപോലെ തന്നെയാണ്
utrus operation. മാസം ഇത്രയെമ്മം നടത്തണമെന്നാണ് കണക്ക്. എന്‍റ ഒരു അനുഭവം തന്നെ പറയാം. ഒരു ഗൈനക്ക് പ്രോബ്ളം ആയി തലസ്ഥാന
നഗരിയിലെ ഒരു പ്രസിദ്ധ private hospitalil ഞാനും husbandഉം കൂടി 10 വര്‍ഷത്തിനു മുമ്പ് പോയി. ചെന്ന പാടെ എല്ലാ ടെസ്റ്റും നടത്തി.കുറെ രുപ വസുലാക്കി.എന്നിട്ട് gynacologist വിധിയെഴുതി. utrus operation ഉടന്‍. സത്യം പറയാമല്ലോ. utrus scan ചെയ്തത് ഒരു പുരുഷനായിരുന്നു.അയാളോട് ചോദിച്ചപ്പോള്‍ ഒരു പ്രശ്നവും scanning ല്‍ കാണുന്നില്ല എന്നു പറഞ്ഞ ധൈര്യത്തില്‍ അവിടെ നിന്നും രക്ഷപ്പെടുകയും. ചെയ്തു.ഇപ്പോഴും ആutrusഉം ആയി ഞാന്‍ ജീവിക്കുന്നു.

Ismail Chemmad പറഞ്ഞു...

കലികാലം ............
എന്തൊക്കെ നാം കേള്‍ക്കാന്‍ വിധിച്ചിരിക്കുന്നു.

സമകാലിക സംഭവത്തെ കുറിച്ച് മികച്ചൊരു പോസ്റ്റ്‌. ആശംസകള്‍

എന്‍.പി മുനീര്‍ പറഞ്ഞു...

ഡോക്ടര്‍മാര്‍ സിസ്സേറിയന്‍ ആവശ്യമില്ലാത്ത ഗര്‍ഭിണികള്‍ക്കും നടത്തുന്നുണ്ട് എന്നതു സത്യം തന്നെയാണ്.കൂട്ട സിസ്സേറിയന്‍ വാര്‍ത്തയും
സ്ഥലം മാറ്റല്‍ ശിക്ഷയും അതു തെളിയിക്കുന്നു. ഡോക്ടര്‍മാരെ വിശ്വസിച്ചാണ് ഓരോ രോഗികളും നിര്‍ദ്ധേശങ്ങള്‍ പാലിക്കുന്നത്.ആ വിശ്വാസത്തെ മുതലെടുക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. പിന്നെ പഴയ കാലം പോലെയല്ല പ്രസവത്തില്‍
മരിക്കുന്ന സ്ത്ര്രീകളുടെ എണ്ണം കൂടി വരികയാണ്. ആ കണക്കുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍
മനസ്സിലാക്കാം. H1 N1 പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം കുറേയധികം ഗറ്ഭിണികള്‍ മരിക്കുകയുണ്ടായി!ഗള്‍ഫിലുള്ള സ്ത്രീക്ക് നമ്മുടെ നാട്ടിലെ സ്തീയെ സംബന്ധിച്ചിടത്തോളം രോഗങ്ങളും അണുബാധയും വരാനുള്ള സാധ്യത കുറവാണ്.പകര്‍ച്ച വ്യാധികള്‍ നാട്ടിലെപ്പോലെ ഗള്‍ഫില്‍ വ്യാപരിക്കുന്നില്ലല്ലോ! നല്ല ഡോക്ടര്‍മാര്‍ രോഗികളുടെ ആരോഗ്യസ്തിഥിയും മറ്റും നിരീക്ഷിച്ച് ‘സിസ്സേറിയന്‍’
ആവശ്യമുള്ളവര്‍ക്ക് ചെയ്യും. ഗര്‍ഭിണിക്ക് നല്ല പരിചരണം കിട്ടേണ്ടതുണ്ട്, അതിനി
സിസ്സേറിയനിലൂടെയായാലും ! ഒരു ജനനത്തിനു വേണ്ടിയുള്ള ശ്രമത്തില്‍ മരണം
തടയാനും ശ്രമിക്കേണ്ടതുണ്ട്.

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കേട്ടപ്പോള്‍ ഞെട്ടിപ്പോയി. വല്ലാത്ത ലോകം തന്നെ! ഇനി സിസേറിയന്‍ വേണോ സിസേറിയന്‍ എന്ന്‍ ചോദിച്ചു വീട്ടുപടിക്കല്‍ ഡോക്ടര്‍മാര്‍ വരുന്ന കാലം വരുമോ ആവൊ!

കാന്താരി പറഞ്ഞു...

എനിക്ക് പെണ്‍കുട്ടികള്‍ വേദന സഹികുന്നത് കാണാന്‍ മേലാ ..അതുകൊണ്ട് കഴിയുമെങ്ങില്‍ സിസേറിയന്‍ നടത്തികൊടുക്കുമെന്നു ഒരു ഡോക്ടര്‍ പറഞ്ഞത് ഞാന്‍ കേട്ടതാ ...ഒപെരഷന്‍ വേണ്ടി വരുമെന്ന അവരുടെ നിഗമനം കേള്‍കാന്‍ നില്‍കാതെ മറ്റൊരു ഡോക്റെരെ കാണിച്ചത് കൊണ്ട് ഞാനും വേദനയരിഞ്ഞ ഒരു ഉമ്മയായി...

നസീര്‍ പാങ്ങോട് പറഞ്ഞു...

നല്ലെഴുത്തുകള്‍...
ഡോക്ടര്‍മാര്‍ സിസ്സേറിയന്‍ ആവശ്യമില്ലാത്ത ഗര്‍ഭിണികള്‍ക്കും നടത്തുന്നുണ്ട് . ഡോക്ടര്‍മാരെ വിശ്വസിച്ചാണ് ഓരോ രോഗികളും നിര്‍ദ്ധേശങ്ങള്‍ പാലിക്കുന്നത്.ആ വിശ്വാസത്തെ മുതലെടുക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം.
മരിക്കുന്ന സ്ത്ര്രീകളുടെ എണ്ണം കൂടി വരികയാണ്..
(മറിയം എന്ന സൂക്തം ഗര്‍ഭിണികള്‍ എന്നും പാരായണം ചെയ്ധാല്‍ സുഖ പ്രസവത്തിനു വേറെ എന്താ മരുന്ന്.)

MOIDEEN ANGADIMUGAR പറഞ്ഞു...

ഇതുവെറും ആലപ്പുഴയിൽ മാത്രമുള്ള ഒരു സംഭവമല്ല.കേരളത്തിൽ എല്ലാ ജില്ലകളിലും ദിനം പ്രതി നൂറുകണക്കിനു സിസേറിയൻ നടക്കുന്നു.
ഈ സംഭവം നടന്ന ആലപ്പുഴയിലേത് സർക്കാർ ആശുപത്രിയായത് കൊണ്ടും,കുറെ പേരെ കൂട്ടത്തോടെ സിസേറിയനു വിധേയമാക്കിയത് കൊണ്ടും പുറം ലോകം അറിഞ്ഞുവെന്നേയുള്ളു.
സ്വകാര്യ ആശുപത്രികളിൽ ഇതൊരു വ്യവസായമാണിപ്പോൾ.ആശുപത്രികൾ അറവുശാലയായിട്ട് നാളേറെയായി.
ഇടയ്ക്കൊക്കെ പത്രങ്ങളിൽ കാണാറുണ്ട്.രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്നും,ആശുപത്രി അടിച്ചുതകർത്തുവെന്നുമൊക്കെ.വെറുതെയല്ല,ചില തക്കതായ കാരണങ്ങളുള്ളതു കൊണ്ടുതന്നെയാവാം ഇതൊക്കെ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പേറിനെ കുറിച്ചും, കീറിനെ കുറിച്ചും നല്ല ആധികാരികമായിട്ട് തന്നെ പറഞ്ഞിരിക്കുന്നൂ..


ഇവിടെ ബിലാത്തിയിൽ ഡേറ്റ് കഴിഞ്ഞാലും പെറാനുള്ളവരെ പരമാവുധി പ്രസവിപ്പിച്ച് ...,അന്ന് തന്നെ ഡിസ്ച്ചാർജ് ചെയ്ത് വിടുന്ന പരിപാടിയാണ് കൂടുതലും ഉള്ളത് കേട്ടൊ ഉമ്മു

നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ

പണ്ടെല്ലാം പേറ്
ഇന്നെല്ലാം കീറ്

പ്രത്യേകിച്ച് ഇമ്മടെ കേരളത്തിൽ ...അല്ലേ

ഷാ പറഞ്ഞു...

പ്രൈവറ്റ് ആസ്പത്രികളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള ആക്ഷേപമാണിത്. സര്‍ക്കാര്‍ ആസ്പത്രിയായതു കൊണ്ട് നാട്ടുകാരറിഞ്ഞു. അല്ലെങ്കില്‍ 'ഒരു സ്വകാര്യ സ്ഥാപനം' എന്നു പറഞ്ഞ് ഒതുക്കിയേനെ 'മാധ്യമ ധര്‍മ്മക്കാര്‍ '.

സമകാലിക സംഭവങ്ങളോട് ഉടനടി പ്രതികരിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ.

Jefu Jailaf പറഞ്ഞു...

സേവനത്തിന്റെ പേരിൽ നടക്കുന്ന ക്രൂരത. ദൈവമെ നിന്റെ വിധി പോലും മാറ്റിമറിക്കുന്നൊ ഈ കാലമാടന്മാർ. മറ്റുള്ളവരുടെ മേൽ വിധിനടത്താൻ തിണ്ണമിടുക്ക് കാണിക്കുന്നവർ ധാരാളം ഉണ്ടായതു കൊണ്ടാകാം ദൈവത്തിന്റെ നാടു എന്ന പേരു കിട്ടിയതു.. ഈ പ്രധിഷേധത്തിന്റെ ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ ആശംസകൾ...

Akbar പറഞ്ഞു...

കാലിക പ്രസക്തമായ ഈ വിഷയത്തില്‍ വളരെ ക്രിയാത്മകമായി പ്രതികരിച്ചതിനെ അഭിനന്ദിക്കുന്നു.

ആശുപത്രികളില്‍ നിന്നും പുറത്തു വന്ന ഈ കൂട്ട സിസേറിയന്‍ കഥ അല്പം ആശങ്ക ഉളവാക്കുന്നത് തന്നെയാണ്. ഇതു "എനിക്ക് സിസേറിയന്‍ മതി" എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്ന രോഗികള്‍ അല്ല.

ഡോക്ടര്‍മാര്‍ക്ക് അവധി ആഘോഷിക്കാന്‍ വേണ്ടി പെട്ടെന്ന് സെറ്റില്‍ ചെയ്തതാണ് എന്ന് അറിയുമ്പോഴാണ് എത്ര നിരുത്തരവാദപരമായാണ്‌ ഒരു ജനതയോട് ഏറ്റവും കരുണ കാണിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ പെരുമാറിയത് എന്ന് നാം അറിയുന്നത്.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ചേർത്തല സംഭവത്തെ ഇന്ന് ഡോക്ടർമാരുടെ സംഘടന ന്യായീകരിച്ചിരിക്കുന്നത് കണ്ടു. സേവന തല്പരരായ, അർപ്പ്ണബോധമുള്ള ധാരാളം ഡോക്ടർമാർ ഉണ്ട് എന്നത് അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ ചേർത്തല സംഭവം പോലൂള്ളവയിൽ ഉൾപ്പെട്ട ഡൊകടർമാർ എന്നു പറയുന്നവർ അർഹിക്കുന്നത് ജനകീയ വിചാരണകളും, ശിക്ഷയും ആണ്.

കാലികമായ വിഷയത്തോടെ താങ്കൾ നന്നായി പ്രതികരിച്ചു.

ajith പറഞ്ഞു...

എനിക്കിതിലൊന്നും അദ്ഭുതമില്ല. ഇതിലധികവും കേട്ടില്ലെങ്കിലേ അതിശയമുള്ളു, കാരണം ദൈവത്തിന്റെ സ്വന്തം നാടല്ലേ

A പറഞ്ഞു...

സമയോചിതമായ ഒരു പോസ്റ്റ്. സാധാരണ അധികം പെണ്‍-ബ്ലോഗര്‍മാരും പൂവേ, പുഷ്പമേ, മലരേ, കുസുമമേ എന്നിങ്ങിനെയുള്ള പര്യായപദങ്ങള്‍ കൊണ്ട് തിരിച്ചും മറിച്ചും പ്രകൃതി വര്‍ണ്ണനകള്‍ നടത്തി പോസ്റ്റിടുന്നതാണ് കൂടുതലും കണ്ടു വരുന്നത്. നിത്യജീവിതവുമായി ബന്ധമുള്ള സീരിയസ് പോസ്റ്റുകള്‍ സൃഷ്ടിച്ചുകൊണ്ട് ഈ ബ്ലോഗ്ഗര്‍ വേറിട്ട്‌ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. keep this up.

mayflowers പറഞ്ഞു...

ഉമ്മു അമ്മാര്‍,
ആ നേരത്തത് മറക്കുന്നു എന്നുള്ളത് വാസ്തവം.
പക്ഷെ അതൊരു 'വേദനയാണെന്നുള്ളത് ' പച്ചപ്പരമാര്‍ത്ഥം!

Echmukutty പറഞ്ഞു...

സ്വന്തം കാര്യം മാത്രം എന്ന് ആലോചിയ്ക്കുന്നവർ വർദ്ധിയ്ക്കുന്ന ഏതു സാഹചര്യങ്ങളിലും ഇത്തരം ചതികൾ കാണാം.

പിന്നെ ഗർഭധാരണവും പ്രസവവുമെന്ന പെൺകാര്യങ്ങളെപ്പറ്റി ഇപ്പോഴും പൂർണമായ, തികഞ്ഞ അറിവൊന്നും ഒരു വൈദ്യശാസ്ത്ര ശാഖയ്ക്കും ഇല്ല എന്നതാണ് സത്യം. അധികം പേരും അതിനെ വല്ലതെ ലളിതവൽക്കരിയ്ക്കും......ചിലർ ആവശ്യത്തിലുമധികം സങ്കീർണമാക്കും....ഇനിയും ചിലർ വരുമ്പോലെ വരട്ടെ എന്ന് നിസ്സംഗമാകും.....
വളരെ സാധാരണമായി സംഭവിയ്ക്കുമ്പോൾ ലളിതമായിത്തീരുന്ന ഈ സംഭവം വളരെപ്പെട്ടെന്ന് തന്നെ ജീവനെടുക്കുന്ന വിധത്തിൽ അത്യപകടകാരിയായും മാറുന്നു. ഈ വൈകാരികമായ ഉൽക്കണ്ഠയെ ആണ് സ്വാർത്ഥതയ്ക്കു വേണ്ടി സിസേറിയനുകൾ നിർമ്മിച്ച് മനുഷ്യർ ചൂഷണം ചെയ്യുന്നത്.

പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ.

തൂവലാൻ പറഞ്ഞു...

ഗൾഫ് രാജ്യങ്ങളിലെ പ്രസവം ഉമ്മു പറഞ്ഞപോലെ തന്നെ. എന്റെ ഒരു സുഹ്രത്ത് പ്രസവിക്കാൻ പോയത് ഞാൻ ഓർക്കുന്നു. സുഖപ്രസവം...
നാട്ടിലെ അങ്ങിനെയുള്ള ഡോക്ടർമാരെ ചാട്ടക്കടിക്കണം

Yasmin NK പറഞ്ഞു...

അജിത്ത് ജി പറഞ്ഞതിനോട് യോജിക്കുന്നു.ഒരു ഞെട്ടലുമില്ല. നമ്മള്‍ അറിഞ്ഞത് ഇത്രയല്ലെ ഉള്ളൂ,അറിയാത്തത് ഒരുപാടുണ്ട്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ലേഖനം മികച്ചതായി.
ക്രിയാത്മകമായ അഭിപ്രായങ്ങളിലൂടെ നല്ലൊരു ചര്‍ച്ചയും കമ്മന്റ് ബ്ലോക്സില്‍ നടക്കുന്നല്ലോ.
എല്ലാവരും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നില്ല.
എന്നാലും ഈ വിഷയം വിവാദമായ അവസരത്തില്‍ മികച്ച അവതരണം കൊണ്ട് ഈ ലേഖനം ശ്രദ്ധേയമായി.
ആശംസകള്‍

Naushu പറഞ്ഞു...

ഈ മാന്യ വ്യക്തികള്‍ക്ക് അവര്‍ ചെയ്ത തെറ്റിനുള്ള കഠിനശിക്ഷയായ സ്ഥലംമാറ്റം കിട്ടിയില്ലോ... ഇനി ചാനലുകാര്‍ക്ക് അടുത്ത വാര്‍ത്ത കിട്ടുന്നതോടെ നമ്മുടെ സമൂഹം ഇതും മറക്കും........

പോസ്റ്റ്‌ നന്നായി... അഭിനന്ദനങ്ങള്‍ ....

Kadalass പറഞ്ഞു...

നമ്മുടെ മാത്സര്യം നിറഞ്ഞ കമ്പോള വ്യവസ്ഥിതിയിൽ അത്യുന്നതമെന്ന് നാം പറയുന്ന ഫാക്ടറിയിൽ വാർത്തെടുത്ത ‘പ്രൊഫഷണലുകളിൽ നിന്ന്‘ ഇത്രയൊക്കെ പ്രതീക്ഷിക്കേണ്ടൂ. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ നിർവചന മെങ്കിലും നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കാശുണ്ടാക്കാൻ എന്തു മൂല്യങ്ങളേയും കുഴിച്ചുമൂടാൻ മടിയില്ലാത്ത കമ്പോള സംസകാരം ഇനിയും ഒട്ടേറെ അപകടങ്ങൾ വരുത്തും.
ചിന്താർഹമായ പോസ്റ്റ്.
എല്ലാ ആശംസകളും!

കുറ്റൂരി പറഞ്ഞു...

(പത്ത് മാസം തോലോലിച്ച് നാം കൊണ്ടു നടന്ന പ്രതീക്ഷകൾ ഇത്രയും നാൾ ആ ജീവന്റെ തുടിപ്പുകൾ നാം സശ്രദ്ധം വീക്ഷിച്ചു ഒരു നിമിഷം ആ കുരുന്നു നമ്മുടെ മുന്നിലേക്ക് വരുമ്പോൾ നമുക്ക് സന്തോഷമല്ലെ ആ ഒരു നിമിഷത്തിൽ നാം അനുഭവിച്ച വേദന മറക്കില്ലെ.. ആ ഇളം മേനിയിലൂടെ തലോടിയാൽ ആ കുഞ്ഞിളം കൈകൾ നമ്മുടെ ഉള്ളം കയ്യിൽ വെക്കുമ്പോൾ നാം മറ്റെല്ലാം മറക്കില്ലെ .. എന്റെ മാത്രം അനുഭവമാകുമോ ഇത് ??????? എനിക്കിന്നും ആ ഓർമ്മകൾ സുഖമുള്ള നോവു തന്നെയാട്ടോ...)

സ്നേഹനിധിയായ മാതാവ് എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്‌..പിന്നെ സുഖമുള്ള നോവല്ലാതെ...പേറ്റുനോവിനെ വേറെ എന്തിനോടാണുപമിക്കുക? ഇനി ഓര്‍ക്കും തോറൂം വേദന ഓടിയെത്തുന്ന, ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒന്നാണ്‌ പേറ്റുനോവെങ്കില്‍ പിന്നെ എന്തിനാണ്‌ വീണ്ടൂം വീണ്ടും പ്രസവിക്കാന്‍ മിനക്കെടുന്നത്? പേറ്റുനോവിനെ സുഖമുള്ള നോവാക്കി മാറ്റാന്‍ കഴിഞാലേ അതുവഴി നമുക്ക് ലഭിക്കുന്ന കുഞ്ഞിനെ ആത്മാര്‍ത്തമായി സ്നേഹിക്കാന്‍ കഴിയൂ...

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഉമ്മു അമ്മാർ പറഞ്ഞത് ശരിയാണു...ഗൾഫിൽ വെച്ച് ഭാര്യയുടെ രൻട് പ്രസവം നടത്തിയ പരിചയം വെച്ച് പറയുകയാണു....നാട്ടിൽ പ്രസവത്തിനു ദിവസങ്ങൾക്ക് മുംബും പ്രസവാനന്തരവും വെറുതെ ആശുപത്രിയിൽ കിടത്തി പീഡിപ്പിക്കലുമില്ല....എല്ലാവരും ഇങ്ങോട്ട് പോരു......:)

നല്ല കാലികമായ ലേഖനം...!

Unknown പറഞ്ഞു...

പൈശാചികവും മൃകീയവുമായ തീരുമാനം ലജ്ജിക്കാം കേരളത്തില്‍ മാത്രം കാണുന്ന ഇത്രമാത്രം നീചമായ പ്രവര്‍ത്തികള്‍ കണ്ടു

ബിഗു പറഞ്ഞു...

നീചന്മാര്‍. ആതുര സേവനം ​വംശനാശത്തിന്റെ വക്കില്ലല്ലേ. എല്ലാം കച്ചവടമല്ലേ ലക്ഷങ്ങള്‍ മറയുന്ന കച്ചവടം. നല്ല ലേഖനം അഭിനന്ദനങ്ങള്‍ :)

Unknown പറഞ്ഞു...

ഇന്നത്തെ പെണ്‍കുട്ടികളോട് പേറ്റുനോവ് സുഖമുള്ള നോവാണെന്ന് പറഞ്ഞാല്‍ എത്ര പേര്‍ അനുകൂലിക്കും?
മെഡിക്കല്‍ സയന്‍സ് ഇത്രയും പുരോഗമിച്ചെങ്കിലും, കാലം ഒരു പാട് മാറിയെങ്കിലും നമ്മുടെ ഡോക്ടര്‍മാരുടെ ഗര്‍ഭിണികളോടുള്ള നിലപാടിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വിദേശ രാജ്യങ്ങളില്‍ സിസേറിയന്‍ വളരെ വളരെ കുറവാണ്. അവിടെ പെണ്‍കുട്ടികള്‍ ആരും പ്രസവ സമയത്ത് അലറി വിളിച്ചു എനിക്ക് സിസേറിയന്‍ മതിയേ എന്ന് കരയാറുമില്ല. കാരണം അവിടങ്ങളില്‍ വേദനയില്ലാത്ത സുഖപ്രസവമാണ് പൊതുവേ നടക്കുന്നത്(വേദന അറിഞ്ഞു പ്രസവിക്കണമെന്നുള്ളവര്‍ക്ക് അതുമാകാം) . അമ്മക്ക് വേദന അറിയുകയും വേണ്ട, എന്നാല്‍ നോര്‍മല്‍ ഡെലിവറി നടക്കുകയും ചെയ്യും.

ഇവിടെയാകട്ടെ അത് നേരെ തിരിച്ചാണ്, വേദനയില്ലാത്ത പ്രസവം വേണമെന്ന് അങ്ങോട്ടാവശ്യപ്പെട്ടാല്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറാകില്ല. ഗര്‍ഭിണിയാകുമ്പോള്‍ തന്നെ വേദനയില്ലാത്ത പ്രസവം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടാല്‍ ചില ഡോക്ടര്‍മാര്‍ സമ്മതിക്കുമെന്ന് മാത്രം. പക്ഷെ അങ്ങനെ ഒരു ഓപ്ഷന്‍ ഉണ്ടെന്നു പോലും ഇവിടെ എത്ര പേര്‍ക്കറിയാം? പഴയ കാലത്തെ അമ്മമാരെപ്പോലെ ശരീരത്തിന് യാതൊരു വ്യായാമവും ഇല്ലാത്ത ഇന്നത്തെ പെണ്‍കുട്ടികള്‍ വേദന താങ്ങാനാകാതെ(ചിലപ്പോള്‍ വേദനക്ക് മുന്‍പ് തന്നെ) സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെടുന്നു, ഡോക്ടര്‍മാര്‍ സസന്തോഷം സാധിച്ചു കൊടുക്കും. അതാകട്ടെ മേജര്‍ സര്‍ജറിയും അനേകം അപകട സാധ്യതകള്‍ നിറഞ്ഞതുമാണ്. എന്നാല്‍ പോലും വേദനയില്ലാത്ത പ്രസവം ആകാമെന്ന കാര്യം അവര്‍ പറയുകയേ ഇല്ല. ഇത്തരം modern painless delivery നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തത് സിസേരിയന്റെ എണ്ണം കൂട്ടാനുള്ള അവസരം ഒരുക്കനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും സ്ത്രീകളെ അറവുമാടുകളെപ്പോലെ ആട്ടിത്തെളിച്ചു കൊണ്ട് പോയി വയറു കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

K@nn(())raan*خلي ولي പറഞ്ഞു...

നല്ല പോസ്റ്റ്‌. വരികള്‍ കുറിക്കു കൊള്ളുന്നു.

പരിഹസിക്കുന്നവരുടെ മുഖത്ത് നോക്കി തുപ്പണം. അത് ഡോക്ടരായാലും നെഴ്സായാലും!

ശ്രീമതിയുടെ പ്രസവസമയത്ത് ദുബായ് ഹോസ്പിടലിലെ ഡോക്ടര്‍മാരുടെയും ടീമിന്റെയും ആത്മാര്‍ഥത കണ്ടു അന്തംവിട്ടുപോയി! നമ്മുടെ നാട്ടിലാണെങ്കിലോ..!

ചെകുത്താന്‍ പറഞ്ഞു...

പണത്തിനുവേണ്ടി എന്തും ചെയ്യും ...
പണമുണ്ടെങ്കിലിവിടെ എന്തും നടക്കും ...
അതാണ് സമീപകാലത്തെ വാര്‍ത്തകളില്‍ നിന്നൊക്കെ അറിയാന്‍ കഴിയുന്നത്
:(

Thommy പറഞ്ഞു...

വന്നു, വായിച്ചു, ഇഷ്ടായി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല ലേഖനം അഭിനന്ദനങ്ങള്‍ !

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഒരു സുപ്രധാനമായ വിഷയം..അതിനെ അവതരിപ്പിച്ചത് ഒരമ്മ..തീര്‍ച്ചയായും ഈ ലേഖനം അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കപ്പെട്ടതായി.ഒട്ടുമിക്ക ആശുപത്രികളിലും ഈ പ്രശ്നം എത്രയോ കാലമായി തുടര്‍ന്ന് വരുന്നുണ്ടെന്നതാണ് സത്യം.അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇതാഗ്രഹിക്കുന്നവര്‍ . ബാക്കി മഹാഭൂരിപക്ഷവും നിസ്സഹായരായി ഈ ഡോക്ടര്‍മാരുടെ ലാഭക്കൊതിയില്‍ വീണു കഴുത്തു നീട്ടേണ്ടി വന്നവരാണ്.തീര്‍ച്ചയായും ഇത് ചര്‍ച്ചയിലൂടെ ജനശ്രദ്ധയില്‍ ഇനിയും നിലനില്‍ക്കേണ്ട വിഷയം തന്നെ.അവതാരികക്ക് അഭിനന്ദനങ്ങള്‍ .

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമായൊരു പോസ്റ്റ്. സ്വകാര്യ ആസ്പത്രികളില്‍ ഇന്നിതു സാധാരണ സംഭവമായിരിക്കുന്നു.

ആസാദ്‌ പറഞ്ഞു...

അമ്മയുടെ മുലപ്പാല്‍ പോലും കച്ചവട വല്‍ക്കരിക്കുന്ന ഈ ലോകത്ത്‌ ഏറ്റവും നല്ല വ്യവസായ മേഖലകള്‍ വിദ്യഭ്യാസവും ആരോഗ്യരംഗവും തന്നെയാണ്‍. നല്ല പോസ്റ്റ്‌.

Umesh Pilicode പറഞ്ഞു...

നല്ല പോസ്റ്റ്
ആശംസകൾ!

Junaiths പറഞ്ഞു...

ഡോക്ടര്‍മാര്‍ അവരുടെ സൗകര്യം നോക്കി പ്രസവിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്കാരവും നമ്മുടെ നാട്ടില്‍ തുടങ്ങിയിരിക്കുന്നു എന്നതു ലജ്ജാവഹം തന്നെ..
ശക്തമായ് എഴുതിയിരിക്കുന്നു..

Unknown പറഞ്ഞു...

ഉമ്മു,
എന്റെ പരിചയത്തിലുള്ള ഒരാള്‍ മകനെ ഡോക്ടര്‍ ആക്കാന്‍ വിട്ടു. ചിലവായത് പതിനഞ്ചു ലക്ഷം; കിട്ടിയത് പല്ല് പറിക്കുന്ന പണി. ഉടനെ എടുത്തു അടുത്ത നടപടി. ഇരുപത്തഞ്ചു ലക്ഷം മുടക്കിയിട്ടു എം ബീ ബീ എസ്സിന് ചേര്‍ത്തു. പഠിച്ചു പുറത്തിറങ്ങി.
ഇവന്‍ ആരോട് നീതി പുലര്‍ത്തും???

വഴിപോക്കന്‍ | YK പറഞ്ഞു...

സാഹചര്യമാണ് ഏറെക്കുറെ ഡോക്ടര്‍മാരെ ഈ വഴിക്ക് ചിന്തിപ്പിക്കുന്നത്. ഇതിന്റെ അടിവേര് തേടിപ്പോയാല്‍ പേമെന്റ് മെഡിക്കല്‍ സീറ്റില്‍ ചെന്നവസാനിക്കും. കോഴിക്കോട് ചില ആശുപത്രികള്‍ കേന്ത്രീകരിച്ചു മുന്പ് നടന്ന കിട്നിക്കച്ചവടം അതില്‍ ഏറ്റവും ഭീകരമായിരുന്നു എങ്കില്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് അതിനോട് തൊട്ടു നില്‍ക്കുന്ന ഏറ്റവും പുതിയ ക്രൂരത. മരുന്ന് കമ്പനിക്കാരുടെ കമ്മീഷന്‍ പറ്റാന്‍ കൈക്കുഞ്ഞുങ്ങള്‍ മുതലുള്ളവരെ കൊണ്ട് അനാവശ്യമായി മരുന്ന് തിന്നിച്ചു തുടങ്ങുന്നത് നാം ശ്രദ്ദിക്കാതെ പോകുന്ന പൈശാചികതയില്‍ മറ്റൊന്ന്.

ഓഫ് ടോപിക് ആണെങ്കിലും പറയാതെ വയ്യ, സായി ബാവ ദൈവമോ സിദ്ദനോ അവതാരമോ ഒന്നുമല്ലെന്ന് വിശ്വസിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തെ പോലെ ഒരു നൂറു ബാവമാര്‍ ഇനിയും ഉണ്ടായാല്‍ മാത്രമേ ചികിത്സാ രംഗത്ത് നമ്മുടെ നാട്ടില്‍ എന്തെങ്കിലും ശുഭ പ്രതീക്ഷക്കു വകയുള്ളൂ.. .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇതും കൂടി കൂട്ടി വായിച്ചു നോക്കാം

അജ്ഞാതന്‍ പറഞ്ഞു...

സുഖ പ്രസവമാണെങ്കിൽ ആസമയം അനുഭവിക്കുന്ന വേദനയോടെ അത് കഴിഞ്ഞു എന്നു പറഞ്ഞതില്‍ വിയോജിപ്പുണ്ട് ട്ടോ..രണ്ടാണെങ്കിലും സ്റ്റിച്ച് ഉണ്ടാവും അത് ഉണങ്ങുന്നത് വരെ കഠിനമായ വേദനയും ഉണ്ടാവും..ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാവും..പ്രസവവേദന അത്ര സുഖമുള്ള നോവല്ല..മണിക്കൂറുകളോളം അതനുഭവിക്കുമ്പോള്‍ മരിച്ചാല്‍ മതിയെന്ന് പോലും തോന്നും...കുഞ്ഞിന്‍റെ മുഖം കാണുമ്പോള്‍ എല്ലാം മറക്കുമെങ്കിലും ആ സമയം ഇനിയൊരു പ്രസവം വേണ്ടെന്നു പോലും തോന്നി പോവും...കാര്യത്തിലേക്ക് വരാം അല്ലെ.. ലക്ഷം കൊടുത്ത് പഠിക്കുമ്പോള്‍ നോട്ടം കോടിയിലേക്കല്ലേ..മെഡിക്കല്‍ പഠനത്തില്‍ കൂടുതല്‍ ഡിമാന്‍ഡ് ഗൈനോക്കൊളജിക്കാണെന്ന് തോന്നുന്നു..അതിന്‍റെ കാരണവും വരവ് തന്നെ...പിന്നെ പ്രസവസമയത്ത് അവരുടെയൊക്കെ പെരുമാറ്റം ഉമ്മു പറഞ്ഞത് തന്നെ..അവിഹിതമായി എന്തോ ചെയ്ത പോലെയാണ് നോട്ടവും കമന്റുകളും...എന്‍റെ സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട് ഒരസഭ്യസംസാരം." ഇതൊക്കെ സുഖിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന്.." പൊട്ടിച്ചിരിക്കാന്‍ മാലാഖമാരും...

Nishanakshathram പറഞ്ഞു...

പ്രസവസമയത്ത് അസഭ്യങ്ങളും പരിഹാസങ്ങളും വിദ്യാസമ്പന്നരായ പെണ്‍ഡോക്ടര്‍മാരില്‍ കേള്‍ക്കേണ്ടി വരുന്നത് വളരെ പരിതാപകരം തന്നെ...ഇവിടെ ശ്രദ്ധിക്കേണ്ടത് ഇത്തരം പരിഹാസവര്‍ഷങ്ങള്‍ കൂടുതലും സര്‍ക്കാര്‍ ആശുപത്രികള്‍ ആണ് ഉള്ളത് എന്നാണ്..കൂലിവേലയെടുത്തു കഴിയുന്ന പാവപ്പെട്ടവര്‍ക്ക് എന്തൊക്കെ കേള്‍ക്കേണ്ടി വന്നാലും വേറെ നിവര്തിയോന്നുമില്ലല്ലോ..പ്രതികരിക്കാനും മിനക്കെടാറില്ല..

(കൊലുസ്) പറഞ്ഞു...

സിസേറിയന്‍ ആയാല്‍ സാധാരണ പ്രസവത്തെക്കാൾ ശാരീക പരിചരണവും വിശ്രമവും കൂടുതലായി വേണമെന്ന് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കാറുണ്ട് .ഈ സിസേറിയന്‍ നടത്തിയ എത്ര പേര്‍ കൂലി വേല ചെയ്തു അന്നന്നത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവര്‍ ആയിരിക്കുമെന്ന് .ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവർ ചിന്തിച്ചിരുന്നുവെങ്കിൽ......
--
നല്ല പോസ്റ്റ്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 1980 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഡൊ രാജന്‍ സാര്‍, ഞങ്ങളുടെ ഗൈനെക്‌ പ്രൊഫസര്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ കാലത്താണ്‌ ആ കോളെജിന്റെ നിലവാരം ലോകനിലവാരത്തെക്കാളും മെച്ചപ്പെട്ടിരുന്നത്‌. അന്നത്തെ തലമുറയ്ക്ക്‌ ഓര്‍മ്മയുണ്ടാകും.

അദ്ദേഹത്തെ പോലെ ഉള്ളവര്‍ വേണം വൈദ്യം പ്രാക്റ്റീസ്‌ ചെയ്യുവാന്‍ വരുന്നത്‌.
പക്ഷെ അദ്ദേഹത്തെ ജോലിയില്‍ നിന്നും ഇറക്കി വിടാന്‍ അന്നത്തെ കുറെ ഇടതുപക്ഷക്കാര്‍ ശ്രമിച്ചതും ഒന്നും മറക്കാന്‍ കാലമായിട്ടില്ല.

പകരം മറ്റു ചിലര്‍ ഇരിക്കുമ്പോഴാണ്‌ "പണം വാരാന്‍ നിര്‍ബന്ധപ്രസവം " പോലെ ഉള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്‌

(റെഫി: ReffY) പറഞ്ഞു...

ദീനാനുകമ്പ വില്‍പ്പനച്ചരക്ക്‌ മാത്രമായി തരം താഴ്ന്നുപോയി. സ്നേഹവും കരുണയും അമൂല്യ വികാരങ്ങളായി.
ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
ഡോക്ടറെയോ? രോഗികളെയോ? അതോ സമൂഹത്തെയോ?
പണത്തിനുവേണ്ടി മാത്രം ജീവിക്കുമ്പോള്‍ എങ്ങനെയാ മനുഷ്യനില്‍ കാരുണ്യം ഉണ്ടാവുക!
അക്ഷരങ്ങളിലെ അഗ്നി ആളിക്കത്തട്ടെ.
ഭാവുകങ്ങള്‍

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

കാലികമായ ഒരു വിഷയത്തോടുള്ള പ്രതികരണം നന്നായി.
ഈ കൂട്ട സ്ഥലമാറ്റം ചെയ്തുകൂട്ടിയ അതിക്രമത്തിനു പരിഹാരമോ....??

yousufpa പറഞ്ഞു...

വളരെ പ്രസക്തിയുള്ള പോസ്റ്റ്.

എന്റെ ഭാര്യ തൃശ്ശൂരിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിനെ ചെറുതായൊന്നു പെരുമാറിയ കാര്യം ഓർമ്മ വരുന്നു.

MT Manaf പറഞ്ഞു...

സിസേറിയന്‍ അവസാനത്തെ അറ്റ കയ്യാണെന്ന് സമൂഹം എന്നാണാവോ തിരിച്ചറിയുക. വിദ്യാ സമ്പന്നര്‍ പോലും ഈ ചൂഷണത്തില്‍ പ്രാണികളെ പോലെ വീണു കൊണ്ടിരിക്കുന്നു!

Noushad Koodaranhi പറഞ്ഞു...

കാലിക പ്രസക്തം....നന്നായിരിക്കുന്നു.!!!!

ബെഞ്ചാലി പറഞ്ഞു...

ആമ്പൽ നിറഞ്ഞ അമ്പലകുളത്തിലേക്ക് കല്ലെടുത്തിട്ടാൽ ആമ്പലകൾ താൽകാലികമായി മാറിപോകുമെങ്കിലും അവതിരിച്ചു കൂടും. മനുഷ്യ ശരീരത്തിന്റെ എന്നല്ല, പ്രകൃതിയിലേ ഏതൊന്നിനുമുള്ള സ്ഥായിയായ സ്വഭാവമാണ് അതിന്റെ യാഥാർത്ഥ പ്രകൃതത്തിലേക്ക് മടങ്ങുക എന്നത്. എന്നീട്ടും മനുഷ്യർ സ്വാർത്ഥന്മാരായി സിസേറിയനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഗൾഫിൽ കഴിയുന്നത്ര നോർമൽ ഡെലിവറിയാണ് ഡോക്ടർമാര് ശ്രമിക്കുക. എങ്കിലും ചില പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അവരുടെ കാര്യങ്ങൾ നടക്കുന്നതിനായി മരുന്നു നൽകി കൃത്രിമമായ വേദനകൾ സൃഷ്ടിച്ചു ‘നോർമൽ’ ഡെലിവറി നടത്തുന്നുണ്ട്. എന്നാലും കത്തി എടുത്ത് കീറിമുറിക്കില്ല.

മരണവേദനയുടെ പകുതിയാണ് പ്രസവ വേദനക്ക് എന്ന് പ്രാമാണിക ഗ്രന്ഥങ്ങളിൽ വായിച്ചതായി ഓർക്കുന്നു.
നന്നായി എഴുതി.

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

ഒരു സമകാലീക വിഷയം വളരെ വ്യക്തവും വിശദവുമായി പറഞ്ഞു..

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവർ ചിന്തിച്ചിരുന്നുവെങ്കിൽ..............

നല്ല പോസ്റ്റ്
ആശംസകൾ!

അനശ്വര പറഞ്ഞു...

കൊള്ളാം .നല്ല പോസ്റ്റ്.സമകാലിക വിഷയം നല്ല ഭാഷയിൽ നന്നായി അവതരിപ്പിച്ചു..ആശംസകൾ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഈ വിഷയത്തില്‍ ആദ്യം പ്രതികരിക്കെണ്ടതും എഴുതേണ്ടതും ഒരു വനിതാബ്ലോഗര്‍ തന്നെയായിരുന്നു. അഭിനന്ദനങ്ങള്‍.

പേറ് കീറാക്കുവാന്‍ ഡോക്ടറോട് ആവശ്യപ്പെടുന്നവരില്‍ ചിലരുടെ ലക്‌ഷ്യം വേദനയില്‍ നിന്നുള്ള മോചനം മാത്രമല്ലെന്ന് ഈ അടുത്ത് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. ജ്യോത്സ്യന്‍ നിര്‍ദേശിച്ച നിശ്ചിത മുഹൂര്‍ത്തത്തില്‍ പ്രസവിക്കാന്‍ വേണ്ടി ചിലര്‍ സിസേറിയന്‍ ആവശ്യപ്പെടുന്നുവെന്നു ഡോക്ടറായ ആ സുഹൃത്ത്‌ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. കലികാലം! അല്ലാതെന്ത്!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സമൂഹത്തില്‍ ദിനേന ശതഗുണീഭവിക്കുന്ന അഴിമതിരോഗം വൈദ്യരംഗത്തെയും ഗ്രസിക്കാതെ തരമില്ല!
രാഷ്ട്രീയരംഗത്തെ സത്യപ്രതിജ്ഞ,
നിയമരംഗത്തെ ഭരണഘടനാ പ്രതിബദ്ധത,
വൈദ്യരംഗത്തെ എത്തിക്സ് ...
എല്ലാം വാചോടാപം മാത്രം!

മൂല്യവും ധര്‍മ്മവും പഠനകാലത്ത്തന്നെ ചോര്‍ന്നുപോയ ഇവരില്‍ നിന്ന് സാമൂഹ്യപ്രതിബദ്ധത പ്രതീക്ഷിക്കുന്നത് വങ്കത്തമാണ്.
പണം കായ്ക്കന്ന മരമായ്‌ നാം മക്കളെ വളര്‍ത്തിയാല്‍ അവരുടെ ജോലി ഉപകരണങ്ങള്‍ കൊലക്കത്തികളാവും...
(കാലികപ്രസക്തമായ പോസ്റ്റ്‌ )

Anurag പറഞ്ഞു...

ഇവിടെ എന്തൊക്കെ നടന്നാലും നമ്മുടെ ജനം പ്രതികരിക്കില്ല,കാരണം അതൊരു ശീലമായി പോയി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇവിടെ പ്രതികരിക്കലിനെക്കാള്‍ പ്രസക്തമായത്‌ കുറുമ്പടി പറഞ്ഞതുപോലെ സമൂഹമനഃസാക്ഷിയുടെ ജീര്‍ണ്ണതയാണ്‌. ഓരോരുത്തരും വെറും ഭൗതികതയില്‍ മാത്രം വിശ്വസിക്കുന്ന - പണമാണ്‌ ഏറ്റവും വലുതെന്നു കരുതുന്ന തത്വശാസ്ത്രത്തെ പുണരുന്ന അവസ്ഥ - എന്നു തോന്നുന്നു

അതു മാറിയാലെ ഇതും മാറൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

അതല്ലെ പഴയ ശ്ലോകം

"വൈദ്യരാജ നമഃസ്തുഭ്യം
യമരാജസഹോദര
യമസ്തു ഹരതേ പ്രാണാന്‍
വൈദ്യഃ പ്രാണാന്‍ ധനാനി ച"

അല്ലയോ യമരാജസഹോദരനായ വൈദ്യരാജാ അങ്ങേയ്ക്കു നമസ്കാരം

യമരാജന്‍ പ്രാണനെ മാത്രമെ എടുക്കുന്നുള്ളു പക്ഷെ വൈദ്യനോ പ്രാണനോടൊപ്പം ധനവും എടുക്കുന്നു

HASSAINAR ADUVANNY പറഞ്ഞു...

ഉമ്മു അമ്മാര്‍
നിങ്ങളുടെ പോസ്റ്റ്‌ വായിച്ചു ഇന്നിന്റെ ആവശ്യം അല്ലെങ്കില്‍ ഇന്നിന്റെ സത്യം എന്നൊക്കെ പറയാം കാരണം മനുഷ്യ ജീവന് പുഴുവിന്റെ വില പോലും കല്‍പ്പിക്കാത്ത ഡോക്ടര്‍മാര്‍ വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത് കാട്ടാള വേഷം കെട്ടിയ അങ്ങിനെയുള്ളവരുടെ തനി രൂപം ഈ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഇത് ഉപകരിക്കു മാറാകട്ടെ എന്ന് പറഞ്ഞു കൊണ്ട് ഇത് പോലെ യുള്ള പോസ്റ്റുകള്‍ വീണ്ടും പ്രതീക്ഷിച്ചു കൊള്ളുന്നു

വീകെ പറഞ്ഞു...

ആശുപത്രികൾ സേവനമേഘലകൾ അല്ലല്ലൊ ഇന്ന്. അതെല്ലാം വെവസായമായി മാറിയില്ലെ.

ഡോക്ടർമാരെ പഠിപ്പിച്ചെടുക്കാൻ കാർന്നോന്മാർ മുടക്കേണ്ടത് ഇന്ന് ലക്ഷങ്ങളും കടന്ന് കോടിയിലെത്തി നിൽക്കുന്നു. ഇതൊക്കെ എങ്ങനെയാ തിരിച്ചു പിടിക്കുക....
കത്തി വക്കാതെ പിന്നെ....?!!

പേരിനു മുൻപിൽ Dr. എന്നു ചേർക്കാൻ വേണ്ടി മാത്രം ആരെങ്കിലും കോടികൾ മുടക്കുമോ...?

മുട്ടിനു മുട്ടിനു മെഡിക്കൽ കോളേജുകളുള്ള നമ്മുടെ നാട്ടിൽ ഡോക്ടർമാർക്ക് പഞ്ഞമുണ്ടാകരുതെന്നു മാത്രമേ സർക്കാരിനു നിർബ്ബന്ധമുള്ളു....!!

നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകൾ...

Basheer Vallikkunnu പറഞ്ഞു...

നന്നായി എഴുതി. സമകാലിക വിഷയങ്ങളില്‍ തുടര്‍ന്നും എഴുതുക. Congrats..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നല്ല ലേഖനം.
നന്നായി പറഞ്ഞിരിക്കുന്നു...

നാമൂസ് പറഞ്ഞു...

ഇന്ന് പേറല്ലല്ലോ എല്ലാം കീറല്ലോ..?
പിന്നെ, ഈ സംഭവം...? അത് എനിക്കവധിക്ക് പോവണം ന്നെ....!!!

ഒരില വെറുതെ പറഞ്ഞു...

നല്ല പോസ്റ്റ്. നല്ല ചിന്തകള്‍.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ ചര്‍ച്ചകളിലൂടെ വളരെ വിശദമായി അഭിപ്രായം പറഞ്ഞ എല്ലാ നല്ല വായനക്കാര്‍ക്കും എന്‍റെ നല്ല നന്ദി അറിയിക്കട്ടെ.. ഇനിയും ഈ പ്രോത്സാഹനം ഉണ്ടാകണം പോരായ്മകള്‍ ചൂണ്ടി കാണിച്ചു തന്നു ..നല്ലതിനെ കൂടുതല്‍ നന്നാക്കാന്‍ പ്രേരിപ്പിച്ചു .. ഇനിയും കൂടെ കാണുമെന്നു പ്രതീക്ഷിക്കട്ടെ.. അപ്പൊ അടുത്ത പോസ്റ്റ്‌ കാണാന്‍ മറക്കല്ലേ ... വന്നില്ലേ അതും കൂടി നോക്കിയിട്ട് പൊയ്ക്കോളൂ ന്നേ..