തിങ്കളാഴ്‌ച, മാർച്ച് 28, 2011

ഗദ്ദാമ.



സിനിമയായാലും സാഹിത്യമായാലും ,രണ്ടു രീതിയില്‍ അതിനെ അവതരിപ്പിക്കാവുന്നതാണ് . ഒന്ന് ഗൌരവ തരമായ ഒരു പ്രമേയം എന്ന നിലയില്‍ വസ്തുതകളുടെ വെളിച്ചത്തില്‍ അനീതികളെ തുറന്നു കാണിക്കുകയും മനുഷ്യവസ്ഥകള്‍ കാവ്യാത്മകമായി പറയുകയും ചെയ്യാം . അല്ലെങ്കില്‍ ചില ഫോബിഅകള്‍ സൃഷ്ട്ടിച്ച് കയ്യടി നേടാന്‍ വേണ്ടി മാത്രം വസ്തുതകള്‍ക്ക് നേരെ കണ്ണടച്ച് കാടടച്ചു വെടി വെച്ചു എളുപ്പ മാര്‍ഗം സ്വീകരിക്കാം
കമല്‍ സംവിധാനം നിര്‍വഹിച്ച "ഗദ്ദാമ" എന്ന ചിത്രം രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടാന്‍ പാടില്ലത്തതായിരുന്നു . പക്ഷെ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന്‍ ദുഖത്തോടെ കാണുന്നത് സ്റ്റോ ടൈപ്പ് ഫോബിയ ണ്ടാക്കി കയ്യടി നേടുന്ന കമലിനെയാണ്‌ .
വീട് വേലക്കാരികള്‍ ആയി കടല്‍ കടന്നെത്തുന്ന സ്ത്രീ സമൂഹത്തിനു കഷ്ടപ്പാടുകളുടെ ഒരു കടല്‍ പറയാനുണ്ടെന്ന് എല്ലാവര്ക്കും അറിയാം . അത് സത്യ സന്ധമായി അവതരിപ്പിച്ചിരുന്നു വെങ്കില്‍ ഏറെ സാധ്യതകള്‍ ഉണ്ടാവുമായിരുന്ന ഒരു വിഷയമായിരുന്നു ഇത് . എന്നാല്‍ കമല്‍ ചെയ്തത് അതല്ല . അറബികളെ മൊത്തമായി പീഡിതരും സ്ത്രീ ലംബാടന്‍ മാരുമായി അവതരിപ്പിക്കാനാണ് അദ്ദേഹം മിടുക്ക് കാട്ടിയത് . നന്മയുടെ കണികയെങ്കിലും ഉള്ള ഒരു അറബിയും അഭ്രപാളിയില്‍ കാണിക്കാന്‍ ടിയാണ് തോന്നിയില്ല . പ്രവാസ ജീവിതം ൽ‌പ്പനാളെങ്കിലും നടത്തിയിട്ടുള്ള എതോരാളോട് ചോദിച്ചാലും കമലിന് അറിയാമായിരുന്നു എത്രയോ നല്ല മനുഷ്യ സ്നേഹികളായ അറബികളെ പറ്റി . എന്നു തന്നെ യല്ല , ഏതൊരു സമൂഹത്തിലുമെന്ന പോലെ കുറ്റവാസനയുള്ള ഒരു ന്യൂന പക്ഷം അറബികൾക്കിടയിലും ഉണ്ട് എന്നുള്ളത് സമ്മതിക്കാതിരിക്കേണ്ടതില്ല . എന്നാല്‍ ഭൂരിപക്ഷം അറബികളും മാന്യൻമാരും മനുഷ്യ സ്നേഹികളും ആയിരുന്നില്ലെങ്കില്‍ , ഒന്നോര്‍ത്തു നോക്കുക എത്രയോ സംവത്സരങ്ങളായി ഗള്‍ഫ്‌ നാടുകളില്‍ തൊഴിലെടുത്ത് കേരളത്തിന്‌ ഇക്കണ്ട വിധം പുരോഗതിയുടെ പടവുകള്‍ കയറാന്‍ കഴിയുമായിരുന്നോ ? ഇടതു വലതു മുന്നണികള്‍ കേരളത്തി l നിര്‍മ്മാണാത്മകമായി സ്വന്തം നിലയില്‍ എന്തു പദ്ധതികളാണ് മൂര്‍ത്തമായി ആവിഷ്ക്കരിച്ചിട്ടുള്ളത്? സാമ്പത്തികമായി കേരളത്തിന്റെ ജീവ വായു എന്നു പറയുന്നത് ഗള്‍ഫില്‍ നിന്നു ഒഴുകിയെത്തുന്ന പണമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കമല്‍ പറയുന്ന വിധം അറബികള്‍ ഇത്രയ്ക്കു മനുഷ്യത്വം ചോര്ന്നവരായിരുന്നുവെങ്കില്‍ നമ്മുടെ സഹോദരന്മാര്‍ക്ക് ഇത്രയും കാലമായി അവിടെ പോയി ഇത്രയും വലിയ ബിസ്സിനെസ്സ് പടുത്തുയര്ത്താനും , നല്ല നിലയില്‍ , അവനവന്റെ യോഗ്യതയനുസരിച്ചു ഇന്ത്യയില്‍ എവിടെയും കിട്ടുന്നതിനേക്കാള്‍ പതിന്‍ മടങ്ങ്‌ വരുമാനത്തോടെ ജോലി ചെയ്യാനും എങ്ങിനെ കഴിയുന്നു ?

ഇനി നമ്മുടെ പിന്നാമ്പു റത്തേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ .
ആലുവയില്‍ "വീടുവേലക്കാരി " യായ 11 വയസ്സുകാരി ബാലികയെ പീഡിപ്പിച്ചു കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. അഭ്യസ്ത വിദ്യരായ അഭിഭാഷകനും ഭാര്യയും ആണ് പീനത്തിനു ഉത്തരവാദികള്‍ എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ പറയുന്നത് . നമ്മുടെ നാട്ടില്‍ വീട് വേലക്കാരികള്‍ കാണാന്‍ കൊള്ളാവുന്നവളാണെങ്കി മുതലാളിയുടെയോ മകന്റെയോ താല്‍കാലിക ലൈംഗിക വരുതിക്ക് ഉപയോഗിക്കുന്ന ഏറെ പേരുണ്ടെന്നുള്ള വസ്തുത പരസ്യമായ രഹസ്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കേരളത്തില്‍ ജോലിക്ക് വരുന്ന തമിഴന്‍മാരോടുള്ള നമ്മുടെ പെരുമാറ്റമെങ്ങിനെയാണ്? . പേരില്‍ പോലും അണ്ണാച്ചി എന്നു എത്ര പുച്ഛത്തോടെയാണ് നാം അവരെ വിളിക്കുന്നത്‌ ? കുറഞ്ഞ വേദനത്തില്‍ ഇപ്പോള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്ന ബംഗാളില്‍ നിന്നുള്ള തോഴിപടയുടെ കാര്യമോ ?

ഏറ്റവും ചുരുങ്ങിയത് നമുക്കുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അറബികൾക്കില്ല . ഭക്ഷണം കഴിക്കുന്ന അവരുടെ പാത്രത്തിലേക്ക് നേരിട്ടാണ് അവര്‍ ജോലിക്ക് ചെന്ന മലയാളിയെയും ക്ഷണിക്കുക . കേരളത്തില്‍ ശീലിച്ചു വന്ന ഉച്ച നീചത്വ ബോധം കാരണം മലയാളി മാറി നിന്നാല്‍ പിണങ്ങുന്നത് അറബിയാണ് . അവര്‍ക്കു ഉച്ച നീചത്വ തരംതിരിവുകള്‍ ഇല്ല . എല്ലാവരും ഒരു പായി ഇരുന്നു ഭക്ഷിക്കുകയും , പ്രാര്‍ത്ഥിക്കുകയും എന്നതാണ് അവരുടെ ശീലം .
പിന്നെ എല്ലാ സമൂഹത്തിലുമെന്ന പോലെ അറബ് ജനതയിലും ക്രൂരന്മാരും , തെമ്മാടികളും കാണും . അത് അവര്‍ക്കു മാത്രം പതിച്ചു നല്‍കേണ്ട ഒരു ലേബല്‍ അല്ലെന്നു അറിയാത്ത ളാവരുതായിരുന്നു കമല്‍ . ഒരു പാട് നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള കമലില്‍ നിന്നു ഇത്രയും പിന്തിരിപ്പനും , വിദ്വേഷം വമിക്കുന്നതുമായ ഒരു ചിത്രം പുറത്തു വരുന്നത് കാണുമ്പോള്‍ സഹതാപത്തിലേറെ സങ്കടം തോന്നുന്നതും അത് കൊണ്ട് തന്നെ ..

38 അഭിപ്രായങ്ങൾ:

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഗദ്ദാമയെ പറ്റി ഒരുപാട് വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞിരിക്കുന്നു. ഒരു സമൂഹത്തെ മൊത്തമായും മോശമായി ചിത്രീകരിച്ച കമല്‍ നിരാശയാണ് സമ്മാനിച്ചത്. മാത്രമല്ല, എല്ലാ ഗദ്ദാമമാരും പീഢിപ്പിക്കപ്പെടുന്നു എന്ന സന്ദേശവുമാണ് നല്‍കിയത്.

ഞാന്‍ എന്റെ കൂട്ടുകാരനെ യാത്രയാക്കാന്‍ ദുബായി ടെര്‍മിനല്‍ 3 airportil പോയപ്പോള്‍ നാട്ടിലേക്ക് പോകുന്ന ബംഗാളി ഗദ്ദാമയെ കെട്ടിപിടിച്ച് കരയുന്ന അറബി വനിതയെ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല കാണുന്നവരോടെല്ലാം ആ അറബി സ്ത്രീ അവളെ ശ്രദ്ദിക്കാന്‍ പറയുന്നുണ്ടായിരുന്നു.

ആശംസകള്‍

ബെഞ്ചാലി പറഞ്ഞു...

നന്നായി എഴുതി :)
ഈ വിഷയത്തിൽ എന്റെ ഒരു പഴയ പോസ്റ്റ് ഇവിടെയുണ്ട്.

Akbar പറഞ്ഞു...

ഗദ്ദാമ സിനിമ കണ്ടിട്ടില്ല. എങ്കിലും പലരുടെയും അഭിപ്രായങ്ങളില്‍ നിന്നും ഒരു ഏകദേശ രൂപം കിട്ടുന്നുണ്ട്‌. ഒരു സമൂഹത്തെ അടുത്തറിയാതെ കേട്ടറിവുകളും ഊഹങ്ങളും വെച്ചു ഒറ്റപ്പെട്ട ഏതോ സംഭവത്തെ മാത്രം ഹൈലേറ്റ് ചെയ്തു എല്ലാവരും അങ്ങിനെ എന്നു സാമാന്യ വല്‍ക്കരിക്കുനത് ഒരു കലാകാരനും ഭൂഷണമല്ല.

ഈ പോസ്റ്റില്‍ പറഞ്ഞ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച തമിഴ് ബാലികയുടെ ക്രൂര പീഡനത്തെപ്പറ്റി പറഞ്ഞു കൊണ്ട് "കേരളക്കാര്‍ ഇങ്ങിനെ ആണ്" എന്നു പറയാനാവില്ലല്ലോ. അതു പാവം സഹോദരിമാരെ ഗദ്ദാമകളെന്നു പറഞ്ഞു കൊണ്ട് വന്നു പെന്‍വാണിഭം നടത്തുന്ന മലയാളികള്‍ ഇല്ലേ. ഇത്രത്തോളം ക്രൂരത എന്തായാലും അറബികള്‍ തങ്ങളുടെ വീട്ടു വേലക്കാരികളോടെ ചെയ്യില്ല. ഒറ്റപ്പെട്ട സംഭവം ഉണ്ടാവാം. അതു പറയുമ്പോള്‍ അതേ സമൂഹത്തിലെ നല്ലവരെയും കഥാപാത്രങ്ങളാക്കണം എന്നെ ലേഖികയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

Unknown പറഞ്ഞു...

വായിച്ചിട്ട് വിശദമായി കമന്റാം.

SHANAVAS പറഞ്ഞു...

ഞാന്‍ ഈ സിനിമ കണ്ടില്ല.കാണാതിരുന്നത് മനപൂര്‍വമാണ്.ഈ പോസ്റ്റില്‍ വിവരിച്ചത് പോലെയുള്ള കാര്യങ്ങള്‍ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടി വരെ ഒന്നും പോകേണ്ട കാര്യമില്ലല്ലോ.അടുത്ത കാലത്ത് ഇറങ്ങിയ ചില പട്ടാള സിനിമകളും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ഒരു പ്രത്യേക വിഭാഗത്തിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പടച്ചു വിടുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുന്നു.ഇപ്പോള്‍ കമലും അക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുന്നു.കാരണം,കയ്യടി ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കാണല്ലോ.

ajith പറഞ്ഞു...

ഉമ്മുവിന്റെ അഭിപ്രായത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

വിമര്‍ശിക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്നതിന് മുന്‍പ് ദയവു ചെയ്തു ആ ചിത്രം ഒന്ന് കാണുക...അതല്ലെങ്കില്‍ കുരുടന്‍ ആനയെ കണ്ടത് പോലെയാകും അഭിപ്രായങ്ങള്‍ ..ഇവിടെ ഇതുവരെ അഭിപ്രായം പറഞ്ഞ അഞ്ചു പേരില്‍ എത്രപേര്‍ ആ സിനിമ കണ്ടെന്നു മനസിലായല്ലോ !! ..സമൂഹത്തില്‍ പരക്കെയുള്ള കാര്യങ്ങള്‍ സിനിമയും സാഹിത്യവും ഒന്നും ആക്കേണ്ട കാര്യമില്ല .കാരണം അതെല്ലാവര്‍ക്കും
അറിയാം ...മറഞ്ഞു കിടക്കുന്ന കാര്യങ്ങള്‍ ചെറുതാണെങ്കിലും അസാധാരണം ആയാല്‍ സിനിമയും സാഹിത്യവുമായി ഭാഷ്യങ്ങള്‍ ഉണ്ടാകും ...സൌമ്യ യുടെ മരണം മാതിരി കേരളത്തില്‍ എന്നും നടക്കുന്നില്ലല്ലോ ..അതും ഒറ്റപ്പെട്ട സംഭവം അല്ലെ ..പക്ഷെ പ്രതികരണങ്ങള്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ..

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ചിത്രത്തിലോരിടത്തെങ്കിലും മനുഷ്യ സ്നേഹികളായ അറബികളെ ചേര്‍ക്കാമായിരുന്നു കമലിന് .
ഇതിനു കമല്‍ തയ്യാറായില്ല എന്നതാണ് സത്യം ...
അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന ചലച്ചിത്ര അജണ്ടയായിരുന്നു കമലിനുള്ളത്
എന്ന് പോലും നമ്മള്‍ സംശയിച്ചു പോകുന്നു .

മതം , രാഷ്ട്രം ,ജനത , നിയമം ,നിയമപാലകര്‍ , എന്ന് വേണ്ട ഒരു രാജ്യത്തിന്റെ സകലതിനെയും
കമല്‍ പരിഹസ്സിക്കുന്നതാണ് നമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് .
ഏതൊരു രാജ്യത്തെ കുറിച്ചായാലും ഇവ്വിതം തെറ്റുകള്‍ പരത്താന്‍ ഒരു മാദ്യമവും തുനിയുന്നത് നന്നല്ല
ഇതില്‍ ജയില്‍ വാര്‍ഡയായ അറബ് സ്ത്രീ പോലും വളരെ പരുക്കനായി പെരുമാരുന്നതായാണ്
ചിത്രീകരിക്കുന്നത് . എന്നാല്‍ യദാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞു ക്ഷേമാന്യേഷണം
നടത്തിയാണ് കുറ്റവാളികളോട് പോലും പെരുമാറുക എന്നത് ഒരിക്കലെങ്കിലും അറബ് രാജ്യത്തെ
പോലീസ്‌ സ്റ്റേഷന്‍ കയറിയ ഏതൊരാള്‍ക്കും അറിയാവുന്നതാണ്
അറബ് സംസ്ക്കാത്തിനും ജനതക്കുമെതിരെ അസത്യങ്ങളെഴുന്നള്ളിച്ച് ആരുടെ കയ്യടിയാണ് കമല്‍ പ്രതീക്ഷിക്കുന്നത് .
കമല്‍ എന്ന മലയാളത്തിന്റെ പ്രിയ സംവിതായകന്‍ പ്രവാസികളുടെ പ്രശ്നങ്ങളിലിടപെട്ടില്ലെങ്കിലും വേണ്ട കിട്ടുന്ന ചോറില്‍
മണല്‍ വാരിയിടാതിരുന്നാല്‍ നന്നായിരുന്നു .....
ആശംസകള്‍...!!

MOIDEEN ANGADIMUGAR പറഞ്ഞു...

ഈ ചിത്രം കണ്ടിട്ടില്ല.അതുകൊണ്ടുതന്നെ വിമർശിച്ചോ അനുകൂലിച്ചോ ഒരു അഭിപ്രായം എഴുതുന്നത് ഉചിതമാണെന്നു തോന്നുന്നില്ല.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഞാനും സിനിമ കണ്ടില്ല, അതുകൊണ്ടു അഭിപ്രായം പിന്നീടാവാം.
എങ്കിലും,
ഷെബീരിന്റെ(തിരച്ചിലാന്‍) അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ചില നിരീക്ഷണങ്ങള്‍

# കമലിന്റെ ഒരു നല്ല സിനിമയേയല്ല ഗദ്ദാമ. മാര്‍ക്കറ്റ് സിനിമകളില്‍ത്തന്നെ വ്യത്യസ്തമായൊരനുഭവം സാധാരണ സമ്മാനിക്കുന്നയാളാണ് കമല്‍. അതൊന്നും ഇതില്‍ കണ്ടില്ല.

# സ്വാഭാവികമായിത്തന്നെ, കമലിന്റെ സിനിമ കണ്ടാല്‍ അറബികളില്‍ ഒരാള്‍ പോലും നല്ലവനായിട്ടില്ലെന്നു തോന്നും. പശ്ചാത്തലമായിരിക്കുന്ന അറബി ഗൃഹത്തില്‍ മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാം ഒരു പോലെ മനോരോഗികളും ക്രൂരസ്വഭാവികളും പൊണ്ണത്തടിയന്മാരും വിഷയലമ്പടന്മാരുമാണ്. അറബ് സമൂഹത്തിന്റെ തന്നെ പ്രതിനിധാനമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് കമല്‍ അതവതരിപ്പിക്കുന്നത്.

# രാത്രി വഴിയില്‍ വച്ച് പെണ്ണിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന അറബികളെ കാണിക്കുന്നുണ്ടല്ലോ അതില്‍. (അകമ്പടിയായി ബാങ്കും നിസ്കാരവും). രാത്രിയില്‍ ഏതു സമയത്തും നിര്‍ഭയരായി പെണ്ണിന് ഒറ്റക്കു നടക്കാന്‍ അറബ് പ്രദേശത്തേക്കാള്‍ പറ്റിയ (ചില സ്ഥലങ്ങളൊഴിച്ചാല്‍) ഒരു സ്ഥലം ഭൂമി മലയാളത്തിലുണ്ടാവുമോ എന്നു സംശയമാണ്.

# സംശയിക്കപ്പെട്ട് പൊലീസ് പിടിയിലായ അശ്വതിയും ഭരതനും മുന്നൂറടി ശിക്ഷയ്ക്കു വിധേയരാവുന്നുവെന്ന പരാമര്‍ശം വസ്തുതാപരമാവാനേയിടയില്ലെന്നാണറിവ്. സുഊദി സര്‍ക്കാറിനോടോ അവര്‍ ശരീഅത്ത് നടപ്പാക്കുന്ന രീതിയോടോ എനിക്ക് യാതൊരു മതിപ്പുമില്ല. എന്നാലു ഇങ്ങനെയൊരു ശിക്ഷ സുഊദിയിലുമില്ല, ഇസ്‌ലാമിക ശരീഅത്തിലുമില്ല. സംശയത്തിന് ശിക്ഷയില്ല. നാലാള്‍ കാണ്‍കെ വ്യഭിചരിക്കുമ്പോഴേ ശിക്ഷയുള്ളൂ. കുറ്റം സമ്മതിക്കാതിരിക്കുകയോ നാല് സാക്ഷികളില്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ സംശയകരമായി പിടിക്കപ്പെട്ട വിദേശികളെ നാട്ടിലേക്ക് കയറ്റിയയക്കുകയാണ് പതിവെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ഇനി ശിക്ഷിച്ചാല്‍പ്പോലും മുന്നൂറ് അടി ശിക്ഷ ശാരീഅത്ത് വിരുദ്ധമാണ്. അതാണ് ശരീഅത്ത് എന്ന് റസാക്കിനെക്കൊണ്ട് കമല്‍ പറയിപ്പിക്കുന്നുണ്ടെങ്കിലും.

# ഇതെല്ലാം കഴിഞ്ഞ്, പടം റിലീസായി രണ്ടാഴ്ച തികയും മുമ്പേ കേരളത്തി “അഭ്യസ്ത വിദ്യ” ദമ്പതികളുടെ വീട്ടില്‍ ജോലിക്കു നിന്ന തമിഴ് ബാലിക പീഡനമേറ്റു മരിച്ചു. ശരീരത്തില്‍ ഒരിഞ്ചു സ്ഥലം പോലുമില്ല പൊള്ളലോ മര്‍ദ്ദനമോ ഏല്‍ക്കാത്തതായി. (മലയാളി അത് വല്ലാതെ ചര്‍ച ചെയ്തില്ല. “അണ്ണാച്ചി”പ്പെണ്ണല്ലേ. നമ്മള്‍ മലയാളികള്‍ ആരാ മക്കള്‍)

ആളവന്‍താന്‍ പറഞ്ഞു...

ഷാഡോ പറഞ്ഞ ചില പോയിന്റുകള്‍ വളരെ ശരിയാണ്. ഈ ചിത്രം കാണാന്‍ പറ്റിയിട്ടില്ല. എന്നാലും ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ഇട്ട ഉമ്മുവിന് ആശംസകള്‍.
ഒപ്പം ഒരു കാര്യം കൂടി. ശ്രീനിവാസന്‍ എഴുതിയ, കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "കലാരൂപങ്ങള്‍ക്ക്‌ ഒരു പരിധിയിലേറെ മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍" എന്ന്. ഞാനും... അതെ. ഇന്നും കലാരൂപങ്ങള്‍ക്ക്‌ ഒരു പരിധിക്കപ്പുറം ആളുകളെ വിശ്വസിപ്പിക്കാണോ സ്വാധീനിക്കാനോ കഴിയില്ല.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

സിനിമ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഒരു അഭിപ്രായം പറയാന്‍ പ്രയാസവും.
പക്ഷെ കേട്ടതും വായിച്ചതും ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്നതു തന്നെ.
നിരൂപണത്തിലും കൈ വെച്ചോ..? :)

..naj പറഞ്ഞു...

ലോക വിവരമുള്ളവരോടല്ലെ ഇതൊക്കെ പറഞ്ജീട്ടു കാര്യമുള്ളൂ. എന്ന് പറഞ്ഞാല്‍ നാല് കാശ് ഉണ്ടാക്കാനുള്ള മസാല കഥയെഴുതാനുള്ള ഒരു വിഷയത്തില്‍ കിടന്നു കറങ്ങും നമ്മുടെ നാട്ടിലെ സിനിമാക്കാരുടെ ലോക വിവരം. അത് കൊണ്ടാണല്ലോ ഇപ്പോഴും തമിഴരെ തോല്‍പ്പിക്കുന്ന രീതിയില്‍ കൂടുതല്‍ സിനിമാ പ്രാന്തന്മാര്‍ ഫാന്‍ ഉണ്ടാക്കി തിയറ്റര്‍ കുത്തി നിറക്കുന്നത്. അത് പോട്ടെ..
നാനാത്വത്തില്‍ എകാത്വം എന്നാ അറബികളുടെ പ്രായോഗിക കാഴ്ച്ചപാടിലാണ് നാല് നേരം മൃഷ്ടാന്ന ഭോജനം കഴിക്കുന്ന രീതിയില്‍ കേരളത്തിലെ വീടുകള്‍ കഴിയുന്നത്‌. കച്ചവടങ്ങള്‍ പച്ചപിടിക്കുന്നത്. നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സ്വഭാവമാണ് അറബികല്‍ക്കെങ്കില്‍ ഒരൊറ്റ സ്ത്രീക്കും വഴിയില്‍ കൂടി നടക്കാന്‍ കഴിയില്ല. എന്തിനതികം രാത്രി ഏഴു മണി കഴിഞ്ഞാല്‍, (പകലും തഥൈവ!) ഈ ""ഗദ്ദാമകാര്‍"" ഒരു ബസില്‍ കുടുമ്പത്തിലെ സ്ത്രീകളെ തനിച്ചു (റിസ്ക്‌ എടുക്കേണ്ട) , വേണ്ട , സ്ത്രീകലോടൊപ്പം യാത്ര ചെയ്യുക, അറബി നാടാണോ, കേരള ഗദ്ദമയാണോ കൂടുതല്‍ സുരക്ഷിതമെന്ന് മന്ധ ബുദ്ധികള്‍ പോലും വ്യക്തമാക്കി തരും.
പിന്നെ, അറബികളുടെ പാരമ്പര്യം ഇസ്ലാമിന്റെ ഐടന്റിട്ടിയിലാനല്ലോ. അപ്പൊ കാശ് കിട്ടാന്‍ അറബികളെ അങ്ങിനെയൊക്കെ ചിത്രീകരിച്ചു ലോകം കാണാത്ത നമ്മുടെ ""നാട്ടാരെ"" സുഖിപിക്കണം ! പ്രത്യേകിച്ചും കമല്‍ വിളിച്ചു പറയുമ്പോള്‍ !
നോര്‍ത്ത് ഇന്ധ്യ വരെ ഒന്ന് പോയാല്‍ ചെവിയും, മൂക്കും പൊത്തി നടന്നു കഥയെഴുതാം, പക്ഷെ അതൊന്നും കാണില്ല സിനിമാക്കാര്‍. അതൊക്കെ ഫയങ്കര പൈതൃക മാണല്ലോ !
ആര്‍ക്കു വേണം ഗദ്ദാമ !! സത്യങ്ങള്‍ കേരളത്തിലെ ഓരോ വീടുകളും, പുരോഗതിയും വിളിച്ചു പറയുമ്പോള്‍ !

I have not watched Gaddama, by this post, i made it firm !

Unknown പറഞ്ഞു...

വായിച്ചു.നിരൂപണം എഴുതിയത്‌ നന്നായിട്ടുണ്ട്.
ഗദ്ദാമ ഞാന്‍ കണ്ടിട്ടില്ല.അതുകൊണ്ട് തന്നെ അഭിപ്രായം പറഞ്ഞാല്‍ അത് അസ്ഥാനത്തായി പ്പോകും.
ട്രാഫിക്‌ എന്ന സിനിമയിലെ ഒരു കാര്യം പറയട്ടെ.ഒരിടത്തേക്ക് പോകാനുള്ള കുറുക്കുവഴിയെ കുറിച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ടിതില്‍.ആ വഴിയില്‍ ഒരു ബിലാല്‍ കോളനിയുണ്ടെന്നും അതിലെപോയാല്‍ പ്രശ്നമാകുമോ എന്നൊക്കെ പറഞ്ഞ് മോശമായി ആ സ്ഥലം ചിത്രീകരിക്കുകയും ചെയ്യുന്ന ഭാഗം .സെക്കന്റുകള്‍ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഒരു സമുദായത്തിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിദഗ്ദമായ ശ്രമം ആര്‍ക്കും മനസ്സിലാകും.
ഇനി ഒരു സിനിമയിലെ നായകന്‍ അഥവാ കഥയിലെ നല്ലവന്‍ എല്ലായ്പോഴും പാലക്കാട്ടുനിന്നോ മറ്റോ ഉള്ള ഒരു ഭ്രാഹ്മണനോ..മുന്തിയ ജാതിക്കാരനോ.. ആയിരിക്കും.സേതുരാമയ്യര്‍ ഒരുദാഹരണം മാത്രം.

ഷൈജു.എ.എച്ച് പറഞ്ഞു...

സഹോദരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എല്ലായിടത്തും നല്ലതും ചീതയും ഉണ്ടല്ലോ. ഈ ചിത്രം എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ആരോപണം പല സുഹ്ര്‍ത്തുക്കളും പറഞ്ഞു അറിഞ്ഞു. വളരെ ചെറിയ സതമാനം ആളുകള്‍ ചീത്തയാണ്‌ എന്ന്‌ കരുതി ഒരു സമൂഹത്തെ മുഴുവന്‍ പഴി പറയുന്നത് ശരിയല്ല. നല്ല വിലയിരുത്തല്‍. അഭിനന്ദനങ്ങള്‍..
www.ettavattam.blogspot.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ദീപസ്തംഭം മഹാശ്ചര്യം
നമുക്ക് കിട്ടണം പണം
കൂടെ
അല്പം പ്രശസ്തിയും.
വെടക്കാക്കി തനിക്കാക്കുക എന്ന തത്വം ഇവിടെ കമലും പ്രയോഗിക്കുന്നു.
അപ്പോള്‍- ഇത്തരം സിനിമകള്‍ രാജ്യാന്തര കാലുഷ്യം ഉണ്ടാക്കുമോ?ലക്ഷക്കണക്കിന് പ്രവാസികളുടെ അന്നം മുട്ടുമോ? എന്നൊന്നും ഇവര്‍ക്ക് പ്രശ്നമല്ല.
ഈജിപ്തില്‍ ഒരു പത്രത്തില്‍ ഒരു ഗള്‍ഫ്‌രാജ്യത്തെ ഇകഴ്ത്തിക്കൊണ്ട് ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ പുകില്‍ നേരിട്ട് കണ്ടിട്ടുണ്. ഈജിപ്റ്റ്‌ നിവാസികള്‍ക്ക് വിസ നിഷേധിക്കുകയും ഉള്ളവരെ തന്നെ കയറ്റി അയക്കുകയും ചെയ്തു.
കുറെ കാലത്തിനു ശേഷമാണ് ആ പുക ഒടുങ്ങിയത്!
നാം വേണ്ടത് - ആദ്യം സ്വന്തം കണ്ണിലെ കരട് എടുക്കുക എന്നിട്ട് പോരെ അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ എന്ന് കമല്‍ പ്രഭ്രുതികള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ്.

മുകിൽ പറഞ്ഞു...

സിനിമ കണ്ടിരുന്നു. കമൽ ഒരു യഥാർത്ഥസംഭവത്തെ ബേസ് ചെയ്താണു കഥ എന്നു പറയുന്നുണ്ടല്ലോ. അപ്പോൾ അയാൾക്കു ആ സംഭവത്തോടു നീതിപുലർത്തി അവതരിപ്പിക്കാൻ ബാധ്യതയുണ്ട്. പിന്നെ മനുഷ്യർ എവിടെയായാലും പലതരമുണ്ടെന്നുള്ളതു ഏവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് നല്ലവരും ഉണ്ട് എന്നു കാണിക്കാൻ മാത്രമായി ഒരു അറബിയെ ആ രീതിയിൽ ഏച്ചുകെട്ടണമോ. അതിൽ തേപ്പുപെട്ടികൊണ്ടു പൊള്ളിക്കുന്ന രംഗം ഉണ്ട്. അറബിപ്പയ്യൻസ്, ഓയിന്റ്മെന്റ് കൊണ്ടുകൊടുക്കുന്നുണ്ട് അവൾ കിടക്കുന്നിടത്ത് ചെന്ന്.
പിന്നെ ശരിയത്ത് നിയമങ്ങളെക്കുറിച്ചെനിക്കറിയില്ല. അതുകൊണ്ട് അതിനെക്കുറിച്ചു പറയായുന്നില്ല.

പോരായ്മകളുണ്ട് സിനിമയ്ക്ക്. തീർച്ചയായും നിയമവ്യവസ്ഥയെക്കുറിച്ചൊക്കെ പറയുമ്പോൾ ശരിയായി പഠിച്ചുതന്നെ ചെയ്യണം. പലയിടത്തും സിനിമയ്ക്കു ഏച്ചുകെട്ടു തോന്നുന്നുമുണ്ട്. എങ്കിലും കാവ്യയുടെ ഗംഭീര അഭിനയം അഭിനന്ദിക്കപ്പെടേണ്ടതാണ്. ഞാൻ കൂടുതൽ സന്തുഷ്ടയായതു അതിനെപ്രതിയാണ്.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

ഒരു കയ്യില്ലാത്തവന്‍ ചെറുവിരലില്ലാത്താവനെ പരിഹസിക്കുന്നു.....കമല്‍ സത്യത്തിനു നേരെ ഇത്രത്തോളം കണ്ണടക്കുമെന്നു കരുതിയില്ല

Hashiq പറഞ്ഞു...

സിനിമ കണ്ടില്ല...ഉടനെ എങ്ങാനും കാണാനും പറ്റുമെന്ന് തോന്നുന്നില്ല...ഇതിന്റെ പിന്നാലെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് പക്ഷെ ഒരു പാട് സ്ഥലത്ത് ചര്‍ച്ചകള്‍ കണ്ടു....ഏതായാലും ഇവിടെ തീയറ്ററുകള്‍ ഇല്ലാത്തത് നന്നായി..അല്ലെങ്കില്‍ ഇസ്മായില്‍ കുറുമ്പടി പറഞ്ഞത് പോലെ ഈജിപ്റ്റ്‌ ആവര്‍ത്തിച്ചേനെ എന്ന് തോന്നുന്നു...ഭാഗ്യം..

Raees hidaya പറഞ്ഞു...

ഒരുപാട് പ്രതീക്ഷയിലാണ് കമലിന്റെ ഗദ്ദാമ കാണാനിരുന്നത്,കണ്ട് തീര്ന്നപ്പ്പ്പോള് പെരുമഴക്കാലം അടക്കമുള്ള നല്ല സിനിമകള് ചെയ്ത കമലിന്റെ സിനിമ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി.....ഗദ്ദാമകള് അനുഭവിക്കുന്ന യഥാറ്ത്ഥ പ്രശ്നത്തിലേക്ക് വരാതെ കാടടച്ച് വെടി വെക്കുന്ന ഒരു സിനിമയായിപ്പോയി ഗദ്ദാമ.....ഏറ്റവും രസകരം എന്തിനെന്നറിയാത്ത കുറച്ച് രംഗങ്ങളും(ശ്രീനിവാസന്റെ ഉമ്മ ഹജ്ജിന് വരുന്നത് പോലുള്ള) ആ സിനിമയില് കാണാനായി......

Naushu പറഞ്ഞു...

സിനിമ കണ്ടില്ല, അതുകൊണ്ടു അഭിപ്രായം പിന്നീടാവാം.

വീകെ പറഞ്ഞു...

സിനിമ കാണാതെ ഒന്നും പറയുന്നത് ശരിയല്ല...

തൂവലാൻ പറഞ്ഞു...

ഗദ്ദാമ എന്ന ചിത്രം ഞാൻ കണ്ടില്ല..അതിനാൽ അതിനെ കുറിച്ച് ഞാൻ പരയുന്നില്ല.എന്നാൽ ട്രഫിക് എന്നെ ചിത്രത്തിനെ കുറിച്ച് ഞാൻ ചിലത് വായിച്ചിരുന്നു.ചിത്രം കാണുകയും ചെയ്തു.എനിക്കതിൽ അസ്വാഭാവികമായി ഒന്നും തൊന്നിയില്ല.മുസ്ലീം സമൂഹത്തിനെ ആക്ഷേപിക്കുന്നതായും തോന്നിയില്ല.പ്രിയനന്ദനൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഇത് ഇപ്പോഴത്തെ അവസ്ഥ എന്നാണ്.കുറെ നാളുകൾക്ക് മുൻപ് ഇതല്ലായിരുന്നു..കാലം മാറുമ്പോൾ അവതരണത്ത്റ്റിന്റെ രീതിയും മാറും.ഒരു വർഗ്ഗീയ കലാപം എന്നു കേട്ടാൽ എന്റെ മനസ്സിലേക്ക് ഓടിയെത്തുക ഹിന്ദു-മുസ്ലീം ലഹളയാണ്.തുറന്നു പറയുകയാണ്.അത് നമ്മുടെ കണ്മുന്നിൽ നടന്ന സത്യമാണ്.പലിശക്കാരൻ എന്ന് കേട്ടാൽ ഒരു പലിശക്കാരൻ മാപ്ല എന്ന ലെവലിൽ ഒരു ക്രിസ്ത്യാനിയെ ഓർമ്മ വരും.ഇപ്പോൾ അടുത്ത് കണ്ട മേക്കപ്പ് മാനിൽ ജഗതിയുടെ കഥാ പാത്രം അങ്ങിനെയാണ്.എന്നു വച്ചാൽ അതാണ് അവസ്ഥ.ട്രാഫിക് എന്നെ സിനിമയിൽ അഭാഗം ഒരു അഭംഗി ആണെങ്കിൽ കൂടിയും പ്രേക്ഷകരുടെ ചങ്കിടിപ്പ് വർദ്ദിപ്പിക്കാം എന്ന് കരുതിയിട്ടാകും സഞ്ജയ് ബോബി അങ്ങിനെ എഴുതിയത്.സിനിമയ്ക്ക് അതിന്റേതായ പ്രാധാന്യം കോടുത്താൽ മതി എന്നാൺ എന്റെ അഭിപ്രായം..നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ...നമുക്ക് അതെല്ലാം സിനിമയായി തന്നെ കാണാം.സിനിമ കണ്ട് ആരും നന്നാവാനോ ചീത്തയാവാനോ പോകുന്നില്ല.സിനിമയ്ക്ക് അതിനുള്ള സ്വാധീനം സമൂഹത്തിലില്ല എന്ന് ശ്രീ.കെ പി അപ്പൻ പറഞ്ഞതും കൂടി ഇവിറ്റെ കുറിക്കട്ടെ.

Sidheek Thozhiyoor പറഞ്ഞു...

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു സമൂഹത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നത് ഭൂഷണമല്ല.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

സിനിമ കണ്ടില്ല...
സിനിമയെ കുറിച്ച് ഏകദേശ രൂപം
ഇവിടെ നിന്നും കിട്ടി.
ഇതൊക്കെ വായിച്ചപ്പൊ ഇനിയാ സിനിമ
കാണണൊ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷന്‍.

TPShukooR പറഞ്ഞു...

ഈ ലേഖനം വായിച്ചപ്പോള്‍ താങ്കള്‍ സിനിമ കണ്ടില്ലെന്നു വ്യക്തമായി. അതില്‍ അറബി വീട്ടിലെ ഗദ്ടാമയെ കുറേക്കാലം ആരും പീടിപ്പിക്കുന്നില്ല. അതിനായി ആദ്യം മുന്നോട്ടു വരുന്നത് ഒരു നമ്മുടെ നാട്ടുകാരനായ വേലക്കാരനാണ്.
അറബികളെക്കുറിച്ചുള്ള ഈ നല്ല വശമൊന്നും ആരും കണ്ടില്ല. ആളുകള്‍ക്ക് കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും ചാടി വീഴണം.

തൂവലാൻ പറഞ്ഞു...

അറബികളുടെ ദ്രോഹത്തിലൂടെ അശ്വതി എന്ന പെൺകുട്ടിക്കുണ്ടവുന്ന ബുദ്ധിമുട്ടുകളാണ് ആ സിനിമയിൽ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.തെറ്റാണെങ്കിൽ ക്ഷമിക്കുക! അറബി നല്ല മനസ്സുള്ള ഒരു വ്യക്തിയായിരുന്നെങ്കിൽ പിന്നെ കഥ എങ്ങിനെ മുന്നോട്ട് പോകും?സിനിമ അങ്ങിനെ ഒരു കഥാപാത്രത്തെ ആവശ്യപ്പെടുന്നുണ്ട്.അറബികൾക്കിടയിലും ന്യൂനപക്ഷമാണെങ്കിൽ കൂടിയും അങ്ങിനത്തെ ചില വ്യക്തികൾ ഉണ്ടെന്ന കര്യം തൊണ്ട തൊടാതെ വിഴുങ്ങാൻ വയ്യല്ലോ? 3 മാസം മുൻപാണ് സൌദിയിൽ ഒരു വീട്ടിൽ ഒരു ഇന്തോനെഷ്യൻ വേലക്കാരിയായ യുവതി ദേഹമാസകലം മുറിവുകളൊട് കൂടി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.അതും ഒരു സിനിമയ്ക്ക് വിഷയമാണ്.സൌദി ജനതയുടെ ക്രൂരത കണ്ടിട്ടാകണം ആ രജ്യവും ഫിലിപ്പീൻസും തൽക്കാലികമായി വേലക്കാരികളുടെ റിക്രൂട്ട്മെന്റ് നിർത്തി വച്ചത്! സിസ്റ്റർ അഭയ കൊലക്കേസിനെ അനുസ്മരിപ്പിക്കുന്ന വിധം ആണ് ക്രൈം ഫയൽ എന്ന ചിത്രം ഇറങ്ങിയത്.ക്രിസ്തീയ സഭാ പുരോഹിതന്മാരെ അതിൽ നന്നായി തന്നെ വിമർശിച്ചിട്ടുണ്ട്.അത് സിനിമയാണ്.കണ്ടിരിക്കാൻ പറ്റിയ ഒരു സസ്പൻസ് ത്രില്ലർ.കുറെയൊക്കെ ഭാവനയാണ്.പക്ഷെ ക്രിസ്തീയ സഭാ പുരോഹിതന്മാരെ നല്ലവരായി ചിത്രീകരിക്കുന്ന പല ചിത്രങ്ങളും അതിനു ശേഷവും മുൻപും ഇറങ്ങിയിട്ടുണ്ട്.രഞ്ജിത്തിന്റെ സിനിമകളിൽ ഹൈന്ദവികത കൂടുതൽ ആണെന്ന് വിമർശനമുയർന്നപ്പോൾ അദ്ദേഹം പ്രതികരിച്ചത് കാവും, ചുറ്റമ്പലവും, കാണിക്കാൻ ഞാൻ പോയി ഹോളിവുഡ് സിനിമ പിടിക്കണം എന്നാണോ? എന്നു ചോദിച്ചും കൊണ്ടാ‍ണ്.ഇതിനെ നമുക്ക് കേരളീയത എന്ന് വിളിച്ചൂടെ എന്നും പ്രതികരിച്ചു.ലാൽജോസ് ഒരിക്കൽ പറഞ്ഞ് കേട്ടിട്ടുണ്ട് മീശമാധവൻ എന്ന സിനിമയിൽ ഹരിശ്രീ അശോകനെ കണ്ണന്റെ വേഷം കെട്ടിച്ചപ്പോൾ പേടിച്ചിരുന്നു എന്നു.കാരണം താടി വച്ച കണ്ണനെ ആളുകൾക്ക് ചിന്തിക്കാൻ പോലുമാവില്ല.മാത്രമല്ല അത് സംവിധാനം ചെയ്യുന്നത് ഒരു അഹിന്ദുവും.അതൊരു കോമാളിത്തരമവില്ലേ എന്നദ്ദേഹം ചിന്തിച്ചിരുന്നു.പക്ഷെ ചിത്രം തീയറ്ററിൽ എത്തിയപ്പോൾ ആളുകൾ അത് ഓർത്തിട്ടു പോലുമുണ്ടാവില്ല.അതൊക്കെ നമൂക്ക് സഹിച്ചിരിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇതും ആയിക്കൂടാ…അറബിക്കഥ എന്ന സിനിമയിൽ സാദിഖിന്റെ കൂട്ടുകാരനായ അറബിയെ നല്ലവനായി ചിത്രീകരിച്ചില്ലെ?സിനിമ അതാവശ്യപ്പെടുന്നു.ഇനി പ്രിയദർശന്റെ അറബിം ഒറ്റകവും പി മാധവൻ നായരും എന്ന പുതിയ സിനിമയിൽ അറബിയ്ക്ക് വല്ല റോളും ഉണ്ടെങ്കിൽ അത് നല്ല മനുഷ്യന്റെ റോളായിരിക്കണമേ എന്ന് പ്രാർത്ഥിക്കാം..പ്രാർത്ഥിക്കൻ എല്ലാവർക്കും ഓരോ കാരണങ്ങളില്ലേ?

PARAPPUR NIVASIKAL പറഞ്ഞു...

സിനിമ വല്ലപ്പൊഴും ടീവിയില്‍ വരുമ്പോള്‍ കാണുന്നതാ. അതു കൊണ്ട് ഗദ്ദാമ കാണാന്‍ ഇനിയും സമയം പിടിക്കും. നിരൂപണം നന്നായി. കുറെ കാര്യങ്ങള്‍ അങ്ങിനെയും മനസ്സിലാക്കാമല്ലോ? അപ്പോ ഇനി സിനിമാ നിരൂപണവും പ്രതീക്ഷിക്കാം അല്ലെ?

ente lokam പറഞ്ഞു...

ഗദ്ദാമ (അത് തന്നെ തെറ്റ് 'കദ്ദാമ' ആണ് ശരി)ഒരൊറ്റ പൊയന്റില്‍ നിന്നുള്ള കഥ പറച്ചില്‍ അല്ലെ? കാവ്യയുടെ അഭിനയ ശേഷി നന്നായി ഉപയൊഗിച്ചു.അത് കൊണ്ടു ആ ഭാവത്തിനു പറ്റിയ കഥാ രീതിക്ക്
ഊന്നല്‍ കൊടുത്തു. അതിലപ്പുറം വലിയ കാന്‍വാസ് അല്ല.സിനിമ ഗള്‍ഫുകാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല.നമുക്ക് അത് കൊണ്ടു ഉണ്ടാകുന്ന വിഷമങ്ങള്‍ അങ്ങേരുടെ
വിഷയവും അല്ല .നല്ലവരെ മാത്രം ചിത്രീകരിക്കുന്ന ഒരു സിനിമ ഇറക്കാന്‍ അപേക്ഷിക്കുകയോ നാം തന്നെ ശ്രമിക്കുകയോ
മാത്രമേ നമുക്ക് കരണീയം ആയിട്ടുള്ളൂ ..
Ex pravasini:-
ട്രാഫികിലെ ബിലാല്‍ കോളനി ഇത്ര ഒരു സംഭവം ആണോ ?
എനിക്ക് അത് കഥയിലെ ഉദ്വേഗ ജനകം ആയ ഒരു ഭാഗം എന്ന് മാത്രമേ തോന്നിയുള്ളൂ .അതിനു വര്‍ഗീസ്‌ കോളനി എന്നോ രാമന്‍ കോളനി എന്നോ പേരിട്ടാല്‍ ശരി ആകുമായിരുന്നോ ? അത്
തച്ചോളി വര്‍ഗീസ്‌ ചേകവര്‍ എന്ന് പറയുമ്പോലെ ആവും..!! ആവോ
എനിക്ക് അറിയില്ല ..ലേഖനം നന്നായി എഴുതി ഉമ്മു അമ്മാര്‍....
അഭിനന്ദനങ്ങള്‍.

തൂവലാൻ പറഞ്ഞു...

കദ്ദാമ എന്നല്ല ഖദ്ദാമ എന്നാണ്

തൂവലാൻ പറഞ്ഞു...

കമൽ എന്ന സംവിധാ‍യകന് ഇതിനു മുൻപും ഇതേപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഇതേപോലെ എന്നല്ല ഇതിലുപരി...’മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിനയിരുന്നു അത്.സുരേഷ് ക്രിഷ്ണ ചെയ്ത കഥാപാത്രമായിരുന്നു അതിൽ വില്ലൻ.ആ ചിത്രം ഇറങ്ങിയ ശേഷം പെൺകുട്ടികളുള്ള അമ്മമാരും, അഛന്മാരും,രണ്ടാൻച്ഛന്മാരുള്ള പെണ്മക്കൾക്കും വെറുതെ എങ്കിലും ചില സംശയങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.രണ്ടാനച്ഛന്മാർക്ക് മകളെ ഒന്ന് തൊടാൻ പോലും പറ്റാതായിരുന്നു.ചിലരൊക്കെ അത് കമലിനോട് പ്രകടിപ്പിക്കുകയും ചെയ്തതായി കമൽ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്.പക്ഷെ എന്റെ വിലയിരുത്തൽ ആ ചിത്രവും കണ്ടിരിക്കാൻ സാധിക്കാവുന്ന ഒരു ചിത്രം തന്നെയാണ്.ആ ചിത്രത്തിൽ ഒരു രണ്ടാനച്ഛൻ.ഇതിൽ ഒരു അറബി.രണ്ട് ചിത്രങ്ങളും നമ്മുടെ സമൂഹത്തിൽ നടക്കുന്നവ.അഡ്വക്കേറ്റ് ദമ്പതികൾ പെൺകുട്ടിയ പൊള്ളലേല്പിച്ച കഥകളും നമ്മൾ സിനിമയിൽ കൂടി മുൻപും കണ്ടിട്ടുണ്ട്.ഇനിയും കാണുകയും ചെയ്യും.എന്റെ മനസ്സിൽ പെട്ടന്ന് ഓടി എത്തുന്ന ചിത്രം രസതന്ത്രമാണ്.

OAB/ഒഎബി പറഞ്ഞു...

എന്റെ അറബിയുടെ വീട്ടലെ ഗദ്ദാമമാരില്‍ ആര് കണ്ടാലും ഒന്ന് മുട്ടാന്‍ തോന്നുന്ന (കാവ്യയെക്കാളും ശരീര) സൌന്ദര്യമുള്ള വരുണ്ടായിരുന്നിട്ടും ഒരു കള്ള നോട്ടം പോലും അവനില്‍ നിന്നും ആര്‍ക്കും ഉണ്ടായിട്ടില്ല എന്ന് എനിക്കുരപ്പിച്ചു പറയാന്‍ സാധിക്കും. ഇക്കഥ സിനിമയാക്കിയാല്‍ എത്ര ആള്‍ കാണാനുണ്ടാവും ? മുതല്‍ എങ്ങനെ തിരിച്ചു പിടിക്കും?
ഏതായാലും ഈ സിനിമയുടെ അറബി, ഇംഗ്ലീഷ് തര്‍ജ്ജമക്ക്‌ (എഴുതിക്കാണിക്കാന്‍) ഒരു മലയാളിയും തയ്യാരാവാരുതെന്നു താഴ്മയോടെ അപേക്ഷിക്കുന്നു.
അല്ലെങ്കില്‍ ഞങ്ങടെ കാര്യം കട്ടപ്പൊക. ഒപ്പം കമലിന്റെ കാര്യവും!
അല്ല ഈ സിനിമ എവിടെ നിന്നെങ്കിലും ഡൌന്‍ലോഡു ചെയ്യാന്‍ കിട്ടോ. സ്വകാര്യായി പറഞ്ഞാ മതി ട്ടോ.

TPShukooR പറഞ്ഞു...

ഈ ലേഖനം കൂടി വായിക്കുമല്ലൊ.....

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാ നല്ല വായനക്കാർക്കും എന്റെ നന്ദി അറിയിക്കട്ടെ.. ഇനിയും പ്രോതാസഹനം പ്രതീക്ഷിച്ചു കൊണ്ട് അടുത്ത പോസ്റ്റിൽ കാണാം എല്ലാവർക്കും എന്റെ നന്ദി നല്ല നമസ്ക്കാരം..

ente lokam പറഞ്ഞു...

thoovalan:-ariyaam
thiruthalinu
nanni.akshara pishachu aanu
khaddamayil vannathu..

എന്‍.പി മുനീര്‍ പറഞ്ഞു...

സിനിമ കണ്ടിട്ടില്ല. കണ്ടിട്ട് പ്രതികരിക്കുന്നതാണല്ലോ നല്ലത്.പിന്നെ ഈ ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളോടും വിയോജിപ്പാണുള്ളത് .ഗദ്ധാമ വിവാദമായ സ്തിഥിക്ക് അതിനെക്കുറിച്ചൊരു പോസ്റ്റിടണം :) ആദ്യം കാണട്ടെ

Pheonix പറഞ്ഞു...

അറബികളെ പറയുമ്പോഴേക്കും പൊള്ളുന്ന ചിലരുണ്ട്. എന്താ പറയാ?! നല്ല സൌകര്യങ്ങള്‍ അനുഭവിച്ച് കുഞ്ഞുകൊട്ടി പരാധീനങ്ങളുമായി കഴിയുന്ന അവര്‍ക്ക് നമ്മുടെ നാട്ടുകാരെ കുറ്റം പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അറബി വീടുകളില്‍ ഭൂരുപക്ഷം വരുന്ന അശ്വതി, ആയിഷ, മേരി തുടങ്ങിയ പേരുകളിലുള്ള ഗദ്ദാമമാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ കമല്‍ ചെറുതായി ഒന്നു വരച്ചിട്ടിരിക്കുകയാണ്.