ഞായറാഴ്‌ച, ഫെബ്രുവരി 20, 2011

അതിജീവനം


എന്‍റെ മുന്നിലനന്തമാം മണ്ണെങ്കിലും
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
തലയറയും ആഴിയിലുണ്ടാവോളം വെള്ള-
മെങ്കിലും എന്‍റെ സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ തീര്‍ത്ഥജലം
കൊടുങ്കാറ്റടിക്കും ഭൂവിതിലെന്നെ-
ത്തഴുകാനിന്നില്ലൊരു സമീരണന്‍
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
എനിക്ക് കൂട്ടായി പാരതന്ത്ര്യത്തിന്‍ കൂരിരുള്‍ മാത്രം
'
ഖുദ്സെന്ന' പുണ്യ ഗേഹമുള്ളോരിടം
അധിനിവേശ കാട്ടാളര്‍ വിരഹിക്കുന്നൊരു
ഫലസ്തീനാണെന്‍റെ ജന്മ ഗേഹം.
പുഞ്ചിരി മറന്ന മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം.
പട്ടിണിക്കോലങ്ങള്‍ മാത്രമായി മര്‍ത്യര്‍
വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു.
പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടീടുന്നു
.

82 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

എന്‍റെ ഈ വരികള്‍ അവിടെ പോരാടികൊണ്ടിരിക്കൊണ്ടിരിക്കുന്ന പാവം ജനങ്ങള്‍ക്ക്‌ വേണ്ടി...

നാമൂസ് പറഞ്ഞു...

അതി ജീവനത്തിന്‍റെ പോരാട്ട ഭൂമിയില്‍ കേള്‍ക്കേണ്ടത് ദൈന്യതയുടെ ശബ്ദമല്ല..
പകരം, ഈ വ്യവസ്ഥിതിയെ ഞാന്‍ തിരുത്തി കുറിക്കും എന്നൊരു ശപഥമാണ് ഉയരേണ്ടത്.

ആമോദത്തിന്‍റെ നിര്‍വചനങ്ങളില്‍ എന്നെയും എന്‍റെ സന്തോഷങ്ങളെയും തനിക്ക് കാണാന്‍ ഒക്കില്ലാ...
മരിക്കാതെ ജീവിച്ചിരിക്കുക എന്നതിന്നാവശ്യമായ...... സമര വിളംബരത്തെ താന്‍ പരിചയിച്ചിട്ടുണ്ടോ വേട്ടക്കാരാ....
ഇനിയുമൊരു യുദ്ധ മുന്നണിയിലേക്കുള്ള എന്‍റെ ഓട്ടത്തിന്നിടയില്‍ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് എനിക്കാവേശമാകുന്നത്...
ആ മുദ്രാവാക്യത്തിന്‍റെ അനുവാചകരെ തടുക്കാന്‍ തനിക്കാകില്ലെടാ നരാധമാ......
അദമ്യമായ സ്വാതന്ത്രാഭിവാജ്ഞ യാണ് ഇന്നെന്നെയും എന്‍റെ കൂട്ടത്തെയും ഒരുക്കിയിരിക്കുന്നത്....
ഇത് തന്നയാണ് പോരാട്ടത്തിന്‌ വേഗത കൂട്ടുന്നത്‌.

ലോകത്തെ മര്‍ദ്ധിതരുടെ പോരാട്ട ഭൂമിയില്‍ ഞാന്‍ എന്‍റെ സര്‍വ്വത്തെയും സമര്‍പ്പിക്കുന്നു.
ഈ മുന്നറിയിപ്പിനെ കുറിച്ച എഴുത്താണിക്ക് നന്ദി.!!

Shukoor പറഞ്ഞു...

കവിതയ്ക്ക് നല്ല ഭാഷ.
ആശംസകള്‍.

ente lokam പറഞ്ഞു...

ഇത് ചതഞ്ഞു അരയുന്ന ജീവിതങ്ങള്‍ ..
തോക്കുകള്‍ക്ക് മുന്നില്‍ കല്ലുമായി പൊരുതാന്‍
വിധിക്കപ്പെട്ടവര്‍...

അലി പറഞ്ഞു...

തോക്കിനെ തോൽപ്പിക്കുന്ന കല്ലിന്റെ മന:ക്കരുത്ത്. അതാണ് ഫലസ്തീൻ.

(ടെക്സ്റ്റിന്റെ ബോൾഡ് ഒഴിവാക്കൂ...)

പട്ടേപ്പാടം റാംജി പറഞ്ഞു...

പടരുന്ന അതി ജീവനത്തിന്റെ പൊരാട്ടങ്ങള്‍ തന്നെ എങ്ങും.

lekshmi. lachu പറഞ്ഞു...

കവിത നന്നായി..

moideen angadimugar പറഞ്ഞു...

നമിക്കുന്നു ഗാസാ നിൻ പോരാട്ടവീര്യത്തെ.

ajith പറഞ്ഞു...

അതിജീവിക്കട്ടെ...

ഷമീര്‍ തളിക്കുളം പറഞ്ഞു...

തോക്കിന്റെ ഗര്‍ജ്ജനം ഉണര്‍ത്തുപാട്ടായി ശീലിച്ചവരെ, നിങ്ങളുടെ രക്തത്തിനായി ഇനിയും ദാഹിക്കുന്നുവോ...?

നല്ല ആശയം,
നല്ല വരികള്‍...

Manoraj പറഞ്ഞു...

ഫാലസ്റ്റീന്‍.. !!

പാലസ്തീനെയാണൊ ഉദ്ദേശിക്കുന്നത്. ആദ്യം അക്ഷരതെറ്റാവുമെന്ന് കരുതി. പിന്നെ അലിയുടെ കമന്റിലും അത് തന്നെ ഉപയോഗിച്ച് കണ്ടപ്പോള്‍ എന്റെ അറിവില്ലായ്മയാവും എന്ന് തോന്നുന്നു. എനിക്ക് ഈ വാക്ക് പുതിയ അറിവാണ്.

ഉണര്‍ത്തുപാട്ടുകള്‍ ഒട്ടേറെ വരട്ടെ..

hafeez പറഞ്ഞു...

ടാങ്കിനു കല്ലെറിയുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ... സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന പോരാളികള്‍ ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല ചിന്ത.നല്ല കവിത

T.S.NADEER പറഞ്ഞു...

ആസ്കതിയുടെ ഇ ലോകത്ത്‌ എല്ലാം കേട്ട്‌, അനുഭവിച്ച്‌ മുരടിച്ച ഹ്രദയങ്ങള്‍ പെരുകുന്നു

ishaqh പറഞ്ഞു...

അതിജീവിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു!!
പ്രാര്‍ത്ഥിക്കുന്നു.

Muneer N.P പറഞ്ഞു...

അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ
കരുത്ത് പ്രകടമാക്കുന്ന വരികള്‍..
ഇഷ്ടപ്പെട്ട വരികള്‍ ചുവടെ

‘പുഞ്ചിരി മറന്നൊരു മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം.‘

‘വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു.‘

ismail chemmad പറഞ്ഞു...

നമിക്കുന്നു ഗാസാ നിൻ പോരാട്ടവീര്യത്തെ

അജ്ഞാതന്‍ പറഞ്ഞു...

നാമൂസ് :താങ്കളുടെ വിസ്തരിച്ചുള്ള ആദ്യ അഭിപ്രായത്തിനു ആദ്യം തന്നെ നന്ദി പറയട്ടെ , സഹോദരന്‍ ശുകൂര്‍ നല്ല വാക്കിനു നല്ല നന്ദി , എന്റെ ലോകം : തോക്കുകള്‍ക്ക് മുന്നില്‍ കല്ലുകളുമായി അവര്‍ പോരാടുന്നു നന്ദി പ്രോത്സാഹനത്തിനു റാം ജി സര്‍ നന്ദി ,ലച്ചു നല്ല വാക്കിന് നന്ദി അറിയിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

മനോരാജ് :പാലസ്തീൻ എന്ന് ഈയുള്ളവൾക്ക് ആദ്യ അറിവാണ്. ഫലസ്തീൻ ആണു ശരിയെന്നാണീയുള്ളവളുടെ അറിവിലുള്ളതും .നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിനു,മൊയ്തീൻ,അജിത് സർ,ഷമീർ തളിക്കുളം,ഹഫീസ് ,കുസുമം,നദീർ,ഇഷാഖ്,മുനീർ ഇസ്മയീൽ ഏവരുടേയും പ്രോത്സാഹനം ഇനിയുമുണ്ടാകണം നന്ദി.. അറിയിക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വരികള്‍ ശക്തം
ആശയം വ്യക്തം
'അഭിനവ കാട്ടാളരോട്' നിര്‍ഭയം പൊരുതുന്ന യുവതക്ക് അഭിവാദ്യങ്ങള്‍.
ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണര്‍ത്തട്ടെ-
'പുഞ്ചിരി മറന്നൊരു മുഖങ്ങളില്‍' എന്ന് പറയില്ല.ഒന്നുകില്‍ 'മറന്നൊരു മുഖത്ത്'എന്നോ 'മറന്ന മുഖങ്ങളില്‍'എന്നോ ആവാം. 'ഒരു' എന്നത് ഏകവും 'മുഖങ്ങള്‍' എന്ന് ബഹുവചനവും ആണെന്ന് സാരം. കവിതയില്‍ ഇത്തരം തെറ്റുണ്ടാകുന്നത് പഥ്യമല്ല.
അതുപോലെ, ഫലസ്ത്വീന്‍ ജനതക്ക് 'പട്ടിണിക്കോലങ്ങള്‍' എന്ന വര്‍ണ്ണന ഇന്നത്തെ കാലഘട്ടത്തില്‍ യോജിച്ചതാണെന്ന് അഭിപ്രായമില്ല.
നല്ല ആശയത്തിനു ഭാവുകങ്ങള്‍.

Manjiyil പറഞ്ഞു...

അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തെക്കുറിച്ച്‌ കവിയിത്രിയുടെ മനസ്സ്‌ വേവുന്നുണ്ടായിരിക്കാം .പക്ഷെ കവിതയില്‍ വേണ്ടവിധം പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
രചനാ ദോഷവും ഉണ്ട്.
**********
പാലസ്‌തീന്‍ എന്നത് ഗ്രീക്ക് ഭാഷാ പ്രയോഗമാണ്‌ അറബി ഭാഷയില്‍ ഫലസ്‌ത്വീന്‍ എന്നാണ്‌ അറിയപ്പെടുന്നത്.

രമേശ്‌അരൂര്‍ പറഞ്ഞു...

വളരെ മനോഹരമായ കവിത .നല്ല ശൈലി ..
പോരാട്ട ഭൂമിയില്‍ വിലാപം സ്വാഭാവികം ..പക്ഷെ കവികള്‍ക്ക് ജനതയുടെ സ്വാതന്ത്ര്യ ബോധത്തിനുമേല്‍ കൊളുത്തിവയ്ക്കാനുള്ളത് ജയിക്കാനുള്ള ആവേശത്തിന്റെ അഗ്നി സ്ഫുലിന്ഗ ങ്ങളാണ് ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അതിജീവനത്തിന്റെ അർത്ഥങ്ങൾ....

Salam പറഞ്ഞു...

നീതിയുടെ പോരാട്ടങ്ങളെയാകമാനം അതിന്റെ ഇരകള്‍ തന്നെ ഒറ്റു കൊടുക്കുന്ന ചരിത്ര ദശാസന്ധിയില്‍ ജീവിക്കാന്‍ നിര്‍ഭാഗ്യം കിട്ടിയവരാണ് നാം. ഫലസ്തീന്റെ കാര്യം തന്നെയെടുക്കുക, അബൂ മാസിന്‍ എന്ന മഹമൂദ്‌ അബ്ബാസ്‌, ഫതെഹ് നേതാവും ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ടു‌മാണ് ഇദ്ദേഹം സ്ഥാനം കൊണ്ട്. പോരാട്ടത്തിന്റെ കുന്തമുനയായി വര്‍ത്തിക്കേണ്ടയാള്‍‍. അന്ന് സൗത്ത്‌ ആഫ്രിക്കയില്‍ മണ്ടേലയെന്നപോലെ. എന്നാല്‍ ചെയ്യുന്നതോ? അങ്കിള്‍ സാമിനും സയണിസ്റ്റുകള്‍ക്കും വേണ്ടി അവര്‍ പറയുന്നിടത്തൊക്കെ ഒപ്പ് വെച്ചും, കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞും ഒരു ജനതയുടെ ചരിത്രത്തെ മൊത്തം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ തറ ധാര്‍മിക ബോധത്തോടെ അടിയറ വെച്ച് സുഖിക്കുന്നു. ഒഴുക്കിനെതിരെ പ്രധിരോധമുയര്‍ത്താന്‍ ശ്രമിക്കുന്ന ഹമാസിനെ സാമ്രാജ്യത്വത്തോടൊപ്പം ചേര്‍ന്ന് ഭീകര മുദ്ര ചാര്‍ത്തി വേട്ടയടാന്‍ നോക്കുന്നു.

ഈ കൂരിരുളിലും പക്ഷെ നീതിയുടെ പക്ഷത്തെ ലോകമനസ്സ് ഇപ്പോഴും ഫലസ്തീനോടൊപ്പം നില കൊള്ളുന്നത്‌ സത്യത്തെ അടയാളപ്പെടുത്തുന്ന കാലത്തിന്റെ മാറ്റമില്ലാത്ത വിളംബരമാണ്.

അതുകൊണ്ടു തന്നെയാണ് ഹിന്തുസ്ഥാനിലിങ്ങേ തലക്കലിരിക്കുന്ന ഈ എഴുത്തുകാരിക്കുപോലും വിമോചനത്തിന്റെ തുടികൊട്ടുയര്‍ത്തുന്ന ഈ വിപ്ലവ മനോഹര കാവ്യം ഇവിടെ രചിക്കാന്‍ കഴിയുന്നത്. കാരണം ഇതിന്റെ ഊര്‍ജം പ്രവഹിക്കുന്നത് ആദിസത്യത്തില്‍ നിന്നാണ്.

"പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടീടുന്നു."

അതുകൊണ്ട് ഈ വായനയിലേക്ക്, ഉണരുക. സുപ്രഭാതം.

പാവപ്പെട്ടവന്‍ പറഞ്ഞു...

ഒരു വ്യവസ്ഥിതിയോടുള്ള രോഷവും ഒരു ജനതയോടുള്ള ആത്മസമർപ്പണവും ഈ വാക്കിന്റെ ,ആശയത്തിന്റെ വരികളീലുണ്ട്..
ഇനിഒരു അനുഭവസത്യം പറയട്ടേ ..! ഇത്രയും അഹ്ങ്കാരികളായിട്ടുള്ള് ആൾക്കാർ വേറോരിടത്തും കാണില്ല .കൈയ്യിലിരുപ്പും നാവിലിരുപ്പും അടിയിരന്നു വാങ്ങും .ജന്മസിദ്ധമായ ഒരു അക്രമസ്വഭാവം അവരിൽ ഇല്ലാതില്ല .ഫലസ്തീനികളെ കുറീച്ചു അറിയുന്നവർ ഇതു തിരുത്തിപറയും എന്നു തോന്നില്ല .
എന്നാലും ഒരു ജനതയുടെ ആകമാനമായ വിശയമാകുമ്പോൾമനസുകൊണ്ടു അവർക്കൊപ്പമാണു.

Sabu M H പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sabu M H പറഞ്ഞു...

'വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു.'
ഈ വരി ഒരുപാടിഷ്ടപ്പെട്ടു.
വിശക്കുന്നവനു തിന്നാൻ വിശപ്പ്‌ മാത്രം..

'തലയറ' ? പിടികിട്ടിയില്ല

'തമസ്സാര്‍ന്ന പകലുമാത്രം'
തമസ്സാർന്ന പകലോ? അതൊ രാവോ?

നിർഭാഗ്യങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു ജനതയെ കുറിച്ചെഴുതിയത്‌ നന്നായി.
പിന്നെ, കൈയിലിരുപ്പ്‌ ..അതിനെ കുറിച്ച്‌ ആരും പറയുന്നില്ല.

ആശംസകൾ

mayflowers പറഞ്ഞു...

ഗസ്സയില്‍ കൊല്ലപ്പെട്ട ദുര്‍റമാരെ ഓര്‍ത്ത് നമുക്ക് കരയാം..
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം.
അവരുടെ തീരാത്ത പോരാട്ടങ്ങള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കാം..
കവിതയുടെ പിന്നിലുള്ള നല്ല മനസ്സിനെ ആദരിക്കുന്നു.

ഹാഷിക്ക് പറഞ്ഞു...

പട്ടിണിക്കോലങ്ങള്‍ മാത്രമായി മര്‍ത്യര്‍ വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു...
ചുറ്റിനും കിടക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്ക് ഇത് വെറും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുവാന്‍ മാത്രമുള്ള കേവല തമാശ.....

the man to walk with പറഞ്ഞു...

Best wishes

Echmukutty പറഞ്ഞു...

visappu thinnu maranathe jayikkunnuvennezhuthiya viralukalkku ..........

abhinandanangal. ee ungatha murivine thottu kanichathinu.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

'വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു'

പ്രതിഷേധം സ്ഫുരിക്കുന്ന, വേറിട്ട ചിന്ത. അഭിവാദ്യങ്ങള്‍; കവിയത്രിക്കും പോരാടുന്ന ജനതയ്ക്കും.

ചെറുവാടി പറഞ്ഞു...

കേഴുന്ന ഫലസ്തീന്‍ , ഞങ്ങളറിയുന്നു നിന്റെ വേദനകളെ.
ബോംബിനും മിസൈലിനും ഇടയില്‍ കിടന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ
കിടപ്പാടം തകര്‍ന്നു വിലപിക്കുന്ന അമ്മമാരെ
ആശ്രയവും ആശ്വാസവും നല്‍കാന്‍ കഴിയാതെ വിഷമിക്കുന്നവരെ .
പക്ഷെ പ്രാര്‍ത്ഥനകള്‍ക്കപ്പുറം ഞങ്ങള്‍ക്കെന്തു ചെയ്യാനുണ്ട്..?

നല്ല വരികള്‍ ഉമ്മു അമ്മാര്‍. അഭിനന്ദനങ്ങള്‍

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഞാനുമുണ്ട് ആ പോരാളികള്‍ക്കൊപ്പം...

ManzoorAluvila പറഞ്ഞു...

ഇസ്മായിൽ കുറുമ്പടിയുടെ കമെന്റിലെ നിർദേശങ്ങൾ ശ്രദ്ധിക്കുമല്ലോ..?

കവിത അധിനിവേശത്തിന്റെ ദുരന്തകയത്തിലകപ്പെട്ട ഒരു സമൂഹത്തിന്റെ പോരാട്ടത്തിനു വേണ്ടിയാകുമ്പോൾ എല്ലാ പിന്തുണയും അറിയിക്കുന്നു..കവിയത്രിക്ക് ആശംസകൾ

Naushu പറഞ്ഞു...

കവിത നന്നായി....

അജ്ഞാതന്‍ പറഞ്ഞു...

തണൽ: താങ്കൾ കാണിച്ച് തന്ന തെറ്റിനെ ഞാൻ തിരുത്താൻ ശ്രമിച്ചിട്ടുണ്ട് . ഇനിയും ഇങ്ങനെയുള്ള സത്യ സന്ധമായ അഭിപ്രായങ്ങൾ ഉണ്ടാകണമെന്നു വിനീതയായി ഓർമ്മിപ്പിക്കട്ടെ.. ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായമാണ് എന്നിലെ തെറ്റിനെ തിരുത്തി മുന്നോട്ട് പോകാൻ എനിക്കു പ്രചോദനമാകുന്നത് .അതിലൂടെ ഞാൻ പഠിക്കുന്നു. നന്ദി..

ഉമ്മുഫിദ പറഞ്ഞു...

ഫല്സ്തീനികളുണ്ട് പക്ഷെ അവിടെയിപ്പോള്‍
ഫലസ്തീനില്ല...
അവര്‍ നിങ്ങളുടെ മുറ്റത്തെ അഭയാര്‍ഥികള്‍..
ആകാശത്തെ മേല്ക്കൂരയാക്കിയ ചെമ്മരിയാടുകള്‍..
അവരെ ചേര്‍ത്ത് നിര്ത്തുന്നു ഈ കവിത..

കമ്പർ പറഞ്ഞു...

ഫാലസ്തീനിന്റെ മക്കൾക്ക് എന്റെയും ഐക്യദാർഡ്യം...

നന്നായിട്ടുണ്ട്, ഭാവുകങ്ങൾ

ayyopavam പറഞ്ഞു...

അതിജീവിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു!!
പ്രാര്‍ത്ഥിക്കുന്നു.

junaith പറഞ്ഞു...

ഫലസ്തീനെ നിനക്കായ്
ചീന്തുന്നു കണ്ണീരും ചോരയും

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

വ്യക്തവും ശക്തവുമായ അവതരണം...

"വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു."
ഈ വരികള്‍ ഇഷ്ടപ്പെട്ടു...

~ex-pravasini* പറഞ്ഞു...

ധീരരായ ഫലസ്തീന്‍ കുഞ്ഞുമക്കള്‍ക്ക് മുന്നില്‍ ഞാനാര്?
പ്രാര്‍ഥനയോടെ...

തെച്ചിക്കോടന്‍ പറഞ്ഞു...

അതിജീവനത്തിന്റെ വീറും വാശിയും കെടാതെ നിലനില്‍ക്കട്ടെ.

ആ പോരാട്ടവീര്യത്തെ വരികളില്‍ ആവാഹിച്ചു വായനക്കാരിലേക്ക് പകര്‍ന്ന കവയത്രിക്ക് ആശംസകള്‍.

താന്തോന്നി/Thanthonni പറഞ്ഞു...

വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയത്തിലെത്തും.

F A R I Z പറഞ്ഞു...

എല്ലാം നഷ്ടപ്പെട്ടു അഭയാര്‍ഥികളെപോലെ സ്വന്തം മണ്ണില്‍ ജീവിക്കേണ്ടി വന്ന ഒരു ജനതയെകുറിച്ചുള്ള കവിയുടെ വിലാപം, മനുഷ്യ മനസ്സിന്‍റെ നന്മ വറ്റാത്ത ഏതൊരു
ഹൃദയത്തെയും, സ്വാധീനിക്കാന്‍ പ്രാപ്തമാണ്.

"എന്‍റെ മുന്നിലനന്തമാം മണ്ണെങ്കിലും
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
തലയറയും ആഴിയിലുണ്ടാവോളം വെള്ള-
മെങ്കിലും എന്‍റെ സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ തീര്‍ത്ഥജലം"

മേഖലയില്‍ മാറിവരുന്ന കാറ്റ്, അത് കൊടുങ്കാറ്റായി മാറുകയും, ഫലസ്തീന്‍ ജനതയുടെയും മോഹങ്ങള്‍ സാക്ഷാല്‍ കരിക്കാന്‍ അനുകൂല മാകുമെന്നു തീര്‍ച്ച

അറബ രാജ്യങ്ങളിലെ മാറ്റം അസഹിഷ്ണുതതയോടെ നോക്കിക്കാണുന്ന പാശ്ചാത്യ ക്രൂര പ്രഭുക്കള്‍, എന്തെങ്കിലും തരത്തിലുള്ള സങ്കര്ഷങ്ങള്‍
ഉണ്ടാക്കി തീര്‍ത്ത്‌ യുദ്ധ ഭീഷണിയില്‍ അടിച്ചമര്‍ത്തി നിര്‍ത്താനുള്ള തന്ത്രം മെനയുകയാവും ഇപ്പോള്‍. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും,
അവസാനിപ്പിക്കാതെ തുടരുന്ന നര നായാട്ട്, ആധുനിക ഹിട്ലെര്മാര്‍ക്ക് മനുഷ്യ കണ്ണീരിന്‍റെ വിലയറിയില്ല.സങ്കര്ഷങ്ങള്‍ സൃഷ്ടിച്ചു
നിരപരാധികളെ കൊന്നുകൊന്ടെയിരിക്കും അവര്

മാറി വന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ അടുത്ത ഭാവിയില്‍ തന്നെ അവരുടെ കണ്ണിലും രക്തകണ്ണീര്‍ നിറയ്ക്കും.രൂക്ഷമായിക്കൊണ്ടിരിക്കുന്ന
തോഴിലില്ലായിമയും, തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക നിലയും കൊണ്ട്
പിടിച്ചു നില്‍ക്കാനാവാതെ, ആടിയുലയുന്ന അമേരിക്കന്‍ സാമ്പത്തിക നിലപാടില്‍ നിന്നും കര കയറാനായിരുന്നു ഭിക്ഷപാത്രവുമായി ഒബാമയുടെ ഏഷ്യന്‍ പര്യടനം.
ഇന്ത്യന്‍ പട്ടിണിപാവങ്ങളുടെ കഞ്ഞിയില്‍ നിന്നും എടുത്തു, ഇസ്രായേലിന്റെ വളര്‍ത്തച്ചനായ അമേരിക്കക്കാരന്റെ വിശപ്പുമാറ്റാന്‍ നമ്മുടെ നാടും കൊടുത്ത് ഏറെ

നല്ലൊരു പ്രമേയം അതര്‍ഹിക്കുന്ന ഗൌരവത്തില്‍ ലളിതമായി കവി പറഞ്ഞിരിക്കുന്നു.
എഴുത്തില്‍ അശരണരെയും, അവശരെയും,ദുഖിതരെയും നോക്കിക്കാണുന്ന
ഈ കവിയിത്രിയുടെ എഴുത്തില്‍ എന്നും എഴുത്തുകാരുടെ "ധര്‍മ്മം"
നിറഞ്ഞു നില്‍ക്കാറുന്ടെന്നതിന്നു അടിവരയിടുന്നു ഈ കവിതയും.

ഭാവുകങ്ങളോടെ,
---- ഫാരിസ്‌

sreee പറഞ്ഞു...

നന്നായി ഉമ്മൂസെ ... . കാര്യങ്ങള്‍ വിശാലമായി ചിന്തിച്ചു .

Aanandi പറഞ്ഞു...

വിപ്ലവത്തിന്റെ ആഹ്വാനം പലസ്തീനില്‍ മാത്രമല്ല ,കശ്മീരിലും , ഈജിപ്തിലും ലോകത്തിന്റെ പല ദിക്കിലും മുഴങ്ങുന്നു. ഇന്ത്യയില്‍ അതിന്റെ കനലുകള്‍ പുകയുന്നുണ്ട്. എല്ലാ വിപ്ലവകാരികള്‍ക്കും അഭിവാദനങ്ങള്‍ !

സുജിത് കയ്യൂര്‍ പറഞ്ഞു...

ashamsakal

സാബിബാവ പറഞ്ഞു...

കവിത നന്നായി

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അതിജീവനത്തിനായി പോരാടുന്ന ജനതക്കായി കേഴുന്ന കവിമനസ്സിനെ നമിക്കുന്നു...

(saBEen* കാവതിയോടന്‍) പറഞ്ഞു...

വളരെ നല്ല അവതരണം " ഫലസ്തീന്‍ "തന്നെയാണ് ശെരി

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വായിച്ചു വളരെ ഇഷ്ടമായി

MyDreams പറഞ്ഞു...

കവിതയെ കാള്‍ ഇതിന്റെ ലക്‌ഷ്യം ആണ് മുന്നിട്ടു നിക്കുന്നത് അത് കൊണ്ട് തന്നെ അത് അനുവാചകരില്‍ നിറവേറി എന്ന് പറയാം

കുന്നെക്കാടന്‍ പറഞ്ഞു...

ഇരകളുടെ പക്ഷത് നില്ക്കാന്‍ കാണിക്കുന്ന ഈ മനസ്സ്, നമ്മുടെയൊക്കെ നെഞ്ചില്‍ ഇനിയും വറ്റിയിട്ടില്ലാത്ത സഹോദര്യ ബോധം തന്നെ. അരുമയോടെ ഒരു തലോടല്‍ ഏല്‍ക്കാന്‍ പോലും ഭാഗ്യമില്ലാത്ത കുട്ടിത്തം പേടിപെടുതുന്നതാണ്.
സ്നേഹാശംസകള്‍

ഉമ്മുഫിദ പറഞ്ഞു...

ഉമ്മുഅമ്മാറിന്റെ കവിതയോട് ഐക്യദാര്‍ഡ്യം...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ജനിച്ചു വളർന്ന നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ കഴിയാതെ വരുന്നതിലും അപ്പുറം മറ്റെന്തുണ്ട്.....
തീക്ഷണമായ വരികൾ!

എല്ലാ ആശംസകളും!

Anees Hassan പറഞ്ഞു...

അതിജീവനത്തിന്റെ മന്ത്രം മുഴങ്ങട്ടെ

സൈനുദ്ധീന്‍ ഖുറൈഷി പറഞ്ഞു...

മക്കളേ നിങ്ങളുണരുക
പുനര്‍ജ്ജനിക്കുന്നുണ്ടെവിടെയെന്നോ ചിതലായ
നാശത്തിന്‍ നിസ്തുല രൂപങ്ങളാം
ദിനോസറുകള്‍....

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

നല്ല ആശയം,
നല്ല വരികള്‍...

ആശംസകള്‍.

appachanozhakkal പറഞ്ഞു...

ഉമ്മുവിന്റെ ചിന്തകള്‍
ധാര്‍മ്മിക രോഷങ്ങള്‍
എല്ലാം നാന്നയിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കവിത നന്നായി.നല്ല ആശയം തന്നെ!

മുല്ല പറഞ്ഞു...

ആശംസകള്‍

ചന്തു നായർ,ആരഭി പറഞ്ഞു...

പട്ടിണിക്കോലങ്ങൾ വിശപ്പ് തിന്ന് മരണത്തെ ജയിക്കുന്നത് പോലെ, ആയുധമെടുത്ത് തെരുവിലിറങ്ങട്ടെ...സ്വാതന്ത്ര്യം തേനായി നുകരട്ടെ..... നല്ല വരികൾക്ക് ആശസകൾ.. http://chandunair.blogspot.com/

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

ആശംസകള്‍!

Naseef U Areacode പറഞ്ഞു...

ഫലസ്തീനികല് പലരും മറ്റു രാജ്യങ്ങളില്‍ വന്നാല്‍ തിരിച്ചു പോവാറില്ല.. കാരണം അവര്‍ക്ക് പലപ്പോഴും അതിനുകഴിയില്ല .. അല്ലെങ്കില്‍ അതിനവര്‍ ആഗ്രഹിക്കുന്നില്ല... ആശംസകള്‍

റാണിപ്രിയ പറഞ്ഞു...

Very GOOD Post !!!

ബിജുകുമാര്‍ alakode പറഞ്ഞു...

ആശംസകള്‍!!

khader patteppadam പറഞ്ഞു...

പലസ്തീനിയന്‍ മുറിവുകള്‍

കെ.എം. റഷീദ് പറഞ്ഞു...

ആരുടേതുമല്ലാത്ത ഭൂമിയില്‍ ആരാരുമില്ലാതെ
' ഖുദിസ്സിന്റെ മണ്ണിലും ഒരു പ്രഭാതം വരും
കല്ലുകൊണ്ടും കവണ കൊണ്ടും ചെറുത്തു നില്‍ക്കുന്ന
കുരുന്നു ബാല്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരി
ആസ്വദിക്കുക തന്നെ ചെയ്യും.
അതിനു കാലവും , വര്‍ത്തമാനവും സാക്ഷിയാണ്

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Aashamsakal...!

mad|മാഡ് പറഞ്ഞു...

ക്ഷമിക്കണം ഈ കമന്റിന്റെ അറ്റം കണ്ടു പിടിക്കാന്‍ ഒരു പാട് വൈകി..ഇപ്പോല എത്തിയെ.. ഹോ വയ്യാണ്ടായി.. എങ്ങിലും കിതച്ചു കൊണ്ട് തന്നെ ഞാന്‍ പറയട്ടെ.. കവിത നന്നായീട്ടോ...നല്ല ഭാഷ..

SHANAVAS പറഞ്ഞു...

Very good poetry and the language is wonderful.
warm regards,
shanavas thazhakath
punnapra.

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

ആശസകൾ.

വര്‍ഷിണി പറഞ്ഞു...

ശക്തമായ വരികള്‍...അഭിനന്ദനങ്ങള്‍.

Akbar പറഞ്ഞു...

>>എന്‍റെ മുന്നിലനന്തമാം മണ്ണെങ്കിലും
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
.....................
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
എനിക്ക് കൂട്ടായി പാരതന്ത്ര്യത്തിന്‍ കൂരിരുള്‍ മാത്രം <<

തോക്കിനെ കല്ല്‌ കൊണ്ടും മനക്കരുത്ത് കൊണ്ടും നേരിടുകയാണ് ഇന്നും പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി മാറിയ ഒരു ജനത.
കവിതയില്‍ എല്ലാ വരികളും ആറ്റിക്കുറുക്കി നന്നാക്കിയിരിക്കുന്നു ഉമ്മു അമ്മാര്‍.

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടത്തില്‍ ഈ ഞാനും പങ്കുചേരുന്നു. നല്ല കവിത നല്ല ആശയം.ആശംസകള്‍.

വീ കെ പറഞ്ഞു...

നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയത്തിലെത്തട്ടെ..
ആശംസകൾ...

nikukechery പറഞ്ഞു...

നല്ല വരികൾ,
അഭിനന്ദനങ്ങൾ.

rafeeQ നടുവട്ടം പറഞ്ഞു...

കവിത ഗംഭീരം.
ആത്മരോഷത്തിന്‍റെയും ആലംബം തേടലിന്‍റെയും അക്ഷരങ്ങള്‍!

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ വയനക്കാർക്കും ഈന്റെ നന്ദി അറിയിക്കുന്നു.. ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം. ഒത്തിരി നന്ദിയോടെ അടുത്ത പോസ്റ്റിൽ കാണുമല്ലോ അല്ലെ... എങ്കിൽ അവിടെ കാണാം... നന്ദി..

Sulfi Manalvayal പറഞ്ഞു...

ന്റെ പടച്ചോനെ..
ഇത് ഞമ്മന്‍റെ തട്ടകമല്ലേ.....
ഓടി രക്ഷപ്പെടുകയെ മാര്‍ഗമുള്ളൂ.