
എന്റെ മുന്നിലനന്തമാം മണ്ണെങ്കിലും
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
തലയറയും ആഴിയിലുണ്ടാവോളം വെള്ള-
മെങ്കിലും എന്റെ സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ തീര്‍ത്ഥജലം
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
തലയറയും ആഴിയിലുണ്ടാവോളം വെള്ള-
മെങ്കിലും എന്റെ സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ തീര്‍ത്ഥജലം
കൊടുങ്കാറ്റടിക്കും ഭൂവിതിലെന്നെ-
ത്തഴുകാനിന്നില്ലൊരു സമീരണന്
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
ത്തഴുകാനിന്നില്ലൊരു സമീരണന്
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
എനിക്ക് കൂട്ടായി പാരതന്ത്ര്യത്തിന് കൂരിരുള്‍ മാത്രം
'ഖുദ്സെന്ന' പുണ്യ ഗേഹമുള്ളോരിടം
അധിനിവേശ കാട്ടാളര്‍ വിരഹിക്കുന്നൊരു
'ഖുദ്സെന്ന' പുണ്യ ഗേഹമുള്ളോരിടം
അധിനിവേശ കാട്ടാളര്‍ വിരഹിക്കുന്നൊരു
ഫലസ്തീനാണെന്റെ ജന്മ ഗേഹം.
പുഞ്ചിരി മറന്ന മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം.
പട്ടിണിക്കോലങ്ങള്‍ മാത്രമായി മര്‍ത്യര്‍
പുഞ്ചിരി മറന്ന മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം.
പട്ടിണിക്കോലങ്ങള്‍ മാത്രമായി മര്‍ത്യര്‍
വിശപ്പ് തിന്നു മരണത്തെ ജയിക്കുന്നു.
പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടീടുന്നു.
പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടീടുന്നു.