ഞായറാഴ്‌ച, നവംബർ 28, 2010

കൊഴിയുന്ന മോഹങ്ങൾ പറയുന്നത്…….



മാറിൽ തല ചായ്ച്ച് നൊമ്പരം പങ്കു വെക്കുമ്പോൾ അവളുടെ സ്നേഹ ഗീതം എന്നിൽ ഉണർത്തു പാട്ടായി. മൌനത്തിൽ പോലും ഞങ്ങളുടെ കണ്ണുകൾ ഒരായിരം പ്രണയ കഥകൾ പങ്കിട്ടു ..എന്റെ മനസിന്റെ തേങ്ങലുകൾ പോലും ഒരു മർമ്മരം പോലെ അവൾ തൊട്ടറിഞ്ഞു.എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസമില്ലാതെ സന്തോഷങ്ങളും സങ്കടങ്ങളും കൈമാറി.. അവളുടെ നൊമ്പര വീണകൾ എന്നിൽ അപശ്രുതിയായി മാറി.. അവൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നോടെപ്പം മാത്രമായിരിക്കുമെന്ന് എന്റെ കാതിൽ അവൾ പലവട്ടം മന്ത്രിച്ചു.
എന്നിട്ടുമവൾ
ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു.. അയാളുടെ കൈ പിടിച്ച് നിലവിളക്കിനും നിറപറയ്ക്കു ചുറ്റിലും വലയം വെച്ച്. ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും.

74 അഭിപ്രായങ്ങൾ:

Jazmikkutty പറഞ്ഞു...

:)

Jazmikkutty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SAJAN S പറഞ്ഞു...

കഥയല്ലിത്, വാസ്തവം....
നന്നായിട്ടുണ്ട്... :)

മുകിൽ പറഞ്ഞു...

ധനം പ്രണയത്തെ മറികടന്നെങ്കിൽ പ്രണയം പ്രണയമല്ലായിരുന്നു എന്നു വേണം മനസ്സിലാക്കാൻ...
നന്നായിരിക്കുന്നു കഥ.

Jazmikkutty പറഞ്ഞു...

sorry unmmu, that was an accident...please delete..
katha nannaayittund.

നൗഷാദ് അകമ്പാടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മനോഹരമായിട്ടുണ്ട് ട്ടോ ഈ കഥ. സ്നേഹത്തിന്റെ മൂല്യം വട്ടപൂജ്യമാണ് എന്നത് ഇപ്പോഴും ശരിയാവില്ല.
@ ജസ്മികുട്ടി.
ഇതെന്താ നിര്‍ത്താതെ ചിരിക്കുന്നേ... പ്രശ്നമൊന്നും ഇല്ലല്ലോ..ല്ലേ ? :)

നൗഷാദ് അകമ്പാടം പറഞ്ഞു...

(( ഇതെന്താ ജാസ്മിക്കുട്ട്യേ ഇങ്ങനെ അലയടിച്ചു ചിരിക്കണത്?
പെങ്കുട്ട്യോള് ഇങ്ങനെ ചിരിക്കാന്‍ പാടില്ല്യാട്ടോ! ))


വരണം വരണംന്ന് കരുതീട്ട് നാളൊത്തിരിയായി..
ഈ ഹജ്ജിന്റെ ഒരു തിരക്കേ..

എന്തായാലും നല്ല ഒരു കഥ തന്നെ വായിക്കാന്‍ പറ്റീ..
വായനയേക്കാള്‍ ഭാവന സംസാരിക്കുന്നു!
ആ ടൈറ്റിലു പോലും കവിത പോലെ മനോഹരം..

ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍ !!

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ജാസ്മി കുട്ടീ എന്നോടീ കൊടും ചതി ചെയ്യാൻ ആരാ പറഞ്ഞത് എന്റമ്മോ ഇത്രയും കമന്റു ഒരുമിച്ച് അതു ഡിലീറ്റ് ചെയ്തു എന്റെ കൈ കഴഞ്ഞു ഇനി ഒരു മാസത്തേക്ക് എനിക്കു ഒന്നും എഴുതാൻ കഴിയില്ല വായനക്കാർക്കും സന്തോഷമായില്ലെ

Unknown പറഞ്ഞു...

ഇയാള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ ......................ഇങ്ങനെ സ്വപ്നം കാണാന്‍ ...

faisu madeena പറഞ്ഞു...

അവിടെ വന്നു എന്നെ കളിയാക്കിയപ്പോ ആലോചിക്കണമായിരുന്നു ..ഹഫിളീങ്ങളെ കുറ്റം പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും ....

പിന്നെ ഇത് കഥ ആണോ അതോ യാഥാര്‍ത്ഥ്യം ആണോ ??

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കൊള്ളാം..
സ്നേഹിക്കപ്പെടുന്നവരാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതല്‍!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സമ്പത്തുതന്നെയാണല്ലോ ഇക്കാലത്തെ സ്നേഹം അളക്കുന്ന അളവുകോൽ ..അല്ലേ ?

Ismail Chemmad പറഞ്ഞു...

നല്ല ഒരു കഥ
സ്നേഹം =പണം
അഭിനന്ദനങ്ങള്‍ !!

പട്ടേപ്പാടം റാംജി പറഞ്ഞു...

വട്ടപൂജ്യം നോക്കിതന്നെയാണ് ഇപ്പോഴത്തെ എല്ലാ സ്നേഹവും....രക്തബന്ധങ്ങള്‍ അടക്കം.‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പിടിക്കുമ്പോള്‍ 'പുളിങ്കോമ്പില്‍' തന്നെ കേറിപിടിക്കണമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന അമ്മമാരുള്ള ഇക്കാലത്ത്‌,
പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് മക്കളെ വിശ്വസിപ്പിക്കുന്ന അച്ഛന്‍മാരുള്ള ഇന്നാട്ടില്‍-
ഇതിലപ്പുറവും പ്രതീക്ഷില്ലെന്കിലെ അത്ഭുതമുള്ളൂ!!
(പുതുമ തീരെ അവകാശപ്പെടാനാവാത്ത കഥ, അതിലെ സന്ദേശത്തിന്റെ മേന്മയാല്‍ സ്വീകാര്യമാകുന്നു)
ആശംസകള്‍

(saBEen* കാവതിയോടന്‍) പറഞ്ഞു...

പണമില്ലാത്തവന്‍ പിണം ,പണത്തിനു മീതെ പരുന്തും പറക്കില്ല , മനുഷ്യന്റെ നെട്ടോട്ടം ഈ പണം സമ്പാദിക്കാന്‍
വേണ്ടിയാണ് .ഒരു താലത്തില്‍ സ്നേഹവും മറു താലത്തില്‍ പണവും വെച്ച് കാട്ടിയപ്പോള്‍ സ്നേഹത്തിനു
ഗുഡ് ബൈ പറഞ്ഞു പണം തിരഞ്ഞെടുത്തു. ആത്മാര്‍ഥത ഉള്ള സ്നേഹം എന്നേ മരിച്ചു മണ്ണോട് അലിഞ്ഞു. ഇന്ന് ശേഷിക്കുന്ന സ്നേഹം സ്വാര്‍ത്ഥതയില്‍ മുങ്ങി ഇല്ലാതായിരിക്കുന്നു .
" എന്നിരിക്കിലും മനുജാ നിന്‍-
സ്നേഹം കാണാത്ത അവള്‍ തന്‍ -
ഹൃദയം ഇന്നേറെ ദുഖ:ത്തിന്‍
കാഠിന്യം കൊണ്ടുരുകി ഒലിക്കുന്നു,
അത് കൊണ്ട് തന്നെ നിന്‍ സ്നേഹം ധനത്തിനെക്കാളേറെ ഉന്നതിയില്‍ പരിലസിക്കുന്നു .....

വീകെ പറഞ്ഞു...

'ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു..'

നോക്കൂ.... അവൾ തല കുനിച്ചല്ലെ നിന്നത്..!?
ശരിക്കും കുറ്റബോധം കൊണ്ടാകും....?! അവൾക്കു മുന്നിൽ അച്ചൻ ആത്മഹത്യാ ഭീഷണി മുഴക്കി കാണും....!
അതാ... പാവം പെണ്ണ്...!! നിവൃത്തിയില്ലാതെ വഴങ്ങേണ്ടി വന്നതാ....!!?

‘അവളെങ്കിലും സുഖമായി ജീവിക്കട്ടെ..’എന്നു വിചാരിച്ച് സ്നേഹമുള്ള കാമുകൻ പിൻ‌വാങ്ങുക.

ആശംസകൾ...

TPShukooR പറഞ്ഞു...

പലപ്പോഴും സ്നേഹം പണത്തെ മറികടക്കാറുണ്ട്. എങ്കിലും ഭൂരിപക്ഷവും ഇത് തന്നെ സ്ഥിതി. നന്നായിട്ടുണ്ട്

dreams പറഞ്ഞു...

kozhiyunna mohangal paranjathu oru manasinte nombaragal thurannu kattunna oru cherukadha enikoru abhiprayam undu ellavarum egane cheyummo rikalumila aboorvam chilar agane alle ture love never endssssssss.............

Sidheek Thozhiyoor പറഞ്ഞു...

പണത്തിനു മീതെ പരുന്തും പറക്കില്ല ഉമ്മാരെ ,പിന്നല്ലേ ഈ ലൊട്ടുലൊടുക്ക് പ്രേമം ..

ഒഴാക്കന്‍. പറഞ്ഞു...

അതാണ്‌ ഉമ്മു കാശിന്റെ പവര്‍

Abdulkader kodungallur പറഞ്ഞു...

നല്ലമേനിയില്‍ നെല്ല് വിളയുന്ന പാടത്ത് പാഴ്പ്പുല്ലുകള്‍ മുളപ്പിക്കരുതെന്നു ഞാന്‍ പറഞ്ഞാല്‍ അവിവേകമാകുമോ എന്തോ .......ഈ തിരക്കും ഓട്ടവും ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി എന്നും മനസ്സിലാകുന്നില്ല

Unknown പറഞ്ഞു...

നല്ല കഥ ..അല്ല .....ജീവിതം .....ഇന്നത്തെ ജീവിതത്തെ വരച്ചു വെച്ചിരിക്കുന്നു ....ലോകം ഇത് പോലെ ഒക്കെ ആയി മാറിയിരിക്കുന്നു ...realation ഒക്കെ ഇപ്പൊ ഇത് പോലെ ഒക്കെ അല്ലെ

Sameer Thikkodi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

നല്ല പ്രായോഗിക ബുദ്ധിയുല്ലവള്‍‍!

ചെറുതാണെങ്കിലും മനോഹരമായിരിക്കുന്നു രചന, അഭിനന്ദനങ്ങള്‍.

ManzoorAluvila പറഞ്ഞു...

കാലം മാറി അവൾ "ബീ പ്രാക്റ്റിക്കൽ" എന്ന ശൈലി ഉപയോഗിച്ചു..അത്ര തന്നെ..
മിനികഥ കൊള്ളാം ..എല്ലാ ആശംസകളും

K@nn(())raan*خلي ولي പറഞ്ഞു...

കൊല്ലണം അവറ്റകളെ. ചതിയന്‍.വഞ്ചകന്‍.
ഉമ്മു, കണ്ണൂരാന്‍ ഇടപെടണോ?

കിരണ്‍ പറഞ്ഞു...

പണമില്ലാത്തവന്‍ പിണം

ente lokam പറഞ്ഞു...

ഒരു ചുമ്മാ വഞ്ചന കഥ ആയിപ്പോയില്ലേ
ഉമ്മു അമ്മാരെ ?
മിനി കഥ ആണെങ്കിലും
അതിനു കുറേക്കൂടി effect കൊടുക്കാം ആയിരുന്നു ..
എന്തെങ്കിലും ഒരു കാരണം? വെറും പണം..എങ്കില്‍ കൊള്ളാം.
എന്താ പറയുക? "സംഗതി " പോര എന്നാ എനിക്ക് തോന്നുന്നത്
എന്ന് പറഞ്ഞാല്‍ ആ തൂലികക്ക്ക് ഇത് പോര ...പിന്നെ കഥകള്‍
എപ്പോഴും ഒരേ മൂഡില്‍ ആവണം എന്നില്ലല്ലോ ..ആശംസകള്‍ ..

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

പ്രണയത്തില്‍ മാത്രമല്ല ഉമ്മൂ, എല്ലാ ബന്ധങ്ങളുടെയും അളവുകോല്‍ പണം തന്നെ...
ജീവിതത്തിന്റെ പച്ചയായ മുഖം, വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു.

ente lokam പറഞ്ഞു...

പറയാന്‍ മറന്നു...
ആ തലക്കെട്ട്‌ ചിത്രം കലക്കി..
ആ മോതിരം എടുത്തു ഒരു ഗാന്ധി
നോടിന്റെ മുകലേക്ക് വെച്ചിരുന്നെങ്കില്‍
കുറേക്കൂടി അടി പൊളി ആയേനെ.....

Unknown പറഞ്ഞു...

കപടസ്നേഹം മനസ്സിലാക്കാന്‍ കൂടി
പഠിച്ചിട്ട് പ്രണയിക്കുക.

കഥ നന്നായി.

jamal പറഞ്ഞു...

Thurannu parayunnathil onnum thonnaruthu, vallatha boran rachana, oru sandeshavum illa eythinte bangiyum illa...arochakam....pinne vere prathyekichu paniyonnum illatha kure alukalkk comment adikkan oru margam kittiyennu samadanikkam..... enkilum snehathode

anju minesh പറഞ്ഞു...

nalla aashayam ummu.........

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

മിനിക്കഥ വായിച്ചു. എനിക്കെന്തോ പ്രത്യേകിച്ചൊന്നും തോന്നിയില്ല! ധനം പ്രണയത്തെ മറി കടന്നു,അത്രയല്ലെ ഉള്ളൂ. ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ പ്രാക്റ്റിക്കലാവുന്നു!അത്ര തന്നെ.

അലി പറഞ്ഞു...

പിടിക്കുമ്പോള്‍ പുളിങ്കൊമ്പില്‍ തന്നെ പിടിക്കണം എന്നു തെളിയിച്ച നായിക ഇന്നത്തെ തലമുറയുടെ പ്രതീകമാണ്.

ആളവന്‍താന്‍ പറഞ്ഞു...

"ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും…."
അതെ, ചിലര്‍ അങ്ങനെയാണ്.!!

Vayady പറഞ്ഞു...

പണം പ്രണയത്തേക്കാള്‍ വലുതെന്ന് അവള്‍ക്ക് തോന്നിയെങ്കില്‍ അവള്‍ അവനെ പ്രണയിച്ചിരുന്നില്ല. അവള്‍ക്ക് അവനോട് നിസ്വാര്‍ത്ഥമായ പ്രണയമായിരുന്നെങ്കില്‍ ഒരിക്കലും അവനെ പിരിയുവാന്‍ കഴിയില്ലായിരുന്നു. പോട്ടേ...എന്തിനാ ഇങ്ങിനെ ഉള്ളവരുടെ പ്രണയം.

Unknown പറഞ്ഞു...

:)

ചാണ്ടിച്ചൻ പറഞ്ഞു...

ഇതാണ് പ്രായോഗിക പ്രണയം....

Vishnupriya.A.R പറഞ്ഞു...

:)

രമേശ്‌ അരൂര്‍ പറഞ്ഞു...

കാലത്തിനൊത്തു ചിലര്‍ ജീവിക്കുന്നു ..സ്നേഹം പുഴുങ്ങി നാലുനേരം ഉണ്ടാല്‍ വിശപ്പ്‌ മാറുമോ ?

ഹംസ പറഞ്ഞു...

പണത്തിനു മുന്നില്‍ എന്ത് സ്നേഹം .. കുന്തമാ.... അവള്‍ ബുദ്ധിയുള്ളവളാ.... ഹല്ല പിന്നെ.....

രമേശ് പറഞ്ഞതാ ശരി സ്നേഹം പുഴുങ്ങി നാലുനേരം ഉണ്ടാല്‍ വിശപ്പ്‌ മാറുമോ ?

the man to walk with പറഞ്ഞു...

നല്ല കഥ
അഭിനന്ദനങ്ങള്‍

ഹംസ പറഞ്ഞു...

ഒരുകാര്യം കൂടി....
മിനിക്കഥ കൊള്ളാം എന്നാല്‍ വിഷയത്തില്‍ വലിയ പുതുമയൊന്നും എനിക്ക് തോന്നിയില്ല. പ്രണയത്തേക്കാള്‍ പണത്തിനു വില കൽപ്പിക്കുന്ന കാലഘട്ടം ആയതുകൊണ്ട് ഇത് നടക്കുന്ന സംഭവം തന്നെ...

ഒന്നു കൂടി തേച്ചു മിനുക്കി. കഥ പറഞ്ഞാല്‍ ഒരു സുഖം കിട്ടിയേനെ... ഇത് ഒരുമാതിരി... റേഷനരിയുടെ ചോറ് തിന്ന പോലെ.. വിഷപ്പ് മാറിയതുമില്ല,, വായയും വയറും നാശമാവുകയും ചെയ്തു .

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊച്ചു കഥ ഒരു നല്ല തത്വം പങ്കു വെയ്ക്കുന്നുണ്ട്

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

എഴുതിയും പറഞ്ഞും ക്ലീഷേ ആയിപ്പോയ ഒന്നിന്റെ ആവര്‍ത്തനം!

നല്ല രചനകള്‍ക്ക് ആശംസകള്‍.

Anil cheleri kumaran പറഞ്ഞു...

ഈ പെണ്‍പിള്ളേരെ നമ്പരുതെന്നേ..

SUJITH KAYYUR പറഞ്ഞു...

Nalla parishramam....

എന്‍.പി മുനീര്‍ പറഞ്ഞു...

വനിതാ വേദിയും അവസാനം അഞ്ജനക്കണ്ണെഴുതിയ വഞ്ചനപ്രിയകളിലെത്തിയല്ലേ:)
കൊള്ളാം..മൂല്യച്ച്യുതി അടരാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കഥക്ക്
പ്രാധാന്യമുണ്ട്..പലപ്പോഴും അവിശ്വസനീയമായ രീതിയില്‍ മോഹങ്ങളെ കൊഴിക്കാന്‍
നാരികള്‍ മുന്നില്‍ തന്നെ നില്‍ക്കുന്നു..അതൊരു യാഥാര്‍ത്ഥ്യം തന്നെ..

ധനലക്ഷ്മി പി. വി. പറഞ്ഞു...

കഥ നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട് ..ആശംസകള്‍

അന്ന്യൻ പറഞ്ഞു...

ഇഷ്ട്ടമായി.., എന്നാലും എവിടെയോ ഒരു സങ്കടം...

Unknown പറഞ്ഞു...

മനോഹരമായിട്ടുണ്ട് ഈ കഥ.

സുന്ദരിക്കുട്ടി പറഞ്ഞു...

ലോകം പണത്തിനു പിന്നാലെ.. ജീവിക്കാനെവിടെ സമയം...

ഉമ്മുഫിദ പറഞ്ഞു...

പണത്തിലേക്ക് തന്നെയാണ്
നിങ്ങളുടെ നോട്ടം തറക്കുന്നത് !
ഹൃദയങ്ങള്‍ ലോക്കറിലും...

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ആ പാവത്തിനെ ധനികനു മുമ്പില്‍
തല കുനിപ്പിച്ചതാണ്. പ്രണയിനി
കൈ വിട്ടു പോകുമ്പാള്‍ കുറ്റപ്പെടുത്തു
ന്നതിനു പകരം യാഥാര്‍ത്ഥ്യം തിരിച്ചറി
യാന്‍ ശ്രമിക്കാതിരുന്നാല്‍ പിന്നെന്തു
പ്രണയം.ഒരു കാര്യം ഉറപ്പാണ്.മറക്കി
ല്ലവളൊരിക്കലും.

ajith പറഞ്ഞു...

ഉമ്മു, ഒരുത്തന്‍ രക്ഷപ്പെട്ടു. തമിഴില്‍ ഒരു ചൊല്ലുണ്ട്. മോഹം മുപ്പതു നാള്‍, ആശ അറുപതു നാള്‍. പിന്നെ ബൈ ബൈ പറഞ്ഞു പോകുന്നതിലും ഭേദമല്ലെ

സാബിബാവ പറഞ്ഞു...

കാശിനു മേല്‍ പരുന്തും പറക്കില്ലെന്ന് പഴ മൊഴി
ഇത് ഈ വിഷയത്തില്‍ കഷ്ട്ടം
മിനികഥ നന്നായി ഉമ്മൂ

സിനു പറഞ്ഞു...

ആഹാ..പെണ്ണായാ ഇങ്ങിനെ ആയിരിക്കണം
നല്ല ബുദ്ധിയുള്ള കൊച്ച്.. :)

Jishad Cronic പറഞ്ഞു...

മിനികഥ കൊള്ളാം...

sreee പറഞ്ഞു...

നന്നായിരിക്കുന്നു , മിനിക്കഥ .

F A R I Z പറഞ്ഞു...

"ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും…."

അതെ, സ്നേഹത്തിന്റെ വില വട്ട പൂജ്യം.
മാഞ്ഞു മാഞ്ഞുപോകുന്ന മൂല്യങ്ങള്‍,നിറഞ്ഞുനില്‍ക്കുന്ന പണത്തിന്നുമേല്‍
ഒന്നിനും സ്ഥാനമില്ലാത്ത വര്‍ത്തമാനകാലത്തിലൂടെ ഇനിയുള്ള കാലഘട്ടവും, "പണത്തിനു മേല്‍ പരുന്തും പറക്കില്ല" എന്ന പഴമൊഴി
അന്വര്‍ത്ഥമാക്കും വിധം, "മനസാക്ഷി" എന്നത് മനുഷ്യനില്‍നിന്നും അകന്നു കൊണ്ടിരിക്കുന്നു.

പ്രേമത്തിനു ദിവ്യത, പവിത്രമായ ഒരനുരാഗമായി
കണ്ടിരുന്ന കാലത്തെ പ്രണയിതാക്കള്‍, പ്രണയത്തിന്റെ ആ ദിവ്യാനുഭവം ശരിക്കും ആസ്വദിച്ചു. അതിന്റെ മാസ്മരീകമായ
ആനന്ദത്തില്‍ ആറാടിക്കൊണ്ടുള്ള, ഒരു പ്രണയാനുഭവം വരും തലമുറകള്‍ക്ക് കൈമാറാനുള്ള ചരിത്ര സ്മാരകങ്ങളോ, അനുഭവമോ, ഈ തലമുറക്കുണ്ടാവില്ല എന്ന് തോന്നുന്നു.

പണത്തിന്റെ മറിമായത്തില്‍,എപ്പോഴും, എങ്ങിനെയും അഴിച്ചുകെട്ടാവുന്ന ഒരു ചരടായിരിക്കുന്നു പ്രേമബന്ധങ്ങള്‍.

ആശയത്തില്‍ പുതുമയില്ലെങ്കിലും,
ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍
ഒരു തൊട്ടുണര്‍ത്തലായി ഈ കൊച്ചുകഥ.

ആശംസകളോടെ
--- ഫാരിസ്‌

Unknown പറഞ്ഞു...

ഈലോകം വേര്‍തിരിവിന്റെ ലോകം, പണവും ,പ്രതാപവും,അദികാരവും,മനുഷ്യനെ വേര്‍ത്തിരിച്ചു. രക്തബന്ധംപോലും ഇതുകാണാതെപോയി.....പക്ഷെ പ്രണയം മാത്രം.വിഭിന്നമായിരുന്നു അത് മനസ്സില്‍ ഉണരേണ്ട മ്രുതു വികാരം. പക്ഷെ ഇന്നത് ബുദ്ധിയിലുതിച്ച് ഉപാധിവെക്കുന്നു എന്ന് മാത്രം ....വളരെ ഖേദകരം.....

അജ്ഞാതന്‍ പറഞ്ഞു...

പ്രണയത്തെ ധനത്തിനു മുന്നില്‍ കുരുതി കൊടുക്കുമ്പോള്‍ തേങ്ങുന്ന മനസ്സിനെ മറന്നു പോകുന്നു ചിലര്‍...കൊള്ളാം ട്ടോ

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഹ ഇനിയിപ്പം പറഞ്ഞിട്ട് കാര്യമില്ല
എന്നാലും അവള് പണക്കാരനെ തന്നെ നോക്കി
വീഴ്ത്തിയല്ലോ . നന്നായി. നല്ല കഥ

Thabarak Rahman Saahini പറഞ്ഞു...

നഷ്ടബോധമാണല്ലോ,
കഥയുടെ ഇതിവൃത്തം,
ഇതൊരു, ആഗോളവത്കരണ കാല
കാപ്സ്യൂള്‍ പ്രണയകഥയാണല്ലോ,
കഥ നന്നായിട്ടുണ്ട്
ഭാവുകങ്ങള്‍
സ്നേഹപൂര്‍വ്വം
താബു.

A പറഞ്ഞു...

ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു

She might have been a post modern girl who realizes the value of wealth. Panatthinu meethe premavaum parakkilla. Then, no wonder that rarely do we see selfless love these days.

ഷാ പറഞ്ഞു...

ഇന്നിന്റെ ശരി അവളാണത്രേ...!!

അജ്ഞാതന്‍ പറഞ്ഞു...

ഈ കഥ ഇഷ്ട്ടപ്പെട്ടവർക്കും അല്ലാത്തവർക്കും ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും എന്റെ നന്ദി… ഇനിയും ഉണ്ടാകണം ഈ സഹകരണം..അടുത്ത പോസ്റ്റ് ഇതാ എത്തിക്കഴിഞ്ഞു…

ഉമ്മുഫിദ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

കുമിഞ്ഞുകൂടിയ പണത്തിന് മുകളില്‍ സ്നേഹത്തിന് ദാരിദ്ര്യം വന്ന് ഭവിക്കുംബോള്‍ അവള്‍ വീണ്ടും അവനെ തേടിയിറങ്ങും. അവിടേയും തകരുന്നത് അവന്റെ കുടുംബമായിരിക്കും.
വളരെ നന്നയിരിക്കുന്നു.

Sulfikar Manalvayal പറഞ്ഞു...

പണത്തിനു മീതെ പരുന്തും പറക്കില്ല, പിന്നെയല്ലേ പ്രേമം?

പ്രണയിനി പറഞ്ഞു...

ആത്മാർഥമായി പ്രണയിച്ച ഒരു പെൺകുട്ടിയും സ്വന്തം ഇഷ്ടപ്രകാരം താൻ സ്നേഹിയ്ക്കുന്ന ആളെ എന്തിനു വേണ്ടിയും ഉപേക്ഷിയ്ക്കില്ല. തലകുനിച്ചു നിൽക്കുന്നഅവളുടെ തലയിൽ നിവർത്തികേടിൻ്റെ മാതാപിതാക്കളുടെ ഭീഷണികളുടെ നഷ്ട്ബോധത്തിൻ്റെ നിസഹായതയുടെ ഒക്കെ ഭാരം ഉണ്ടാകും.അവളുടെ പ്രണയം സത്യമായിരുന്നു എന്നു ഒരു നാൾ അവൻ അറിയും.