പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തില്‍
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
കാലം യവനികക്കുള്ളില്‍
ഓടി ഒളിക്കുമ്പോള്‍..
എല്ലാ ഓര്‍മ്മകളും ..
ഹൃദയത്തിന് തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു.....
45 അഭിപ്രായങ്ങൾ:
ബന്ധങ്ങൾ എന്നും ബന്ധനങ്ങൾ തന്നെയാണല്ലോ...
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
---------------------------------
കാറ്റിന് ഗതിയറിയാതെ
എത്ര നാള് ഇങ്ങനെ അലയും
നമ്മള് ഇരു വാനങ്ങളില്‍
പരസ്പരം കാണാതെ ??
ബന്ധങ്ങള്‍ !!!!
:)
ആശംസകള്‍
എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍ ആകുന്നില്ല....
"ബന്ധങ്ങൾ സ്നേഹത്തിൻ ബന്ധനങ്ങൾ
ബന്ധുരസൗവർണ്ണ പഞ്ജരങ്ങൾ"
സുഖമുള്ള ബന്ധനം
ബന്ധങ്ങള്‍ സുഗമമായാല്‍ ബന്ധനങ്ങള്‍ക്ക് സ്ഥാനമില്ല. ബന്ധനങ്ങള്‍ക്ക് ഭാരമേറും.അത് മനസ്സിന്റെ ഭാരം വര്‍ദ്ധിപ്പിക്കും.പതംഗം അതിന്റെ അതിദുര്‍ബലമായ നൂല്‍ബന്ധത്തില്‍ ഉല്ലാസത്തോടെ ഉയര്‍ന്നുയര്‍ന്ന് പറക്കുന്ന ലാഘവത്തോടെ,മനുഷ്യനും ഭാരമേതുമില്ലാതെ ഉയര്‍ന്ന് പൊങ്ങാം..! ബന്ധങ്ങളുടെ നൂല്‍ബന്ധം അറ്റുപോകാതെ ശ്രദ്ധിക്കണമെന്നേ ഉള്ളൂ..!!
തള്ളെ ...കലിയാകുന്നു .......
............................................................................................................................വളരെ നല്ലത് ....നല്ല വരികള്‍ എന്നൊക്കെ ഞാന്‍ പറയണമെങ്കില്‍ കണ്ണുപൊട്ടന് ആയിരിക്കണ്ണം ...ഹ ഹ ഹ ,,,,
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
ഇരു വാനങ്ങളില്‍ നമ്മള്
പരസ്പരം കാണാതെ എത്ര നാള്??
ആശംസകള്‍...
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
കാലം യവനികക്കുള്ളില്‍
ഓടി ഒളിക്കുമ്പോള്‍..
എല്ലാ ഓര്‍മ്മകളും ..
ഹ്രദയത്തിന് തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു....
കൊള്ളാം ഉമ്മു നല്ല കവിത
ഉമ്മു അമ്മാരിന്റെ കവിതകള്‍ കുറെ ഒക്കെ എനിക്കും മനസ്സിലാവുന്നുണ്ട്.........മൊത്തം ഇല്ലെങ്കിലും ........
പാവം കീറിയെറിഞ്ഞ പട്ടം അങ്ങിനെയെങ്കിലും സമാധാനികട്ടെ ...
ഇന്നും എന്നും
ബന്ധങ്ങൾ എന്നും ബന്ധനങ്ങൾ തന്നെയാണല്ലോ...
കവിതകള്‍ മനോഹരമാകുന്നുണ്ട്. ബന്ധങ്ങള്‍ പലപ്പോഴും തകര്‍ത്തെറിയാന്‍ പറ്റാത്ത ബന്ധനങ്ങളാകാറുണ്ട്. എല്ലായ്പ്പോഴും ഇല്ല.
ഉമ്മു അമ്മാറിനെക്കുറിച്ച് അഭിമാനം തോന്നുന്നു . കാരണം ആദ്യകാല പോസ്റ്റുകളെ അപേക്ഷിച്ച് എഴുത്തിലും വാക്കുകളുടെ പ്രയോഗങ്ങളിലും ശൈലിയിലും വളരേ സൂക്ഷ്മത പുലര്‍ത്തുന്നു . ജീവിതം വഴിമാറുമ്പോള്‍ എന്ന ഈ കവിതയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തത് കവിയുടെ എഴുത്തിന്റെ വഴികള്‍ സുഗമമാകുന്നു എന്നതാണ് . കവിത കേമമായി എന്ന് പറയാന്‍ കഴിയില്ലെങ്കിലും മോശമായി എന്ന് പറയാന്‍ കഴിയില്ല . ഇനിയും സൂക്ഷ്മതയൊടെ മുന്നോട്ടു പോയാല്‍ ശോഭനമായ ഭാവിയുടെ വഴികളില്‍ എത്തിച്ചേരും എന്നതില്‍ തര്‍ക്കമില്ല .
എന്താ പറ്റിയതു ആരെങ്കിലും പടിയിറങ്ങി പോയോ ...?
ഉമ്മു അമ്മാറിന്റെ കവിത വളരെ നന്നായിരിക്കുന്നു എഴുതുന്തോറും വരികളിലെ വാക്കുകള്‍ക്കു ജീവിതത്തോളം വെക്തത ഏറുന്നു ,ബന്ധങ്ങള്‍ ബന്ധനങ്ങള്‍ തന്നെയാണ് ഉമ്മു .ബന്ധനങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല .നമുക്ക് ചിലരോടൊക്കെ ഉള്ള
ബന്ധങ്ങളുടെ ബന്ധനങ്ങളാണ് ജീവിതത്തില്‍
നന്മയുടെ വഴിയിലൂടെ നമ്മെ നയിച്ച് കൊണ്ട് പോകുന്നത് ...ബന്ധനങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഓരോ മനുഷ്യന്റെയും
ജീവിതം കുത്തഴിഞ്ഞതാകുമായിരുന്നു
അര്‍ഥവത്തായ വരികള്‍..
ബന്ധങ്ങള്‍
ബന്ധനങ്ങളാവാതിരിക്കട്ടെ.
കാലം ഉണക്കാത്ത മുറിവില്ല എന്ന് പറയുന്നത് പോലെ കാലത്തിന് യവനികക്കുള്ളില്‍ ബന്ധങ്ങളും മറയുന്നുവോ??
നല്ല വരികള്‍..
ജീവിതങ്ങള്‍ വഴിമാറുമ്പോള്‍ ചില ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നത് സ്വാഭാവികമെന്ന് കരുതാം...
..അല്ലെ അമ്മാരെ?
കാലം യവനികക്കുള്ളില്‍
ഓടി ഒളിക്കുമ്പോള്‍..
എല്ലാ ഓര്‍മ്മകളും ..
ഹ്രദയത്തിന് തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു....അതു വരെ ഇങ്ങനെ കവിത പോസ്റ്റ് ചെയ്തും, മറ്റുള്ളവരെക്കൊണ്ട് കമന്റെഴുതിച്ചും എന്നിട്ട് വിവാദങ്ങള്‍ നടത്തിയും കഴിഞ്ഞു കൂടാം.ഞാനൊക്കെ ഒരു കവിതയ്ക്ക് നിരൂപണമെഴുതുന്ന നിലവാരത്തിലെത്തിയില്ലെ!
നല്ല വരികള്‍,കവിത നന്നായി... എന്നെല്ലാം ആരൊക്കയോ പറഞ്ഞു..
നമ്മള് നമ്മുക്ക് സ്വന്തമെന്നു കരുതുന്നത് ഒന്നും നമ്മുക്ക് സ്വന്തമല്ല!!
അന്ധമായ ബന്ധങ്ങള്‍ക്ക് സുഗന്ധം കുറവായിരിക്കും
ബന്ധങ്ങള്‍ക്ക് അല്പമൊരു ബന്ധനം ബന്ധുരമാകും
ഒന്നിച്ചു യാത്ര തുടങ്ങി കാറ്റിന്റെ കയ്യിലെ കരിയിലകളെപ്പോലെ വ്യത്യസ്ത ദിശയില്പറന്ന് എങ്ങോ ഏത്തിപ്പെട്ട്പ്പോള് ....... ശരിയാണ്....... കൊതിച്ചുപോകാറുണ്ട് ആ സാമീപ്യം. നന്നായി.
ജീവിതം വഴിമാറുമ്പോഴും,
ഓർമ്മകളെ കൈവിടരുത്..
ഓർമ്മകൾ മാത്രമായിരുന്നു
ജീവിതം എന്നറിയാൻ വൈകി പോകും..
ബന്ധം ബന്ധനമാവാതിരിക്കുന്നത് നല്ലതാണ്. :)
ഒരപ്പൂപ്പന്‍ താടിയായ് അലയുന്നതും ഒരു സുഖം.
എങ്കിലും അവസാനം..!!
ആശംസകള്‍
ഓഫ് : (‘ഹൃത്തടം’)
സ്നേഹപ്പെട്ടവരെ കാണാതാകുമ്പോള്‍.........................
വരണ്ടു പൊട്ടുമൊരു മനസ്സ് ......
കണ്ണിലൂടെ കല്മനം ഉരുകാറില്ലേ ?
"ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തില്‍" നല്ല കവിതയാണല്ലോ ഇത്താ. ആശംസകള്‍.
അകലെയുള്ള മൗനം ശുഭ പ്രതീക്ഷയാണ്
അരികിലെ മൗനം അസുഖകരവും.
ബന്ധങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം ?
കവിത പോലെ മനോഹരം ജീവിതം
നല്ല വരികള്‍
ജനനത്തിനും മരണത്തിനും ഇടയില്‍ ..
പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന
പട്ടത്തിന്റെ ചിറകു പോലെ...കുറുക്കു
അഴിക്കാനും മുറുക്കാനും പാട് പെടുന്ന
അവസ്ഥ...ആശയം കൊള്ളാം.കാവ്യ
ഭംഗി..??? !!! മുതിര്‍ന്നവര്‍ പറയട്ടെ...
ആശംസകള്‍...
ബന്ധനം ഇല്ലാത്ത ഒന്നാണ് എങ്കില്‍ അതിനു ബന്ധങ്ങളും ഉണ്ടാവില്ലല്ലോ
തീർച്ചയായും.
സ്നേഹചരടുകൊണ്ടുള്ള ബന്ധനം അതൊരു ബന്ധനമായി അനുഭവപ്പെടാറില്ല.
മറിച്ച് അതിന്റെ പ്രത്യേകമായ ഒരാനന്ദം മനസ്സിനെ കുളിര്മയുണ്ടാക്കുന്നതായിരിക്കും
എന്നെനിക്കു തോന്നുന്നു. പരസ്പരം അറിഞ്ഞും, മനസ്സിലാക്കിയും കൊണ്ടുള്ള ബന്ധിത ഹൃദയങ്ങള്‍ ആര് ആരെ ബന്ധസ്ഥരാക്കുന്നു എന്നതില്ല. അങ്ങിനെ ആരോപണ പ്രത്യാരോപനത്ത്തിനും സ്ഥാനമില്ല. കാരണം "ആത്മ സ്നേഹ" ബന്ധത്തിന്റെ ഭാഷയാണിവിടെ എന്നത് തന്നെ.
കവി പറയുന്നു
"ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തില്‍
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു"
ജീവിത പ്രയാണത്തില്‍ നാമടുക്കുന്നവരും, നമ്മോടടുക്കുന്നവരും
എല്ലാം ആത്മ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടാനെന്നത് തെറ്റായ കാഴ്ചപ്പാട്.
കാണുന്നവരോടോക്കെയും ആത്മബന്ധം സ്ഥാപിക്കാന്‍ ആര്‍ക്കും കഴിയില്ല.
പരിചയവും, സൌഹൃദവും "ആത്മ" മാകില്ല തന്നെ..
വിഷയം പ്രസക്തമെന്നോ വരികള്‍ സമ്പുഷ്ട മെന്നോ പറയാനാവില്ലെങ്കിലും ഈ എഴുത്തുകാരിയുടെ കവിതയോടുള്ള അമിതാവേശം അവര്‍ക്ക് പ്രോത്സാഹനം നല്കാന് പ്രേരിപ്പിക്കുന്നതാണ്.
അതിനാല്‍ മനുഷ്യ സ്വഭാവങ്ങളെ സ്പര്‍ശിക്കുന്ന വരികളിലെ, എഴുത്തുകാരിയുടെ ആത്മാര്‍ഥതയെ അഭിനന്ദിക്കുന്നു.
ഭാവുകങ്ങളോടെ
--- ഫാരിസ്
ethrayethra bandhangal.... athil palarum evide vechokkeyo irangipoyi....... ippol athokke orkkumbol manass veruthe ashichupovunnu.......poypoya kalam namukk thirichukittiyenkel ennu...... athorikkalum sambakkillenkilum.......
ummuuuuuuuu nannayittind....
ബന്ധങ്ങൾ ബന്ധനങ്ങളാവുന്നതല്ലെ ജീവിതത്തിന്റെ സുഖം...!
ആ ബന്ധനങ്ങളല്ലെ നമ്മെ മുന്നോട്ട് നയിക്കുന്നത്...!
ആശംസകൾ....
ബന്ധങ്ങളും ബന്ധനങ്ങളുമില്ലെങ്കിൽ ചരടുപൊട്ടിയ പട്ടം പോലെ ജീവിതം!
ചരട് പിടിച്ചവന്റെ മാനത്തേയ്ക്കാണ് എല്ലാ പട്ടങ്ങളും പറന്നുയരുന്നത്.എന്നിട്ടും പട്ടങ്ങളുടെ വിചാരം അവരവരുടെ മാനങ്ങളിലാണെന്നാണ്.സത്യത്തില്‍ ഇതൊരു അനുമാനം മാത്രമാണ്.അനുവദിക്കപ്പെട്ട ചരടിന്റെ പരിതിയില്‍ അനായാസം പറന്നുയരുന്നതില്‍ മനോഹാരിതയുണ്ട്.ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്നത് സുഖമുള്ള പ്രാസ ഭംഗിയുള്ള പ്രയോഗം മാത്രമാണ്.സ്നേഹത്തിന്റെ ചരടിലാണ് ബന്ധങ്ങള്‍.കാപട്യത്തിന്റെ കണ്ണ്ണികളിലാണ് ബന്ധനങ്ങള്‍. ബന്ധങ്ങള്‍ ബന്ധനങ്ങളാകുകയില്ല.ബന്ധനങ്ങള്‍ ബന്ധങ്ങളായി പരിണമിച്ചേയ്ക്കാം .കവിതയിലെ കടയും തലയും ഒക്കെ പകര്‍ത്തി ഭേഷ് പറയുന്നതില്‍ തെന്നി വീഴാതിരുന്നാല്‍ ഒരു പക്ഷെ രചന പുരോഗമിച്ചേയ്ക്കാം
എന്താ പറയാ?
പൊട്ടിയ പട്ടത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയ ഏറെ രചനകള്‍
പലപ്പോഴായി വായിച്ചിട്ടുണ്ട്. വരികള്‍ ഇനിയും മെച്ചപ്പെടുത്താന്‍
കവിയത്രിക്ക് സാധിക്കും. മുസ്ലിം വനിതകളില്‍ നിന്നും ശക്തരായ
എഴുത്തുകാരികള്‍ ഉയര്‍ന്നു വരുന്നില്ല എന്ന് കഴിഞ്ഞ ദിവസം ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്
അഭിപ്രായപ്പെട്ടിരുന്നു. ശ്രമം തുടരുക. എല്ലാ ആശംസകളും നേരുന്നു.
ohhhh nannayitundu avatharanam ellavarum bhanthagale kurichu parayumbol ennikkuparayanulathu enniyum nalla vishayangal avatharipikkan kazhiyatte ennanu ente ella aashamsakalum
സുഭദ്രമായ സമൂഹത്തിന്റെ നിലനില്‍പ്പിന് ബന്ധങ്ങള്‍ തന്നെയാണ് മുഖ്യം.
അവയുടെ പാര്‍ശ്വം നിന്നുകൊണ്ടാണ് ഉമ്മു അമ്മാറിന്റെ കവിത.
എന്നാല്‍, അവസാന വരികളെ
'' കാലം യവനികയില്‍ മറയുമ്പോള്‍
ഓര്‍മകള്‍ ഹൃദയത്തുടിപ്പില്‍
അലിഞ്ഞില്ലാതാവുന്നു...''
എന്നാക്കി ചെത്തിമിനുക്കിയിരുന്നെങ്കില്‍ ഒന്ന് കൂടി ഒഴുക്ക് വന്നേനെ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ