ചൊവ്വാഴ്ച, നവംബർ 09, 2010

കടപ്പാട് ...


പ്രതീക്ഷയോടും പ്രത്യാശയോടും കൂടിയുള്ള പത്തുമാസത്തെ കാത്തിരിപ്പിനൊടൂവില്‍ തന്‍റെ ആഗ്രഹം പോലെ ഒരാണ്‍ കുഞ്ഞിനെ അവള്‍ ‍സമ്മാനിച്ചിരിക്കുന്നു... ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ട് പ്രസവ വാര്‍ഡിനു മുന്നില്‍ സന്തോഷത്താല്‍ കാത്തു നില്‍ക്കുമ്പോള്‍ നഴ്സ് അയാളെ അകത്തേക്ക് വിളിച്ചു. തന്റെ പൊന്നോമനയെ ഒന്ന് തൊട്ടു തലോടുവാന്‍ അവനെ ഒന്ന് ലാളിക്കാന്‍ ഭാര്യയുടെ അടുക്കലേക്ക് അയാള്‍ അതിവേഗം നടന്നു. .. !
നമ്മുടെ കുഞ്ഞു മോനെ കണ്ടോ....എന്ന അഹങ്കാരം അവളുടെ ചിരിയില്‍ നിന്നും അയാള്‍ വായിച്ചെടുത്തുവെങ്കിലും പേറ്റുനോവിന്റെ ക്ഷീണം അവളുടെ മുഖത്തയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. തന്റെ കുഞ്ഞിന്റെ മൃദുലമാം മേനിയില്‍ വാത്സല്യത്തോടെ തൊട്ടു തലോടികൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ കൈകളിലേക്കയാള്‍ സൂക്ഷിച്ചു നോക്കി.
ചുരുട്ടിപിടിച്ച പിഞ്ചു കൈകള്‍ക്കുള്ളില്‍ എന്തോ അയാള്‍ കണ്ടു .........അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു .....

53 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

രക്തബന്ധങ്ങള്‍ക്ക് വിലപേശുന്ന കാലം.
ശ്രദ്ധേയമായ രചന. ഒരു മിനിക്കഥയില്‍ വലിയൊരു കാര്യം പറഞ്ഞു.
ആശംസകള്‍

ഹംസ പറഞ്ഞു...

അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു

വരുമ്പോള്‍ ചില്ലറകൊണ്ട് വരാന്‍ പറയണം കുഞ്ഞുങ്ങളോട്.. അല്ലങ്കില്‍ ബാക്കി കൊടുക്കാന്‍ പ്രസവ വാര്‍ഡില്‍ നിന്നും എഴുന്നേറ്റ് ചില്ലറക്ക് ഓടണ്ടി വരും .... :)

ചെറുവാടി പറഞ്ഞ പോലെ രക്തബന്ധങ്ങള്‍ക്ക് വിലപേശുന്ന കാലം തന്നെ

കടപ്പാട് എന്ന പേരിനേക്കാള്‍ “രക്ത ബന്ധത്തിന്‍റെ വില” എന്നാവും ഈ കഥക്ക് അനുയോജ്യമായ പേര്..

മിനിക്കഥ നന്നായിരിക്കുന്നു. പറഞ്ഞ രീതിയും

Unknown പറഞ്ഞു...

ഏതു പാട് ....കടപാട് ...........ഇങ്ങിനെ പോയാല്‍ സ്നേഹിക്കാന്‍ വരെ കൂലി ചോദിക്കുമല്ലോ

നൗഷാദ് അകമ്പാടം പറഞ്ഞു...

കുടുംബ ബന്ധങ്ങള്‍ക്കും സ്നേഹ സൗഹൃദങ്ങള്‍ക്കുമെല്ലാം പുതിയ നിര്‍‌വചനങ്ങള്‍ എഴുതി ചേര്‍ക്കുന്ന നവയുഗത്തില്‍ ഇനിയൊരു തലമുറക്ക് "വൃദ്ധസദനങ്ങളോ ശിശുപാലക കേന്ദ്രങ്ങളോ" മത്രമല്ല ഒഴിവാക്കാവുന്നതിനും ഒഴിഞ്ഞു മാറുന്നതിനും ഇനിയും ചില കേന്ദ്രങ്ങള്‍കൂടി സമീപ ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണു..

മുലപ്പാലിന്റെ നേര്‍മ്മയും നന്മയുമുണ്ട് ഈ കൊച്ചുകഥക്ക്..
തീവ്രമായ ഭാഷയില്‍ വലിയൊരാശയത്തെ ലളിതസുന്ദരമാക്കി അവതരിപ്പിച്ചിരിക്കുന്നു..
അഭിനന്ദനങ്ങള്‍ ..!

TPShukooR പറഞ്ഞു...

കുഞ്ഞ് ചെയ്തത് സാമര്‍ത്ഥ്യം. മുലപ്പാലിന്റെ വിലയും പത്തു മാസത്തെ ഗര്‍ഭപാത്ര വാടകയും കൊടുത്ത്‌ ആ ബാധ്യത തീര്‍ത്താല്‍ പിന്നെ ജീവിത കാലം മുഴുവന്‍ കടക്കാരനെന്ന മാനക്കേട് വേണ്ടല്ലോ.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കാശ് ഡോളറിലോ അതോ റിയാലിലോ തന്നത്?

..naj പറഞ്ഞു...

അഡ്വാന്‍സ് !
കാത്തിരിക്കൂ, ബാക്കി വഴിയെ തരാം എന്നാകും ആദ്യദര്‍ശനത്തില്‍ സസ്പെന്‍സാക്കി പറയാതിരിക്കുന്നത് !
പറഞ്ഞത് നന്നായി

അസീസ്‌ പറഞ്ഞു...

മിനിക്കഥ നന്നായിരിക്കുന്നു.

അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഉമ്മു അമ്മാറേ..എനിയ്ക്കിതില്‍ ശക്തമായ പ്രതിക്ഷേധം..

ആ പിഞ്ചു കുഞ്ഞിനെ കഥാപാത്രം ആക്കിയതില്‍..

ശരിയാണ് ചെറുവാടി എഴുതിയത്
രക്തബന്ധങ്ങള്‍ക്ക് വിലപേശുന്ന കാലം.
ശ്രദ്ധേയമായ രചന. ഒരു മിനിക്കഥയില്‍ വലിയൊരു കാര്യം പറഞ്ഞു.

Vishnupriya.A.R പറഞ്ഞു...

nalla katha

ബഷീർ പറഞ്ഞു...

ഗർഭാ‍വസ്ഥയിൽ തന്നെ സ്വാർത്ഥതയും ഈ ലോകത്തിന്റെ കാപട്യവും തിരിച്ചറിഞ്ഞു എന്ന് സാരം. പിന്നീടൊരു വിലപേശൽ ഉണ്ടാവുന്നതിനു മുന്നെ വില കൊടുത്ത് അവസാനിപ്പിക്കുന്ന ബന്ധങ്ങൾ..

നന്നായി മിനിക്കഥ

പട്ടേപ്പാടം റാംജി പറഞ്ഞു...

ബന്ധങ്ങളെല്ലാം പണം നല്കി അവസാനിപ്പിക്കുകയോ തൃപ്തിപ്പെടുത്തുകയോ ചെയ്യുന്ന ഒരു രീതിയിലേക്ക്‌ ആര്‍ത്തി മൂത്ത് കൊണ്ടിരിക്കുന്നു മനുഷ്യര്‍ നെട്ടോട്ടം ഓടുകയാണ്, എല്ലാം വെട്ടിപ്പിടിക്കാന്‍. അവിടെ ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെ പണം കാക്കുമെന്ന വിശ്വാസം വേരൂന്നിക്കഴിഞ്ഞു. പിന്നെ എല്ലാം ഒരു ജീവിതം.

Unknown പറഞ്ഞു...

കുട്ടി ഏതായാലും കുടിച്ച പാലിന് നന്ദിയില്ലാത്തവനാണെന്നു പറയില്ലല്ലോ, അഡ്വാന്സായിട്ടല്ലേ തരുന്നത്!.

രക്തബന്ധങ്ങള്‍ക്ക് വിലപറയുന്ന കാലത്തിനു യോചിച്ച കൊച്ചുകഥ നന്നായി.

ManzoorAluvila പറഞ്ഞു...

വല്ലാത്തൊരു പ്രമേയം..മനസ്സിൽ തൊട്ടു..ബന്ധങ്ങൾ എത്ര മാറിയിരിക്കുന്നു..കഥ നന്നായി..എല്ലാ ഭാവുകങ്ങളും

the man to walk with പറഞ്ഞു...

Nice story
Best wishes

Echmukutty പറഞ്ഞു...

മുലപ്പാലിനു മാത്രം പോരല്ലോ പണം, ഇനീം എന്തിനൊക്കെ വേണം?
അസ്വസ്ഥതയുണ്ടാക്കുന്ന കഥ.

Sureshkumar Punjhayil പറഞ്ഞു...

Kashttappaadu...!

Manoharam, Ashamsakal...!!!

K.P.Sukumaran പറഞ്ഞു...

യഥാര്‍ഥജീവിതത്തില്‍ നിന്ന് മാനിവികമൂല്യങ്ങള്‍ ചോര്‍ന്ന് പോയി മാനുഷരെല്ലാം കേവലം ജൈവറോബോകളായി പരിണമിക്കുന്ന ഈ ആസുരകാലത്ത് എഴുത്തുകാരുടെ (ബ്ലോഗര്‍ ആയാലും)കടമ എഴുത്തിലൂടെ മാനവികത പ്രസരിപ്പിക്കുക എന്നതായിരിക്കണം. പണ്ടൊരു ഫലിതബിന്ദു വായിച്ചതോര്‍ക്കുന്നു. കള്ളന്റെ ഭാര്യ പ്രസവിക്കുന്നു. കുഞ്ഞിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടി തുറന്നുനോക്കിയപ്പോള്‍ കുഞ്ഞുകൈയില്‍ മിഡ്‌വൈഫിന്റെ മോതിരം. ഇത് നമുക്ക് ആസ്വദിക്കാന്‍ കഴിയും ഒരു നിര്‍ദ്ദോഷമായ ഫലിതം എന്ന പേരില്‍ . എന്നാല്‍ ഈ കഥയിലെ അതിശയോക്തി നമ്മെ അസ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്. നന്മയിലും മാനവികതയിലും കഥാമുഹൂര്‍ത്തങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ നമുക്ക് കഴിയണം എന്ന് സ്നേഹപൂര്‍വ്വം ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

lekshmi. lachu പറഞ്ഞു...

മിനിക്കഥ നന്നായിരിക്കുന്നു

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കെ.പി.എസ് പറഞ്ഞ പോലെ എനിക്കും ഈ കഥ ആസ്വദിക്കാന്‍ കഴിയുന്നില്ല.

Manoraj പറഞ്ഞു...

എന്തോ എനിക്കത്ര ദഹിച്ചില്ല..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒന്നുമറിയാത്ത കുഞ്ഞിൽ നിന്നുപോലും നമ്മൾ അങ്ങോട്ടുകൊടൂക്കുന്നതിന് വില പ്രതീക്ഷിക്കുന്നു എന്ന ധ്വനിയാണ് കഥയിൽ മുഴച്ചുനിൽക്കുന്നത് കേട്ടൊ

ശ്രീ പറഞ്ഞു...

ആശയം കൊള്ളാം.

(saBEen* കാവതിയോടന്‍) പറഞ്ഞു...

വളരെ ചിന്തനീയമായ വരികള്‍ .ഉമ്മു അമ്മാര്‍ സമര്‍പ്പിച്ച ചെറു കഥ -വര്‍ത്തമാന കാലത്തിന്റെ അനുഭവങ്ങളുടെ ഒരാവര്‍ത്തനമാണ്. രക്ത ബന്ധങ്ങളുടെ വില ഈ കാല ഖട്ടത്തില്‍ അപ്രസക്തമാണ് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ കഥ .മാതാപിതാക്കളോട് മക്കള്‍ക് ഉള്ള കടപ്പടിനോട് ഉപമിക്കാന്‍ ഈ ലോകത്ത് ഒന്നും തന്നെയില്ല . എത്ര തന്നെ അവരെ പരിപാലിച്ചാലും അവരോടുള്ള കടമകള്‍ പൂര്തിയാക്കിയവാരാകുമോ ഈ മക്കള്‍ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കൊള്ളാം.

അലി പറഞ്ഞു...

കളങ്കമില്ലാതെ നൈർമ്മല്യം മാത്രം ചുരുട്ടിപ്പിടിച്ച കയ്യിൽ കടപ്പാടിന്റെ കണക്ക് കൊടുത്തത് അല്പം കടന്ന കയ്യായിപോയി. പിന്നീട് അവർ കണക്ക് പറഞ്ഞേക്കാം. അവരെ വളർത്തുന്ന രീതിയും അവർ കണ്ടും കേട്ടും വളരുന്ന സമൂഹവുമാണ് അതിനുത്തരവാദി.

Vayady പറഞ്ഞു...

ഈ കഥയിലുടെ സമൂഹത്തിലെ മൂല്യച്യുതി വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. ഒരു കൊച്ചു കഥയിലൂടെ വലിയൊരു ആശയം പറഞ്ഞത് നന്നായി.

@കുസുമം
ഈ കഥയിലെ പിഞ്ചുകുഞ്ഞ് രക്തബന്ധങ്ങള്‍ക്ക്‌ വിലപറയുന്ന മക്കളുടേയും അച്ഛനമ്മമാരുടേയും പ്രതീകം മാത്രമാണ്‌‌ എന്നാണ്‌ എനിക്ക് തോന്നിയത്.

Anees Hassan പറഞ്ഞു...

Hard to believe. Yet it is real

ശ്രീക്കുട്ടന്‍ പറഞ്ഞു...

വര്‍ത്തമാനകാലയാഥാര്‍ത്യത്തിനു നേരെയുള്ള കണ്ണാടിയാണീ മിനിക്കഥ.എന്തിനും ഏതിനും വില പറയുന്ന ഈ കാലത്ത് ബന്ധങ്ങള്‍ എന്നതൊക്കെ ആര്‍ക്കും വേണ്ടാത്ത ഒന്നായി മാറിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍

sm sadique പറഞ്ഞു...

നിഷ്ങ്കളങ്കതയെ കളങ്കിതമാക്കുന്ന വലിയ മനസ്സുകൾക്ക് വിലപേശാൻ മുലപ്പാലോ…?
കഥ കഥയായിരിക്കട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ഇത്രയൊക്കെ കടത്തിപ്പറയണോ?. അത്രയ്ക്ക് മോശമായിത്തീർന്നോ കാലം..!!

Abdulkader kodungallur പറഞ്ഞു...

സുഗന്ധ സൂനങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന ഉമ്മു അമ്മാര്‍ എന്ന കഥാകാരിയുടെ സര്‍ഗ്ഗാരാമത്തില്‍ വിരിഞ്ഞ ഈ കുസുമത്തിനു ഭംഗിയുണ്ട് ഗന്ധമില്ല എന്ന് പറയാനേ എനിയ്ക്ക് കഴിയൂ . പിഞ്ഞുകുഞ്ഞിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നത് മുലപ്പാലിന്റെ വിലയാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ മാത്രം ത്രികാല ജ്ഞാനിയാണോ അയാള്‍ . കഥാകാരി മറിച്ചൊന്നു ചിന്തിച്ചു നോക്കൂ ...
പരിശുദ്ധമായ മുലപ്പാല്‍ ചുരത്തേണ്ടിടത്ത് ആധുനിക സംസ്കാരത്തിന്റെ വിഷപ്പാല്‍ കണ്ടപ്പോഴുള്ള അമര്‍ഷമായിരുന്നു ചുരുട്ടിപ്പിടിച്ച ആ പിഞ്ചു മുഷ്ടികളില്‍ കണ്ടത് എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ...മുലപാല്‍ എന്നുള്ളത് മുലപ്പാല്‍ എന്ന് തിരുത്തണം . .

yousufpa പറഞ്ഞു...

പുതിയ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് ആ കുഞ്ഞ് പഠിച്ചു വെച്ചിരിക്കുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

ഒട്ടും സംശയകരമല്ല വെറും സ്വാഭാവികമരണം

ജീവി കരിവെള്ളൂർ പറഞ്ഞു...

പ്രതീക്ഷകളല്ലേ ഫലങ്ങള്‍ തരുന്നത്,അല്ലെങ്കില്പിന്നെന്തിന് ഫലങ്ങളെക്കുറിച്ച് ആകുലപ്പെടണം .അപ്പോ എല്ലാവരും കടപ്പാട് പ്രതീക്ഷിച്ചിട്ടുതന്നെയാവണം ജീവിക്കാന്‍ അല്ലേ ?!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

മൂല്യച്യുതി സംഭവിച്ച ഒരു സമൂഹത്തിന്റെ ഭാഗമായ ആ കുഞ്ഞ്, വേറെ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുക?

Sidheek Thozhiyoor പറഞ്ഞു...

കാല്‍പ്പനികമെങ്കിലും...ലോകനിയതികള്‍ ലംഘിക്കപ്പെടുമ്പോഴുള്ള ആത്മരോഷം ...നന്നായി അമ്മാരെ..

അജ്ഞാതന്‍ പറഞ്ഞു...

ആത്മരോഷം പ്രതിഫലിക്കുന്നു

Jishad Cronic പറഞ്ഞു...

കഥ നന്നായി..എല്ലാ ഭാവുകങ്ങളും...

ഉമ്മുഫിദ പറഞ്ഞു...

മാതൃത്വത്തിന്റെ വില ചോദിക്കുന്നതിനു മുമ്പ്, പാവം കുട്ടി !
ഈ കാലഘട്ടം അങ്ങിനെയാക്കി.

വീകെ പറഞ്ഞു...

മുല കുടിക്കുന്നതിനു മുൻപു തന്നെ അതിന്റെ വില ചുരുട്ടുപ്പിടിച്ചുവെന്നു പറഞ്ഞാൽ....!!
എന്തൊ എനിക്കത്ര ബോധിച്ചില്ലാട്ടൊ...

Minesh Ramanunni പറഞ്ഞു...

നന്നായി പറഞ്ഞു.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

നല്ല ആശയം.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ ആദ്യമായി അഭിപ്രായം പറഞ്ഞ ചെറുവാടിക്ക് എന്റെ പ്രത്യേകം നന്ദിയുണ്ട് കേട്ടോ.. ഹംസക്കാ നല്ലൊരു പേരു നിർദ്ദേശിച്ചതിനും ഇവിടെ പലരും അവരുടെ പലരീതിയിലുള്ള അഭിപ്രായം പറഞ്ഞു സുകുമാരൻ സാറിന്റെ അഭിപ്രായം വായിച്ചപ്പോൾ എനിക്കും തോന്നി ..ഇനി ഞാൻ അങ്ങിനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാം സർ.. ചിലർക്ക് ഈ എഴുത്ത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നു എനിക്കു മനസ്സിലായി അതുപോലെ പലരുടെ അഭിപ്രായവും വായിച്ചപ്പോൾ എനിക്കും തോന്നി.. അബ്ദുൽ ഖാദർ കൊടുങ്ങല്ലൂർ സർ സർ എന്റെ അധിക പോസ്റ്റിനും വസ്തു നിഷ്ഠമായി അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണു .. താങ്കളുടെ അഭിപ്രായത്തേയും ഞാൻ മാനിക്കുന്നു.. അക്ഷരതെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി…,മൈ ഡ്രീംസ് നൌഷാദ് അരീക്കോടൻ ,നാജ്, ഷുക്കൂർ ചെറുവാടി, അസീസ്,കുസുമം,വിഷ്ണുപ്രിയ ,ബഷീർ,റാംജി സർ എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…

അജ്ഞാതന്‍ പറഞ്ഞു...

തെച്ചിക്കോടൻ സർ ഉദ്ദേശിച്ചതെ ഞാനും ഉദ്ദേശിച്ചുള്ളൂ നല്ല വാക്കിനു ഞാൻ നന്ദിപറഞ്ഞുകൊള്ളട്ടെ…മൻസൂർ അലുവില , ദി മാൻ റ്റു വോക്ക് വിത്ത്, എച്ച്മുകുട്ടി അഭിപ്രായം തുറന്നടിച്ചതിനു നന്ദി അറിയിക്കുന്നു. സുരേഷ് കുമാർ, ലച്ചു ,മുഹമ്മദ് കുട്ടിക്കാ ,മനോരാജ് ഇനിയുള്ള എഴുത്തുകൾ നന്നാക്കാൻ ശ്രമിക്കാം സത്യസന്ധമായ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. മുരളീ സർ,ശ്രീ,സബീൻ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കട്ടെ.കൂടാതെ റിയാസ് ,അലി,വായാടി, അനീസ് ശ്രീകുട്ടൻ ഏവർക്കും നന്ദിയുണ്ട് കേട്ടോ. ഹൈന ഇയാളുടെ പുഞ്ചിരിക്കും സാദിഖ്സർ, ,പള്ളിക്കരയിൽ,യൂസുഫ്പ, പാവപ്പെട്ടവൻ ,ജീവി കരിവെള്ളൂർ.കുഞ്ഞൂസ് .സിദ്ധീഖ്.,പാലക്കുഴി,അബ്ദുൽ ജിഷാദ്, ഉമ്മുഫിദ സോണജി,വീകെ,മനേഷ് ആർ മേനോൻ അവസാനം വന്ന വരയും വരിയും. എല്ലാവർക്കും എന്റെ നന്ദി ഇനിയും വരികയും പ്രോത്സാഹനം ചെയ്യുകയും വേണം ഇനിയും നന്നാക്കാൻ ഞാൻ ശ്രമിക്കാം നിങ്ങളെല്ലാം കൂടെയുള്ളതാണ് എന്റെ എഴുത്ത് ഇങ്ങനെ ആക്കാൻ എനിക്കു സാധിച്ചത്,. ഇനിയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

കഥ വായിച്ചു നെട്ടിച്ചുളിക്കുന്നവരോട് , വിയോജിക്കുന്നവരോട് ..ഒരു വാക്ക് -
ലോകം ഇങ്ങനെയുമൊക്കെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണമല്ലേ ഈ കഥ ?
അങ്ങിനെ ഒരു ചിന്ത ഇല്ലായിരുന്നു എങ്കില്‍ ഈ കഥയും ഉണ്ടാകില്ലായിരുന്നു .

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ഗര്‍ഭ പാത്രത്തിലെ ATM counter എപ്പോഴും നിറഞ്ഞിരിക്കും?
കഥ നന്നായി കേട്ടോ!

അനിയൻ തച്ചപ്പുള്ളി പറഞ്ഞു...

"അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു ..... "

എന്തായിരുന്നു അത്?മുലപ്പാലിന്റെ വിലയോ?എന്ന ഒരു ചോദ്യത്തിൽ അവസാനിപ്പിക്കാമായിരുന്നു.തീർച്ചപ്പെടുത്താതെ.ബാക്കി പൂരിപ്പിക്കുവാനുള്ള അവകാശം വായനക്കാരന്റെതായിരുന്നു...
നന്നായിരിക്കുന്നു....

Sulfikar Manalvayal പറഞ്ഞു...

ഇത്ര നല്ല വിഷയം, മുലപ്പാലിന് വില പറയുന്ന കാലം, നന്നായി പറഞ്ഞു.
പിന്നീടുള്ള ജീവിതം അഹങ്കാരത്തോടെ ആണ്. ചുമന്നു പെറ്റ വയറിനും, കുടിച്ച മുലപ്പാലിനും , വിലയിട്ടു കൊടുത്തു ബാധ്യത തീര്‍ത്തവനാ ഞാനെന്നു.
പക്ഷെ വാര്‍ധക്യം എത്തുമ്പോള്‍ മനസിലാവും, താന്‍ അന്ന് പറഞ്ഞ വിലയുടെ പ്രസക്തി.
ഒടുക്കം, മരണ ശേഷം മറ്റുള്ളവര്‍ തന്നെ തലയിലേറ്റി കൊണ്ട് പോവുമ്പോള്‍, അപ്പോള്‍ മാത്രം എന്തെ ഈ ധാര്‍ഷ്ട്യം കാണിക്കാത്തത്.
ആരും എന്നെ എടുക്കേണ്ട, കുഴിയിലേക്ക് ഞാന്‍ തന്നെ പോവാം എന്നെന്തേ പറയാത്തെ.
ആരെയും ഓര്‍മിപ്പിക്കാനുതകുന്ന പോസ്റ്റ്‌.

എന്‍.പി മുനീര്‍ പറഞ്ഞു...

ഗംഭീരം..കുഞ്ഞിക്കയ്കളിലല്ലെങ്കിലും പിന്നീടൊരു നാ‍ള്‍ മുലപ്പാലിനും വില പറയാന്‍ മടിക്കാത്ത കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നു പോകുന്നത്..

dreams പറഞ്ഞു...

ethu nannayitundu ........................................ ketto

Akbar പറഞ്ഞു...

മുലപ്പാലിന്റെ കണക്കു പോലും തീര്‍ത്ത്‌ പോകുന്ന കാലം. ഈ മിനിക്കഥയില്‍ വലിയ കഥയുണ്ട്.