അക്ഷര കൂട്ടങ്ങള്‍ പ്രകാശം പരത്തുമീ..
ബൂലോഗമായുള്ള ആരാമത്തില്‍ ..
ഒത്തൊരുമിച്ചു നാം മുന്നേറുക .
ഒത്തിരി നന്മകള് ചെയ്തീടുക
വിരിഞ്ഞു നില്ക്കട്ടെ മലര്‍വാടിയില്‍ ..
കഥയുംകവിതയും നര്‍മ്മവും കാര്യവും .
വീശിടട്ടെ ഈ ബൂലോഗ പൂന്തോപ്പില്‍ ..
സൌഹൃദത്തിനിളം തെന്നല്‍ എന്നെന്നും.
പരസ്പരമുള്ള പഴിചാരലില്ലാതെ..
ബ്ലോഗതില്‍ സംസ്ക്കാരം കാത്തു സൂക്ഷിക്കാ നാം .
ആഭാസമില്ലാതെ ആകുലതകളില്ലാതെ ..
ആത്മാര്‍ഥമായി അഭിപ്രായമോതിടൂ
ക്ഷണികമീലോകം നശ്വരം ബൂലോഗം
പിന്നെന്തിനീ നമ്മള് ചുഴികളില്‍ നീന്തുന്നു ?
നഖങ്ങളുരയ്ക്കുന്നു കുത്തി നോവിക്കുന്നു..?
കൂടെയുള്ളോർക്കെല്ലാം പാരപണിയുന്നു ?
നമ്മുടെ സ്വപ്നങ്ങള്‍ .ദുഖങ്ങളൊക്കെയും
ഭാവനയാകുന്ന പൂമ്പൊടി പാറ്റി നാം
ബൂലോഗ മാലോകർക്കരികിലെത്തിക്കുവിൻ
നല്ലതും ചീത്തയും പോരയ്മയൊക്കെയും
നന്മ പ്രതീക്ഷിച്ചു കമന്റ് പാസാക്കുവിന് .
ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം
അങ്ങിനെയങ്ങിനെ ഒന്നായി നില്ക്ക നാം
അക്ഷര ദീപമായി കത്തി ജ്വലിക്ക നാം..
62 അഭിപ്രായങ്ങൾ:
((((ഠേ))))
തേങ്ങയടിച്ചു...
ബൂലോകരെ! ചൊറിയല്‍, മാന്തല്‍, ചീത്തവിളി, ചെളിവാരിയെറിയല്‍... ഇതൊക്കെ നിറുത്തി ഇതൊന്നു വായിക്കൂ..!
ബ്ലോഗ് കോലാഹലങ്ങള്‍ക്കിടയില്‍ കണ്ട അവസരോചിതമായ പോസ്റ്റ്.
അഭിനന്ദനങ്ങള്‍!
നല്ലതും ചീത്തയും പോരയ്മയൊക്കെയും
നന്മ പ്രതീക്ഷിച്ചു കമന്റ് പാസാക്കുവിന് ....
അവസരോചിതം തന്നെ ഈ വരികള്‍ ...ആശംസകള്‍
" ക്ഷണികമീലോകം നശ്വരം ബൂലോഗം ..."
പുര കത്തുമ്പോള്‍ വാഴവെക്കുക , വാഴ വെക്കുമ്പോള്‍ പുരകത്തിക്കുക ! ഹായ് ...ഹായ്....!
ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം
നല്ല വരികളോടെ സന്ദര്‍ഭോജിതമായ പോസ്റ്റ്.
നന്നായി
പറയാനുള്ളത് തുറന്ന് പറയാനും തെറ്റുകള്‍ തിരിച്ചറിയാനും ഉള്ള കറേജ് നമ്മളില്‍ ഉണ്ടാവേണ്ടാതുണ്ട്.. ഈ വരികള്‍ ആദില പറഞ്ഞപോലെ അവസരോചിതം തന്നെ..
അവസരോചിതമായ പോസ്റ്റ്.
എന്തായാലും വിവാദങ്ങൾക്കിടയിൽ ബൂലോഗ നന്മയെ പ്രകീർത്തിച്ച ഒരു ര രചനതന്നെയിത്..കേട്ടോ ഉമ്മു
കൊള്ളാം വിഷയം..
കലക്കി. അവസരോചിതമായ പോസ്റ്റ്.
ബ്ലോഗിന്റെ ഏറ്റവും വലിയ ഒരു ഗുണം ഇങ്ങിനെ സമാനഹൃദയരുമായുള്ള സൗഹൃദം തന്നെയാണ്. എവിടെയൊക്കെയൊ എതൊക്കെയോ സ്ഥലത്ത് ജീവിക്കുന്നവരുമായി മാനസികമായ ഒരു അടുപ്പം. അവരുടെ സ്നേഹത്തോടെയുള്ള അഭിപ്രായങ്ങളും, പ്രോല്‍സാഹനങ്ങളും, നിര്‍ദ്ദേശങ്ങളും. ബ്ലോഗിലൂടെയുള്ള നമ്മുടെ ഈ കൂട്ടായ്മ എന്നും നിലനില്ക്കട്ടെ എന്നാഗ്രഹിക്കുന്നു.
ഉമ്മു അമ്മാറെ വളരെ നല്ല കവിത. എല്ലാവരും വായിക്കട്ടെ.
നല്ല കവിത. ആശംസകള്‍. ആരോഗ്യകരമായ അടികൂടലുകള് കുറെയൊക്കെ നല്ലത് തന്നെയാണെങ്കിലും.
Aksharangal...!
Manoharam, Ashamsakal...!!!
അവസരോചിതമായ പോസ്റ്റ്...
സ്നേഹത്തിന്റെയും നന്മയുടെയും വെണ്‍കൊടികള്‍ പാറി കളിക്കട്ടെ നമ്മുടെ മനസ്സിലും ഈ ബൂലോഗത്തിലും!
പരസ്പരം ചെളിവാരിയെറിഞ്ഞും
പല്ലിടകുത്തി മണപ്പിച്ചും
പകപോക്കാനായ് പല മാര്‍ഗങ്ങള്‍
എത്ര ഹീനമതാണേലും
ആഘോഷിക്കും മലയാളികള്‍
തന് തീരാശാപം ,
നാണക്കേടത് ,
ബൂലോഗത്തിലും തുടരുന്നു...
ആരുണ്ടിവിടൊരു വെള്ളപ്രാവിനെ
കൂട് തുറന്നു പറപ്പിക്കാന്‍...?!!!!
neeകൊള്ളാം വിഷയം..
കവിത അവസരോചിതം..
ഒക്കെ കണ്ടും വായിച്ചും
പേടിച്ചിരിക്കുകയായിരുന്നു.
എല്ലാം ആറിത്തണുത്തെന്നു
കരുതാം അല്ലെ...
നല്ല പോസ്റ്റ് .......അവസരത്തില്‍ വന്ന പോസ്റ്റ് ....നന്നായി ...അര്‍ത്ഥവത്തായ കവിത ...
മത്സരിക്കുന്നതെന്തിന്നു
നാം വൃഥാ !
അവസരോചിതമായ നല്ല പോസ്റ്റ്. വിവാദങ്ങള്‍ നിര്‍ത്തി എല്ലാവരും ഇതു പോലെ എന്തെങ്കിലും രചിച്ചിരുന്നെങ്കില്‍!.എനീക്കേതായാലും പാട്ടും കവിതയും എഴുതാന്‍ കഴിയാത്തതു നന്നായി!. അഭിനന്ദനങ്ങള്‍!
ഇനി blogil നന്മകള് വിരിയട്ടെ
വളരെ നന്നായി.
നല്ല വിഷമം തോന്നിയിരുന്നു,കോലാഹലങ്ങൾ കണ്ട്.
ഈ വരികളിലൂടെ ഉമ്മു എല്ലാം പറഞ്ഞു.
അഭിനന്ദനങ്ങൾ.
:)
Nice
Best wishes
എന്തുകണ്ടാലുമെന്മനസ്സിലൊരു
ചിന്തകയറിക്കൂടുമപ്പോൾ
ബ്ലോഗിലെ വായനകഴിഞ്ഞിടുമ്പോൾ
വേഗേനപോസ്റ്റുമെന്നഭിപ്രായവും
അറിയില്ലഭിപ്രായംഗംഭീരമോയെന്ന്
കരുതുകഞ്ഞാനുമൊരല്പപ്രാണി
ഈ ചൊറിച്ചിലും മാന്തലും കണ്ടു മനം മടുത്തിരിക്കുന്നതിന്നിടയില് ഒരു ഇളം കാറ്റുപോലെ നല്ല വരികള്‍ . ആശ്വാസമായി,ആശംസകള്‍.
പ്രശ്നക്കാരെ ഒറ്റപ്പെടുത്തിയാൽ പതുക്കെ പത്തി മടക്കിക്കോളും.
ആരുമറിയാതെ ,എവിടെയോ ഒതുങ്ങി നിന്ന ഞാന്‍ ബ്ലോഗ് എന്ന ലോകത്തിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ ,പേടിച്ച് തന്നെ ആണ് വന്നത് .ഒരു കൂട്ടം നല്ല ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട് . ഈ കവിത വായിച്ചു ,എന്താ പറയാ ?
''വിരിഞ്ഞു നില്ക്കട്ടെ മലര്‍വാടിയില്‍ ..
കഥയുംകവിതയും നര്‍മ്മവും കാര്യവും .
വീശിടട്ടെ ഈ ബൂലോഗ പൂന്തോപ്പില്‍ ..
സൌഹൃദത്തിനിളം തെന്നല്‍ എന്നെന്നും''
തുറന്നു പറച്ചില് ഉണ്ടാകട്ടെ ശൂന്യതയില്‍ നിന്ന് ഒന്നും ഉണ്ടാകില്ല . എഴുതാന്‍ ഇരിക്കുന്നവര്‍ എല്ലാത്തരത്തിലുള്ള അക്രമങ്ങളും നേരിടാന്‍ മനസിനെ പാകപ്പെടുത്തണം .
നല്ലത് മാത്രമേ സ്വീകരിക്കു എന്ന് പറയുന്നതില്‍ യുക്തിയില്ലന്നു മാത്രമല്ല എഴുത്ത് വളരുകയുമില്ല . നിനങ്ങള്‍ തെറിവിളിയും ,വ്യക്തിഹത്യയും വരുമ്പോള്‍ ഹോളേ സോയിങ്കയെ കുറിച്ചും ,സല്മാന് റുഷ്ദിയെ കുറിച്ചും ,തസ്ലീമ നസറീനെ കുറിച്ചും ഓര്‍ക്കണം!!!
ആത്മബോധവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാനുള്ള അവസരം എല്ലാവരും വിനിയോഗിക്കട്ടെ.....
നരച്ച കാർമേഘങ്ങൾ അകന്ന് ആകാശം ഒരു നീലച്ചീന്തായി നമുക്കു മുന്നിൽ തെളിയട്ടെ....
ആ വാനനീലിമയിൽ കലമ്പില്ലാക്കൂട്ടമായി നമുക്കു പറന്നു നടക്കാം!
ആശംസകൾ!
സാന്ദര്‍ഭികമായി എഴുതിയ ഈ വരികള്‍, ഇതിലെ ആശയങ്ങള്‍ , ഉദ്ദേശ ശുദ്ധി എന്നിവ വിരല്‍ ചൂണ്ടുന്നത് ഉമ്മു അമ്മാര്‍ എന്ന കവി (കവയിത്രി )യിലെ ജ്വലിക്കുന്ന നന്മയിലേക്കാണ് . ഈ നന്മയും വിനയവും സംസ്കാരവുമാണ് കവിയിലെ സര്‍ഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുന്നത് . ഈ കവിതയിലെ ഓരോ വരികളും ഇതിലെ ചിത്രവും സാരസമ്പുഷ്ടങ്ങളാണ് . ഇത് ബൂ ലോകത്ത് മാത്രമല്ല ഭൂലോകത്തും അവശ്യം ആവശ്യമാണ് .
അഭിനന്ദനങ്ങള്‍ .
ഞാനീ കവിത പല ആവര്‍ത്തി ചൊല്ലി നോക്കി . ആലാപനത്തിന് തടസ്സം നില്ക്കുന്ന ചില ഭാഗങ്ങള്‍ എന്റെ ചെറിയ അറിവ് വെച്ച് എഡിറ്റു ചെയ്തു. കവിത എനിയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് എഡിറ്റിങ്ങിനു തുനിഞ്ഞത് . ഇതിന്റെ പേരില്‍ എന്റെ തലയില്‍ തേങ്ങയോ
നെഞ്ചിലേക്ക് വെടിയുണ്ടയൊ ഏല്ക്കാതെ കാക്കണേ . തിരുത്തുകള്‍ ഇഷ്ടമായാലും ഇല്ലെങ്കിലും വായിച്ചതിനു ശേഷം ഡിലീറ്റ് ചെയ്തോളൂ .
അക്ഷര നക്ഷത്ര പ്രകാശം പരക്കുമീ-
മക്ഷയ ബൂലോകമാമാരാമത്തില്.
ഒത്തൊരുമിച്ചു മുന്നേറുക കൈകോര്‍ത്ത്
ഒത്തിരി നന്മകള് വിതറീടുക.....!
വിരിഞ്ഞു നില്ക്കാട്ടെയായാരാമ ഭൂവില്‍
തരളിത കഥകളും ,കവിതയും നര്‍മ്മവും .
വീശിയടിക്കട്ടെ ബൂലോകപ്പൂന്തോപ്പി -
ലാശയ സൌഹൃദത്തെന്നലെന്നും
പരസ്പര മുള്ളോരു പഴിയേതുമില്ലാതെ
പാരസ്പര്യം കാത്തു സൂക്ഷിക്ക നാമെന്നും
അഭാസമില്ലാതെയാകുലകളില്ലാതെ-
യഭിപ്രായമാത്മാര്ത്ഥമായിടട്ടെ .
ക്ഷണികമീ ലോകം ,നശ്വര ബൂലോകമതില -
ക്ഷമരായി നാമെന്തിന്നു നീന്തുന്നു .
നഖങ്ങള്‍ കൂര്പ്പിച്ചങ്ങു കുത്തി നോവിക്കുന്നു
നാഗ ഫണം പോലുയര്ത്തുന്നു പാരകള്‍.
ഉമ്മു അമ്മാറിന്റെ ഈ കവിതക്ക് കാലിക പ്രസക്തിയുണ്ട്. ഇതിന്റെ പശ്ചാത്തലവും ഞാന്‍ ഊഹിക്കുന്നു. അപരിചിതത്വത്തിന്റെ മഴ മേഘങ്ങല്ക്കപ്പുറുത്തു അതിരുകളില്ലാത്ത സൌഹൃതത്തിന്റെ വിശാല ലോകമാണ് ബ്ലോഗിലൂടെ തുറന്നു കിട്ടുന്നത്. ഈ സൌകര്യത്തെ ഉദ്ധേശ ശുദ്ധിയോടെ ഉപയോഗിക്കുമ്പോള്‍ നന്മയും ദുരുപയോഗിക്കുമ്പോള്‍ തിന്മയും പിറക്കുന്നു.
ബൂലോകത്തെ ചതിക്കുഴികളെ നന്നായി മനസ്സിലാക്കിയത് കൊണ്ട് ഒരു അരികുപറ്റി മാത്രം സഞ്ചരിക്കുന്ന ഒരു എളിയ ബ്ലോഗര്‍ ആണ് ഞാന്‍. ബ്ലോഗിലൂടെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സമാന ഹൃദയരുടെ ഒരു നല്ല സൗഹൃദം ഉണ്ടാക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഈ കവിതയിലെ സന്ദേശം വളരെ ഇഷ്ടമായി.
കവിതയും ഇഷ്ടമായി എല്ലാവരുടെയും കമന്റും ഇഷ്ടമായി ..
@ ജിഷാദ് കൂട്ടത്തില്‍ എന്നെ ചിരിപ്പിക്കുകയും ചെയ്ത്
മൊത്തത്തില്‍ സന്തോഷത്തോടെ മടക്കം
ശങ്കരന് ഈസ് എഗയിന്‍ ട്രയിങ്ങ് റ്റു ക്ലയിമ്പ് ഓണ്‍ ദി കോക്കനറ്റ് ട്രീ! അല്ലാതെന്തു പറയാന്‍. ഉമ്മു “ഇതും”,“ അതും” ഡിലീറ്റ് ചെയ്യുക.
നന്നായി... ചൊറിച്ചിലും തമ്മിലടിയും കണ്ടു ബൂലോകം മടുപ്പുണ്ടാക്കുമ്പോള്‍ ഇത് പോലെ ചിന്തിക്കുന്ന കുറച്ചു പേര് പ്രതീക്ഷയുനര്തുന്നു.
കാദറേ
അവനവന്റെ കുഞ്ഞിന് അവരുടെ ഛായല്ലേയുണ്ടാവേണ്ടത്
എല്ലാവര്ക്കും എന്നെപ്പോലെ കോട്ടും സൂട്ടുമിട്ട കുഞ്ഞുങ്ങള്‍ തന്നെ വേണം അവരെല്ലാം എന്നെപ്പോലെ കൊടുങ്ങല്ലൂര്‍ പാട്ട് തന്നെ പാടേണമെന്ന് വാശി കൊള്ളാമൊ?
എന്തിനാ നാണമില്ലാതെ എല്ലാ സദ്യക്കും വിളിക്കാതെ ചെന്ന്
വിളമ്പുന്നത്?
താന്‍ ജനിച്ച നാട്ടില്‍ പോലും നാണമില്ലെ കാദറേ?
പണമോ പ്രതാപമോ പ്രശസ്തിയോ അല്ല, മറിച്ച് നല്ല സൌഹൃദമാണ് ബൂലോകത്ത് കടന്നുവരാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ചില വിഴുപ്പലക്കുകള്‍ ബൂലോകത്ത് പടര്‍ന്നപ്പോള്‍ അത് ബ്ലോഗര്‍മാരെ വല്ലാതെ അലോസരപ്പെടുത്തി.എരിയുന്ന കനല് ഊതിക്കത്തിക്കാതെ അവയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവഗണിക്കുകയാണ് വേണ്ടത് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.കൂടുതല്‍ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍(പോസ്റ്റുകളും കമന്റുകളും) ഉണ്ടാകുമ്പോള്‍ വീണ്ടും ഈ വിഷയം സജീവമാകുന്നു. ഇതില്‍ നിന്നും ഒരു ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഞാനും ഒരു പോസ്റ്റ് ഇട്ടത്. പക്ഷെ പലരും അത് മുതലെടുപ്പയോ പുര കത്തുമ്പോള്‍ വാഴ വെട്ടലായോ കണ്ടു. മറ്റു ചിലര്‍,ആണത്തതോടെ പ്രതികരിക്കാതെ ഉരുണ്ടു കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഏതായാലും ഇനിയും ഇതുപോലുള്ള അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം. അതിനു ഇത്തരം ഓര്മപ്പെടുത്തലുകള് ഉത്തകുമെന്കില് നല്ലത്.
ആശംസകള്‍!
thanal.tk
ഇതൊരു സന്ദേശമായി എല്ലാവാവരിലും എത്തട്ടെ.
ആശംസകള്‍
കവിത എന്ന് പറയുന്നില്ല, പോസ്റ്റ്- ടൈമിംഗ് ഗംഭീരം. കൊള്ളാം.
പിന്നെ അജ്ഞാത സുഹൃത്തെ... ഈ വിവാദവും (?) കാര്യങ്ങളും ഉണ്ടാകുന്നതിനു മുന്നേ തന്നെ ഇതേ അബ്ദുല്‍ ഖാദര്‍ കമന്റുകള്‍ എഴുതുന്നുണ്ടായിരുന്നു. അല്ലാതെ ഇപ്പോള്‍ സ്പെഷ്യലായി അത് വന്നു കേറിയതല്ലല്ലോ. മുന്‍പൊന്നും ആരും ഇല്ലായിരുന്നല്ലോ ഇങ്ങനെ ഒന്നും മറു കമന്റ് എഴുതാന്‍.... അബ്ദുല്‍ ഖാദര്‍ എഴുതിയത് താങ്കളെ പോലെ അയാളുടെ അഭിപ്രായം. അങ്ങനെ കാണ്. എന്തിനാ വീണ്ടും ഓരോന്ന് കുത്തിപ്പൊക്കുന്നെ? അബ്ദുല്‍ ഖാദര്‍ ഇനിയും കമന്റുകള്‍ എഴുതട്ടെ. വീണ്ടും പറയന്നു. കമന്റുകള്‍ ആരെഴുതിയാലും, അതില്‍ അല്‍പ്പം മാന്യത കരുതുക.
That's all, your honour!!
കവിത നല്ലതാണെന്ന് പറഞ്ഞു കേള്‍ക്കുന്നു.(കവിതകള്‍ മനസ്സിലാകാറില്ല എനിക്ക്)
നല്ല സന്ദേഷത്തെ ബഹുമാനിക്കുന്നു, സ്വീകരിക്കാന്‍ തയ്യാറാവുന്നു.
കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിലെ എന്റേയും മിഴിന്നീരിന്റേയും ഭാഗത്ത് നിന്നുള്ള പരിമിതിയില്‍ നിന്നുകൊണ്ട് ഞാന്‍ പരമാവതി(ഇത്തിരി കൂടുതലായും) ചെയ്ത്തിട്ടുണ്ട്.
മനസ്സിലാക്കുന്നവര്‍ക്ക് ഉള്‍കൊള്ളാം
അവസാനിച്ചു...!!
സാമാധാന സ്നേഹികള്‍ ഉദ്ദേശിക്കുന്നത് എന്താ എന്ന് എല്ലാവര്ക്കും അറിയാം
ഇനിയും ഇത് പുകക്കാന്‍ നോക്കണ്ട
വിട്ടേക്ക്...!
ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണംഅതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണംഅങ്ങിനെയങ്ങിനെ ഒന്നായി നില്ക്ക നാം അക്ഷര ദീപമായി കത്തി ജ്വലിക്ക നാം..
അങ്ങിനെയാകട്ടെ.
ചങ്കരന് വീണ്ടും തെങ്ങില്‍ കേറുന്നു. ഉമ്മു തലയില്‍ വീഴാതെ നോക്കണേ....
സമയം നോക്കി കുത്തിയ പോസ്റ്റ് കൊള്ളാം ..
വഴിയെ കാണാം
എല്ലാവരും പറഞ്ഞു കഴിഞ്ഞു...
ഇനി ഞാനായിട്ടെന്തിനു പറയാതിരിക്കണം..ല്ലേ...?
""ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം
അങ്ങിനെയങ്ങിനെ ഒന്നായി നില്ക്ക നാം
അക്ഷര ദീപമായി കത്തി ജ്വലിക്ക നാം..""
എല്ലാവിധ ആശംസകളും നേരുന്നു...
എന്നെ തല്ലണ്ടമ്മാവാ.. ഞാൻ നന്നാവില്ല... ഇത് ആരെയെൻകിലും കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല... കുറ്റപ്പെടുത്താൻ അനർഹനാണു താനും.. എപ്പോഴും ഒരു നല്ല ശ്രോദ്ദവാകാൻ - വായനക്കാരനാവാൻ മാത്രം അറിയുന്ന പിള്ളയായ എനിക്ക് ചില കമന്റുകൾ ഇങ്ങനെ പറയാൻ തോന്നിപ്പിച്ചു... ഒരു പക്ഷെ സദുദ്ദേശങ്ങൾ വിപരീതമായി ഭവിക്കുന്ന ഒരു കാലഘട്ടമായതിനാലാവാം എനിക്കുങ്ങനെയൊക്കെ... കാക്കക്കുഞ്ഞിന് കാർവർണ്ണ്യം ചന്തം തന്നെയല്ലേ.. അതിനെ വെളുപ്പിക്കുന്നത് എത്ര മാത്രം വിഡ്ഡിത്തമല്ല... “ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം“ എന്നതു കൊണ്ട് മാത്രം ഇത്രയും പറഞ്ഞു.... ആശംസകൾ
ഉമ്മൂ... കമന്റ് ബോക്സ് അടക്കുന്നതല്ലേ നല്ലത്.അല്ലെങ്കില്‍ മോഡറേഷന് വക്കൂ.ഏറിയും കുറഞ്ഞും ഇരു കൂട്ടരും വിവാദത്തിന് ഉത്തരവാദികളാണെന്നിരിക്കെ ഇതിനിയും നീട്ടിക്കൊണ്ട് പോകണോ?
ചൂണ്ടുവിരല്‍ ഒരാളിലേക്ക് നീട്ടുമ്പോള്‍ മൂന്നു വിരലുകള്‍ എന്നിലേക്ക് തന്നെ തിരിഞ്ഞ് നില്‍ക്കുന്നുണ്ട് എന്ന ബോധത്തോടെ തന്നെ പറയട്ടെ.വിമര്‍ശനം ഒരാളെ നന്നാക്കാന്‍ വേണ്ടിയാവുക.വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുക.എന്തൊക്കെ പറഞ്ഞാലും സഹോദരി സാബിറക്ക് ആ 'നട്ടെല്ല്' പ്രയോഗം ഒഴിവാക്കാമായിരുന്നു.അത് പോലെത്തന്നെ അബ്ദുള്‍ ഖാദര്‍ ഇക്കായുടെ ചില മോശമായ പദപ്രയോഗങ്ങള്‍ക്കും ന്യായീകരണമില്ല.
'ഹമ്പട ഞാനേ' എന്ന ചിന്ത എന്നില്‍ വരുത്തരുതേ എന്ന് ദിനവും പ്രാര്‍ഥിക്കാറുള്ള ഒരാളെന്ന നിലയില്‍ പറയട്ടെ.'അഹം' എന്ന ഭാവം അതാരില്‍ ഉണ്ടെങ്കിലും അതവരുടെ നാശത്തിലേക്കേ വഴി തെളിക്കൂ.ഈ ദുഷ്ചിന്ത നമ്മില്‍ വേരുറക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നാമോരോരുത്തരും തന്നെയാണ്.
എന്നെപ്പോലുള്ള പുള്ളാര്ക്ക് വഴി കാട്ടേണ്ടവര്‍, പക്വതക്കുറവുകളെ ചൂണ്ടിക്കാണിച്ച് തരേണ്ടവര്‍ ഇമ്മാതിരി പിച്ചി മാന്തി എന്നൊക്കെപ്പറഞ്ഞ് പരസ്പരം ചെളിവാരിയെറിയുന്നത് കാണുമ്പോള്‍...ഹാ കഷ്ടം എന്നേ പറയാനൊള്ളൂ.
ബൂലോകത്ത് വിവാദങ്ങള്‍ പുതിയതൊന്നുമല്ല.അവസാനത്തേതുമാവില്ല.ഈ വിവാദത്തിന് അനുവദിച്ച സമയം എന്തായാലും കഴിഞ്ഞിരിക്കുന്നു.ആണ് പെണ് പുലികളുടെ അടുത്ത പോസ്റ്റിന്റെ പരസ്യം ചിന്തയിലും ജാലകത്തിലും തെളിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിങ്ങളുടെ അമൂല്യ സൃഷ്ടികള്‍ക്കായി അഗ്രിഗേറ്ററുകളും റിഫ്രഷ് ചെയ്ത് കാത്തിരിക്കുന്നു.
ഇങ്ങനൊക്കെ കരഞ്ഞ് പറഞ്ഞിട്ടും മനസ്സിലാകാത്തവരോട് ഒന്നേ പറയാന്‍ ബാക്കിയൊള്ളൂ.കുശുമ്പും, കുന്നായ്മയും, ഹമ്പട ഞാനേ എന്ന കോപ്പിലെ ചിന്തയും കെട്ടിപ്പിടിച്ച് വല്ല ഉത്തരത്തിലും പോയി തൂങ്ങിച്ചാകിന് :(
നാണമില്ലാത്തവനാണെങ്കിലും കവിത വായിച്ചപ്പോള്‍ ഒരു ചെറിയ നാണം തോന്നി. പിന്നീട് അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാ... അത് കണ്ടത് ഏത് എന്നല്ലെ .. അഭിസാരികമാരുടെ ചാരിത്ര പ്രസംഗം പോലുള്ള കമന്റുകളും കവിത തിരുത്തലുകളും എന്നെ പോലെ നാണമില്ലാത്ത വര്‍ഗങ്ങള്‍ .. നാറികള്
ഉമ്മുഅമ്മാർ പറഞ്ഞു...
കൊള്ളാം... എന്റമ്മോ അതുപോരല്ല്ലോ അല്ലെ വസ്തു നിഷ്ഠമായി കീറി മുറിച്ച് അഭിപ്രായം പറയണമല്ലോ അല്ലെ ....അല്ല ഒരു സംശയം ഈ കിടിലൻ തകർപ്പൻ സൂപ്പർ എന്നതൊക്കെ കൊള്ളാം ,വെരി നൈസ് , നന്നായിരിക്കുന്നു , കലക്കി എന്നൊക്കെ പോലെയല്ലെ ചില ബോഗറെ വല്ലാതെ സുഖിപ്പിച്ചു ചിലരെ വല്ലാതെ ചൊറിഞ്ഞു... നാത്തൂൻ പോരാണു ഏറ്റവും നല്ല പോർ എന്ന് തോന്നിയതു കൊണ്ടാണൊ നാത്തൂനിൽ തുടങ്ങിയത്... സർ പറഞ്ഞതു പോലെ എന്തെങ്കിലും കമന്റുന്നതിൽ അർഥമില്ല നന്നായതും നന്നാകാനുള്ളതും എന്തെന്ന് ചൂണ്ടി കാണിക്കുന്നതിൽ ആണു നന്മയുള്ളത് .. ചിലർക്ക് കവിത ദഹിക്കില്ല (ശരിക്കുള്ള കവിത ആണെങ്കിൽ എന്താകുമായിരുന്നു അവസ്ഥ) അങ്ങിനെയുള്ള ബ്ലോഗി പോയാൽ കൊള്ളാം എന്നെഴുതി തടി തപ്പുന്നവരും വിരളമല്ല ഞാനടക്കം.. ഈ നാടൻ പാട്ട് നന്നായി പക്ഷെ ചില ഇടങ്ങളിൽ ശ്രുതി തീരെ കുറഞ്ഞ പോലെ ... സാറിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഈ പോസ്റ്റിലൂടെ സാറിനെ ഇരുട്ടടിക്കാൻ ആളുണ്ടാകും സൂക്ഷിച്ചോ ...എന്നെ പറ്റി അധികമായൊന്നും പറഞ്ഞില്ല അതു കൊണ്ട് പേടിക്കണ്ട.. അഭിനന്ദനങ്ങൾ..
ജിപ്പൂസിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പറഞ്ഞപോലെ എന്തെങ്കിലും ഉടനെ ചെയ്യുക. അല്ലെങ്കില്‍ ഈ ചൊറി(ചിരങ്ങ് എന്നും പറയാം!)എല്ലാ ബ്ലോഗിലും ,പ്രത്യേകിച്ച് വനിതകളുടെ, ബാധിച്ച് നമ്മുടെ ഈ ബ്ലോഗുലകം മലീനസമാകും!.ജാഗ്രതൈ!
ബ്ലോഗര്‍ കുറിച്ച ഉള്ള കവിത കൊള്ളാം
മുല്ല പൂത്ത പോലെ..വരികള്‍ !
അതെ,
എന്തിനാണ് അക്ഷരങ്ങളെ കൊണ്ട്
മുറിവേല്‍പ്പിക്കുന്നത്
അവയെ നക്ഷത്രങ്ങളാക്കാന്‍ കഴിയുമെന്നിരിക്കെ
കല്ലുകളാക്കുന്നത് എന്തിനു !
എറിയാതിരിക്കൂ മുറിവേല്‍പ്പിക്കുന്ന
കല്ലുകള്‍...
അവസരോചിതം.
നന്ദി
ഉമ്മു,നല്ല കവിത..ഇതിലടങ്ങിയിരിക്കുന്ന സന്ദേശം ആകട്ടെ മേന്മ ഏറിയതും...നന്ദി ഉമ്മു.....
ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം,അത് ഉള്‍ക്കോള്ളുന്ന കാര്യമാ പ്രയാസം
നമുക്ക് പറയാനുള്ളത് പറയാനുള്ള ഒരു നല്ല മാധ്യമമല്ലേ ബ്ലോഗ് .കമന്റ് ബോക്സാകട്ടെ അതു വായനക്കാരന് അഭിപ്രായം പറയുവാനും .തുടരട്ടെ ബ്ലോഗിങ്ങ് ....
ബൂലോകത്തെ ഏക അന്ഗീകൃത സംഘടനയായ പിന്നോക്ക ബ്ലോഗ് യൂണിയന് ഇത് പിന്താങ്ങുന്നു. ഞമ്മളെ കൊണ്ട് ആര്ര്‍ക്കും ഒരുപകാരവും (സോറി ഉപദ്രവവും) ഈ ബൂലോകത്ത് ഉണ്ടാവൂല...
കവിത നന്നായി ..പണ്ട് സ്കൂളില്‍ പാടി പഠിച്ച ഏതോ കവിത പോലെ... എല്ലാ മംഗളങ്ങളും...
നന്നായി ഈ കവിത..
ആശംസകൾ
കാണാൻ വൈകി.. കമന്റാനും. ക്ഷമിക്കുക
ഉമ്മു അമ്മാറിന്റെ "എന്നിലെ നീ......" എന്ന കവിതയും കുറെ വിവാദങ്ങളും,
കമന്ടിട്ടുപോയി, പുതിയ പോസ്റ്റ് വായിക്കാന്‍ ഉമ്മു അമ്മാറിന്റെ ബ്ലോഗില്‍ കയറിയപ്പോഴാണു ആദ്യ കവിത പോസ്റ്റിലെ കമെന്റുകള്‍ ശ്രദ്ധിക്കാനിടവന്നത്.
എന്തൊരു പുകിലാണ് ആദ്യ പോസ്റ്റിനോടനുബന്ധിച്ചു നടന്നത്?
വിഷയം പ്രണയ മാണെന്നും അല്ലെന്നും,
പ്രണയമാണോ, അല്ലെ എന്ന് കവിയിത്രി വ്യക്തമാക്കണമെന്നും,
രണ്ടു തലത്തിലും പിടിച്ചു വലി.ആ പിടിവലി സഹിക്കാനാവാതെ,
അവസാനിപ്പിക്കാനാനെന്ന നിലയില്‍ "ബ്ലോഗറെ നിങ്ങള്‍ക്കായി..." എന്ന മറ്റൊരു കവിത രചിക്കുന്നു.
"ഉമ്മു അമ്മാര്‍", എന്നാല്‍ അമ്മാറിന്റെ ഉമ്മ. ഒരു കുടുംബിനി.
സ്വസ്ഥമായി എവിടെയോ കഴിയുന്ന ഒരു കുടുംബം.
കവിതയും,കഥയുമൊക്കെ ഭാവനയായിരിക്കാം.എന്കിലും, പലപ്പോഴും നാം കാണുന്നതും,കേള്‍ക്കുന്നതും,സ്വജീവിതാനുഭവങ്ങളൂമൊക്കെ വിഷയമാകാറൂമുണ്ട് .
മാധവിക്കുട്ടിയുടെ "എന്റെ കഥ" പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ
കോലാഹലങ്ങള്‍ ഈ അടുത്ത് , മാധവിക്കുട്ടിയെന്ന കമല സുരയ്യയെകുറിച്ചു വന്ന ഒരു ലേഖനത്തില്‍ വായിക്കാനിടയായതോര്ക്കുന്നു.
ഇവിടെ ബ്ലോഗെഴുത്തുകാര്‍, മാധവിക്കുട്ടിയോ, സുകുത കുമാരിയോ,വയലാരോ, ഓ എന്‍ വി യോ അതുപോലുള്ള പ്രഗല്ഭരും,പ്രശസ്തരുമായ എഴുതുകാരോന്നുമല്ല.
നാലക്ഷരം എഴുതാന്‍ തോന്നിയതും,ഇങ്ങിനെയൊക്കെ പറയാനുള്ള അറിവ് കൈവന്നതും, ഈ ബ്ലോഗെന്ന മാധ്യമത്തിലൂടെയാണു അതിനുള്ള താല്പര്യമുണ്ടായത്.അതേപോലെ ഒരുപാടു കുടുംബിനികളും ഇപ്പോള്‍ ബ്ലോഗേഴുത്തിലൂടെ സജീവമാണ്.അത് വളരെ നല്ല കാര്യമാണ്
അവരായാലും നാമായാലും, കുത്തിക്കുറിക്കുന്നത്, നാലാള് വായിക്കാന്‍ വേണ്ടി സമര്‍പ്പിക്കുമ്പോള്‍ ,വായനക്കാരാകുന്നതും നാം തന്നെ.
അപ്പോള്‍ ആ പരിമിതികള്‍ മനസ്സിലാക്കി വേണം നാമത്
ഉള്‍ക്കൊള്ളുവാനും, വിലയിരുത്തുവാനും.
ക്രിയാത്മകമായ, വിമര്‍ശനം, അതേവരുടെയും മുന്പോട്ടുള്ള ഗതിയെ ഗുണകരമാക്കും. രചനകളിലെ കഥാപാത്രങ്ങളെ രചയിതാക്കളുടെ വ്യക്തിജീവിതാനുഭാവങ്ങളൂമായി ബന്ധമുള്ളതാകണമെന്നില്ലാലോ.
അപ്പോള്‍ ഒരാളുടെ രചനകള്‍ അവരുടെ വ്യക്തിജീവിതത്ത്തോട് കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുന്നത് ശരിയായ ഒരു പ്രവണതയായിരിക്കില്ല.
കവിതാ പ്രമേയം പ്രണയം തന്നെ. അതില്‍ എങ്ങിനെ ഒരു കുഞ്ഞിന്റെ ജന്മാവസ്തയുമായി ബന്ധപ്പെട്ടു ചിലര്‍ കണ്ടു എന്ന് മനസ്സിലാകുന്നില്ല..
യാദൃശ്ചികമായി നമ്മുടെ മനസ്സില്‍ കയറിവരുന്ന ഒരാളെ നമുക്ക് വ്യക്തമല്ല.
അയാളില്‍ നമുക്കൊരു രൂപം കൊടുക്കാനാവുന്നില്ല.അരൂപിയായിയായി നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരുന്ന ഒരാളെ, അത് സ്ത്രീ ആയാലും, പുരുഷനായാലും,നാം അതിന്നു രൂപവും,ഭാവവും കൊടുക്കുംബോഴേ അതൊരു രൂപമായി പ്രണയവസ്തയിലേക്ക് നീങ്ങുന്നുള്ളൂ. പ്രണയിച്ച ആളെ കൈവിട്ടു പോകാതിരിക്കാന്‍, എന്നേക്കും സ്വന്തമാക്കി ജീവിത പങ്കാളികളാകുന്നു.ഇതേ കവിയിത്രി പറഞ്ഞുള്ളൂ എന്നാണു എനിക്ക് വ്യക്തമായും മനസ്സിലാകുന്നത്.
കുഞ്ഞിനെ കൈവിട്ടുപോകാതിരിക്കാന്‍, എന്ന് ഒരമ്മക്ക് ആശന്കയുണ്ടാവുന്നതെന്തിനു?
കുഞ്ഞു ജനിക്കുന്നത്, ഇറാക്കിലോ, അഫ്ഗാനിസ്ഥാനിലോ, പലസ്തീനിലോ അല്ലാലോ.
അതൊക്കെ സംഘര്‍ഷ ഭൂമി എന്നതുകൊണ്ട്, ജനിച്ചു വീഴുന്ന കുഞ്ഞു കൈവിട്ടുപോകുമോ എന്ന ആശങ്ക ഏതൊരു മാതാവിന് മുണ്ടാകും.
ഇവിടെ കേരളത്തില്‍ അങ്ങിനെ ഏതെന്കിലും ഒരമ്മക്ക്
അങ്ങിനെ ഒരു സന്ദേഹത്തിന്റെ അവസ്തയുണ്ടോ?
അപ്പോള്‍ കവി ഉദ്ദേശിച്ചതു "പ്രണയിച്ചയാളെ കൈവിട്ടു പോകാതിരിക്കാന്‍"
എന്നേക്കും സ്വന്തമാക്കി. അതായത് ജീവിത പങ്കാളിയാക്കി...ഇവിടെ രണ്ടാഭിപ്രായത്ത്തിനു സാധ്യത കാണുന്നില്ല.ശരിയായി മനസ്സിലാക്കിയാല്‍
കുടുംബിനിയായ ഒരു സ്ത്രീയെകൊണ്ട് 'ഇത് പ്രണയമാണോ" എന്ന്
വ്യക്തമാക്കിക്കാന് തുനിഞ്ഞിറങ്ങിയ ചിലരുടെ കമെന്റുകള്‍, അതിന്റെ ഉദ്ദേശ ശുദ്ധി എന്ത് തന്നെയായാലും, നിസ്സഹായയായ ഒരു കവിയുടെ ആത്മ രോദനമാണ്."ബ്ലോഗറെ നിങ്ങള്‍ക്കായി" എന്ന ഇപ്പോഴത്തെ കവിത.
ഇത് ആരെയും ആക്ഷേപിക്കുകയല്ല. ഒരു സംവാദത്തിനു വേണ്ടി കുറിച്ചതുമല്ല ഈ വരികള്‍.
ഞാന്‍ മനസ്സിലാക്കിയ ഒരു യാഥാര്‍ത്ഥ്യം പറഞ്ഞെന്നേയുള്ളൂ..
"വിരിഞ്ഞു നില്ക്കട്ടെ മലര്‍വാടിയില്‍ ..കഥയുംകവിതയും നര്‍മ്മവും കാര്യവും .വീശിടട്ടെ ഈ ബൂലോഗ പൂന്തോപ്പില്‍ ..സൌഹൃദത്തിനിളം തെന്നല്‍ എന്നെന്നും."
അതെ, വിരിഞ്ഞു നില്ക്കുന്ന ആയിരമായിരം കുസുമങ്ങളുടെ സൌരഭ്യം നിറഞ്ഞു നില്ക്കട്ടെ ഈ മലര്‍വാടിയായ ബ്ലോഗ് വേദിയില്‍
ആശംസകളോടെ,
---- ഫാരിസ്

ബ്ലോഗ്...
മനസ്സ് തുറക്കാനോരിടം!
ബ്ലോഗര്‍...
മനസ്സിനെ വായിക്കാന്‍ കൊടുത്തവര്‍
kavitha usharayi but ee peru (ummuamma) athinte porulanu ariyathathu?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ