വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

എന്നിലെ നീ .........


എന്നിലേക്കരൂപിയായി
നീ കടന്നു വന്നു ..
പിന്നെ നിനക്ക് ഞാന്‍
രൂപം നല്‍കി.
അപ്പോള്‍ നീയെന്റെ
ഹൃദയം കവര്‍ന്നു

ഞാന്‍ നല്‍കിയ രൂപം
തന്നെയോ നീയെന്നറിയുവാന്‍
ഞാന്‍ കൊതിച്ചു
നിന്നെയൊന്നു കണ്ടെങ്കിലെന്നെന്‍
മനം തുടിച്ചു
കണ്ടപ്പോള്‍ മൊഴിക്കായി
കാതോർത്തിരുന്നു
നിന്‍ മധുമൊഴികളെന്നിൽ
മധുഹാസമായി .
നീയെന്നിലെ മയൂഖമായി.
എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..


54 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അതെ എന്നിലെ നീ ഇത് പോലെയാ അല്ലെ നിങ്ങള്‍ക്കെന്തു തോന്നുന്നു

അലി പറഞ്ഞു...

(((ഠേ)))
ഒരു തേങ്ങാ കിടക്കട്ടെ...
പ്രണയമാണല്ലെ ഇപ്പഴും!
ഒന്നുകൂടെ വായിച്ചിട്ട് വരാം.

K@nn(())raan*خلي ولي പറഞ്ഞു...

എനിക്ക് ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നിയിരുന്നു. ആദ്യം ഒരു രൂപവും ഉണ്ടായിരുന്നില്ല. പിന്നെ അതൊരു പരുവത്തിലാക്കി. ആദ്യ പോസ്ടിട്ടപ്പോള്‍ കമന്ടിനായി കാത്തിരുന്നു. കമന്ടിയവരൊക്കെ എന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഇപ്പോള്‍ ഈ പാവം കണ്ണൂരാന്റെ ആത്മാവ് ബൂലോകമാകെ കറങ്ങി നടക്കുന്നു!

(നല്ല വരികള്‍. കവിത വായിച്ചു തോന്നിയതാ ഇതൊക്കെ..)

ഹംസ പറഞ്ഞു...

ഇതു പോലെ ഒന്നും എനിക്ക് തോന്നാറില്ല ചിലപ്പോള്‍ പ്രണയം എന്താ എന്ന് അറിയാഞ്ഞിട്ടാവും അല്ലെ. കവിത കൊള്ളാമെന്ന് തോന്നുന്നു.

TPShukooR പറഞ്ഞു...

എനിക്ക് തിരിച്ചാണ്. രൂപിയായി കടന്നു വന്നു. പിന്നെ പ്രണയം രൂപപ്പെട്ടു. അങ്ങനെയങ്ങനെ. കവിത നന്നായി

ഇന്ദു പറഞ്ഞു...

കൊള്ളാം...

Abdulkader kodungallur പറഞ്ഞു...

പര്‍വ്വതാകാരമായ പ്രണയത്തിന്റെ പാരമ്യങ്ങളില്‍ നിന്നുതിര്‍ന്നു വീണ പ്രാണ ബിന്ദുക്കളെ ആത്മ നിര്‍വൃതിയുടെ നൂലില്‍ കൊരുത്തെടുത്ത മനോഹരമായ പ്രണയ ഗീതം . കവിതയില്‍ ഉമ്മു അമ്മാര്‍ വളരെ മുന്നേറിയിരിക്കുന്നു . ഇനിയും ഇതുപോലെ ഭാവ സുന്ദരമായ കവിതകള്‍ വിരിയട്ടെ. ഭാവുകങ്ങള്‍ .

Unknown പറഞ്ഞു...

കൊള്ളാം..കവിത.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അബ്ദുല്‍ ഖാദര്‍ സാഹിബു പറഞ്ഞ പോലെ കമന്റിടുന്നു. എനിക്കൊന്നും മനസ്സിലായില്ല. കവിതയുടെ കുറ്റമല്ല. എനിക്കു കവിത മനസ്സിലാവില്ല. പിന്നെ ഞാനെന്തു ചെയ്യും?പിന്നെ വെറുതെ തേങ്ങ,മാങ്ങ എന്നൊന്നും എഴുതാന്‍ എന്നെ കിട്ടില്ല!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വരികള്‍ മുറിക്കാതെ എഴുതി പോസ്ടിയിരുന്നെന്കില്‍ നല്ലൊരു മിനിക്കഥ ആയേനെ! ഇപ്പോള്‍ കവിതയുമല്ല കഥയുമല്ല എന്നപോലെ തോന്നി.
ഇത് എന്റെ മാത്രം തോന്നലാവാം.ക്ഷമിക്കുക.

F A R I Z പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
F A R I Z പറഞ്ഞു...

കേട്ടാലും പറഞ്ഞാലും തീരാത്ത, മതിവരാത്ത, ഈ പ്രപഞ്ചത്തോളംതന്നെ ശക്തമായ ഒരു വിഷയമാണ ല്ലോ പ്രേമം.അതിനു ഒരു ദൈവീക പരിവേഷം കൂടിയുണ്ടല്ലോ.(ദിവ്യമാമോരനുരാഗം)എന്നാണു കവിപാടിയത്.

പ്രേമത്തെ കുറിച്ച് പാടാത്ത കവിയോ, കഥാ കൃത്തോ ഉണ്ടാവില്ല. പ്രപഞ്ച സൃഷ്ടികളെല്ലാംതന്നെ അതാതിന്റെ ഭാഷയില്‍ പ്രേമ ഗീതം പാടുന്നു, പ്രേമത്തെ വാഴ്ത്തുന്നു.പ്രേമമില്ലാതെ ഈ ലോകതില്ലോന്നുമില്ലെന്നുള്ളതു ഒരു പ്രപഞ്ച യാഥാര്‍ത്ഥ്യം.ആ വികാരം ആസ്വദിക്കാനിഷ്ടപ്പെടാത്ത
ഒരു ജീവിയും ഉണ്ടാകില്ലതന്നെ.

"എന്നിലേക്കരൂപിയായി നീ കടന്നു വന്നു ..പിന്നെ നിനക്ക് ഞാന്‍ രൂപം നല്‍കി.അപ്പോള്‍ നീയെന്റെഹൃദയം കവര്‍ന്നു"

നാം ശ്രദ്ധിക്കാതെ,നാമറിയാതെ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന ഒരാള്‍ക്ക്‌
ഒരു രൂപം ഉണ്ടാകില്ല. നാമവരെ ശ്രദ്ധിക്കപ്പെടുംബോഴാനു അവക്ക് രൂപവും,ഭാവും,നിറവും ഉണ്ടായിതീരുന്നത്.

പ്രേമാനുരാഗത്തിന്റെ അനിര്‍വചനീയമായ
ഈ അവസ്ഥ,വര്‍ണ്ണങ്ങളാല്‍ നിറഞ്ഞ സ്വര്‍ഗീയമായ ഒരനുഭൂതിയായി മാറുന്നു.

ഇവിടെ മനുഷ്യന്‍ പലപ്പോഴും ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചേരാറൂണ്ട്.പ്രണയ സാഫല്യം നേടിയവരും, ദുരന്തമായി പര്യവസാനിച്ചതുമായ ഒരുപാട പ്രണയ കാവ്യങ്ങള്‍,ചരിത്ര സ്മാരകങ്ങല്പോലും നമുക്കുണ്ട്.

ഷാജഹാന്‍-മുംതാജ്‌,ലൈല-മജ്നൂ
അനാര്‍ക്കലി-സലിം രാജകുമാരന്‍, റോമിയോ-ജൂലിയെറ്റു തുടങ്ങി ചരിത്രങ്ങളില്‍ എണ്ണമറ്റ പ്രണയിതാക്കളെ നമുക്ക് കാണാം.

"നീയെന്നിലെ മയൂഖമായി.എന്നില്‍ നിന്നും നീ അകലാതിരിക്കുവാന്‍ എന്നാത്മാവിന്ല്‍ ബന്ധിച്ചു എന്നേക്കുമായ്"

കടുത്ത പദപ്രയോഗങ്ങളി ല്ലാതെ,വളരെ
ലളിതമായി പറഞ്ഞിരിക്കുന്നു, ചെറുതെങ്കിലും മനോഹരമായ്‌ തന്നെ .

പോസ്റ്റിലെലെ ചിത്രം ഒരു വശത്ത് കൊടുതതിനാലാവാം
വരികള്‍, വാക്കുകള്‍ മുറിഞ്ഞു പലേടത്തും.

നമ്മുടെ സ്ത്രീ സമൂഹം വെറും അടുക്കളക്കാരികള ല്ലാതെ,ഇത്തരം സൃഷ്ടിപരമായ കാര്യങ്ങളിലെക്കിറങ്ങുന്നത് പ്രശംസിക്കേണ്ട കാര്യമാണ്.അതും കവിതയോടുള്ള താല്പര്യം.

ഇത്തരം സൃഷ്ടികള്‍ നാം ഉള്കൊള്ളേണ്ടത് എഴുതി തികഞ്ഞ എഴുതുകാരല്ല നാമാരും
എന്ന കാഴ്ച്ചപ്പാടോടു കൂടിയാവണം

ബ്ലോഗെന്ന ലോകത്ത് അവരുടെ സര്‍ഗവാസന
വിപുലപ്പെടുത്താന്‍ കഴിയട്ടെ

ആശംസകളോടെ,
-- ഫാരിസ്‌

F A R I Z പറഞ്ഞു...

കേട്ടാലും പറഞ്ഞാലും തീരാത്ത, മതിവരാത്ത, ഈ പ്രപഞ്ചത്തോളംതന്നെ ശക്തമായ ഒരു വിഷയമാണ ല്ലോ പ്രേമം.അതിനു ഒരു ദൈവീക പരിവേഷം കൂടിയുണ്ടല്ലോ.(ദിവ്യമാമോരനുരാഗം)എന്നാണു കവിപാടിയത്.

പ്രേമത്തെ കുറിച്ച് പാടാത്ത കവിയോ, കഥാ കൃത്തോ ഉണ്ടാവില്ല. പ്രപഞ്ച സൃഷ്ടികളെല്ലാംതന്നെ അതാതിന്റെ ഭാഷയില്‍ പ്രേമ ഗീതം പാടുന്നു, പ്രേമത്തെ വാഴ്ത്തുന്നു.പ്രേമമില്ലാതെ ഈ ലോകതില്ലോന്നുമില്ലെന്നുള്ളതു ഒരു പ്രപഞ്ച യാഥാര്‍ത്ഥ്യം.ആ വികാരം ആസ്വദിക്കാനിഷ്ടപ്പെടാത്ത
ഒരു ജീവിയും ഉണ്ടാകില്ലതന്നെ.

"എന്നിലേക്കരൂപിയായി നീ കടന്നു വന്നു ..പിന്നെ നിനക്ക് ഞാന്‍ രൂപം നല്‍കി.അപ്പോള്‍ നീയെന്റെഹൃദയം കവര്‍ന്നു"

നാം ശ്രദ്ധിക്കാതെ,നാമറിയാതെ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന ഒരാള്‍ക്ക്‌
ഒരു രൂപം ഉണ്ടാകില്ല. നാമവരെ ശ്രദ്ധിക്കപ്പെടുംബോഴാനു അവക്ക് രൂപവും,ഭാവും,നിറവും ഉണ്ടായിതീരുന്നത്.

പ്രേമാനുരാഗത്തിന്റെ അനിര്‍വചനീയമായ
ഈ അവസ്ഥ,വര്‍ണ്ണങ്ങളാല്‍ നിറഞ്ഞ സ്വര്‍ഗീയമായ ഒരനുഭൂതിയായി മാറുന്നു.

ഇവിടെ മനുഷ്യന്‍ പലപ്പോഴും ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചേരാറൂണ്ട്.പ്രണയ സാഫല്യം നേടിയവരും, ദുരന്തമായി പര്യവസാനിച്ചതുമായ ഒരുപാട പ്രണയ കാവ്യങ്ങള്‍,ചരിത്ര സ്മാരകങ്ങല്പോലും നമുക്കുണ്ട്.

ഷാജഹാന്‍-മുംതാജ്‌,ലൈല-മജ്നൂ
അനാര്‍ക്കലി-സലിം രാജകുമാരന്‍, റോമിയോ-ജൂലിയെറ്റു തുടങ്ങി ചരിത്രങ്ങളില്‍ എണ്ണമറ്റ പ്രണയിതാക്കളെ നമുക്ക് കാണാം.

"നീയെന്നിലെ മയൂഖമായി.എന്നില്‍ നിന്നും നീ അകലാതിരിക്കുവാന്‍ എന്നാത്മാവിന്ല്‍ ബന്ധിച്ചു എന്നേക്കുമായ്"

കടുത്ത പദപ്രയോഗങ്ങളി ല്ലാതെ,വളരെ
ലളിതമായി പറഞ്ഞിരിക്കുന്നു, ചെറുതെങ്കിലും മനോഹരമായ്‌ തന്നെ .

പോസ്റ്റിലെലെ ചിത്രം ഒരു വശത്ത് കൊടുതതിനാലാവാം
വരികള്‍, വാക്കുകള്‍ മുറിഞ്ഞു പലേടത്തും.

നമ്മുടെ സ്ത്രീ സമൂഹം വെറും അടുക്കളക്കാരികള ല്ലാതെ,ഇത്തരം സൃഷ്ടിപരമായ കാര്യങ്ങളിലെക്കിറങ്ങുന്നത് പ്രശംസിക്കേണ്ട കാര്യമാണ്.അതും കവിതയോടുള്ള താല്പര്യം.

ഇത്തരം സൃഷ്ടികള്‍ നാം ഉള്കൊള്ളേണ്ടത് എഴുതി തികഞ്ഞ എഴുതുകാരല്ല നാമാരും
എന്ന കാഴ്ച്ചപ്പാടോടു കൂടിയാവണം

ബ്ലോഗെന്ന ലോകത്ത് അവരുടെ സര്‍ഗവാസന
വിപുലപ്പെടുത്താന്‍ കഴിയട്ടെ

ആശംസകളോടെ,
-- ഫാരിസ്‌

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു കുഞ്ഞ്‌ ഗര്‍ഭാശയത്തില്‍ ഉദയം ചെയ്യുന്നത് മുതല്‍ അതിന്റെ ഓരോ വളര്‍ച്ചയും പ്രസവാനന്തരം അതിന്റെ ചിരിയും മൊഴിയും പ്രതീക്ഷയും എല്ലാം...ഇങ്ങിനേയും ചിന്തിച്ചൂടെ ഈ വരികളെ.
ആശംസകള്‍.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

പ്രണയം എപ്പോഴും അങ്ങനെയാണ്...സമാനതകള്‍ അന്വേഷിക്കലാണ് ആദ്യ പടി..!!

muhammed sadique പറഞ്ഞു...

manassintte oru theerthaadanamaan pranayam ,ettavum kooduthal kavitha piranna vishayavum pranayam mathramaan....athil ummul intte oru keyyopp..ashamsakal

ഗീത രാജന്‍ പറഞ്ഞു...

എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..

മുറുക്കെ ബന്ധിച്ചോളൂ ട്ടോ

Azeez Manjiyil പറഞ്ഞു...

എത്ര വലിയ പര്‍വ്വത നിരയും അകലെ നിന്ന്‌ കാണുമ്പോള്‍ നമ്മുടെ കണ്ണിനും കരളിനും പാകമായിരിക്കും .അടുക്കും തോറും പ്രതി ബിംബം വലുതാകുന്നതായി അനുഭവപ്പെടും നമ്മുടെ ചെറുപ്പവും .അതിനാല്‍ നടന്നടുക്കുക.രൂപപ്പെടുത്തി തളരാതിരിക്കാന്‍ ഇതായിരിക്കാം അഭികാമ്യം .

Azeez Manjiyil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jishad Cronic പറഞ്ഞു...

പ്രണയം പണ്ടെനിക്ക് ഒരു ആവേശമായിരുന്നു...
പറഞ്ഞു തിരുത്തി നിങ്ങളെന്നെ ഈ വിതമാക്കി..
ഇപ്പോള്‍ പ്രണയവുമില്ല, പ്രണയ ചിന്തകളുമില്ല...
എല്ലാം ഒരു സ്വപ്നങ്ങള്‍ മാത്രം..

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ഉമ്മുഅമ്മാറിന്റെ ഈ കവിത എനിക്കു മുമ്പ് വായിച്ചവരൊക്കെ പ്രണയമാണ് കവിതയുടെ ഇതിവ്ര്‌ത്തം എന്നു വിലയിരുത്തി കമന്റുകളുമായി ആ ലെയിനിൽ നീ‍ങ്ങുന്നത് കണ്ട് ഞാൻ അന്തം വിട്ടു നിൽക്കയാണ്. ഒരു കുഞ്ഞിന്റെ ബിജാദാനം നടന്നതിനെപറ്റിയും (അരൂപിയായ് കടന്നു വന്നു), ഗർഭപാത്രത്തിൽ വെച്ച് അത് ഒരു കുഞ്ഞായി രൂപാന്തരപ്പെട്ടതും (നിനക്ക് ഞാൻ രൂപം നൽകി, നിന്നെയൊന്നു കണ്ടെങ്കിലെന്നെൻ മനം തുടിച്ചു), പ്രസവിച്ചശേഷം പിന്നെ മാതാവ് ആ കുഞ്ഞ് സംസാരിക്കുന്നത് കേൾക്കാ‍ൻ കാത്തിരുന്നതും(കണ്ടപ്പോൾ മൊഴിക്കായി കാതോർത്തിരുന്നു) കുഞ്ഞിന്റെ മധുമൊഴികൾ കേട്ടപ്പോൾ മാതാവിന്റെ മനംകുളി ർത്തതും (നിൻ മധുമൊഴികളെന്നിൽ മധുഹാസമായി), ആ കുഞ്ഞിനെ ജീവനുതുല്യം സ്നേഹിക്കുന്നതും (എന്നാത്മാവിൽ ബന്ധിച്ചു എന്നേക്കുമായ്) എന്നോക്കെയാണ് ഉമ്മുഅമ്മാർ കവിതയിലൂടെ പറയാനുദ്ദേശിച്ചത് എന്നാണ് കവിത വായിച്ചപ്പോൾ എന്റെ മന്ദബുദ്ധിയിൽ തെളിഞ്ഞത്. ശെരിയാണോ എന്തോ..!! ഉമ്മുഅമ്മാർ ദയവുചെയ്തു ഒരു തീർപ്പു കൽ‌പ്പിക്കുക. കവിതയുടെ ഗുണത്തെപറ്റി എനിക്ക് തോന്നിയത് പിന്നെ പറയാം.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

അബ്ദുൽഖാദർ കൊടുങ്ങല്ലൂരും പട്ടേപാടം റാംജിയും കവിതയെ സമീ‍പിച്ചത് എന്റെ വീക്ഷണത്തോട് സമാനമായ രീതിയിലാണെന്നു ശ്രദ്ധിച്ചത് ഞാൻ മുകളിൽ കമന്റെഴുതിയതിനു ശേഷമാണ്. (അവർ എന്നോട് പൊറുക്കട്ടെ). ഏതായാലും കവയിത്രിയുടെ വിഭാവനം എന്തായിരുന്നെന്ന് അവർ തന്നെ പറഞ്ഞാലും.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അഭിനന്ദനങ്ങൾ...കേട്ടൊ

എത്ര നന്നായിട്ടാണ് ഈ എന്നിലെ നീ ‘ ചിത്രീകരിച്ചിരിക്കുന്നത്....

ഇത്തരത്തിലുള്ള പ്രതീക്ഷ കളാണല്ലൊ നമ്മുടെയൊക്കെ സന്തോഷം..!

ഉമ്മുഫിദ പറഞ്ഞു...

പ്രണയം ദിവ്യമാകും
പ്രതിബിംബമാകുംപോള്‍!
എന്നില്‍ നീ !
ഉം കൊള്ളാം

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഞാനും വന്നു..വായിച്ചു.
കവിത ആയതുകൊണ്ട് വിശദമായ ഒരു കമ്മന്റിടാന്‍ എനിക്കും പറ്റില്ല.
എന്നാലും വായിക്കുന്നത് എന്നെങ്കിലും കവിത എന്റെ വഴിയില്‍ വരും എന്ന് കരുതിയിട്ടാണ്. ചുരുങ്ങിയ പക്ഷം മനസ്സിലാക്കാനെങ്കിലും.

അലി പറഞ്ഞു...

റാംജിയും പള്ളിക്കരയിലും പറഞ്ഞ അഭിപ്രായത്തോടാണ് കൂടുതൽ യോജിപ്പ്...
ഞാൻ ആദ്യം പ്രണയമെന്ന് സംശയിച്ചതുകൊണ്ടാണോ ഇനി പിന്നാലെ വന്നവരും അതിന്റെപിന്നാലെ കൂടിയത്?

ആളവന്‍താന്‍ പറഞ്ഞു...

അതേ ഇതുപോലെ തന്നെ.

Manoraj പറഞ്ഞു...

നല്ല ഒരു പോസ്റ്റ് ഉമ്മു.. സ്നേഹിക്കുന്നവരെയൊക്കെ നമുക്കിടയില്‍ തളച്ചിടാന്‍ കഴിഞ്ഞെങ്കില്‍..

muhammadhaneefa പറഞ്ഞു...

!!!!!
അന്തം വിട്ടു പോയി!!.
പള്ളിക്കരയിലിന്റെ അഭിപ്രായത്തിന്‌ തഴേക്ക്‌ നോക്കിയില്ല.വായിച്ചപ്പോൾ എനിക്ക്‌ തോന്നിയത് പിറവിക്ക്‌ മുൻപൂം പിൻപുമുള്ള കുഞ്ഞിനെയാണ്‌ കവിത കൊണ്ട്‌ ഉദ്ദേശിച്ചതു എന്നാണ്‌! . അലി എന്ത്‌ ഉദേശിച്ചാണ്‌ തേങ്ങ പൊട്ടിച്ചത്‌ എന്നും അറിയണം.എനിക്ക്‌ തെറ്റിയോ എന്ന് ഉമ്മു അമ്മാർ അറിയിക്കണം.
വരികൾക്ക്‌ നല്ല അഴക്‌...നന്നായിരിക്കുന്നു.

rafeeQ നടുവട്ടം പറഞ്ഞു...

പലരും തേങ്ങയുടച്ച സാഹചര്യത്തില്‍ അതിന്‍റെ 'താങ്ങുവില' വീണ്ടും കുറയ്ക്കുന്നില്ല..


താനേ മുളച്ചതായാലും ആരോ മുളപ്പിച്ചതായാലും 'പ്രണയം' പ്രാണനോളം വരുന്ന വരികള്‍ നന്നായിരിക്കുന്നു!

Unknown പറഞ്ഞു...

പ്രണയമില്ലാതെ ഒരാള്‍ക്ക്‌ ജീവിക്കാനാവില്ല.
പ്രതെയകിച്ചും ഒരെഴുത്തുകാരന്‍/ കാരി ആകുമ്പോള്‍
അഭിനന്ദനങ്ങൾ..

Anees Hassan പറഞ്ഞു...

എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..

ഒത്തിരി ഇഷ്ട്ടപെട്ടു ഈ വരികള്‍

ഒഴാക്കന്‍. പറഞ്ഞു...

ഇങ്ങനെ ബന്ധിച്ച് ഇടാന്‍ പാടുണ്ടോ പാവം അല്ലെ :)

Unknown പറഞ്ഞു...

എനിക്കും ഒരു കുഞ്ഞിന്റെ ജനനവും മാത്രുത്വവുമൊക്കെയ്യായി ബന്ടപ്പെട്ടതാണ് വിഷയം എന്നാണു മനസ്സിലായത്‌. എല്ലാവരും പ്രണയം എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെയും കവി ഉദ്ദേശിച്ചിരുന്നുവോ എന്നും ശങ്ക, എനിക്ക് മനസ്സിലാകാത്തത് കൊണ്ടായിരിക്കാം.

വരികള്‍ ലളിതമാണ്, മനസ്സിലാകുന്നത്, നന്ദി.

Vayady പറഞ്ഞു...

ഉമ്മു, ഈ കവിതയും കവിതയ്ക്ക് മറ്റുള്ളവര്‍ ഇട്ട കമന്റും വായിച്ചപ്പോള്‍ ആകെ കണ്‍‌ഫ്യൂഷനായി. വായനക്കാരുടെ ഭാവനയ്ക്കനുസരിച്ച് വിടരാന്‍ കവിതയെ വിട്ടു കൊടുക്കുക, ചിലപ്പോള്‍ കവി പോലും കാണാത്ത അര്‍‌ത്ഥങ്ങളായിരിക്കും അവര്‍ വായിച്ചെടുക്കുക. ഇവിടെയാണ്‌ ഒരു എഴുത്തുകാരിയുടെ വിജയം.

"എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്.."

രണ്ടുപേരുടെ ആത്മാവും ആത്മാവും ഒന്നാകുമ്പോഴാണല്ലോ അവിടെ പ്രണയം ഉണ്ടാകുന്നത്. അപ്പോള്‍ ബന്ധിച്ചിട്ടിരിക്കുന്നത് പ്രിയനെയല്ലേ?

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഉമ്മു ഈ കവിത ഇപ്പോഴാണ് കാണുന്നത്. ഏതായാലും ആത്മാവില്‍ ബന്ധിച്ചു നിര്‍ത്തിയല്ലോ...പ്രണയമായാലും കവിതയായാലും. വായാടി പറഞ്ഞതു പോലെ വായനക്കാരനു വിടുക..
ന ല്ല കവിത
ആശംസകള്‍

the man to walk with പറഞ്ഞു...

:)
Best Wishes

അജ്ഞാതന്‍ പറഞ്ഞു...

"...നീയെന്നിലെ മയൂഖമായി.
എന്നിൽ നിന്നും നീ അകലാതിരിക്കുവാൻ എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്." മനോഹരം ഈ വരികള്‍ ...ആത്മാവുമായി ബന്ധിപ്പിച്ചാല്‍ എല്ലാം നമ്മില്‍ തന്നെ നില്‍ക്കും, ഒരു പരുതി വരെ എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം ...ആത്മാവിനെ തൊട്ടറിഞ്ഞ ബന്ധങ്ങള്‍ ,അതില്‍ ആത്മാര്‍ഥതയുടെ നിറങ്ങളെ കാണാം ...സ്നേഹത്തിന്റെ രാഗവും താളവും കേള്‍ക്കാം ...ആശംസകള്‍

Unknown പറഞ്ഞു...

ഒരു വാക് ...............................ഞാനും

കൊള്ളാം

നിന്നില്ലേ നീ ........

ഹംസ പറഞ്ഞു...

കവിതക്ക് 40 കമന്‍റ് ആയി .. വായനക്കാര്‍ പല രീതിയില്‍ കവിതയെ കണ്ടു. കവിയത്രി ഇതുവരെ ഒന്നും പറഞ്ഞില്ല ..
ഒരു തീരുമാനം പറയണം ഈ കവിത പ്രണയമോ അതോ പ്രസവമോ ?

തീരുമാനം അറിഞ്ഞിട്ട് വേണം ചെത്താന്‍ പോവാന്‍ എത്രയാ എന്നു കരുതിയാ ക്ഷമിക്കുക

K.P.Sukumaran പറഞ്ഞു...

ഭാവുകങ്ങള്‍ !

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ ഈ കൊച്ചു കവിതക്ക് (അങ്ങിനെ പറയാമോ എന്നെനിക്കറിയില്ല ) അഭിപ്രായം പറഞ്ഞ എല്ലാവർക്കും ആദ്യമെ നന്ദി പറയട്ടെ .. .. ഇവിടെ പലർക്കും പല രൂപത്തിൽ ആണിതിനെ മനസ്സിലക്കാൻ കഴിഞ്ഞത്. തേങ്ങാ ഉടച്ചയാൽ പ്രണയം എന്ന ഒരു ലേബൽ കൊടുത്തപ്പോൾ ചിലർ അതിനു പിന്നാലെ കൂടി.. വായാടി പറഞ്ഞതു പോലെ ഞാൻ എന്തു ചിന്തിച്ചു എന്നതിനേക്കാൾ നിങ്ങൾക്ക് എന്തായി തോന്നി എന്നതിലല്ലെ ഒരു കവിതയുടെ വിജയം. .. അതിനാൽ ഞാൻ അത് നിങ്ങളുടെ ഭാവനക്ക് വിട്ടു തന്നിരിക്കുന്നു. അതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു.ഇനിയും വരിക ഈ വഴി... നിങ്ങളുടെ ഭാവനയിൽ എന്താണൊ തോന്നിയത് അതാണു എന്നിലെ നീ...

jamal പറഞ്ഞു...

pranayamayalum prasavamayalum nannayi......iniyum eyuthuka..... ashamsakal

Sabu Hariharan പറഞ്ഞു...

Lines shows possessiveness..

mini//മിനി പറഞ്ഞു...

നന്നായിരിക്കുന്നു, നല്ല വായനാസുഖം.

ചാണ്ടിച്ചൻ പറഞ്ഞു...

കുട്ടിയാണോ, ഭര്‍ത്താവാണോ, അതോ വേറെ വല്ലോരുമാണോ...
ചര്‍ച്ച ചൂട് പിടിക്കട്ടെ...
അതോ, ദൈവാരൂപി മനസ്സില്‍ നിറഞ്ഞതാണോ ഇതിവൃത്തം...ഒന്നും മനസ്സിലാവുന്നില്ല...

MT Manaf പറഞ്ഞു...

ഒരു പിടികിട്ടായ്മ
നമുക്കിതിനെ ഉത്തരാധുനികം എന്ന് വിളിക്കാം
ഹ.. ഹ.. ഹ..!

റശീദ് പുന്നശ്ശേരി പറഞ്ഞു...

പ്രണയം:
പുതു യുഗത്തില്‍
മോഴിയായെത്തുന്നു ആദ്യം ,
മൊഴി കേട്ട് കേട്ട് കൊതിയാകുമ്പോള്‍,
ഒരു നോക്ക് കണ്ടിരുന്നെങ്കിലെന്ന് ..........
ഇത് പക്ഷെ
ആദ്യം കണ്ടു .....

" കണ്ടപ്പോള്‍ മൊഴിക്കായി
കാതോർത്തിരുന്നു
നിന്‍ മധുമൊഴികളെന്നിൽ
മധുഹാസമായി .
നീയെന്നിലെ മയൂഖമായി "

സംശയമെന്താ പ്രൊഫൈലില്‍ കാണുന്നാ
കുഞ്ഞു തന്നെയെന്നു നമുക്കൂഹിക്കാം

മധുരം മനോഹരം
മോഹനം
വരികിഅളിനിയും വിരിയട്ടെ

Echmukutty പറഞ്ഞു...

നല്ല വരികൾ

നാണമില്ലാത്തവന്‍ പറഞ്ഞു...

ഇവിടെ കവിതയാണല്ലെ വെള്ളമടിക്കുമ്പോള്‍ പാടാന്‍ പറ്റിയ പാട്ട് വല്ലതും ഉണ്ടോ എന്ന് തിരഞ്ഞ് വന്നതാ.. ഞാന്‍ പോവ്വാ

അജ്ഞാതന്‍ പറഞ്ഞു...

ഉമ്മുഅമ്മാർ പറഞ്ഞു...
കൊള്ളാം... എന്റമ്മോ അതുപോരല്ല്ലോ അല്ലെ വസ്തു നിഷ്ഠമായി കീറി മുറിച്ച് അഭിപ്രായം പറയണമല്ലോ അല്ലെ ....അല്ല ഒരു സംശയം ഈ കിടിലൻ തകർപ്പൻ സൂപ്പർ എന്നതൊക്കെ കൊള്ളാം ,വെരി നൈസ് , നന്നായിരിക്കുന്നു , കലക്കി എന്നൊക്കെ പോലെയല്ലെ ചില ബോഗറെ വല്ലാതെ സുഖിപ്പിച്ചു ചിലരെ വല്ലാതെ ചൊറിഞ്ഞു... നാത്തൂൻ പോരാണു ഏറ്റവും നല്ല പോർ എന്ന് തോന്നിയതു കൊണ്ടാണൊ നാത്തൂനിൽ തുടങ്ങിയത്... സർ പറഞ്ഞതു പോലെ എന്തെങ്കിലും കമന്റുന്നതിൽ അർഥമില്ല നന്നായതും നന്നാകാനുള്ളതും എന്തെന്ന് ചൂണ്ടി കാണിക്കുന്നതിൽ ആണു നന്മയുള്ളത് .. ചിലർക്ക് കവിത ദഹിക്കില്ല (ശരിക്കുള്ള കവിത ആണെങ്കിൽ എന്താകുമായിരുന്നു അവസ്ഥ) അങ്ങിനെയുള്ള ബ്ലോഗി പോയാൽ കൊള്ളാം എന്നെഴുതി തടി തപ്പുന്നവരും വിരളമല്ല ഞാനടക്കം.. ഈ നാടൻ പാട്ട് നന്നായി പക്ഷെ ചില ഇടങ്ങളിൽ ശ്രുതി തീരെ കുറഞ്ഞ പോലെ ... സാറിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഈ പോസ്റ്റിലൂടെ സാറിനെ ഇരുട്ടടിക്കാൻ ആളുണ്ടാകും സൂക്ഷിച്ചോ ...എന്നെ പറ്റി അധികമായൊന്നും പറഞ്ഞില്ല അതു കൊണ്ട് പേടിക്കണ്ട.. അഭിനന്ദനങ്ങൾ..

ഉമ്മുഫിദ പറഞ്ഞു...

എന്തിനാണ് അക്ഷരങ്ങളെ കൊണ്ട്
മുറിവേല്‍പ്പിക്കുന്നത്‌
അവയെ നക്ഷത്രങ്ങളാക്കാന്‍ കഴിയുമെന്നിരിക്കെ
കല്ലുകളാക്കുന്നത് എന്തിനു !
എറിയാതിരിക്കൂ മുറിവേല്‍പ്പിക്കുന്ന
കല്ലുകള്‍...

ഐക്കരപ്പടിയന്‍ പറഞ്ഞു...

വരികള്‍ നന്നായി ...പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല...മണ്ടന്‍ !

റഷീദ് കോട്ടപ്പാടം പറഞ്ഞു...

എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..

good