ചൊവ്വാഴ്ച, ജൂലൈ 13, 2010

നക്ഷത്ര താരാട്ട്


ഭയമാണെനിക്കിന്നു പകൽ വെളിച്ചം ..
പുൽകിടുന്നു ഞാൻ ഗാഡമാം കൂരിരുളിനെ..
മയങ്ങിടുന്നൂ സായം സന്ധ്യയിൽ..
തഴുകിടുന്നൂ.. പാതിരാവിനെ..

എങ്ങോ പിരിഞ്ഞു പോയ് പ്രിയമുള്ളോരെല്ലാം..
ഏകാകിയായി ഞാനുറ്റു നോക്കീടുന്നൂ
കാണുവാൻ കൺകുളിർക്കെ-
ആ സുന്ദരമാം നക്ഷത്ര കൂട്ടുകാരെ...

കൂട്ടുമോ നിങ്ങളെന്നെയുമാ-
സ്വർഗ്ഗ വീഥിയിലെന്നുമെന്നും..
മാറ്റുമോ താരമായെന്നും .
നിങ്ങൾ തൻ വർണ്ണ പകിട്ടിനാൽ.

താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ.

41 അഭിപ്രായങ്ങൾ:

Jishad Cronic പറഞ്ഞു...

കുഞ്ഞുകവിത കേള്‍ക്കാന്‍ നല്ല സുഗമുണ്ട്... ഈണത്തിലോന്നു മൂളിനോക്ക് .

ഹംസ പറഞ്ഞു...

ഇതാ... തേങ്ങ.........(((.ട്ടോ)))



അഴകിന്റെ വർണ്ണ പകിട്ടിലേറി..
നിൻ താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ.


കവിത കൊള്ളാം .ആശംസകള്‍ :)

mukthaRionism പറഞ്ഞു...

> വെള്ളി നിലാവായ്...മാറിടാം ഞാൻ..
അഴകിന്റെ വർണ്ണ പകിട്ടിലേറി..
നിൻ താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ... <

ഈ ഏകാന്തതയിലും
പ്രതീക്ഷകളിള്‍
ഇനിയും
നക്ഷത്രത്തിളക്കം
ബാക്കിയുണ്ടല്ലോ
അതുമതി.

നന്നായി ഉമ്മൂ..

sm sadique പറഞ്ഞു...

നല്ല കവിത
ചൊല്ലിപാടാൻ സുഖമുണ്ട്.

നീര്‍വിളാകന്‍ പറഞ്ഞു...

കവയത്രി സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ .... എനിക്ക് വായനയുടെ അഭാവം ഉണ്ടോ? ഇതൊരു കവിതയിലേക്കെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടേണ്ടതില്ലേ..? ഇത്തരം ചില ചോദ്യങ്ങള്‍ക്ക് സ്വയം ഉതരം കണ്ടെത്തുന്നതിലൂടെ കവിതകള്‍ വീണ്ടും വീണ്ടും നന്നായി വരും... അതിനായി ശ്രമിക്കണം... ഭാവുകങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രിയമുള്ളോരെല്ലാം പിരിഞ്ഞാലും,
ഏകയായി ഇരുന്നാലും,
വെളിച്ചത്തെ ഭയക്കരുത്.
ഇരുട്ടിനെ പുല്കരുത് .
സന്ധ്യയില്‍ മയങ്ങരുത്.
നക്ഷത്രങ്ങളിലൊരുവളായി മാറാന്‍ കൊതിക്കരുത്‌ .
പകരം,
സ്വയമൊരു വിളക്കാകുക,മറ്റുള്ളവര്‍ക്ക് വെളിച്ചമാകുക.തെളിച്ചമേകുക .

Naushu പറഞ്ഞു...

നന്നായിരിക്കുന്നു...

ഭാനു കളരിക്കല്‍ പറഞ്ഞു...

rathriyute saundaryam dhyaanikkunna ee kavitha manoharamaayirikkunnu.

Abdulkader kodungallur പറഞ്ഞു...

പ്രിയമുള്ളൊരെല്ലാം എന്നെ പിരിഞ്ഞു പോയ്...
ആരോരുമില്ലാതെ ഏകയായി ഇന്നു ഞാന്‍ ..
മാനത്ത് നോക്കിയിരിക്കുന്നു ഞാനിന്ന്..

ഈ വരികളിലെ അപാകതയും അസാംഗത്യവും ഒന്നു സ്വയം പരിശോധിച്ചു കണ്ടുപിടിക്കുക.

മാടി വിളിച്ചെങ്കിലെന്നെ നിങ്ങള്‍ ..
നിന്‍ താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാന്‍ .

ഈ വരികളും പരിശോധനയ്ക്കു വിധേയമാക്കുക
നിങ്ങള്‍ എന്ന ബഹുവചനത്തിനു ശേഷം നിന്‍ എന്ന ഏക വചനം പ്രയോഗിച്ചിരിക്കുന്നു.ഒരു കൂട്ടത്തെ നോക്കി നിങ്ങള്‍ എന്നുപറഞ്ഞ കവി നിന്‍ താരാട്ട് എന്നുദ്ദേശിച്ചത് ആരുടെ താരാട്ട്...?
നിലവാരം കുറഞ്ഞ മാപ്പിളപ്പാട്ടുകളുടെ പിറകെ പോകാതെ നല്ല കവിതകള്‍ വായിച്ചും എഴുതിയും വളരുക.
എനിക്കും വേണമെങ്കില്‍ സുഖിപ്പിച്ച് എഴുതാം .ഹാ...എന്തുനല്ലകവിത..എന്തു രസം . അതി മനോഹരം എന്നൊക്കെ. അപ്പോള്‍ പിന്നെ ആത്മാര്‍ത്ഥതയ്ക്ക് എന്തു സ്ഥാനം ...? ഭാവന തിളങ്ങി .വരികള്‍ ചളുങ്ങി?

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

സുന്ദരന്‍ കവിത :-)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നിൻ താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ...

ഒഴാക്കന്‍. പറഞ്ഞു...

നല്ല കവിത !

lekshmi. lachu പറഞ്ഞു...

ആശംസകള്‍

Unknown പറഞ്ഞു...

"Abdulkader kodungallur" eyuthiya abhiprayam thanneyanenikkum,...kavithayil entho areyo kanikkan ullath pole thonni.......oohangal palathum namme ethikkuka thettilekkayirikkum....valiya nashtathilekkum.....mattullavarude prashnangaluk koodi eyuthuka.....thanne kurichu mathramavumbol vayankkarkk boradikkum......Snehathode

jamal പറഞ്ഞു...

kavithayanennu thonniyilla.....

പട്ടേപ്പാടം റാംജി പറഞ്ഞു...

അഴകിന്റെ വർണ്ണ പകിട്ടിലേറി..

അജ്ഞാതന്‍ പറഞ്ഞു...

അബ്ദുൽ ഖാദർ കൊടുങ്ങല്ലൂർ സാറിന്റെ അഭിപ്രായത്തോട് പൂർണ്ണമാ‍യും യോജിക്കുന്നു ഞാൻ ആ വരികൾ ഒന്നു കൂടെ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്...

Manoraj പറഞ്ഞു...

ഉമ്മു.. ഒന്ന് കൂടി മിനുക്കാമായിരുന്നെന്ന് തോന്നി. അത് എങ്ങിനെയെന്ന് ചോദിക്കരുത്. കവിതയിൽ ഞാൻ ഒന്നുമല്ല.

ആളവന്‍താന്‍ പറഞ്ഞു...

കൊള്ളാം ഇഷ്ട്ടായി

അജ്ഞാതന്‍ പറഞ്ഞു...

മനോരാജ് ഒന്നു കൂടി മിനുക്കിയിട്ടുണ്ട്..

ശ്രീ പറഞ്ഞു...

മോശമായില്ല

lekshmi. lachu പറഞ്ഞു...

മോശമായില്ല..നേരത്തേഎഴുതിയതിനെക്കാളും
നന്നായിട്ടുണ്ട്.

ഹംസ പറഞ്ഞു...

അയ്യേ,,,,,, ഇപ്പോള്‍ ഒരു രസവും ഇല്ല ആദ്യം എഴുതിയതു പോലെയായിരുന്നു നല്ലത്

Vayady പറഞ്ഞു...

"താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ"
നല്ല കൊച്ചുകവിത.ശാന്തസുന്ദരമായ രാത്രി! ഞാനുമൊന്നുറങ്ങട്ടെ....

nandakumar പറഞ്ഞു...

:)

നാറാണത്തു ഭ്രാന്തന്‍ പറഞ്ഞു...

എനിക്ക് കുറച്ചൊക്കെ ഇഷ്ടമായി .............. ഇനിയും നല്ല നല്ല കവിതകള്‍
വരും എന്ന് പ്രതീക്ഷിക്കുന്നു .....................

നാട്ടുവഴി പറഞ്ഞു...

ഒരു എകാകിയുടെ വിലാപം പൊലൊരു കവിത.ആശംസകള്‍

Echmukutty പറഞ്ഞു...

കുറച്ചും കൂടി മിനുക്കം, പിന്നെ വാക്കുകൾക്കായി ഇത്തിരിം കൂടി ധ്യാനം .........
ഇനിയും വരട്ടെ നല്ല നല്ല കവിതകൾ.......
ആശംസകൾ.

ജന്മസുകൃതം പറഞ്ഞു...

അബ്ദുല്‍ ഖദറിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു എന്ന് മനസ്സില്‍ കരുതി നോക്കുമ്പോള്‍ എന്റെ വാക്കുകള്‍ "സ്നേഹം" അവിടെ എന്നേക്കാള്‍ മുന്‍പേ കുറിച്ചിട്ടിരിക്കുന്നു(എന്റെ മനസ്സിലെ കാര്യം "സ്നേഹം" എങ്ങനെ അറിഞ്ഞു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു ) .
ഉമ്മു,
മനസ്സിരുത്തി നോക്കിയാല്‍ നമുക്കുതന്നെ കണ്ടെത്തി തിരുത്താവുന്ന കാര്യങ്ങളെ ഉള്ളു.
ഒരേ അര്‍ഥം വരുന്ന പ്രയോഗങ്ങള്‍,ആവര്‍ത്തനങ്ങള്‍ ,സന്ദര്‍ഭത്തിന് ചേരാത്ത വസ്തുതകള്‍
ഇതെല്ലം മനസ്സില്‍ കണ്ട് ഒന്ന് കൂടി വായിച്ച് റീ പോസ്റ്റ്‌ ചെയ്യുക. എല്ലാ ഭാവുകങ്ങളും .

Mohamed Salahudheen പറഞ്ഞു...

ഉറങ്ങാതെ താരാട്ടുകേട്ടു

Abdulkader kodungallur പറഞ്ഞു...

തെറ്റുകള്‍ മനസ്സിലാക്കി തിരുത്തികൂടുതല്‍ കൂടുതല്‍ മുന്നോട്ട് പോകുവനുള്ള അഭിവാഞ്ഛയെ ഹ്ര്'ദയപൂര്‍വം അഭിനന്ദിക്കുനു.
വിമര്‍ശനത്തെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ തിളങ്ങുന്നത് സ്വന്തം വ്യക്യക്തിത്വമാണ്'.നന്മകള്‍ നേരുന്നു.

കാഴ്ചകൾ പറഞ്ഞു...

തല്‍ക്കാലം ഉറങ്ങിക്കോളൂ. സ്വര്‍ഗവീധിയിലേക്ക് പിന്നെ പോകാം.

rafeeQ നടുവട്ടം പറഞ്ഞു...

വെളിച്ചത്തെ വെറുത്താല്‍ കണ്ണു കാണില്ല.
കണ്ണു കാണാഞ്ഞാല്‍ വായിക്കാനാവില്ല.
വായിക്കാനാവാതെയായാല്‍ കവിത മെച്ചപ്പെടില്ല.
ഭാവനകള്‍ക്ക് ഭംഗിയുണ്ട്..
വരികള്‍ക്ക് വടിവ് പോരാ...

Anil cheleri kumaran പറഞ്ഞു...

ലളിത സുന്ദര വരികള്‍.

F A R I Z പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
F A R I Z പറഞ്ഞു...

കവിതയും പലരുടെയും കമെന്റുകളും വായിച്ചു.

ആദ്യമേ പറയട്ടെ, നാമാരും എഴുതിതെളിഞ്ഞവരോ,ഒരുപാടൊരുപാട് വായനയില്‍ മുഴുകുന്നവരോ,എഴുത്ത് ജീവിത മാര്‍ഗമാക്കിയവരോ,എഴുതാന്‍ മാത്രം അറിവോ,ഭാഷാ പാണ്ഡിത്യമുള്ളവരോ ആണെന്ന് നമുക്കാര്‍ക്കും പറയുക വയ്യ.

കമ്പ്യൂട്ടറും, നെറ്റും,ഇന്ന് സര്‍വരിലും ആയതിനാല്‍
ബ്ലോഗെന്ന ആശയത്തില്‍ ഊന്നി എന്തെങ്കിലും ധൈര്യമായി കുത്തി കുറിച്ചിടുന്നു . നാലാളുകള്‍ അത് വായിക്കുമ്പോഴുണ്ടാകുന്ന ഒരാത്മ സംതൃപ്തി.

തെറ്റുകളും,അപാകതകളും,ഒരുപാട് പല സൃഷ്ടിയിലും കണ്ടേക്കും.മലയാളം ടൈപ്പിങ്ങില്‍
ചില ലിങ്ക് അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നവും.

അവനവന്റെ ജോലിയും, കുടുംബ കാര്യവും, വ്യക്തിപരമായ മറ്റു കാര്യങളും കഴിഞ്ഞു അല്പം സമയം ചിലവഴിക്കാന്‍ കണ്ടെത്തുന്ന ഒരു വിനോദോപാധി.

അപ്പോള്‍ നാം ഒരാളുടെ സൃഷ്ടിയെ സമീപിക്കുമ്പോള്‍,അതിന്‍റെ ഇഴ ചീന്തി പരിശോധിച്ച് വിമര്‍ശിക്കെണ്ടതില്ല.

ചെറിയ തെറ്റുകള്‍ കണ്ടു ഘോഷിക്കുമ്പോള്‍ വലിയ തെറ്റുകള്‍ കാണാതെ പോകുന്നു.

അത്തരം തെറ്റുകള്‍ കാണാതെ ,അറിയാതെ
പോകുന്ന വിമര്‍ശകരെ നാമെങ്ങിനെ വിമര്‍ശിക്കണം?

പ്രഗല്‍ഭരായ എഴുത്തുകാരുടെ രചനകളില്‍ പോലും അക്ഷര തെറ്റുകളും,അര്‍ത്ഥ വ്യത്യാസങ്ങളും,സുഖ മുള്ള വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് അര്‍ത്ഥ ആവര്‍ത്തന മാകുന്നതും ധാരാളം.

പല കൃതികളിലും അക്ഷരതെറ്റുകള്‍ കാണാം.
ഇത് എഴുത്തുകാരന്റെ അറിവില്ലായിമ അല്ല.
പ്രിന്റിങ്ങില്‍,പ്രൂഫ്‌ റീഡിങ്ങില്‍ വരുന്ന അശ്രദ്ധ
യാണ്.

ബ്ലോഗിലൂടെ എഴുതുന്നവര്‍ എഴുതി തെളിയട്ടെ.
ഇഴകീറി പരിശോധിച്ച് അവരെ മാനസികമായി തളര്തുന്നതെന്തിനു?

ഒഴിച്ച് കൂടാനാവാത്ത തെറ്റുകള്‍ നാം ചൂണ്ടിക്കാണിച്ചു തിരുത്തിക്കണം.

ഈ കുഞ്ഞെഴുത്ത് കാരെ തളര്ത്തെണ്ടതില്ല.

അപാകതകള്‍ ഉണ്ടെങ്കിലും,പല വരികളും മനോഹരം,ലളിതം.
എഴുതുക.കുറെ കൂടി ക്ഷമയോടെ എഴുതുക.

ആശംസകളോടെ
--- ഫാരിസ്‌

F A R I Z പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അലി പറഞ്ഞു...

മൊത്തത്തിൽ നന്നായിരുന്നു... പക്ഷെ സംഗതികളിലെ പോരായ്മകളെല്ലാം പലരും പറഞ്ഞല്ലോ... ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു.
എഴുത്ത് തുടരുക.
ആശംസകൾ!

noonus പറഞ്ഞു...

ഞാൻ കമന്റടിക്കാതെ മുങ്ങി

അജ്ഞാതന്‍ പറഞ്ഞു...

" എങ്ങോ പിരിഞ്ഞു പോയ് പ്രിയമുള്ളോരെല്ലാം..ഏകാകിയായി ഞാനുറ്റു നോക്കീടുന്നൂകാണുവാൻ കൺകുളിർക്കെ-ആ സുന്ദരമാം നക്ഷത്ര കൂട്ടുകാരെ..."
പലപ്പോഴും പോയി മറഞ്ഞു പോയവരെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനും വെറുതെ ..വെറും വെറുതെ ആശിക്കാറുണ്ട്...തണല്‍ ന്റെ വാക്കുകള്‍ കടിയില്‍ ഞാന്‍ എന്റെ കയ്യൊപ്പ് പതിപ്പിക്കുന്നു .....

Sulfikar Manalvayal പറഞ്ഞു...

വായിച്ചപ്പോള്‍ എന്‍റെ ഓട്ടോഗ്രാഫ് എന്ന പോസ്റ്റ് ഓര്‍ത്ത് പോയി.
താരാട്ട് പാട്ട് കേട്ടു ഉറങ്ങാന്‍ കൊതിക്കാത്ത ആരുണ്ട്?
ആ വരികള്‍ തന്നെ ഇവിടെ ചെര്‍ക്കട്ടെ.
"നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്"