
ഈ മരുഭൂമിയില്‍ ...
അനന്തമായി ‘
അനന്തമായി ‘
കുതിക്കുമീ ജീവിതയാത്രയില്‍...
പഥികരെ നിങ്ങള്‍ക്കായെന്‍
ഈദ് മുബാറക്ക്..
ചിരി തൂകി നില്‍ക്കുമാ പൌർണ്ണമി
പൊന്‍പ്രഭ പരത്തി മാനത്തുയരവെ..
നമ്മിലെ ചിന്തയും ദൈവസ്മരണയും
വിശുദ്ധ ഗേഹത്തില്‍
പുണ്യ ഹറമില്‍ അലയടിക്കുന്നു...
ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..
ദൈവത്തിന്‍ കാരുണ്യഹസ്തമായി
കാലമിന്നും മറക്കാത്ത ധന്യസ്മൃതികളില്‍..
നിറഞ്ഞു തുളുമ്പുന്ന തീര്‍ത്ഥമാം സംസവും
ഓടിയെത്തുന്നു ഓര്‍മകളില്‍
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍
ഓതിടുന്നു ഞാനേവര്‍ക്കും
ബലിപെരുന്നാളിന്‍ ആശംസകള്‍
നേര്ന്നിടുന്നു.
ലോകരെ നിങ്ങള്‍ക്കെന്‍
സ്നേഹോഷ്മളമാം ...
ഈദ് മുബാറക്ക്...

