ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..

6 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

നൊമ്പരമുണര്‍ത്തുന്നതായി രചന
ആശംസകള്‍

Harinath പറഞ്ഞു...

നന്നേ ചെറുപ്പത്തിൽ സാധാരണപോലെ ജീവിക്കുന്നു. വളരുന്തോറും അങ്ങനെയൊരു ശരീരഭാഗത്തെ അപകർഷതാബോധത്തോടെയും വെറുപ്പോടെയും കരുതാൻ മുതിർന്നവർ പരിശീലിപ്പിക്കുന്നു. പോസിറ്റീവ് തിങ്കിങ്ങ് എന്നത് അല്പം പോലും അനുഭവിക്കാത്ത ശരീരഭാഗം എന്നുപറയാം. ഈ മാനസികാവസ്ഥ തന്നെ മതിയല്ലോ മാരകരോഗം പിടിമുറുക്കാൻ. ഒക്കെ മനുഷ്യരായിട്ട് വരുത്തിവയ്ക്കുന്നതാണ്‌. സ്വാഭാവികമായി ഇഷ്ടപ്പെടുന്നതിനെ സാമൂഹിക കാഴ്ചപ്പാടുകൾ കാരണം അംഗീകരിക്കാൻ തയ്യാറാകാത്തതിനാലുള്ള രോഗങ്ങളും മാനസികവൈകൃതങ്ങളുമാണ്‌ ‘അവളിലും’ പ്രായഭേദമന്യേ ‘അവനിലും’ പിടിമുറുക്കിയിരിക്കുന്നത്.

വേദനാജനകമെങ്കിലും നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്‌ ഈ കഥ.....ആശംസകൾ.

unais പറഞ്ഞു...

സമൂഹത്തിന്റെ നേർക്കാഴ്ച.

ഉമ്മു അമ്മാര്‍ പറഞ്ഞു...

നന്ദി യുണ്ട് ഈ നല്ല വായനക്ക്

navas പറഞ്ഞു...

ഹൃദയത്തിൽ ഒരു ചെറു നൊമ്പരം നൽകി ,

ഈ വരികളിലുണ്ട് കടന്ന് പോയപ്പോൾ

കരുണാനിധിയായ സൃഷ്‍ടാവ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ .

തുടരട്ടെ ഈ നല്ല എഴുത്തുകൾ

ആശംസകൾ

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഒത്തിരി നന്ദി നവാസ്