ബുധനാഴ്‌ച, ഏപ്രിൽ 11, 2012

പുണ്യഭൂമിയില്‍...ഇത്തിരി നാള്‍..........


         പുണ്യ  ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍  എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത  ഭാവം. 

ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു  കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയും ആത്മ വിശുദ്ധിയും  അല്പ്പമെന്കിലും  ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. 


പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ
  ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന  ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....
 ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍  പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും  നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍  ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു  പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം  വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര്‍ മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി  നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന  പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ.... 

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ്  ഹജ്ജും ഉംറയും ....


ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെ ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ    ഈരടികള്ഏറ്റു  ചൊല്ലി മുന്നേറുന്നു..

ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും  മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍  ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു  ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ  അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന  മന്ത്ര ധ്വനികള്‍  കര്‍ണ്ണ പുടങ്ങളില്‍  ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍  എന്നിലേക്ക് പതിക്കുകയും  അഹങ്കാരത്തിന്റെ അഗ്രപാളിയില്‍  നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
                       ഹജ്ജു വേളയില്‍  മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്‍കുന്ന  ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു   ചവിട്ടിക്കയറുമ്പോള്‍  അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും  കൂട്ട് പിടിച്ച്  കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ  മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക്‌  തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്ശിച്ചപ്പോള്‍   നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ  ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....

അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി  ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്‍കി.. അന്സാരുകളുടെയും  മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍  വിവരിച്ചപ്പോള്‍ സഹായാത്രികരില്‍  പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ)ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം  തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആ‌ഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.

ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്

പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്മനസ്സ്‌ ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത്‌ നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ .ബസ്സ്‌  ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.

 ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി  
 മഹാനായ ഹംസ(റ) യും, മിസ്‌ അബ്  ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ  ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ 

                           ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
                  
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതംനാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്
 മസ്ജിദുല്‍ ഖുബ, (തഖ് വ യില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്ന് ഖുര്‍ആന്‍ ഭാഷ്യം)  സന്ദര്‍ശിച്ചു.
മസ്ജിദുല്‍ ഖിബലതൈന്‍  ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.

 ഖുറാന്‍ അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4.  (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ)  (5. )മസ്ജിദു ഫതഹ്

 മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും   നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ്‌ ഗാഹും ഇവിടെ ആയിരുന്നു  ..മൈദാനുല്‍  മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത്‌ നമസ്ക്കാരവും  നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..

സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ  (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ  സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
                                 ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ)ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.

പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ............... 

ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍    ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ  ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്‍ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച  കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും  മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ  പരലോക മോക്ഷം നല്‍കേണമേ. ...!

45 അഭിപ്രായങ്ങൾ:

shahjahan പറഞ്ഞു...

ഇത്താ ആദ്യ അഭിപ്രായം എന്റെതാവട്ടെ. വളരെ നല്ല രചന. ചരിത്രം ചേര്‍ത്തു യാത്രാ വിവരണം ഗംഭീരം..അഭിനന്ദനങ്ങളും ഒപ്പം നന്മകളും നേരുന്നു.

ഉമ്മു അമ്മാര്‍ പറഞ്ഞു...

കെ.ഐ .ജി ബഹ്‌റൈന്‍ സംഘടിപ്പിച്ച ഉംറ യാത്രയില്‍ എന്റെ മനസ്സിലും എന്റെ ക്യാമറയിലും പതിഞ്ഞ ഇത്തിരി സ്ഥലങ്ങളും അതിന്റെ വിശദീകരണവും..

Artof Wave പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ എങ്ങിനെയങ്കിലും അവിടെ എത്തിയിരുന്നങ്കില്‍ എന്നു തോന്നിപ്പോയി, ചരിത്ര കഥകള്‍ വ്യക്തമായി പറയുകയും ഓരോ സ്ഥലം സന്ദര്‍ശിച്ചതും ആസ്തലത്തിന്റെ പ്രത്യേകതകള്‍ വളരെ നന്നായി വിവരിക്കുകയും ചെയ്ത ഈ പോസ്റ്റ് വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും, അവിടെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല അറിവും, സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ നല്ല പോസ്റ്റ്
വളരെ ലളിതമായി മനസ്സിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ ചരിത്രം സത്യങ്ങള്‍ വിവരിച്ച ഈ പോസ്റ്റിന് എല്ലാവിധ ആശംസകളും, ഒപ്പം നിങ്ങളുടെയും കുടുംബത്തിന്റെയും ഉംറ പടച്ചവന്‍ സ്വീകരിക്കട്ടെ എന്ന പ്രാര്‍ഥനയും ....

Noushad Koodaranhi പറഞ്ഞു...

നല്ല യാത്രയും അതിലേറെ നല്ല വിവരണവും...പുണ്യ ഭൂമിയില്‍ ജീവിക്കുന്ന ഞങ്ങളൊക്കെ പലപ്പോഴും വിസ്മരിക്കുന്ന കാര്യങ്ങളാണ് നിങ്ങള്‍ ഓര്‍മിപ്പിച്ചത്...!
നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന സങ്കടം മാത്രം...
അഭിനന്ദനങ്ങള്‍....!

modhesh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റിയാസ് തളിക്കുളം പറഞ്ഞു...

ആ പരിഭാവനഭൂമിയില്‍ കാലുകുത്താന്‍ ഭാഗ്യം ലഭിച്ച പുണ്യവതി.....

ചരിത്രത്തിന്റെ താളുകളെ കൂട്ടുപിടിച്ച് എഴുതിയ ഈ യാത്രാനുഭവം ആ പരിഭാവനമായ മണ്ണില്‍ കാലുകുത്താന്‍ സ്വപ്നം കണ്ടിരിക്കുന്ന എനിക്ക്, എന്നെ പോലുള്ളവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു...എത്രയം വേഗം ആ പുണ്യഭൂമിയിലെത്തിപ്പെടാന്‍ സര്‍വ്വ ശക്തന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ..ആമീന്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മുകളിൽ നൗഷാദ് ഭായി പറഞ്ഞപോലെ ഇവിടെ ജീവിക്കുമ്പോൾ ഇത് എല്ലാം മറന്നു പോകുന്നു, കഴിഞ്ഞ ദിവസം എന്റെ റൂമിന്റെ അടുത്തുള്ള ഒരു സ്ഥലത്തിന്റെ ചരിത്രം പറഞ്ഞപ്പോഴണ് ഇങ്ങനെ ഒരു സ്ഥലവും ജിദ്ദയിൽ ഉണ്ട് എന്ന് മനസിലാക്കിയത്....


നന്നായി വിവരിച്ചു,
എന്നും മക്കയിൽ ചെല്ലുമ്പോൾ മനസിൽ ഒരു വല്ലാത്ത കുളിരാണ്, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക സുഖം....

ദൈവം അനുഗ്രഹിക്കട്ടെ

ഫോട്ടോസും കൊള്ളാം, ആശംസകൾ

navas പറഞ്ഞു...

വായനക്കിടയില്‍ എന്റെ മനസ്സും ചിന്തകളും
പുര്ണമായി പുണ്യ ഭുമിയിലുടെ യാത്ര ചെയ്യുകയായിരുന്നു
അത്രയ്ക്ക് നല്ല വിവരണം .... ഉമ്മു അമ്മാര്‍
ഉമ്ര മബ്രുക് ...

Akbar പറഞ്ഞു...

വളരെ നല്ല പോസ്റ്റ്. വിശുദ്ധ ഭൂമിയിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിച്ച അനുഭൂതി ഈ പോസ്റ്റ് സമ്മാനിച്ചു. ഒപ്പം ചരിത്ര സ്മൃതികളും. അഭിനന്ദനങ്ങള്‍ ഈ നല്ല വിവരണത്തിന്.

Mohammed Kutty.N പറഞ്ഞു...

മനസ്സ് വീണ്ടും തുടിക്കുന്നു.കരളില്‍ കുളിരായിപെയ്യുന്ന അഭൗമാതിശയങ്ങളുടെ പുണ്യങ്ങളെ തലോടാന്‍ . ( നേരില്‍ ഇനിയും കാണാന്‍ കഴിയാത്ത )ദിവ്യാനുഗ്രഹങ്ങള്‍ക്ക് സ്വയം സാക്ഷിയാവാന്‍ .ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇന്‍ഷാഅല്ലാഹ്.
പുണ്യയാത്രാവിവരണത്തിന് അഭിനന്ദനങ്ങള്‍ !

Echmukutty പറഞ്ഞു...

വായിച്ചു. ഒന്നിച്ച് പങ്കെടുത്തു. എന്തായാലും എനിയ്ക്കിവിടെയൊന്നും പോകാനോ കാണാനോ സാധിയ്ക്കില്ല.അപ്പോൾ പിന്നെ .....

വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.

ഷൈജു.എ.എച്ച് പറഞ്ഞു...

വളരെ വളരെ ഇഷ്ട്ടമായി. വായിക്കുമ്പോള്‍ ഒരു പുണ്ണ്യ യാത്രയുടെ എല്ലാ സുഖവും മനസമാധാനവും നിറഞ്ഞു നില്‍ക്കുന്ന അവതരണം. ഒപ്പം ചരിത്ര വിവരണവും ചിത്രങ്ങളും നല്ല അനുഭൂതി നല്‍കി. എനിക്കും ആ പുണ്ണ്യ ഭൂമിയില്‍ കാലു കുത്തുവാന്‍ ഒത്തിരി ആശയുണ്ട്..ഇന്‍ശ അല്ലഹ്..അടുത്ത് തന്നെ സാധിക്കും എന്ന്‌ കരുതുന്നു.
പ്രിയ അനിയത്തിക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ..

www.ettavattam.blogspot.com

ajith പറഞ്ഞു...

വളരെ ഇഷ്ടമായി...ചരിത്രം കൂടി പറഞ്ഞത് ഏറെ നന്നായി

Pheonix പറഞ്ഞു...

1999 ലെ ഹജ്ജിനു ഈയുള്ളവനും അവിടെയുണ്ടായിരുന്നത് ഇത് വായിച്ചപ്പോള്‍ ഓര്‍ത്തു പുളകിതനായി. നല്ല വിവരണം.

Jefu Jailaf പറഞ്ഞു...

എത്ര തവണ സന്ദർശിച്ചാലും വീണ്ടും ചെന്നെത്തുവാൻ ആഗ്രഹിക്കുന്ന പുണ്യസ്ഥലങ്ങൾ.. മനോഹരമായി വിവരിച്ചു. അല്ലാഹു സ്വീകരിക്കട്ടെ ഈ യാത്രയെ.

ഫൈസല്‍ ബാബു പറഞ്ഞു...

ഞമ്മളെ നാട്ടില്‍ ബന്നിട്ടു ഇങ്ങള് മുന്ടാണ്ട് പോയി ല്ലേ ..

ഫൈസല്‍ ബാബു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വീകെ പറഞ്ഞു...

വിശുദ്ധ മക്കയുടെ ചെക്പോസ്റ്റ് വരെ ഞാനും പോയിട്ടുണ്ട്. ഹജ്ജിന് എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ പോയി വരുമ്പോൾ ഈ കഥകളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

പള്ളിയ്ക്കകത്ത് തന്നെ ഒരു മൂലയ്ക്ക് ‘മലബാറി ഗല്ലി’ യെന്നൊ മറ്റൊ ഒരു പേരുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഒരു ബന്ധവുമില്ലാതിരിക്കുന്നവർ വർഷങ്ങൾക്കു ശേഷം വെള്ളിയാഴ്ചകളിൽ ആ മൂലയിൽ വച്ച് കണ്ടു മുട്ടി അത്ഭുതപ്പെടാറുണ്ടായിരുന്നു.. മലബാറികളെല്ലാം ആ മൂലയിൽ ഒന്നു കറങ്ങിയിട്ടെ തിരിച്ചു പോകൂ.

ആശംസകൾ....

A പറഞ്ഞു...

സന്ദര്‍ശിച്ച ആ സ്ഥലങ്ങളിലൂടെയെല്ലാം പിന്നെയും യാത്ര ചെയ്ത പ്രതീതി.
വര്ത്തമാനത്തിലേക്ക് ചരിത്രം സന്നിവേശിപ്പിച്ചു വിവരിച്ചപ്പോള്‍ അതീവ ഹൃദ്യമായി.

saeedramsan പറഞ്ഞു...

ഹൃദയത്തില്‍ തട്ടിയുള്ള വിവരണം. ഇനിയും ആ വിശുദ്ധ ഭൂമിയിലേക്ക് തിരികെ നടക്കാന്‍ ഒരായിരം ആഗ്രഹങ്ങള്‍ തിരതള്ളി വരുമ്പോഴും അതിന്‍െറ ഓര്‍മയി അഭിരമിച്ച് സംതൃപ്തിയടയുന്നു. ചരിത്രത്തിന്‍െറ കഥനങ്ങളില്‍ വേദനകളുടെ വര്‍ണങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോള്‍ ഈമാന്‍ കൊണ്ട് നെഞ്ചകങ്ങള്‍ തുടിക്കണം. ഹൃത്തടങ്ങളില്‍ ഈമാനിന്‍െറ പുതുചൈതന്യം നിറച്ചത്തെിയ സഹോദരിക്കായി പ്രാര്‍ഥനാ പൂര്‍വം.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സുപ്രഭാതം..
കൂടെ ഉംറയില്‍ പങ്കെടുത്ത പ്രതീതി..
നല്ല വയനാ സുഖം നല്‍കിയ യാത്രാവിവരണം...ആശംസകള്‍ ട്ടൊ..!

Unknown പറഞ്ഞു...

അസ്സലാമു അലൈക്കും റഷീദ,അഭിനന്ദനങള്‍.പതിനഞ്ചു വര്‍ഷമായിട്ടു ജെദ്ദയിലുള്ള ഞാന്‍ ഒരുപാടു തവണ മക്കയിലും മദീനയിലും പോയിട്ടുണ്ട്.ഒരുപാട ഉമ്രകളും ചെയ്തിട്ടുണ്ട്.എങ്കിലും നിന്ടെ ഈ വിവരണം വായിച്ചപ്പോള്‍ വീണ്ടും വീണ്ടും പോകാന്‍ ഹൃദയം വെമ്പല്‍ കൊള്ളുന്നു.ഇത് വരെ ഇവിടെ വരാതവര്‍ക്ക് എത്രയുംപ്പെട്ടെന്നു തന്നെ വരാനുള്ള ഒരു പ്രജോടനവുമാകട്ടെ ഈ യാത്ര വിവരണം എന്നും ഞാന്‍ ആശിക്കുന്നു.നിന്ടെയും കുടുംബതിന്ടെയും ഉമ്ര ഒരു സലിഹായ കര്മാമാക്കി അലഹു മട്ടിതരുമാരകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

Shaleer Ali പറഞ്ഞു...

എത്ര കണ്ടാലും...മതിവരാത്ത.... എത്ര പോയാലും കൊതി തീരാത്ത മക്കാ മദീനങ്ങളില്‍ വാക്കുകളിലൂടെ ഒരിക്കല്‍ കൂഒടെ കൂട്ടി കൊണ്ട് പോയ ഈ വിവരണത്തിന് അഭിനന്ദനങ്ങള്‍ .... ഇത്തയുടെ തൌബയെ പരമ കാരുണികന്‍ സ്വീകരിക്കുമാരാകട്ടെ .........:)

..naj പറഞ്ഞു...

നല്ലൊരു വായനാനുഭവം !
__________

എന്റെ ഓര്‍മ്മകള്‍ തവാഫ് ചെയ്യുന്നു
കഅബയുടെ ചുമരുകളില്‍ തൊടുന്നു.
തൊട്ടു തൊട്ടു ഗദ്ഗദതാല്‍ ഭൂമി നനയുന്നു...

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

നല്ല അവതരണം...
ഇന്ഷാ അല്ലഹ്.. ഒരു നാള്‍ അവിടെയും എത്തണം എന്ന ആഗ്രഹം ഉണ്ട്.....
സര്‍വശക്തന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ...

khaadu.. പറഞ്ഞു...

ചരിത്രമടക്കമുള്ള വിവരണം നന്നായി...

അല്ലാഹുവേ ഞങ്ങള്‍ക്ക് നീ പരലോക മോക്ഷം നല്‍കേണമേ. ...!


ഒപ്പം ആ ഭൂമിയില്‍ പോകാന്‍ ഭാഗ്യം തരാന്‍ വേണ്ടിയും..

പ്രാര്‍ത്ഥനയില്‍ ചേര്‍ക്കണേ....

Hakeem Mons പറഞ്ഞു...

രചന ഹൃദ്യം.. കൂടെ ചരിത്രത്തിന്റെ ഇതളുകള്‍ പൂവായി വിരിഞ്ഞു സുഗന്ധം പരത്തി നില്‍ക്കുന്നു. ക'അബയെയും മദീനത്തെ റൌലാ ശരീഫും ആദ്യത്തെ കാഴ്ചയില്‍ തന്നെ നമ്മുടെ മനസ്സിനെ പിടിച്ചു നിര്‍ത്തും. മനസ്സ് ശൂന്യമാകുന്ന പോലെ. അല്ലാഹുവിന്റെ തൌഫീക്ക് കൊണ്ട് രണ്ടു ഉമ്ര നിര്‍വഹിക്കാന്‍ ഭാഗ്യമുണ്ടായി. എന്നാലും കണ്ടു കൊതി തീര്‍ന്നിട്ടില്ല. ഇന്ഷ അല്ലാഹ്.. ഇനിയും ഒരുപാട് ഒരുപാട് തവണ മക്കം കാണാന്‍ അള്ളാഹു വിധി കൂട്ടട്ടെ..

kochumol(കുങ്കുമം) പറഞ്ഞു...

ഉമ്മു ഇത് വായിച്ചപ്പോള്‍ ഞാനും പുര്‍ണ്ണമായും തന്നോടൊപ്പം പുണ്യ ഭുമിയിലുടെ യാത്ര ചെയ്യുകയായിരുന്നു ...അതേപോലെ മനോഹരമായി വിവരിച്ചിരിക്കുന്നു ...!!
ഇപ്പൊ എന്റെ ഉപ്പ അവിടെ ഉണ്ട് കഴിഞ്ഞ ആഴ്ച്ച ആണ് പോയത് ...ന്റെ ഉപ്പാടെ ഉംറ പടച്ചവന്‍ സ്വീകരിക്കാന്‍ നിങ്ങളുടെ ദു ആ യിലും ഓര്‍ക്കണേ ...!!

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

അല്ലാഹുവിന്റെ കാരുണ്യത്താല്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച സഹോദരീ, അവിടെ നിന്നും ലഭിച്ച ഭാഗ്യം വാക്കുകളിലൂടെ പങ്ക് വെച്ചതിനു അനേകമനേകം നന്ദി.

കൊമ്പന്‍ പറഞ്ഞു...

ഭക്തി നിര്‍ഭരമായ പോസ്റ്റ് ഞങ്ങളെ നാട്ടില്‍ വന്നിട്ട് മിണ്ടാതെ പോയത് ശരിയായില്ല ട്ടോ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ആ പരിപാവനമായ ഭൂമിയില്‍ കാലുകുത്താന്‍ സാധിച്ചതിന് ആദ്യമേ അഭിനന്ദനങ്ങള്‍ !! ചരിത്രത്തെ കൂട്ട് പിടിച്ചുള്ള വിവരണം നന്നായി...ഒപ്പം ഫോട്ടോസും !

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നേര്‍ക്കാഴ്ച്ചകളുടെ വായനക്കൊപ്പം മനസ്സിന്റെ പ്രാര്‍ഥനകളും

Fouziya Hamza പറഞ്ഞു...

പ്രിയപ്പെട്ട ഉമ്മു
ഈ യാത്രയില്‍ നിന്റെ കൂടെ ഞാനും ഉണ്ടായിരുന്നല്ലോ ചരിത്ര ഭൂമിയില്‍ ഞങള്‍ വെറും കാഴ്ചക്കാരി നടന്നപ്പോള്‍ നീ അതെല്ലാം നിന്റെ മനസ്സിലും കേമ്രയിലും ഒപ്പിഎടുത്തു എല്ലാവര്കും ഉപകരിക്കും വിധം ഇവിടെ കുറിക്കുകയും ചെയ്തു
അഭിനന്ദനങ്ങള്‍ ഒപ്പം നമ്മുടെ ഉമ്ര അള്ളാഹു സ്വീകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

Mohiyudheen MP പറഞ്ഞു...

വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശുദ്ധ ക അബാലയം സന്ദര്‍ശിക്കാന്‍ ഞാന്‍ പോകാറുണ്‌ട്‌. ഹജ്ജും ഉം റയും നിര്‍വ്വഹിച്ചതിനാല്‍ പോസ്റ്റില്‍ പ്രതിപാദിച്ച എല്ലാ ഭാഗങ്ങളും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്‌ട്‌... ഉമ്മു അമ്മാറിന്‌റെ ഉം റ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീന്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.... ലോകത്തിലെ മുസ്ളിം സഹോദരങ്ങള്‍ക്ക്‌ ഒരു പ്രാവശ്യമെങ്കിലും ഈ പുണ്യ ഭൂമിയില്‍ എത്തിപ്പെടാന്‍ അല്ലാഹു തൌഫീഖ്‌ നല്‍കട്ടെ ആശംസകള്‍

Jenith Kachappilly പറഞ്ഞു...

Enikkithu thikachum puthiya anubhavamanu. Nandi ee vivarananaglkkum ee nalla postinum...

God bless you...

Regards
jenithakavisheshangal.blogspot.com

Cv Thankappan പറഞ്ഞു...

വിശുദ്ധഭൂമിയിലൂടെയുള്ള യാത്രയും,
അവതരണവും അതീവ ഹൃദ്യമായി.
ഫോട്ടോകളും നന്നായി.
ദൈവം അനുഗ്രഹിക്കട്ടെ.
ആശംസകളോടെ

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ മനസിലൊരു അസ്വസ്ഥത....
ഇനിയെന്ന് ആ പുണ്യഭൂമിയിലെത്തി ചേരുമെന്ന ചിന്ത എന്നെ വല്ലാതെ പിടികൂടിയിരിക്കുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ

Unknown പറഞ്ഞു...

ഉംറ സ്വീകരിക്കുമാറാകട്ടെ, അഭിനന്ദനങ്ങള്‍

Unknown പറഞ്ഞു...

മക്കയില്‍ പോയ പ്രതീതി നല്‍കി ......വളരെ നന്നായിരിക്കുന്നു.......ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു വല്ലോ അല്ലെ....നല്ലത്.....

rafeeQ നടുവട്ടം പറഞ്ഞു...

തീര്‍ഥാടന സ്മരണകള്‍ തുടികൊട്ടുന്നു എന്‍റെ മനസ്സിലും...

Unknown പറഞ്ഞു...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

mukthaRionism പറഞ്ഞു...

mmmmmm

SiM Media പറഞ്ഞു...

അഭിനന്ദനങ്ങള്‍

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഉംറ സ്വീകരിക്കുമാറാകട്ടെ...

അള്ളാഹു അനുഗ്രഹിക്കട്ടെ

നസീര്‍ പാങ്ങോട് പറഞ്ഞു...

nalla vivaranavum..chithrangalum...