വ്യാഴാഴ്‌ച, ജനുവരി 05, 2012

നിത്യ സത്യം



ജീവിതത്തിന്‍ വഴിത്താരയില്‍
പോയി മറഞ്ഞ വസന്ത-
മധുരിമ തേടി അരുതേ
ഇനിയുമൊരു പിന്‍നടത്തം  

മൃതിയടഞൊരിന്നലകള്‍
ചിതയണഞ ശവപ്പറമ്പിലത്രെ
നാം ആടിത്തിമിര്‍ക്കും
ഇന്നിന്‍ കളിയരങ്ങുകള്‍.

കണ്‍കാഴ്ചയില്‍ കാണുന്നതെല്ലാം
സത്യമെന്നോതാതകക്കണ്ണാല്‍
തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍  പൊരുള്‍ തേടുക നാം

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ  ജീവിതവസന്തം

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം  ഇയ്യാംപാറ്റകള്‍

നിത്യനിദ്രതന്‍ അഗാധതയില്‍ 
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം

53 അഭിപ്രായങ്ങൾ:

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

നിത്യനിദ്രതന്‍ അഗാധതയില്‍
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം
സത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യംസത്യം

പട്ടേപ്പാടം റാംജി പറഞ്ഞു...

അറിയുക...
തിരശ്ശീല വീഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍....

നന്നായിരിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം!!!

മന:പൂര്‍വം മറക്കുന്ന സത്യം.

khaadu.. പറഞ്ഞു...

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ ജീവിതവസന്തം..............

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നിത്യനിദ്രതന്‍ അഗാധതയില്‍
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം......

റാണിപ്രിയ പറഞ്ഞു...

നന്നായിരിക്കുന്നു....നിത്യ സത്യം.......

Hakeem Mons പറഞ്ഞു...

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍...
പൊള്ളുന്ന നേരിന്റെ വരികള്‍
പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ...

Artof Wave പറഞ്ഞു...

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ ജീവിതവസന്തം

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്

nalla varikal aashamsakal

grkaviyoor പറഞ്ഞു...

ഋതുക്കളിലുടെ ഒരു യാത്ര മനസ്സില്‍ എവിടെ ഒക്കെയോ തൊട്ടുണര്‍ത്തി കടന്നു പോയി

Prabhan Krishnan പറഞ്ഞു...

“...തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍ പൊരുള്‍ തേടുക നാം..”

ഇഷ്ട്ടായി.
പുതുവത്സരാശംസകളോടെ..

Mohiyudheen MP പറഞ്ഞു...

കണ്‍കാഴ്ചയില്‍ കാണുന്നതെല്ലാം
സത്യമെന്നോതാതകക്കണ്ണാല്‍
തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍ പൊരുള്‍ തേടുക നാം

നന്നായിരിക്കുന്നു.

വീകെ പറഞ്ഞു...

"നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍"

അഹങ്കാരികളായ മനുഷ്യർ ഈ സത്യം ഓർക്കുന്നതേയില്ല.
ആശംസകൾ...

ഫൈസല്‍ ബാബു പറഞ്ഞു...

അനശ്വരമാം ലോകത്തെ സുരക്ഷക്കായി നശ്വരമാം ലോകത്തില്‍ നന്മകള്‍ ചെയ്യുക എന്നതാവട്ടെ നമ്മുടെ ജീവിത ലക്‌ഷ്യം !!

അലി പറഞ്ഞു...

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍...

എല്ലാവരും മനഃപൂർവ്വം മറക്കുന്നൊരു സത്യം.

Akbar പറഞ്ഞു...

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍...

നശ്വരമാണിവിടം. ഒരു ഇടത്താവളം മാത്രം

അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം!!!

സത്യം സത്യം.

Yasmin NK പറഞ്ഞു...

ആരോര്‍ക്കുന്നു ഇതൊക്കെ അല്ലേ....

കവിത നന്നായി.ആശംസകള്‍...

Mohammed Kutty.N പറഞ്ഞു...

'നിത്യ സത്യം'-അതിന്റെ ആശയഗാംഭീര്യം കൊണ്ടു തന്നെ മനസ്സില്‍ തട്ടുന്നു.ഈ ഓര്‍മ്മപ്പെടുത്തലുകളും
അതിന്റെ വിപ്ലവവീര്യവും കൂടുതല്‍ കൂടുതല്‍ പ്രശോഭിതവും പ്രസന്നവുമാകാന്‍ പ്രാര്‍ഥിക്കുന്നു.അഭിനന്ദനങ്ങള്‍ !

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സനാതനസത്യത്തെ വെളിച്ചത്തു കാണിക്കുവാന്‍ വാക്കുകള്‍ക്കൊണ്ടുള്ള പരിശ്രമം.ഇഷ്ടപ്പെട്ടു.

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

എല്ലാവരും മരണത്തെ കുറിച്ചാണല്ലോ ഈ വര്‍ഷാരംഭത്തില്‍ കവിത എഴുതുന്നത്‌.
"ഒരിറ്റ്" ബ്ലോഗിലും വന്നിട്ടുണ്ട് ഇത് പോലെ മനോഹരമായ ഒരു കവിത....

"നിത്യനിദ്രതന്‍ അഗാധതയില്‍
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം...... "

അതെ അതാണ്‌ നിത്യ സത്യം...
നല്ല വരികള്‍....
കൂടുതല്‍ കവിതകള്‍ പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ......

വര്‍ഷിണി* വിനോദിനി പറഞ്ഞു...

അനശ്വരാമാം ഗേഹമത്മാത്രമത്രേ നിത്യ സത്യം...!

എന്തേ ഇങ്ങനെ ഒരു കവിത...
എന്തു പറയണം എന്ന് അറിയാത്ത പോലെ...!

ഉമ്മു അമ്മാര്‍ പറഞ്ഞു...

വര്‍ഷിണി അത് മരണ ശേഷമുള്ള ജീവിതമാണ് ... അതായത്‌ ഇസ്‌ലാമിക വിശ്വാസ പ്രകാരം ഈ ലോകത്തുള്ള ജീവിതം നശ്വരമാണ്.. ഇവിടുത്തെ ജീവിതം (ഇഹലോക ജീവിതം ) നൈമിഷികമാണ് .. ഇവിടെ നാം ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്ക് മരണ ശേഷം അനശ്വരാമായ സ്വര്‍ഗ്ഗം പ്രതിഫലമായി ദൈവം നല്‍കും.. അത് പോലെ ദുഷ് ചെയ്തികള്‍ക്ക് നരകം ലഭിക്കും.. അതിനാല്‍ നാം ആ അനശ്വരമായ സ്വര്‍ഗ്ഗത്തിന് വേണ്ടി നാം ഈ ലോകത്ത്‌ നല്ലത് പ്രവര്‍ത്തിക്കുക... കൂടുതല്‍ അറിയാന്‍ http://www.islammalayalam.net/

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍

അഹങ്കാരം മനസില്‍ കയറി വരുമ്പോള്‍ ഈ സത്യം ബോധമണ്ഡലത്തിലുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

പൈമ പറഞ്ഞു...

വായിച്ചു ഇഷ്ട്ടായി

Jefu Jailaf പറഞ്ഞു...

മനപ്പൂർവ്വമൊ, അല്ലാതെയൊ മറക്കുന്ന നിത്യ സത്യം.. നന്നായിരിക്കുന്നു വരികൾ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കവിത നന്നായി.ആശംസകള്‍...

MOIDEEN ANGADIMUGAR പറഞ്ഞു...

നന്നായിരിക്കുന്നു.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കവിത ഇഷ്ടായി.. മനുഷ്യ ചെയ്തികളിന്ന് ഈ നിത്യസത്യങ്ങളെ പോലും മറന്നുകൊണ്ടല്ലേ..

Vp Ahmed പറഞ്ഞു...

അനശ്വരമായ ആ ഗേഹത്തിലെത്താന്‍ ആയിരിക്കട്ടെ നമ്മുടെ ഏവരുടെയും എല്ലാ ശ്രമങ്ങളും, ലക്ഷ്യവും.
http://surumah.blogspot.com

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ആരോര്‍ക്കുന്നു നിത്യസത്യം...
നല്ല കവിത, ആശംസകള്‍.

Anurag പറഞ്ഞു...

ജീവിതത്തിന്‍ വഴിത്താരയില്‍പോയി മറഞ്ഞ വസന്ത-മധുരിമ തേടി അരുതേഇനിയുമൊരു പിന്‍നടത്തം

Shabna Sumayya പറഞ്ഞു...

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ ജീവിതവസന്തം

തിരശീല താഴും മുന്‍പേ ... വസന്തം തീര്‍ക്കാം നമുക്കിവിടെ നന്മകളാല്‍.....

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നശ്യരമായ ജീവിതവും അനശ്യരമായ സ്നേഹവും ..
നല്ല വാക്കുകള്‍ അടുക്കിവെച്ച നല്ല കവിത ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

SHANAVAS പറഞ്ഞു...

അതെ, അതി സുന്ദരമായ കവിത...വിഷയം ഗംഭീരം..ആശംസകളോടെ,

Jenith Kachappilly പറഞ്ഞു...

Haa superrr. Layichirunnu vaayichu :)

നാമൂസ് പറഞ്ഞു...

വിശ്വസ്തനാം സുഹൃത്ത് സമീപസ്ഥം.

kochumol(കുങ്കുമം) പറഞ്ഞു...

നിത്യനിദ്രതന്‍ അഗാധതയില്‍
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം...
നന്നായിരിക്കുന്നു വരികള്‍ ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍...


നന്നായിരിക്കുന്നു.
പുതുവത്സരാശംസകളോടെ..

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

വായിച്ചു.
ആശംസകള്‍

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

അനശ്വര സത്യത്തെ ഓര്‍മപ്പെടുത്തുന്ന കവിത നന്നായിരിക്കുന്നു ഉമ്മൂ...

പുതുവത്സരാശംസകളോടെ...

TPShukooR പറഞ്ഞു...

നന്നായിട്ടുണ്ട്. :)

Shaleer Ali പറഞ്ഞു...

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം ഇയ്യാംപാറ്റകള്‍ ...

ആര്‍ക്കാണറിയാത്തത് യാത്രയൊന്നു പോവണമെന്നുള്ള നിത്യ സത്യം.... കണ്മുന്നില്‍ വന്നു മാടിവിളിക്കുന്നത് കാനുമ്പോഴല്ലാതെ ആരോര്‍ക്കുന്നു സദാ പിന്‍ തുടരുന്ന മരണമെന്ന ആനിഴലിനെ ... കവിത വളരെനന്നായിട്ടോ... ..ഇനിയും പ്രതീക്ഷിക്കുന്നു ....നല്ല നല്ല രചനകളെ ..:)

കൊമ്പന്‍ പറഞ്ഞു...

സ്വര്‍ഗത്തെ കുറിച്ചും നരകത്തെ കുറിച്ചും ഒക്കെ പറഞ്ഞ വരികള്‍ നന്നായിരിക്കുന്നു

Sidheek Thozhiyoor പറഞ്ഞു...

ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത കുറെ നഗ്ന സത്യങ്ങള്‍

..naj പറഞ്ഞു...

Good Poem !

Keep threading.....

Rishad പറഞ്ഞു...

നിത്യ സത്യം..വരികള്‍ ഇഷ്ടപ്പെട്ടു. സ്നേഹാശംസകള്‍

Anil cheleri kumaran പറഞ്ഞു...

അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം

-സത്യം

മാനവികലോകം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

നല്ല കവിത

മാനവികലോകം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വേണുഗോപാല്‍ പറഞ്ഞു...

പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ ജീവിതവസന്തം

എന്ന് പ്രത്യാശിക്കാം
നല്ല കവിത

shahjahan പറഞ്ഞു...

കണ്‍കാഴ്ചയില്‍ കാണുന്നതെല്ലാം
സത്യമെന്നോതാതകക്കണ്ണാല്‍
തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍ പൊരുള്‍ തേടുക നാം


സത്യം.....

ente lokam പറഞ്ഞു...

പുതു വര്‍ഷ ചിന്തകള് നിത്യ
സത്യത്തിലേക്കുള്ള വഴി കാട്ടി
ആണല്ലോ..‍ കൊള്ളാം...

ഉമ്മു അമ്മാര്‍ എനിക്ക് ഈ
പോസ്റ്റ്‌ notification വന്നില്ലല്ലോ..
എന്തെ എന്നേ ലിസ്റ്റില്‍ നിന്നു
ഒഴിവാക്കിയോ?എഴുതാന്‍ സാവകാശം
കിട്ടുന്നില്ല എന്നേ ഉള്ളൂ..വായിക്കാന്‍ ഞാന്‍
ഇവിടെ ഒക്കെ തന്നെ ഉണ്ട് കേട്ടോ..

അജ്ഞാതന്‍ പറഞ്ഞു...

നിഴല്‍ എപ്പോളും കൂടെ ഉണ്ട് .....തിരയുടെ ആശംസകള്‍ ...ആകെ മൊത്തം ഒന്ന് മാറിയിട്ടുണ്ടാല്ലോ ബ്ലോഗ്‌ ....