ബുധനാഴ്‌ച, ഡിസംബർ 14, 2011

ചില സ്ത്രീപക്ഷ ചിന്തകള്‍..


                                   സാമൂഹികവും സാംസ്ക്കാരികവുമായ ഏതു രംഗത്തുമെന്ന പോലെ  ദിശാ ബോധമില്ലാത്ത ഇന്നത്തെ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന ഏറ്റവും വലിയ അപചയമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. ഇതിനു കാരണങ്ങള്‍ പലതാവാം. അതു എന്തുമാവട്ടെ വിവാഹ മോചനങ്ങള്‍ ‍ ഇന്നു  ക്രമാതീതമായി വര്‍ധിച്ചു വരുന്നു എന്നത്  ഒരു  യാഥാർത്ഥ്യമാണ് .  ‍കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് സ്ത്രീകളാണ്. എന്താണ് സ്ത്രീകള്‍ക്ക് കുടുംബത്തിനു വേണ്ടി നിര്‍വഹിക്കാനുള്ള കടമകള്‍. സ്ത്രീ എന്നവ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് മതം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും    നമുക്ക്‌ മനസ്സിലാകണമെങ്കില്‍  ഇസ്‌ലാമീകമായ  മായ  കാഴ്ചപ്പാടും    നിയമങ്ങളും  ഈലോകത്ത് നിലവില്‍ വരുന്നതിനു മുന്‍പ്‌  അതായത്‌ ഖുര്‍ആനിക നിയമങ്ങള്‍ ഈ ലോകത്ത്ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


                   മദ്യത്തിലും   മദിരാക്ഷിയിലും മുഴുകി ജീവിക്കുന്ന ജന സമൂഹം   സ്ത്രീയ്ക്ക്  വെറുമൊരു  ഭോഗവസ്തു  എന്നതിനപ്പുറം  മറ്റൊരു  പരിഗണനയും നല്‍കിയിരുന്നില്ല. ഗോത്രമഹിമയുടെ  പേരിലുള്ള യുദ്ധങ്ങളെയും പെണ്ണിനെയും കള്ളിനെയും കുറിച്ചുമാത്രം ചിന്തിച്ചുജീവിച്ചിരുന്ന ആ സമൂഹത്തില്‍ സ്ത്രീയുടെ നില വളരെ പരിതാപകരമായിരുന്നു. എന്തിനേറെ, പെണ്‍കുട്ടികളെ ജീവിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.ജനിച്ചതു പെണ്ണാണെന്ന് മനസ്സിലായാല്‍ അതിനെ ജീവനോടെ കുഴിച്ചു മൂടിയഒരു കാലമുണ്ടായിരുന്നു  ഇന്നത്തെ കാലം അതിനേക്കാള്‍ അധ:പ്പതിച്ചിരിക്കുന്നു എന്നതിനു തെളിവ്‌ അന്ന് കുട്ടിയെ ജനിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കുട്ടിയെ  ജനിക്കാന്‍ പോലും അനുവദിക്കാതെ ഉദരത്തില്‍ വെച്ച് തന്നെ അതിനു നേരെ കൊലക്കത്തി  വീശുന്നു .

                              സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്‌.ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അതില്‍ സ്ത്രീയും പുരുഷനും കൂടിയേ തീരൂ. കുടുംബത്തിന്റെ ഘടനഅതിന്റെസ്വഭാവം അതിന്റെ നടത്തിപ്പ്‌ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു ഓരോ  വ്യക്തിക്കുമെന്ന  പോലെ അവന്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെന്നതില്‍  തര്‍ക്കമില്ല. ഇസ്‌ലാമിക വിധിയിലാണെങ്കില്‍  അതിന്റെ മത ഗ്രന്ഥമായ ഖുറാനില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തിരിക്കുന്നത് കുടുംബത്തെ കുറിച്ചാണ്.എന്നതും വളരെ ശ്രദ്ധേയമാണ് . കുടുംബം കാലക്രമത്തില്‍    ഉണ്ടായതാണെന്ന വാദത്തെ ഖുറാന്‍ നിഷേധിക്കുന്നു. " അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന്   നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍  നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത്‌  പരത്തുകയും ചെയ്തവനത്രേ അവന്‍ ..ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്‌, ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്‍ശിഥിലമാകുന്നത്സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1).
            
                        കുടുംബം എന്നാല്‍  മാതാപിതാക്കളുടെയും മക്കളുടെയും ഒത്തു ചേരല്‍അഥവാ ഒരു സംഗമം  ആകുന്നു.  കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം എന്ന് നാം പലപ്പോഴായികേട്ടിട്ടുണ്ടാകും. അതിന്റെ അടിവേര് ആയി പറഞ്ഞിട്ടുള്ളത്‌ വിവാഹവും . .വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും പരസ്യ സമ്മതം വേണമെന്ന്‌ നിബന്ധന ഇസ്‌ലാമികമായ ഒരു കാഴ്ചപ്പാടാണ്  ,എന്നാല്‍ ഇന്ന് വിവാഹം എന്ന ഉടമ്പടിക്ക് ഒരുപെണ്ണും ആണും ഇറങ്ങി പ്പുറപ്പെടുമ്പോള്‍ അവരുടെ മുന്നില്‍ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകുന്നതോടൊപ്പം ആധിയും വ്യാകുലതകളും അവരില്‍  നാമ്പിടുന്നു . ഒരു പെണ്കുട്ടിയുടെ വിവാഹ പ്രായമെത്തിയാല്‍മാതാപിതാക്കള്‍ക്ക് വല്ലാത്ത വെപ്രാളമാണ്.  അതൊരു ദരിദ്ര കുടുംബം കൂടിയാണെങ്കില്‍ പറയേണ്ടതില്ല. തന്റെ മോളുടെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍  മംഗല്യ പന്തലിലേക്ക് ആനയിക്കുന്നത് വരെ ഒത്തിരിചോദ്യങ്ങള്‍ക്ക് അവര്‍ഉത്തരം കാണേണ്ടിയിരിക്കുന്നു.അതിനു ശേഷമുള്ള (ദുരാ)ആചാരങ്ങള്‍ വേറെയും .. ചെക്കന് പെണ്ണിനെ പിടിച്ചോഎന്നത് മാത്രമല്ല അവന്റെ മാതാപിതാക്കള്‍ക്ക് നാത്തൂന്‍ മാര്‍ക്ക് എന്തിനേറെപറയുന്നു അവന്റെ കൂട്ടുകാര്‍ക്ക് വരെ പെണ്ണിനെ ബോധിക്കണം എന്നിടത്തു വരെകാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.

                     ഇവിടെ ഒരു കുടുംബത്തെ കണ്ണീരുകുടിപ്പിക്കുന്നതില്‍ പ്രധാന പങ്കു ഒന്നുകില്‍ സൌന്ദര്യം അല്ലെങ്കില്‍  സ്ത്രീധനം എന്നാ മഹാ വിപത്ത്‌  തന്നെ ..  ഈ പറഞ്ഞതിനര്‍ത്ഥം സൌന്ദര്യം നോക്കാതെ വിവാഹംകഴിക്കണം എന്നല്ല ഒരു  പെണ്ണിന്റെസൌന്ദര്യം എന്ന് പറയുന്നത് അവളുടെ  മേനിഅഴകല്ല മറിച്ചു അവളുടെ മനസിന്റെ നന്മയാണ്.എന്ന് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാകുന്നു.പിന്നെ സ്ത്രീധനം. ഇതിനെ പറ്റി അധികമാളുകളും വാ തോരാതെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓര്‍മ്മപ്പെടുത്തുന്നുന്ടെങ്കിലും  അത് സ്വന്തം കാര്യത്തില്‍ പ്രാവര്ത്തീകമാക്കുന്നുണ്ടോ
                    
                     ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി  സമൂഹം മുന്നോട്ടുവെക്കുന്നില്ല.  അപ്പോള്‍ സ്ത്രീ, അവള്‍ എത്ര കണ്ണീരു കുടിച്ചാലും അവള്‍ സ്ത്രീയാണെന്ന കാരണംകൊണ്ട്മാത്രം നിന്ദിക്കപ്പെടുകയും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതല്ലേ യാതാര്‍ത്ഥ്യം. ഇനിമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നും  ചിന്തിച്ചാല്‍ ഇസ്‌ലാം സ്ത്രീക്ക് വളരെയധികംആദരവും അവകാശങ്ങളും നല്‍കി അവള്‍ക്കു വേണ്ട എല്ലാ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നു എന്നു കാണാം. . സ്ത്രീയുടെ ഓരോ അവസ്ഥയിലും അവള്‍ മകള്‍ ആയാലും , ഭാര്യ ആയാലും ഉമ്മയായാലും ഉമ്മൂമ്മ ആയാലും അവള്‍സംരക്ഷിക്കപ്പെടെണ്ടവള്‍ തന്നെ .ഇതാണ് ഇസ്‌ലാമിന്റെ വിധി.   അല്ലാഹു തന്റെ പ്രവാചകനിലൂടെ ലോകത്തിനു നല്‍കിയനിയമ നിര്‍ദേശങ്ങളിലെല്ലാം സ്ത്രീയുടെ സ്ഥാനത്തെയും അവരെ ആദരിക്കേണ്ടുന്നതിനെകുറിച്ചും പഠിപ്പിക്കുന്നുണ്ട്.

                    എന്നാല്‍ സ്ത്രീ എല്ലാ   നിലക്കും പീഡനങ്ങള്‍ അനുഭവിക്കുന്ന ജാഹിലിയ്യ ( ഇസ്‌ലാം അറേബ്യയില്‍ വരുന്നതിനു  മുന്‍പുള്ള കാലം )കാലത്തിലേക്ക് ഇന്ന് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു .  “സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി ഫിര്‍ഔന്റെ ഭാര്യയെ  എടുത്തുകാണിച്ചിരിക്കുന്നു ഖുറാന്‍.  എന്നാല്‍ ഇന്ന്സ്ത്രീക്ക് ആ പദവിയും പവിത്രതയും നല്‍കാന്‍ സമൂഹത്തിനു സാധിക്കുന്നുണ്ടോസ്ത്രീയുടെ ഇഷ്ടത്തിനോ അഭിപ്രായത്തിനോ തീരെ വില കല്‍പ്പിക്കാതെ അവളുടെ വിവാഹം  നിശ്ചയിയ്ക്കുന്ന  സമുദായങ്ങള്‍ ഇന്നും പലയിടങ്ങളില്‍ ഉണ്ട്.എന്നാല്‍ ഇസ്‌ലാം  സ്ത്രീക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്.നബി(സ) പറഞ്ഞു: വിധവയോട് അനുവാദം ചോദിക്കാതെ  അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട്‌ സമ്മതം  ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്താന് പാടില്ല  എന്നത് നബി വചനം .തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു  പറയാനുള്ള അവകാശം സ്ത്രീക്ക് മതം  നല്‍കുന്നു. എന്നാല്‍ ഇന്ന് മതനിയമത്തിന്റെ  അടിസ്ഥാനത്തില്‍ തന്നെയാണോ എല്ലാ വിവാഹങ്ങളും വിവാഹ മോചനങ്ങളും  നടക്കുന്നത് . പലപ്പോഴും അല്ല എന്നതാണ് ഉത്തരം. കാരണം ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മത ദൃഷ്ട്യാ സാധൂകരിക്കാവുന്നതല്ല എന്നു കാണാം.

                എന്നാല്  മറ്റു കാരണങ്ങളാല്‍ വിവാഹബന്ധം  പരാജയപ്പെടുന്നിടത്ത്‌ വിവാഹ മോചനം അനുവദിച്ചിരിക്കുന്നു.   പക്ഷെ അതിനു ഒത്തിരി നിയമങ്ങളും  നിബന്ധനകളും മതം മുന്നോട്ടു വെക്കുന്നു. അനുവദനീയമായതില്‍ ദൈവം ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ് വിവാഹ മോചനം എന്നു പറയുമ്പോള്‍ വിവാഹ മോചനത്തെ ഇസ്‌ലാം എത്രമാത്രം നിരുല്സാഹപ്പെടുത്തുന്നു എന്നു മനസ്സിലാക്കാം. . അനിവാര്യമായ സാഹചര്യങ്ങളില്‍  ഉപാധികളോടെ ബഹുഭാര്യത്വത്തിനും അനുവാദമുണ്ട് എന്നതില്‍ ഉപാധികളോടെ എന്നത് നാംഅടിവരയിട്ടു വായിക്കേണ്ടിയിരിക്കുന്നു. എന്താണ് ഈ ഉപാധികള്‍ എന്നു പരിശോധിച്ചാല്‍ അതു പാലിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളാണ്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കേണ്ടി വരുന്ന ഘട്ടത്തില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ പൂര്‍ണമായ സമത്വം പാലിക്കുക. അതിനു സാധിക്കാത്തവര്‍ അതിനു മുതിരാതിരിക്കുക എന്നതില്‍ നിന്നു തന്നെ ബഹുഭാര്യത്വത്തെ ഇസ്‌ലാം  പ്രോത്സാഹിപ്പിക്കുകയല്ല. നിരുത്സാഹപ്പെടുത്തുകയും എന്നാല്‍ കൂടാതെ കഴിയുന്ന അവസ്ഥയില്‍ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യുന്നു എന്നു കാണാം

               ഈ വ്യവസ്ഥകളോ സാഹചര്യമോ ഒന്നും കണക്കിലെടുക്കാതെ കേവലം മാംസ ദാഹ ശമനത്തിനും  കുത്തഴിഞ്ഞ ജീവിതത്തിനും  വേണ്ടി ഭാര്യയെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് മറ്റു സ്ത്രീകളെ വിവാഹം കഴിച്ചു ജീവിക്കാന്‍ ഇസ്‌ലാം  ആരെയും അനുവദിച്ചിട്ടില്ല. പക്ഷെ ഇന്നു നടക്കുന്ന 99 % ബഹുഭാര്യത്വവും ഈ പറഞ്ഞ ഇനത്തില്‍ പ്പെടും . ഇതാവട്ടെ മതത്തെ ഏറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുകയും  ചെയ്തു. ഇതു മുസ്‌ലിം സമുദായത്തിനെ മാത്രം ബാധിച്ച  പ്രശ്നമല്ല. എല്ലാ സമൂഹത്തിലും ഇതു നടക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാംസ നിബദ്ധ വിനിമയങ്ങള്‍ക്കായി  അപഥ സഞ്ചാരം നടത്തുകയും തന്‍മൂലം കുടുംബത്തില്‍   അന്തച്ഛിദ്രത   ഉടലെടുക്കുകയും അതു വിവാഹ മോചനത്തിലോ കൊലപാതകത്തിലോ ആത്മഹത്യയിലോ ഒക്കെ പര്യവസാനിക്കുകയും ചെയ്യുന്നു എന്നത് സമകാലിക പരിസരത്തെ നിത്യ കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.

                 വിവാഹ മോചനങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍  അനുഭവിക്കുന്നത് കുട്ടികളാണ്. വിവാഹ മോചിതരായവരുടെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അരക്ഷിതാവസ്ഥയിലും എത്തിപ്പെടുകയും തന്മൂലം  അധോന്മുഖരായി  തീരുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചതാണ്. അച്ഛനമ്മമാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ  സാരമായി ബാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല .അതു കൊണ്ട് തന്നെ കുട്ടികളെ ഓര്‍ത്തെങ്കിലും കുടുംബത്തിലെ സമാധാനാന്തരീക്ഷം  ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.

             സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്ര ബിന്ദു കുടുംബമാണ്.  എന്നാല്‍ ക്ടുംബത്തെ അവഗണിച്ചു സുഖങ്ങള്‍ക്കും ആഡമ്പരങ്ങള്‍ക്കും പിറകെ പായുന്നവര്‍ അവസാനം ചെന്നെത്തുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ് എന്നത് ഒരു പരമാര്ത്ഥമാണ്. എന്താണ് ഇതിനു കാരണം?. ലഹരിയിലൂടെ മനുഷ്യര്‍  അന്വേഷിക്കുന്നതും മനസ്സമാധാനം തന്നെയാണ്. എന്നാല്‍ അതിന്‍റെ ലഹരി മതിയാകാതെ വരുമ്പോള്‍ അവര്‍ മുഴുക്കുടിയന്മാരായി ത്തീരുകയും അങ്ങിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അപ്പോഴും അവര്‍ തിരിച്ചറിയുന്നില്ല താന്‍ അന്വേഷിക്കുന്ന സന്തോഷവും സമാധാനവും  കിട്ടുമായിരുന്ന  കുടുംബത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തിയാണ് താന്‍ മറ്റു പലതിന്റെയും പിറകെ പോയതെന്ന്. അതിനാല്‍ കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഡമാക്കുവാനും വിട്ടു വീഴ്ച്ചകളിലൂടെ സമാധാനം നിലനിര്‍ത്തി ജീവിക്കാനും നമുക്കാവട്ടെ.

60 അഭിപ്രായങ്ങൾ:

mukthaRionism പറഞ്ഞു...

നല്ല ലേഖനം

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സദ്ചിന്തകള്‍ .
ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍ .
യുക്തമായ നിഗമനങ്ങള്‍ ..
നല്ല ലേഖനം.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

മാറുന്ന ചുറ്റുപാടും , ജീവിത രീതികളും ഒരു വേള ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും അത് മൂലം ശിധിലമാക്കപെടുന്നതും കുടുംബ ബന്ധങ്ങള്‍ ആയിരിക്കും എന്ന് തോന്നുന്നു . സ്വയം മാറാന്‍ നാം തയ്യാറാവാത്ത കാലത്തോളം നമ്മെ ആര് മാറ്റാന്‍...
നല്ല ലേഖനം

ശിഖണ്ഡി പറഞ്ഞു...

നല്ല ലേഖനം...പ്രിന്റ്‌ എടുത്തിട്ടുണ്ട്... വീട്ടില്‍ പോകുമ്പോള്‍ വീട്ടുകാര്‍ക്ക് വായിക്കാന്‍ കൊടുക്കണം..

കെ.എം. റഷീദ് പറഞ്ഞു...

കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നതാണ് കുടുമ്പം എന്നാല്‍ ഇന്നത്‌ കുടുമ്പോള്‍ ഭൂകമ്പങ്ങള്‍ ആണ് ഉണ്ടാകുന്നത്
ഉപഭോഗ സംസ്കാരവും ചാനല്‍ സംസ്കാരവും കുടുമ്പത്തിന്റെ ഭദ്രത തന്നെ തകര്‍ത്തു
സ്വന്തം ഇണയുടെ അഭിപ്രായം ഇല്ലാഞ്ഞിട്ടു അപരന്റെ ഭാര്യയുടെ/ഭര്‍ത്താവിന്റെ അഭിപ്രായം കേള്‍ക്കാന്‍
ചാനലില്‍ ഉടുത്തൊരുങ്ങി കോന്തന്മാരും കോന്തികളുമാകുന്ന വൃത്തികെട്ട സംസ്ക്കാരത്തിനു നമ്മുടെ കുടുമ്പങ്ങള്‍ അടിപ്പെട്ടു പോയിരിക്കുന്നു
ചാനലില്‍ പോകാന്‍ അവസരം കിട്ടാത്തവര്‍ മുടങ്ങാതെ ഇത്തരം പരിപാടികള്‍ കാണാന്‍ കുത്തിയിരിക്കുകയും ചെയ്യുന്നു.

Harinath പറഞ്ഞു...

നിയമപരമായി ഒരു വിവാഹം നടത്തുന്നതിനേക്കാൾ വളരെയേറെ ബുദ്ധിമുട്ടാണ്‌ വിവാഹബന്ധം വേർപെടുത്താൻ. ഇതോടെപ്പം മതപരമായ തടസ്സങ്ങളും സമൂഹത്തിന്റെ പരുക്കൻ പ്രതികരണങ്ങളും.

ഇക്ബാല്‍ മയ്യഴി പറഞ്ഞു...

ഇന്നത്തെ സമൂഹത്തില്‍ പെണ്‍ക്കുട്ടികള്‍ ജനിക്കുന്നതിനു മുമ്പേ മരിക്കുന്നു. ഈ വിഷയത്തില്‍ ഇസ്ലാമിക സമൂഹം പോലും വളരെ പരിതാപകരമായ അവസ്ഥയിലാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടോടുന്ന മാതാപിതാക്കള്‍ക്ക് പെണ്‍ക്കുട്ടി എന്നത് ചിലവാണ്‌. ആണ്ക്കുട്ടി വരവും. സമൂഹത്തിലെ അനാചാരങ്ങള്‍ ആണല്ലോ പെണ്‍കുട്ടികള്‍ ഇത്രയും ചിലവുണ്ടാക്കുന്ന വസ്തുവാക്കി തീര്‍ക്കുന്നത്. ആ അനാചാരങ്ങള്‍ സമൂഹത്തില്‍ നിന്നും നീക്കപ്പെട്ടാല്‍ തന്നെ ഒരു വേള സ്ത്രീയുടെ ജനനത്തെ പുരുഷന്റെതിനു തുല്യമായി സ്വീകരിച്ചേക്കാം.
ഉമ്മു അമ്മാര്‍ പറഞ്ഞത് പോലെ, സ്ത്രീയെ ജനിപ്പിക്കാനും വളര്‍ത്താനും ജീവിപ്പിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും അവകാശം നല്‍കാനും ഇസ്ലാമില്‍ പ്രോത്സാഹിപ്പിക്കുന്നത് പോലെ മറ്റേതെങ്കിലും മതത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. പക്ഷെ ആ മതത്തിലാണ് ഇന്ന് ഏറെ അനാചാരങ്ങളും അവകാശ നിഷേധവും നടക്കുന്നത്.
രണ്ടു പെണ്‍കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കിയാല്‍ സ്വര്‍ഗമാണ് ആ മാതാപിതാക്കള്‍ക്ക് എന്നാണു മുഹമ്മദ്‌ നബി (സ) അറിയിച്ചിട്ടുള്ളത്. ആ പെണ്‍കുട്ടി വളര്‍ന്നു കഴിഞ്ഞു ഉമ്മയായാല്‍ അവരുടെ മക്കള്‍ക്ക്‌ സ്വര്‍ഗം ലഭിക്കണമെങ്കില്‍ ആ ഉമ്മ കനിയണം. മാതാവിന്റെ കാലിന്നടിയിലാണ് സ്വര്‍ഗം എന്ന് ഉണര്‍ത്തിക്കൊണ്ട് ഉമ്മയെന്ന സ്ത്രീയെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഇവിടെ പ്രേരിപ്പിക്കുന്നു.
മുസ്ലിമുകള്‍ തന്നെ യതാര്‍ത്ഥ ഇസ്ലാമിനെ അറിഞ്ഞു ജീവിച്ചെങ്കില്‍ ഈ അനാചാരങ്ങള്‍ ഇല്ലാതായേനെ.
ഉമ്മു അമ്മാര്‍.... കാര്യപ്രസ്കതമായൊരു ലേഖനം.....

Artof Wave പറഞ്ഞു...

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്ര ബിന്ദു കുടുംബമാണ്. എന്നാല്‍ ക്ടുംബത്തെ അവഗണിച്ചു സുഖങ്ങള്‍ക്കും ആഡമ്പരങ്ങള്‍ക്കും പിറകെ പായുന്നവര്‍ അവസാനം ചെന്നെത്തുന്നത് മദ്യത്തിലും മയക്കു മരുന്നിലുമാണ് എന്നത് ഒരു പരമാര്ത്ഥമാണ്. എന്താണ് ഇതിനു കാരണം?. ലഹരിയിലൂടെ മനുഷ്യര്‍ അന്വേഷിക്കുന്നതും മനസ്സമാധാനം തന്നെയാണ്. എന്നാല്‍ അതിന്‍റെ ലഹരി മതിയാകാതെ വരുമ്പോള്‍ അവര്‍ മുഴു കുടിയന്മാരായി ത്തീരുകയും അങ്ങിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അപ്പോഴും അവര്‍ തിരിച്ചറിയുന്നില്ല താന്‍ അന്വേഷിക്കുന്ന സന്തോഷവും സമാധാനവും കിട്ടുമായിരുന്ന കുടുംബത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തിയാണ് താന്‍ മറ്റു പലതിന്റെയും പിറകെ പോയതെന്ന്. അതിനാല്‍ കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഡമാക്കുവാനും വിട്ടു വീഴ്ച്ചകളിലൂടെ സമാധാനം നിലനിര്‍ത്തി ജീവിക്കാനും നമുക്കാവട്ടെ.
നല്ല ചിന്ത, കാലത്തിനാവശ്യമായ എഴുത്ത്
തുടരുക
ആശംസകള്‍
ആയിഷ തൈമൂരിയെ പോലെയും, തവക്കുല്‍ കര്‍മാനേ പോലെയും ഉമ്മു അമ്മാര്‍ അറിയപ്പെടട്ടെ
തൈമൂരിയയുടെ വാക്കുകള്‍ ഏറ്റു പാടൂ
بيد العفاف أصون عزحجابي بعصمتي أسمو على اترابي
ما عاقني خجلي حسن تعلمي إلا بكوني زهرة الألبابي

khaadu.. പറഞ്ഞു...

കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നതാണ് കുടുമ്പം എന്നാല്‍ ഇന്നത്‌ കുടുമ്പോള്‍ ഭൂകമ്പങ്ങള്‍ ആണ് ഉണ്ടാകുന്നത് ....
ലേഖനത്തില്‍ പറഞ്ഞത് പോലെ കുടുംബ ബന്ധത്തിനും, സ്ത്രീ ശാക്തീകരണത്തിനും സഹായകാമാകുന്ന കൂടുതല്‍ നിയമങ്ങള്‍ ഇസ്ലാമിക കാഴ്ച്ചപാടിലാനെന്നത് പോലെ തന്നെ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും ഇസ്ലാമിക നിയമങ്ങളെ തന്നെയാണ്...

ചില സിനിമകളില്‍ പോലും പറയുന്നത് കേട്ടിട്ടുണ്ട്... "തനിക്ക് എത്ര പെണ്ണ് വേണം .. താന്‍ പൊന്നാനിയില്‍ പോയി തോപ്പിയിട്ടിട്ടു വാ.." എന്ന്...

മിക്കവാറും കുടുംബത്തെ സംബദ്ധിച്ച എല്ലാ കാര്യങ്ങളും ലേഖിക പറഞ്ഞിട്ടുണ്ട്... സ്ത്രീദനം, വിവാഹം , വിവാഹ മോചനം, തുടങ്ങി എല്ലാ കാര്യങ്ങളും ഖുറാനിലെ തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്...
തികച്ചും ഉപകാരപ്രദം...അവസരോചിതം... അഭിനന്ദനീയം...

Jefu Jailaf പറഞ്ഞു...

നന്നായിരിക്കുന്നു ഉമ്മു അമ്മാര്‍.. നല്ല ചിന്തകള്‍..

മുകിൽ പറഞ്ഞു...

panku vaikapedendunna aakulathakal thanneyaanithu.

SHANAVAS പറഞ്ഞു...

ഉമ്മു അമ്മാര്‍, ചിന്തകള്‍ നല്ലത് തന്നെ..പക്ഷെ , കുടുംബം എന്ന സ്ഥാപനം തന്നെ കുറ്റി അറ്റു പോകുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്...ശിഥിലമാകുന്ന കുടുംബങ്ങളുടെ എണ്ണം കൂടി വരുന്നു..ഇത് കൈകാര്യം ചെയ്യുന്ന കോടതികളുടെ എണ്ണവും കൂട്ടുന്നു...നാം ഇപ്പോള്‍ പിറകോട്ടു നടക്കുകയാണ്...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നല്ല ലേഖനം ,എന്ന് നമ്മള്‍ കാണുന്നത് ശിധിലമാകുന്ന കുടുംബങ്ങളെയാണ്‌ ? പരസ്പ്പര ധാരണയില്ലത്തതാണ് പ്രധാന കാരണം.അഭിനന്തങ്ങള്‍ ഇനിയും താങ്കളുടെ തുലിക ചലിപ്പിക്കുക

സീത* പറഞ്ഞു...

നല്ല ലേഖനം... കുടുംബ ബന്ധങ്ങളുടെ അപഗ്രഥനം നന്നായി പറഞ്ഞു..

സബിത അനീസ്‌ പറഞ്ഞു...

നന്മ വളരാന്‍ ഉതകുന്ന ലേഖനങ്ങള്‍...എഴുതുക..ഇനിയും..ഒരുപാട്.

സബിത അനീസ്‌ പറഞ്ഞു...

നന്മ വളരാന്‍ ഉതകുന്ന ലേഖനങ്ങള്‍...എഴുതുക..ഇനിയും..ഒരുപാട്.

വേണുഗോപാല്‍ പറഞ്ഞു...

നന്നായി പറഞ്ഞ ലേഖനം ...

ചുറ്റുപാടുകളെ ആശ്രയിച്ചു തന്നെയാണ് ബന്ധങ്ങളുടെ നില നില്‍പ്പ് ..

ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല കാഴ്ചപ്പാടോടെ ഭംഗിയായി എഴുതിയിരിക്കുന്നു.
തീര്‍ച്ചയായും നല്ല വായന.
ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

പല ചിന്തകളോടും യോജിക്കുന്നു. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ പണ്ഢിതന്മാര്‍ തെറ്റിധരിപ്പിക്കുന്നതടക്കം.

വിയോജിപ്പ്-

'ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി സമൂഹം മുന്നോട്ടുവെക്കുന്നില്ല.'

നമ്മുടെ നിയമവ്യവസ്തയില്‍ സ്ത്രീയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ ഒരു ആശങ്ക കയ്യടി നേടാന്‍ വേണ്ടിമാത്രമാണെന്ന് തോന്നുന്നു. ഒരുമിച്ചുപോകാന്‍ കഴിയില്ല എന്നുവരുംബോള്‍ 'സ്ത്രീധനം' എന്നപേരില്‍ കേസുകൊടുത്ത് ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ പ്രായമായ മാതാപിതാക്കളേയും കോടതിയില്‍ കയറ്റി നിയമത്തിന്റെ ആനുകൂല്യത്തെ ദുര്‍വിനിമയം നടത്തുന്ന എന്ത്രയോപേര്‍ നമ്മുടെ മുന്നില്‍ ഉദാഹരണമായിട്ടുണ്ട്.

നല്ല ലേഖനം...

(കായ്ച്ചപ്പാടുകള്‍, വിധിയിലാനെങ്കില്‍- അക്ഷരത്തെറ്റുകള്‍ ശ്രദ്ദിക്കുക)

Anurag പറഞ്ഞു...

ഒരു പെണ്ണിന്റെസൌന്ദര്യം എന്ന് പറയുന്നത് അവളുടെ മേനിഅഴക്
അല്ല

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

>>>'ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി സമൂഹം മുന്നോട്ടുവെക്കുന്നില്ല.'<<<
ഇസ്ലാമിക നിയമ വ്യവസ്തയില്‍ കൂടി കടന്ന് പോകുമ്പോള്‍(ഞാന്‍ ഉദ്ദേശിക്കുന്നത് പില്‍ക്കാലത്ത് വന്ന ഫിക്ഹ് അല്ല) ഏറ്റവും ദുഷ്കരം മുസ്ലിം പുരുഷനു ഭാര്യയെ വിവാഹ മോചനം നടത്തുന്ന പ്രക്രിയ ആണ്. ഇത് വായിക്കുമ്പോള്‍ പലരുടെയും ചുണ്ടിലെ ചിരി ഞാന്‍ കാണുന്നു. അത് പില്‍ക്കാലത്ത് വന്ന് ചേര്‍ന്ന ദുര്യോഗത്തിന്റെ ഫലം. ഖുര്‍ ആനും ഹദീസുകളും മുന്നില്‍ വെച്ച് ഒരു നിഗമനത്തില്‍ എത്തുക. അതേ സമയം ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഏറ്റവും എളുപ്പമാണ് താനും.എനിക്ക് അയാളെ വേണ്ടാ എന്ന് ഒരു ഖാദിയോട് പറഞ്ഞാല്‍ മാത്രം മതി, കാരണം പോലും പറയേണ്ടതില്ല. ഈ കാലഘട്ടത്തില്‍ ഖാദിയുടെ അഭാവത്തില്‍ സിവില്‍ കോടതികള്‍ (കുടുംബ കോടതികള്‍) ആ അധികാരം ഏറ്റെടുത്തു. കേസും അപ്പീലും മറ്റുമായി നീണ്ട വര്‍ഷങ്ങള്‍ കുരിശ് ചുമക്കുക പെണ്ണിന്റെ തലയിലെഴുത്തായി. വണ്‍, റ്റൂ, ത്രീ, എന്ന് വെറുതെ തലാക്ക് പറഞ്ഞാല്‍ അനുവദനീയവുമായി.

മനസിലാക്കുക; ഒരു കപ്പലിലെ ലൈഫ് ബെല്‍റ്റുകള്‍ പോലെ ആണ് ചില ഇസ്ലാമിക നിയമങ്ങള്‍. കപ്പല്‍ മറിയുമ്പോള്‍/മുങ്ങുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആ ബെല്‍റ്റുകള്‍ ഉപയോഗിക്കുക എന്നാണ് കപ്പല്‍ നിര്‍മീച്ചപ്പോള്‍ ഉദ്ദേശിച്ചത്. അല്ലാതെ ബെല്‍റ്റ് ഉപയോഗിക്കാന്‍ വേണ്ടി (കുടുംബ) കപ്പല്‍ തന്നെ മറിക്കാന്‍/മുക്കി താഴ്ത്താന്‍ നിയമം ഉദ്ദേശിച്ചിരുന്നില്ല.

നല്ല ലേഖനം. ഒരു സ്ത്രീ തന്നെ ഇതിനു തുനിഞ്ഞത് സന്തോഷം തരുന്ന കാര്യമാണ്.

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഷബീര്‍ താങ്കളുടെ അഭിപ്രായം വായിച്ചു ... താന്കള്‍ പറഞ്ഞത് ശരി തന്നെ പക്ഷെ അത് അത്ര എളുപ്പമാണോ ? ആ നിയമം അതിന്റെ അടിസ്ഥാനത്തില്‍ നടക്കണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുക്കും.. പുരുഷന്റെ കാര്യത്തില്‍ അങ്ങിനെ ആരും കോടതിയെ സമീപിക്കുന്നതൊന്നും അധികം കാണുന്നില്ല പെണ്ണിനെ വേണ്ടെന്നു തോന്നിയാല്‍ ഒരായ്ച്ക്കുള്ളില്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കുന്നു .. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു വരനെ കാണാതാകുമ്പോള്‍ അന്വേഷിച്ചു പോയാലായിരിക്കും മനസ്സിലാകുക അവനു അവളെ വേണ്ട എന്ന കാര്യം ചിലപ്പോള്‍ അവളുടെ ഒക്കത്ത് ഒരു കൈകുഞ്ഞും കാണും.. ഇതല്ലേ നമ്മുടെ നാട്ടില്‍ അധികവും നടക്കുന്നത്... വെറും നിയമങ്ങള്‍ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല .. അതിന്റെ നടപ്പാക്കല്‍ കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ ആയിരിക്കെണ്ടേ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കാര്യാമാത്രാ പ്രസ്ക്തമായൊരു ലേഖനം.. വളരെ നന്നായിതന്നെ അവതരിപ്പിച്ചു.. സമൂഹത്തിലൊരു വലിയ വിപത്തായി മാറികൊണ്ടിരിക്കുകയാണ്‍ ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍..

navas പറഞ്ഞു...

ഒരു നല്ല ലേഖനം.... സമൂഹം തിരസ്ക്കരിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു നിയമങ്ങലും നിയമാവലികളും....
അതാണ് ലോകം....
ഒരു കാലത്ത് എല്ലാ മതങ്ങളു മനുഷ്യ നന്മയെ മുങ്കൂട്ടി കണ്ട് കൊണ്ടുവന്ന പലതും ഇന്ന് മനുഷ്യന്‍ കണ്ടില്ലെന്ന് നടിക്കുകയും
പാശ്ചാത്യവള്‍ക്കരിക്കപ്പെട്ട ന്യൂതന സംവിധാനങ്ങളുടെ പിന്നാലെ കൂടി ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ട് കൊണ്ടിരിക്കുന്ന
ആഗോള വല്‍ക്കരണത്തിന്റെ പാദയില്‍ തെന്നി ചിതറി വരുന്ന അഴുക്ക് ചാലുകളില്‍
ഒലിച്പോക്കുന്ന പാഴ് വസ്തുവായി തീര്‍ന്നിരിക്കുന്നു....
ഇന്ന് ഏറ്റവുംഅധികം ഈ സംസ്ക്കാരത്തിനു അടിമകളായിരിക്കുന്നത് മുസ്ലീം നാമധാരികള്‍ തന്നെ
എന്ന വസ്തുത നാം ദൈനം ദിനം കണ്ട് കൊണ്ടിരിക്കുന്നത്...
ഇതില്‍ ഉമ്മു അമ്മാര്‍ ചുണ്ടി കാണിക്കുന്ന ഇസ്ലാമിക വിവാഹ സംവിധാനങ്ങളിലെ
നല്ല വശങ്ങള്‍ എത്ര കുടുമ്പങ്ങളില്‍ അല്ലെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം
മഹല്‍ കമ്മിറ്റികള്‍ മാര്‍ഗ നിര്‍ദ്ദേശമായി നല്‍ക്കുന്നു....
ഏന്ത് തെമ്മാടിത്തനം കാട്ടിയാലും വേണ്ടില്ല ....
മുല്ലാക്കക്ക് ഒരു കിഴി പണം കിട്ടിയാല്‍ മതി എന്ന അവസ്തയാണ് ......
പെണ്ണിനു കിട്ടിയ മഹര്‍ നൂറ്റി ഒന്ന് രൂപയെന്ന് ഏഴുതി
ചെറുക്കനു കൊടുക്കുന്ന സ്ത്രീ ധനത്തിന്റെ പത്ത് ശതമാനം പള്ളിക്കമ്മറ്റിക്ക്
വരുന്നുണ്ടോ എന്ന് കൃത്യമായി നോക്കുന്നുണ്ടാവും....
ചെറുക്കന്റെ കൈപിടിച്ച് പെണ്ണിന്റെ ഉപ്പ എന്റെ മകളെ ഹലാലായ ഭാര്യയാക്കി ഇണയാക്കി
തന്നിരിക്കുന്നു എന്ന് പറയുമ്പോള്‍ ഇതിനു സാക്ഷി ആവുന്ന പണ്ഡിത മുല്ലാക്കാമാര്‍
ഈ കള്ളസാക്ഷിക്കു കുട്ട് നില്‍ക്കുന്നതിനു കിട്ടുന്ന കൈമണിയുടെ അളവ് എത്രയായിരിക്കും
എന്ന് മനസ്സില്‍ സ്വപനം കാണുകയായിരിക്കും....

വിവാഹ ബന്ധങ്ങളില്‍കൂടി ഇരു കരങ്ങളും ഒന്നാകുമ്പോള്‍ ഇരു കരങ്ങളിലും വന്ന് ഭവിക്കുന്ന
മാറ്റത്തിന്റെ നല്ലതും ചീത്തയുമായവ പരസ്പരം ചര്‍ച്ച ചെയ്തു പരിഹക്കപ്പെടുന്നതിനു കഴിയാതെ
പോകുന്നതിനു കാരണം ഇരുവരും തമ്മിലുള്ള മനസുകളുടെ ഐക്യ കുറവ് തന്നെ ....
പണത്തെയും പ്രൗഡിയുടെയും പിന്നാലെ പോകുമ്പോല്‍ നഷടമാകുന്നത് കുടുമ്പമെന്ന സമ്പത്ത് തന്നെ ....
ഭര്‍ത്താവിന്റെ പണത്തിന്റെ വരവു കുറഞ്ഞാള്‍ അതില്‍ കലിതുള്ളുന്ന സ്ത്രീ തങ്ങളുടെ
വരവ് അനുസരിച്ച് ജീവിക്കാന്‍ പഠിച്ചാല്‍ തീരുന്ന പ്രശ്നങ്ങളാഅധികം ഇന്ന് കാണുന്നത് ...
വിവാഹ കഴിഞ്ഞ ഭാര്യ ഭര്‍ത്താക്കന്മാര്‍ ആറുമാസത്തിലധികം അകന്ന് കഴിയാന്‍ പാടില്ലെന്നും
നിയമങ്ങള്‍ ഒണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട് അത്തരം ഭാഗങ്ങള്‍ കൂടി മുല്ലാക്കാമാര്‍
സമൂഹത്തിനു പറഞ്ഞു മനസ്സിലാക്കി , പണത്തിന്റെ പിന്നാലെ പോകല്ലേ മക്കളെ
എന്ന് പറയാന്‍ ശ്രമിച്ചാല്‍ തെണ്ണൂറ് ശതമാനം പ്രശ്നങ്ങളും തീരും എന്ന് കരുതുന്നു...വളരെ നല്ല ചിന്തകള്‍ പങ്കു വെച്ചതിനു ആശംസകള്‍..

Kattil Abdul Nissar പറഞ്ഞു...

ഉത്ബോധനങ്ങള്‍ കൊണ്ട് കാര്യമില്ല, ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. മുസ്ലിം യുവാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
ദുരാചാരങ്ങള്‍ക്കെതിരെ അവര്‍ സജ്ജരാകണം. സ്ത്രീധനം എന്ന നാണംകെട്ട ആചാരം ഇല്ലാതാക്കണം. ഒരുപാട് പെണ്‍കുട്ടികള്‍ രക്ഷപെടാനാവാതെ കഷ്ടപ്പെടുന്നുണ്ട്. ബഹുഭാര്യത്വം എന്ന ആശയം കാലഹരണപ്പെട്ടതാണ്. ഒരു ഉത്തമ കുടുംബം എന്ന് പറയുന്നത് ഭാര്യയും, ഭര്‍ത്താവും, കുട്ടികളും, മുത്തശ്ശനും, മുത്തശ്ശിയും ഒക്കെ അടങ്ങുന്നതാണ്. അതിനപ്പുറത്തേക്ക് ചിന്തകളെ പോകാന്‍ അനുവദിക്കരുത്.- ആശംസകള്‍

Abdulkader kodungallur പറഞ്ഞു...

ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു . ഉള്ളടക്കത്തെ അതിലേറെ മാനിക്കുന്നു . പക്ഷേ ലേഖനത്തിനു ചാരുത കൈവരണമെങ്കില്‍ ഉമ്മു അമ്മാര്‍ ഇനിയും ഒരുപാട് ഗൃഹ പാഠം ചെയ്യേണ്ടിയിരിക്കുന്നു . വായനയുടെ മുമ്പോട്ടുള്ള പ്രയാണത്തിനു അക്ഷരത്തെറ്റുകളുടെ അതിപ്രസരവും അശ്രദ്ധയും തടസ്സമാകുന്നു . കൂടുതല്‍ വായിക്കുക .എഴുത്ത് നന്നാവും .ഭാവുകങ്ങള്‍

Absar Mohamed പറഞ്ഞു...

വളരെ പ്രസക്തമായ ലേഖനം.

സിനിമയിലെയും സീരിയലുകളിലെയും ജീവിതങ്ങള്‍ കണ്ടു ഇതാണ് ജീവിതം എന്ന് കരുതുന്ന ഒരുപാട പേര്‍ ഇന്നുണ്ട്. യാധാര്ത്യങ്ങളും സ്വപ്നങ്ങളും തമ്മില്‍ ഉള്ള അന്തരം മനസ്സിലാക്കാതെ കുടുംബ ജീവിതത്തില്‍ ഒരിക്കലും മുനോട്ട് പോകാന്‍ കഴിയില്ല.

ആശംസകള്‍...

സുബൈദ പറഞ്ഞു...

ഉമ്മു അമ്മാര്‍
താങ്കളുടെ ഈ പ്രസ്താവന ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നു.
"ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി സമൂഹം മുന്നോട്ടുവെക്കുന്നില്ല. അപ്പോള്‍ സ്ത്രീ, അവള്‍ എത്ര കണ്ണീരു കുടിച്ചാലും അവള്‍ സ്ത്രീയാണെന്ന കാരണംകൊണ്ട്മാത്രം നിന്ദിക്കപ്പെടുകയും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതല്ലേ യാതാര്‍ത്ഥ്യം."
ഈ പ്രസ്താവന സമാന്യവല്‍കരണം മാത്രമേ ആവൂ.
ഇസ്ലാമിക ശരീഅത് പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാന്‍ ഒരു മാര്‍ഗ്ഗമേ (ത്വലാഖ്) അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്ക് രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട് (ഫസ്ഖ്, ഖുല്‍അ) പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യുമ്പോള്‍ അയാള്‍ അവള്‍ക്ക് വിവാഹമൂല്യമായി എത്ര വലിയ മഹര്‍ നല്‍കിയാലും തിരിച്ചു വാങ്ങാന്‍ അവകാശമില്ല. എന്നാല്‍ സ്ത്രീ പുരുഷനെ വിവാഹമോചനം നനത്തുമ്പോള്‍ (ഫസ്ഖ്) വിവാഹമൂല്യം തിരിച്ചു നല്‍കേണ്ടതില്ല. എന്നാല്‍ (ഖുല്‍അ) അങ്ങനെയല്ല വിവാഹമൂല്യം പുരുഷന് തിരിച്ചു നല്‍കണം എന്ന നിബന്ധനയുന്ടെന്നു മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീക്ക് പുരുഷനുമൊത്ത് വിവാഹജീവിതം മുന്നോട്ട് പോവില്ല എന്ന് ബോധ്യപ്പെട്ടാല്‍ (അതിനുള്ള രീതിശാസ്ത്രം വിശുദ്ധഖുര്‍ആന്‍ വിശദമാക്കുന്നുണ്ട്)അയാളെ വിവാഹമോചനം ചെയ്യാന്‍ അവകാശം ഇസ്ലാം സ്ത്രീക്ക്‌ നല്‍കുന്നുണ്ട്.

ഉമ്മു അമ്മാര്‍ പറഞ്ഞു...

സത്യം പറയാലോ ഇതിലെ അക്ഷര തെറ്റ് കണ്ടു പിടിക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചു പക്ഷെ എനിക്കെന്തോ കഴിയുന്നില്ല ആരെങ്കിലും ഒന്ന് സഹായിക്കൂ...........

Absar Mohamed പറഞ്ഞു...

ഒരുമിച്ചുപോകാന്‍ കഴിയില്ല എന്നുവരുംബോള്‍ 'സ്ത്രീധനം' എന്നപേരില്‍ കേസുകൊടുത്ത് ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ പ്രായമായ മാതാപിതാക്കളേയും കോടതിയില്‍ കയറ്റി നിയമത്തിന്റെ ആനുകൂല്യത്തെ ദുര്‍വിനിമയം നടത്തുന്ന എന്ത്രയോപേര്‍ നമ്മുടെ മുന്നില്‍ ഉദാഹരണമായിട്ടുണ്ട്.

തിരിച്ചിലാന്റെ ഈ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഉമ്മു അമ്മാര്‍ പറഞ്ഞു...

സഹോദരി സുബൈദ :ഞാന്‍ പറഞ്ഞത്‌ സമൂഹത്തില്‍ കാണുന്നില്ല എന്നാണു ഇസ്‌ലാമില്‍ ഇല്ല എന്നല്ല ഇസ്‌ലാമില്‍ ഉണ്ട് എന്നത് അറിയാം .. ഇസ്ലാമിലെ നിയമങ്ങള്‍ സ്ത്രീ പക്ഷത്തുള്ള ഫസ്ഖ്, ഖുല്‍അ നമ്മുടെ നാട്ടില്‍ അധികമായി നടക്കുന്നില്ല അതിനു പകരം പലരും കോടതികള്‍ കയറി ഇറങ്ങുന്നു..

പക്ഷെ അത് അത്ര എളുപ്പമാണോ ? ആ നിയമം അതിന്റെ അടിസ്ഥാനത്തില്‍ നടക്കണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുക്കും.. പുരുഷന്റെ കാര്യത്തില്‍ അങ്ങിനെ ആരും കോടതിയെ സമീപിക്കുന്നതൊന്നും അധികം കാണുന്നില്ല പെണ്ണിനെ വേണ്ടെന്നു തോന്നിയാല്‍ ഒരായ്ച്ക്കുള്ളില്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കുന്നു .. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു വരനെ കാണാതാകുമ്പോള്‍ അന്വേഷിച്ചു പോയാലായിരിക്കും മനസ്സിലാകുക അവനു അവളെ വേണ്ട എന്ന കാര്യം ചിലപ്പോള്‍ അവളുടെ ഒക്കത്ത് ഒരു കൈകുഞ്ഞും കാണും..കൂടാതെ അപ്പോള്‍ മാത്രംമാകും അറിയുക അവനു വേറെ ഭാര്യയും കുട്ടിയും ഉള്ള കാര്യവും..

പക്ഷെ പുരുഷന്റെ ത്വലാഖ് അത് നമ്മുടെ നാട്ടില്‍ പെട്ടെന്ന് നടക്കുന്നു ........
ഇതല്ലേ നമ്മുടെ നാട്ടില്‍ അധികവും നടക്കുന്നത്... വെറും നിയമങ്ങള്‍ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല .

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നല്ല ചിന്തകള്‍ .......സമകാലീന പ്രശ്നം തന്നെയാണ് ..കുടുംബ ജീവിത ത്തിലേക്ക് ഇനിയും എത്താത്ത ...എന്നെ പോലുള്ളവര്‍ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്താണ്
അച്ഛനമ്മമാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല .അതു കൊണ്ട് തന്നെ കുട്ടികളെ ഓര്‍ത്തെങ്കിലും കുടുംബത്തിലെ സമാധാനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.തീര്‍ച്ചയായും അനുഭവം കൊണ്ട് ഞാന്‍ ഇതിനെ നൂറു ശതമാനം
അംഗീകരിക്കുന്നു ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല ചിന്തകള്‍..

TPShukooR പറഞ്ഞു...

>>>>>>>>സ്ത്രീ എന്നവ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് മതം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും നമുക്ക്‌ മനസ്സിലാകണമെങ്കില്‍ ഇസ്‌ലാമീകമായ മായ കാഴ്ച്ചപ്പാട് നിയമങ്ങളും ഈലോകത്ത് നിലവില്‍ വരുന്നതിനു മുന്‍പ്‌ അതായത്‌ ഖുര്‍ആനിക നിയമങ്ങള്‍ ഈ ലോകത്ത്ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.<<<<<<

ഈ വരികള്‍ മനസ്സിലായില്ല.
ലേഖനം മൊത്തത്തില്‍ നന്നായിട്ടുണ്ട്. പക്ഷെ തലക്കെട്ട്‌ ചില സ്ത്രീ പക്ഷ ചിന്തകള്‍ എന്നതിന് പകരം ഇസ്ലാമിലെ സ്ത്രീപക്ഷ ചിന്തകള്‍ എന്നാക്കാമായിരുന്നു.

ആശംസകള്‍.

ഉമ്മു അമ്മാര്‍ പറഞ്ഞു...

സഹോദരന്‍ ശുകൂര്‍: ജാഹിലിയ്യാ കാലത്ത് സ്ത്രീകളോടുള്ള സമീപനം എന്നേ ഞാന്‍ ഉദെശിചുള്ളൂ

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

നല്ല ലേഖനം

കൊമ്പന്‍ പറഞ്ഞു...

ശക്തമായ ലേഖനം ഇതില്‍ പറഞ്ഞ പോലെ ഒക്കെ ജീവിക്കുക ആണെങ്കില്‍ ഈ സമൂഹം എന്ന് നന്നായേനെ

വര്‍ഷിണി* വിനോദിനി പറഞ്ഞു...

അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്ന ലേഖനം..!
സമൂഹം...കുടുംബം..കെട്ടുപിണഞ്ഞ് കിടക്കുന്ന ബന്ധങ്ങള്‍....
നല്ലതും കെട്ടതും വേര്‍ത്തിരിച്ചെടുക്കാന്‍ പാട് തന്നെ...അതല്ലേ നമ്മള്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതം, അല്ലേ..?

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

മതഗ്രന്ഥങ്ങളില്‍ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, അതിനെ ചൂഷണം ചെയ്യുകയും കൂടി ചെയ്യുന്നു ഇന്നത്തെ സമൂഹം!!

ManzoorAluvila പറഞ്ഞു...

കുടുംബബന്ധങ്ങൽ കൂടുതൽ കരുതലോടെ നിലനിർത്തണമെന്ന ആശയം ഉൾക്കൊള്ളുന്ന ഈ ലേഖനം..നന്നായ് എഴുതി അഭിനന്ദനങ്ങൾ

സുബൈദ പറഞ്ഞു...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ

ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......


ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക

Akbar പറഞ്ഞു...

കുടുംബ ബന്ധങ്ങളുടെ ദൃഢത ക്രമേണ ഇല്ലാതാവുകയും വേര്‍പിരിയുകയും എല്ലാവരും സ്വന്തത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ഉമ്മു അമ്മാറിന്റെ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. കുടുംബത്തില്‍ സമാധാനം തകര്‍ത്ത് മദ്യത്തിനും മറ്റും അടിമപ്പെടുന്നവരെ പറ്റിയുള്ള നിരീക്ഷണം തീര്‍ത്തും ശരിയാണ്. മനുഷ്യ പക്ഷത്തു നിന്നുള്ള ചിന്തകള്‍.

Haneefa Mohammed പറഞ്ഞു...

ലേഖനം നന്നായി.ഖുര്‍ആനില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തിരിക്കുന്നത് കുടുമ്പത്തെ ക്കുറിച്ചാണ് എന്നാ പ്രസ്താവന ശരിയാണോ? എനിക്ക് സംശയമുണ്ട്‌

ഇസ്മയില്‍ അത്തോളി പറഞ്ഞു...

വിഷയം എന്നും കാലികം തന്നെ.അവതരണം കൊണ്ട് മധുര മിട്ടായി പോലെ ഹൃദ്യം.........മനാസ്സില്‍ കയറുന്ന ഭാഷയിലുള്ള എഴുത്തിനു ഒരു കൊട് കൈ എന്റെ വക....ആശംസകള്‍ ........

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ലേഖനവും ചര്‍ച്ചയും വായിച്ചു. മാറ്റത്തിന്റെ കൊടുങ്കാറ്റ് പോയിട്ട് ഒരിളം കാറ്റ് പോലും സമൂഹത്തില്‍ വീശുന്നില്ലല്ലോ എന്നോര്‍ത്ത് പോയത്‌ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തു വിട്ട കണക്കുകളാണ്. ഒരു സമൂഹം ചീത്തയാവാന്‍ സ്വയം തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍! :(

Jenith Kachappilly പറഞ്ഞു...

Kaalikamaya post. Inganeyulla postukal athyavashyam thanne :)

Regards
http://jenithakavisheshangal.blogspot.com/

Mohiyudheen MP പറഞ്ഞു...

തീര്‍ച്ചയായും ഇത്‌ എല്ലാവരും വായിക്കേണ്‌ട്‌ ഒരു ലേഖനമാണ്‌, എല്ലാവര്‍ക്കുമറിയുന്ന വിഷയമാണെങ്കിലും ഇത്തരത്തില്‍ ലേഖനങ്ങളിലൂടെയുള്ള ഒാര്‍മ്മപ്പെടുത്തലുകള്‍ തീര്‍ച്ചയായും മനുഷ്യമനസ്സുകളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാന്‍ ഉപകരിക്കും. ഞാന്‍ മനസ്സിരുത്തി തന്നെ വായിച്ചു. ഇഷ്ടപ്പെട്ടു. എല്ലാവിധ അഭിനന്ദനങ്ങളും. ആശംസകളോടെ

Jagadees പറഞ്ഞു...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. ഒരു വശത്ത് സിനിമയും പരസ്യവും മാധ്യങ്ങളുമുപയോഗിച്ച് ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കടുത്തനിയമവും ശിക്ഷയും കൊണ്ടുവരുന്നതില്‍ എന്താണ് കാര്യം. സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി മാധ്യമങ്ങളിലൂടെ സിനിമയിലൂടേയും പ്രചരിപ്പിക്കുന്നടത്തോളം കാലം ഈ ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

ടെലിവിഷന്‍ ഓഫ് ചെയ്യുക. ഗുണത്തേക്കാളേറെ ദോഷമാണ് അത് ചെയ്യുന്നത്.

Pheonix പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pheonix പറഞ്ഞു...

എല്ലാം സ്ത്രീപക്ഷത്തു നിന്നു കൊണ്ട് മാത്രം നോക്കിക്കാണുന്ന നിങ്ങളുടെ ചിന്തകളോടുള്ള വിയൊജിപ്പ് ഇവിടെ കുറിക്കുന്നു. പുരുഷന്‍ മാത്രമാണ്‌ എല്ലാ പ്രശ്നത്തിന്റെയും കാരണം എന്ന മട്ടിലുള്ള നിലപാടാണ്‌ നിങ്ങളുടെത്. കാടടച്ചു വെടിവെക്കല്ലേ..

Pheonix പറഞ്ഞു...

Sorry for repeating number of comments (deleted)as the net traffic snag occured to my connection.

Manoj മനോജ് പറഞ്ഞു...

ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപും ലോകത്ത് സ്ത്രീകൾക്ക് മാന്യമായ പദവി തന്നെയായിരുന്നു ലഭിച്ചിരുന്നത്. സ്ത്രീ കേന്ദ്രീകൃതമായ സമൂഹങ്ങളും ഉണ്ടായിരുന്നു എന്ന് ചരിത്രം.

പുരോഹിത വർഗ്ഗങ്ങൾ തങ്ങളുടെ ഇഷ്ടങ്ങൾ നടപ്പിലാക്കുവാൻ തുനിഞ്ഞിറങ്ങിയതിന്റെ ബാക്കിപത്രങ്ങളാണു സ്ത്രീകളെ പുരുഷന്റെ കീഴിൽ കഴിയണമെന്ന അവസ്ഥയിൽ എത്തിച്ചെത്. അതിനെതിരെ ഉയർന്നുവന്ന പുതു മതങ്ങളും ഒടുവിൽ ചെന്നെത്തുന്നത് സ്ത്രീകളുടെ അടിമത്തത്തിൽ തന്നെയാണു.

ഇതിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ സ്ത്രീകൾ തന്നെ ശക്തമായി മുന്നോട്ട് വരണം. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്ത് സ്ത്രീകൾ ശക്തരായി ഉണ്ടായിട്ടും സ്ത്രീ സംവരണ ബിൽ പാസ്സാക്കുവാനുള്ള പെടാപാട് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളുടെ ഒരു ഉദാഹരണം മാത്രമാണു.

..naj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
..naj പറഞ്ഞു...

സ്ത്രീ പക്ഷം !! at any case, there are women involved ! So.....

പ്രണയം ഇല്ലാതിടതൊക്കെ വിവാഹ മോചനം സംഭവിക്കുന്നു.

സിംപ്ടം സ്പ്രെഡ്, ഹോള്‍ ബോഡി സ്കാനിംഗ് required ! ഐ മീന്‍ "ഓണ്‍ സൊസൈറ്റി"

(saBEen* കാവതിയോടന്‍) പറഞ്ഞു...

നന്നായി എഴുതി എന്ന് ആമുഖമായി ഓര്‍മ്മപെടുത്തുന്നു.ഇനിയുംഎഴുതും എന്ന പ്രതീക്ഷയില്‍ ....

Shaleer Ali പറഞ്ഞു...

ഭൂമിയില്‍ ഒരു വിവാഹ മോചനം നടക്കുമ്പോള്‍ അല്ലാഹുവിന്‍റെ സിംഹാസനം വിറക്കുന്നു.. എന്നാണു നബി വചനം ..ലേഖനം എല്ലാ കുടുംബങ്ങളും വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും തന്നെ ... ഇതൊരു സ്ത്രീപക്ഷ ചിന്ത എന്നതാണെങ്കില്‍ കൂടി കുടുംബത്തിന്‍റെ ആടിയുലചിലുകളില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചു തന്നെയാണ് ബന്ധം കൈവിട്ടു പോവാതിരിക്കാന്‍ ശ്രമിക്കേണ്ടത് ... അവര്‍ക്കിടയില്‍ വരുന്ന സ്വര ചേര്ച്ചയില്ലായ്മയില്‍ രണ്ടു പേര്‍ക്കും തുല്യ പങ്കു തന്നെയുണ്ടാവും..തമ്മില്‍ മനസ്സിലാക്കി പരസ്പരം കുറ്റപ്പെടുത്താതെ സഹിച്ചും ക്ഷമിച്ചും സന്തോഷത്തോടെ ജീവിക്കാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ കഴിയട്ടെ ...ആശംസകള്‍

ബഷീർ പറഞ്ഞു...

ചില സ്ത്രീപക്ഷ ചിന്തകള്‍ !!
അതാണ്‌ ലേഖനത്തിന്റെ ന്യൂനത... ബാക്കി കൊള്ളാം

nanmandan പറഞ്ഞു...

നന്നായിരിക്കുന്നു നല്ല ചിന്തകള്‍..

മിന്നു ഇക്ബാല്‍ പറഞ്ഞു...

വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കണേ ..
തീര്‍ച്ചയായും നമ്മുടെ നാഥന്‍ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കും (ഇന്ഷാ അല്ലാഹ് )
നന്നായിരിക്കുന്നു ...
ആശംസകള്‍ !