എന്തായിരിക്കും നമ്മളിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഭൂതിയുടെ രഹസ്യം..? പൊള്ളുന്ന ചൂടിലും ഹൃദയം കുളിര്‍ക്കാന്‍ കാരണമാകുന്ന ശക്തി എന്തായിരിക്കും. സ്വയം മറന്നു നിന്നുപോകുന്ന ഏത് ദിവ്യ സ്രോതസ്സാണ് നമ്മെ പിടിച്ചു നിര്‍ത്തുന്നത്....?
ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍ നിന്നും മധുരമുള്ള ഒരു ഗാനം നമ്മുടെ കര്‍ണ്ണ പുടങ്ങളെ തഴുകി തലോടി കടന്നു പോകുന്നില്ലേ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...ലബ്ബൈക ലാ ശരീക്കലക്ക ലബ്ബൈക്ക് ...
ഹറമിന്റെ പരിസരത്തെല്ലാം ഹാജിമാരുടെ ലബ്ബൈക നാദം. അവര്‍ ഹൃദയത്തില്‍ തട്ടി വിളിക്കുന്ന ലബ്ബൈക്ക നാദങ്ങള്‍ അപ്പുറത്ത് മക്കയെ പൊതിഞ്ഞു നില്ക്കുന്ന പര്‍വ്വതങ്ങളും ഏറ്റു ചൊല്ലുന്നു.
ഭക്തിയുടെ നിറവില്‍ ഓരോ ഹാജിമാരുടെ മുഖത്തും ദര്‍ശിക്കാം പാപക്കറ കഴുകി കളഞ്ഞതിന്റെ ആത്മ സംതൃപ്തി ..ഇളം പൈതലിന്റെ നിഷ്ക്കളങ്കത ആമുഖങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ...
ലോക രക്ഷിതാവായ അല്ലാഹുവേ നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്കിയിരിക്കുന്നു. പരിശുദ്ധ ഹജ്ജു കര്‍മ്മത്തിനായി ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നും വന്നെത്തിയവര്‍. വിവിധ നിറവും ഭാഷയും സംക്കാരവും വേ ഷങ്ങളും ശാരീരിക പ്രകൃതിയും ഉള്ളവര്‍, കാടും മലയും കടലും മരുഭൂമിയും താണ്ടി അറഫാ മൈതാനിയിലും മീനാ താഴ്വരയിലും ഒരേ വേഷത്തില്‍ ഒരു മിച്ചു കൂടുന്നു. ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കുവാന്. അവരുടെ ചുണ്ടില്‍ ഒരേ ഒരു മന്ത്രം മാത്രം "ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ഇബ്രാഹിം നബിയുടെയും മകന് ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഹജ്ജു . ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറെ വിധേയനായ പ്രവാചകനായിരുന്നു ഇബ്രാഹിം നബി. സ്വന്തം മകനായ ഇസ്മായിലിനെ ബലി കൊടുക്കാന്‍ കല്പിക്കപ്പെട്ട ഇബ്രാഹിന്റെയും, ദൈവിക കല്‍പ്പന നിറവേറ്റാന്‍ പിതാവിന്റെ മുന്നില്‍ പ്രകോപിതനാവാതെ നിര്‍ഭയനായി ബലി ക്കല്ലില്‍ തവെച്ചു കൊടുത്ത മകന് ഇസ്മായീല്ന്റെയും, ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്, വിജനമായ മരുഭൂമിയിലൂടെ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ ഹാജറാ ബീവിയുടെയും ത്യാഗ സ്മരണകള്‍ക്ക് മുമ്പില്‍ വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു.ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന് ഈരടികള്‍ ഏറ്റു ചൊല്ലി മുന്നേറുന്നു..
ഇബ്രാഹീം നബി (അ).ഇസ്മായീല്‍ ,ഹാജറ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവ ബഹുലമായ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും പ്രകാശ കിരണങ്ങള്‍ നമ്മിലെക്കാവാഹിച്ചു നമുക്ക് ബലി പെരുന്നാളിനെ വരവേല്‍ക്കാം ..
മോക്ഷ വഴിതന്‍ ദിക്ക് തേടും
സാര്ത്ത വാഹക സംഘമേ..
കേള്‍ക്കുന്നുവോ നിങ്ങള്‍
ഈണത്തില്‍ പാടും രാക്കിളി തന്
മന്ത്രമൊഴികള്‍ ...
അറിയുന്നുവോ നിങ്ങള്‍
മക്കത്തെ പള്ളിമിനാരങ്ങള്‍
തഴുകിയെത്തുമാ കാറ്റില്‍
പരക്കും പരിമളം .. ..ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ദൈവ ഭക്തിയിലലയടിക്കും
മന്ത്രധ്വനികളാല് മുഖരിതം
ശാന്തിതന്‍ വെള്ളരിപ്രാവുകള്‍
പാറിപ്പറക്കുമാ പരിസരം..
പാരില്‍ വിശുദ്ധ ഗേഹമാം പുണ്യ -
ഹറമില്‍ മാത്രമീ അനുഗ്രഹം ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ദാഹ ജലത്തിനായി ഹാജറ
നെട്ടോട്ട മോടവെ കുഞ്ഞിന്റെ -
കാലടിപ്പാടില് നിന്നുറവയായി..
ഉരവം കൊണ്ടൊരാ സംസം ..
ദൈവത്തിന് കാരുണ്യ ഹസ്തമായി ..
കാലം മറക്കാത്ത ധന്യ സ്മ്രതികളില്‍..
നിറഞ്ഞു തുളുമ്പുന്നു പുണ്യ തീര്‍ത്ഥമായി ..
സഫാ -മര്‍വ മലകള്‍ തന് താഴ്വാരത്ത്..
മധുര സ്മ്ര്തികള് തന് ഭക്തി നിറയുന്നു
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള് ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ഈദുല്‍ -അദ്ഹ തന് സന്ദേശ ഗീതം
ശാന്തി- സമാധാന തൌഹീദിനീണം
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
47 അഭിപ്രായങ്ങൾ:
ഹജ്ജിന്റെ വേളയില്‍ ഒരുക്കിയ സംസം വെള്ളം പോലൊരു പോസ്റ്റ്..
അതിന്റെ കുളിര്‍മയും തെളിമയും ആവോളം അനുഭവിക്കാന്‍ കഴിഞ്ഞു...
ആ ജനസാഗരത്തിലലിഞ്ഞ ദിനരാത്രങ്ങള്‍ ഒരിക്കല്‍ക്കൂടെ ഇതാ കണ്‍മുന്നിലെത്തുന്നു..
ummu,u did a good job.
All the best.
മനസ്സിനെ വളരെ ആഴമുള്ള ഭക്തിയുടെ കൊടുമുടിയിലേക്ക് ആനയിക്കുന്ന പോസ്റ്റ്..വല്ലാത്ത ഗദ്ഗദത്തോടെ ആണ് വായിച്ചത്...ആശംസകള്‍..
ഹജ്ജിന്റെ പുണ്യം തേടി ലോകത്തിന്റെ നാനാദിക്കിൽ നിന്നുമെത്തിയ ലക്ഷക്കണക്കിനു ഹാജിമാർക്കും അവരോട് മനസ്സുകൊണ്ട് ഒന്നായ ജനകോടികൾക്കുമൊപ്പം ഞാനും എന്റെ മനസ്സും പ്രാർത്ഥനയോടെ ലയിച്ചു ചേരുന്നു.
നല്ല പോസ്റ്റ് ഉമ്മു അമ്മാര്‍... ആ വിശുദ്ദ ഭൂമിയിലേക്ക് മനസ്സൊന്ന് സഞ്ചരിച്ചു. ഈ കൊല്ലവും ആ ജനക്കൂട്ടത്തിനിടയില്‍ എന്റെ ഉപ്പയും ഉമ്മയും കാണും (ഇ.അ). ക്ഷീണവും, അസുഖങ്ങളും മറന്ന് അവര്‍ ആ ത്യാഗത്തിന്റെ ആരാധനയില്‍ പങ്കുചേരും.
ബലിപെരുന്നാള്‍ ആശംസകള്‍
ആ പുണ്യ ഭൂമി നമ്മെ മാടി വിളിക്കുന്നു ,ഈ മരുഭൂമിയില്‍ അനുഗ്രഹങ്ങളുടെ ഉറവ പൊട്ടും ,ഹൃദയം നിറഞ്ഞ ദാഹത്തോടെ ഒരു കുഞ്ഞു വിരല്‍ നിലത്തു തൊട്ടാല്‍ ...നന്ദി ഉമ്മു അമ്മാര്‍ ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ഭക്തി സാന്ദ്രമായ പോസ്റ്റ്... നന്നായിട്ടുണ്ട്..
ബലി പെരുന്നാള്‍ ആശംസകള്‍..
(പ്രാര്‍ഥനകളില്‍ ഈയുള്ളവനെ കൂടി ഉള്‍പെടുത്തുക...)
പാപ പുണ്യങ്ങള്‍ തിരിച്ചു അറിഞ്ഞു ഒരു പുതിയ ജീവിതത്തിനു അടിത്തറ എകാന്‍ ഓരോ ബലി പ്പെരുന്നാളും മനുഷ്യനെ ഓര്‍മിപ്പിക്കുന്നു...
അല്പ സമയം പ്രാര്‍ഥിച്ച പ്രതീതി കിട്ടി ഉമ്മുവിന്റെ പോസ്റ്റ്വായിച്ചപ്പോള്.....
എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍...
പെരുന്നാളാശംസകൾ....
അറിയുന്നുവോ നിങ്ങള്‍
മക്കത്തെ പള്ളിമിനാരങ്ങള്‍
തഴുകിയെത്തുമാ കാറ്റില്‍
പരക്കും പരിമളം .. ..
ഉമ്മു അമ്മാര്‍ ..
മനോഹരം.. ഭക്തിയുടെ പരിമളം പരത്തുന്ന വരികള്‍ . എല്ലാ അധരങ്ങളും, ഹൃദയങ്ങളും ഏറ്റു ചൊല്ലുന്നു .. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്..
Aathmeeyatha niranju nilkkunna post!! Vaayichu kazhinjappol oru dhyanam koodiya feel. Purame enikku kurachu puthiya arivukalumaayi... :)
Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post undayirunnu. Vaayichu kanum ennu vishwasikkunnu)
നല്ല പോസ്റ്റ്.
ലോകം മുഴുവൻ നന്മയും ശാന്തിയും ഉണ്ടാകട്ടെ!
ബലിപെരുന്നാള്‍ ആശംസകള്‍!!
"ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക്
ആശംസകള്‍
പെരുന്നാള്‍ ആശംസകളും
പ്രാര്‍ത്ഥനയില്‍ നിറഞ്ഞ നല്ല പോസ്റ്റ്...
ബലിപ്പെരുന്നാള്‍ ആശംസകള്‍...!
നല്ല പോസ്റ്റ്..എല്ലാവര്ക്കും എന്റെ പെരുന്നാളാശംസകള്‍..
എന്റെ ബലിപെരുന്നാള്‍ ആശംസകള്‍
ഉമ്മു അമ്മാര്‍ , സാന്ദര്‍ഭികമായി വളരെ നന്നായി ഈ പോസ്റ്റ്. നാട്ടിലിരിക്കുന്നവരുടെ ചുണ്ടിലും "ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...ലബ്ബൈക ലാ ശരീക്കലക്ക ലബ്ബൈക്ക് ..." എന്നാ ധ്വനി ഒരു മൂളലായി വരട്ടെ. ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും സ്മരണ എല്ലാവരിലും ഉണ്ടാകട്ടെ. ഒപ്പം ധാരാളം അറിവുകളും. (ഹജ്ജിനായി മക്കയിലെത്തിയവരുടെ മുഖത്ത് ഹജ്ജിനു മുമ്പായി തന്നെ, "ദര്‍ശിക്കാം പാപക്കറ കഴുകി കളഞ്ഞതിന്റെ ആത്മ സംതൃപ്തി" എന്ന് വായിച്ചപ്പോള്‍ ഒരു അസ്വസ്ഥത തോന്നാതെയല്ല. )
ബക്രീദ് ആശംസകള്‍ നേരത്തെ അറിയിക്കുന്നു.
ദൈവിക സമര്‍പ്പണത്തിന്റെ സമൂര്‍ത്ത പ്രണയ സാക്ഷാല്‍ക്കാരം.അവിടെ വര്‍ണ വൈവിധ്യങ്ങലില്ല .ഉച്ചനീചത്വങ്ങളില്ല. ഒരേ വസ്ത്രത്തില്‍ ഒരു ശരീരവും ഒരാത്മാവുമായി ദിവ്യ വിളിക്ക് ഉത്തരം നല്കിയ മനുഷ്യര്‍ മാത്രം.ഭൂമിയില്‍ മനുഷ്യരെല്ലാം ഇതുപോലെയെന്നു കാണിച്ചു കൊടുക്കുന്ന ഏകാത്മ പ്രതീക ദിവ്യ വിളംബരം.
പ്രിയ ഉമ്മു അമ്മാര്‍ ...ഇങ്ങിനെ ഒരു പോസ്റ്റു കാലികമായിത്തന്നെ,വളരെ ഭംഗിയായി വരച്ചിട്ടതിനു ഒരായിരം അഭിനന്ദനങ്ങള്‍ !
പ്രാര്‍ത്ഥനാ നിര്‍ഭരമായ പോസ്റ്റ്.
എന്റെ ബലിപെരുന്നാള്‍ ആശംസകള്‍
നന്മയുടെ, വെളിച്ചത്തിന്റെ, ഭക്തിയുടെ അലയൊലികൾ വരികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നു.
ഹജ്ജ് മബ്റൂർ...
ബലിപെരുന്നാൾ ആശംസകൾ!
ബലിപ്പെരുന്നാള്‍ ആശംസകള്‍ ..
പ്രാര്‍ത്ഥന നിറഞ്ഞ ഒരു നല്ല പോസ്റ്റ്...
എല്ലാവര്ക്കും എന്റെയും ബലിപെരുന്നാള്‍ ആശംസകള്‍.
പോസ്റ്റ് ഇഷ്ടപ്പെട്ടു.
എല്ലാര്ക്കും എന്റെയും പെരുന്നാള്‍ ആശംസകള്‍
ദൈവത്തിന്റെ പ്രീതി മാത്രം കാംഷിച്ചു ഹജ്ജിനെത്തിയ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതു ലക്ഷതിലതികം വിശ്വസികളോടൊപ്പം എന്റെ മനസ്സും പ്രാര്‍ത്ഥനയില്‍ കഴിയുന്നു...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
നല്ല പോസ്റ്റ് ഉമ്മു അമ്മാറിനു നന്ദി
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ബലി പെരുന്നാള്‍ ആശംസകള്‍..
ഇഷ്ടായി ട്ടൊ ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷം..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
എന്റേം ബലിപെരുന്നാള്‍ ആശംസകള്‍.
ദൈവ ഭക്തിയിലലയടിക്കും
മന്ത്രധ്വനികളാല് മുഖരിതം
ശാന്തിതന്‍ വെള്ളരിപ്രാവുകള്‍
പാറിപ്പറക്കുമാ പരിസരം..
പാരില്‍ വിശുദ്ധ ഗേഹമാം പുണ്യ -
ഹറമില്‍ മാത്രമീ അനുഗ്രഹം ..
ത്യാഗസ്മരണകളുടെ നിറവില്‍ വീണ്ടും ഒരു ബലി പെരുന്നാള്‍. അവസരോചിതമായ പോസ്റ്റ്. ബലിപെരുന്നാള്‍ ആശംസകള്‍
ബലി പെരുന്നാള്‍ ആശംസകള്‍.
മ്യാന്മറില് ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന് ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന് തന്നെയാവട്ടെ.
തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.
കോടാനകോടി ജനങ്ങളില്‍ നിന്നും ഉയരുന്ന മന്ത്രം
"ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് .."
മക്കയും മദിനയും ഹാജിമാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
പെരുന്നാള്‍ ആശംസകളോടെ..
ഭക്തിസാന്ദ്രമായൊരു വിവരണം.. മനസ്സിനെ മറ്റൊരു തലത്തിലേക്ക് നയിച്ചു..നന്ദി.. ഈദാശംസകള്‍...
പ്രാര്‍ത്ഥനാ നിര്‍ഭരമായ പോസ്റ്റ്.
എന്റെയും ബലിപെരുന്നാള്‍ ആശംസകള്‍... :)
ബലിപെരുന്നാള്‍ ആശംസകള്‍...
പെരുന്നാളാശംസകൾ....
നല്ലൊരു ലേഖനം.കാലികപ്രാധാന്യമുള്ള വിഷയം.നല്ല വിവരണം.
ദൈവത്തിനു പ്രതീകങ്ങള്‍[വിഗ്രഹങ്ങള്‍-അടയാളങ്ങള്‍] സങ്കല്‍പ്പിച്ച് അതിനു ചുറ്റും പ്രദക്ഷിണം ചെയ്യലും അവിടെ ബലിയും പൂജയും മറ്റും നടത്തലുമാണ് സാമാന്യമായ അര്‍ഥത്തില്‍ വിഗ്രഹാരാധന എന്നു പറയുന്നത്.പ്രതിഷ്ഠിച്ച കല്ലോ വ്ഗ്രഹമോ ആണു ദൈവം എന്നാരും കരുതാറില്ല. ആ പ്രതീകത്തിലൂടെ ദൈവത്തിന്റെ ചൈതന്യത്തെ ആരാധിക്കുകയാണു ചെയ്യുന്നത് എല്ലാവരും. ഇതു വിഗ്രഹാരാധനയല്ലെങ്കില്‍ ഹജ്ജില്‍ നടക്കുന്ന കര്‍മ്മങ്ങള്‍ പിന്നെ എന്താണെന്നു വിശദമാക്കുക. പഴനിയിലും കൊടുങ്ങല്ലൂരിലും നടക്കുന്ന എല്ലാ കാര്യങ്ങളും മക്കയിലും നടക്കുന്നു.
kollam
ത്യാഗോജ്ജല ജീവിതങ്ങളുടെ ഓര്‍മ്മയില്‍.. എന്റെയും കുടുംബത്തെയും പെരുന്നാളാശംസകള്‍.
ഭക്തിയുടെ നിലാവ് പകര്‍ന്ന ഒരു പോസ്റ്റ് ... ഒരായിരം നന്ദി ... വീണ്ടും വരാം .. സസ്നേഹം ..
കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം ......
ത്യാഗസ്മരണകളുടെ നിറവില്‍ വീണ്ടും ഒരു ബലി പെരുന്നാള്‍. ബലിപെരുന്നാള്‍ ആശംസകള്‍
ഹജ്ജ്, ചരിത്രത്തിനെ കുറിച്ചുള്ള സ്മരണയല്ല ! തിന്മക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന സൃഷ്ടാവിന്റെ പാതയിലേക്കുള്ള യാത്രയാണത് !
മനുഷ്യനെ വിഭജിച്ച ഭൌതിക-പൌരോഹിത്യ-ചൂഷണ ദര്ശനങ്ങല്ക്കെതിരെ യുഗങ്ങളിലൂടെയുള്ള അതിന്റെ പ്രയാണത്തില്‍, പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ "കൈമോശം" വന്നത് എന്തായിരിക്കണം !??
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ നന്ദി ഒത്തിരി നന്ദി... അപ്പൊ പുതിയ പോസ്റ്റില്‍ കാണ്ട് അഭിപ്രായം അറിയിക്കില്ലേ
ഇപ്പോഴാണ് വായിക്കുന്നത് വളരെ നല്ല പോസ്റ്റ്
ആശംസകള്‍ ഉമ്മു അമ്മാര്‍
ഇപ്പോഴാണ് വായിക്കുന്നത് വളരെ നല്ല പോസ്റ്റ്
ആശംസകള്‍ ഉമ്മു അമ്മാര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ