നീണ്ടു നിതംബം മറഞ്ഞു നിന്ന കാര്‍കൂന്തല്‍ വെട്ടിച്ചുരുക്കി ബോബ് ചെയ്തു സ്വര്‍ണ കളര്‍ നല്കി. പുരികം പ്ലക്ക് ചെയ്തു ..മുഖക്കുരുവെല്ലാം ഫേഷ്യലില്‍ അപ്രത്യക്ഷമാക്കി .. ലിപ്സ്റ്റിക്ക് കൊണ്ട് ചുണ്ടുകളിലെ ചായം അല്‍പ്പം കൂടി കൂട്ടിയപ്പോള്‍ തന്നെ ആള് ആകെ മാറി പോയി ....
ഹൈ ഹീല്‍ ചെരിപ്പും ഇറുകിയ ടി ഷര്‍ട്ടും ജീന്‍സും ധരിച്ചു കയ്യിലൊരു ബാഗും തൂക്കി പുറത്തേക്കിറങ്ങുമ്പോള്‍ വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ഭര്‍ത്താവിനോട് അവള് ചോദിച്ചു" എന്നെ കാണാന്‍ എങ്ങിനെയുണ്ട്?"അയാള്‍ പറഞ്ഞു "കൊള്ളാം ഇപ്പോള്‍ നിന്നെ തിരിച്ചറിയുക പോലുമില്ല ..
63 അഭിപ്രായങ്ങൾ:
നന്നായി മിനി കഥ.ഇവിടെ സ്ത്രീയേക്കാള്‍ പുരുഷനെയാണ് വിചാരണയ്ക്ക് വിധേയമാക്കുന്നത് .
ഒരു ഭര്‍ത്താവിനെ ഇങ്ങനെ അണ്ടര്‍ എസ്ടിമാട്റ്റ് (under estimate)ചെയ്യണമായിരിന്നോ ?
ക്ഥ ശരിക്കു മനസ്സിലായില്ല.എന്താണുദ്ധേശിച്ചത്?
ഹും..! പലരും ‘അറിഞ്ഞ‘പ്പോഴും..
ഉറ്റവര്‍ തിരിച്ചറിയരുതെന്നേ അവളും ആഗ്രഹിച്ചിരുന്നുള്ളു..!
കുട്ടിക്കഥ നന്നായി.
ആശംസകളോടെ..പുലരി
വ്യത്യസ്ത ശൈലിയില്‍ ഒരു മിനിക്കഥ..പി കെ പാറക്കടവിന്റെ നുറുങ്ങു കഥകള്‍ പോലെ മനോഹരം ആശംസകള്‍
വ്യത്യസ്ത ശൈലിയില്‍ ഒരു മിനിക്കഥ..പി കെ പാറക്കടവിന്റെ നുറുങ്ങു കഥകള്‍ പോലെ മനോഹരം ആശംസകള്‍
കഥ ഇഷ്ടപ്പെട്ടു... മുനീര്‍ പറഞ്ഞത് പോലെ മനസ്സിലാവാന്‍ ബുദ്ധിമുട്ടുണ്ട്... അവസാന പരഗ്രാഫ്((ഓവ് ചാലില്‍ തെറിച്ചു വീണ കൈകാലുകളും ഒടിഞ്ഞു തൂങ്ങിയ തലയുമായി അവളെ ടീവീ ചാനലില്‍ കണ്ടപ്പോഴും)) എനിക്ക് രണ്ടു അര്‍ഥം തരുന്നു... നിങ്ങള്‍ ഉദ്ദേശിച്ചത് വ്യക്തമാക്കുകയാനെന്കില് നന്നായിരുന്നു..
ആശംസകള്‍...
കൊള്ളാം ....
നശ്വരമീ ജീവിതം-
തിരിച്ചറിവല്ലോ പ്രധാനം!
മിനി കഥ ഇഷ്ട്ടായി .. ആ ലാസ്റ്റ് ഭാഗം ഒന്നുടെ ഹാര്‍ഡ് ആക്കാമായിരുന്നു ...
സമയം കിട്ടുമ്പോള്‍ എന്റെ ലോകത്തേക്ക് സ്വാഗതം
http://apnaapnamrk.blogspot.com/
എല്ലാം കഴിഞ്ഞപ്പോള്‍ എങ്കിലും അവള്‍ക്ക് തിരിച്ചറിവുണ്ടായിക്കാനും
അവസാനം “ഓവുചാലിൽ” എന്നത് “ആംബുലൻസിൽ തിരിച്ച് വെള്ള പ്പുതപ്പ് പുതച്ച് തിരിച്ചുവരുമ്പോഴും” എന്ന് ആക്കിയിരുന്നുവെങ്കിൽ കുറച്ചൂടെ നന്നായേനേ.. :)
പല സമകാലീന കാഴ്ചകളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ കൊള്ളം... നന്നായിരിക്കുന്നു... പിന്നെ khaadu പറഞ്ഞത് ഒന്ന് ശ്രദ്ധിക്കാം...
കഥ വളരെ വ്യക്തം. മിനിക്കഥയുടെ കഥാന്ത്യം ഇങ്ങനെ തന്നെയാണ് വേണ്ടത്.വായനയുടെ ആസ്വാദനം പ്രതി ജന ഭിന്നമാണ്. ഓരോരുത്തരുടെയും മനോഗതമനുസരിച്ചു കഥാന്ത്യം നിരൂപിക്കാവുന്നതേയുള്ളൂ, കഥാകൃത്തിനും അത്ര വ്യക്തതയേ അക്കാര്യത്തിലുണ്ടാകേണ്ടതുള്ളൂ
സ്ത്രീകളുടെ എക്സ്പോസീവായ വസ്ത്രധാരണരീതിതന്നെയാണ് മിക്കവാറും പീഢനങ്ങള്‍ക്ക് കാരണമാകുന്നത് എന്നത് വളരെ ശരിയാണ്. ദുബായിലെ തിരക്കേറിയ തെരുവിലൂടെ നടക്കുന്ന ഒരു ദിവസം, നാട്ടില്‍ നിന്നും അടുത്തിടെ വന്ന ഒരു സ്ത്രീ കൂടെയുള്ള സ്ത്രീയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു. 'ഞമ്മളെ ആണുങ്ങള് തെറ്റ് ചെയ്താല്‍ ഓരെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ, പെണ്ണ്ങ്ങള് നടക്ക്ണ കോലം കണ്ടീലേ..' എന്ന്...
നല്ല മിനികഥ.. ആസംസകള്‍
ഹൊ കൊള്ളാം
ചെറിയ വലിയ കാര്യം
കുറഞ്ഞ വരികള്‍ വലിയോരു കഥ....
നന്നായിട്ടുണ്ട്....
സമകാലിക സംഭവങ്ങളോട് ചേര്‍ത്തു വായിക്കാവുന്ന മിനിക്കഥ. മടിയിലെ മാണിഖ്യം കളഞ്ഞു കാക്കപ്പൊന്ന് തേടുന്ന സ്ത്രീകളുടെയും, ജീവിതത്തോട് നിസ്സംഗതയോടെ പെരുമാറുന്ന പുരുഷന്മാരുടെയും ശിഥിലമാകുന്ന ജീവിതത്തിന്റെ പച്ചയായായ ആവിഷ്ക്കാരം.
ചെറിയ കഥയിലെ വലിയ ആശയത്തിന് അഭിനന്ദനങ്ങള്‍.
വെറും ഫാഷനു വേണ്ടി മാത്രമായി സ്ത്രീകള്‍ കോലം കെട്ടിയിരുന്ന കാലം കഴിഞ്ഞിരിയ്ക്കുന്നു എന്നാണ് ട്ടൊ എന്റെ കാഴ്ച്ചപ്പാട്..
മാത്രമല്ല, ഭര്ത്താക്കന്മാരും ഇപ്പോള്‍ നടുവെ ഓടാന്‍ തുടങ്ങിയിരിയ്ക്കുന്നു..!
അവള് ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരമല്ലാതെ മറ്റെന്തിനോ ആയി ഇറങ്ങി പുറപ്പെട്ട് അവള്‍ക്ക് ആപത്തു വരുമ്പോള്‍ സന്തോഷിയ്ക്കുന്ന, അല്ലെങ്കില്‍ സഹതപിയ്ക്കാത്ത ഭര്ത്താവിനെയാണൊ ഉദ്ദേശിച്ചത്..?
ഓരോരുത്തരുടേയും അഭിപ്രായങ്ങളിലൂടെ പോയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി..!
ചുരുങ്ങിയ വരികളിലൂടെ ഒരു കഥ പറഞ്ഞത് പ്രശംസനീയം തന്നെ..ആശംസകള്‍.
കുറഞ്ഞ വാക്കുകളിലൂടെ വലുതായി ചിന്തിക്കേണ്ട ഒരു കാര്യം അവതരിപ്പിച്ചു.വായനക്കാരന് പലതരത്തില്‍ ചിന്തിക്കാന്‍ അവസരം നല്‍കിക്കൊണ്ട് ചെറിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മിനിക്കഥയുടെ സ്റ്റൈല്‍ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എക്സ്പോസീവായി വസ്ത്രം ധരിച്ചു എന്റെ മുന്നില്‍ വന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യാനുള്ള അവകാശം എനിക്കുണ്ടോ..?
പറയാനുള്ളത് മുഴുവന്‍ പരത്തി പറയാതെ,വായനക്കാര്‍ക്ക് വിശാലമായി ചിന്തിക്കാന്‍ അവസരം നല്ക്കുന്നവിധത്തില് വലിയ വിഷയത്തെ ചുരുക്കി എഴുതുന്നതാണ് മിനിക്കഥ എന്നാണു എന്റെ വിശ്വാസം. അങ്ങനെയെങ്കില്‍ ഈ കഥ വിജയമാണ് എന്ന് പറയാം.
അസ്സല് മനുഷ്യ ശരീരത്തെ മറ്റൊരു കാഴ്ചയാക്കി മാറ്റുന്ന സ്ത്രീകളുടെ ഇന്നത്തെ ഫാഷന്‍ സംസ്കാരത്തെ അധിക്ഷേപിക്കുന്നതാന് ഇതിന്റെ ഇതിവൃത്തം എന്നാണു എനിക്ക് തോന്നുന്നത്.
അവള് സ്വയം അവളല്ലാതെ മാറിയാല്‍ മറ്റുള്ളവവര്‍ തിരിച്ചറിയുന്നതെങ്ങനെ? അവളുടെ അന്ത്യം വാഹനാപകടം ആവാം അല്ലെങ്കില്‍ ബാലാല്കാരത്തിന് വിധേയമായതാവാം.രണ്ടും വായനക്കാരുടെ ചിന്തക്ക് വിട്ടുകൊടുക്കാം.
എന്റെ വിലയിരുത്തല്‍ തെറ്റാണെങ്കില്‍ ക്ഷമിക്കുക.
നാണം മറക്കാനുള്ളതാണ് വസ്ത്രം എന്ന ചിന്തയോടെ, അവനവനിണങ്ങുന്ന വസ്ത്രം ധരിച്ച് സഞ്ചരിക്കുന്നതിന് ഒരു കുഴപ്പവുമില്ല. പിന്നെ പതിവില്ലാത്തതൊക്കെ എടുത്തിട്ടാൽ ഇങ്ങനെയിരിക്കും..!!
ആശംസകൾ...
(ആണ്ടും തീയതിയുമൊക്കെ പഴയ മലയാള എഴുത്തിലേക്ക് പോയല്ലൊ. ഗൂഗിളമ്മച്ചിക്കിതെന്തു പറ്റി...?)
ആശയസംപുഷ്ടമാണ് ഈ ചെറിയ കഥ.
അഭിനന്ദനങ്ങള്‍.
കുഞ്ഞിക്കഥ...ചിന്തിക്കാനേറെ...
വേഷം കെട്ടുന്നവരും കെട്ടിക്കുന്നവരും അറിയുന്നില്ല അടുത്ത വേഷമെന്തെന്ന്... തേച്ചുമിനുക്കി റാമ്പുകളിൽ മക്കളെ നിറുത്തുന്ന മാതാപിതാക്കൾക്കും ഇനി ഏതൊക്കെ വേഷങ്ങളിൽ അവരെ കാണേണ്ടിവരും.!
വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം
ആശയ സമ്പുഷ്ടമായ കുറച്ചു വരികള്‍ .. നാണം മറക്കുവാനുള്ള വസ്ത്രം നാണിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന ചുറ്റുപാടുകളിലെ അവസ്ഥ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.. കാര്‍ക്കിച്ചു തുപ്പിയാല്‍ ചിലപ്പോള്‍ അത് വീഴുന്ന ഭാഗമായിരിക്കും കൂടുതല്‍ മറയുക..
കുട്ടിക്കഥ
ആശംസകള്‍
ഒതുക്കി പറഞ്ഞ വലിയ വിഷയം.
കുറഞ്ഞ വരികളിലൂടെ നല്‍കിയത് പുതിയ കാലത്തിന്റെ ചിത്രം തന്നെ.
മിനിക്കഥ നന്നായി .
ആശംസകള്‍
ചെറിയ വലിയ കഥ ഇഷ്ടായി...
തിരിച്ചറിവില്ലാത്ത മനുഷ്യര്‍ക്ക് (സ്ത്രീക്കോ) തിരിച്ചറിവ് നല്കുന്ന ഒരു മിനി " തിരിച്ചറിവ്"...
നല്ല ഒരു വിഷയം ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് പലരുടെയും മനസ്സുകളില്‍ എത്തിച്ചു...
കഥ നന്നായി..ആശംസകള്‍..
തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയാതിരിക്കില്ല.
കുറുങ്കഥ ...
ഇഷ്ട്ടമായി !
ഭാര്യമാരെ മൈക്കപ് ഇടാന്‍ അനുവദിച്ചാല്‍ ഇങ്ങിനെയും ഒരു ഗുണം ഉണ്ട് അല്ലെ...
അത്യാവശ്യ ഘട്ടത്തില്‍ തിരിച്ചറിയാതിരിക്കാം...!!!
വത്യസ്ഥമായി നന്നായി എഴുതി...
ആശംസകള്‍...
ഓരോ പുതിയ വേഷങ്ങള്‍ കെട്ടുമ്പോഴും
നമ്മളറിയുന്നില്ല ഒരു നാള് പുതിയൊരു വേഷമുണ്ടെന്നു.
മനോഹരമായ മിനിക്കഥ
ഓര്‍മപ്പെടുത്തലിനു നന്ദി ഉമ്മു '
കുറച്ചു ചിന്തിച്ചപ്പോള്‍ കാര്യം മനസ്സിലായി. പക്ഷെ അത് ശരിയാണോ എന്നറിയില്ല.
മിനി കഥ എപ്പോഴും നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുമല്ലോ. ഈ ശ്രമം നന്നായി.
കണ്ടു പഠിക്കാത്തവള്‍ കൊണ്ടു തന്നെയേ പഠിക്കൂ..
ഉമ്മൂ മിനിക്കഥ കൊള്ളാം കേട്ടോ..
വ്യക്തമായ ആശയത്തോടെ ചുരുക്കിപ്പറഞ്ഞ ഈ മിനിക്കഥ വല്ലാതെ ഇഷ്ടപ്പെട്ടു...ആശംസകള്‍..
Kayyadakkathode paranja ee minikkadha ishttamaayi :)
Regards
http://jenithakavisheshangal.blogspot.com/
ithrayum ezhuthiyaal mati alle? enthinaa adhikam?
abhinandanangal
സ്വയം തിരിച്ചറിയാതെ പോവരുതെന്ന തിരിച്ചറിവ്!
ചെറിയ വരികളിലെ വലിയ കാര്യം..
നന്നായി പറഞ്ഞു.
ബയങ്കരന്‍ കഥ ഇതിലെ നായി ക ഉമ്മു അമ്മാറാണോ
കുഴപ്പമില്ല ...നല്ല വരികള്‍ ആണല്ലോ ..ഇനിയും കൂടുതല്‍ എഴുതാന്‍ ശ്രമിക്കുക അതിനു കഴിയും .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
“തിരിച്ചറിവ്” തിരിച്ചറിയാത്തതാണ് അഭിപ്രായം എഴുതിയ പലരുടെയും പ്രശ്നം .. കഥ നന്നായി
കുട്ടിക്കഥ കൊള്ളാം
തിരിച്ചറിയും അവസാനം..കൊള്ളാം കഥ.
aarum...aareyum....thirichariyunnilla
നമുക്ക് ഗമിക്കാം: നിര്‍ലജ്ജം,
നഗരജീവിയെന്ന ശീര്‍ഷകത്തിലേക്ക്..!
കഥ നന്നായിട്ടോ..
ആശംസകള്‍
ഉമ്മു:ഒരു വലിയ കഥ ചുരുങ്ങിയ വാചകങ്ങളില്‍ നല്ല ആശയം ഉള്‍പ്പെടുത്തി പറഞ്ഞു തീര്‍ത്തു.ഭാവുകങ്ങള്‍!!
ചുരുങ്ങിയ വരികളിലൂടെ ഒരു വലിയ ആശയം മിനിക്കഥയാക്കി പൊതിഞ്ഞ് വായനക്കാര്ക്കിട്ട് കൊടുത്ത ശൈലി ഏറെ ഇഷ്ടായി.. ഞങ്ങള്‍ ഈ പൊതി തുറന്നുകൊണ്ടേ ഇരിക്ക്യാ,, പലരും പലരീതിയില്‍,, പല ആശയങ്ങളിലൂടെ...
കൊള്ളാം ഉമ്മു. നല്ല ആശയം.
സമകാലികാവസ്ഥകളെ വളരെ ചുരുക്കി എന്നാല്‍ വളരെ ആഴത്തില്‍ പറഞ്ഞു.
കഥാകാരി ഇതുവരെ ഒന്നും പറയാത്ത സ്ഥിതിക്ക് എന്റെ നിഗമനം പറയുന്നു.ഈ കഥ രണ്ടു തരത്തിലാണ് തിരിച്ചറിയുന്നത്.ഒറ്റ വായനയില്‍, മേക്കപ്പും ഫാഷന്‍ വസ്ത്ര രീതികളും പിന്തുടരുന്ന സ്ത്രീ അപകടത്തില്‍ പെടുമ്പോള്‍ ഭര്‍ത്താവു പോലും തിരിച്ചറിയുന്നില്ല.(അതില്‍ പക്ഷേ..വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.സാഹചര്യങ്ങളും സാമൂഹ്യ്ദ്രോഹികളും ഒത്തു ചേര്‍ന്നാല്‍ ഫാഷനല്ലാതെ നടക്കുന്നവര്‍ക്കും അപായമുണ്ടാവാം.) ഇനി അല്പം നെഗറ്റീവായി ചിന്തിച്ചാല്‍ തിരിച്ചറിയാനാവാതെ മേക്കപ്പിട്ട് ഭര്‍ത്താവിന്റെ സമ്മതത്തോടെ അനാശ്യാസപ്രവര്ത്തികളിലേക്ക് നീങ്ങുന്ന സ്ത്രീയുടെ അവസാനം! . (കണ്ണേ.. മടങ്ങുക എന്ന സിനിമയിലെ നായികയെപ്പോലെ)
ഗുഡ്.
:)
വിമർശനമാണോ ഉദ്ദേശിച്ചത്?
എങ്കിൽ എനിക്ക് യോജിപ്പില്ല.
എങ്ങനെ നടക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് (സഭ്യത, സാംസ്കാരം ഇതൊക്കെ സ്ഥലങ്ങളനുസരിച്ച്, കാലമനുസരിച്ച് മാറി കൊണ്ടിരിക്കും)
അത് വിമർശിക്കുന്നത് അടഞ്ഞ വ്യക്തിത്വത്തിന്റെ ലക്ഷണമാണ്.
ഒരു വ്യക്തി എത്രത്തോളം സൗന്ദര്യത്തോടെ നടക്കണം എന്നത് അയാളുടെ ഇഷ്ടമാണ്. പുറം രാജങ്ങളിൽ ആരും ഇതൊന്നും കണ്ട് കമന്റടിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നില്ല.. പിന്നെ മലയാളികൾക്ക് മാത്രമെന്താ ഈ അസുഖം?
കൊള്ളാം...
"ആശയം മുമ്പ് വായിച്ചതായി ഓര്‍ക്കുന്നു"
നാല് വരികളില്‍ പറഞ്ഞ നാന്നൂറ് കാര്യങ്ങള്‍ . ഇവിടെ ആദ്യമാണ് . എഴുത്തുക്കാരി വിവക്ഷിച്ച പോലെ എല്ലാ ആണുങ്ങളും ആകണമെന്നില്ല . പക്ഷെ ഇത് പോലുള്ള നോക്ക് കുത്തികള്‍ ഉണ്ട് താനും..... ആശംസകള്‍ (തുഞ്ചാണി )
Kollam.. enikk valare ishtamayi.. churungiya vaakkukalil parayanudeshichathellam vyakthmayi paranju.. nalla avatharanam
ഇവിടെ അഭിപ്രായം പറഞ്ഞ എല്ല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു ,..ഇത് വിമര്‍ശനമായി ഒന്നുമല്ല എഴുതിയത് വയനകക്രുടെ ചിന്തക്ക് വിറ്റു കൊടുത്ത ഒരു ചെറിയ പോസ്റ്റ് അത്രേ ഉദ്ദേശിച്ചുള്ളൂ അപ്പൊ അടുത്ത പോസ്റ്റില്‍ കാണുമല്ലോ അല്ലെ... ഒത്തിരി നന്ദി... എല്ലാവര്ക്കും ഇനിയുമുണ്ടാകണം ഈ പ്രോത്സാഹനം ........
കഷ്ടം തന്നെ. ജീവിതവും ബഹുമാനവുമെല്ലാം മേക്കപ്പിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ അവസാനിക്കാനുള്ളതേയുള്ളല്ലോ.
ezuthuka eniyum ezuthuka....nannayittund.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ