നെഞ്ചിലെരിയും കനലായ്..
വിരഹത്തിന് വേദനകള്‍..
എവിടെ നിന്നോ ഒഴുകിയെത്തിയ
പാട്ടിന് ഇശലുകള്‍
അടുത്ത വന്നു സാന്ത്വനമേകാതെ
മോഹങ്ങളെ മനസിലെ തടവറക്കുള്ളില്‍
ചങ്ങലകളാല്‍ തളച്ചിടുന്നു
നിദ്രകള്‍ പേടി സ്വപ്നമായ്..
ആനന്ദം മരീചികയായ്..
പുഞ്ചിരിക്കും മുഖങ്ങളിലെല്ലാം
വിരഹത്തിന് നൊമ്പരങ്ങള്‍ ..
ഏകാന്തതയുടെ നൂല്പാലത്തില്
ആടിയുലഞ്ഞു മുന്നേറുന്നു
ജീവിതത്തിന് അറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍
55 അഭിപ്രായങ്ങൾ:
മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍ വേണ്ടി സ്വയം ഉരുകുന്ന മെഴുകുതിരിയാണ് ഓരോ പ്രവാസിയും .....
ഞാനും അതിലൊന്ന്...... എഴുത്തുകാരിക്ക് എന്റെ എല്ലാ വിധ ആശംസകളും..........
ഇതിനൊക്കെ ഇടയിലും ഉള്ളില്‍ സന്തോഷിക്കുന്ന ഒരു മനസ്സും ഇല്ലേ,
തന്റെ ത്യാഗം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നത് കാണുമ്പോള്‍ .......
തന്റെ സുഖം ത്യജിച്ചും മറ്റുള്ളവര്‍ക്കായി ജീവിക്കുകയും അവരുടെ സുഖത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന ത്യാഗി തന്നെയാണ് പ്രവാസി.
പുതുമയൊന്നുമില്ലാത്ത വരികള്‍..പ്രവാസിയെക്കുറിച്ചു എവിടൊക്കെയോ കേട്ട വരികളുടെ മറ്റൊരു രൂപമായി തോന്നുന്നു.എഴുത്തില്‍ വ്യത്യ്സ്ഥതകള് പ്രതീക്ഷിക്കുന്നു.
Joining Muneer.
All the bst
kollaam. പ്രവാസിയും പ്രയാസവും..
മറ്റൊന്നും വിഷയം ഇല്ലാത്തപ്പോള്‍ എടുക്കാന്‍ പറ്റിയ ചരക്കാണ് പ്രവാസി എന്നത്.
ഇതെന്തു കവിത? ഇതിലെവിടെ കവിത്വം?
പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ എല്ലാം വിരഹമാണോ?
ഈ വരികള്‍തന്നെ ശുദ്ധ അസംബന്ധമാണ്. എന്ത് ഒലക്ക എഴുതിയാലും ബ്ലോഗ്സ്ക്കൂളിലെ മാഷന്മാര് വന്നു കയ്യടിച്ചിട്ടു പോകും. പെണ്ണോ പെണ്ണിന്റെ പേരിലെഴുതുന്ന ആളോ ആകുമ്പോള്‍ സ്തുതിപാടകരും ഒഴുകിയെത്തും.
എന്റെ പോസ്റ്റിലെ ചില വരികള്‍ ഇതിനു പ്രേരകമായി എന്ന് അവകാശപ്പെടുന്നില്ല. കാരണം, പ്രവാസി എന്നാല്‍ പൊതു സ്വത്താണല്ലോ.
അമ്മാർ! എന്റെ ഓഫീസിലെ സഹചാരി.
ജനിക്കും മുൻപെ രാജ്യം നഷ്ടപ്പെട്ടവൻ.
ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷയാണു...
തന്റെ ഗർഭത്തിലെന്നു ആത്മഗതം ചെയ്ത
പലസ്ഥീനി മാതാവിന്റെ പ്രിയ മകൻ...
കൈമോശം വന്നെങ്കിലും ഊറ്റം കൊള്ളുന്നു...
മാതൃ രാജ്യത്തെ ക്കുറിച്ച്..
അവനന്യം നില്ക്കുന്നു സ്വന്തമയൊരു തണൽ..
ലബനാൻ പാസ്പോർട്ട്..
പതിച്ചു കിട്ടിയ ഔദാര്യമായതു കൊണ്ടാവാം
പാശ്ചാത്യൻ രാജ്യങ്ങളും അവനു ഭ്രഷ്ട് നല്കി..
ഖാൻ സഹിബ്! മറ്റൊരു സാരഥി..
ജന്മംകൊണ്ടു പാകിസ്ഥാനി
സാഹിബിന്റെ മൊബൈൽ ഫോണിന്റെ
അങ്ങേ തലക്കൽ കനത്ത നിശബ്ദത..
ഒരു പക്ഷേ....
ഭയപ്പെട്ടതു പോലെ..
ആഞ്ഞു പതിച്ചിരിക്കാം.. തൂങ്ങി നിന്നിരുന്ന വാൾ..
ആ ജീവിനുകൾക്കു മുകളിൽ..
നസ് വാറിന്റെ കറ വീണ പല്ലുകളിൽ..
കണ്ണീരിന്റെ സ്പർശം..
“ ഹം ബീ ഇൻസാൻ ഹെ”....
ആ കണ്ണുകൾ പരിതപിക്കുന്നു..
ഞാൻ നിർത്തുന്നു..
പ്രവാസിയെന്ന എന്റെ വിലാപം.
ചേർത്തു വെക്കുന്നു എന്റെ ശബ്ദം..
ഒച്ചയില്ലാത്ത തേങ്ങലുകൾക്കൊപ്പം..
ഈ ഊഷര ഭൂമിയിൽ എന്റെ ദുഖങ്ങൾ
നൈമിഷികം..
ഒരു വിളിപ്പാടകലെ.. നാട്, കുടുംബം..
എല്ലായ്പോഴുമെന്റെ സ്വന്തം.
ഞാനൊരു പ്രവാസി?... അല്ല..
ഒരു പേയിങ്ങ് ഗസ്റ്റ്.. ഇവിടെയും..
എന്റെ നാട്ടിലും.. വീട്ടിലും..
മുനീര്‍ പറഞ്ഞത് തന്നെ എനിക്കും..
ഇവിടെ അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.. ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പപ്രസിദ്ധീകരണത്തില് വന്നതാ അന്ന് ഞാന്‍ എഴുതി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ശിശുവാണ് കൂട്ടുകാരെ .. നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ തന്നെയാണ് എന്റെ എഴുത്തിന്റെ വളര്‍ച്ച ഞാന്‍ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം...
സഹോദരന് കണ്ണൂരാന്‍ താങ്കളുടെ ഏതു എഴുത്ത് ഇതിനു പ്രേരകമായെന്നാ പറഞ്ഞത് മനസ്സിലായില്ലല്ലോ
http://www.aramamonline.net/2010_August/25.pdf
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കവിതയെന്ന ഒരു വിശദീകരണം ആദ്യമേ കൊടുത്തിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാകുമായിരുന്നു !! എല്ലാരും തുടക്കത്തില്‍ തന്നെ കഴിവുള്ളവാരായിട്ടല്ലോല്ലോ വരുന്നത് !!അതിനുശേഷം ഉമ്മുഅമ്മാര്‍ എഴുതിയ പലതും നല്ല നിലവാരം പുലര്‍ത്തുന്നതാണ് ..
കണ്ണൂരാന്റെ പുതിയ പോസ്റ്റില്‍ ഒരു പ്രവാസി അനുഭവമാണ് ഞാന്‍ വായിച്ചത് ..അതില്‍ അദ്ദേഹം പറഞ്ഞപോലെ :"ചില വരികളില്‍ സാമ്യം" ആ പോസ്റ്റ് മുഴുവന്‍ വായിച്ചിട്ടും എനിക്ക് മനസ്സിലായില്ല
ചില മുന്‍വിധികളോടെ കണ്ണൂരാന്‍ ഈ പോസ്റ്റില്‍ പ്രതികരിച്ചത് വ്യക്തിപരമായ അനിഷ്ട്ടം കൊണ്ടല്ല എന്ന് വിശ്വസിക്കാം അല്ലെ !! (സ്ത്രീ ബ്ലോഗുകളില്‍ പോസ്റ്റില്‍ കമന്റു ഇടുന്നത് അസംബന്ധമാണ്..അത്രയ്ക്ക് വേണമായിരുന്നോ..)
ചരിത്രത്തിലെ പല യുദ്ധങ്ങളും നിസ്സാര കാരണങ്ങളാല്‍ ഉണ്ടായതായി കാണാം. ഇതും അത്തരം ഒരു യുദ്ധത്തിലെക്കാണോ ?
നിദ്രകള്‍ നല്ല സ്വപ്നങ്ങളാല് നിറയട്ടെ..
വിരഹത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ വിങ്ങലുകളും കുടുംബത്തെ തീവണ്ടിയില്‍ ഇരുത്തി ഭക്ഷണം വാങ്ങാന്‍ പ്ലാറ്റ് ഫോര്മിലൂടെ ഓടുന്ന കുടുംബ നാഥന്റെ മാനസികാവസ്ഥയിലും എല്ലാം മറച്ച് വെച്ചു പുഞ്ചിരിക്കുമ്പോള്‍
"പുഞ്ചിരിക്കും മുഖങ്ങളിലെല്ലാം
വിരഹത്തിന് നൊമ്പരങ്ങള്‍ .." ഈ വരികളില്‍ അനൗചിത്യം കാണുന്നില്ല. പക്ഷെ പ്രവാസിയെന്ന പദത്തോട് ഞാനും വിയോജിക്കുന്നു.പ്രിയ സ്നേഹിതന് ജെഫു പറഞ്ഞപോലെ പേയിംഗ് ഗസ്റ്റ്. അത്ര മാത്രം മതി.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പ്രസക്തിയുണ്ട്,ഇന്നും.ഈ നോവനുഭവിക്കുന്നവര്‍ ഇന്ന് കൂടുതലാണെന്നിരിക്കെ വിശേഷിച്ചും.പ്രബോധനത്തിലാണോ?ഞാന്‍ വായിച്ച ഓര്‍മയിലില്ല.അഭിനന്ദനങ്ങള്‍ !ഉമ്മു അമ്മാറിന്റെ 'അബു അമ്മാര്‍ 'എന്തു ചെയ്യുന്നു?
ജെഫു ഭായ് പറഞ്ഞത് പോലെ പ്രവാസി നാട്ടിലും പരദേശത്തും "പേയിംഗ് ഗസ്റ്റ് " തന്നെയാണ്..പ്രിയപ്പെട്ടവര്‍ എല്ലാം ഉണ്ടെങ്കിലും എവിടവും ഇല്ലാത്ത ഒരു അവസ്ഥ..എല്ലാ ആശംസകളും..
കുറ്റങ്ങള്‍ക്ക് നാടു കടത്തപ്പെട്ട ഒരു അവസ്ഥയുടെ
നിര്‍വചനം ആയിരുന്നു...പ്രവാസം എന്ന വാക്ക്...
ഒന്നോര്‍ത്താല്‍ അതും ശരി തന്നെ.പകുതിയില്‍...
അപ്പോപ്പിന്നെ ജെഫു പറഞ്ഞത് ആണ് കൂടുതല്‍
യോജിക്കുക...paying guest...അവിടെയും ഇവിടെയും..
കവിതയുടെ ആശയം പഴയത് എന്നത് പ്രസക്തി ഒട്ടും കുറക്കുന്നില്ല ഉമ്മു അമ്മാര്‍...പിന്നെ 'കവിത്വം'
ഒന്നും എന്റെ വകുപ്പ് അല്ലാത്തതിനാല്‍ വായിച്ചു
മാത്രം പോവുന്നു...
പ്രവാസ നൊമ്പരങ്ങള്‍ . നന്നായി
ജെഫുവിന്റെ കമ്മന്റ് ഇഷ്ടപ്പെട്ടു
വരികള്‍ കൊള്ളാം
പ്രായാസിയെ കുറുച്ചല്ലേ
ഉപയോഗിച്ച് പഴകിയ വരികളെങ്കിലും
പ്രവാസ ദുഃഖം അനുഭവിക്കുന്നവര്‍ക്കെ
അറിയുകയുള്ളു അതിന്റെ കാഠിന്യം
വേദനിക്കുന്ന മനസ്സുകള്‍ക്കൊരു
ആശ്വാസം ഒരു കവിതയ്ക്കോ
പാട്ടിനോ കഴിഞ്ഞു എങ്കില്‍ അത് മഹത്തരം
ഇനിയും ശക്തമായി എഴുത്ത് തുടരട്ടെ സുഹുര്ത്തെ
എനിക്ക് നല്ല കവിത എന്നാണു തോന്നിയത്. വായനക്കാർ മുൻവിധിയോടെ എന്തിന് സമീപിക്കണം? എഴുത്തിനെ വിലയിരുത്തൂ, എഴുത്തുകാരനെയല്ല. ആണോ പെണ്ണോ ആയിക്കോട്ടെ. രചനകൾ ആണു പ്രതിഭയുടെ അളവുകോൽ. എഴുത്ത് തുടരൂ ചേച്ചി. ആശംസകൾ
പുഞ്ചിരിക്കും മുഖങ്ങളിലെല്ലാം
വിരഹത്തിന് നൊമ്പരങ്ങള്‍ ..
ഏകാന്തതയുടെ നൂല്പാലത്തില്
ആടിയുലഞ്ഞു മുന്നേറുന്നു
ജീവിതത്തിന് അറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍
ഭൂമിയില്‍ എല്ലാവരും പ്രവാസികള്‍ എന്തേ അതെന്നെ അല്ലെ ..
കുറഞ്ഞ വരികളിലെ നോവും നൊമ്പരവും പ്രവാസിയുടെ ഉള്ളിലെ വികാരങ്ങള്‍ പ്രതിഫലിപ്പിച്ചു.
ജെഫുവിന്റെ മറുകുറിപ്പും ഇഷ്ടമായി
ആശംസകള്‍
കവിതയുടെലക്ഷണം പറയാന്‍ ആളല്ല, പക്ഷെ ഒരു കവി ഹൃദയം കവിത്വം ഏറെയില്ലാത്ത ഭാഷയില്‍ വരച്ചു വെച്ചത് ഞാന്‍ വായിചെടുക്കുന്നു, എന്നെ ഒരു വേള ചിന്തിപ്പിച്ചുകൊണ്ട്, അങ്ങനെ എല്ലാ ചിരിയിലും വിരഹങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നത് പ്രവാസിയുടെ ലളിതമായ വ്യാഖ്യാനമാകുന്നു...വലിയൊരു ഫിലോസഫിയും...കൂടുതല്‍ നന്നായി തുടരുക...
kollam nannayittundu
സുന്ദരം, മനോഹരം.
വിരസതയാണ് പ്രവാസിയുടെ ദുഃഖസത്യം എന്നത് നല്ലതുപോലെ പറഞ്ഞിരിക്കുന്നു, അതും വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയെഴുതാൻ കഴിഞ്ഞത് വേദനിക്കുന്ന മനസ്സിനെ അറിയാൻ പ്രാപ്തമായതുകൊണ്ടുതന്നെ. ..തിരിച്ച് കുടുംബവുമായി ഒത്തുചേരുമ്പോൾ ഇപ്പറഞ്ഞ കൂട്ടിയിണക്കൽ സാദ്ധ്യമാവുന്നു..കൊള്ളാം നല്ല എഴുത്ത്.
കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടിന്റെ വേദനയെ എത്ര ആവര്‍ത്തി ആരെഴുതിയാലും നേരത്തെ വായിച്ചാലും അതൊരു വിരസതയാകില്ല. പ്രണയത്തെപ്പറ്റി സര്‍വ്വ ലോക ഭാഷകളും സമാനവികാരത്തില് ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും മരിക്കാതെ ആ വരികളൊക്കെ ജീവിച്ചിരിക്കുന്നു. ചങ്ങമ്പുഴയുടെ രമണനിലെ രമണനും ചന്ദ്രികയും പേര് മാറ്റി ആര് പാടിയാലും മനസ്സൊന്നു വിയര്‍ക്കും. അതു പോലെ പ്രവാസത്തിന്റെ വേദനയ തൊട്ടു താലോലിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ എഴുതട്ടെ... വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തുടരുക...ഭാവുകങ്ങള്‍ നേരുന്നു..
ശിഹാബ്
പ്രവാസി എന്നാല്‍ സ്വയം ചാക്കില്‍ ചാടിക്കയറി നാട് വിട്ടുപോകുന്ന പൂച്ചയാണ്. വിട്ടുപോയാലും രാവിലെ കുബൂസ് കഴിക്കാന്‍ നേരമാകുമ്പോള്‍ നാടും വീടും വിട്ടു തിരികെ എത്തും !!!!
കവിതയെ ക്കുറിച്ച് ആധികാരികമായി പറയാനറിയില്ലെങ്കിലും ,ആശയം മനസ്സിലായി
ജെഫുവിന്റെ കമന്റും സൂപ്പര്‍ !!
കവിത്വം തിരയുന്നത് നല്ലത് തന്നെ...
പക്ഷെ വേര്‍പാടിന്റെ വേദനയെ എത്ര ആവര്‍ത്തി ആരെഴുതിയാലും നേരത്തെ വായിച്ചാലും അതൊരു വിരസതയാകില്ല. പ്രണയത്തെപ്പറ്റി സര്‍വ്വ ലോക ഭാഷകളും സമാനവികാരത്തില് ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും മരിക്കാതെ ആ വരികളൊക്കെ ജീവിച്ചിരിക്കുന്നു. ചങ്ങമ്പുഴയുടെ രമണനിലെ രമണനും ചന്ദ്രികയും പേര് മാറ്റി ആര് പാടിയാലും മനസ്സൊന്നു വിയര്‍ക്കും. അതു പോലെ പ്രവാസത്തിന്റെ വേദനയ തൊട്ടു താലോലിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ എഴുതട്ടെ... വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തുടരുക...ഭാവുകങ്ങള്‍ നേരുന്നു..
ശിഹാബ്
പ്രവാസിയെ ശരിക്കും വരച്ചിട്ടുണ്ട് കവിതയിൽ...
ആ ത്യാഗം ഒരു സുഖമല്ലെ..?
ആ സുഖമല്ലെ ഓരോ പ്രവാസിയുടേയും സന്തോഷം..?!!
ആശംസകൾ...
ഉറ്റവര്‍ക്ക് വേണ്ടി കഷ്ട്ടപ്പെട്ടു അവരുടെ സന്തോഷത്തില്‍ പുഞ്ചിരി തൂകുന്ന ജന്മങ്ങള്..
നല്ല പ്രവാസ കവിത..
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com
nallezhutthukal....
പ്രവാസമെന്ന വിഷയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു ഇതിനകം തന്നെ. പോസ്റ്റ് അമ്മാറിന്റെയെങ്കിലും സ്കോര്‍ ചെയ്തത് ജെഫുവാണ്. ആശംസകള്‍
മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പലത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള നിരന്തര ഓട്ടമാണ് പ്രാവാസം
പ്രവാസിയുടെ ദുഃഖം പുതിയ വീഷണ കോണിൽ...
എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
പ്രവാസിയുടെ വിഷമം എടുക്കാന്‍ ആരുണ്ട്
അല്ല ഇങ്ങേര് എല്ലാപ്രവസിയുടെ കണ്ണിലും നോക്കി നടക്കുക ആണോ?
@ജെഫു അതും സൂപ്പെര്
@കണ്ണൂരാന്‍ ബിഗ് സലൂട്ട്
Diaspora !!
a song of hopeless !
keep writing!
ഇവിടെ എല്ലാരും പറഞ്ഞ പോലെ പ്രവാസി എന്നാ വിഷയംമറ്റൊരു വിഷയവും കിട്ടാത്തപ്പോള്‍ എടുക്കാനുള്ളതു പോലെ തോന്നുന്നു.. ഇവിടെ അഭിപ്രായം പറഞ്ഞ പലരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവാസം എന്നാ വിഷയം അവതരിപ്പിച്ചവര്‍ തന്നെ പിന്നെ എന്ത് കൊണ്ട് എനിക്കിത് പറ്റുകില്ലെ ഞാനും കൂടി ഇതെഴുതി എന്ന് വെച്ച് ഇനി ആരും എഴുതില്ല എന്നും തോന്നുന്നില്ല... പ്രവാസം ഉള്ളിടത്തോളം ഈ വിഷയത്തില്‍ പലരും പലതും എഴുതും ..ഫൂലന് ഞാന്‍ ഇത് പണ്ടെഴുതിയ കവിതയാണെന്നു ആദ്യമേ കൊടുത്തിരുന്നെങ്കില്‍ .. രണ്ടു വര്‍ഷം മുന്‍പ് എഴുതിയ ഈ കവിതയ്ക്ക് ഒരാഴ്ച മുന്‍പെഴുതിയ പോസ്ടിനോട് സാമ്യം ഉണ്ടെന്നു എനിക്കറിയാന്കഴിയുമായിരുന്നോ ? അഭിപ്രായം പറഞ്ഞ താങ്കള്‍ക്കു എന്റെ നന്ദി. sahodaran :khaadu,abdul jabbaar നാമൂസ് മുനീര്‍ ,ഫൌസിയ ഫസല്‍ ,കണ്ണൂരാന്‍ നല്ല വാക്കിന് നന്ദി ഇനി പുതുമയുള്ള വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കാം .. വളരെ മനോഹരമായ അഭിപ്രായം പറഞ്ഞ സഹോദരന് ജെഫു താങ്കള്‍ക്ക് എന്റെ നന്ദി ഇനിയം ഈ പ്രോത്സാഹനം ഉണ്ടാകണം ..
വി.പി അഹമ്മദ് സര് യുദ്ധമോ നല്ലതിനെ നല്ലതായും പോരായ്മകളെ അത് പോലെയും ഉള്‍ക്കൊണ്ടു മുന്നേറും സന്ദര്‍ശനത്തിനു നന്ദി ..മൈ ഫ്ലവര്‍ അങ്ങിനെയാവട്ടെ നല്ല വാക്കിന് നന്ദി,ബഡായി ,മുഹമ്മദ് കുട്ടി സര് ആരാമത്തില്‍ വന്നതാ ഈ വരികള്‍ നിങ്ങളുടെ പ്രോത്സാഹനം ഇനിയുമുണ്ടാകണം ,ഷാനവാസ് എന്റെ ലോകം,ചെറുവാടി,ഷാജു ജി ആര് കവിയൂര്‍ ,ആചാര്യന് ,ഇസ്മായില്‍ ,ഋതു സനചനരഞ്ജിത്ത് ,കുസുമം ചേച്ചി ,ഇനിയും ഉണ്ടാകുക ഈ പ്രോത്സാഹനം ഒത്തിരി നന്ദി..
ശുകൂര്‍ സര്,വി.എ നല്ല വാക്കിന് നന്ദി..ഹാഷിക് ഈ പൂച്ചയ്ക്ക് മോചനമില്ല അല്ലെ പലരും പറഞ്ഞ പോലെ മറ്റുള്ളവരുടെ സുഖത്തിനു വേണ്ടി പൂച്ച വേഷം കെട്ടുന്നു..നന്ദി. shihablever.com.വിമര്‍ശിക്കണം വളരെ ക്രിയാത്മകമായി. അത് എഴുത്തുകാരിയെ (കാരനെ?) നല്ലൊരു ചിട്ടപ്പെടുത്തലിലേക്ക് നയിച്ചേക്കാം... തീര്‍ച്ചയായും ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുന്ടെന്കില് അതില്‍ അല്പ്പമെന്കിലും മെച്ചമായിട്ടുന്ടെന്കില് നിങ്ങളെ പോലുള്ളവരുടെ അഭിപ്രായങ്ങള്‍ തന്നെയാണ് ,.. ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം നന്ദി.. ഇവിടെ വന്നതിനു
വീ കെ താന്കള് പറഞ്ഞ പോലെ ത്യാഗം അങ്ങിനെ അല്ലായിരുന്നു വെങ്കില്‍ പ്രാവാസികള്‍ ഉണ്ടാകുമായിരുന്നോ.. നല്ല വാക്കിന് നല്ല നന്ദി..ഷൈജു,നസീര്‍,ഒത്തിരി നന്ദി..ഷബീര്‍ പറഞ്ഞത് തന്നെ ഇവിടെ സ്കോര്‍ ചെയ്തത് ജെഫുവിന്റെ അഭിപ്രായം തന്നെ നല്ല വാക്കിന് നന്ദി,റഷീദ് സര് ജനിച്ചു പോയില്ലേ ജീവിച്ചു തീര്തല്ലേ മതിയാകൂ നന്ദി നല്ല വാക്കിന് സീത താങ്ക്സ് കൊമ്പന് താങ്കളുടെ അഭിപ്രായത്തിനു ഒരു ബിഗ് സല്യൂട്ട് ,ഉമ്മു ഫിദ നന്ദി കാണാറില്ലല്ലോ.. നന്ദി എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..
പറഞ്ഞാലത്രയും തീരാത്ത പ്രവാസ നൊമ്പരങ്ങള്‍..
ചുരുങ്ങിയ വരികളിലൂടെ തന്നെ വളരെ ഏറെ പ്രകടിപ്പിയ്ക്കാന്‍ ആയി വരികള്‍ക്ക്..ആശംസകള്‍..!
പ്രവാസം എന്നും നൊമ്പരമാണ്..
(പഴയ കവിത കൊള്ളാം )
"എല്ലാര്ക്കും വിഷയം ആക്കാന്‍ പ്രവാസി ഉണ്ട്
പ്രവാസിയുടെ വിഷമം എടുക്കാന്‍ ആരുണ്ട് ?"
കൊമ്പന്റെ കമ്മന്റിനെ പിന്താങ്ങുന്നു..
കവിത കൊള്ളാം...
മനസ്സിലുള്ളത് വളരെ കൃത്യമായി
എല്ലാവര്ക്കും മനസ്സിലാവും വിധം പറഞ്ഞിരിക്കുന്നു
ചില പോസ്റ്റ് മോഡേണ്‍ "ബുജി"കളുടെ വിചാരം
കവിത എന്നത് ബുജികള്‍ക്കു മാത്രം മനസ്സിലാകേണ്ട ഒന്നാണ്
എന്നതാണെന്ന് തോന്നുന്നു..
തുടരുക.. പ്രതീക്ഷകളോടെ...
പ്രവാസിയെക്കുറിച്ചുള്ള ഏതു ചിന്തയും വിഷമിപ്പിക്കുന്നതാണ് ...
എത്ര യോ പേര് പറഞ്ഞു എന്നത് കുറ്റമല്ല ..എത്ര പറഞ്ഞാലും പ്രവാസ ദുഃഖങ്ങള്‍ മരുഭൂമിപോലെ പരന്നു കിടക്കുകയാണ് ..:)
സാധാരണക്കാര്‍ക്ക് മനസിലാകുന്ന കവിത, എനിക്കിഷ്ടായി, ജീവിതത്തില്‍ നടക്കുന്നതോ ചുറ്റും കാണുന്നതോ ഒക്കെയല്ലേ
എഴുതുക ! പലരും എഴുതിയ വിഷയങ്ങള്‍ വീണ്ടും എഴുതരുത് എന്ന് വന്നാല്‍ പിന്നെ ഇവിടെ എഴുതാന്‍ വിഷയമേ കാണില്ലല്ലോ ! ജനനവും മരണവും, മഴയും പുഴയും, പ്രണയവും വിരഹവും, ദാരിദ്രവും പ്രവാസവും തുടങ്ങി ഇന്ന് ലോകത്തുള്ള എല്ലാത്തിനെ കുറിച്ചും എഴുതിക്കഴിഞ്ഞു !
അപ്പൊ പിന്നെ ചെയ്യാവുന്നത് ഒന്നേയുള്ളൂ... എഴുതാതിരിക്കുക !!! അതിനെക്കുറിച്ചാ ഞാന്‍ ഇപ്പൊ ആലോചിക്കുന്നതും...
...എവിടെ നിന്നോ ഒഴുകിയെത്തിയ
പാട്ടിന് ഇശലുകള്‍
അടുത്ത വന്നു സാന്ത്വനമേകാതെ
തിരിച്ചു പോയി...ഇല്ല ഒരിക്കലും തിരിച്ചു പോകില്ല കാരണം ആ പാട്ടിന് ഇശല്കള്ക്ക്...സ്വാന്ത നത്തിന്റെ ശ്രുതിയുണ്ട്
നന്നായിട്ടുണ്ട് .....ഒരു പാട് നന്മകള് നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ഇവിടെ അഭിപ്രായം പറഞ്ഞ എലലവര്ക്കും നന്ദി വര്‍ഷിണി,ഹകീം മോന്‍സ്,ബഷീര്‍ ,രമേശ് സര്,ലിപി രഞ്ചു ,മയില്‍ പീലി ഈവര്‍ക്കും നന്ദി ..ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം അപ്പൊ അടുത്ത പോസ്റ്റു കണ്ടില്ലേ ... ഒത്തിരി നന്ദി... എല്ലാവര്ക്കും അപ്പൊ അവിടെ കാണാം അല്ലെ...
അക്കരെയുള്ളവരെ ചിരിപ്പിക്കാന്‍
ഇക്കരെനിന്നു കരയുന്ന പ്രവാസിയെ
കണ്ടും,കേട്ടും മടുത്തു ചിലര്‍ക്ക്..!!അല്ലേ..?
ഹും..!കൂടും കുടുക്കയുമായി പ്രവാസിയാകുന്നവര്‍ക്ക് ഒരുപക്ഷേ ഊഹിക്കാനേ കഴിയൂ, പക്ഷേ അനുഭവം വേറെയാണ്..!
അത് അനുഭവിച്ചാലേ അറിയൂ..!
ആശംസകളോടെ പുലരി
വൈകിയാണെങ്കിലും വായിച്ചു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ