വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ് ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ "ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്" കുതിച്ചു
..രണ്ടു ദിവസം മുന്‍പ് താന്‍ പോസ്റ്റിയ തന്റെ ചവറു പോസ്റ്റില്‍ ഏതെങ്കിലും നിരപരാധി തന്റെ വിലപ്പെട്ട സമയം കളഞ്ഞോ എന്നറിയാനായിരുന്നു ആ കുതിപ്പ് ...ഒരു പ്രതീക്ഷയും ഇല്ലാതെയാണ് തുറന്നത് എങ്കിലും കമന്റു കോളത്തില്‍ വെറുത കണ്ണോടിച്ചപ്പോള്‍ ചെമ്പകത്തിന്റെ പടവും വെച്ച് ഒരു കമന്റു വന്നിരിക്കുന്നു ....ഇതാരാണാവോ ഈ പൊട്ടപോസ്റ്റിനു ഒരു വെടികെട്ട് കമന്റു? അയാള്‍ കമെന്റു വായിക്കുന്നതിനു മുന്നേ ... ആദ്യമായി തനിക്ക് മഹാ കമന്റുതന്നു തന്നെ അനുഗ്രഹിച്ചയാളെ തിരിച്ചും ഒന്നാശീര്വദി(ധി)ച്ചില്ലെങ്കില്‍ പിന്നെ താന്‍ എന്തോന്ന് ബ്ലോഗര്‍?.. മറ്റൊന്നും ആലോചിക്കാതെ മൗസിന്റെ പോയിന്റ് കൊണ്ട് ചെമ്പകത്തിന്റെ മാറില്‍ ഒന്നു സ്നേഹപൂര്‍വ്വം തലോടിയപ്പോള്നേരെ പോയതു ബ്ലോഗു പ്രൊഫൈലില്‍ ......ചെമ്പകം ഒരു തരുണീമണി യാണെന്നും ,പ്രണയവും ,വായനയും ,ചാറ്റിങ്ങും ,ഇഷ്ട്ടവിനോദമാണെന്നും ഫോട്ടോക്ക് താഴെ തങ്കലിപികളാല്‍ കൊത്തി വെച്ചിരിക്കുന്നത് കൂടി കണ്ടപ്പോള്‍ പിന്നെ ഒന്നുംമിണ്ടാതെ പോരാന്‍ അയാള്‍ക്കായില്ല ..
..രണ്ടു ദിവസം മുന്‍പ് താന്‍ പോസ്റ്റിയ തന്റെ ചവറു പോസ്റ്റില്‍ ഏതെങ്കിലും നിരപരാധി തന്റെ വിലപ്പെട്ട സമയം കളഞ്ഞോ എന്നറിയാനായിരുന്നു ആ കുതിപ്പ് ...ഒരു പ്രതീക്ഷയും ഇല്ലാതെയാണ് തുറന്നത് എങ്കിലും കമന്റു കോളത്തില്‍ വെറുത കണ്ണോടിച്ചപ്പോള്‍ ചെമ്പകത്തിന്റെ പടവും വെച്ച് ഒരു കമന്റു വന്നിരിക്കുന്നു ....ഇതാരാണാവോ ഈ പൊട്ടപോസ്റ്റിനു ഒരു വെടികെട്ട് കമന്റു? അയാള്‍ കമെന്റു വായിക്കുന്നതിനു മുന്നേ ... ആദ്യമായി തനിക്ക് മഹാ കമന്റുതന്നു തന്നെ അനുഗ്രഹിച്ചയാളെ തിരിച്ചും ഒന്നാശീര്വദി(ധി)ച്ചില്ലെങ്കില്‍ പിന്നെ താന്‍ എന്തോന്ന് ബ്ലോഗര്‍?.. മറ്റൊന്നും ആലോചിക്കാതെ മൗസിന്റെ പോയിന്റ് കൊണ്ട് ചെമ്പകത്തിന്റെ മാറില്‍ ഒന്നു സ്നേഹപൂര്‍വ്വം തലോടിയപ്പോള്നേരെ പോയതു ബ്ലോഗു പ്രൊഫൈലില്‍ ......ചെമ്പകം ഒരു തരുണീമണി യാണെന്നും ,പ്രണയവും ,വായനയും ,ചാറ്റിങ്ങും ,ഇഷ്ട്ടവിനോദമാണെന്നും ഫോട്ടോക്ക് താഴെ തങ്കലിപികളാല്‍ കൊത്തി വെച്ചിരിക്കുന്നത് കൂടി കണ്ടപ്പോള്‍ പിന്നെ ഒന്നുംമിണ്ടാതെ പോരാന്‍ അയാള്‍ക്കായില്ല ..
പക്ഷെ അവളുടെ പോസ്റ്റു കണ്ടു അയാള്‍ ഞെട്ടി !കടുകട്ടി സാഹിത്യം കൊണ്ട് ഒരു ആറാട്ട് ..പലതവണ വായിച്ചിട്ടും ഒന്നുംമനസ്സിലായില്ലങ്കിലും ചെല്ലക്കിളിയെ ഒന്ന് സുഖിപ്പിക്കാതെ പോരുന്നത് മോശമല്ലേ ..മണ്മറഞ്ഞവരും അല്ലാത്തവരുമായ മലയാളസാഹിത്യ തറവാട്ടിലെ മഹാരഥന്മാരെ മനസ്സില്‍ ധ്യാനിച്ച് ഒരു കമന്റു അങ്ങ്കാച്ചി ...
"പേര് പോലെ തന്നെ ചെമ്പകത്തിന്റെ ,ഈ ബ്ലോഗിലെ രചനകള്‍ അന്യം നിന്ന് പോകുന്ന വായനക്കും, വിഷയദാരിദ്ര്യം നേരിടുന്ന ബൂലോഗത്തിനും വിലമതിക്കാനാവാത്ത അമൂല്യ രത്നമാണെന്നും ,താങ്കളുടെ സൃഷ്ട്ടികള്‍ ഷെല്ലിയുടയും ബര്ണാഡ്ഷായോടും (ഇവരൊക്കെ ആരാണാവോ?) കിടപിടിക്കാന്‍ തക്കതാണെന്നും , ഞാന്‍ ഇവിടെഎത്താന്‍ വൈകിപ്പോയെന്നും അതില്‍ എനിക്ക് കുറ്റബോധവും അത് മൂലം നിരാശനാണെന്നും തട്ടിവിട്ടു ..ഒരുമഹാസംഭവം നടത്തിയെന്ന ആത്മ നിര്‍വൃതിയില്‍ അന്നത്തെ എപ്പിസോഡ് അവസാനിപ്പിച്ച് ,ബൂലോകം തൊട്ടുനമസ്ക്കരിച്ചു അയാള്‍ അന്നും പള്ളിയുറക്കം പൂണ്ടു ..
പിറ്റേന്ന് മെയില്‍ തുറന്നപ്പോള്‍ ഇന്‍ബോക്സില്‍ അയാളെ തേടി ഒരു കുറിമാനം വന്നതയാള് കണ്ടു ..താങ്കളുടെ വിലപ്പെട്ടെ കമന്റു ഇഷ്ടമായെന്നും ,ഇനിയും ഇതുപോലെ കമന്റി തന്നെ അനുഗ്രഹിക്കണം എന്നും ഉള്ളടക്കം ഉള്ള ആ മെയില്‍ അയാള്‍ ഒന്നല്ല ഒരായിരം തവണ വായിച്ചു ,ഇത്രയും കാലം പല കമന്റുകളും കട്ടും പേസ്റ്റിയും പലരെയും സുഖിപ്പിച്ചിട്ടും ഒരാള്‍ പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറാവാത്തതിനാല്‍ ബൂലോകത്തുള്ളവരോടെല്ലാം അയാള്‍ക്ക് പുച്ഛം തോന്നി ..ഒപ്പം ചെല്ലക്കിളിയോടൊരു എക്സ്ട്രാ പ്രിയവും ...
പിന്നീടവിടന്നങ്ങോട്ടു അയാള്‍ ചെല്ലക്കിളിയുടെ എല്ലാ പോസ്റ്റിനുംകമന്റോടെ കമെന്റു തന്നെ ...
ചെല്ലക്കിളിയെ ആരെങ്കിലും സത്യസന്ധമായി വിമര്‍ശിച്ചാല്‍ തന്റെ സകലശക്തിയും എടുത്തു വായടപ്പിക്കും അനോണിയുടെ രൂപത്തിലും ഭാവത്തിലുമടക്കം ബൂലോഗത്തയാള് വീറോടെ പോരാടി ..എന്നാല്‍ ചെല്ലക്കിളിയോ? തന്റെ സകല പോസ്റ്റിനും കമന്റുന്ന , തന്റെ വിഡ്ഢിത്തം നിറഞ്ഞ പോസ്റ്റുകള്‍ വായിച്ചു ,തന്നെ വിമര്‍ശിക്കുന്നവരില്‍ നിന്നും രക്ഷിക്കുന്ന പുതിയ ആരാധകനോട് സംസാരിക്കാന്‍ ബ്ലോഗിണി ചേച്ചിക്കും അത്യാഗ്രഹമായി.. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഗൂഗിള്‍ ചാറ്റില്‍ കമന്റി തുടങ്ങി..ബൂലോക വിശേഷങ്ങളും അവിടത്തെ തങ്ങള്ക്കിഷ്ട്ടമില്ലാത്തവരുടെ പരദൂഷണവും കുറ്റവും കുറവും തുടങ്ങി ഉടയ തമ്പുരാന് ഈ ലോകത്തുണ്ടാക്കിയ സകലതിനെയും അവര്‍ വിഷയങ്ങളാക്കി ..കാലത്തിനു റിവേര്‍സ് ഗിയര്‍ ഇല്ലാത്തതിനാലും ..ഫസ്റ്റ് ഗീര്‍ കേടുവരാത്തതിനാലും അത് മുന്നോട്ടു തന്നെ നീങ്ങി നായകനും നായികയും കൂടെയും ...
ഈ ചെമ്പകം എന്നപേര് മാറ്റി താന്‍ ഒറിജിനല്‍ പേരില്‍ വാ" എന്ന ആണ്‍കിളിയുടെ അഭ്യര്‍ത്ഥന ആദ്യമൊന്നും ചെവികൊണ്ടില്ലെങ്കി
ചെമ്പകമെ ചെമ്പകമേ ..നീയെന്നു മേന്റെയ്തല്ലേ ...എന്ന ഹിറ്റ് ആല്‍ബം ടെലിവിഷനിലെ ഇഷ്ട്ടഗാനം പാരിപാടിയില്‍ കൂടെ അവള്‍ക്കായി ടെഡിക്കേറ്റു കൂടി ചെയ്തപ്പോള്‍ പിന്നേ എന്തിനു രണ്ടാമതൊന്നു ആലോചിക്കണം !
ചാറ്റിങ്ങ് അതിന്റെ ടോപ് ഗിയറില്‍ എത്തിയ ഒരു നാള് അയാള്‍ തന്റെ ഏറ്റവും വലിയ ആ ആഗ്രഹം അവള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു
"എടൊ എനിക്ക് തന്നെ ഒന്ന് കാണണം ,നേരില്‍
"എന്തിനാ "?
"വെറുതേ"
താന്‍ പറഞ്ഞതനുസരിച്ച് നമ്മല് തമ്മില്‍ വളരെ ചെറിയ കിലോമീറ്റര്‍ അല്ലേ ദൂരമുള്ളൂ നീ വാ.....
പാലിലും തേനിലും ചാലിച്ച അയാളുടെ റിക്വസ്റ്റ് അവള്‍ക്ക് എങ്ങിനെ നിരസിക്കാനാവും ?
.....അങ്ങിനെ ചെല്ലക്കിളിയെ കാണാനുള്ള ആ സുന്ദര ദിനം വന്നടുത്തു .. ,രാവിലെ തന്നെതൊട്ടടുത്ത ബാര്‍ബര്‍ ഷാപ്പില് ചെന്ന് പ്രഭുദേവസ്റ്റൈലില് മുടിയും വെട്ടി ,രണ്ടു മണിക്കൂര്‍ കൊണ്ട് ഒരുവിധം മെയ്ക്കപ്പൊക്കെയിട്ടു പുറത്തിറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു
"ദേ മനുഷ്യാ...ഇന്നാണ് ലാസ്റ്റു ഡേറ്റ് ..ഇന്നെങ്കിലും പോയി ആ ഗ്യാസ് കണക്ഷന് ഒന്ന് ശെരിയാക്കിയേക്ക് .ഇന്ന് കഴിഞ്ഞാല്‍ പിന്നേ താലൂക്കാപ്പീസില്‍ പോണം .ഏതുനേരവും ഈ കുന്ത്രാണ്ടവും ചെവിയില്‍ വെച്ച് കമ്പ്യൂട്ടറില്‍ കത്തി വെച്ചാല്‍ വിശപ്പ് മാറില്ല ,
അടുപ്പില്‍ ഊതി ഊതി എന്റെ കാറ്റ് പോകും '".....
"എടീ ഇന്ന് പറ്റില്ല എനിക്ക് ടൌണില്‍ ഒരു മീറ്റിംഗ് ഉണ്ട് ഞാന്‍ പോണു" പിന്നേ ..അവളുടെയൊരു ഗ്യാസ് ...താലൂക്കാപ്പീസ് നാളെയും കാണും ചെല്ലക്കിളി ഇന്നേ കാണൂ ..
മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ താന്‍മനസ്സില്‍ താലോലിച്ച ചെമ്പകമാകുന്ന തരുണീമണിയെ കാണാന്‍ ടൌണിലെ ഷോപ്പിംഗ്മാളിലേക്ക് കുതിച്ചു ...."കാത്തിരിപ്പിന്റെ വേദന "എന്നൊക്കെ ചിലസാഹിത്യകാരന്മാര് പറഞ്ഞത് ഇതിനാണ് എന്ന് അയാള്‍ക്കപ്പോള്‍ തോന്നി ..മണിക്കൂറുകള്‍ കാത്തിരുന്നിട്ടും അവളെ കാണാതായപ്പോള്‍ തന്നെ ചെല്ലക്കിളി പറ്റിച്ചു എന്ന് പല തവണ അയാള്‍ മനസ്സില്‍ പറഞ്ഞു . "ഒരു പക്ഷെ ഇനി അവള് തന്നെ കാത്തിരുന്നു തിരിച്ചു പോയിരിക്കുമോ??.അങ്ങിനെയും അയാള്‍ക്ക് സംശയം തോന്നി കാത്തിരിപ്പ് മടുത്തു തുടങ്ങിയപ്പോഴാണ് അയാള്‍ തൊട്ടടുത്തെ ബഞ്ചില്‍ ഇരിക്കുന്ന വൃദ്ധയെ ശ്രദ്ധിച്ചത്. അവരും ആരെയോ കാത്തിരുന്നു മുഷിഞ്ഞ പോലെ. അയാള്‍ക്ക് സംശയമായി.
അയാള്‍ നയത്തില്‍ ആ സ്ത്രീയോട് ചോദിച്ചു.
"നിങ്ങള്‍ ഇവിടെ വന്നിട്ട് കുറെ നേരമായോ ?"
"അതേ. ഒരാള്‍ വരാമെന്ന് പറഞ്ഞിരുന്നു."
"ആരാ മകനാണോ".?
"അല്ല ഒരു സുഹൃത്ത്"ഇത് വരെ ഞാന്‍ കാണാത്ത ഒരാള്‍ "
"ഓഹോ അപ്പോള്‍ നിങ്ങള്‍ അവരെ ഇതുവരെ കണ്ടിട്ടില്ലേ ?
ഇല്ല. എഴുത്തിലൂടെയുള്ള പരിചയമേയുള്ളൂ .
അയാള്‍ക്ക് അത്ഭുതമായി . എന്തൊരു സാമ്യത. ഞാനും ഇതു പോലെ ഒരു സുഹൃത്തിനെ അന്വേഷിച്ചാണല്ലോ വന്നത്. കാത്തിരിപ്പിന്റെ മുഷിപ്പ് അവരുടെ മുഖത്തും പ്രകടമായിരുന്നു
ഇല്ല. എഴുത്തിലൂടെയുള്ള പരിചയമേയുള്ളൂ .
അയാള്‍ക്ക് അത്ഭുതമായി . എന്തൊരു സാമ്യത. ഞാനും ഇതു പോലെ ഒരു സുഹൃത്തിനെ അന്വേഷിച്ചാണല്ലോ വന്നത്. കാത്തിരിപ്പിന്റെ മുഷിപ്പ് അവരുടെ മുഖത്തും പ്രകടമായിരുന്നു
"ഇനിയും കാത്തിരിക്കാന്‍ വയ്യ. അയാള്‍ വരുമെന്ന് തോന്നുന്നില്ല". "ഞാന്‍ പോണു തീരെ വയ്യ,കാണണമെന്നു കാലുപിടിച്ചു പറഞ്ഞപ്പോള്‍ വന്നതാ "
"അപ്പോള്‍ കാണാട്ടോ ".. അവര്‍ എഴുന്നേറ്റു ബാഗില്‍ നിന്നും ഒരു തുണ്ട് കടലാസില്‍ എന്തോ എഴുതി കയ്യില്‍ കൊടുത്തിട്ട് അയാളോട് പറഞ്ഞു. " ഇതാണ് എന്റെ ബ്ലോഗ്. സമയം കിട്ടുമ്പോള്‍ ഒന്ന് സന്ദര്‍ശിക്കൂ". അത്രയും പറഞ്ഞു അവര്‍ സ്ഥലം വിട്ടു. "ഹും ഒരു ബ്ലോഗ് കുഴിയിലേക്ക്ക്കെടുക്കാനായിട്ടും കിളവി ഇന്റര്‍നെറ്റില്‍ കറങ്ങുന്നു " അതും പറഞ്ഞു അയാള്‍ അലസാമായി അയാള്‍ ആ കടലാസിലേക്ക് നോക്കി. വെണ്ടക്കാ അക്ഷരത്തില്‍ അതില്‍ കുറിച്ചിരിക്കുന്നു പ്ലീസ് വിസിറ്റ് "ചെമ്പകംബ്ലോഗ് സ്പോട്ട് ഡോട്കോം"..
.
73 അഭിപ്രായങ്ങൾ:
ഒരു പോസ്റ്റിലൂടെ
പല ബ്ലോഗ് കാരെയും ഒന്ന് താങ്ങി.
കൂട്ടത്തില്‍ ചോദിച്ചോട്ടെ, സ്വയം വിമര്‍ശനമല്ലല്ലോ?
പലർക്കും ഇങ്ങനെ അമളിപറ്റിയതായി കേട്ടിട്ടുണ്ട്. കൊള്ളാം നന്നായി..
ചെമ്പകമേ... ചെമ്പകമേ... നീയെന്നും എന്റേതല്ലേ...
പെൺ ബ്ലോഗിൽ മാത്രം നെടുനീളൻ കമന്റിടുന്ന, പോസ്റ്റിനെ വിമർശിക്കുന്നവരെ ബ്ലോഗർക്കു വേണ്ടി പ്രതിരോധിക്കുന്ന, ആ ബ്ലോഗറെ തന്നെയല്ലെ നിങ്ങൾ ഉദ്ദേശിച്ചത്?
എന്തായാലും നർമ്മം കൊള്ളാം.
ഇത് കലക്കി ഉമ്മു അമ്മാര്‍. ലേഖങ്ങളും കവിതകളും മാത്രമല്ല. ആക്ഷേപ ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചു. നല്ല തകര്‍പ്പന്‍ ഏന്‍ഡ് പഞ്ച്.
സ്വയം വിമര്‍ശനം അല്ലല്ലോ :)
പണ്ട് ഉമ്മുവിന്റെ ബ്ലോഗില്‍ പ്രൊഫൈല്‍ ഫോട്ടോ (ഒരു പ്രായം ചെന്ന ഉമ്മയുടെ ചിത്രം ആയിരുന്നു )യും കവിതയും വായിച്ചു ഒരു വായനക്കാരന് കിഴവീ എന്ന് വിളിച്ചു പോസ്റ്റിനെ വിമര്‍ശിച്ച സംഭവം ഓര്‍ക്കുന്നു..നെടു നീളന്‍ കമന്ടുകാര്‍ ഇനിയെങ്കിലും ചുരുക്കി കമന്റാന്‍ മറക്കല്ലേ ..
നര്‍മ്മം കൊള്ളാം ..:)
ഇതില്‍ പകുതി ഭാവനെയെങ്കിലും പകുതി സമീപകാലത്തെ ഒരു ബൂലോകപ്രണയത്തെ ഓര്‍മ്മിപ്പിച്ചു..
പിന്നെ..പറഞ്ഞപോലെ പലര്‍ക്കുമിട്ട് ഒരു താങ്ങ്!! അത് ജോറായി..ഒപ്പം റിവേഴ്സ് ഗിയറില്ലാത്ത കാലമെന്ന പ്രയോഗവും!
അഭിനന്ദനങ്ങള്‍ ഉമ്മു അമ്മാറേ!!
ഇതെന്താണ് ഉമ്മു അമ്മാര്‍? ഇങ്ങനെയാണോ നര്‍മ്മം എഴുതുന്നത്? ഇതില്‍ പഞ്ച് എവിടെ? ഉപമകള്‍ എവിടെ? ഉല്പ്രേക്ഷ എവിടെ? അത് പോലെ ഈ ഫസ്റ്റ് ഗീയറില്‍ അധികം മുമ്പോട്ടു പോകാന്‍ പറ്റില്ല... വണ്ടി മൂവ് ആവുന്നതിന് അനുസരിച്ച് ഗീയറുകള്‍ മാറ്റി കൊടുക്കേണ്ടി വരും.... ഛെ... നമ്മള് തുടങ്ങിയത് എവിടാ? നര്‍മ്മത്തില്‍ അല്ലെ?
ഇത് നമുക്കൊന്ന് മാറ്റി എഴുതാം............................................ ..
............................................................................ ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് നോക്കൂ........ :-)
അതെ ഈ ചെമ്പകം എന്ന പേരില്‍ ഒരു ബ്ലോഗ്ഗര്‍ ഉണ്ട് കേട്ടോ... ആളു കാണേണ്ട ഈ പോസ്റ്റ് ..... ചുമ്മാ..........
ഹഹ...കലക്കി...പലർക്കും ഇതൊരടിയാവട്ടെ...എന്നാലുമെന്റെ ചെമ്പകമേ...ഹ്ഹ്ഹ്ഹ്.ആശംസകൾ
...വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി ...“
സത്യായിട്ടും ഞനാദ്യം ഓര്‍ത്തത് ഒരു ‘കളരി’ പോസ്റ്റായിരിക്കുമെന്ന്...!
"എന്റെ ബ്ലോഗനാര്‍ കാവിലമ്മച്ചീ...!!”
എന്തൊക്കെക്കാണണം ഈ ബൂലോകത്ത്...!
ഈ ‘കൊട്ട്’കൊള്ളേണ്ടിടത്ത് കൊണ്ടുകാണും..!ഉറപ്പ്.
ആശംസകള്‍...!
ഹാഷിക്..! അപ്പോ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്...അല്ലേ...?നന്നായീ ഈ’കൊട്ട്’...!!
ഇതിനു നര്‍മം എന്ന ലേബല്‍ അനുഭവം എന്ന് മാറ്റണം കേട്ടോ ..
:)
ആശംസകള്‍
ആക്ഷേപ ഹാസ്യം പൊടി പൊടിച്ചു. ഇതള്‍ പൊഴിയാറായ ചെമ്പകത്തിന്റെ വികൃതി കടന്ന കയ്യായിപ്പോയി.. ആശംസകള്‍ ഉമ്മു അമ്മാര്‍..
ചെല്ലകിളികളെ തേടി പോകുന്നവര്‍ക്ക് നല്ല ചുണ്ട് പലകയായി മാറട്ടെ ഈ പോസ്റ്റ്
ആശംസകള്‍
ഉമ്മുവെ ചെമ്പകത്തിന്റ പടവുമായി ഇതിലൊരു ബ്ലോഗറുണ്ടു കേട്ടോ..നര്‍മ്മം കൊള്ളാം.
സംഭവം കലക്കി, ഉമ്മുഅമ്മാറിനു ആക്ഷേപഹാസ്യവും വഴങ്ങും.
ഉമ്മു അമ്മാര്‍.അപ്പൊ നാടകാന്ത്യം
കവിത്വം എന്നത് തിരിച്ച് ആയോ ഇപ്പോള്‍?
കാലം മാറി കഥ മാറിയില്ല.ബാംഗ്ലൂര്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഒരു സുഹുരുത് ഹോട്ടല്‍
telephone operator ഇങ്ങനെ ഒരു കഥ പറഞ്ഞു.വേറെ ഒരു ഹോട്ടലിലെ ഓപ്പറേറ്റര്‍ കിളി
നാദ തോട് പച്ച ചുരിദാര്‍ ഇട്ടു ബസ് സ്റ്റോപ്പില്‍ വരാന്‍ പറഞ്ഞു.അകലെ നിന്ന് പച്ച ചുരിദാര്‍ കണ്ട കക്ഷി അന്ന് തന്നെ ഹോട്ടലിലെ ജോലി വിട്ടു Balgalore ഉം വിട്ടു അത്രേ..!!!..കലക്കി കേട്ടോ satire...
നമ്മള് ഈ നാട്ടുകാരനെ അല്ല. എന്തായാലും ആക്ഷേപഹാസ്യം കൊള്ളാം. ബൂലോകത്ത് ഇത്തരം ചെല്ലക്കിളികള്‍ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് മാത്രം പറയുന്നു. സൂക്ഷിക്കണം..!
കൊള്ളാം
ഇനി ആരേയും കാണാന്‍ പോകുനില്ലാ
ummoooo......kalakki kaduku varuthu. . (anubhavam aano? :)..njan odi...) {mal. font kittunnilla}
ഇത് നന്നായി, ഇത് പലര്‍ക്കും വേണ്ടിയുള്ള ഒരു കോട്ടാണ്.
ആശംസകള്‍
ആക്ഷേപ ഹാസ്യം നന്നായി...എല്ലാ ഭാവുകങ്ങളും
ഇത് സൈബര്‍ സ്പേസിലെ ഒരു സ്ഥിരം പരിപാടിയാണെന്ന് കേട്ടിട്ടുണ്ട്.പക്ഷെ,ഉമ്മു അമ്മാര്‍ വളരെ നന്നായി അവതരിപ്പിച്ചു.
ഇതൊരടിയായി. പെണ്പോസ്റ്റുകള്ക്ക് കമന്റിടാന്‍ ഇനി ഒന്നാലോചിച്ചു വേണം.
അതുമല്ല, ഇനി ഉമ്മു ആരാണാവോ?
രസകരം ട്ടോ .
ആര്‍ക്കൊക്കെ എവിടൊക്കെ കൊണ്ടുകാണണം.
ആക്ഷേപ ഹാസ്യം .പറഞ്ഞ രീതിയും നന്നായി
ഉമ്മു അമ്മാർ ആക്ഷേപ ഹാസ്യം നന്നായി..പിന്നെ ക്ളൈമാക്സ് പ്രതീക്ഷിച്ചത് തന്നെ..ആശംസകൾ
നന്നായിട്ടുണ്ട്..
കഥാന്ത്യം രസകരമായി..
ഉമ്മു - സംഗതി കലക്കി നര്‍മ്മവും ഉപദേശവും കൂടി ചേര്‍ന്ന ഒന്ന് അതിലുപരി ആരെയോ ഒന്ന് താങ്ങിയോ എന്നൊരു തോന്നല്‍
വെറും തോന്നല്‍ മാത്രമാണ് എന്ത് തന്നെ ആയാലും നന്നായി അഭിനന്ദനം അര്‍ഹിക്കുന്നു
എത്ര പ്ലീസിയിട്ടും കാര്യല്ലാ... ഇനി വിസിറ്റാന്‍ ഞമ്മളെ കിട്ടൂലാ..!!
ഇത് തപ്പി നടക്കുന്നതും ഒരസുഖമാ.
'സംഗതി' ജോറായിട്ടുണ്ട്. ആശംസകള്‍.
ഉമ്മു അസ്സലായിട്ടുണ്ട് ടോ
ഡുണ്ടു മോളും ഡുട്ടു മോനും കളി ബ്ലോഗില്‍ തുടങ്ങി ചാറ്റിലൂടെ മൊബൈലിലെത്തിയാല് ഇത്തരം ഒലിപ്പീര് കമന്റുകള്‍ അതത് ബ്ലോഗില്‍ കാണില്ലാ....
ആയ കാലത്ത് നടക്കാതെ പോയ ഒലിപ്പീരുകള്ക്കുള്ള ഇടമായി ബൂലോകത്തെ കാണുന്നവര്‍ക്ക് ആ ട്രാക്കിനായി ഒരുപാട് ആണ് പെണ് ബ്ലോഗര്‍മാരെ കിട്ടുന്നുമുണ്ട്... അര്മാതിപ്പിന്.. അര്മാതിപ്പിന്...
(മാറിനിക്കാനാവില്ലാ എന്നതിനാല്‍ കൂടെ ഒരു പരിതി ദൂരം വരെ കൂടെ ഞാനുമുണ്ട്. മുന്നില്‍ നിങ്ങളുമുണ്ടെന്ന് ഉറപ്പുള്ളതോണ്ട് മാത്രം)
athenne ...ചിലരുടെ കമന്റുകള്‍ കണ്ടാല്‍ തോന്നുന്നതാണ് കേട്ടാ...പെന്‍ നാമം ഉള്ള ബ്ലോഗ്ഗര്‍ എഴുതിയാലേ നന്നാവൂ എന്നാണു ചിലര്‍ക്ക് അല്ലെ...കൊള്ളാം നന്നായി ഈ ഹാസ്യം .
ആക്ഷേപ ഹാസ്യം ഘംഭീരം.ഇത്തയ്ക്ക് നര്‍മ്മവും നന്നായി വഴങ്ങുന്നുണ്ട് .എന്തായാലും കൊള്ളേണ്ടവര്‍ക്ക് കൊണ്ട് കാണും..റിവേഴ്സ് ഗിയറിന്റെ പ്രയോഗം ഇഷ്ടായിട്ടോ..ആശംസകള്‍.
ഹ.. ആക്ഷേപഹാസ്യം നന്നായി..!!
"മനക്രിതം ക്രിതനസരീര കൃതം കൃത"മനസ്സില്‍ തോന്നിയത് മൌസിലൂടെ പ്രകടിപ്പിച്ചു പ്രേമമായി ശരീരം കാണാന്‍ ചെന്നപ്പോഴോ ദേ കിടക്കണ് ടിം...പൊയ് ഗ്യാസ് എടുത്തു വീട്ടില്‍ കൊടുക്കെടെ....nalla padangal...
ഹി ഹി ഹി..... അബദ്ധങ്ങള്‍ വരുന്ന വഴിയേയ്...!
ഞമ്മളാ ടൈപ്പല്ല അമ്മാരെ..നല്ലൊരു കൊട്ടായിപ്പോയി.
ദേ മനുഷ്യാ...ഇന്നാണ് ലാസ്റ്റു ഡേറ്റ് ..ഇന്നെങ്കിലും പോയി ആ ഗ്യാസ് കണക്ഷന് ഒന്ന് ശെരിയാക്കിയേക്ക് .ഇന്ന് കഴിഞ്ഞാല്‍ പിന്നേ താലൂക്കാപ്പീസില്‍ പോണം....
"ഗ്യാസിന് ഇപ്പോള്‍ എന്നാ വിലയാ ..അടുപ്പ് തന്നെ സുഗപ്രദം"...നര്‍മ്മത്തില്‍ നിറഞ്ഞ വരിയും മര്‍മ്മത്തിലുള്ള പ്രയോഗവും ഒന്നിച്ചപ്പോള്‍ പോസ്റ്റ് ഒന്നാംതരം ...
അപ്പോള്‍ ഇനി ടോപ് ഗീര്‍ ഇട്ടു ചാറ്റണ്ട അല്ലെ .....
@ഹാഷിക്ക്...ഫസ്റ്റ് ഗീറില്‍ തന്നെ പോട്ടെ ...സ്പീഡ് കൂടിയാല്‍ ബ്ലോഗ് പരലോകത്ത് നിന്നും വായിക്കേണ്ടിവരും ...
കോഴികട്ടവന്‍ തലയില്‍ പൂടയുണ്ടോന്ന് തപ്പിനോക്കും.
(ഞാനൊന്ന് തപ്പിനോക്കട്ടെ)
ഈ കൊട്ട് കൊള്ളാം .... :D
നന്നായി.... ഇജ്ജാതി ചെയ്ത്ത് ഇനിയുണ്ടാവരുത്... ഹി ഹി
ചെമ്പകത്തിനു പകരം ചെത്തിപൂവോ, ചെത്താത്ത പൂവോ ആക്കി കൊള്ളൂ.. ചെമ്പക പൂ profile ചിത്രമാക്കിയിട്ടുള്ള ഒരു ബ്ലോഗർ ഉണ്ടെന്നാണോർമ്മ..ജാഗ്രത!
പെണ്പോസ്റ്റുകള്ക്ക് ഒന്നാലോചിച്ചു വേണം കമന്റിടാന്‍
കൊള്ളാം നന്നായി..
മലയാളിയുടെ മര്‍മ്മത്തില്‍ തന്നെയാണല്ലോ ഇപ്രാവശ്യത്തെ കുത്ത്..ഉമ്മുവും വനിത തന്നെ ആവും ..അത് കൊണ്ട് ഞാന്‍ ഓടി...
ഇത് മുഴുവനും വായിച്ചതിനു ശേഷമാണ് ഈ ബ്ലോഗിന്റെ hedding നോക്കിയത്. മൂക്കത്ത് വിരല്‍ വെച്ചു പോയി, ഓരോ അനുഭവങ്ങളെ.
ഹല്ലാ..., ഒന്ന് ചോദിച്ചോട്ടെ.....
ആരായിരുന്നു അന്ന് കാണാന്‍ വന്ന ആ ബ്ലോഗര്‍........?
കലക്കി!
കലക്കീറ്റ്ണ്ട്.
കഷ്ടമായ്പ്പോയ്,
നാലാള് ഇടാന്‍ ശ്രമിക്കുമായിരുന്ന കമന്റാണ് ഉമ്മൂന്റെ ഒരൊറ്റ പോസ്റ്റ് കാരണം എന്നെപ്പോലുള്ളവര്‍ക്ക് നഷ്ടമായത്,
ശക്തമായും ബീഭത്സമായും ഇതിനെതിരെ പ്രതികരിക്കാതെ വയ്യ, ഈ പോസ്റ്റ് പിന്‍വലിക്കും വരെ ബൂലോകവീടിന്റെ അടുക്കളയില്‍ നിരാഹാരസത്യാഗ്രഹം, ദാ, ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നു! ഹും!!
ഹഹഹ തകര്‍ത്തു...അയാളുടെ ഗ്യാസ് പോയി കാണണം അല്ലെ...?
ഹ ഹ ..കൊള്ളാം..
ഇത് കലക്കി.....
ആക്ഷേപ ഹാസ്യം കലക്കി. നന്നായി അവതരിപ്പിച്ചു. ഞാന്‍ നീണ്ട കമന്റ് ചിലപ്പോള്‍ എഴുതുന്നയാള്‍ ആണ്. പോസ്റ്റ് നന്നായാല്‍ ബ്ലോഗ്ഗര്‍ ആണാണെന്നോ പെണ്ണാണെന്നോ നോക്കാതെ വേണ്ടത് എഴുതാറുണ്ട്.
HA HA HA HA HA HA HA സൂപ്പർ... ചെമ്പകമേ... ചെമ്പകമേ... നീയെന്നും എന്റേതല്ലേ. ആ ബ്ലോഗറെ എനിക്കും പരിചയമുണ്ട്. പെൺ ബ്ലോഗിൽ മാത്രം ചുറ്റിക്കറങ്ങുന്ന.... ഹി ഹി.. പോസ്റ്റ് സൂപ്പർ
:)
പ്ലീസ് വിസിറ്റ് "ചെമ്പകംബ്ലോഗ് സ്പോട്ട് ഡോട്കോം"..
അപ്പൊ അങ്ങനെയൊക്കെയാണ് സംഭവങ്ങള്‍ .... നടക്കട്ടെ !! :))
നന്നായി.
പോരട്ടെ ഇജ്ജാതി പോസ്റ്റുകള്‍!. അപ്പോ ചെമ്പകം ഇവിടെത്തന്നെയുണ്ടല്ലെ?. ഇതിന്റെ ലേബല്‍ “അനുഭവം” എന്നു തന്നെ ആയിക്കോട്ടെ!.വളരെ നന്നായിട്ടുണ്ട്. സീരിയസ്സായി പോസ്റ്റിടുന്നവര്‍ക്ക് നര്‍മ്മവും വഴങ്ങുമല്ലെ?. കൊള്ളാം. എന്നാലിനി ആ വഴിക്കു തിരിഞ്ഞോളൂ.ഇനി ഉമ്മു അമ്മാര്‍ എന്ന പ്രൊഫൈല്‍ നമുക്കൊന്നു തിരുത്താം,എന്താ?.
കൊള്ളാം !
അയാള്‍ ആരാ !
ഇങ്ങിനെ പറ്റിക്കെണ്ടിയിരുന്നില്ല...!
ഹ ഹ കൊള്ളാം രസിച്ചു വായിച്ചു ..
അപ്പൊ ഉമ്മുവും ആത്മകഥ എഴുതിത്തുടങ്ങി.
അല്ലേ..
ഏതായാലും
എഴുത്തിനിടയില്‍ നര്‍മമുണ്ട്..
അനുഭവം ഗുരു ........................... !!!!! അതാണോ സത്യം? എങ്കള്‍ ആ കിളവന് ആആആആഅരാ ????
ഉം ഉം ഉം......... ഒക്കേം മനസ്സിലാവണുണ്ട് ട്ടാ....!!
ഓ....... പറ്റീതൊക്കെ പറ്റി. ഒക്കേം മറന്ന് കളയെന്നേ. മനസ്സിലുള്ളതൊക്കെ ബ്ലോഗാക്കി ഇട്ടപ്പോഴേലും ഒരു ആശ്വാസം കിട്ടീലെ. ആ....പോട്ടെ. അവനെ എന്നേലും എവ്ടേലും വച്ച് കാണാതിരിക്കില്ല. സമാധാനീര്.
എന്തായാലും ഒടുക്കത്തെ താങ്ങായിപോയി. ഇനീപ്പൊ ചെല്ലകിളികള് പ്ലീസ് വിസിറ്റെന്നും പറഞ്ഞ് മെയിലയക്കണത് നിര്‍ത്ത്വോ ആവോ :പ്
എന്റമ്മോ ഇങ്ങനെയൊക്കെ സംഭവിക്കും അല്ലെ?
ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ടെന്ന് പലപ്പോഴും കേട്ടിടുണ്ട് ..ഓരോരോ അബദ്ധങ്ങളെ ..ചെമ്പകം വാടി തുടങ്ങിയത് ആണെന്ന് ആ പാവം അറിഞ്ഞു കാണില്ലല്ലോ.
രസകരമായി തന്നെ എഴുതി.
ആക്ഷേപ ഹാസ്യും തകര്‍പ്പന്‍.
ആശംസകള്‍
പ്രിയപ്പെട്ട ഉമ്മു അമ്മാര്‍ ,
ഇതൊരു ഒന്നാന്തരം പോസ്റ്റ് തന്നെ ..എനിക്കിഷ്ട്ടായി ..ഇഷ്ട്ടയിന്നു വെച്ചാല്‍ ഒത്തിരി ഒത്തിരി ഇഷ്ട്ടായി .നല്ല നര്‍മം .അവതരണവും നന്നായി.ക്ലൈമാക്സ് പ്രതീക്ഷിച്ചത് തന്നെ ..എന്നാലും വായന രസിപ്പിച്ചു ..അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍
കൂടുതല്‍ എഴുതുക ആശംസകള്‍ കൂടെ പ്രാര്‍ത്ഥനയും
സ്നേഹത്തോടെ സൊണെററ്
ഈ കഥ തികച്ചും സാങ്കല്‍പ്പികമാണെന്നും ആരുമായെങ്കിലും സാമ്യം തോന്നുന്നത് നിങ്ങളുടെ മാത്രം കുഴപ്പമാണെന്നും ഒരു ജാമ്യം എടുത്തു വെക്കുന്നത് നല്ലതാണ്...
:)
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ ഹ്ര്ദ്യമായ നന്ദി അറിയിക്കുന്നു അപ്പൊ ഇനിയും ഈ പ്രോത്സാഹനം ഉണ്ടാകുമല്ലോ അല്ലെ അപ്പൊ അടുത്ത പോസ്റ്റു കണ്ടില്ലേ ??????? ഒത്തിരി നന്ദിയുണ്ട് എല്ലാര്ക്കും.....
ഉഗ്രന്‍ താങ്ങ്... ആക്ഷേപഹാസ്യം അടിപൊളിയായിട്ടുണ്ട്...
Go on........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ