വിയര്‍പ്പ് ഗന്ധമുള്ള ഉച്ചവെയിൽ തിളച്ചുമറിയുന്നു... ചോരപ്പുഴകള്‍ കണ്ടു കാഴ്ചകൾ മങ്ങിപ്പോയിരിക്കുന്നു. ആഞ്ഞടിച്ച വിപ്ലവ കൊടും കാറ്റില്‍ മണല്തരിയായി പോയ തന്റെ സ്വപ്നക്കുന്നുകള്‍ തേടിയുള്ള അവളുടെ അലച്ചില്‍ അവസാനിക്കുന്നില്ല...
നഷ്ട്ടങ്ങളെ തിരിച്ചറിയാത്ത മനസ്സും നിറം മങ്ങിയ വെളിച്ചത്തിൽ കാപാലികർ കവർന്നെടുത്ത ചുണ്ടിലെ പുഞ്ചിരിയും തേടി അവൾ പിന്നേയും യാത്രതുടർന്നു......തേടിയതെല്ലാം തിരിച്ചുകിട്ടിയപ്പോൾ അവൾ ഉറക്കെയുറക്കെ ചിരിച്ചു... ആര്‍ത്തട്ടഹസിച്ചു... ഭ്രാന്താശുപത്രിയിലെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ അവളുടെ കാലിലെ ഭാരിച്ച ചങ്ങലയുടെ ചിലമ്പൽ ചിരിക്ക് താളമായി......
52 അഭിപ്രായങ്ങൾ:
വായിച്ചു...
കരള്‍പിളരും കാഴ്ചകള്‍ കണ്ടു
ഭ്രാന്തായി മാറിയ
നൂറുകണക്കിന് സഹോദരിമാര്‍
ഗുജറാത്തില്‍ ഉണ്ട്
thediyathella thirichu kittiyappol aval urakke chirichu...
...changalayude chilambal aa chirikku thalamayi...
cheriya varikalil valiya oru kaaryam oluppichu vachirikkunnu.
nannayirikkunnu.
ഒരുപാടുപേർ...
ഉം വായിച്ചു ..
പ്രിയ വായനക്കാരെ വിമര്‍ശനവും പോരായ്മയും എന്തും പറയാം തുറന്നു തന്നെ ... അതാണെനിക്ക് സന്തോഷം എന്നിലെ കഴിവുകളെ വളര്‍ത്താനേ അതുപകരിക്കൂ
.
ഇതെന്താ ഉമ്മു അമ്മാര്‍ വായിക്കാന്‍ സുഖം ഉണ്ട്. കാരണം കുഞ്ഞു പോസ്റ്റു ആയതുകൊണ്ട് തന്നെ. പക്ഷെ കമന്റാന്‍ അത്ര സുഖമില്ല എന്ന് എനിക്ക് മുമ്പേ പോസ്റ്റുകള്‍ വായിച്ചു പോയ നല്ല വായനക്കാരായ രമേശും മുകിലും കണ്ണനുമൊക്കെ പറഞ്ഞില്ലേ. അതായത് എഴുതിയത് ഉദ്ദേശിച്ച രീതിയില്‍ വായനക്കാരില്‍ എത്തിയില്ല.
വിപ്ലവക്കൊടുങ്കാറ്റില്‍ തകര്‍ന്നുപോയ സ്വപ്നങ്ങളുടെ ശവപ്പറമ്പില്‍ സമനില തെറ്റിപ്പോയ സ്ത്രീയുടെ വിലാപവും നിസ്സഹായതയുമൊക്കെ പോസ്റ്റില്‍ വായിച്ചെടുക്കാമെങ്കിലും ഒരു കാപ്സ്യൂളില്‍ കൊള്ളുന്ന മരുന്നിനും ഒരു അളവില്ലേ.
എന്ന് വെച്ചാല്‍ മിനിക്കഥ ഇത്ര ചുരുക്കി പ്പറഞ്ഞാല് അത് വായനക്കാരുടെ സംവേദനക്ഷമത പരീക്ഷിക്കലാവും. ഇത് എന്റെ മാത്രം അഭിപ്രായം.
തേടിയതെല്ലാം തിരിച്ചു കിട്ടിയപ്പോള്‍
അവള് ഉറക്കെ ചിരിച്ചു ....
ഇത് എനിക്ക് മനസ്സിലായില്ല ...ബാകി
എല്ലാം വികാര തീവ്രതയോടെ എഴുത്തില്‍;
പ്രതിഭലിച്ചു . നന്നായിട്ടുണ്ട് ..പ്രജ്ഞ അറ്റ
മനസ്സിന്റെ ചിരി ആണോ അത് ?അതോ
നഷ്ടങ്ങള്‍ മനസ്സിലാവുന്നതിനു
മുന്നേ അറ്റ് പോയ പ്രജ്ഞയോ ?ആശംസകള്‍
ഉമ്മു അമ്മാര്‍ ..
അവൾ ............
അവസാനം ഭ്രാന്തന് ചങ്ങലയില്‍ എങ്കിലും അവള്‍ക്ക് അസ്വാശം ഉണ്ടല്ലോ
കൊള്ളാം..എന്നാലും ഒരു ‘ഇത്’ ഇല്ല...മിനി അയതു കൊണ്ടാകാം...വലിയ ഒരു കഥയ്ക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു..ഇനിയും എഴുതുക...
പേറ്റു നോവിന്റെ അനുഭവം
നൊന്തു പ്രസവിച്ചവര്‍ക്കെ അറിയൂ
വയറ്റാട്ടിക്കു അറിയുകയില്ലല്ലോ
ശ്രുഷ്ടിക്കു അല്‍പ്പം വേഗതയെറിയോ
എന്നൊരു സംശയം,സാരമില്ല മിനി കഥയല്ലേ
എന്തൊക്കയോ സംവേദിക്കുന്നു എന്നാല്‍ പുര്ണതയിലേക്ക്
അടുക്കുന്നില്ല പോലെ ,
Ethoru valiya kadha akkamayirunnu. kollam
എന്താണ് ഉദ്ദേശിച്ചതെന്നോ.. ഏത് വഴിയിലൂടെയാണ് ചിന്തിച്ച് പോകേണ്ടതെന്നും മനസ്സിലാകുന്നില്ല... (വിമര്‍ശിക്കാന്‍ പറഞ്ഞിട്ട് ഇനി വിമര്‍ശിച്ചില്ലെന്ന് വേണ്ട.. എന്തേയ്?)
ഭ്രാന്താശുപത്രിയിലെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ അവളുടെ കാലിലെ ഭാരിച്ച ചങ്ങലയുടെ ചിലമ്പൽ ചിരിക്ക് താളമായി......
very good.
വലുതായി പറയേണ്ട വിഷയത്തെ ഒരു മിനിക്കഥയില്‍ ഒതുക്കാന്‍ ശ്രമിച്ചു എന്നത് തന്നെയാണ് ഇതിന്റെ പരാജയം.
നല്ല കഥകളും ലേഖനങ്ങളും എഴുതുന്ന ഉമ്മു അമ്മാറില്‍ നിന്നും അത് കിട്ടാതെ വരുമ്പോള്‍ ഉള്ള നിരാശ. അത് തുറന്നു പറയുന്നു.
ഇനി ഇത് എന്റെ വായനയുടെ പ്രശ്നം ആണെങ്കില്‍ അതും പറയണേ.
ഞാനെന്തൊരു പൊട്ടന്. ഇതിലൊരു വരി പോലും മനസ്സിലാക്കാനായില്ലല്ലോ.
കാണാൻ കൊതിച്ച സ്വപ്നങ്ങൾ ചങ്ങലയ്ക്കുള്ളിൽ തിരിച്ചുകിട്ടുമ്പോൾ അവൾ ചിരിക്കട്ടെ.നഷ്ടപ്പെട്ട മനസ്സും ചിരിയും തിരികെ കിട്ടാൻ ചങ്ങലയ്ക്കുള്ളിലല്ലേ സാധിക്കു.ചെറുതെങ്കിലും ഓരോ വാചകവും തെളിഞ്ഞു നിൽക്കുന്ന പോലെ.നന്നായി ഉമ്മൂ.
ഉമ്മുഅമ്മാര്‍,
ആ ചങ്ങലകളുടെ കനത്തില്‍ കിടക്കുമ്പോഴുള്ള സുരക്ഷിതത്വം പോലും സ്ത്രീക്ക് പൊതു സമൂഹത്തില്‍ ലഭിക്കുന്നില്ല..ഒരു ചെറു കഥ കൂടി എഴുതൂ...
തേടിയതെല്ലാം തിരിച്ചുകിട്ടിയെങ്കില്‍ പിന്നെയെന്തിന് ചങ്ങലയില്‍ തളയ്ക്കപ്പെട്ടു ഉമ്മൂ?
വായിച്ചു . പക്ഷെ എന്തോ .. എനിക്കിഷ്ടായില്ല.
ആശംസകള്‍
@കെ.എം. റഷീദ്, അമ്മാർ പറയുന്നത് ഗുജറാത്തിനെക്കുറിച്ചല്ലെന്ന് പെട്ടെന്നറിയാമല്ലോ?
പിന്നെ മിനിക്കഥ അതിത്രയ്ക്കുമതി. പറയാനുള്ളത് 3 വരിയിൽ പറഞ്ഞതു കൊണ്ട് കുഴപ്പമില്ല.കഥയിൽ ചോദ്യമില്ലെന്നറിയില്ലേ?വീണ്ടും കാണാം.നന്ദി.
തേടിയതെല്ലാം നേടിയപ്പോള്‍....
ചങ്ങലയുടെ ചിലമ്പല്‍ താളമാകുന്ന ചിരി!!!
ആശംസകൾ...
Akbar പറഞ്ഞതിലും കാര്യമില്ലേ.....?!!
മനുഷ്യന് മനുഷ്യനെ തിരിച്ചറിയാത്ത ഈ ലോകത്ത്, നിസ്സഹായതയുടെ നീര്‍ചൂഴിയില്‍ അകപ്പെട്ടവള്‍. പകലിനും ഇരുളിനുമപ്പുറത്ത് കാത്തുവെയ്ക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ മനസ്സ് ചിതറി പോയവള്‍.
കുറച്ചു വരികള്‍ ആണെങ്കിലും മനസ്സിലെ ആശയം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.
മനസ്സിന്റെ സമനില തെറ്റിക്കുന്ന ആയിരം കാരണങ്ങളിലൊന്ന് അവൾക്കും സംഭവിച്ചിട്ടുണ്ടാകാം. കഥയായെഴുതേണ്ടത് മിനിക്കഥയായി എഴുതുമ്പോൾ ഉദ്ദേശിച്ച ആശയം അവ്യക്തമാകാതിരിക്കാൻ ശ്രദ്ധിക്കുക.
നല്ല ചങ്ങല..!
ഇടക്കൊക്കെയം ഭ്രാന്തും സുരക്ഷിതമായ ഒരിടത്താവളമാണ്.
കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാവുന്നതാണ്. .
നന്നായിട്ടുണ്ട് എഴുത്ത് ..ആശംസകള്‍ ..പ്രാര്‍ത്ഥനയോടെ സോന്നെറ്റ്
മനസ്സിൽ തട്ടി
അഭിപ്രായങ്ങള്‍ എല്ലാവരും പറഞ്ഞു കഴിഞ്ഞു. ഓരോ രചനയ്ക്ക് മുന്‍പിലും കൂടുതല്‍ നന്നാക്കാനുള്ള അവസരം കാത്തു വെച്ച് അടുത്ത രചന വിളിക്കുന്നുണ്ട്. മുന്‍പോട്ടു നോക്കിയാല്‍ മാത്രം മതി.
ഇവിടെ വിമര്‍ശിച്ചു എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
കാലികപ്രസക്തിയുള്ള ലേഖനങ്ങളില്‍ നിന്നും ഈ 'മിനിക്കഥയിലേക്ക് ' വന്നപ്പോള്‍ ഉമ്മു അമ്മാറിന്റെ എഴുത്തിന്റെ ശക്തി അല്പം ചോര്‍ന്നോ എന്നൊരു സംശയം. വീണ്ടും നല്ല നല്ല ലേഖനങ്ങളുമായി വരാന്‍ കഴിയട്ടെ.
ചെറുതാണെങ്കിലും മനസ്സില്‍ തട്ടി.ഇത് തന്നെ ധാരാളം.ആശംസകള്‍.
വായിക്കൻ രസമുണ്ടു. ആശയവും നന്നായിരിക്കുന്നു. ആശംസകൾ..
ഉമ്മു അമ്മാര്‍,
എനിക്ക് ഈ കഥ ശരിക്കും ഇഷ്ട്ടപ്പെട്ടു എന്ന് പറയട്ടെ...
ഇതിനു ലഭിച്ച എല്ലാ അഭിപ്രായങ്ങളും കണ്ടു... പക്ഷെ ആ അഭിപ്രായങ്ങളോട് മിക്കതിനോടും എനിക്ക് യോജിപ്പില്ല എന്നും പറയട്ടെ..
മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള രീതിയില്‍, നേരിട്ടല്ലാതെ, വാക്കുകള്‍ ചുരുക്കി എഴുതിയിരിക്കുന്ന ഈ നല്ല കഥയിലൊളിഞ്ഞു കിടക്കുന്ന ആശയം എല്ലാവര്ക്കും മനസിലാക്കാനായേക്കില്ല.
ഈ രീതിയില്‍ എഴുതുന്നത് കൊണ്ടാണല്ലോ ഒരു കഥയെ, മിനിക്കഥ എന്ന് വിളിക്കുന്നത്. ഇത്തരം മിനിക്കഥകള്‍ ആസ്വദിക്കാന്‍ കഴിവുള്ള നല്ല വായനക്കാര്‍ ബൂലോകത്ത് കുറവാണ്;ചിന്തിക്കാന്‍ പോലും ആര്‍ക്കും സമയമില്ല(സമയം കാണ്ടെതുന്നില്ല) എന്നതാകാം മറ്റൊരു കാരണം. അത് കൊണ്ട് തന്നെ മുകളില്‍ ലഭിച്ചിരിക്കുന്ന മിക്കവാറും അഭിപ്രായങ്ങളില്‍ അധികം കാമ്പില്ല എന്നാണു എനിക്ക് തോന്നുന്നത് കാരണം ഇത് അവര്‍ക്ക് വേണ്ടിയുള്ള ഒരു കഥയല്ല, ഇത് മറ്റൊരു തലത്തില്‍ പെട്ട വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്..
N.B. സുരേഷ് മാഷിനെ പോലുള്ള ഒരാളുടെ അഭിപ്രായം അറിയാന്‍ ശ്രമിക്കൂ, എങ്കില്‍ ഈ മിനികഥയെ കുറിച്ച് കൂടുതല്‍ സത്യസന്ധമായ അഭിപ്രായം അറിയുവാന്‍ കഴിയും.
ഇത്തരം നല്ല കഥകള്‍ ഇനിയും എഴുതുക...എല്ലാവിധ ആശംസകളും നേരുന്നു...
"വായിച്ചു" എന്ന് മാത്രം അഭിപ്രായപ്പെട്ട ചില സുഹൃത്തുക്കളോട്, നിങ്ങള്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം ആണ് ഉണ്ടാവുക.?
അഭിപ്രായം പറയാനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുക അല്ല കേട്ടോ. മറിച്ച് പോസ്റ്റിന്റെ കുറ്റങ്ങളും കുറവുകളും ഒരെണ്ണം എങ്കിലും എടുത്തു പറഞ്ഞിരുന്നെങ്കില്‍, അത് വളരാന്‍ എഴുത്തുകാരിക്ക് ഒരുപാട് സഹായകമായെനും എന്നത് കൊണ്ട് ചോദിച്ചു പോയെന്നു മാത്രം. അല്ലേലും, പല കാര്യങ്ങളിലും 'ഇതൊന്നും ഇങ്ങനെയല്ല വേണ്ടത് ' എന്ന് പറയുന്ന മിക്കവര്‍ക്കും 'ഇങ്ങനെയല്ലേല് പിന്നെ, എങ്ങനെ വേണം' എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലല്ലോ...
വായിച്ചു ട്ടോ!
ഒന്നു രണ്ട് തവണ വായിച്ചപ്പോ
കുറച്ചൊക്കെ മനസിലായി...
ശ്രീ മഹേഷ് വിജയന് : ഈ കഥ മറ്റൊരു തലത്തില്‍ പെട്ട വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്ന് അറിയാന്‍ സാധിച്ചില്ല. അങ്ങനെയെങ്കില്‍ ഇവിടെ വരില്ലായിരുന്നു.
"ഇത്തരം മിനിക്കഥകള്‍ ആസ്വദിക്കാന്‍ കഴിവുള്ള നല്ല വായനക്കാര്‍ ബൂലോകത്ത് കുറവാണ്"
ആ കഴിവില്ലാത്ത വായനക്കാരില്‍ ഒരാളാണ് ഞാന്‍. പല കഥകളും കവിതകളും മനസ്സിലാക്കാനുള്ള താല്പര്യംകൊണ്ട് കമന്റുകള്‍ വായിച്ചുനോക്കി മനസ്സിലാക്കാറുണ്ട്. മനസ്സിലാകാത്തവരെ നിലവാരമില്ലാത്ത വായനക്കാര്‍ എന്ന് തരംതാഴ്ത്താതെ താങ്കള്‍ക്ക് എന്താണ് ഈ കഥയില്‍നിന്നും മനസ്സിലായതെന്ന് പറഞ്ഞുതരൂ.. പ്ലീസ്...
പ്രിയ ഷബീര്‍,
ഞാന്‍ കാടടച്ചു വെടി വെക്കുകയോ, ആരെയെങ്കിലും നിലവാരം കുറഞ്ഞ വായനക്കാരന് എന്ന് പറയുകയോ ചെയ്തിട്ടില്ല. ദയവായി, താങ്കള്‍ ഒന്ന് കൂടി എന്റെ കമന്റു വായിച്ചു നോക്കൂ... നല്ല വായനക്കാരന് അഥവാ മറ്റൊരു തലത്തില്‍ ഉള്ള വായനക്കാരന് എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് നല്ല വായന മരിക്കുന്നു എന്നൊക്കെ പറയാറില്ലേ അതിനര്‍ത്ഥം മോശം വായന ഉണ്ട് എന്നാണോ? അല്ലല്ലോ..?
കവിതയുടെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും ഒരു നല്ല വായനക്കാരന് അല്ല. കവിത ആസ്വദിക്കാന്‍ ഉള്ള കഴിവ് എനിക്ക് വളരെ കുറവാണ്. അത് കൊണ്ട് ഞാന്‍ ഒരു നിലവാരം കുറഞ്ഞ വായനക്കാരന് ആകുമോ? എങ്കില്‍ ഞാനും ഒരു നിലവാരം കുറഞ്ഞ വായനക്കാരന് ആണ്.
ബൂലോകത്തുള്ള പലരും പറയുന്ന പല അഭിപ്രായങ്ങളും വിലയിരുത്തലും കണ്ടു ഞാന്‍ അസൂയപ്പെട്ടിട്ടുണ്ട്; എനിക്കങ്ങനെ പറയാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്. അതേ സമയം ചില അഭിപ്രായങ്ങള്‍ വായിച്ചു ഒരുപാട് വിലപിച്ചിട്ടും ഉണ്ട്. മാത്രവുമല്ല ഞാന്‍ പറഞ്ഞത് എന്റെ തോന്നല്‍ ആണ്...
ഞാന്‍ ഉദ്ദേശിച്ചത് എന്തെന്ന് താങ്കള്‍ക്കു മനസിലായി കാണും എന്ന് കരുതുന്നു. ഇനി അഥവാ എന്റെ വാക്കുകള്‍ ഏതെങ്കിലും രീതിയില്‍ താങ്കള്‍ക്കോ മറ്റുള്ള ആര്‍ക്കെങ്കിലുമോ എന്തെങ്കിലും വിധത്തില്‍ ഉള്ള ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് എങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു...
പ്രിയ മഹേഷ് വിജയന്: ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും, ആരാധിക്കുകയും, പോസ്റ്റുകള്‍ വായിക്കുംബോള്‍ എന്നെ അസൂയപ്പെടുത്തുകയും, ഓരോ വരിയും കീറി മുറിച്ച് അഭിപ്രായം പറയുംബോള് എന്നെ അതിശയപ്പെടുത്തുകയും ചെയ്തിട്ടുള്ള ആളുകള്‍ ഈ മിനികഥയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട്. അവരെയെല്ലാം വായനയില്‍ തരം തിരിച്ച് നിര്‍ത്തിയത് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ പ്രതികരിച്ചു. അതല്ലാതെ മറ്റു അര്‍ഥതലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകേണ്ടതില്ല...
ഓരുപാട് ചങ്ങലകളിന്നും കഥ പറയാനാവാതെ
ഭൂരിപക്ഷം വായനക്കാരോടോപ്പമാണ് ഞാനും, ഉദ്ദേശിച്ച രീതിയില്‍ കഥ എന്നിലേക്കും എത്തിയില്ല!
അവസ്ഥയുടെ പരിമിതി,നിസ്സഹായത,ഭ്രാന്ത്.....
അവസ്ഥാന്തരങ്ങള്‍ മനസ്സില്‍ പതിയുകയും വേവായി നിറയുകയും ചെയ്യണമെങ്കില്‍ അവ സംവേദനം ചെയ്യപ്പെടണം. ഒടുവിലത്തെ അവസ്ഥ മാത്രം മനസ്സില്‍ പതിയുമ്പോള്‍ മറ്റെല്ലാം വിസ്മരിക്കാന്‍ വായനക്കാരന് നിര്‍ബന്ധിതനാകും അപ്പോള്‍ നോവല്ല സഹതാപം മാത്രം ബാക്കിയാകും......
ഒരുപാടിഷ്ടമായി.. കുറച്ച് വാക്കുകളിൽ ഒരു നല്ല കഥ
മിനിക്കഥ..പലചിന്തകൾ ഉണർത്തുന്നുവെങ്കിലും ഒരു പൂർണ്ണത ഇല്ലായ്ക പോലെ...
കുറച്ചു തിരക്ക് കൂടി പോയതാകാം ഈ കമെന്റുകള്‍ക്ക് കാരണം .....വിമര്‍ശനഗള്‍ കൂടുതല്‍ നന്നാകാന്‍ കാരണമാകട്ടെ ..ആശംസകള്‍
നന്നായിരിക്കുന്നു.
‘തേടിയതെല്ലാം തിരിച്ചു കിട്ടിയപ്പോൾ..’
ഇതു ഭ്രമമാണെന്നു കരുതുന്നു. കാരണം അവൾ അപ്പോഴെക്കും ഒരു ഭ്രാന്തിയായി മാറി കഴിഞ്ഞിരുന്നുവല്ലൊ..
ഇവിടെ എന്റെ പോരായ്മകൾ ചൂണ്ടികാണിച്ചു തന്ന് എന്റെ തെറ്റ് മനസ്സിലാക്കി തന്ന എല്ലാ നലാ വായനക്കാർക്കും നല്ല അഭിപ്രായം പറഞ്ഞ് പ്രോത്സാഹനം നൽകിയവർക്കും എന്റെ നന്ദി.. അറിയിക്കട്ടെ ആപ്പോഅടുത്ത പോസ്റ്റിൽ കാണാം അല്ലെ..........
'ഭ്രാന്ത്' ചിലരെ തളച്ചിടാനുള്ള ചങ്ങലയാണ്.
nallezhutthukal......branth..oralkkku..enghine..vannu...ennu thirakkichennal..nattukaar..parayunnathu..namukku vedhanayundakkunna..kariyangal..ayirikkum....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ