ഞായറാഴ്‌ച, മാർച്ച് 20, 2011

വിരിഞ്ഞതും കരിഞ്ഞതും ..

സ്വപ്നങ്ങളൊത്തിരിയീ ജീവിതത്തില്‍
പുലരിയ്ക്ക് മുന്‍പേ വിടപറഞ്ഞൂ..
ങ്കിലും
പൂവണിഞ്ഞ സ്വപ്നങ്ങളെന്നിൽ
പ്രതീക്ഷകള്‍ ബാക്കിയാക്കി...

ഉത്തരത്തിനായി കാത്തിരിക്കും
പ്രാര്‍ഥനകളൊത്തിരിയീ ജീവിതത്തിൽ..
ങ്കിലും
ഉത്തരം കിട്ടിയ പ്രാർത്ഥനകളെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷ ബാക്കിയാക്കി..

ഹൃദയം മുറിഞ്ഞു തേങ്ങിയിട്ടുണ്ട് ഞാൻ
വിശ്വാസം കൊല ചെയ്ത സുഹൃത്തിനാല്‍
എങ്കിലും
ഒത്തിരി പേരുണ്ടെൻ മനസ്സിൽ.
വിശ്വാസത്തിൻ പ്രതീക്ഷകൾ ബാക്കിയാക്കി..

വിളയാത്ത വിത്തുകളൊത്തിരിയെന്നിൽ
വിധിയാല്‍ ധൂളിയായി മാറി..
എങ്കിലും
ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..

ശോകവും മൂകവുമേറെയെൻ ജീവിതത്തിൽ
കാർമേഘമായി ..
എങ്കിലും
ന്തോഷത്തിൻ കുളിർമഴ ന്നിൽ പെയ്തിറങ്ങി
ജീവിയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..

56 അഭിപ്രായങ്ങൾ:

SHANAVAS പറഞ്ഞു...

ജീവിക്കാന്‍ പ്രതീക്ഷകള്‍ ബാക്കിയുണ്ടല്ലോ,അതുതന്നെ ധാരാളം.നല്ല കവിത.ആശംസകള്‍.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

'ഉത്തരത്തിനായി കാത്തിരിക്കും
പ്രാര്‍ഥനകളൊത്തിരിയീ ജീവിതത്തിൽ..
എങ്കിലും
ഉത്തരം കിട്ടിയ പ്രാര്‍ഥനകലെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷകൾ ബാക്കിയാക്കി..'

ഈ വരികള്‍ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?.
അറിയില്ല, എനിക്കേതായാലും വളരെ ഇഷ്ടപെട്ടു...

ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുറ്റൂരി പറഞ്ഞു...

പ്രദീക്ഷകൾ നല്ലതാണ്‌, പ്രദീക്ഷയറ്റാലാണ്‌ പ്രശ്നം...ആശംസകൾ

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

സ്വപ്നം,
പ്രാര്‍ത്ഥന,
പ്രതീക്ഷകള്‍ ,
വിരിഞ്ഞതും കരിഞ്ഞതും.
നല്ല കവിത ഉമ്മു അമ്മാര്‍.
ഇഷ്ടപ്പെട്ടു

Hashiq പറഞ്ഞു...

സന്തോഷത്തിന്‍ കുളിര്‍മഴ എന്നില്‍ പെയ്തിറങ്ങി...ജീവിയ്ക്കാന്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി....സംഗതി ഇഷ്ടപ്പെട്ടു..
ആ ചിത്രത്തില്‍ കാണുന്നത് പോലെ ജീവിതത്തിന്റെ ഒരു വശത്ത് കടലും മറുവശത്ത് മരുഭൂമിയും ആണെങ്കില്‍ പ്രതീക്ഷക്ക് വകയൊന്നുമില്ല...


(എല്ലാ ബഹ്‌റൈന്‍ സുഹൃത്തുക്കളുടെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു...)

Akbar പറഞ്ഞു...

വിളയാത്ത വിത്തുകളൊത്തിരിയെന്നിൽ
വിധിയാല്‍ ധൂളിയായി മാറി..
എങ്കിലും
ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..

പ്രതിസന്ധികളിലും പ്രതീക്ഷകള്‍ നമ്മെ ജീവിതത്തോടു പോരാടാന്‍ പ്രേരിപ്പിക്കുന്നു. സ്വപ്‌നങ്ങള്‍ വിട പറയുമ്പോഴും വരാനിരിക്കുന്ന വസന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കാം. കവിത ഹൃദ്യമായി.

Unknown പറഞ്ഞു...

ആശംസകള്‍.

sreee പറഞ്ഞു...

നല്ലതു കുറെ ബാക്കിയായിട്ടുണ്ടല്ലോ. അത്ര സന്തോഷം, സമാധാനം. കവിത പെരുത്തു ഇഷ്ടമായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രതീക്ഷിക്കൂ ആവോളം ,,പ്രവര്‍ത്തിക്കൂ ആവോളം ..
പൂവണിയും സ്വപ്‌നങ്ങള്‍ ..
പ്രാര്‍ത്ഥന മാത്രം പോര

ഉമ്മുഫിദ പറഞ്ഞു...

പ്രതീക്ഷ ബാക്കിയാക്കുന്നു ജീവിതം....

F A R I Z പറഞ്ഞു...

"ഉത്തരത്തിനായി കാത്തിരിക്കും
പ്രാര്‍ഥനകളൊത്തിരിയീ ജീവിതത്തിൽ..
എങ്കിലും
ഉത്തരം കിട്ടിയ പ്രാർത്ഥനകളെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷകൾ ബാക്കിയാക്കി.."

അതെ, വിശ്വാസത്തിലെ പ്രതീക്ഷകളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, മുന്‍പോട്ടു നയിക്കുന്നതും.എല്ലാം നഷ്ടപ്പെടുമ്പോഴും അത്താണിയായി ഭവിക്കുന്നതും വിശ്വാസവും
പ്രാര്‍ത്ഥനയുമാണ്.

നിരാശ ബോധം,നഷ്ടബോധം,അതിന്‍റെ വിലാപതയില്‍,
ദുര്‍ബലമാകാന്‍ ഇടവരുന്ന വിശ്വാസങ്ങള്‍,സ്വന്തം ശക്തി പതര്ച്ചയായി മാറാന്‍ ഇടവരുന്നു.പതറാത്ത മനസ്സിന്റെ ശക്തമായ വിശ്വാസമാണ് ജീവിത നിലനില്‍പ്പിന്നാവശ്യം.

കവി തുടരുന്നു
"ഹൃദയം മുറിഞ്ഞു തേങ്ങിയിട്ടുണ്ട് ഞാൻ
വിശ്വാസം കൊല ചെയ്ത സുഹൃത്തിനാല്‍
എങ്കിലുംഒത്തിരി പേരുണ്ടെൻ മനസ്സിൽ.
വിശ്വാസത്തിൻ പ്രതീക്ഷകൾ ബാക്കിയാക്കി.."

സൌഹൃദ കൂട്ടത്തില്‍ നാം വിശ്വാസമര്‍പ്പിച്ച് പോകുന്ന സുഹൃത്തുക്കളെ,അവരുടെ സമീപനം നമ്മിലെ വിശ്വാസതകര്ച്ചക്ക് കരനീയമാകുമ്പോള്‍ ഹൃദയം നൊന്തു തേങ്ങിപ്പോകാറൂണ്ട്. സ്വാഭാവികം. നമുക്ക് ചുറ്റും എത്രത്തോളം വിപുലമായ സൌഹൃദ നിരയുണ്ടാകുമെന്കിലും, ആ തേങ്ങല്‍ തേങ്ങലായി നില്‍ക്കും.

മനുഷ്യ മനസ്സിന്റെ ശക്തമായ ആവിഷ്കാരം, വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.പ്രതീക്ഷകള്‍ ബാക്കിയാക്കി എല്ലാ ഖണ്ഡികയും അവസാനിപ്പിക്കുന്ന കവിതയില്‍ നിറയുന്ന പ്രതീക്ഷ, മങ്ങാത്ത വിശ്വാസ കരുത്തിനായി പ്രാര്‍ഥിക്കുന്നു.

കവിതാ രചനയില്‍ വരികളില്‍ വന്നുചേരുന്ന "എന്‍', 'ഞാന്‍' പ്രയോഗങ്ങള്‍
കടന്നു വരുന്നത് നിയന്ത്രിക്കുമ്പോള്‍ നല്ല പാരായണാ സുഖം ലഭിക്കും.കവിതയില്‍ അതൊരു വൈകല്യ മാ യില്ലെങ്കിലും..

നല്ലോരെഴുത്തിനു ആശംസകര്‍ നേര്‍ന്നുകൊണ്ട്,
--- ഫാരിസ്‌.

സാബിബാവ പറഞ്ഞു...

അങ്ങിനെ തന്നെയല്ലേ ജീവിതം .
എല്ലാ പ്രതീകഷകളും പൂവണിയില്ല കൊഴിഞ്ഞ മോഹങ്ങള്‍ നോക്കി പശ്ചാതപ്പിക്കാതെ പൂവണിഞ്ഞവ നോക്കി സന്തോഷിക്കാം നമുക്ക്.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇല്ലാം ബാകിയാകി ഒരിക്കല്‍ പോവണം
ഒന്നും വേണ്ടതെ,ഒന്നും മിണ്ടാതെ
നല്ല എഴുത്

Naushu പറഞ്ഞു...

നല്ല കവിത ...

റാണിപ്രിയ പറഞ്ഞു...

ആശംസകള്‍.....

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

( സ്വപ്നങ്ങളൊത്തിരിയീ ജീവിതത്തില്‍
പുലരിയ്ക്ക് മുന്‍പേ വിടപറഞ്ഞൂ..
എങ്കിലും
പൂവണിഞ്ഞ സ്വപ്നങ്ങളെന്നിൽ
പ്രതീക്ഷകള്‍ ബാക്കിയാക്കി...)

നല്ല വരികള്‍..

ഓരോ സൂര്യാസ്തമയവും ജീവിക്കുവാനുള്ള
ഒരു ദിവസം കുറയ്ക്കുകയാണ് ...
എങ്കിലും
ഓരോ സൂര്യോദയവും ഒരു ദിവസം
കൂടി പ്രതീക്ഷ നല്‍കുന്നു ...
ഓരോ സൂര്യോദയവും അതിശയകരമായ
ഒരനുഗ്രഹമാണ്‌ ...
എങ്കിലും
പ്രകാശമാനമായാലും മേഖാവൃതമായാലും
അത് നല്‍കുന്ന പ്രതീക്ഷയാണ് നമ്മെ
ജീവിതത്തിലേക്ക് നയിക്കുന്നത്
ജീവിതം ഒരിക്കലും നാം ആഗ്രഹിക്കുന്ന
വയിയിലൂടെ വരാറില്ല ...
എങ്കിലും
നമുക്ക് അത് നയിക്കുന്നതില്‍ ഏറ്റവും നല്ല
വയിയിലൂടെ ജീവിക്കാനാവും
വിരിഞ്ഞതും കരിഞ്ഞതും.ഇനി വിരിയാനിരിക്കുന്നതും നല്ലതിനാവട്ടെ
എല്ലാ ബഹ്‌റൈന്‍ സുഹൃത്തുക്കളുടെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു...!!!

നീര്‍വിളാകന്‍ പറഞ്ഞു...

ചിന്തകള്‍ നന്നായി... പക്ഷേ കവിത കവിത്വമില്ലായ്മ കൊണ്ട് ബോറായി.... കവിത താങ്കള്‍ക്ക് വഴങ്ങുമോ എന്ന് ഒരിക്കല്‍ ക്കൂഊടി പരിശോധിക്കുക...

സാബിബാവ പറഞ്ഞു...

നീര്‍ വിളാകന്റെ കമെന്റ് ഇത്തിരിയും ബോധിച്ചില്ല
എഴുതിത്തെളിനാനുള്ളതല്ലേ നമ്മുടെ ഒക്കെ ബ്ലോഗ് . ഇഷ്ട്ടമായില്ലെന്ന് പറയാം, അത് ആസ്വാദകന്റെ അവകാശം,
പക്ഷേ ഇവ്വിതമുള്ള പരാമര്‍ശം എന്തായാലും അവ നല്ല ചിന്തയോടെ അല്ലെന്ന് തന്നെ വിശ്വസിക്കുന്നു.
എഴുത്തുകളെ വീണ്ടും നല്ലതാക്കാന്‍ ആവട്ടേ നമ്മുടെ എല്ലാ വിമശനങ്ങള്‍.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കവിത്വമില്ലായ്മ പോലെ തോന്നിയില്ല..ഉമ്മു.കുറച്ചു കൂടിനന്നാക്കാന്‍ ഉമ്മുവിലുള്ള കവിയത്രിക്കു പറ്റും. ആ പടം വളരെ നന്നായിട്ടുണ്ട്

Jithu പറഞ്ഞു...

പ്രതീക്ഷകള്‍ ബാക്കിയുണ്ടല്ലോ...നല്ലത്.
ആശംസകള്‍...

TPShukooR പറഞ്ഞു...

കവിത നന്നായിട്ടുണ്ട്. ആശംസകള്‍.

ആളവന്‍താന്‍ പറഞ്ഞു...

"ഹൃദയം മുറിഞ്ഞു തേങ്ങിയിട്ടുണ്ട് ഞാൻ
വിശ്വാസം കൊല ചെയ്ത സുഹൃത്തിനാല്" ഉണ്ടായിട്ടുണ്ട്; ഇത് പോലെ.

ajith പറഞ്ഞു...

നല്ല ചിന്തകളും വാക്കുകളും. പ്രതീക്ഷ ബാക്കിയുണ്ടല്ലോ ജീവിക്കാന്‍.
വിതയ്ക്കുന്നതൊക്കെ വിളയായിത്തീര്‍ന്നില്ലെങ്കിലെന്ത്, ചിലത് എങ്കിലും കതിര്‍മണിയായി മാ‍റിയല്ലൊ. എല്ലാം ദൈവകരുണ.

ente lokam പറഞ്ഞു...

കുറച്ചു പ്രതീക്ഷിക്കുക .കൂടുതല്‍
പ്രാര്‍ഥിക്കുക. .അപ്പൊ നമുക്ക്
ആവശ്യത്തിനുള്ളത് ലഭിക്കും.
കിട്ടിയതിനു നന്ദി പറയുകയും കിട്ടാത്തതിന്
പരാതി പറയാതിരിക്കുകയും ചെയ്യുക.
ആശയം ഒത്തിരി ഇഷ്ടപ്പെട്ടു.കവിതാ
ഭംഗിയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാന്‍
ഇല്ല.എങ്കിലും എഴുതാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കുക അല്ലെ വേണ്ടത്.കമന്റുകള്‍ അത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കട്ടെ.മനസ്സ് തളര്‍ത്താന്‍
അല്ല ഉപകരിക്കേണ്ടത്‌.ലോകത്ത് ഒരു കവിയും ഒരു സുപ്രഭാതത്തില്‍ മഹാ കവി ആയിട്ടില്ലല്ലോ?വീണ്ടും എഴുതുക ഉമ്മു അമ്മാര്‍..ആശംസകള്‍...

Unknown പറഞ്ഞു...

പ്രതീക്ഷകള്‍!
എനിക്കിഷ്ടപ്പെട്ടു.
Let the youth think creatively.
ആശംസകള്‍!

Unknown പറഞ്ഞു...

വിളയാത്ത വിത്തുകളൊത്തിരിയെന്നിൽ
വിധിയാല്‍ ധൂളിയായി മാറി..
എങ്കിലും
ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി.

Unknown പറഞ്ഞു...

വിളയാത്ത വിത്തുകളൊത്തിരിയെന്നിൽ
വിധിയാല്‍ ധൂളിയായി മാറി..
എങ്കിലും
ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കവിത വായിച്ചു, അര്‍ത്ഥവും മനസ്സിലായി.പിന്നെ നിരൂപണം നടത്താന്‍ എനിക്കറിയില്ല. അതു മറ്റു കവികള്‍ തന്നെ നടത്തട്ടെ.

Sidheek Thozhiyoor പറഞ്ഞു...

സ്വപ്നങ്ങളൊത്തിരിയീ ജീവിതത്തില്‍
പുലരിയ്ക്ക് മുന്‍പേ വിടപറഞ്ഞൂ...
അത്ര തന്നെ ...

Junaiths പറഞ്ഞു...

ഓരോരോ പ്രതീക്ഷയിലാണല്ലോ ജീവിതം മുന്നോട്ടു പോകുന്നത് ..
ചില പ്രതീക്ഷകള്‍ സ്വപ്നങ്ങളായ് തന്നെ നില്‍ക്കും, ചിലത് യാഥാര്‍ത്ഥ്യമാകും, നമ്മള്‍ പിന്നെയും ജീവിക്കും

ഷമീര്‍ തളിക്കുളം പറഞ്ഞു...

അനവതം ഒഴുകുന്ന ഒരു പുഴപോലെ ജീവിതത്തിന്റെ ഒരിക്കലും ഒടുങ്ങാത്ത ദീര്‍ഘകാലം തുഴഞ്ഞുപോവുക, കാലത്തിന്റെ കുതിപ്പുകളേയും കിതപ്പുകളേയും കാത്തിരിക്കുക. ഈ ആഗ്രഹങ്ങളുടെയെല്ലാം കാത്തിരിപ്പു ശുഭോദര്‍ക്കമാവട്ടെ...!

നല്ല കവിതയ്ക്കു ആശംസകള്‍....

Nishanakshathram പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Nishanakshathram പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു....ആശംസകള്‍ ....

Pranavam Ravikumar പറഞ്ഞു...

കവിത നന്നായിരിക്കുന്നു.ആശംസകള്‍

the man to walk with പറഞ്ഞു...

ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..


Best Wishes

ബിഗു പറഞ്ഞു...

ആശംസകള്‍

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ആശംസകള്‍

..naj പറഞ്ഞു...

മുന്നോട്ടു നയിക്കുന്നതു
സ്വപ്‌നങ്ങള്‍,
പ്രതീക്ഷകള്‍...
_____
നന്മകള്‍ നേരുന്നു...

grkaviyoor പറഞ്ഞു...

സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലോ ജീവിത യാനത്തെ നയിക്കുന്നത്
കൊള്ളാം ഇഷ്ടമായി

Lipi Ranju പറഞ്ഞു...

ഒത്തിരി ഇഷ്ടമായി....
എല്ലാ ഭാവുകങ്ങളും....

F A R I Z പറഞ്ഞു...

നമ്മുടെ സാഹിത്യ, സാംസ്കാരിക നായകന്‍മാര്‍നടത്തുന്ന
പരസ്പര വിമര്‍ശനങ്ങളും, ആരോപണ, പ്രത്യാരോപണങ്ങളും,അറപ്പുളവാക്കുന്ന ഒരു നാലാം കിട സംസ്കാരമായി അധപതിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.സാഹിത്യ പുരസ്കാരങ്ങള്‍ നേടുന്നവരെ, അത് നേടാന്‍ കഴിയാത്തവരുടെ വിമര്‍ശനം. പലപ്പോഴും തെരുവു സംസ്കാരതെക്കാള്‍ അധപതിക്കാറൂണ്ട്.

എഴുത്ത് തൊഴിലും, കച്ചവടവുമാക്കിയവരുടെ ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ നമുക്ക് അവത്ന്ജയോടെ തള്ളാം.

ബ്ലോഗ്ഗെഴുതുകാര്‍ സാഹിത്യത്ഞാനികലോ,എഴുത്ത് തൊഴിലാകിയവരോ അല്ല.വീണുകിട്ടിയ ബ്ലോഗ്ഗെന്ന അനുഗ്രഹം ഉപയോഗപ്പെടുത്തി തന്റെ അഭിരുചി വളര്‍ത്താന്‍, അവരാല്‍ കഴിയുന്നത് കുത്തിക്കുറിക്കുന്നതു, അവരെപോലുള്ളവര്‍ക്ക് വായിക്കാന്‍ നല്‍കുന്നു. ആ വായനക്കാരില്‍ നിന്നും ലഭിക്കുന്ന പ്രചോദനം അവരെ കൂടുതല്‍ കരുത്തുറ്റ സൃഷ്ടികല്‍ക്കായി ശ്രമിക്കാന്‍ പ്രേരിപ്പിക്കുന്നു.

പ്രവാസി വീട്ടമ്മമാരാണ് ബ്ലോഗ്ഗെഴുത്തില്‍ കൂടുതല്‍ സജീവം എന്ന് കാണാം .
നല്ല നല്ല സൃഷ്ടികളും പലപ്പോഴും അവരില്‍ നിന്നും വായനക്കാരന് ലഭിക്കുന്നു.അവരുടെ സൃഷ്ടിക്കുള്ള അഭിപ്രായം പറയേണ്ടത്, സുകുതകുമാരി ടീച്ചരുടെയോ, കമല സുരയ്യയുടെയോ, സൃഷ്ടിക‍ ളോടുള്ള സമീപനം അല്ല വേണ്ടതെന്ന് എല്ലാ ബ്ലോഗ്ഗെഴുത്ത് കാര്‍ക്കും അറിയാം , അങ്ങിനെ കാണുന്നത് സ്ഥലകാല ബോധാമില്ലൈമയുടെ തികഞ്ഞ അറിവുകേട്‌.

ഇത്രയും ഇവിടെ കുറിക്കേണ്ടി വന്നത്, "വിരിഞ്ഞതും, കരിഞ്ഞതും' എന്ന കവിതയ്ക്ക് ശ്രി നീര്‍വിളാകന്‍ ‍ പറഞ്ഞ അഭിപ്രായമാണ്. അദ്ദേഹം പറയുന്നു
"ചിന്തകള്‍ നന്നായി... പക്ഷേ കവിത കവിത്വമില്ലായ്മ കൊണ്ട് ബോറായി.... കവിത താങ്കള്‍ക്ക് വഴങ്ങുമോ എന്ന് ഒരിക്കല്‍ ക്കൂഊടി പരിശോധിക്കുക..."

ഇവിടെ കവിത്വമില്ലായ്മ എന്ന് പറഞ്ഞതെന്തെന്നു മനസ്സിലാകുന്നില്ല.നീര്‍വിളാകന്‍ പറഞ്ഞ കവിത്വമില്ലായിമ മനസ്സിലാക്കാന്‍ എനിക്കും അറിവില്ല.അതുകൊണ്ട് ചോദിച്ചുപോയതാണ്.
പിന്നെ ബ്ലോഗ്ഗെഴുതുകാര്‍ ആരും അവര്‍ക്ക് വഴങ്ങുന്ന ഒരു തൊഴിലായി സ്വീകരിച്ചതായി അറിവില്ല.

ഏറെ പേര്‍ കവിത വായിക്കുകയും അഭിപ്രായം കുറിക്കുകയും ചെയ്തതില്‍ നീര്‍വിളാകനില്‍ നിന്നും വന്ന അഭിപ്രായം പോലെ ആരും പറഞ്ഞു കണ്ടില്ല. എല്ലാവരും നീര്‍വിളാകനോളം, അറിവില്ലാതവരോ, സാഹിത്യാഭിരുചി ഇല്ലാത്തവരോ ആകാം,
നീര്‍വിളാകനെപോലെ നീര്‍വിളാകന്‍ എന്കിലുമുണ്ടല്ലോ.ആശ്വാസമുണ്ട്.

പ്രിയ സുഹൃത്തേ, ബ്ലോഗ്ഗെഴുത്ത്കാര്‍ , അതായത് എന്നെപോലെയുള്ളവര്‍ വലിയ സാഹിത്യ പാണ്ടിത്യമോ,അറിവോ ഇല്ലാത്ത,അക്ഷരതോടുള്ള അടങ്ങാത്ത ആവേശം കൊണ്ട്, ഗൂഗിള്‍ കനിഞ്ഞനുഗ്രഹിച്ചു തന്ന സൗകര്യം ഉപയോഗപ്പെടുത്തി രണ്ടക്ഷരം കുത്തികുറിക്കാന്‍ വെമ്പുന്നവരുടെ ലോകമാണ്.


നീര്‍വിളാകനെകനെപോലെയുള്ള സാഹിത്യ പാണ്ടിത്യമുള്ളവരുടെ വേദിയല്ല.ഇത്രയൊക്കെ അറിവും വിവേകവുമുള്ള ആള്‍ക്ക് അത് മനസ്സിലാക്കാന്‍ ആയില്ലേ ഇതുവരെ? കഷ്ടം.

കിള്ര്‍ത്തു വരുന്ന തളിര്മോട്ടുകളെ കരിച്ചു കളയും വിധമുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആരോഗ്യകരമാല്ലതന്നെ.

കുത്തിക്കുറിക്കുന്നതെന്തിനും,ഓശാന പാടുകയല്ല ഇതിനര്‍ത്ഥം.തെറ്റുകളെയും അപാകതകളെയും, ചൂണ്ടിക്കാണിക്കുകയും, ക്രിയാത്മകമായി അത് തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യാവുന്നതാണ്.

"വിരിഞ്ഞതും, കരിഞ്ഞതും' ഇതില്‍ കവിതത്വമില്ല എന്ന് പറയുമ്പോള്‍,എന്ത്, എങ്ങിനെ, എവിടെ, എന്ന ക്രിയാത്മകമായ നിര്‍ദ്ധേശങ്ങളില്ലാതെ, പിന്നെ
പറയുന്നു, കവിത ഇയാള്‍ക്ക് വഴങ്ങില്ല എന്ന്.
എന്തുകൊണ്ട് എന്ന് പറഞ്ഞാല്‍ അറിവില്ലാത്ത എന്നെപോലുള്ള വായനക്കാര്‍ ഇനി കവിത എഴുതാന്‍ തുനിയുമ്പോള്‍ ശ്രദ്ധിക്കാമല്ലോ.

ക്ഷമിക്കൂ സുഹൃത്തേ,താങ്കളുടെ കമെന്റ്റ്‌ കണ്ടപ്പോള്‍ പറഞ്ഞു പോയതാണ് ഇത്രയും.എല്ലാവരും കവിത എഴുതുന്നു. ഒന്നെഴുതിക്കളയാമെന്നു എനിക്കും തോന്നി തുടങ്ങിയപ്പോഴാ സുഹൃത്തിന്‍റെ ഈ കുറി പ്പുകണ്ടത്.എന്റെ കവിത മോഹം താങ്കളുടെ കുറിപ്പില്‍ ഹോമിക്കപ്പെട്ടു.
തെറ്റായി ധരിക്കാതിരിക്കൂ.

--- ഫാരിസ്‌

MOIDEEN ANGADIMUGAR പറഞ്ഞു...

പ്രതീക്ഷകൾ കൈവെടിയാതിരിക്കുക.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

ഹൃദയം മുറിഞ്ഞു തേങ്ങിയിട്ടുണ്ട് ഞാൻ
വിശ്വാസം കൊല ചെയ്ത സുഹൃത്തിനാല്‍
എങ്കിലും
ഒത്തിരി പേരുണ്ടെൻ മനസ്സിൽ.
വിശ്വാസത്തിൻ പ്രതീക്ഷകൾ ബാക്കിയാക്കി..

Unknown പറഞ്ഞു...

നല്ല കവിത.ആശംസകള്‍.

SUJITH KAYYUR പറഞ്ഞു...

kavitha vaayichu.ashamsakal

Kadalass പറഞ്ഞു...

നല്ല പ്രതീക്ഷകൾ!
അതുതന്നെയാണ് ജീവിതത്തിന്റെ സന്തോഷം
ചിന്താർഹമായ വരികൾ
അൽ‌പ്പം കാര്യങ്ങൾ ഇവിടെ വായിക്കാം

എല്ലാ ആശംസകളും നേരുന്നു

yousufpa പറഞ്ഞു...

കുന്നോളം പ്രതീക്ഷിച്ചോളൂ..കുരുന്നോളം കിട്ടുമല്ലോ..

നികു കേച്ചേരി പറഞ്ഞു...

പ്രതീക്ഷകൾ മാത്രം ബാക്കിയാക്കിയൊരു പ്രതീക്ഷകവിത.
പ്രതീക്ഷകളോടെ.
ആശംസകൾ.

comiccola / കോമിക്കോള പറഞ്ഞു...

നന്നായി,....അഭിനന്ദനങ്ങള്‍...

Sameer Thikkodi പറഞ്ഞു...

നല്ല കവിത ... അഭിനന്ദനങ്ങള്‍

ishaqh ഇസ്‌ഹാക് പറഞ്ഞു...

പ്രവര്‍ത്തിക്കുക പ്രതീക്ഷിക്കുക
പെരുമഴയായി പെയ്തിറങ്ങട്ടെ.

Unknown പറഞ്ഞു...

nannavunnundu

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

njan padippichathu paazhayilla.. kollaam

അലി പറഞ്ഞു...

നല്ല പ്രതീക്ഷകൾ!

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ആശംസകള്‍.