ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

ചിതലരിച്ച മോഹങ്ങള്‍...








നിശബ്ദമാം നീലിമയില്‍
ശൂന്യമാം ഇടവേളകളില്‍
നിഴലുകള്‍ ..
വേര്‍പിരിയുന്നു ..

നെഞ്ചകത്തില്‍ -
കനലടങ്ങാത്ത നെരിപ്പോട്‌പോല്‍
കാറ്റുറങ്ങാത്ത മുളങ്കാട്‌ പോല്‍
കിതപ്പ്‌ മാറാത്ത പേടമാന്‍ പോല്‍
നെടുവീര്‍പ്പുകളുടെ ഭാവഭേദം

വിഷാദം -
ചുണ്ടുകള്‍ വിതുമ്പി
ദു:ഖത്തിന്‍ചുഴിയില്‍പെട്ട്
അഗാധമാം ഗത്തങ്ങളിലേക്ക്
ആണ്ടുപോകുന്ന .
യാമങ്ങളി..
പാതി മയക്കത്തി
കാണും സ്വപ്നങ്ങളും
കണ്ടു മടുത്ത
പേക്കിനാവുകളും
ഏകയാമെന്‍ തംബുരുവി
ഉയന്നു പൊങ്ങിയ
നിശ്വാസങ്ങള്‍..
അപശ്രുതിയായി..
പകലുകള്‍
പലതായി പിറന്നു വീഴുന്നു
ഭൂവി ...
നിദ്രാവിഹീനമാം
രാത്രിയും ..
ചിതലരിച്ച
മോഹങ്ങളും
മാത്രം ബാക്കിയായി.

72 അഭിപ്രായങ്ങൾ:

ente lokam പറഞ്ഞു...

ആശംസകള്‍..വായിച്ചിട്ട് വരാം

ente lokam പറഞ്ഞു...

കൊള്ളാം.നന്നായിട്ടുണ്ട്. ചിതലരിച്ച മോഹങ്ങളും ഇരുള്‍ പരന്ന രാത്രിയും കൂടി ഓര്‍മകളില്‍ ഒരു തീവ്ര ദുഖത്തിന്റെ കയങ്ങളിക്ക് ആണ്ടു പോകുന്ന നിദ്രയെ നന്നായി വിവരിച്ചിട്ടുണ്ട് .. ഓര്‍മകള്‍ക്ക് അകമ്പടി സേവിക്കുന്ന പേക്കിനാവുകള്‍. കവിതകള്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളിലേക്ക് വ്യപിപ്പികാന്‍ ഉള്ള ശ്രമം വിജയിക്കുണ്ട് ഉമ്മു അമ്മാര്‍.ആശംസകള്‍..
നിദ്രാ വിഹീനം എന്ന് തിരുത്തുക...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

കൊള്ളാം... ആശംസകള്‍....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാം ഭാക്കിയാകി എങ്ങോടാണി യാത്ര!!
നല്ല വരികള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

കരയുന്ന കവികളെ മാത്രമേ എവിടെയും കാണാനുള്ളൂ ..അല്പം വെളിച്ചം എവിടെ കിട്ടും ?

sreee പറഞ്ഞു...

“വിഷാദം ചുണ്ടുകള്‍ വിതുമ്പി ദു:ഖത്തിന്‍ചുഴിയില്‍പെട്ട്അഗാധമാം ഗർത്തങ്ങളിലേക്ക്ആണ്ടിറങ്ങുന്നു“. കൊള്ളാം ,സുന്ദരമായ വരികൾ.

sahlacheruvadi പറഞ്ഞു...

ഈ വരികള്‍ വായിക്കുമ്പോള്‍...എന്നെ ആരോ എഴുതുന്ന പോലെ....ഇഷ്ട്ടമായി...നല്ല വരികള്‍...

Naushu പറഞ്ഞു...

കൊള്ളാം :)

MOIDEEN ANGADIMUGAR പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട്.

Aanandi പറഞ്ഞു...

കവിത നന്നായിട്ടുണ്ട്. പക്ഷെ എന്താണിത്ര ദുഃഖം ഉമ്മൂ?

ജന്മസുകൃതം പറഞ്ഞു...

നിദ്രാവിഹീനങ്ങളായ രാത്രികളും ചിതലരിച്ച മോഹങ്ങളും ...ധ്വനിക്കുന്നുണ്ടല്ലോ ഒരു നൈരാശ്യം.....
എന്റെ തോന്നലാണോ?

Unknown പറഞ്ഞു...

ആശംസകള്‍.

kanniyan പറഞ്ഞു...

ഇരുള്‍ പരന്ന
രാത്രിയും ..
ചിതലരിച്ച
മോഹങ്ങളും
മാത്രം ബാക്കിയായി...

സംഗതി ഉസാറായി...മനുഷ്യന്റെ വയരുനിരക്കാന്‍ മണ്ണിനു മാത്രമേ കഴിയൂ ..നല്ല വരികള്‍ ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ ചിതലരിച്ച മോഹങ്ങൾ.. തന്നെയാണല്ലോ എന്നും നിദ്രാവിഹീനങ്ങളായ രാവുകളും പിന്നീടി വരികളും തീർത്തത് അല്ലേ..ഉമ്മൂ

വീകെ പറഞ്ഞു...

ശുഭാപ്തിവിശ്വാസം തീരെയില്ലെന്നു തോന്നുന്നു...

ആശംസകൾ....

എന്‍.പി മുനീര്‍ പറഞ്ഞു...

മോഹങ്ങളില്‍ ചിതലരിക്കുമ്പോള്‍
ദു:ഖവും നൈരാശ്യവും കീഴ്പ്പെടുത്തൂം..
കൊള്ളാം കവിത...

Unknown പറഞ്ഞു...

എഴുത്തിലെ ദു:ഖം ഇത്തിരൂടെ തീവ്രമാകട്ടെ :)

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

there are two eternities that can really break u down.

yesterday and tomorrow.

one is gone and other does not exist.

so live today...

നാമൂസ് പറഞ്ഞു...

മോഹപ്പൂക്കള്‍ വിരിയട്ടെ... എന്ന് പ്രാര്‍ത്ഥന.

Manoraj പറഞ്ഞു...

മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന വരികള്‍ ഓര്‍ത്തുപോയി.

കവിത നന്നായിട്ടുണ്ട്.

Ismail Chemmad പറഞ്ഞു...

ആശംസകൾ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കവിത നന്നായി.
ആശംസകള്‍.

TPShukooR പറഞ്ഞു...

വിഷാദപൂര്‍ണമായ കവിത. കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന് തോന്നി. ഉള്ള വരികള്‍ നന്നായിട്ടുണ്ട്.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഇഷ്ടമായി വിഷാദ വിനിമയം.
മൌനികളായി എന്നു വേണ്ടേയെന്നു
സംശയം.

HAINA പറഞ്ഞു...

നല്ല കവിത..

SUJITH KAYYUR പറഞ്ഞു...

nalla varikal.vedanakal maayumbol santhosham niranja pakal varum

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്.ആശംസകൾ

Azeez Manjiyil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A പറഞ്ഞു...

"നിദ്രവിഹീനമാംയാമങ്ങളിൽ..പാതി മയക്കത്തിൽകാണും സ്വപ്നങ്ങളുംകണ്ടു മടുത്ത പേക്കിനാവുകളും ഏകയാമെന്‍ തംബുരുവിൽഉയർന്നു പൊങ്ങിയനിശ്വാസങ്ങള്‍.."

ലളിതമായ വരികളില്‍ വിരിയുന്ന നല്ല കാവ്യ വല്ലരി. എത്ര ഹാപ്പിയായ ആള്‍ക്കും ചില നേരങ്ങളില്‍ തോന്നുന്ന വികാരങ്ങള്‍ തന്നെ. ഇതില്‍ അതിലും കടന്ന ഒരു ശോകരസം കാണുന്നു. ജീവന്റെ സ്ഥായിയായ ഭാവം ശോകം തന്നെയല്ലേ. എത്ര അടിച്ചു പൊളിച്ചാലും അസ്തമയത്തില്‍ ദുഖമല്ലേ ബാക്കി.

പാവപ്പെട്ടവൻ പറഞ്ഞു...

നീര്‍ക്കുമിളകള്‍ പോല്‍
നെടുവീര്‍പ്പുകള്‍

എന്താ പറയിക ...ഈ വാക്കുകൽ തമ്മിൽ എങ്ങനെ പൊരുത്തപെടും..?
അഭിപ്രായം നിറയാൻ വേണ്ടി കവിതകൾ എഴുതാൻ ശ്രമിക്കരുതു

the man to walk with പറഞ്ഞു...

All the Best

ബിഗു പറഞ്ഞു...

ആശംസകള്‍

jayaraj പറഞ്ഞു...

ഭൂവിൽ പകലുകള്‍ പലതായി പിറന്നു വീഴുന്നു
...
ഇരുള്‍ പരന്ന രാത്രിയും ..ചിതലരിച്ച മോഹങ്ങളും
മാത്രം ബാക്കിയായി..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നെടുവീര്‍പ്പുകളുടെ അക്ഷരച്ചിന്തുകള്‍..

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി പറയട്ടെ.. മഞ്ഞിയിൽ സർ താങ്കളെ പോലുള്ള നല്ല മനസ്സുകളുടെ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു . ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം. തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും തെറ്റുകൾ ഉണ്ടാകാം അതു കാട്ടി തരുന്നതിലാണു നന്മ എന്നു വിശ്വസിക്കുന്നവളാണു ഞാൻ. ഒത്തിരി നന്ദി. പാവപ്പെട്ടവൻ താങ്കൾ പറഞ്ഞതു പോലെ അഭിപ്രായങ്ങൾക്കു വേണ്ടി തന്നെയാണു ഞാൻ എഴുതുന്നത് .താങ്കൾ ചെയ്ത പോലെ തെറ്റുകൾ എന്തെന്നു മനസ്സിലാക്കി തന്നാൽ അതു മനസ്സിലാക്കി മുന്നേറാൻ തന്നെയാണു ശ്രമവും .അറിവായി അധികമായൊന്നും അവകാശപ്പെടാൻ ഇല്ലാത്ത എനിക്ക് വളരാൻ അഭിപ്രായങ്ങളെ ഉള്ളൂ കൂട്ടിനു ..ഇനിയും ഉണ്ടാ‍കണം ഈ പ്രോത്സാഹനം.

ഉമ്മുഫിദ പറഞ്ഞു...

മോഹങ്ങള്‍ ബാക്കിയാകുന്നത് കൊണ്ടല്ലേ
ജീവിതമെന്ന കവിത ഭൂമിയില്‍
വായിക്കപെടുന്നത് !!
മോഹഭംഗങ്ങള്‍ പോലും കവിതയാകുന്നത്
അത് കൊണ്ടല്ലേ !!

Jishad Cronic പറഞ്ഞു...

നല്ല വരികള്‍

Azeez Manjiyil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kalavallabhan പറഞ്ഞു...

നല്ല വരികൾ

അലി പറഞ്ഞു...

ബ്ലോഗ് വായിച്ച് അല്പം സന്തോഷിക്കാൻ നിവൃത്തിയില്ല. ആകെ സങ്കടവും വിഷാദവും തേങ്ങലും ഒക്കെയാ എവിടെയും. മോഹങ്ങൾക്കു മീതെ പ്രതീക്ഷയുടെ ചിതൽ പൊടി വിതറി കാത്തിരിക്കാം.

അജ്ഞാതന്‍ പറഞ്ഞു...

നന്നായി......
ഇനിയും തുടരുക....

Unknown പറഞ്ഞു...

കൊള്ളാം... ആശംസകള്‍....

Azeez Manjiyil പറഞ്ഞു...

വിഭവങ്ങള്‍ എത്ര നന്നായി പാകം ചെയ്താലും വിരുന്ന്‌കാരന്‌ ഇഷ്‌ടമായോ എന്ന നല്ല വീട്ടമ്മയുടെ സന്ദേഹം പോലെയുള്ള ഉമ്മുഅമ്മാറെന്ന എഴുത്തുകാരിയുടെ നിഷ്‌കളങ്കതയെ മാനിക്കുന്നു.പ്രാര്‍ഥനയോടെ.

സാബിബാവ പറഞ്ഞു...

എവിടെയോ ഒരു തേങ്ങല്‍..
ചിതലരിച്ച മോഹങ്ങള്‍ സമ്മാനിക്കുന്ന നെടുവീര്‍പ്പുകള്‍
നല്ല കവിതയാണ്

Unknown പറഞ്ഞു...

ആശംസകള്‍....

ajith പറഞ്ഞു...

ഉമ്മു, എന്തിനീ വ്യാകുലം? എന്തിനീ ഭാരങ്ങള്‍?

lekshmi. lachu പറഞ്ഞു...

ആകെ ദു;ഖത്തില്‍ ആണല്ലോ ഉമ്മൂ..
എന്ത് പറ്റി..കവിത കുറച്ചുകൂടി
നന്നാക്കാമായിരുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ചിതലരിച്ച മോഹങ്ങളുമായി എവിടേക്കാണീ യാത്ര...?
എന്തു പറ്റി....?നിരാശയാണല്ലൊ മൊത്തം വരികളിലും...

Unknown പറഞ്ഞു...

.............നെടുവീര്‍പ്പിന്റെ മോഹ ഭംഗങ്ങള്‍ വരികളില്‍ തെളിഞ്ഞു കിടക്കുന്നു,,,,,,,,ഭാവുകങ്ങള്‍..

Unknown പറഞ്ഞു...

എന്തു പറ്റി ഉമ്മു? ആകെ ഒരു വിഷാദം?
കവിത നന്നായിട്ടുണ്ട്. ആശംസകള്‍!

Noushad Koodaranhi പറഞ്ഞു...

ചില നേരങ്ങളിലെങ്കിലും എല്ലാ മനുഷ്യരും ഈ അവസ്ഥകളിലൂടെയൊക്കെ കടന്നു പോകുന്നുണ്ട്. നന്നായി അനുഭവിപ്പിച്ചു ഈ വിഷാദം...

ഒരില വെറുതെ പറഞ്ഞു...

തീവ്രദു:ഖത്തിന്റെ സിംഫണി. നന്നായി.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എന്തിനാ വെറുതെ സങ്കടപ്പെടുത്തുന്നത്?

F A R I Z പറഞ്ഞു...

ശോക ഭാവം എന്നോന്നില്ലായിരുന്നുവേന്കില്‍,
കവിതയും, കവികളും ജനിക്കുമായിരുന്നില്ല എന്നാരെങ്കിലും പറഞ്ഞോ എന്നെനിക്കറിയില്ല.

കവിത വിരിയുന്നത്, ദുഖത്തിന്റെ മൂര്‍ത്തീഭാവത്തില്‍ നിന്നാണെന്ന്
തോന്നിപോകുന്നു. ദുഖവും, നിരാശയും, സ്വപ്നങ്ങളൂമില്ലെങ്കില്‍ കവിതയു മില്ല.

സ്വപ്‌നങ്ങള്‍ നല്‍കുന്ന നിരാശയും, ദുഖവും,
ജീവിത യഥാര്ത്യത്തെ നോക്കിക്കാണാനും, ഉള്‍കൊള്ളാനുമുള്ള ശക്തിക്ഷയം കൊണ്ടോ, ഭാവനാ ലോകത്തെ, മാലാഖ മാരായി പാറിപ്പറക്കാനുള്ള മോഹങ്ങളുടെ ചിരകറ്റുപോകുന്നതിനാലോ,
എന്ത്കൊന്ടെന്നു കൊണ്ടെന്നറിയില്ലെനിക്കീ കവി ഭാവനകള്‍ എന്നും നിരാശ ഭാവം കൈകൊള്ളുന്നത്?
" നിശബ്ദമാം നീലിമയില്‍
ശൂന്യമാം ഇടവേളകളില്‍
നിഴലുകള്‍ ..
വേര്‍പിരിയുന്നു "..
സ്വപ്‌നങ്ങള്‍ നിഴലുകളും, ജീവിതം യാഥാര്‍ത്യവുമാണ്.
എന്നത് വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുന്നിടം,
നിഴലുകള്‍ വേര്‍പിരിയുമ്പോള്‍, അത് ജീവിത
മല്ലായിരുന്നു എന്ന് ആശ്വസിക്കു.
അപ്പോള്‍ ഒന്നും ചിതലരിക്കാതെ ബാക്കിയാവുമ്പോള്‍
സുഖ്നിദ്രയില്‍ ലയിക്കാം.

വരികള്‍ ഭാവനാ സമ്പന്നം.
ലളിതം, മനോഹരം.

"നീര്‍ക്കുമിളകള്‍ പോല്‍
നെടുവീര്‍പ്പുകള്‍
ഇങ്ങിനെ ഒരു വരി കവിതയില്‍ കാണുന്നില്ലാലോ?
ഇങ്ങിനെയൊരു പ്രയോഗത്തില്‍ വന്ന തെറ്റെന്തെന്നും
മാന്യ കമെന്റുകാരന്‍ വിവരിക്കാതതിനാല്‍, തെറ്റ് മനസ്സിലാകുന്നില്ല.

ഭാവനാ സമ്പന്ന മായ കവിതകള്‍ ഏറെ പ്രതീക്ഷിച്ചുകൊണ്ട്,
ഭാവുകങ്ങളോടെ,
---- ഫാരിസ്‌

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഉറക്കമില്ലാത്ത രാവുകള്‍ നീയെനിക്ക് സമ്മാനിച്ചതെന്തിനു...
നഷ്ട്ട സ്വപ്‌നങ്ങള്‍ വീണ്ടുമെന്നെ തേടി വരാതിരിക്കാനോ...?
എന്നിട്ടും ഞാന്‍ കണ്ട കനവുകള്‍....

വി.ആര്‍.രാജേഷ് പറഞ്ഞു...

കവിത നന്നായിരിക്കുന്നു .കവിതയില്‍ എമ്പാടും ദുഃഖം തളം കെട്ടിനില്‍ക്കുന്നു.ഒരു നല്ല കവിത ആകണമെങ്കില്‍ അതില്‍ നിരാശയോ ദുഖമോ ഒക്കെ വേണം എന്ന ഒരു തെറ്റായ വിചാരം പലര്‍ക്കും ഉണ്ട്.എന്നാല്‍ കവിതയ്ക്ക് വേണ്ടി കവിത എഴുതാതെ ഉള്ളില്‍ നിന്ന് വരുമ്പോള്‍ ആ വിചാരം അസ്ഥാനത്താകുന്നു.ഇതില്‍ പ്രയോഗിച്ച ബിംബങ്ങള്‍ അത്യന്തം സുന്ദരം .ശൂന്യമാം ഇടവേളകള്‍,കനലടങ്ങാത്ത നെരിപ്പോട്‌പോല്,
കാറ്റുറങ്ങാത്ത മുളങ്കാട്‌ പോല്‍,
കിതപ്പ്‌ മാറാത്ത പേടമാന്‍ പോല്,ദു:ഖത്തിന്‍ചുഴി,ചിതലരിച്ചമോഹങ്ങള്‍..... ഇതെല്ലം എവിടെ എങ്കിലും കേട്ടിട്ടുണ്ടങ്കിലും കവിതയില്‍ അത് സന്ദര്‍ഭോചിതമായി പ്രയോഗിച്ചപ്പോള്‍ അതിനു ഭംഗി കൂടി...ഭാവുകങ്ങള്‍....

Hashiq പറഞ്ഞു...

കവിതയിലുടനീളം ദുഖമാണല്ലോ? കരഞ്ഞുകൊണ്ട് വന്നു കരയിപ്പിച്ചു കടന്നു പോകുന്ന മനുഷ്യന്റെ ജീവിതത്തിലും ഭൂരിഭാഗം സമയം ദുഖം തന്നെയാണല്ലോ അല്ലെ?

അജ്ഞാതന്‍ പറഞ്ഞു...

എന്തേ ഇത്ര വേദന അല്ലെങ്കില്‍ എന്തേ ഇത്ര പ്രയാസം എന്നൊക്കെ പലരും എഴുതിക്കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയ കാര്യങ്ങളാണിവിടെ കുറിക്കുന്നത്‌.എഴുത്തുകാരുടെ സന്തോഷ സന്താപങ്ങള്‍ അവരുടെ സൃഷ്‌ടികളില്‍ ഇടം പിടിച്ചേയ്‌ക്കാം .ഇതിന്നര്‍ഥം എല്ലാ രചനകളിലും രചയിതാക്കളാണ്‌ കഥാപാത്രം എന്നല്ല.ലോകരുടെ അനുഭവം തന്റെ അനുഭവമാക്കി മാറ്റുക എന്ന ധര്‍മ്മവും നമുക്ക് നടത്തികൂടെ .സുഹൃത്തുക്കളേ സ്വന്തം വിചാര വികാരങ്ങള്‍ മാത്രം പങ്കുവെയ്‌ക്കലാണ് രചന എന്ന ധാരണ ശരിയാണൊ .ആസ്വാദനക്കുറിപ്പുകള്‍ നല്‍കിയവര്‍ക്ക്‌ നന്ദി. ഒത്തിരി നന്ദി ...

Unknown പറഞ്ഞു...

chepp told me to visit ummu kulsu blog spot . lyrics are coming from the back ground of utter sadness . my experiences are remind so : why u r lines are showing cloudy atmosphere .... tear touch ......think more than write ....lines r same as blood drops i think ......
your lines i liked so much

novukalokkeyum poovukalennhe kavi ayyappan ....appol vedhanayano kavitha ... ummukulsu ....way through poems .....we r waiting more words .......

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ ഷാജി: ഉമ്മു അമ്മാർ എന്ന് വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിട്ടും എന്നെ ഉമ്മു കുത്സു ആക്കിയത് ശരിയായില്ല. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു അല്ലെ... താങ്കളുടെ അഭിപ്രായത്തിനു നന്ദി...

ബെഞ്ചാലി പറഞ്ഞു...

congrats.

അബുഹാനി പറഞ്ഞു...

കവയിത്രിയും കഥാകാരിയുമായ ബ്ലോഗര്‍ക്ക് ഒരായിരം ആശംസകള്‍. നന്നായിരിക്കുന്നു!

ManzoorAluvila പറഞ്ഞു...

"നിദ്രാവിഹീനമാം രാത്രിയും ..
ചിതലരിച്ച മോഹങ്ങളും
മാത്രം ബാക്കിയായി"

നഷ്ട സ്വപ്നങ്ങൾ, ജീവിത ദു:ഖ ചാർത്തുകൾ.. കവിത..നന്നായ്..എല്ലാ ആശംസകളും

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിതലരിച്ച മോഹങ്ങളാണ് പലപ്പോഴും കാളരാത്രികള്‍ സമ്മാനിക്കുന്നത്.
ഒരു ദുഖഭാവം സമ്മാക്കുന്നുവേന്കിലും കൊച്ച്ചുവരികളിലൂടെ വിവിധ ഭാഗങ്ങളിലേക്ക്‌ പറന്ന കവിത നന്നായിരിക്കുന്നു.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

കവിതയും കഥയും രചയിതാവിന്റെ ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതെന്തേ???

കവിത ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു ട്ടോ....

അന്ന്യൻ പറഞ്ഞു...

എന്തു പറ്റി ഉമ്മു???

ishaqh ഇസ്‌ഹാക് പറഞ്ഞു...

അകനെഞ്ചില്‍
കനലടങ്ങാത്ത നെരിപ്പോട്‌പോലെ,
മുളങ്കാട്ടില്‍ ഉറങ്ങാകാറ്റായി,
സദാകിതക്കുന്ന പേടമാനായി..!!!
ചിതലരിക്കാതെ സൂക്ഷിക്കാന്‍ എമ്പാടുമുണ്ടീ
നെടുവീര്‍പ്പുകളുടെ ഭാവഭേദം തന്നെ..
അമ്മാറിന്റെ ഉമ്മാക്ക് അഭിനന്ദനങ്ങള്‍,
ആശംസകള്‍,പ്രാര്‍ത്ഥനകള്‍.

Anees Hassan പറഞ്ഞു...

നിശബ്ദമാം നീലിമയില്‍ശൂന്യമാം ഇടവേളകളില്‍നിഴലുകള്‍ ..വേര്‍പിരിയുന്നു ..

ഇപ്പോള്‍ കരയും ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കവിതയേക്കാള്‍ കവയത്രിയുടെ കമന്റുകളാണ് ഇഷ്ടപ്പെട്ടത്..
ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി . തണല്‍ :ഇനി കമന്റുകള്‍ പോസ്റ്റാക്കിയാലോ എന്നാ എന്‍റെ ആലോചന . അടുത്ത പോസ്റ്റിലും ഈ പ്രോത്സാഹനം ഉണ്ടാകണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ .. ഒത്തിരി നന്ദി..

അജ്ഞാതന്‍ പറഞ്ഞു...

നന്നായി... ദുഖം നിറഞ്ഞ വരികള്‍

Echmukutty പറഞ്ഞു...

കവിത നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.