ഏകയല്ലിന്നു ഞാൻ കൂട്ടിന്നെനിക്കായി
നഷ്ട സ്വപ്നങ്ങളേറെയുണ്ട്
നഷ്ട സ്വപ്നങ്ങളേറെയുണ്ട്
ബാല്യത്തിൻ കുസൃതിയും വാശികളൊക്കെയും
മിന്നിത്തിളങ്ങിയെന്‍ നെഞ്ചകത്തില്‍
ആനന്ദ ചിത്തരായി ആടിത്തിമർത്തൊരാ
കാലമെനിക്കെന്നും ഏറ്റം പ്രിയം ..
കൂടെക്കളിച്ചും ചിരിച്ചും കരഞ്ഞും
പങ്കിട്ടു ഞങ്ങളാ നല്ലകാലം..
ആറ്റിലും ചേറ്റിലും കുളത്തിലും തൊടിയിലും
ഓടിക്കളിച്ചൊരാ നല്ലകാലം …
ഏകാന്തമായൊരീ നിമിഷം വരെയുമെൻ
ഓർമ്മകളിലാ നല്ലകുട്ടിക്കാലം
കനവൂറുന്നൊരിളം തൂവത്സ്പർശമായി.
പിന്നിട്ട കാലമെൻ കൂടെയുണ്ട്
പിന്നിട്ട കാലമെൻ കൂടെയുണ്ട്
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു
പോയി മറഞ്ഞെങ്ങോ ആ കാലമത്രയും....
ഒരു ഗദ്ഗദമെന്നിൽ മയങ്ങീടവേ…
ജീവിത നൌകയിൽ നഷ്ടബാല്യത്തിൻ
ഓർമ്മകൾമാത്രം ബാക്കിയായി….
84 അഭിപ്രായങ്ങൾ:
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു... ഞാനും...
ആരും കൊതിക്കുന്നത് തന്നെ, ആ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന്.. :)
ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെടുനതും വര്‍ണാഭമായ ഈ കുട്ടിക്കാലമാണ്
കണ്ണെത്താ ദൂരെ ഒരു കുട്ടിക്കാലം..
"ഒരുകിളി മറുകിളി മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ..ഓലത്തുമ്പത്താടിയിരുന്നൊരു
നാടാന് പാട്ടും പാടീടാം.. ഈ പാട്ടു കേള്‍ക്കുമ്പോള്‍ നേരേ കുട്ടിക്കാലത്തിലേക്ക് ഓര്‍മ്മകള്‍ ചെല്ലാറുണ്ട്.."
ശരിയാ..നല്ല കാലം തന്നെയായിരുന്നു കുട്ടിക്കാലം..വീണ്ടും കുട്ടിക്കാലത്തിലേക്ക്
പോകണമെങ്കില്‍ കുട്ടികളോടു കൂട്ടു കൂടിയാല്‍ മതി:)
അതേ, എപ്പോഴും കൊതിക്കുന്നു ആ കുട്ടിക്കാലം തിരികെ ലഭിച്ചെങ്കില്‍ എന്ന്....
കനവൂറുന്നൊരു തൂവത്സ്പർശമായി..
പിന്നിട്ട കാലമെൻ കൂടെയുണ്ട്
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു
ഞാനും
തിരിച്ചു വരവില്ലാത്ത കാലത്തിന്റെ
നഷ്ട സ്മൃതികളില്‍ ഖിന്നയകുന്നതെന്തേ കവിയത്രീ. ഇവിടെ നാം യാത്രികരല്ലേ.
പിന്നിട്ട താഴ്വരകള്‍ ഇനി നമ്മുടേതല്ല.
ഒരു മടക്കയാത്രയും തരപ്പെടാനില്ല.
എങ്കിലും തിരിഞ്ഞു നോക്കി നാം നെടുവീര്‍പ്പിടുന്നു. ഏകാന്തതകളില്‍ ബാല്യ ശൈശവങ്ങളിലെ ഓര്‍മ്മകള്‍ മധുര നൊമ്പരമായി മനസ്സില്‍ ചേക്കേറുമ്പോള്‍ കവി മനസ്സുകളില്‍ നിന്ന് ഇത് പോലെ തേനൂറും ഇശലുകള്‍ ഒഴുകി വരുന്നു. അഭിനന്ദനങ്ങള്‍.
നാല് ചുമരുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടി, ഇടതടവില്ലാതെ ട്യൂഷനും പുറമേ സംഗീത, നൃത്ത കലാ പഠനവും പട്ടാള ചിട്ടയിലുള്ള സ്കൂള്‍ പഠനവുമായി നടക്കുന്ന ഇന്നത്തെ കുട്ടികള്‍ ഇതൊന്നു വായിക്കട്ടെ. കുട്ടികളില്‍ സ്വാതന്ത്ര്യ ബോധം ജനിക്കട്ടെ. രക്ഷിതാക്കള്‍ ബോധാവാന്മാരാകട്ടെ.
ഒരിക്കലും തിരിചു കിട്ടാത്ത
കുട്ടികാലം..
ലളിതമായ വരികള്‍ .... ഈണത്തില്‍ പാടാന്‍ പാകത്തില്‍ :)
ഒപ്പം നഷ്ടപ്പെട്ടത്തിന്റെ വേദനയും ... മരുന്നില്ലാത്ത വേദന ...
എന്നും ഓര്‍ത്തിരിക്കാന്‍ അതേ കാണൂ,നമ്മുടെ കുട്ടിക്കാലം.പക്ഷെ ഇന്നത്തെ തലമുറക്ക് അതും നഷ്ടപ്പെടുന്നു. അവര്‍ക്കൊന്നും ഓര്‍മ്മിക്കാന്‍ ,താലോലിക്കാന്‍ ഒന്നുമുണ്ടാവില്ല.
കൈ ഇതും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
അമ്മക്കിളിയുടെ ചിരകിലോതുങ്ങും പ്രായം
അന്ന് കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണില്‍
അന്ന് കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍
...................ഒരു പാട്ട് വായില്‍ വന്നു പോയതാ
ടെന്‍ഷന്‍ ഇല്ലാത്ത, വേദനകള്‍ ഇല്ലാത്ത ഒരു കാലം, ആകെ പേടിയുള്ളതു ടീചെര്സും ഹോം വര്‍ക്കും
:)
ഈ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലെക്കുള്ള മടക്കത്തിന് വേഗത കൂട്ടുന്ന ഒന്ന് കുട്ടിക്കാലത്തെ കുട്ടിക്കാലം പോലെ ഓര്‍ക്കുകയും അത് പോലെ പറയുകയും ചെയ്യുമ്പോഴാണ്. അവരില്‍ ഒരാളായി ഇടക്കൊക്കെയും ജീവിക്കാനുമായാല്‍ നമുക്കാകാലം ചെറിയ ഒരളവില്‍ അനുഭവിക്കാനുമാകും.
നല്ല വരികള്‍ക്ക് നല്ല നമസ്കാരം..!!
നല്ല പാട്ട്. ഈണത്തില്‍ പാടാം, ഓര്‍ക്കാം, രസിക്കാം, പിന്നെ ഇത്തിരി ചിന്തിച്ചിരിക്കാം, ഇത്തിരി വിഷമിക്കാം, ഒരു നെടുവീര്‍പ്പിടാം.
കൊള്ളാം....
കനവൂരുന്നോരിളം തൂവല്‍ സ്പര്‍ശമായി........
മരിക്കാത്ത ഓര്‍മ്മകള്‍.പാടി ചൊല്ലാന്‍ പാകത്തില്‍
ലളിതം.ആശംസകള്‍.
തിരിച്ചു കിട്ടാത്ത സുന്ദര ഓര്‍മ്മകള്‍.. ഇന്നത്തെ കുട്ടികള്‍ക്ക് അന്യം നിന്ന് പോയ പഴയ ബാല്യങ്ങ്ളിലെ കുസൃതികള്‍, എല്ലാം കമ്പ്യൂട്ടര്‍ യുഗത്തിനു വഴിമാറി..
ആ നല്ല കുട്ടിക്കാലത്തേക്ക് വീണ്ടും കൊണ്ട് പോയതിനു നന്ദി. എല്ലാ സുഖങ്ങളും നിറയുമ്പോഴും, ദുഖകരമെങ്കില് പോലും കുട്ടിക്കാലം നമ്മള് വീണ്ടും കൊതിച്ചു പോവുന്നു. മധുര നൊമ്പരം. ആ വില മതിക്കാനവാത്ത മനോഹരമായ ഓര്മകളിലേക് ഈ മനോഹര വരികള്‍ പിന്നെയും കൈ പിടിച്ചു നടത്തി.
പോയി മറഞ്ഞെങ്ങോ ആ കാലമത്രയും....
ഒരു ഗദ്ഗദമെന്നിൽ മയങ്ങീടവേ…
ജീവിത നൌകയിൽ നഷ്ടബാല്യത്തിൻ
ഓർമ്മകൾമാത്രം ബാക്കിയായി….
നഷ്ട്ടപെട്ട ബാലിയകാലം തിരയുന്നത് കൊണ്ടാകാം വൃദ്ധ ജനങ്ങളുടെ മുതുകിന് കൂനുള്ളത് ...
അത് തിരികെ കിട്ടിയെങ്കില്‍...
നമ്മൾക്കുണ്ടാർന്നൊരു കുട്ടിക്കാലം
മറക്കുകില്ലൊരിക്കലുമാ കുട്ടിക്കാലം
ഓർമ്മയിൽ പൂത്തു നിൽക്കുമാ കുട്ടിക്കാലം
ബ്ലോഗിൽ പോസ്റ്റാൻ പറ്റുന്നൊരു കുട്ടിക്കാലം.
എന്റെ പൊന്നുമക്കൾക്കുമുണ്ടൊരു കുട്ടിക്കാലം
ഷവർമ്മയും സാൻഡ്വിച്ചും നിറഞ്ഞ കുട്ടിക്കാലം
ചിക്കൻ ബിരിയാണിയിൽ ഭ്രാന്തായ കുട്ടിക്കാലം
ഓർക്കാനിത്തിരിപോലുമില്ലാത്തൊരു കുട്ടിക്കാലം.
!!!!!!!!!???????????
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു...
നമുക്കാശിക്കാനല്ലെ കഴിയൂ.
എല്ലാപേരുടേയും ബാല്യകാലം സുന്ദരമായി കൊള്ളണമെന്നില്ല...
ഒരു ബ്ലോഗിൽ മറ്റൊരു ബ്ലോഗിനെ കുറിച്ച എഴുതുന്നതു നല്ല പരിപാടിയല്ല എന്നറിയാം...
എന്റെ ബാല്യ കാലത്തെ കുറിച്ച് മുൻപെഴുതിയ ഒരു ഓർമ്മക്കുറിപ്പിവിടെ(കവിത രൂപത്തിൽ) വായിക്കാം..
അനുഭവം പങ്കുവെയ്ക്കുവാൻ ഇവിടെ ലിങ്ക് ഇട്ടെന്നേയുള്ളൂ.
http://neehaarabindhukkal.blogspot.com/2009/11/madhurikkum-ormakal.html
കഴിഞ്ഞു പോയ കാലം ആറ്റിനക്കരെ......
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ........
ഒരിക്കലും തിരിച്ചുവരാത്ത നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍...!
വീതംവെക്കലിന്റെ സുകൃതം അനുഭവിച്ചറിഞ്ഞ ബാല്യകാലം, ഹൃദയത്തില്‍ നോവുപടര്‍ത്തുന്ന ഈ പുണ്ണ്യകാലം ഇതുപോലെ പറഞ്ഞുതീര്ക്കാനല്ലാതെ മറ്റെന്തിനു കഴിയും...?
കൂട്ടുകാരാ...,
ഒരുപാട് നന്ദി. അല്പപനെരത്തെക്കെങ്കിലും ഞങ്ങളെ കൂട്ടികൊണ്ടുപോയത്തിനു....
ഞാനും ആശിക്കുന്നു.....
ഒരിക്കലും തിരികെ കിട്ടില്ല
എന്നറിയാമെങ്കിലും....:)
ആ നല്ല കാലം സുന്ദരം
കുട്ടികാലമല്ല കുട്ടികാലത്ത് കൊതിച്ചത്
പക്ഷെ ഇപ്പൊ കുട്ടികാലം കൊതിക്കുന്നു ..ഇന്നി ഒരു കുട്ടികാലമില്ലെങ്കിലും ....
ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം അന്യം!
നന്നായി
ഓര്‍മകള്‍ക്കെന്തു സുഗന്ധം, ആത്മാവിന് നഷ്ട സുഗന്ധം
ഒരു പക്ഷെ ആ ഒരു നല്ല കാല ബാല്യത്തിന്റെ ശംശുദ്ധ മനസ്സ് നമുക്ക് നസ്ട്ടപെട്ടതാണോ നമ്മുടെ അപജയം
തേന്നൂറും ഓര്‍മ്മകള്‍ :)
ആറ്റിലും ചേറ്റിലും കുളത്തിലും തൊടിയിലും
ഓടിക്കളിച്ചൊരാ നല്ലകാലം …
ഇന്നത്തെ കുട്ടികള്‍ക്ക് ഒട്ടും ലഭിക്കാത്തതും ഈ നല്ല കാലം.
ഞാന്‍ വിട്ടു പറത്തിയ പട്ടമറുത്തതുമെന്തിനു നീ
ഞാന്‍ ആടിയ ഉഞ്ഞാല് പാട്ടും മറുത്തു കളഞ്ഞില്ലേ
ഞാന്‍ പാടും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
എന്നെകൊണ്ടയല് പക്കത്തെ തൈമാവിനു കല്ലെറിയിച്ചു
പാറ മടക്കുള്ളില്‍ പമ്മി പുകയൂതി കൊതി കേള്‍പ്പിച്ചു... ( വരികള്‍ ക്രിത്യമായി ഓര്‍ക്കുന്നില്ല.)
ഓര്‍മ്മകള്‍ മാത്രം ബാക്കിയായി എന്ന കവിത വായിച്ചപ്പോള്‍, മധുസൂദനന് നായരുടെ ബാലശാപങ്ങള്‍ എന്ന കവിത ഓര്മ വന്നു
മുതിര്‍ന്നപ്പോള്‍ നടന്ന പലകാര്യങ്ങളും മറന്നു പോകുമ്പോഴും
ബാല്യ കാല ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ പൂവിട്ടു നില്ക്കുന്നു
ഇത് തന്നെയാണ്.... ആരഭി... എന്നാ എന്റെ ബ്ലൊഗിലെ ‘ബാല്ല്യം’ എന്ന എന്റെ കവിതയിലും പറയാൻ..ശ്രമിച്ചിട്ടുള്ളത്... വായിക്കുമല്ലോ...http://chandunaor.blogspot.com/
നന്നായിട്ടുണ്ട്
കഥ ആയാലും കവിത ആയാലും ലേഖനം ആയാലും ബാല്യത്തെ കുറിച്ച് എഴുതിയാല്‍ അത് ഉള്ളില്‍ ഒരു നെടുവീര്‍പ്പ് ഉയര്‍ത്തും!
ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല ഇന്നലെയെക്കുറിച്ചുള്ള വരികള്‍ വളരെ നന്നായി.
('ആറ്റിലും ചേറ്റിലും' എന്ന് പറയുമോ? 'ചേറിലും'എന്നല്ലേ ഉപയോഗിക്കൂ? ചിലപ്പോള്‍ എനിക്ക് തെറ്റിയതാവാം.എന്നാലും ഒന്നു പരിശോധിക്കുക)
കുട്ടിക്കാലം മധുരമനോഹരമായ ഓര്മ തന്നെയാണ്, എല്ലാവര്ക്കും. ദാരിദ്ര്യവും കഷ്ടപ്പാടുകളും ഓര്‍മകളില്‍ പതഞ്ഞു വന്നാലും, ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവാരായി ആരുണ്ട്!
@ ഇസ്മായീല്‍ ഭായ്: അങ്ങനെ ഒരു പ്രയോഗമുണ്ട് എന്ന് തോന്നുന്നു.
ആറ്റിലും ചേറ്റിലും കുളത്തിലും തൊടിയിലും
ഓടിക്കളിച്ചൊരാ നല്ലകാലം …
ഏകാന്തമായൊരീ നിമിഷം വരെയുമെൻ
ഓർമ്മകളിലാ നല്ലകുട്ടിക്കാലം
കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും ആനന്ദം നല്‍കുന്നതാണ്.
നല്ല വരികള്‍.
'ആറ്റിലും ചേറ്റിലും' എന്ന പ്രയോഗത്തില്‍ ശരികേടില്ല, അങ്ങനെ പറയാം.
ഇപ്പോഴും കൂടെയുള്ള കാലം
നഷ്ടപ്പെട്ട കാലമല്ല ..എന്നല്ലേ ?
nidhish
താളാത്മകമായ വരികൾ.
മടുപ്പനുഭവപെട്ടു തുടങ്ങുമ്പോൾ സ്വൊഭാവികമായ തിരിഞ്ഞുനോട്ടം.
‘കനവൂറുന്നൊരിളം തൂവൽസ്പർശമായി.
പിന്നിട്ട കാലമെൻ കൂടെയുണ്ട്...’
നമ്മുടെയൊക്കെ ഈ ബാല്യകാലങ്ങളുണ്ടല്ലോ...
നമ്മുടെ മക്കൾക്കൊക്കെ നഷ്ട്ടപ്പെട്ടത്
അതിന്റെ നൊസ്റ്റാൾജിയ ഒന്ന് വേറെ തന്നെ..!
ഓർമ്മകൾമാത്രം ബാക്കിയായി….
നന്നായിരിക്കുന്നു.........മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച കുട്ടിക്കാലം ഓര്‍മിപ്പിച്ചു
എനിക്കു കൊതിയാകുന്നു ആ കാലത്തേക്കു തിരികെ പോകാൻ. ആറ്റിൽ കല്ലുവെട്ടാംകുഴി കളിക്കാനും,തോർത്തിട്ടു മീനെപ്പിടിച്ചു വീണ്ടും വെള്ളത്തിലിടാനും, മണ്ണു മാന്തി കുഴികുത്തി കരിയിലയിട്ടു വീണ്ടും മണ്ണ് മൂടി ആരെയെങ്കിലുമൊക്കെ തള്ളിയിട്ടു അമ്മയുടെ കയ്യിൽ നിന്നു തല്ലു വാങ്ങാനും, പാളയിൽ അനിയനെ ഇരുത്തി വലിച്ചു കൊണ്ട് ഓടാനും, ചപ്പാത്തി മാവു വാരിക്കൊണ്ടോടി വഴക്കു കേൾക്കാനും ഓണത്തുമ്പിയെപ്പിടിക്കാനും എല്ലാം കൊതിയാകുന്നു. നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കി.
കുട്ടി കാലാനല്ലത്. എന്നാൽ എനിക്കിനി വളരണ്ട;:)
കൊണ്ടു പോകൂ ഞങ്ങളയാ മാഞ്ചുവട്ടില്‍.
' nashta swapnangal '... varikal nannaayi. ormakal enne pinnilekku nadathunnu
നല്ല കാലം കിട്ടിക്കാലം
കറങ്ങി നടക്കാം നാലുംന്തോറും
ബാല്യകാലസ്മരണകള്‍ നന്നായിട്ടോ..
തുമ്പിയെ പിടിച്ചും, പൂക്കളിറുത്തും, മുറ്റത്തെ പെരുമരത്തിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലാടിയും കാറ്റില്‍ പൊഴിഞ്ഞു വീണ മാമ്പഴം പെറുക്കിയും പേരാല്‍ മരത്തിന്റെ ചുവട്ടില്‍ കളിവീടുണ്ടാക്കിയും കളിച്ച ബാല്യം മാറിയിരിക്കുന്നു...ചിരിക്കാതെ, സ്വപ്നം കാണാതെ, ഋതുഭേദങ്ങളിലെ വര്ണങ്ങളറിയാതെ, നിലാവിന്റെ നിറമറിയാതെ ഇന്നിന്റെ ബാല്യം...
പഴയ ബാല്യകാലത്തെ കുറിച്ച് നന്നായി എഴുതീട്ടാ...
ഉമ്മു..ഉമ്മുവിന്റെ ജീവിത നൌകയില്‍ നഷ്ടബാല്യം മാത്രമല്ല ബാക്കിയുള്ളത്..സ്വപ്നങ്ങളുടെയും സന്തോഷത്തിന്റെയും കുപ്പി വളകളും കാണാം. അതല്ലെ ഈ പൊട്ടിച്ചിരിക്കുന്നത്! യാത്ര തുടരട്ടെ..
നഷ്ട ബാല്യത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും,
വര്‍ത്തമാനകാലത്തില്‍ നാളെക്കുള്ള ഓര്‍മ്മകള്‍ക്കായി
കരുതിവെക്കാന്‍,നമുക്കെന്തെന്കിലുമുണ്ടോ,ഈ വര്‍ത്തമാന കാലത്തിന്റെ നേട്ടത്തിനായുള്ള നെട്ടോട്ടത്തില്‍, നാളെയെ നാം വിസ്മരിച്ചു പോകുന്നുണ്ടോ?
ആറ്റിലും, ചേറ്റിലും പാട വരംബിലും,പൂക്കളിലും,
തുംബികളെപോലെ പാറി പറന്നുല്ലസിച്ചു വളര്‍ന്ന ആ കാലമോ, ലോകമോ ഇനിയില്ല.ഇപ്പോള്‍ നമുക്കോ,അടുത്ത തലമുറക്കോ, ലഭിക്കാനിടയില്ലാത്ത,ഇനിയൊരു തലമുറക്കും ലഭിക്കാനിടയില്ലാത്ത,എന്നാല്‍ ആഗ്രാമീണ സൌന്ദര്യ മഹിമയോട് പുറം തിരിഞ്ഞു നില്ക്കാന് ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയ്ക്ക്
അത്തരം ഒരു നഷ്ട ബോധം വരാനിടയില്ല.
ആധുനിക സൌകര്യങ്ങള്‍ ഓരോ ശ്വാസത്തിലും നുകരുന്ന, നുകരാന്‍ കൊതിക്കുന്ന വര്‍ത്തമാന കാല
സന്തതികള്‍ക്ക്, ഗ്രാമീണതയുടെ മുഖം അത്ര മനോഹരമാകില്ല.
ഗൃഹാതുരത്തം ഉണര്‍ത്തുന്ന വരികള്‍.
ലാളിത്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
തിരിച്ചുകിട്ടില്ലെന്നറിയാമെന്കിലും, നഷ്ട ബാല്യത്തിന്റെ മധുരം നുകരാനുള്ള അനുഭവങ്ങള്‍ ഉള്ളതും,നുകരാന്‍ കഴിയുന്നതും,അനുഗ്രഹം തന്നെ.
ലളിത മായ കൊച്ചു കവിത ഈണത്തില്‍ ചോല്ലാവും,വിധം വരികളെ, വാക്കുകളെ, മയപ്പെടുത്തിയിരികുന്നു.
ഇനിയും ഒരുപാട് കവിതകള്‍ വിരിയട്ടെ.
ഭാവുകങ്ങളോടെ,
---ഫാരിസ്.
കാര മുള്ളുകള്‍ നിറഞ്ഞ ജീവിത വഴികളില്‍ പൂത്തു നില്ക്കുന്ന പൂക്കള്‍ പോലെയാണ് കുട്ടിക്കാലം
കൊയിഞ്ഞു പോയ ബാല്യ കാലം തിരുച്ചു വരില്ലെങ്കിലും ..
ഇന്നും ഓര്‍മകളില്‍ നിറഞ്ഞു നില്ക്കുന്ന ആ നല്ല കാലം
എത്ര മനോഹരമാനെന്നുള്ളത് വരികളില്‍ നിറഞ്ഞു നില്ക്കുന്നു .
(പുഞ്ചിരി സൂക്ഷിക്കൂ ... കണ്ണ് നീര് ഉപേക്ഷിക്കൂ ...
സന്തോഷത്തെ കുറിച്ച് ചിന്തിച്ചു ദുഖത്തെ മറക്കൂ ..)
ഇത്തിരി നേരം ബാല്യ കാല ഓര്‍മകളിലേക്ക്
എന്നെയും കൊണ്ട് പോയതിനു
ഒരായിരം ആശംസകള്‍
nazhttabaalyam...... aashamsakal....
കനവൂറുന്നൊരിളം തൂവത്സ്പർശമായി.
പിന്നിട്ട കാലമെൻ കൂടെയുണ്ട്
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു
ഞാനും ആശിക്കുന്നു.
കുട്ടികളായ ഞങ്ങള്‍ക്ക് ഇപ്പോളും നല്ല കാ ലമാകുന്നു .........
നിങ്ങളെപോലെയുള്ള കിളവന്മ്മര്ക്കും കിളവികള്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ പറ്റിയ കാലം ......
നന്നായിരിക്കുന്നു കവിത.
നഷ്ടപ്പെട്ട് പോയ ബാല്യങ്ങളുടെ
ആരവം ഓരോ കുള കടവിലും തങ്ങി നില്ക്കുന്നു...
കവിത നിശബ്ദമാകുന്ന ഇടം !
.......ഓര്‍മ്മകളില്‍ താലോലിക്കാന്‍ ,ബാല്യത്തിലെ കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ജീവിതം അര്‍ത്ഥ ശൂന്യമാകുമായിരുന്നു...
കവിത നിശബ്ദമാകുന്ന ഇടം !
കനവൂറുന്നൊരിളം തൂവത്സ്പർശമായി.
പിന്നിട്ട കാലമെൻ കൂടെയുണ്ട്
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു
nalla varikal aashamsakal.nerunnu..
കുട്ടിക്കാലം. എക്കാലത്തെയും ഏറ്റവും വലിയ നഷ്ട്ടം!
നമുക്ക് ആ ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ട് ..
ഇപ്പോഴത്തെ കുട്ടികള്‍ക്കോ?
ജീവിത നൌകയിൽ നഷ്ടബാല്യത്തിൻ
ഓർമ്മകൾമാത്രം ബാക്കിയായി….അതെ..ആ ഓര്‍മ്മകള്‍ എപ്പോഴും മധുരമുള്ളതാണ്..
അതേ, എപ്പോഴും കൊതിക്കുന്നു ആ കുട്ടിക്കാലം തിരികെ ലഭിച്ചെങ്കില്‍ എന്ന്....
aa kalam onnu thirike labhichirunnenkil........
nanni veendu aa pazhaya kalathekku ormmakale ethichathinu
നിഷ്കന്മഷം നമുക്കൊക്കെയോർക്കാൻ ബാല്യകാലം മാത്രമല്ലേയുള്ളു. വരികൾക്ക് നന്ദി.
കുട്ടിക്കാലം, പ്രവാസ ജീവിതം അനുഭവിക്കുന്ന മക്കൾക്കു നഷ്ടമാകുന്ന നമ്മൾ അനുഭവിച്ച കുട്ടിക്കാലം. നല്ല കവിത..എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു
നല്ല കുട്ടിക്കാലമുള്ളവർ ഭാഗ്യം ചെയ്തവർ! അവരെഴുതുന്നത് വായിച്ച് നെടുവീർപ്പിടുന്നവരും ഭാഗ്യംചെയ്തവർ....... അവരുടെ കുട്ടിക്കാലവും കഴിഞ്ഞുപോയിരിയ്ക്കുന്നുവല്ലോ.
ഒരുവട്ടം കൂടിയെന്‍!!!! കേട്ടു പഴകിയ വിഷയം... എങ്കിലും താങ്കളുടെ ഭാവനയില്‍ അതിനു ചില പ്രത്യേകതകള്‍ ഇല്ലാതില്ല.... അഭിനന്ദനങ്ങള്‍....
ഹാവൂ...ഞാന്‍ വളരാതിരുന്നെന്കില്
തേനൂറും സ്മരണകൾ...
നന്നായിട്ടുണ്ട്
ആശംസകൾ
ormakal mathram
ormakal mathram
നന്നായി. ആശംസകള്‍
ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാ നല്ലവരായ വായനക്കാർക്കും എന്റെ നന്ദി .. ഇനിയും ഈ പ്രോത്സാാഹനം ഉണ്ടാകണമെന്നു വിനീതയായി പറയട്ടെ... അപ്പോ നമുക്ക് അടുത്ത പോസ്റ്റിൽ അല്ലെ .. വരാൻ മറക്കല്ലെ...ഒത്തിരിയൊത്തിരി നന്ദിയോടെ..
ഒരു ഉറുദ് ഗസൽഗായകനുണ്ടൂ ജഗജിത്സിംഗ് അദ്ദേഹത്തിന്റെ യേ... ദൌലത്ത്ഭീ ലേലോ യേ..ഷുഹറത്ത് ഭീ ലേലോ...ബലൈച്ചിമിലോ ..മുച്ചുസെ മേരി ജവാനി ..മകറുമുച്ചുസെ ലോട്ടാതോ ബച്പ്പൻ കാ.. സാവൻ വോ..കാകസുഭീ കഷ്ടി..വോ ബാരിഷ്കാ..പാനി
എന്റെ എല്ലാസമ്പാത്യവും എടുത്തിട്ട് എനിക്കെന്റെയാ ബാല്യംമാത്രം തിരികെ തരുക..
ഈ ഗസൽ കേട്ടിട്ടുണ്ടോ..?
ബാല്യത്തിലെ സ്കൂള്‍ കവിത പോലെ ഒഴുകിപ്പോയി, ഓര്‍മയുടെ മര്മരങ്ങള്..
പക്ഷെ,ചില വരികളില്‍ ആ ഒഴുക്ക് തടഞ്ഞ് ചില അക്ഷരപ്പൊട്ടുകള്‍.
ആനന്ദ ചിത്തരായി ആടിത്തിമർത്തൊരാ
ഈ വരി, ''ആനന്ദചിത്തരായാടിത്തിമര്ത്തൊരാ'' എന്ന് കൂട്ടിയൊഴുക്കാമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ