ബുധനാഴ്‌ച, ഡിസംബർ 22, 2010

വീണ്ടും കോർത്തെടുത്ത മുത്തുമണികൾ...


പവിഴങ്ങളുടേയും മുത്തുകളുടെയും  നാട്ടില്‍ ഉമ്മു അമ്മാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ജീവിതയാത്രയിലെ കുത്തൊഴുക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പോയ  ഒരു സൌഹൃദത്തിന്റെ മുത്തുമണികള്‍ വീണ്ടും ഹൃദയത്തില്‍ കോര്‍ത്തൊരു ദിനം...ഹോസ്റ്റലിൽ നിന്നും പിരിഞ്ഞ ശേഷം പലരേയും കാണാൻ കൊതിച്ച കൂട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഈ മുഖമൊന്നു കാണാനായിരുന്നു.എന്റ്റെ വിവാഹം കഴിഞ്ഞു ഞാനിങ്ങ് ബഹ്റൈനിലേക്കു പോന്നു ...  ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് .....             പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം.. എപ്പോഴും  ഞാൻ കാണാൻ കൊതിച്ച എന്റെ  സലീത്തയുമായി വീണ്ടും കൂടിച്ചേര്‍ന്ന ദിവസം. ഞാനെങ്ങിനെ സന്തോഷിക്കാതിരിക്കും. ആ സന്തോഷമെങ്ങിനെ കണ്ണീരാവാതിരിക്കും..... 

നിമിത്തങ്ങളുടെതല്ലേ ജീവിതം.... ഈ കൂടിചേരലും  നിമിത്തമാണ്. അതിനു അരങ്ങൊരുങ്ങിയത്.. പരിശുദ്ധ മക്കയും.... ഹജ്ജിനു പോയ ഒരു സുഹൃത്ത് എത്തിച്ചു തന്ന സന്തോഷവാര്‍ത്ത. സലീത്തയെ കണ്ടതും എന്നെ അന്യേഷിച്ചതും... ആ മുഖം വീണ്ടും കാണാനുള്ള എന്റെ പ്രാര്‍ത്ഥനകളുടെ ഉത്തരം  ആ പുണ്യ  സ്ഥലത്ത് നിന്നും എത്തി എന്നത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു....
അവര്‍ കൈമാറിയ നമ്പറില്‍ നിന്നും എന്നെ തേടി ആ വിളി വന്നു. വര്‍ഷങ്ങളായി ഞാന്‍ കേള്‍കാന്‍ കൊതിച്ച  ആ സ്വരം...കുറെ നേരം സംസാരിച്ചു,   ഫോണ്‍ വെച്ചെപ്പോഴേക്കും എന്റെ ഓർമ്മകൾ ഞാൻ പോലും അറിയാതെ വർഷങ്ങൾക്ക്   പിന്നിലേക്ക്  ഊളിയിട്ടിറങ്ങി. ആ കോളേജ് കാലത്തിലേക്ക്, ആ ഹോസ്റ്റൽ ജീവിതത്തിലേക്ക്... ഒരേ ഹോസ്റ്റലില്‍ ഒരേ മുറിയില്‍ തങ്ങി  ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചു ഒരേ കട്ടിലില്‍ ഉറങ്ങിയ ആ പഴയ കാലത്തിലേക്ക്  സുഖവും ദുഖവും ഒരുമിച്ച് കൈമാറിയ ആ നല്ല കാലത്തിലേക്ക്   ...ഒരിക്കളും തിരിച്ചു കിട്ടാത്ത ആ കാലം ഓർത്ത് കണ്ണുകൾ ഈറനണിഞ്ഞു.. ഉമ്മച്ചി എന്തിനാ കരയുന്നെ????? എന്ന എന്റെ  മകന്റെ പെട്ടെന്നുള്ള ചോദ്യം  എന്നെ ഇന്നിന്റെ യാതാർഥ്യങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്നു....

ഇന്ന് വ്യാഴായ്ച്ചയാണ് . ഞാന്‍ കാത്തിരുന്ന ദിവസം. ദമാമില്‍ നിന്നും സൗദി ബഹ്‌റൈന്‍ പാലം കടന്നു എന്റെ സലിത്തയും കുടുംബവും എന്നെ കാണാന്‍ വരുന്ന ദിവസം. .
 ഹോസ്റ്റലിലായിരുന്നപ്പോൾ വ്യാഴായ്ച്ചകളില്‍ അവധിക്കു വീട്ടില്‍ പോകുമ്പോള്‍ തമ്മില്‍ കാണാതിരിക്കുന്ന അതെ പ്രതീതിയിലായിരുന്നു ഞാനിപ്പോള്‍.. ..
ആ പഴയ പുഞ്ചിരി മായാതെ അവര്‍ നടന്നു വരുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു.... ഒരു സ്വപ്ന സാഫല്ല്യം പോലെ സലിത്ത എന്റെ മുമ്പില്‍. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷം. ഈ മുഖം കാണാന്‍ ആഗ്രഹിച്ച എന്റെ പ്രാര്‍ത്ഥനകളുടെ  ഉത്തരം. ഒരു ആലിങ്കനത്തിൽ ,കുതിർന്നു വീണ  കണ്ണുനീരിൽ അലിഞ്ഞു പോയി  ഞങ്ങളുടെ പരിഭവങ്ങള്‍.... 


ഉറങ്ങാത്ത രണ്ടു രാവുകള്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പെയ്തു തീര്‍ന്ന സങ്കടങ്ങളും സന്തോഷവും. വീണ്ടും കോര്‍ത്തിണക്കിയ മുത്തുമാലയുടെ സൌന്ദര്യം നല്‍കി അവര്‍ യാത്രയായി.... ഇനിയും കാണുമെന്ന ഉറപ്പോടെ.
ഇന്ന് ഞാനിതെഴുതുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോസ്റ്റല്‍ വരാന്തകളിൽ, അവരോടൊപ്പം പങ്കുവെച്ച ആ നല്ല നിമിഷങ്ങൾ  വീട്ടിലെ അവസ്ഥകൾ ഓരോന്നായി പറഞ്ഞ് കരയുമ്പോൾ എന്നെ ആശ്വസിപ്പിച്ച ആ ഇത്താത്തയുടെ  കുഞ്ഞനുജത്തി ആയിട്ടാണ് ... കാരണം ഈ നിമിഷങ്ങള്‍ എന്നില്‍ അത്രക്കും സന്തോഷം നിറച്ചിരിക്കുന്നു.. ഈ സന്തോഷം നിങ്ങളൊടല്ലാതെ ഞാൻ ആരോടു പങ്കു വെക്കും?..
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ തിളങ്ങുന്ന രണ്ടു പവിഴ മുത്തുകളായി ഈ രണ്ടു ദിവസത്തെ ഞാന്‍ സൂക്ഷിക്കട്ടെ. .... എന്നേക്കുമായി.....




 


 

74 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സൌഹൃദങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കു വേണ്ടിയും ... എന്റെ പ്രിയപ്പെട്ട ഇത്താക്കു വേണ്ടിയും ഇത് ഇവിടെ ......

TPShukooR പറഞ്ഞു...

സമഗമങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതങ്ങളാണ്. ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടില്ലെന്നു കരുതിയ ഒരാളെ കണ്ടു മുട്ടുമ്പോള്‍ അതിനു വല്ലാത്ത മധുരം തന്നെയുണ്ടാകും. ആ മധുരം തന്മയത്വത്തോടെ അവതരിപ്പിച്ചു. നന്ദി.

faisu madeena പറഞ്ഞു...

നിങ്ങളുടെയും ആ ഇത്തയുടെയും സന്തോഷത്തില്‍ ഞങ്ങളും പങ്കു ചേരുന്നു ....എഴുത്ത് മനസ്സില്‍ തട്ടി .....

നൗഷാദ് അകമ്പാടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നൗഷാദ് അകമ്പാടം പറഞ്ഞു...

ആ നിമിഷങ്ങള്‍ വര്‍ണ്ണനാതീതമാണു..
നമ്മളോരോരുത്തരും തേടുന്നുണ്ട്
ഒരു യാത്രയില്‍ ..ഒരു വഴിയരികില്‍ ..ആള്‍തിരക്കില്‍ പൊടുന്നനെ തെളിയുന്ന
ഒരു പഴയ സുഹൃത്തിന്റെ മുഖം..

നന്നായി നിറഞ്ഞ സന്തോഷത്തില്‍ കുതിര്‍ന്ന നിഷ്കളങ്കതയോടെ എഴുതി സഹോദരീ..
ആ സന്തോഷത്തില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഒരോ വായനക്കാരനും പങ്കു ചേരുന്നു!

K.P.Sukumaran പറഞ്ഞു...

എന്താ പറയുക, ശരിക്കും മനസ്സില്‍ തട്ടി.. രണ്ട് പേര്‍ക്കും ആശംസകള്‍ !

Sameer Thikkodi പറഞ്ഞു...

ആ സന്തോഷം വരികളിലൂടെ അനുഭവിക്കാന്‍ കഴിഞ്ഞു . ബന്ധങ്ങളുടെ ആഴം കൂട്ടുന്നതിനു അകല്‍ച്ച ചിലപ്പോള്‍ സഹായകമാവുന്നതും ഒരു സത്യം .

നീര്‍വിളാകന്‍ പറഞ്ഞു...

ഹൃദയത്തില്‍ തട്ടി എഴുതി.... അഭിനന്ദനങ്ങള്‍...

ഹംസ പറഞ്ഞു...

എഴുത്തിലെ വിഷയത്തേക്കാള്‍ ഇത് അവതരിപ്പിച്ച രീതിയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ആ പുനസമാഗമത്തിന്റെ സന്തോഷം നന്നായി അവതരിപ്പിച്ചു

ഒഴാക്കന്‍. പറഞ്ഞു...

കൂട്ടുകാര്‍ ആണ് കൂട്ട് കൂട്ടുകാരി

hafeez പറഞ്ഞു...

ആ സന്തോഷത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു..

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പുന:സമാഗമം ഉള്ളില്‍ തട്ടുന്ന വിധം മനോഹരമായി എഴുതി.ആശംസകള്‍ ....!

Ismail Chemmad പറഞ്ഞു...

സൌഹൃദം മനോഹരായി വര്‍ണിച്ച ഈ പോസ്റ്റിനു എല്ലാ ആശംസകളും

Unknown പറഞ്ഞു...

ഈ സന്തോഷത്തില്‍ പങ്കുചേരുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

പഴയ ഓര്‍മ്മകള്‍ കാഴ്ച്ചകളായി കണ്മുന്നില്‍ എത്തുന്നത് മധുരമാണ്.

A പറഞ്ഞു...

നിങ്ങള്‍ ഇരുപേരുടെയും സന്തോഷം വായനക്കാരനിലേക്കും പ്രവഹിച്ചു. ഇത് എഴുത്തിന്റെ ശക്തിയും സൌന്ദര്യവുമാണ്. ഇത് വായിച്ചപ്പോള്‍ ജീവിതയാത്രയില്‍ കളഞ്ഞുപോയ ഒരു സുഹൃത്തിനെ വീണ്ടും ഓര്‍ക്കാത്തവരുണ്ടാവില്ല. സന്തോഷത്തിന്റെ സമാഗമം വായനയുടെ അനുഭവമായി.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

അനുഭവം ഹൃദയത്തില്‍ തട്ടുന്ന വരികളില്‍ കുറിചിട്ടിരിക്കുന്നു

എന്‍.പി മുനീര്‍ പറഞ്ഞു...

ഇല്ലായ്മയുടെ കാലത്ത് വിശാലമായ ഹൃദയത്തോടെ എല്ലാദുഖങ്ങളെയും പങ്കുവെച്ച കൂട്ടുകാരിയെ പിന്നീട് പ്രതീക്ഷകള്‍ പൂവണിഞ്ഞപ്പോള്‍ കാണാന്‍ മനസ്സില്‍ തോന്നിയ വികാ‍രവും കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷവും വാക്കുകളില്‍ കാണുന്നുണ്ടായിരുന്നു.
ആത്മാര്‍ത്ഥ സ്നേഹം മനസ്സിലുണ്ടെങ്കില്‍ കാലം എത്ര മാറിയാലും ഒരു സമാഗമം മതി എല്ലാ പരിഭവങ്ങളും അലിഞ്ഞില്ലാതാവാന്‍..

MOIDEEN ANGADIMUGAR പറഞ്ഞു...

നന്നായി അവതരിപ്പിച്ചു,മനസ്സിൽ തട്ടുന്നവിധം.
സന്തോഷത്തിൽ പങ്ക് ചേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മനസ്സിന്റെ ഉള്ളിൽ നിന്നും തന്നെ വന്ന എഴുത്തുകൾ....!

സാബിബാവ പറഞ്ഞു...

ഉമ്മു അമ്മാറിന്റെ ഇതുവരെയുള്ള എഴുത്തുകളില്‍ നിന്നും വേറിട്ട ഒരനുഭൂതി തന്ന എഴുത്ത്
നന്മകള്‍ നേരുന്നു
ഇനിയും ഇത് പോലുള്ള എഴുത്തുകള്‍ ഉണ്ടാവട്ടെ....

Mohamed Salahudheen പറഞ്ഞു...

ഗൃഹാതുരമായ സ്മരണകള്ക്കു നന്ദി

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

"പവിഴങ്ങളുടേയും മുത്തുകളുടെയും നാട്ടില്‍ ഉമ്മു അമ്മാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്."

- ആ സന്തോഷവും സൌഹൃദവും എന്നും നിലനില്‍ക്കട്ടെ.

mayflowers പറഞ്ഞു...

അതി മനോഹരമായ തുടക്കം.എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
ആ സ്നേഹത്തിന്റെ ഊഷ്മളത,ആ സമാഗമത്തിന്റെ മാധുര്യം,ആ സൌഹൃദത്തിന്റെ ഇഴയടുപ്പം എല്ലാം മനസ്സില്‍ത്തട്ടുന്നതായി.
അഭിനന്ദനങ്ങള്‍.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ളതാണ്
സൌഹൃദം.അതടിവരയിടുന്നതാണീ എഴുത്ത്.

സൌഹൃദത്തിന്‍ നീളും വിരലുകളെന്‍
കണ്ണുനീരു തുടയ്ക്കവേയൊഴുകുന്നാനന്ദാശ്രൂ
പൂര്‍ത്തിയാക്കി ബ്ലോഗിലിടുന്നതാണ്

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഓരോ വ്യക്തിയും ഓരോ യാത്രയിലാണ്...ചിലര്‍ തേടുന്നതെന്തിനെയോ അതിനെ കണ്ടെത്തുന്നു.മറ്റു ചിലര്‍ക്ക് ജന്മം മുഴുവന്‍ അന്വേഷിച്ചാലും തേടുന്നത് കണ്ടെത്താന്‍ കഴിയാതെ പോകുന്നു...

സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും നിറഞ്ഞ ഒരു പുനഃസമഗതത്തിന്റെ കഥ പറഞ്ഞ വളരെ മനോഹരമായ എഴുത്ത്...ഉമ്മു അമ്മാറിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഉമ്മു
ആ സന്തോഷം നല്ലവണ്ണം അനുഭവിച്ചു.ആവരികളിലൂടെ.
എന്നാലും ഇത്രയും സൌകര്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് നിങ്ങള്‍ക്ക് ആ പഴയ ബന്ധം ഒന്നു പുതുക്കാന്‍ ഇത്രയും നാളായി പറ്റിയില്ല.

അജ്ഞാതന്‍ പറഞ്ഞു...

കുസുമം ഹോസറ്റ്ലിൽ നിന്നും പോന്ന ശേഷം ഞാൻ അവർക്കൊരു കത്തയച്ചിരുന്നു... ബഹ് റൈനിൽ വെച്ച് .. പക്ഷെ അതിൽ ഇവിടുത്തെ അഡ്രസ് എഴുതിയില്ല എന്ന് ഇപ്പോ സലീത്തയെ കണ്ടപ്പോൾ ആണു ഞാൻ അറിഞ്ഞത് .. ഞാൻ കരുതി മറുപടി കാണാത്തത് കൊണ്ട് ആളെവിടെയെങ്കിലും ആകുമെന്ന്.. ദൈവ വിധി ഇങ്ങനെ കാണാനാകും..

Naushu പറഞ്ഞു...

ഹൃദയത്തില്‍ തട്ടി എഴുതി....
ആശംസകള്‍....

Unknown പറഞ്ഞു...

Nannayittund........... Ashamsakal

ente lokam പറഞ്ഞു...

വേദനിചീടിലും വേദനിപ്പ്ക്കിലും
വേണമീ സ്നേഹ ബന്ധങ്ങള്‍ ഊഴിയില്‍ ..
കുമാരാനാശാന്‍.
എന്ത് രസം വായിക്കാന്‍.എനിക്ക് നന്നായി
മനസ്സിലായി.ഞാന്‍ എന്‍റെ ഒരു കോളേജ്
സ്നേഹിതനെ ഇതുപോലെ 21 വര്‍ഷങ്ങള്‍ക്കു
ശേഷം കണ്ടപ്പോള്‍ ഉള്ള അതെ അവസ്ഥ.
നല്ല സൌഹൃദങ്ങള്‍ ...അതൊരു പറഞ്ഞാല്‍ തീരാത്ത വികാരം ആണ് .സലീതാക്ക് എന്‍റെ ഒരു സലാം.

Yasmin NK പറഞ്ഞു...

ആദ്യമായിട്ടാണെന്നു തോന്നുന്നു ഞാനിവിടെ.
ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ok ummu. njan veendum vannu. enikku cheruthileeyulla koottukari. aval ippozhum ente koottukariyanu. athinte rasam onnu vere thanneyanu

Umesh Pilicode പറഞ്ഞു...

ആശംസകള്‍

Unknown പറഞ്ഞു...

Ashamsakal

Abdulkader kodungallur പറഞ്ഞു...

ഈ മുത്തുമണികള്‍ക്ക് നാഗമാണിക്യത്തിന്റെ തിളക്കം . ആത്മാര്‍ത്ഥതയുടെ സൌരഭ്യം .സൌഹൃദത്തിന്റെ ഊഷ്മളത . സാഹോദര്യത്തിന്റെ സംഗീതം .
നന്നായി എഴുതിയപ്പോള്‍ ഉമ്മു അമ്മാറിന്റെ കണ്ണീര്‍ മുത്തുകളുടെ ഉപ്പുരസം .

Unknown പറഞ്ഞു...

സുഹൃത്ത്‌ സംഗമം വളരെ ഹൃദ്യമായി തന്നെ അവതരിപ്പിച്ചു. എന്നും നിങ്ങളുടെ സൌഹൃദം നിലനില്‍ക്കട്ടെ.

ഇവരെക്കുറിച്ച് മുന്‍പ്‌ എഴുതിയിരുന്നില്ലേ? അങ്ങിനെ ഒന്ന് ഇവിടെ വായിച്ചതായിട്ടോരോര്‍മ്മ.

അജ്ഞാതന്‍ പറഞ്ഞു...

your blog is excellent...writing is touching...keep it up....

അജ്ഞാതന്‍ പറഞ്ഞു...

തെച്ചിക്കോടൻ :സുഹൃത്തിനെ പറ്റി ഒരു പോസ്റ്റുണ്ടായിരുന്നു പക്ഷെ അതിവരെ പറ്റിയല്ല മറ്റൊരു കൂട്ടുകാരിയെ പറ്റി അതിങ്ങനെയൊരു കൂടി കാഴ്ചയല്ല ... ഹോസ്റ്റൽ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കായിരുന്നു... ആ ഓർമ്മയിലേക്ക്.. (കുറ്റ്യാടിക്കൊരു ബസ്സ്..)

Unknown പറഞ്ഞു...

nannaayirikkunnu.

ജിപ്പൂസ് പറഞ്ഞു...

ഉമ്മുവിന്‍റെ കണ്ണില്‍ പൊടിഞ്ഞ നീരിന് വിലമതിക്കാനാവാത്ത സൗഹൃദത്തിന്‍റെ ഹൃദ്യമായ സുഗന്ധം.സലീത്തയെ കണ്ടുമുട്ടിയ സന്തോഷം ഉമ്മുവിനോടൊപ്പം പങ്കിടുന്നു.പ്രാര്‍ഥനകളോടെ...

Unknown പറഞ്ഞു...

മനസ്സില്‍ തട്ടിയ എഴുത്ത്‌,,
ഉമ്മു അമ്മാറും സലീത്തയും എത്ര ഭാഗ്യവതികളാണ്.
ഇത്തരം സൌഹൃദങ്ങള്‍ ഇന്ന് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
ഈ സന്തോഷത്തില്‍ ഞാനും ഒരു പറ്റട്ടെ...

Jishad Cronic പറഞ്ഞു...

നന്നായി അവതരിപ്പിച്ചു...

Akbar പറഞ്ഞു...

സമാന ഹൃദയര്‍ക്കിടയില്‍ ഒരു ആത്മബന്ധം രൂപപ്പെടും. കാലത്തിനു മായ്ക്കാനാവാതെ അത് മനസ്സില്‍ എന്നും പച്ച പിടിച്ചു നില്‍ക്കും. അപ്പോള്‍ ഈ സന്തോഷം മനസ്സിലാക്കാവുന്നതേയുള്ളൂ. ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

അനുഭവം ശരിക്കും ഞാനും അറിഞ്ഞു. രണ്ടു പേരേയും പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ

ശ്രീ പറഞ്ഞു...

നല്ല സൌഹൃദങ്ങള്‍ എക്കാലവും നില നില്‍ക്കട്ടെ.


ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!

Unknown പറഞ്ഞു...

സൗഹ്രിതം മഴത്തുള്ളികള്‍ പോലാണ്. അത് മനസിലെ സ്നേഹമാകുന്ന മഴക്കാറില്‍ നിന്നും ഒരു നൂല് പോലെ പെയ്തിറങ്ങുന്നു, വറ്റി വരണ്ട മനസുകള്‍ക്ക് ഒരു കുളിരായി പെയ്യുന്നു .ഉമ്മുവിനു ഇത്താക്കു എന്‍റെ സ്നേഹത്തിന്‍റെയും സോഹ്രിത ത്തിന്റെയും ഒരായിരം .................!!!!

എന്‍.ബി.സുരേഷ് പറഞ്ഞു...

ജീവിതം നമ്മെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോൾ ഇഷ്ടമൈല്ലങ്കിലും പൊട്ടിപ്പോകുന്ന നൂലിഴകൾ പ്രതീക്ഷിക്കാത്ത ഒരു നേരത്ത് കൂടിച്ചേരുമ്പോൾ അനുഭവിക്കുന്ന സുഖം ...

അത് വല്ലാത്ത ഒരു അനുഭൂതിയാണ്.

ജീവിതം വീണ്ടും വീണ്ടും നാം നീട്ടിക്കൊണ്ടുപോകുന്നത് ഇത്തരം ചില നിമിഷങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നുന്നു.

നന്നായി എഴുതി.

Sidheek Thozhiyoor പറഞ്ഞു...

ഉറങ്ങാത്ത രണ്ടു രാവുകള്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പെയ്തു തീര്‍ന്ന സങ്കടങ്ങളും സന്തോഷവും....
സൌഹൃദങ്ങള്‍ ഇങ്ങിനെ വളര്‍ന്നു പന്തലിച്ചു മുന്നേറട്ടെ ...

Elayoden പറഞ്ഞു...

മനസ്സില്‍ തട്ടുന്ന എഴുത്ത്, സൌഹൃതങ്ങള്‍ മുറുകെ പിടിക്കാന്‍ ആര്‍ക്കും തോന്നി പോകും.. ആശംസകള്‍..

ജീവി കരിവെള്ളൂർ പറഞ്ഞു...

സൌഹൃദങ്ങളുടെ മുത്തുകള്‍ ചിതറാതിരിക്കട്ടെ എന്നെന്നും .ഇന്ന് ചിലപ്പോള്‍ സൌഹൃദങ്ങള്‍ മറ്റുപല ബന്ധനങ്ങളിലേക്കും വഴിമാറാത സൌഹൃദമായി നിലനില്‍ക്കട്ടെ .

SUJITH KAYYUR പറഞ്ഞു...

nallathu.aashamsakal

വീകെ പറഞ്ഞു...

നിങ്ങളൂടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു....

(saBEen* കാവതിയോടന്‍) പറഞ്ഞു...

കലാലയ ജീവിതത്തിലെ കൂട്ടുകാര്‍ ഇന്നും ഓരോരുത്തര്‍ക്കും മായാത്ത ഓര്‍മ്മകളാണ് പലരെയും കാണാന്‍ കൊതിച്ചിട്ടുണ്ട് .ചിലരൊക്കെ അവിചാരിതമായി മുന്‍പില്‍ വന്നു പെട്ടിട്ടുണ്ട് അപ്പോഴത്തെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതാണ്. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ് . "സുഹ്ര്തുക്കള്‍"ജീവിതത്തിലെ വലിയ ഒരു സമ്പത്ത് ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു
അവരോടൊപ്പമുള്ള ഓരോ നിമിഷങ്ങളിലെയും നല്ല അനുഭവങ്ങള്‍ അതാണ്‌ ജീവിതത്തിന്റെ പാഠം.. നന്ദി ഉമ്മു അമ്മാര്‍ .

F A R I Z പറഞ്ഞു...

"പവിഴങ്ങളുടേയും മുത്തുകളുടെയും നാട്ടില്‍ ഉമ്മു അമ്മാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ജീവിതയാത്രയിലെ കുത്തൊഴുക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പോയ ഒരു സൌഹൃദത്തിന്റെ മുത്തുമണികള്‍ വീണ്ടും ഹൃദയത്തില്‍ കോര്‍ത്തൊരു ദിനം."

പവിഴങ്ങളും, മുത്തു മണികളും കൊണ്ടു തീര്ത്ത സുന്ദരമായ തുടക്കം. അതുപോലെ സുന്ദരമായിരുന്ന കോളേജ് ജീവിതവും, സഹപാടികളൂമൊത്തുള്ള
സ്നേഹ സല്ലാപങ്ങളും. പഠന കാലത്തെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.

നാം കണ്ടുമുട്ടുന്ന മുഖങ്ങളത്രയും,ഹൃദയത്തില്‍ പ്രതിഷ്ടിക്കപ്പെടുന്നില്ല.എല്ലാ കൂട്ടുകാരും ഹൃദയം തൊട്ടറിഞ്ഞവരാകില്ല.പക്ഷെ ചിലെരെ നാം അറിയാതെ ഹൃദയത്തില്‍ കുടിയിരുത്തിപോകുന്നു.മനുഷ്യ ബന്ധങ്ങളുടെ വലിയ സവിശേഷതയാണിത്.
ചുറ്റു പാടുകളുടെ സമ്മര്‍ദ്ദത്തില്‍ വഴിപിരിഞ്ഞു
യാഥാര്‍ത്യത്തില്‍ ലയിക്കുമ്പോഴും,നമുക്ക് നഷ്ടപ്പെട്ടുപോയ ആസ്വാദ്യ മുഹൂര്‍ത്തങ്ങളെ നാം താലോലിച്ചു പോകും.

ഉമ്മു അമ്മാറിന്റെ ഈ ലേഖനം അത്തരം ആസ്വാദ്യ മുഹൂര്‍ത്തങ്ങളെ, അനുവാചകരിലും ഉണര്‍ത്താന്‍
പ്രേരകമായി എന്നു തോന്നുന്നു.

ഉമ്മു അമ്മാറിന്റെ എഴുത്തുകളില്‍ മികവുള്ള ഒരു
സൃഷ്ടി.
ആശംസകളോടെ
----ഫാരിസ്‌

ajith പറഞ്ഞു...

പവിഴങ്ങളുടെയും മുത്തുകളുടെയും ദ്വീപില്‍ സൌഹൃദങ്ങള്‍ പൂത്തുലയട്ടെ

വരവൂരാൻ പറഞ്ഞു...

ഇതു വായിച്ച നിമിഷങ്ങൾ എന്നിലും സന്തോഷം നിറച്ചു.. നന്നായിരിക്കുന്നു

അലി പറഞ്ഞു...

പുന:സമാഗമങ്ങള്‍ കളഞ്ഞുപോയ വിലപ്പെട്ടത് തിരിച്ചുകിട്ടുന്നതുപോലെ സന്തോഷകരമാണ്.
ഹൃദയസ്പര്‍ശിയായ ഈ എഴുത്തിനു അഭിനന്ദനങ്ങള്‍!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സൌഹൃദങ്ങൾക്ക് ഈയാംപാറ്റയുടെ ജീവിതദൈര്‍ഘ്യമുള്ള ഇക്കാലത്ത് ,സ്നേഹബന്ധങ്ങള്‍ക്ക് മറവിരോഗം ബാധിച്ച പുതുതലമുറയ്ക്ക് .. ഇത്തരമൊരു സമാഗമം മാതൃകാപരം തന്നെ!

ManzoorAluvila പറഞ്ഞു...

നല്ല സൗഹൃദം പുണ്ണ്യം..സ്നേഹം.

പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

അജ്ഞാതന്‍ പറഞ്ഞു...

സൌഹൃദത്തെ മനസ്സില്‍ തട്ടും വിധം എഴുതി. ആ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു

rafeeQ നടുവട്ടം പറഞ്ഞു...

മുറിച്ചുമാറ്റപ്പെട്ട അവയവം പോലെയാണ് അറ്റുപോയ ആത്മബന്ധങ്ങളും!

സൗഹൃദത്തിന്‍റെ സ്നേഹസ്പര്‍ശം അക്ഷരങ്ങളില്‍ പ്രകടമായി..

V P Gangadharan, Sydney പറഞ്ഞു...

A very good attempt to depict the nexus of a companionship. Well done, and please keep it up!

റശീദ് പുന്നശ്ശേരി പറഞ്ഞു...

സൌഹ്രദം
അതും പഴയ ഹോസ്റ്റല്‍ ജീവിതത്തിലെ
എങ്ങനെ മറക്കും?
ഞങ്ങള്‍ പഴയ കൂട്ടാളികള്‍ ദുബായില്‍ ഇന്നലെ
ഒത്തു ചേര്‍ന്ന് "ഇരട്ടപ്പേരുകള്‍ " വീണ്ടും വിളിച്ചപ്പോള്‍
ലോകം എത്ര വേഗമാണ് ചെറുതായത്.
വലുതാവേന്ടിയിരുന്നില്ല നമ്മള്‍
അല്ലെ ഉമ്മൂ

MT Manaf പറഞ്ഞു...

പൊടി തട്ടിയാല്‍ പൂര്‍വോപരി തിളങ്ങുന്നതാണ്
ബന്ധങ്ങള്‍

ഷാ പറഞ്ഞു...

ടച്ചിങ്ങ് ആയി എഴുതിയിരിക്കുന്നു. ആശംസകള്‍

mukthaRionism പറഞ്ഞു...


ആ സലീത്ത..
ന്നിട്ട്
എന്തൊക്കെപ്പറഞ്ഞു..
എന്തൊക്കെ ഉണ്ടാക്കി.. കൂട്ടുകാരിയെ സല്‍ക്കരിക്കാന്‍...

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ഹൃദയസ്പര്‍ശിയായി... നന്നായിട്ടുണ്ട്...ആശംസകള്‍

Unknown പറഞ്ഞു...

ശരിയാണ്, എനിക്കു(എല്ലാര്‍ക്കും)മുണ്ടായിരുന്നു പഠിക്കുന്ന കാലത്ത് ഒരു നല്ല സൗഹൃദം. പിന്നീട് ഒന്നിച്ച് ഒരിടത്ത് തന്നെ ജോലി കിട്ടിയപ്പോള്‍ ഹോസ്റ്റലില്‍ രാത്രി വൈകണവരെ പറഞ്ഞ വിശേഷങ്ങള്‍ക്ക് കണക്കില്ല. രാവിലെ ഓഫീസില്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഉറക്കം തൂങ്ങും!

ഇന്നിപ്പോ അതെല്ലാം ഓര്‍മ്മ വരുന്നു.

ആശംസകള്‍
ഒപ്പം
പുതുവത്സരവും നേരുന്നു..

യുവ ശബ്ദം പറഞ്ഞു...

ഉമ്മു അമ്മാര്‍.... Grt job

അവതരണ ശൈലി മനോഹരം..keep it

Hashiq പറഞ്ഞു...

ബഹ്‌റൈന്‍ പാലം അവിടെത്തന്നെ ഉണ്ടല്ലോ...പാലം കടന്നു അവര്‍ക്കിനിയും വരാമല്ലോ...പുതുവത്സരാശംസകള്‍.

ഗന്ധർവൻ പറഞ്ഞു...

നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.
ബ്ളോഗിന്റെ ബാക്ക്ഗ്രൌണ്ട് വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.അതൊന്നു മാറ്റിയാൽ കൊള്ളാം.

sids പറഞ്ഞു...

ആത്മാർത്ഥ സൌഹൃദങ്ങൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്.. അതിന് കോട്ടം തട്ടാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്.....ആശംസകൾ..