ഞായറാഴ്‌ച, ജൂൺ 13, 2010

പ്രതിധ്വനി....കണ്ണാടിയുടെ മുന്‍പില്‍ അണിഞ്ഞൊരുങ്ങുന്ന മിനിയെ നോക്കി മുത്തശ്ശി പറഞ്ഞു.

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”

മുത്തശ്ശിയുടെ വാക്കുകള്‍ അവളില്‍ പരിഭ്രമം ഉളവാക്കി.! കണ്ണാടിയിലെ പ്രതിബിംബ ത്തെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സ്കൂളിലേക്കുള്ള വിജനമായ പാതയോരങ്ങളിലൂടെ നടക്കുമ്പോഴെല്ലാം അവളുടെ മനസ്സില്‍ ആ വാക്കുകള്‍ പ്രതിധ്വനിയായി....
വീട്ടിലെ ചാണകം തേച്ച ഉമ്മറത്തിരുന്നു കൊത്തങ്കല്ല് കളിക്കുന്നതിനിടയില്‍ മീന്‍കാരന്‍ഗോപാലന്‍റെ ആര്‍ത്തി പിടിച്ച കണ്ണുകള്‍ തന്‍റെ മാറിടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ,പതുക്കെ അകത്തേക്ക് ഉള്‍വലിയുമ്പോഴും മുത്തശ്ശിയുടെ വാക്കുകള്‍ അവളെ വേട്ടയാടി കൊണ്ടിരുന്നു.

രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!

മാസങ്ങള്‍ക്ക് ശേഷം ചാണകം മെഴുകിയ തറയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ അച്ഛന്‍റെ ശവശരീരത്തിനു മുന്‍പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിപ്പോവുന്ന അമ്മയുടെ ദയനീയ മുഖമോ മുത്തശ്ശിയുടെ ഉച്ചത്തിലുള്ള നിലവിളിയോ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കാരണം അവള്‍ അറിഞ്ഞില്ല.

അച്ഛന്‍റെ ശവത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ മദ്യത്തിന്റെ വൃത്തികെട്ട നാറ്റം പരിസരമാകെ നിറഞ്ഞപ്പോഴും അവളുടെയുള്ളില്‍ മുത്തശ്ശിയുടെ വാക്കുകള്‍ പ്രതിധ്വനിയായി ...........

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”
(ഒരു കവിത യെ കഥയാക്കാനുള്ള ശ്രമം )

63 അഭിപ്രായങ്ങൾ:

Jishad Cronic പറഞ്ഞു...

തേങ്ങ കിട്ടാന്‍ ഇല്ല ഇവിടെ ഒരു മാങ്ങ തരട്ടെ ? നന്നായിരിക്കുന്നു തുടരുക....

krishnakumar513 പറഞ്ഞു...

നന്നായിരിക്കുന്നു തുടരുക...

DOMINIC പറഞ്ഞു...

എന്തായാലും ഒരു കാര്യം മനസിലായി ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ ... കൊള്ളാം... ജീവന്‍ തുടിക്കുന്നു

hash പറഞ്ഞു...

ayyo..

നിയ ജിഷാദ് പറഞ്ഞു...

നന്നായിരിക്കുന്നു....

കുഞ്ഞാമിന പറഞ്ഞു...

നന്നായിട്ടുണ്ട് ഈ കുഞ്ഞു കഥ.

mukthaRionism പറഞ്ഞു...

നല്ല കഥ.
പൊള്ളുന്ന വരികള്‍..

കാലികം.

സ്വന്തം മകളെപ്പോലും...
കലികാലം!

വാര്‍ത്തകളില്‍ ഇത്തരം സംഭവങ്ങള്‍ ഒന്നു രണ്ടു വട്ടം വായിച്ചിട്ടുണ്ട്.

വളരെ ലളിതമായി
തീക്ഷ്ണമായി
ആറ്റിക്കുറുക്കിപ്പറഞ്ഞിരിക്കുന്നു.

കുറുങ്കഥകള്‍ ഇങ്ങനെയാവണം..

തുടരുക.
ഭാവുകങ്ങള്‍..

Kaithamullu പറഞ്ഞു...

ഒരു വല്യ കഥ ഏതാനും വാക്യങ്ങളില്‍ നന്നായി പറഞ്ഞിരിക്കുന്നു.
(ആവര്‍ത്തന വിരസതയില്ലാത്ത പ്രമേയങ്ങളുടെ പുറകെ പോകരുതോ എന്ന് ചോദിച്ചാ‍ല്‍ പിണങ്ങില്ലല്ലോ?)

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

നന്നായിരിക്കുന്നു കഥയും, കഥ പറഞ്ഞ ശൈലിയും.
എഴുത്ത് തുടരൂ..

Abdulkader kodungallur പറഞ്ഞു...

എഴുത്തില്‍ ജീവന്‍ തുടിക്കുന്നു. പരത്തിപ്പറയാതെ കാലികപ്രസക്തമായ ഒരു വിഷയത്തെ വളരെ തഴക്കം വന്ന എഴുത്തുകാരിയുടെ മൊഴിവഴക്കത്തില്‍ ഹ്ര്'ദയസ്പ്ര്'ക്കായി അവതരിപ്പിച്ചിരിക്കുന്നു. തുടര്‍ന്നും എഴുതുക ഭാവി ശോഭനമാണ്.

ഹംസ പറഞ്ഞു...

നല്ല കഥ വലിച്ചുനീട്ടാതെ ഒതുക്കി പറഞ്ഞു. ഭയപ്പെടുത്തുന്ന വിഷയം ! അവതരണ മികവുകൊണ്ട് വേറിട്ട് നില്‍ക്കുന്നു. ഇതുപോലെ ഒരു വിഷയം ഇവിടെ വായിക്കാം

Unknown പറഞ്ഞു...

നല്ല കഥ, കാലികപ്രസക്തം.
ഇത്തരം 'പ്രതിധ്വനികള്‍' ബ്ലോഗില്‍ വീണ്ടും ഉണ്ടാവട്ടെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ലോകത്താരിലാണ് ഇനി വിശ്വാസം അര്‍പ്പിക്കേണ്ടത്! ഈ അണുകുടുംബ കാലഘട്ടത്തില്‍ പ്രത്യകിച്ചും ഭീതിതമായ ഈ ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. പണ്ട് കൂട്ടുകുടുംബത്തില്‍ ഒറ്റപ്പെടലുകള്‍ അന്യമായിരുന്നു.ഇന്ന് സ്വപിതാവിനെ പോലും വിശ്വസിച്ചു മക്കളെ ഏല്‍പ്പിക്കാന്‍ പറ്റാത്ത കലികാലം!
കാലന്‍റെ കാലം!

ഒരു നുറുങ്ങ് പറഞ്ഞു...

എല്ലാത്തിനും ഹേതു മ........ദ്യം !!!
ഇതാണ്‍ തിന്മയുടെ മാതാവെന്ന് പറഞ്ഞതാരാ !
മദ്യം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരും അതിന്‍
കോപ്പ്കൂട്ടുന്ന അബ്‌കാരിയുമൊക്കെ ഉത്തരം നല്‍കട്ടെ,ഈ ആക്രാന്തക്കാര്‍ ആര്‍ത്തുവിളിക്കട്ടെ!
ഒരു സമൂഹത്തെയാകെ ഇവര്‍ ലഹരിയില്‍
മുക്കിക്കൊല്ലും..സര്‍വ്വസനാദനധാര്‍മികമൂല്യങ്ങളും
തച്ചുതകര്‍ക്കും...അല്ലെങ്കിലിനിയെന്ത് ധര്‍മം..?

Manoraj പറഞ്ഞു...

ഇന്ന് പലവീടുകളിലും പേടിപ്പെടുത്തുന്നു ഈ വിഷയം. ഒതുക്കി പറഞ്ഞ് മനോഹരമാക്കി.

TPShukooR പറഞ്ഞു...

സംഗതി ഭംഗിയായി അവതരിപ്പിച്ചു. നന്ദി. ആരെയും പൂര്‍ണമായി വിശ്വസിച്ചു കൂടാ. പിതാവിനെ പോലും. ഈയിടെ ദി ഹിന്ദു പത്രത്തില്‍ ഒരു സര്‍വേ കണ്ടിരുന്നു. ഇന്ത്യയിലെ മൊത്തം കുട്ടികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ആണായാലും പെണ്ണായാലും ചെറുപ്പത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പലപ്പോഴും രക്ത ബന്ധമുള്ളവരാലോ കുട്ടിക്ക് പൂര്‍ണ വിശ്വാസമുള്ളവരാലോ ആണ് പീഡനം നടക്കുന്നത് എന്നും. ഉത്കണ്ഠപ്പെടുക തന്നെ. അല്ലാതെന്തു ചെയ്യും.

ഉപാസന || Upasana പറഞ്ഞു...

ചെറുകഥ നന്നായി
:-)

Vayady പറഞ്ഞു...

സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വമില്ലാത്തെ പെണ്‍കുട്ടികളുടെ അവസ്ഥ ചുരുങ്ങിയ വാക്കുകളില്‍ തീക്‌‌ഷ്ണമായി വര്‍ണ്ണിച്ചിരിക്കുന്നു. ഈ കഥ മനസ്സിനെ അസ്വസ്ഥമാക്കി. നല്ല രചന. അഭിനന്ദനങ്ങള്‍.

SAMEER KALANDAN പറഞ്ഞു...

അവതരണ രീതിയെ അംഗീകരിക്കാതിരിക്കാന്‍ തീരെ വയ്യ.അത്രയ്ക്കും മനോഹരം തന്നെ . എന്നാല്‍ ആശയത്തെ ഉള്‍ക്കൊള്ളാന്‍ തീരെ വയ്യാട്ടോ..ഒട്ടും പരിഭവം തോന്നരുത്.അത്രയ്ക്കും വിഷമമുണ്ടാക്കുന്നു ഇത്തരത്തിലുള്ള ദിനം തോറുമുള്ള വാര്‍ത്തകള്‍.എല്ലാവരിലും ഒരു ബോധം നല്‍കാന്‍ ഉപകരിക്കും ഈ കുഞ്ഞു കഥ എന്നുള്ളത് സത്യം തന്നെ.എന്നാലും അത്തരത്തിലുള്ള ദുഷിച്ച ഓര്‍മകളെ നമുക്ക് മറക്കുന്നതല്ലേ നല്ലത്.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞ കഥ ഗൌരവമുള്ള ഒരു വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കലി കാലം അല്ല്ലാതെന്തു പറയാന്‍!.ഇസ്മയില്‍ പരഞ്ഞ പോലെ പഴയ കൂട്ടു കുടുംബമായിരുന്നെങ്കില്‍ അവസരമെങ്കിലും കുറയുമായിരുന്നു.പിന്നെ ഒരു നുറുങ്ങ് പറഞ്ഞ പോലെ മദ്യമല്ലെ നമ്മെയിപ്പോള്‍ ഭരിക്കുന്നത്!

പട്ടേപ്പാടം റാംജി പറഞ്ഞു...

നിത്യേനെയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ മ്രുഗീയാവസ്ഥയെ കൊച്ചുവൈരികളിലൂടെ സംപ്ഷ്ടമാക്കി.
ദിവസവും കേള്‍ക്കുന്ന വാര്ത്തകളെങ്കിലും മനുഷ്യന്റെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ ഇത് ഉപകരിക്കട്ടെ.

ഭാനു കളരിക്കല്‍ പറഞ്ഞു...

enganeyum sambhavikkunnu. namukkenthu cheyyaanavum ennanu alochikkentathu...

അലി പറഞ്ഞു...

കഥയെന്നു പറഞ്ഞു മാറ്റിനിറുത്താനാവാത്ത പ്രമേയം. വർത്തമാനകാലത്ത് നഷ്ടമാവുന്ന രക്തബന്ധങ്ങളുടെ പവിത്രത.

നന്നായെഴുതി... ഭാവുകങ്ങൾ!

jayanEvoor പറഞ്ഞു...

ഹോ!ശരിക്കും കലികാലം!
ഉള്ളിൽ കുത്തി!
(ഞാനും ഒരു പെൺ കുട്ടിയുടെ അച്ഛനാണ്...)

Akbar പറഞ്ഞു...

മനുഷ്യന്‍ എത്ര സുന്ദരമായ പദം. പക്ഷെ...
കാമിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ കൊന്നു തള്ളിയ മകളുടെ ശവത്തിനെപ്പോലും..അച്ഛന്റെ നാടാണ് നമ്മുടേത്‌.
പോസ്റ്റിലെ വിഷയത്തിന് അല്പം നിറം കൂടിപ്പോയി എന്ന് തോന്നാം. പക്ഷെ ഇത് വര്‍ത്തമാന കാലത്തിന്റെ കാഴ്ചകളാണ്.
നല്ല അവതരണം.

Sirjan പറഞ്ഞു...

ലോകം മാറിപ്പോയിരിക്കുന്നു.. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സ്വന്തം സുഖം മാത്രം നോക്കുന്ന ഒരു വലിയ സമൂഹം ഇന്നു സമൂഹത്തില്‍ വേരോടിക്കഴിഞ്ഞിരിക്കുന്നു.

തികച്ചും കാലികം.

അജ്ഞാതന്‍ പറഞ്ഞു...

മനസ്സിനെ അസ്വസ്ഥ പെടുത്തി ഈ കൊച്ചു കഥ ...വികാരങ്ങള്‍ക്ക് [സങ്കടം ,നിരാശ,വേദന ,] മേല്‍ കടിഞ്ഞാണിടാന്‍ മദ്യം ഉപയോഗിക്കുന്നു പലരും ...അപ്പോള്‍ ഇങ്ങിനെയുള്ള സംഭവങ്ങള്‍ ....

Mohamed Salahudheen പറഞ്ഞു...

ഇവിടെ സാമൂഹികതിന്മകള് അലങ്കാരമായി കൊണ്ടുനടക്കുന്ന നാളുകളാണ്. കള്ളും കഞ്ചാവും പെണ്ണുമെല്ലാം വികാരവിചാരങ്ങളെ നയിക്കുന്ന കാലത്ത് ഉള്ള് വെന്തുപോകുന്ന ഇത്തരം കഥകള് ജീവിതങ്ങളായി പുലരും.

ദൈവം കാത്തുരക്ഷിക്കട്ടെ,

rafeeQ നടുവട്ടം പറഞ്ഞു...

അടുത്തകാലം വരെ അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും അരങ്ങേറിയിരുന്ന അറപ്പുളവാക്കുന്ന സംഭവങ്ങള്‍ നമ്മുടെ അടുക്കളയിലാണിപ്പോള്‍!
ബന്ധങ്ങളുടെ വിലകള്‍ നടപ്പുകാലത്ത് മാര്‍ക്കറ്റ് വിലകളായി തരംതാണിരിക്കുന്നു എന്നതാണ് സമകാലികതയെ സ്പര്‍ശിച്ച കഥ സൂചിപ്പിക്കുന്നത്.

Anees Hassan പറഞ്ഞു...

hoooooooo............തീവ്രമീ വാക്കുകള്‍ ...ചുടു പൊങ്ങുന്നു .

എന്‍.ബി.സുരേഷ് പറഞ്ഞു...

ഉമ്മു. എനിക്കീ കഥ ഒരു പുതുമയല്ല. കഥയുടെ കുഴപ്പമല്ല. കൊത്തി മുറിച്ച ശില്പങ്ങൾ എന്ന ഒരു കഥാ സമാഹാരം ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീപീഡനമ പ്രമേയമായി വരുന്ന 55 കഥകൾ. അതിൽ പദ്മരാജന്റെ ഒരു കഥയുണ്ട്. മൂവന്തി. കണ്ണുകാണാൻ പാടില്ലാത്ത മകളെ അച്ഛൻ ഭോഗിക്കുന്നത്.
പിന്നെയും എത്രയോ കഥകൾ. എന്റെ നിത്യ ജീവിതത്തിൽ അച്ഛനെ പേടിച്ച് അയൽ വീടുകളിൽ കിടന്നുറങ്ങുന്ന എത്രയോ പെൺകുട്ടികളെ എനിക്കറിയാം.

അച്ഛൻ ഇപ്പോൾ വീടുകളിൽ ഒരു സുരക്ഷിത കേന്ദ്രമല്ല എന്ന സൂചന കഥ നൽകുന്നു.
എല്ലാ പെൺകുട്ടികളും പേടിക്കണം. പി.വി.ഷാജികുമാറിന്റെ എ വെള്ളരിപ്പാടം എന്നൊരു കഥയുണ്ട്. അതിലുമുണ്ട് അച്ഛനാൽ ഭോഗിക്കപ്പെടുന്ന പെൺകുട്ടി.

അല്ല, നമ്മുടെ കുട്ടികൾ ഇനി എവിടെയാണ് അഭയം തേടേണ്ടത്?

കഥയുടെ ഘടന എനിക്കിഷ്ടമായില്ലങ്കിലും അതിൽ പങ്കുവയ്ക്കുന്ന ഭീതി ഞാൻ ഉൾക്കൊള്ളുന്നു.

lekshmi. lachu പറഞ്ഞു...

നമ്മുടെ നാട് സാക്ഷരതയുടെ കാര്യത്തില്‍
വളരെ മുന്‍പില്‍ആണെന്ന് പറഞ്ഞിട്ടെന്താ
കാര്യം..വികാരം വിവേകത്തെ മറികടക്കുന്നു.
പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക്
എന്നും ഉറക്കം കെടുത്തുന്ന രാത്രികള്‍ ആണു ഇനി
ഉള്ളത്

Sulfikar Manalvayal പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sulfikar Manalvayal പറഞ്ഞു...

ഉമ്മു അമ്മാര്‍ . മനസ്സില്‍ തട്ടി. കഥയും കഥാ തന്തുവും.
വളരെ സ്പഷ്ടമായി വാക്കുകള്‍ കുറച്ചെഴുതി, ഒതുക്കി പറഞ്ഞു.
ഒരു സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സത്യം.
നമ്മുടെ നാടും ഇത്തരം ഒരു മൂല്യ ച്യുതിയിലേക്ക് ? ഭയപ്പെടുത്തുന്നു ആ ചിന്തകള്‍?
അഭിനന്ദനങ്ങള്‍. കൈവിലങ്ങുകളോടെ ഇറങ്ങി പോകുന്ന അമ്മയുടെ ആ വരികള്‍ക്ക്. അമ്മമാര്‍ക്ക് ഒരു ധൈര്യമാവട്ടെ ആ വരികള്‍.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

നന്നായിരിക്കുന്നു .
കഥയുടെ വരികളില്‍ കവിത
പൂത്തു നില്കുന്നു

mayflowers പറഞ്ഞു...

കാലിക പ്രസക്തം..
അഭിനന്ദനങ്ങള്‍.

കൂതറHashimܓ പറഞ്ഞു...

മദ്യം തന്നെ വില്ലന്‍
മദ്യത്തെ കൊല്ലാന്‍ ആരും ഇല്ലേ

ഒഴാക്കന്‍. പറഞ്ഞു...

ലോകത്തിലെ മറ്റൊരു വൃത്തികെട്ട മുഖം വളരെ ഭങ്ങിയായി തുറന്നു കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇനിയും എഴുതു

sm sadique പറഞ്ഞു...

മനസ് നീറുന്നു….
ശബ്ദം വിങ്ങുന്നു…
ഇത്തരം എത്രയോ സംഭവങ്ങൾ; ഇന്നും
നാളെയും ഉണ്ടാവും ഇത്
മനുഷ്യൻ എന്ന പദം പോലും ലജ്ജിക്കുന്നു.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നമ്മുടെ നാട് നന്നാവില്ല ഒരിക്കലും .....
എന്തൊരു കാലം അല്ലെ ...??
" അച്ഛനെന്ന വാക്കിനര്‍ത്ഥം ..? "
ഇതാണോ ..?

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പ്രിയപ്പെട്ട കൂട്ടുകാരീ
നന്നായിരിക്കുന്നു .
ഈ കഥയില്‍ ഒളിഞ്ഞിരിക്കുന്ന
സത്യം മുത്തശി മാര്‍ക്ക്
അറിയാം . അതുകൊണ്ട്
അവര്‍ മുന്‍കരുതല്‍ കൊടുക്കും .
ഇപ്പോള്‍ എവിടെ അങ്ങിനെയൊരു
മുത്തശ്ശി ???

K@nn(())raan*خلي ولي പറഞ്ഞു...

എവിടെല്ലാമോ ഒരു നൊമ്പരം.
നന്നായി.

shahir chennamangallur പറഞ്ഞു...

വായിച്ചിട്ട് ഓക്കാനം വരുന്നു, രചനയുടെ അഭംഗി കൊണ്ടല്ല. വിഷയത്തിന്റെ അസ്വസ്ഥത കൊണ്ട്. ഉമ്മു അമ്മാര്‍, നന്നായി എഴുതി. രചനയില്‍ കാല്പനികതയേക്കാള്‍ യാഥാര്‍ത്ത്യ ബോധത്തിന്‌ പ്രാമുഖ്യം നല്‍കിയത് വളരെ നന്നായി.

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

നന്നായിരിക്കുന്നു കഥയും, കഥ പറഞ്ഞ ശൈലിയും.

F A R I Z പറഞ്ഞു...

"രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!"

അവിശ്വസനീയം.പാശ്ചാത്യന്റെ അഴിഞ്ഞാടുന്ന സംസ്കാരം ഉള്‍ക്കൊണ്ട്‌ നമ്മുടെ നാട്ടിലെ വികല പരിഷ്കൃത സമൂഹത്തില്‍ ഇങ്ങിനെ യൊക്കെ സംഭാവിച്ചേകാമെന്ന് ചിന്തിക്കുമ്പോഴും,ഒരച്ചനിലോ,സ്വസഹോദരനിലോ പ്രപിക്കെണ്ടിവരുമ്പോള്‍,പ്രതികരിക്കാതെ ഞെരിഞ്ഞമരുന്ന ഒരു ഭാരത പെണ്‍കുട്ടി,കേരളപെന്കുട്ടി,അവിശ്വസനീയം,കഥാകാരിയുടെ വികല ഭാവനയായെ കാണാനാവുന്നുള്ളു.

വളരെ കുറച്ചു കൊച്ചു വാക്കുകള്‍കൊണ്ട് വലിയോരാശയം വളരെ നന്നായി വായനക്കാരന് നല്‍കിയിരിക്കുന്നു.കുറച്ചു കൂടെ വാചാല മാകേണ്ടതുണ്ട് കഥ പറച്ചിലില്‍.വിശാലമായ അക്ഷര ലോകത്ത്, അക്ഷര പ്പിശുക്കെന്തിനു?
ഇത്ര കാച്ചിക്കുറൂക്കെണ്ടിയിരുന്നില്ല.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

ആചാര്യന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

noonus പറഞ്ഞു...

ഈ കഥ മനസ്സിനെ അസ്വസ്ഥമാക്കി. നല്ല രചന. അഭിനന്ദനങ്ങള്‍.തുടരുക..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

മനോഹരമായ ഭാഷയില്‍ പറഞ്ഞ കഥ ആസ്വാദ്യതയ്ക്കപ്പുറം സമൂഹ മന:സാക്ഷിയെ സ്പര്ശിക്കാതിരിക്കില്ല. കാരണം, ഇന്നത്തെ ലോകമാണ് ഈ ചുരുങ്ങിയ വരികളില്‍ ചേര്‍ത്തു വെച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍.

Muhammed Shan പറഞ്ഞു...

ഹൃദയം പൊള്ളിക്കുന്ന വരികള്‍..

എറക്കാടൻ / Erakkadan പറഞ്ഞു...

ശശിയേട്ടന്‍ പറഞ്ഞതെ എനിക്കും പറയാനുള്ളൂ

അജ്ഞാതന്‍ പറഞ്ഞു...

ഭീതി, ഭീതി മാത്രം....

അജ്ഞാതന്‍ പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി ഒറ്റവാക്കിൽ പറയുന്നു...

( O M R ) പറഞ്ഞു...

നമ്മുടെ പെണ്കുട്ടികള്‍ അന്യരുടെ കാമവെറിക്ക് ഇരയാകുന്ന കാഴ്ചകള്‍ എത്ര വേദനാജനകം! പിതാവിനാല്‍ സ്വന്തം മകള്‍ ഗര്‍ഭിണിയാകുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല. കേട്ടുമടുത്ത ഒരു വാര്‍ത്ത മാത്രം. എത്ര സൂക്ഷിച്ചാലാണ് നമ്മുടെ കുട്ടികള്‍, പതിയിരിക്കുന്ന അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുക!

F A R I Z പറഞ്ഞു...

രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!"

അവിശ്വസനീയം.പാശ്ചാത്യന്റെ അഴിഞ്ഞാടുന്ന സംസ്കാരം ഉള്‍ക്കൊണ്ട്‌ നമ്മുടെ നാട്ടിലെ വികല പരിഷ്കൃത സമൂഹത്തില്‍ ഇങ്ങിനെ യൊക്കെ സംഭാവിച്ചേകാമെന്ന് ചിന്തിക്കുമ്പോഴും,ഒരച്ചനിലോ,സ്വസഹോദരനിലോ പ്രപിക്കെണ്ടിവരുമ്പോള്‍,പ്രതികരിക്കാതെ ഞെരിഞ്ഞമരുന്ന ഒരു ഭാരത പെണ്‍കുട്ടി,കേരളപെന്കുട്ടി,അവിശ്വസനീയം,കഥാകാരിയുടെ വികല ഭാവനയായെ കാണാനാവുന്നുള്ളു.

വളരെ കുറച്ചു കൊച്ചു വാക്കുകള്‍കൊണ്ട് വലിയോരാശയം വളരെ നന്നായി വായനക്കാരന് നല്‍കിയിരിക്കുന്നു.കുറച്ചു കൂടെ വാചാല മാകേണ്ടതുണ്ട് കഥ പറച്ചിലില്‍.വിശാലമായ അക്ഷര ലോകത്ത്, അക്ഷര പ്പിശുക്കെന്തിനു?
ഇത്ര കാച്ചിക്കുറൂക്കെണ്ടിയിരുന്നില്ല.

ഭാവുകങ്ങളോടെ
---ഫാരിസ്‌

ജിപ്പൂസ് പറഞ്ഞു...

ഏതോ ഒരു ചാനലില്‍ സ്വന്തം അഛന്‍ സമ്മാനിച്ച മൂന്ന് നാല് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് തന്‍റെ കഥനകഥ പറയുന്ന ഒരു ആദിവാസി പെണ്‍കൊടിയുടെ മുഖം ഓര്‍മ്മ വന്നു.നന്നായി പറഞ്ഞിരിക്കുന്നു.

(റെഫി: ReffY) പറഞ്ഞു...

കണ്ണൂരിലെ ആയിപ്പുഴയില്‍ ഒരു പിതാവ് സ്വന്തം മകളെ പലര്ക്കായ്‌ കാഴ്ച വെച്ച വാര്‍ത്ത നമ്മെ അലട്ടാന്‍ തുടങ്ങിയിട്ട് ഏറെയായില്ല. ആ കേസ് കോടതിയിലാണ്.. ഇതുപോലെ എത്രപേര്‍ എവിടെയൊക്കെ സ്വന്തം ചോരയാല്‍ നശിപ്പിക്കപ്പെടുന്നു!

ശ്രീ പറഞ്ഞു...

അമ്പതാം കമന്റ് എന്റെ വക.

അഭിപ്രായമൊന്നും പറയുന്നില്ല. ഈ വിഷയത്തിന് ഇപ്പോ പുതുമയില്ലാതായില്ലേ?

ബഷീർ പറഞ്ഞു...

എന്ത് പറയാൻ.. ഇതിപ്പോൾ സാധാരണയായ വാർത്ത പോലെ വായിച്ച് തള്ളികൊണ്ടിരിക്കുന്നു നാം. ഒരു ജാഗ്രത വേണ്ടിയിരിക്കുന്നു എവിടെയുംനന്നായി എഴുതി.അഭിനന്ദനങ്ങൾ

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇന്നാണ് വായിച്ചത്. വൈകിയെങ്കിലും ഇതിനെങ്ങിനെ ഒരഭിപ്രായം പറയാതിരിക്കും.
കഥ പറയുന്നതിലെ ഈ കയ്യടക്കം അഭിനന്ദിക്കാതെ വയ്യ.
ആശംസകള്‍

എന്‍.പി മുനീര്‍ പറഞ്ഞു...

കിടിലം മിനിക്കഥയാണല്ലോ..
വാര്‍ത്തകളിലൊക്കെ കണ്ടു വരുന്ന
വസ്തുതയെ ഒരു തീപ്പോരിക്കഥയായി
ചിത്രീ‍കരിച്ച വൈഭവത്തെ അംഗീകരിക്കുന്നു..
മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും
എഴുത്ത് ഗംഭീരം തന്നെ..അഭിനന്ദനങ്ങള്‍..

Faisu പറഞ്ഞു...

അവിശ്വസനീയമാനെങ്കിലും മനുഷ്യന്റെ മൃഗീയതയെ വരച്ചു കാട്ടിയ പ്രിയ സഹോദരിക്ക് ഭാവുകങ്ങള്‍........................

Faisu പറഞ്ഞു...

അവിശ്വസനീയമാനെങ്കിലും മനുഷ്യന്റെ മൃഗീയതയെ വരച്ചു കാട്ടിയ പ്രിയ സഹോദരിക്ക് ഭാവുകങ്ങള്‍