ഞായറാഴ്‌ച, മേയ് 23, 2010

എരിഞ്ഞമർന്ന പ്രതീക്ഷകൾപ്രവാസത്തിന്‍ കടലുകള്‍ താണ്ടി
പ്രതീക്ഷ തന്‍ തീരം തേടി
തന്‍ കണ്മണിയെ
ഒരു നോക്ക് കാണുവാന്‍
പ്രിയതമയെ മാറോടു ചേര്‍ക്കുവാന്‍
തന്‍ കുഞ്ഞു പെങ്ങള്‍ക്ക്
മംഗളം നേരുവാന്‍ ....
ചോര നീരാക്കി കെട്ടിപ്പടുത്ത
തന്‍ ചെറു കൂരയിലന്തിയുറങ്ങുവാൻ
മോഹത്തിന്‍ ചിറകിലേറി
പറന്നവന്‍ ....
ആരോരുമറിയാതെ
അവനിൽ പ്രതിധ്വനിയായി..
മരണത്തിന്‍ ചിറകടി ശബ്ദം
മോഹങ്ങളെല്ലാം
അഗ്നി ഗോളമായി പൊട്ടിത്തെറിച്ചു
പാതി വെന്തതും കത്തിക്കരിഞ്ഞതും
മാത്രമായി ....
പ്രതീക്ഷകളെല്ലാം
ഒരു പിടി ചാരമായി ...
(എന്റെ മനസിൽ തോന്നിയ നൊമ്പരം നിങ്ങളുമായി പങ്കു വെക്കുന്നു)

46 അഭിപ്രായങ്ങൾ:

mukthaRionism പറഞ്ഞു...

ഒരു തുള്ളി കണ്ണുനീർ,
മരണപ്പെട്ടവർക്കു വേണ്ടി..
അവരുടെ ദു:ഖിതരായ കുടുംബങ്ങൾക്കു വേണ്ടി.

പ്രാർഥനകൾ മാത്രം.
ദൈവം(കാലനല്ല) കാക്കട്ടെ..

നന്നായി.
കവിത‘കൾ’ !

അലി പറഞ്ഞു...

ഒന്നും പറയാനില്ല.
ഹൃദയം വിങ്ങുന്ന വേദനയോടെ ഒരിറ്റു കണ്ണുനീർ മാത്രം!

അവർക്കായി നമുക്കും പ്രാർത്ഥിക്കാം.

Unknown പറഞ്ഞു...

good.... keep it up....

ഹംസ പറഞ്ഞു...

എന്തെല്ലാം പ്രതീക്ഷയുമായി പറന്നവര്‍ ഉറ്റവരുടെ കണ്മുന്നില്‍ തീഗോളമായതോര്‍ക്കുമ്പോള്‍ നടുക്കം മാറുന്നില്ല.!വിങ്ങുന്ന മനസ്സുമായ് കണ്ണുനീരും പ്രാര്‍ത്ഥനയും.!

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

Innale muthal manass dukkathal vallaththe ganeebavichirikkukayayirunnu ....thangalude varikal ente vedanaye kooduthal theevramaakkunnu sodaree.........daivaththeyum maranatheyum namme iththaram duranthangal onnu ormmappeduththiyenkil............athirukalillaattha nammude ottangalkku ithoru kadinchanayenkil......akaalaththil maranatthinte chirakileri vihaayassinte ananthadayilekk parannuyarnnavarude thapthamam smrithikalkku munnil oraayiram kanneer pookkal....dukhartharaya kudumbangalkk manashanthi nerunnu

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ മുഖ്താറിന്റെ അഭിപ്രായം ഞാൻ പരിഗണിച്ചു തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദിയുണ്ട്

Mohamed Salahudheen പറഞ്ഞു...

ദൈവമേ,

Unknown പറഞ്ഞു...

പ്രാർഥനകൾ മാത്രം.

Anees Hassan പറഞ്ഞു...

വാക്കുകള്‍ ഇല്ലാതെ ...........

പട്ടേപ്പാടം റാംജി പറഞ്ഞു...

ശാപമായി തീരുന്ന പ്രവാസത്തിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു....
വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകുന്നു.....

lekshmi. lachu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lekshmi. lachu പറഞ്ഞു...

എന്ത് പറയാന്‍..വിധിയുടെ വിളയാട്ടം..
ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു ഒരുപിടി
ചാരമായി മാറാന്‍ നിമിഷങ്ങള്‍ മാത്രം..

perooran പറഞ്ഞു...

prarthanakal mathram

Manoraj പറഞ്ഞു...

നഷ്ടപ്പെട്ടവരുടെ ദു:ഖങ്ങൽക്കുമുൻപിൽ ഒന്നുമാവില്ല എങ്കിലും ചാരമായി പോലെ ആ ജീവിതങ്ങളുടെ ആത്മശാന്തിക്ക് വേണ്ടീ ഇത്രയെങ്കിലുമൊക്കെ ചെയ്യാൻ കഴിയട്ടെ.. എനിക്ക് ഒന്നും പറയാനില്ല..

ഗീത രാജന്‍ പറഞ്ഞു...

ഉമ്മു അമ്മാര്‍....

ഒരു തുള്ളി കണ്ണീര്‍ മാത്രം!!!

Jishad Cronic പറഞ്ഞു...

പ്രാർഥനകൾ മാത്രം.

അജ്ഞാതന്‍ പറഞ്ഞു...

oru nadukkam mathram avasheshippichu kondu...verpettu poya aa ella pravasi suhruthukkalkkum....vendi prarthikkunnu..........Ummu...kavitha orupadishtayi......nanmakal nerunnu.........

MT Manaf പറഞ്ഞു...

"പാവം കുടുംബങ്ങളുടെ
ദീനവിലാപം ചേര്‍ത്ത കഥനം
ആഴത്തില്‍ ചിന്തിക്കാന്‍
ബാക്കിയായ നമുക്കൊരു പാഠം"

( O M R ) പറഞ്ഞു...

ദൈവത്തിന്റെ അലമ്ഘനീയ വിധിയെ പിടിച്ചു നിര്‍ത്താന്‍ മനുഷ്യന് കഴിയും ഒരു പരിധിവരെ, പ്രാര്‍ത്ഥന കൊണ്ട്. പക്ഷെ, നാം മറന്നു പോകുന്നു, പ്രാര്തിക്കാനും ദൈവത്തെ സ്മരിക്കാനും സഹജീവികളെ സ്നേഹിക്കാനും.

(സ്നേഹാന്ജലികള്‍)

(കൊലുസ്) പറഞ്ഞു...

ആന്റീ, ഈ news ടീവീയില്‍ കണ്ടു കണ്ണ് നനഞു.
how suddenly we gone..
I xtend my condolence

ജിപ്പൂസ് പറഞ്ഞു...

പ്രാര്‍ഥനകളോടെ...

jayanEvoor പറഞ്ഞു...

കണ്ണീർ പൂക്കൾ....

krishnakumar513 പറഞ്ഞു...

ഒരു തുള്ളി കണ്ണീര്‍ ......

TPShukooR പറഞ്ഞു...

വിധി തന്നെ. അതി ദാരുണ ദുരന്തത്തിലും അദ്ഭുതകരമായി രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി ദൈവത്തെ സ്തുതിക്കുന്നു. ഒപ്പം അവസരോചിതമായ എഴുത്തിനെ പ്രശംസിക്കുകയും ചെയ്യുന്നു.

hash പറഞ്ഞു...

maranam vaathilkkaloru naal manjalumaay vannu nilkumbol.. chirakadichenkood thakarum naeram jeevajalam tharumo ??

സിനു പറഞ്ഞു...

ഒന്നും പറയാനില്ല
പ്രാര്‍ഥനകള്‍ മാത്രം..

Vayady പറഞ്ഞു...

വായിച്ച ഞങ്ങളുടെ മനസ്സിലും നൊമ്പരം...
ഈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.
ഇങ്ങിനെയൊരു അവസരത്തില്‍ ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോര്‍ക്കാനും ആ നൊമ്പരം ഞങ്ങളുമായി പങ്കുവെയ്ക്കാനും തോന്നിയ ഉമ്മുമ്മാറിന്‌ എന്റെ സ്നേഹത്തൂവല്‍..

ഒരു യാത്രികന്‍ പറഞ്ഞു...

prayers, only prayers.....sasneham

കുഞ്ഞാമിന പറഞ്ഞു...

പ്രാർത്ഥനകൾ മാത്രം...

എറക്കാടൻ / Erakkadan പറഞ്ഞു...

എന്ത് ചെയ്യാം നാളെ നമ്മുക്കും ഇത് വരില്ലെന്നാര് കണ്ടു

ഒഴാക്കന്‍. പറഞ്ഞു...

:((

നൗഷാദ് അകമ്പാടം പറഞ്ഞു...

പ്രാര്‍ത്ഥനകളോടെ..

ജിപ്പൂസ് പറഞ്ഞു...

എറക്കാടന്‍റെ കമന്‍റടി എവിടെയോ കൊണ്ടു.എടാ എറക്കാടാ ചുമ്മാ നാക്കെടുത്തു വളക്കാതെ :(

poor-me/പാവം-ഞാന്‍ പറഞ്ഞു...

ഞാനും താങ്കളോടൊപ്പം...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഈ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ ഹൃദയം വിങ്ങുന്നു.പ്രാര്‍ത്ഥനയോടെ.

കാഴ്ചകൾ പറഞ്ഞു...

അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്നു മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു ?
നമുക്ക് പ്രാര്‍ഥിക്കാം, മരണപ്പെട്ടവർക്കു വേണ്ടി..
അവരുടെ ദു:ഖിതരായ കുടുംബങ്ങൾക്കു വേണ്ടി.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഒരു പിടി സ്വപ്നങ്ങളും അതിലേറെ മോഹങ്ങളുമായി പറന്നുയര്‍ന്നവര്‍ ....സ്വപ്നങ്ങളും മോഹങ്ങളും ബാക്കിയാക്കി ഒരു തീഗോളമായ് പറന്നിറങ്ങിയതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോജിതയാകാന്‍ എനിക്ക് കയിഞ്ഞിട്ടില്ലാ .....തിരിച്ചറിയാനാകാത്ത വിതം കത്തികരിഞ്ഞ പ്രിയപ്പെട്ടവരുടെ അരികിലൂടെ കരഞ്ഞു തളര്‍ന്ന കണ്ണ് കളുമായി അലഞ്ഞു നടക്കുന്നവരുടെ ദയനീയ ചിത്രം ഇന്നും എന്റെ മനസ്സില്‍ നൊമ്പരമുയര്‍ത്തുന്നു ....നോവുന്ന മനസ്സുമായി കയിയുന്ന അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ഞാനും ഈ ദുഖത്തില്‍ പങ്കു ചേരുന്നു .....

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പ്രാർഥനകൾ

അജ്ഞാതന്‍ പറഞ്ഞു...

" പ്രതീക്ഷകളെല്ലാം
ഒരു പിടി ചാരമായി ..."
പ്രതീക്ഷകളും ഒരിക്കല്‍ അസ്തമിക്കും ...മരണം എന്ന സത്യം കടന്നു വരുമ്പോള്‍ എല്ലാം വ്യര്‍ത്ഥം ...പ്രാര്‍ഥനകളും അശ്രുപുഷ്പ്പങ്ങളും മാത്രം

അജ്ഞാതന്‍ പറഞ്ഞു...

ദൈവം ഒന്നു കണ്ണടച്ചപ്പോള്‍ കുറേ സ്വപ്നങ്ങള്‍ മണ്ണില്‍ വീണ് ചിതറി....കൊള്ളാം...ഞാനും പങ്കു ചേരുന്നു ഈ ദുഃഖത്തില്‍...

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

മൗനം

MT Manaf പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SERIN / വികാരിയച്ചൻ പറഞ്ഞു...

തമ്പുരാന്റെ ഉള്ളിൽ എന്തെല്ലാമോ.......
നമ്മുടെ കനവിൽ മറ്റെന്തെക്കെയോ.....
സംഭവിക്കുന്നതു തമ്പുരാന്റെ ഹിതം പോലെ....

Abdulkader kodungallur പറഞ്ഞു...

നൊമ്പരങ്ങള്‍ നൊമ്പരപ്പുഴയായി.
ഹ്ര്'ദയസ്പ്ര്'ക്കായ കവിത.

"തന്‍ "എന്ന പ്രയോഗത്തിന്റെ ആവര്‍ത്തനം കുറക്കാമായിരുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഒരു തുള്ളിക്കണ്ണീര്‍ ഞാന്‍ തൂകിടട്ടെ!