
ഞാന്‍ മൂന്നു മക്കളുടെ അമ്മയായി എന്നു പറഞ്ഞ ഒരു സ്ത്രീയോട് തമാശ രൂപത്തില്‍ ആണെങ്കിലും ഒരു ബന്ധുവിന്റെ മറുപടി ഡീ നീ പ്രസവിച്ചതല്ലല്ലോ കീറി എടുത്തതല്ലേ പേറ്റു നോവ് അനുഭവിച്ചവരെയാ അമ്മ എന്നു വിളിക്കുക? .ഇത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനല്ല തോന്നിയത് ഒരു ക്രൂരമായ തമാശ ആയിട്ടെ അനുഭവപ്പെട്ടുള്ളൂ . ഗര്‍ഭിണികളിൽ ചിലർ വേദന അറിയാതിരിക്കാന്‍ ഓപറേഷന് മതി എന്നു പറയുന്നു .അത് പോലെ പണമുള്ളവര്‍ പൊങ്ങച്ചത്തോടെ എനിക്ക് സിസേറിയന് ആയിരുന്നു രണ്ടും എന്നും പറയുന്നത് കേള്‍ക്കാറുണ്ട് .ഇന്ന സമയത്ത് ജനിക്കുന്ന കുട്ടിക്ക് ഐശര്യമുണ്ടാകുമെന്ന് കവടി നിരത്തി പറയുന്നത് കേട്ട് ഭാര്യയുടെ പ്രസവം ആ സമയത്ത് സിസേറിയന് ആക്കിമാറ്റുന്ന അന്ധ വിശ്വാസികളും ഈ ലോകത്ത് ധാരാളം .
ഒന്നും രണ്ടും സിസേറിയന് ആയതു കൊണ്ട് മൂന്നാമത്തേതു ഉറപ്പായും സിസേറിയന് ആകുമെന്ന് ഉറപ്പിച്ചു വിധി എഴുതിയ ചില കേസുകള്‍ സുഖമായി പ്രസവിച്ചതും നമുക്ക് കാണാം .നമ്മുടെ നാട്ടിലെ ഡോക്ടര്‍ മാരെ പോലെ അമിതമായ തിരക്കില്ലാത്തത് കൊണ്ടാകാം ഗള്‍ഫു നാടുകളില്‍ സിസേറിയന്റെ കണക്കുകൾ കുറവ് ..ഇവിടങ്ങളില്‍ ഒരു ഗര്‍ഭിണിക്ക് ഡോക്ടര്‍ കൊടുത്ത ഡേറ്റ് കഴിഞ്ഞാലും അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നില്ല .പരിശോധിച്ച ശേഷം കുഴപ്പമില്ല എന്നു കണ്ടാല്‍ വേദന വരുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞു തിരിച്ചയക്കുന്നു.നമ്മുടെ കേരള നാട്ടിലാണെങ്കില്‍ അടുത്ത നിമിഷം കത്തി വെക്കുന്നു. കുറച്ചു കാലം പ്രവാസിയായ ഒരമ്മ ആദ്യ പ്രസവം ഗള്‍ഫില്‍ നടത്തി രണ്ടാമത്തേതിന് നാട്ടില്‍ ആയപ്പോള്‍ കൊടുത്ത ഡേറ്റിൽ പ്രസവിക്കാഞ്ഞിട്ടു ഓപറേഷന് നിര്‍ദ്ദേശിച്ചു .അപ്പൊ ആ അമ്മ പറഞ്ഞു ഞാന്‍ ആദ്യത്തെ കുട്ടിയേയും ഇത്തിരി വൈകിയാ പ്രസവിച്ചത് എനിക്ക് ഓപറേഷന് വേണ്ട . എന്ന് വാശി പിടിച്ചതു കാരണം ബന്ധുക്കള്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി വണ്ടിയില്‍ സുഖമായി പ്രസവിച്ചതും നമ്മുടെ കേരളത്തിൽ തന്നെ.
സുഖ പ്രസവമാണെങ്കിൽ ആസമയം അനുഭവിക്കുന്ന വേദനയോടെ അത് കഴിഞ്ഞു, പിന്നീട് അത് ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ഒരു നോവ് മാത്രമായി മാറുന്നു. എന്നാല്‍ സിസേറിയന് കഴിഞ്ഞാല്‍ ബോധം തിരിച്ചു കിട്ടിയാല്‍ തന്റെ പൊന്നോമനയെ മാറോടു ചേര്‍ത്തു പിടിച്ചു ഒന്ന് മുലയൂട്ടുവാന്‍ കൂടി ആ അമ്മക്ക് പറ്റുന്നില്ല . അവിടം മുതല്‍ വേദന തുടങ്ങുകയായി. ഒന്ന് രണ്ടു ദിവസം കഠിനമായ വേദനയാണെന്നതില് തര്‍ക്കമില്ല .
ഈ ആഴ്ച കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ചില സംഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ചേര്‍ത്തല താലൂക്കാശുപത്രിയിലും കടയ്ക്കല്‍ താലൂക്കാശുപത്രിയിലും ഈ യിടെ നടന്ന കൂട്ട സിസേറിയന് കണക്ക് ഞെട്ടലുണ്ടാക്കി. സര്ക്കാന് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന സാധാരണക്കാരായ പാവം രോഗികളെ മാത്രമല്ല. ഏതൊരു അമ്മയ്ക്കും ആശങ്ക ഉണ്ടാക്കുന്ന നടപടി ആണ്. മെഡിക്കല്‍ എത്തിക്സിനു തീര്‍ത്തും കടക വിരുദ്ധമായ ഇത്തരം നടപടികള്‍ എടുത്തത് എന്തിനു വേണ്ടി ആയിരുന്നു എന്ന് കൂടി അറിയുമ്പോഴാണ് നാം എത്തി നില്കുന്ന അപകടത്തിന്റെ ആഴം മനസ്സിലാകുന്നത്.
ആശുപത്രിയിലെ അനസ്ത്യേഷ്യ ഡോക്ടര്‍മാര്‍ക്ക് പത്തു ദിവസം ലീവെടുക്കുന്നതിനു വേണ്ടി മാത്രമാണ് അവിടെ ചികില്‍സ തേടി എത്തിയ പാവം രോഗികളെ പിടിച്ചു നാല്‍ക്കാലികളെ പോലെ കൂട്ട സിസേറിയന് നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. രണ്ടു ദിവസത്തിനുള്ളില്‍ 19 സിസേറിയനുകള്‍ ഇരുപത്തി അൻചാം തിയ്യതി ഡേറ്റ് കൊടുത്തവരെ കൂടി 20 നുള്ളില്‍ സിസേറിയന് നടത്തി. ഏപ്രില്‍ മാസത്തില്‍ മാത്രം 71 പ്രസവം നടന്നതില്‍ 40 സിസേറിയന് .ഒരു മാസത്തില്‍ ശരാശരി നൂറില്‍ അധികം പ്രസവം നടന്നതിൽ പകുതിയിലധികവും സിസേറിയനത്രേ . ചേര്‍ത്തല താലൂക്കാശുപത്രിയും കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നിന്നും ഇപ്പോള്‍ പുറത്തു വന്ന വിവരം മാത്രമാണ് നമ്മള് അറിഞ്ഞത്. ഇനി മറ്റുള്ള ആശുപത്രികളിലും സ്ഥിതിഗതികള്‍ ഇങ്ങനെയാകില്ല എന്നാരു കണ്ടു. ഇവിടങ്ങളില്‍ ഇതിനു നേതൃത്വം കൊടുത്തത് സ്ത്രീ ഡോക്ടര്‍ മാര്‍ ആണെന്നുള്ളതും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ സിസേറിയന് ചെയ്തത് 21 പേരെ .
സിസേറിയന് ആയാല്‍ സാധാരണ പ്രസവത്തെക്കാൾ ശാരീക പരിചരണവും വിശ്രമവും കൂടുതലായി വേണമെന്ന് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കാറുണ്ട് .ഈ സിസേറിയന് നടത്തിയ എത്ര പേര് കൂലി വേല ചെയ്തു അന്നന്നത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവര്‍ ആയിരിക്കുമെന്ന് .ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവർ ചിന്തിച്ചിരുന്നുവെങ്കിൽ..............
സിസേറിയന് ആവശ്യമുള്ള കേസുകള്‍ ഉണ്ട്. കുഞ്ഞിന്റേയും അമ്മയുടെയും ജീവന് അപകടമാവുന്ന ഘട്ടം വരുമ്പോഴും ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സിസേറിയൻ വേണ്ടി വരും. അത് മനുഷ്യ നന്മക്കായി നമ്മുടെ വൈദ്യ ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത് വളരെയധികം ദുരുപോയോഗം ചെയ്യപ്പെടുന്നു എന്നതാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത് . അതാവട്ടെ ഏറെ ആശങ്കാ ജനകവും.