
മാറിൽ തല ചായ്ച്ച് നൊമ്പരം പങ്കു വെക്കുമ്പോൾ അവളുടെ സ്നേഹ ഗീതം എന്നിൽ ഉണർത്തു പാട്ടായി…. മൌനത്തിൽ പോലും ഞങ്ങളുടെ കണ്ണുകൾ ഒരായിരം പ്രണയ കഥകൾ പങ്കിട്ടു ..എന്റെ മനസിന്റെ തേങ്ങലുകൾ പോലും ഒരു മർമ്മരം പോലെ അവൾ തൊട്ടറിഞ്ഞു.എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസമില്ലാതെ സന്തോഷങ്ങളും സങ്കടങ്ങളും കൈമാറി.. അവളുടെ നൊമ്പര വീണകൾ എന്നിൽ അപശ്രുതിയായി മാറി.. അവൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നോടെപ്പം മാത്രമായിരിക്കുമെന്ന് എന്റെ കാതിൽ അവൾ പലവട്ടം മന്ത്രിച്ചു….
എന്നിട്ടുമവൾ…
ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു.. അയാളുടെ കൈ പിടിച്ച് നിലവിളക്കിനും നിറപറയ്ക്കു ചുറ്റിലും വലയം വെച്ച്…. ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽപ്പിച്ച മൂല്യവും….