തിങ്കളാഴ്‌ച, മാർച്ച് 29, 2010
വാക്ക്
പാപ പങ്കിലമല്ലേ
മനുഷ്യ ജന്മം
പാപങ്ങള്‍ പലതുണ്ട്
ദൈവത്തിന്‍ സന്നിധിയില്‍
കണ്ണു നീർക്കണത്താൽ
ഏറ്റു പറഞ്ഞാല്‍
പൊറുക്കത്തതായി..
ഒന്നുമില്ലെന്ന്
ദൈവത്തിന്‍ വചനമില്ലേ ?
ദൈവ വിധി
പ്രാർഥനയാൽ മാററ്റിടാം
തുളച്ചു കയറും
കൂരംബിനെക്കാള്‍
കടുത്തതാകും
ചിലരുടെ വാക്കുകള്‍ …….
മര്‍ത്യന്‍ വിധിക്കും
ശിക്ഷതന്‍ കഠിന്യം
വിട്ടുമാറില്ലൊരിക്കലും
ശിലയില്‍ കൊത്തിയ
ലിഖിതം പോല്‍ ….
എന്നും മുറിപ്പാടായി….
മനതാരില്‍ നിറഞ്ഞു നിൽപ്പൂ…….
ചൊവ്വാഴ്ച, മാർച്ച് 23, 2010
മാറ്റം
കാലത്തിന്റെ യവനിക
പതിതന്റെ കണ്ണീരിന്
മാറ്റത്തിന്റെ സാന്ത്വനം
നീതിയെന്ന്
വേദം
മാറ്റത്തിന്റെ കുളിര്‍ കാറ്റ്
വീശി കൊണ്ട് ...
കാലം ....
എന്നിട്ടുമെന്തേ
പട്ടിണിക്കാരന്റെ
ചായ കോപ്പയില്‍
കണ്ണ് നീരിന്‍ ഉപ്പു രസം
നാട്ടു പ്രമാണിയുടെ മകന്
വ്ര്‍ക്ക കൊടുത്തിട്ടും
കൂരയിലെ ചോര്ച്ചക്ക്
അറുതിയില്ല ...?
പശിയടക്കാന്‍ വേശ്യ ആയെങ്കിലും
ഏമാന്മാരുടെ വിശപ്പിനു ശമനമായി ...
എന്നിട്ടുമെന്‍ കുടിലില്‍
പുകയാത്ത അടുപ്പുകളും
നിറയാത്ത അഞ്ചെട്ടു വയറുകളും ..
മാറ്റത്തിന്‍ രസതന്ത്രം
മുതലാളിമാരുടെ പാടപുസ്തകമോ
പട്ടിണി ക്കാരന്‍ പഠിക്കാന്‍ മറന്നതോ
പഠിക്കാതിരുന്നതോ?
ഉഷ്ണം
നേരിന്റെ വെള്ളിവെളിച്ചം ലഭിക്കില്ല
മാനവര്‍ക്കൊന്നുമേ ഈ ഭൂമിയില്‍ ...
നന്മ തന്‍ വാതായനങ്ങള്‍ തുറക്കില്ല
മര്‍ത്യര്‍ താണ്ഡവമാടിടും
ഈ ഭൂമിയില്‍..
നന്മ വറ്റിയ മനുഷ്യ മനസ് പോല്‍
വരണ്ടുണങ്ങിയ ഭൂമിയും ....
ഇലകള്‍ കൊഴിഞ്ഞ മരങ്ങളും
സ്വാന്തനത്തിനായി ഒഴുകിയെത്തിയ
കാറ്റില്‍ ....
ഉഷ്ണത്തിന്‍ അലയൊലികള്‍ ...
പ്രതീക്ഷകള്‍ നശിക്കാത്ത
ആകാശ നീലിമയിലേക്ക് ...
കൈകളുയര്‍ത്തി കേണിടാം
ഒരിറ്റു തെളിനീരിനായി ...
ദൈവത്തിന്‍ സ്വന്തം നാടെന്ന
വാമൊഴി ദൈവം മറക്കുമോ?
സൂര്യന്റെ കോപം ശമിക്കതിരിക്കുമോ ?
തിങ്കളാഴ്‌ച, മാർച്ച് 22, 2010
ഞായറാഴ്‌ച, ഫെബ്രുവരി 28, 2010
ജീവിതം വഴിമാറുമ്പോൾ
ആരവങ്ങള്‍ കെട്ടടങ്ങിയ
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തിലും
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവും
ഹ്രദയത്തിന്‍ തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തിലും
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവും
ഹ്രദയത്തിന്‍ തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


