ഞായറാഴ്‌ച, മാർച്ച് 06, 2011

ഇനിയും സമയമുണ്ട്


വിനോദത്തിനല്ലാതെ വൈജ്ഞാനിക താ

ത്പര്യങ്ങള്‍ക്കായി ഇന്ന് ദൃശ്യമാധ്യമങ്ങളെ സമീപിക്കുന്നവര്‍ ആരുണ്ട്‌? വളരെ കുറഞ്ഞ ഒരു ന്യൂനപക്ഷം ഉണ്ട് എന്നത് നേരായിരിക്കാം. വിനോദം ആവാം, പക്ഷെ വിനോദം മാത്രം ആയാലോ? വിനോദത്തിനും വേണ്ടേ ഒരു നിലവാരം? ദിവസത്തിന്‍റെ ഏറ്റവും നല്ല സമയങ്ങളിലൊന്നാണ് സന്ധ്യാ സമയം എന്നത്. ഈ നേരമാണ് കുട്ടികള്‍ക്ക് അന്നന്നത്തെ സ്കൂള്‍ പാഠങ്ങള്‍ പഠിക്കാന്‍ ഏറ്റവും പറ്റിയ സമയം. മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും പുരുഷന്മാ
ര്‍ക്കും എല്ലാം അവരവരുടെ ആത്മീയ ഭൌതിക ചിന്താ സരണികള്‍ക്കനുസരിച്ചു ധ്യാനം കൊള്ളാന്‍ ഏറെ ഉപയുക്തമായ നേരവും ഇത് തന്നെ. ഉറക്കത്തിനു മുന്‍പുള്ള മനനത്തിന്റെ സംഗീതം ഉണരേണ്ട സമയം. എന്നാല്‍ നമ്മുടെ വീടുകളില്‍ ഈ നേരത്ത് വിഡിപ്പെട്ടിക്കു മുന്‍പില്‍ അര്‍ത്ഥമില്ലാത്ത കണ്ണീരിലും പൊട്ടിച്ചിരിയിലും മുഴുകിയിരിക്കുന്ന ഒരു തലമുറയാണ് ദൃശ്യമാവുന്നത്. ഒരാള്‍ മെഗാ സീരിയലില്‍ അമര്‍ന്നിരിക്കുന്ന നേരത്തെങ്ങാനും മറ്റെയാള്‍ ചാനല്‍ മാറ്റിയാല്‍ പിന്നെ തര്‍ക്കം കത്തിക്കുത്തിലെ അവസാനിക്കൂ എന്നിടത്തേക്ക് പുരോഗമിച്ചിരിക്കുന്നു നാം. പണ്ട് മ-വാരികകളില്‍ ഇക്കിളി വരികളിലൂടെ, മാദക ശരീര വടിവിലൂടെ അതിന്‍റെ വായനക്കാരെ ഞരമ്പ്‌ രോഗികളാക്കിയ സ്ഥലത്തെ പ്രധാന നായികാ നായകന്‍മാരെല്ലാം ആധുനിക വേഷവിതാനത്തില്‍ അഴകോടെ, വര്‍ണ്ണപ്പകിട്ടോടെ മിനി സ്ക്രീനില്‍ തെളിയുമ്പോള്‍ അന്ന
ത്തെ പൈങ്കിളി വായനക്കാരെല്ലാം ഓരോ സായം സന്ധ്യ
കളിലും മറ്റെല്ലാ ജീവിത വ്യവഹാരങ്ങള്‍ക്കും അവധി കൊടുത്ത് മുടങ്ങാതെ ടി.വി ക്ക് മുന്‍പില്‍ എല്ലാം അടിയറ വെച്ച മനസ്സോടെ ഭക്തിയോടെ ആസനസ്ഥരാവുകയാണ്. കഥാപാത്രങ്ങൾക്കൊപ്പം കരഞ്ഞും, അവരോടോപ്പം ചിരിച്ചും അടുത്ത എപ്പിസോഡിനായി അവര്‍ എന്നും ആകാംഷയോടെ കാത്തിരിപ്പാണ്. രാപകല്‍ ഭേദമന്യേ ചാനല്‍ അശ്ലീലം കുടുംബത്തിന്റെ പവിത്ര സ്ഥലികകളിലേക്ക് അധിനിവേശം നടത്തുമ്പോള്‍ ബാക്കിയായ ധാര്‍മിക മൂല്യങ്ങള്‍ കൂടി വംശനാശ ഭീഷണി നേരിടുകയാണ്.
വല്ലാത്തൊരു പ്രതിസന്ധിയില്‍ ഈ കാലഘട്ടം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. പുറത്തേക്കിറങ്ങിയാല്‍ മദ്യവും മയക്കു മരുന്നും, മദിരാക്ഷിയും തേടുന്ന ദിശ തെറ്റിയ യൌവ്വനം. അധാര്‍മികതയുടെ ഗ്രാഫ് മേല്പോട്ട് മാത്രം കുതിക്കുമ്പോള്‍ നമ്മുടെ മനസ്സ് പ്രതികരിക്കാതെ അതിൽ ലയിച്ച് സമയം കളയുന്നു. നാട്ടിലെയവസ്ഥ മാത്രമല്ല ഇത്. തുരുത്തിനു തുല്യമായ ഒറ്റപ്പെടല്‍ പ്രവാസികളെയും മടുപ്പി

ന്‍റെ, ഏകാന്തതയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയുന്നുണ്ട്. എഴുതപ്പെടാതെ പോവുന്ന കത്തുകള്‍, വായിക്കാതെ പോവുന്ന പുസ്തകങ്ങള്‍, ഉപയോഗിക്കപ്പെടാതെ പോവുന്ന സമയം, എല്ലാം അര്‍ത്ഥമില്ലാത്ത വെറും വ്യയം എന്ന ഒരവസ്ഥയിലേക്കുള്ള പരിണാമം. എന്നാല്‍ ഒരല്പം ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇതെല്ലം മാറ്റിയെടുക്കുക സാധ്യമല്ലാത്ത ഒരു കാര്യമല്ല തന്നെ .

പുതിയ തലമുറ ഒരു നേരത്തെ പത്ര വായനപോലും പഥ്യമായി
കാണാത്തവരാണ്. വളരുന്ന പ്രായത്തിലെ കുട്ടികളില്‍ വായനാശീലം ഊട്ടിയാല്‍ വളരുമ്പോള്‍ അവരുടെ സാമൂഹ്യാവബോധം വളര്‍ത്താന്‍ അത് തെല്ലൊന്നുമല്ല സഹായിക്കുക.ചാനല്‍ പരിപാടികള്‍ സ്ഥിരമായി വീക്ഷിക്കുന്ന നമ്മുടെ കുട്ടികള്‍ അന്തർമുഖരും യാഥാർത്ഥ്യങ്ങൾക്ക് മുന്‍പില്‍ തളരുന്ന ലോലഹൃദയരുമായാണ് വളര്‍ന്നു വരിക എന്നത് നമ്മെ അതിശയിപ്പിക്കേണ്ടതില്ല.

വ്യക്തിത്വ വികസന ക്ലാസുകള്‍ കൊണ്ട് നിവര്‍ത്തിയെടുക്കാവുന്നത്തിലും അപ്പുറത്തായിരിക്കും ഈ മാനസിക വൈകല്യങ്ങള്‍. അങ്ങിനെയാണ് ഒന്ന് ശകാരിച്ചതിന്‍റെ പേരില്‍ വീട് വിട്ട കുട്ടിയുടെ കഥയും, ടി വി വിലക്കിയതിനു ആത്മഹത്യ ചെയ്ത കുട്ടിയുടെ വാര്‍ത്തകളും ജനിക്കുന്നത്. ടി വി സീരിയലിലും പരസ്യങ്ങളിലും കാണുന്ന കൃത്രിമ കുടുംബാന്തരീക്ഷം പാകപ്പെടുത്തിയെടുക്കുന്ന, ഭൂമിയിലെ യാഥാര്‍ത്യങ്ങളില്‍ ഉറയ്ക്കാത്ത മാനസികാവസ്ഥകള്‍ ഉള്ളവരാണ് അവനും അവളും.

പണ്ട് ഓഫീസുകളില്‍ മാത്രം പരിമിതമായിരുന്ന കമ്പ്യൂട്ടര്‍ ഇന്ന് ഓരോ വീട്ടിലും സ്കൂളിലും സധാരണമാവുകയാണ്. ഐ ടി രംഗത്ത് ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ ഇവ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് നേര് തന്നെ. ഇങ്ങിനെയുള്ള പോസിറ്റീവ് വശങ്ങള്‍ക്കപ്പുറത്തുള്ള ഇതിന്‍റെ ദുരുപയോഗത്തെ പറ്റിയും നമുക്കറിയാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ ദൂരങ്ങളെയെല്ലാം ക്ഷണികവേഗത്തില്‍ ചുരുക്കുമ്പോള്‍ അതോടൊപ്പം തന്നെ ഒരു പാട് ഗുണവശങ്ങളും അതെ പോലെ ദോഷ വശങ്ങളൂം കടന്നു വരുന്നു. പത്താം ക്ലാസ്സിലും പ്ലസ്റ്റുവിനും പഠിക്കുന്ന ഒരു കുട്ടിക്ക് കമ്പ്യൂട്ടറിന്‍റെ ഉപയോഗം നന്നേ കുറച്ചേയുള്ളൂ എന്ന് നാം അറിഞ്ഞിരിക്കണം. ചാറ്റിങ്ങില്‍ തുടങ്ങി ചീറ്റിങ്ങില്‍ പുരോഗമിച്ചു റയില്‍ പാളത്തിലും കയറിലും, ആറിന്‍റെ മാറിലും ദുരന്ത പര്യവസാനിയായിത്തീര്‍ന്ന വിഫല ജന്മങ്ങള്‍ എത്ര.
വീടുകളില്‍ നല്ല ഒരു ലൈബ്രറിയുടെ ആവശ്യകതയെ പറ്റി നാം ഇനിയും വേണ്ട വിധം ബോധവാന്‍മാരാണെന്ന് തോന്നുന്നില്ല. വിജ്ഞാന പ്രദമായ സാഹിത്യ , ശാസ്ത്ര , ആത്മീയ സമിശ്രമായ ഒരു ഗ്രന്ഥ ശേഖരം വീടിനു ഒരു ഐശര്യം മാത്രമല്ല അവരവരുടെ എല്ലാ നിലയ്ക്കുമുള്ള വളര്‍ച്ചക്ക് ഒരു മുതല്‍ കൂട്ടുമായിരിക്കും. നല്ല പുസ്തകങ്ങളും, നല്ല സംഗീതവും മനുഷ്യനെ എപ്പോഴും ഔന്നത്യതിലേക്കു നയിക്കുന്നു. നല്ല ഒരു പുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ നേരിട്ട് ഹൃദയത്തോളം അടുത്ത് സംവദിക്കുന്നത് ഏറിയ എണ്ണത്തിലും വണ്ണത്തിലുമുള്ള മഹാത്മാക്കളുമായാണ്. സമയവും ധനവും ആരോഗ്യവും വെറുതെ ധൂര്‍ത്തടിച്ചു, പാഴാക്കി കളയുന്നവര്‍ക്ക് മേല്‍ ദൈവകോപമുണ്ടെന്നുള്ളതിനു സംശയമില്ല തന്നെ. ദൃശ്യ ശ്രവ്യ മാധ്യമങ്ങളെയും ഇന്‍റര്‍നെറ്റിനേയുമൊക്കെ അവധാന ബോധത്തോടെ തിരെഞ്ഞെടുത്തു ഉപയോഗിച്ചാല്‍ ഇതും നല്ല ഫലങ്ങള്‍ കൊണ്ട് വരുന്ന കാര്യങ്ങള്‍ തന്നെയാണ്.

യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു നില്‍ക്കുന്ന, പട്ടിന്‍ തിളക്കത്തിലും, കൃത്രിമാലങ്കാരങ്ങളിലും ചമയിച്ചു കാണിക്കുന്ന റിയാലിറ്റിഷോയല്ല പരുക്കന്‍ യാഥാര്‍ത്യങ്ങളുടെ പതിവ് ജീവിതം എന്ന പാഠം പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി ശാസ്ത്രങ്ങളിലേക്ക് നമ്മുടെ ആസ്വാദനം മാറേണ്ടിയിരിക്കുന്നു.

91 അഭിപ്രായങ്ങൾ:

നൗഷാദ് അകമ്പാടം പറഞ്ഞു...

പ്രസക്തമായ ചിന്ത തന്നെയാണിത് സഹോദരീ...
ഇതൊക്കെ നാം പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു..

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

വീടുകളില്‍ നല്ല ഒരു ലൈബ്രറിയുടെ ആവശ്യകത അനിവാര്യമാണ്. പക്ഷേ ഇന്ന് എത്ര വീടുകളില്‍ ഒരു നല്ല പുസ്തകമെങ്കിലും ഉണ്ട് എന്നത് ആശങ്കാജനകമായ കാര്യമാണ്. മനോരമ മെഗാസീരിയലുകളെ പറ്റി നടത്തിയ ഒരു സര്‍വേയില്‍ വിദ്യാഭ്യാസമുള്ള ഒരുപറ്റം വീട്ടമ്മമാര്‍ മെഗാ സീരിയലുകളെ ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. 500 എപ്പിസോടുകളില്‍ 499 എണ്ണത്തിലും തിന്മ മാത്രം കാണിച്ച് അവസാന എപ്പിസോടില്‍ മാത്രം നന്മ എന്നതാണ് അവരെ അതില്‍നിന്നും പിന്‍വലിക്കാനുണ്ടായ കാരണം. നന്മ മാത്രം മനസ്സിലുള്ള ഒരു പുതിയ സമൂഹം വാര്‍ത്തെടുക്കാന്‍ അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ.

വളരെ പ്രസക്തമായ പോസ്റ്റ്.. ആശംസകള്‍...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

കൃത്യമായ ലക്ഷ്യബോധമുള്ള പോസ്റ്റ്‌. പുതിയൊരു ചാനല്‍ സംസ്കാരം നമുക്ക് ഇനിയും സാധ്യമാവേണ്ടി വന്നിരിക്കുന്നു. എങ്ങിനെയെങ്കിലും പണം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന, അതിനുവേണ്ടി അന്ധവിശ്വാസങ്ങളെ - അശ്ലീലതകളെ കൂട്ടുപിടിക്കുന്ന ചാനല്‍ മുതലാളിമാര്‍ക്ക് ഇതിനു കഴിയുമെന്ന് ധരിക്കുക വയ്യ. ധാര്‍മികത ജീവിതപാതയാക്കിയവര്‍ ആരെങ്കിലും ഇതിനു മുന്നിട്ടിറങ്ങാതെ ഇവിടെ ഒരു വിപ്ലവം സാധ്യമല്ല.

Jazmikkutty പറഞ്ഞു...

പക്ഷെ സീരിയലുകള്‍ ഇപ്പോള്‍ സ്ത്രീകളെ അടിക്റ്റ് ആക്കുന്നുണ്ടോ ഉമ്മു? എന്‍റെ അനുഭവത്തില്‍ ഇല്ല. സമൂഹത്തിന്റെ ധാര്‍മിക സാംസ്കാരിക വളര്‍ച്ചയ്ക്ക് ഓരോ കുടുംബങ്ങളുടെയും സാംസ്കാരികമായ ഉന്നമനം അത്യാവശ്യമാണ്..
അതിനായി മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കുക
നമ്മള്‍ ടീവി കണ്ടു കൊണ്ടു കുട്ടികള്‍ പഠിക്കട്ടെ എന്ന് ആക്രോശിച്ചാല്‍,നമ്മള്‍ അനാവശ്യമായി സമയം ചിലവഴിച്ചു കൊണ്ട് കുട്ടികളെ 'സമയം കളയാതെ പോയിരുന്നു പഠിക്ക് 'എന്ന് ഉപദേശിക്കുമ്പോള്‍ കുട്ടികളുടെ മുന്നില്‍ കോമഡി കഥാപാത്രങ്ങള്‍ ആവുകയാണ് ചെയ്യുക.. അതിനാല്‍ കുടുംബത്തിലെ തലമൂത്തവര്‍ നല്ല മാതൃക കാഴ്ച വെക്കട്ടെ..അതിനുതകുന്നതാണ് ഉമ്മു അമ്മാറിന്റെ ഈ ലേഖനം..ഇനിയും നല്ല രചനകള്‍ വിരിയട്ടെ എന്നാശംസിക്കുന്നു...

M.K.KHAREEM പറഞ്ഞു...

കാഴ്ചകളുടെ ലോകം നമ്മുടെ രുചികളെ തകിടം മറിക്കുന്നു. കൂട്ടത്തില്‍ ചിന്തക്ക് കത്തി വയ്ക്കുകയും... വായനാ സംസ്കാരം വളരേണ്ടത് തന്നെ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഈ ബ്ലോഗില്‍ ഞാന്‍ വായിച്ച പോസ്റ്റുകളില്‍ ഏറ്റവും കാലികവും പ്രസക്തവുമായ പോസ്റ്റ്‌ ആണെന്ന് തോന്നുന്നു ഇത്.
ഇതിലെ സംഗതികള്‍ എല്ലാര്‍ക്കും അറിയാമെന്കിലും, നാം എപ്പോഴും ഓര്‍ക്കാന്‍ മറക്കുകയോ മറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ആണ്.
നാം നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം ഇന്ന് അവഗണിച്ചാല്‍ നാളെ അവര്‍ നമ്മുടെ കാര്യവും അവഗണിക്കും എന്നുള്ള ഓര്‍മ്മ കൂടി ഉണ്ടാവെണ്ടിയിരിക്ക്ന്നു.
ആശംസകള്‍.

ente lokam പറഞ്ഞു...

ഇനിയും സമയം ഉണ്ട്.വിശദം ആയി
വായിച്ചിട്ട് വരാം

ജസ്റ്റിന്‍ പറഞ്ഞു...

സീരിയലുകളോടുള്ള സ്തീക്കമ്പം കുറഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ കുട്ടികള്‍ ടി വി അഥവാ ഇന്റര്‍നെറ്റ് അഡിക്റ്റുകള്‍ ആകുന്നുണ്ട്. വായനയിലേക്ക് തിരിച്ച് വരവ് വളരെ അത്യാവശ്യം തന്നെ. കാരണം വായന നല്‍കുന്ന വിശാലമായ ദൃശ്യാനുഭവം വേറൊരു മാധ്യമവും നല്‍കില്ല.

ചെറുവാടി പറഞ്ഞു...

ശരിയായ കാഴ്ചപ്പാടുകളും ചിന്തയും സമന്വയിപ്പിച്ച നല്ല ലേഖനം.
തീര്‍ച്ചയായും ഇനിയും സമയമുണ്ട് ഒരു തിരിച്ചറിവിന് .
പൈങ്കിളി വാരികകളിലെ സംസ്കാരം ഇപ്പോള്‍ ദൃശ്യങ്ങളായി കൂടുതല്‍ സാംസ്കാരിക മലിനീകരണം സാധ്യമാക്കുന്നു എന്നത് സത്യം.

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഇന്നത്തെ കാലത്ത് ഒരു പാട് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം!സ്വന്തം സംസ്കാരം കുട്ടികള്‍ക്ക് പ്രവര്‍ത്തിയിലൂടെ പറഞ്ഞു കൊടുക്കാം.ഓരോ ഫെസ്ടിവലിനും ഒരു സന്ദേശം നല്‍കാനുണ്ട്!ദയവു,നന്മ,കരുതല്‍,സുരക്ഷ എല്ലാം വീട്ടില്‍ നിന്ന് തുടങ്ങട്ടെ..എത്ര രക്ഷിതാക്കള്‍ രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാറുണ്ട്?പിറന്നാളിന് ഒരു പുസ്തകം സമ്മാനിക്കുക...മരം ഒരു വരം എന്ന് പഠിപ്പിക്കുക..

എല്ലാ പുതിയ കണ്ടു പിടിത്തങ്ങള്‍ക്കും നല്ല വശവും ചീത്ത വശവുമുണ്ട്!

ഒരുമിച്ചു ഭക്ഷണം കഴിക്കുക,ഉല്ലാസ യാത്രകള്‍ക്ക് സമയം ഉണ്ടാക്കുക,സന്ധ്യാ വന്ദനം ശീലിപ്പിക്കുക...

ജീവിതം മനോഹരമാണ്!

പിന്നെ,സുഹൃത്തേ,രാവിലെ വളരെ നല്ല സമയമാണ്,പഠിക്കാനും പഠിപ്പിക്കാനും!

സസ്നേഹം,

അനു

Naushu പറഞ്ഞു...

വളരെയേറെ പ്രാദാന്യമുള്ള ലേഖനം ...
മേഗാസീരിയലില്‍ നിന്നും മലയാളികള്‍ക്കൊരു മോചനമുണ്ടാവട്ടെ ...

Sameer Thikkodi പറഞ്ഞു...

കാലിക പ്രസക്തമായ പോസ്റ്റ്‌.

പക്ഷേ ഇന്ന് പഴയ പോലെ സീരിയലുകള്‍ സ്ത്രീകളെ മാത്രമല്ല കുട്ടികളെയും ഫോക്കസ് ചെയ്യുന്നു എന്നതിലേക്ക് എത്തിയിരിക്കുന്നു . എന്നിരുന്നാലും തളച്ചിടുന്ന ഒരു രീതി മാറി എന്ന് തോന്നുന്നു .. ഒരു പക്ഷെ നിലവില്‍ സീരിയലുകള്‍ ആ അര്‍ത്ഥത്തില്‍ തന്നെ കണ്ടൊഴിയാന്‍ നമുക്ക് കഴിവ് ലഭ്യമായി എന്ന് കരുതിക്കൂടെ ??

സമയം ഉപകാരപ്രദമായി വിനിയോഗിക്കുന്നതില്‍ നാം അച്ചടക്കം പാലിക്കേണ്ടിയിരിക്കുന്നു. വായനയും ആ തലത്തിലേക്ക് നീങ്ങിയില്ലെങ്കില്‍ ഫലം ഒന്ന് തന്നെ ...

നന്ദി .. ഭാവുകങ്ങള്‍ ...

നിശാസുരഭി പറഞ്ഞു...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

കൃത്യമായ ലക്ഷ്യബോധമുള്ള പോസ്റ്റ്‌. പുതിയൊരു ചാനല്‍ സംസ്കാരം നമുക്ക് ഇനിയും സാധ്യമാവേണ്ടി വന്നിരിക്കുന്നു. എങ്ങിനെയെങ്കിലും പണം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന, അതിനുവേണ്ടി അന്ധവിശ്വാസങ്ങളെ - അശ്ലീലതകളെ കൂട്ടുപിടിക്കുന്ന ചാനല്‍ മുതലാളിമാര്‍ക്ക് ഇതിനു കഴിയുമെന്ന് ധരിക്കുക വയ്യ. ധാര്‍മികത ജീവിതപാതയാക്കിയവര്‍ ആരെങ്കിലും ഇതിനു മുന്നിട്ടിറങ്ങാതെ ഇവിടെ ഒരു വിപ്ലവം സാധ്യമല്ല.
2011, മാര്‍ച്ച് 6 10:23 രാവിലെ
പോസ്റ്റിനൊത്ത കമന്റ് കോപിയടിക്കുന്നു!
ആശംസകള്‍

kaithamullu : കൈതമുള്ള് പറഞ്ഞു...

ചിന്തക്കും എഴുത്തിനും സല്യൂട്ട്!

രമേശ്‌അരൂര്‍ പറഞ്ഞു...

കുടുംബത്തില്‍ അച്ചടക്കം ഉണ്ടായാലേ സമൂഹത്തിലും അതുണ്ടാകൂ ..മക്കളെ പഠിക്കാന്‍ വിട്ടുടീവി കാണുന്ന മാതാപിതാക്കള്‍ ഉണ്ട് ..എല്ലാത്തിനും ഒരു സമയ ക്രമം ഉണ്ടാക്കാന്‍ കഴിയണം..മാധ്യമങ്ങള്‍ എത്രയോ നല്ല കാര്യങ്ങളും കാണിക്കുന്നു ,,പലര്‍ക്കും അതറിയില്ല..കാരണം അവര്‍ കാണുന്ന പരിപാടികള്‍ വേറെയാണ്..വാര്‍ത്ത വരുമ്പോള്‍ ടീവീക്ക് വിശ്രമം കൊടുക്കുന്ന എത്രയോ അധികം ജനങ്ങളുണ്ട്‌ !!

കെ.എം. റഷീദ് പറഞ്ഞു...

നമ്മുടെ കുട്ടികളും നമുക്ക് നഷ്ടമാവുന്നു
മൂല്യ ബോധം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ട മാതാപിതാക്കള്‍ തന്നെ
മൂല്യച്യുതിയുടെ വക്താക്കള്‍ ആയി മാറുന്നു . കുറച്ചു മുമ്പ് കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍
നല്ലൊരു ശതമാനം കുട്ടികളും ബ്ലുഫിലിം കാണുന്നവരാണ് എന്നാണ് . അതില്‍ ചിലരുമായി സുഗതകുമാരി ആണെന്ന് തോന്നുന്നു നടത്തിയ
സംഭാഷണത്തില്‍ അവര്‍ക്ക് ഇത് കിട്ടുന്നത് മാതാപിതാക്കള്‍ കണ്ടിട്ട് മറന്നു വെച്ച സീ ഡി യാണ് എന്നാണ് കുട്ടികള്‍ പറഞ്ഞത്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സമൂഹത്തെ പതിയെ ഈ മേഖലകള്‍ കാര്‍ന്നു തിന്നു കൊണ്ടിരികുന്നു
ഈ സത്ത്യം നാം മനസ്സിലാക്കി, വരും തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം ഒരോരുത്തരും ശ്രര്‍ദ്ധപുലര്‍ത്തണം
വളരെ നല്ല വിവരണം
ഇനിയും ഇത്തരം പോസ്റ്റുകള്‍ വരട്ടേ

sreee പറഞ്ഞു...

പ്രായത്തിനെക്കാളേറെ മനസ്സു വളർന്ന ഒരു തലമുറയ്ക്കു കാരണമായിത്തീർന്നത് ടി.വിയും അതുപോലെയുള്ള മറ്റു വിനൊദ ഉപാധികളുമാണു.ഫോണും സിഡീകളും ആ വളർച്ചയെ ദ്രുതപ്പെടുത്തുന്നു. വൈകുന്നേരങ്ങൾ പാഴാക്കി കളയുന്നത് ഒരു ‘ജീവിതരീതി‘യായി മാറിയിട്ടുണ്ട്.വായന പാഠപുസ്തകങ്ങളിലേക്കു മാത്രം ഒതുങ്ങുന്നു.ജീവിതം എന്ന യാഥാർഥ്യത്തിനു മുൻപിൽ സങ്കൽ‌പ്പലോകത്തു ജീവിക്കുന്ന ഈ കുട്ടികൾ പതറിപ്പോകും എന്ന് ഉറപ്പല്ലേ .നല്ല പോസ്റ്റ്

sreee പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാ പറഞ്ഞു...

നല്ല വാക്കുകള്‍ ......

ശ്രീനാഥന്‍ പറഞ്ഞു...

വളരെ ഗൌരവമുള്ള പോസ്റ്റ്, അഭിനന്ദനങ്ങൾ. ചാനലുകളിൽ നമ്മുടെ കുട്ടികളുടെ (വലിയവരുടേയും) ജീവിതം തളച്ചിടപ്പെടുന്നതും തീരെ പ്രതികരണശേഷിയില്ലാതെ അവർ വളരുന്നതും അപകടകരം തന്നെ.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നമ്മുടെ മനസ്സുകൾ ഒരേസമയം ഒരേപോലെ പ്രതികരിച്ച് ഒരേ തരത്തിലുള്ള പോസ്റ്റ്കൾ ചമച്ചിരിക്കുന്നൂ...
സെയിം...പിച്ച് കേട്ടൊ ഉമ്മു...

നമ്മളൊക്കെ വിഡ്ഡിത്വം വിളമ്പുന്ന കാഴ്ച്ചകളേക്കാൾ ഉപരി വിജ്ഞാനം തരുന്ന കാഴ്ച്ചകൾ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...അല്ലേ !

വീ കെ പറഞ്ഞു...

നല്ല ചിന്തനീയമായ പോസ്റ്റ്....
ഒന്നു നിക്കണേ..!
സീരിയലു തുടങ്ങാറായി...
അത് കഴിഞ്ഞിട്ടു ബാക്കി....!?

ആശംസകൾ...

SHANAVAS പറഞ്ഞു...

Very good and well thought post.
i read it with due interest.but what can we do ? time is like that.we have to move with the times.
regards.

ഷമീര്‍ തളിക്കുളം പറഞ്ഞു...

നമ്മുക്ക് സ്വയം ഒന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു...!

വര്‍ഷങ്ങള്‍ക്കു മുന്പ്, ചാനല്‍ വിപ്ലവം കേരളക്കരയില്‍ എത്തുന്നതിനു മുന്പ് ദൂരദര്‍ശനിലെ മലയാളം പരിപാടിക്കായി കാത്തിരുന്നു (അതും വൈകുന്നേരങ്ങളില്‍ മാത്രം) കണ്ടിരുന്ന നമ്മുടെ ഇടയിലേക്ക് ഒരു പൂക്കാലമായിട്ടായിരുന്നു പലവിധ ചാനലുകളും കടന്നുവന്നത്.
ഇന്ന്, നമ്മുക്ക് മുന്നില്‍ ചോയ്സുണ്ട്...! ഇഷ്ട്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള വൈവിദ്ധ്യങ്ങളായ പരിപാടികളുണ്ട്..! എന്നിട്ടും സീരിയലുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ പോകട്ടെ., അവരോടെന്തു പറയാന്‍...? ഇക്കിളി സാഹിത്യത്തില്‍ നിന്നും ഇമ്പമാര്‍ന്ന കാഴ്ചകളിലേക്ക് മാറാനായി എന്നതാണ് അവര്‍ക്ക് വന്ന ഏക ഒരു പുരോഗതി.

ചിന്തകള്‍ ഉയരട്ടെ, മാറ്റത്തിന് സഹായകരമായ ശബ്ദങ്ങള്‍ അഗീകരിക്കപെടുകത്തന്നെ ചെയ്യും. ആശംസകള്‍....

ഹാഷിക്ക് പറഞ്ഞു...

ഉണര്‍ന്നെണീറ്റ് ഒരു ഗ്ലാസ്‌ ചായക്കൊപ്പം പത്രം വായിക്കുന്ന, പത്രത്തിന്റെ ഒരു താളിനെന്കിലും വേണ്ടി രാവിലെ കടിപിടി കൂടുന്ന ആ പഴയ പതിവ് ഇന്ന് എത്ര വീടുകളില്‍ കാണാന്‍ കഴിയും? മലയാള പത്രം രാവിലെ വീടിനു മുമ്പില്‍ വന്നു വീഴുന്നത് നാണക്കേടാണെന്ന് വിചാരിക്കുന്ന ആളുകള്‍ ഉള്ളപ്പോള്‍ വായന എന്നത് അവരുടെ കുട്ടികളില്‍നിന്നും അകന്നു തന്നെ നില്‍ക്കും. ആളുകള്‍ വളരെ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ഉയര്‍ന്ന ജീവിതനിലവാരം ആ നിലയിലേക്ക്‌ സമൂഹത്തെ ഒന്നാകെ മാറ്റിയിരിക്കുന്നു. റിയാലിറ്റി ഷോ എന്നാ പേരില്‍ എന്ത് പേക്കൂത്തുകള്‍ കാണിച്ചാലും അമ്മയും മക്കളും ഒരുമിച്ചിരുന്ന് എസ് എം എസ് അയക്കുന്ന, പത്ത് പേര് ഒന്നിച്ചു കൂടുന്നിടത്ത് തനി മലയാളം സംസാരിച്ചാല്‍ നാണക്കേടാണെന്ന് കരുതുന്ന, ഇന്ത്യാ മഹാരാജ്യത്തിലെ സ്വന്തം രാഷ്ട്രപതിയുടെ പേര് ചോദിച്ചാല്‍ പോലും വായും പൊളിച്ചു നിക്കുന്ന ഒരു സമൂഹത്തിന് ഇനി ഒരു തിരിച്ചുപോക്ക് അസാധ്യം ആണെന്ന് തന്നെയാണ് എന്റെ പക്ഷം.

പിന്നെ ഒരു മുഴുവന്‍ സമൂഹത്തെയും നല്ല നടപ്പ് പരിശീലിപ്പിക്കുന്നതിലും നല്ലത് നമ്മുടെ സ്വന്തം കുട്ടികളെ എങ്കിലും ഈ മൂല്യച്ചുതിയില്‍ പെടാതെ നേരായ വഴിക്ക് വളര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്. അല്ലെങ്കില്‍ 'കൊട്ടക്ക്' വായ അല്പം കൂടുതലാണെന്ന് 'മുറം' പറഞ്ഞത് പോലെ ഇരിക്കും..വളരെ നല്ല ഒരു പോസ്റ്റ്...അഭിനന്ദനങ്ങള്‍...

തെച്ചിക്കോടന്‍ പറഞ്ഞു...

ഇന്നത്തെ കാലത്ത് ഇവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, പ്രസക്തമായ ചിന്തകള്‍.

ഈ ഒരു മാധ്യമത്തിനും നല്ലതും ചീത്തയുമായ വശങ്ങളുന്ടെന്നതിനാല്‍ വേണ്ടത് ഒരു പുതിയ മാധ്യമ സംസ്കാരമാന്, അതിന് സമയമായിരിക്കുന്നു.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പ്രസക്തമായ ലേഖനം.
ഓരോ മാതാപിതാക്കളും തീരുമാനിച്ചാല്‍ മാത്രം മതി, ഇതിനൊരു പരിഹാരത്തിനും ഒരു സമൂഹത്തിന്റെ രക്ഷയ്ക്കും....

Salam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Salam പറഞ്ഞു...

ടെലിവിഷനും കമ്പ്യൂട്ടറും കൊണ്ട് വന്ന ഒരു വിപ്ലവം ഉണ്ട്. അതിന്റെ ഗുണവശങ്ങള്‍ ശരിക്കും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അകാശത്തോളവും അതിനപ്പുറവും അറിവിന്റെ കാര്യത്തില്‍ പറന്നുയരാന്‍ നമുക്ക് കഴിയും. പക്ഷെ എല്ലാ കാര്യത്തിലുമെന്ന പോലെ ഇതിനെയും ആ വിധത്തിലല്ലാതെ ഉപയോഗപ്പെടുത്തുന്നവരാണ് കുറെയധികം പേര്‍. ഇതിനെ അധികരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ആണ് എവിടെ നോക്കിയാലും കാണാനാവുക. എന്നാലും ഇതിനെല്ലാമിടയിലും നന്മകളും ധര്മങ്ങളും മുഴുവനായി നാട് നീങ്ങി പോവില്ല. അതിനു ഒരു ദൈവിക സുരക്ഷയുണ്ടാവും. അത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുക തന്നെ ചെയ്യും. അതിന്റെ ഉദാഹരനങ്ങളിലോന്നു തന്നെയാണ് ഓര്‍മ്മപ്പെടുത്തല്‍ ആയി വരുന്ന ഇത്തരം എഴുത്തുകള്‍. കാലിക പ്രസക്തമായ ഈ വിഷയം, ചാരുതയോടെ അവതരിപ്പിച്ച ഈ എഴുത്തുകാരി വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം നല്ല രചനകള്‍ ഈ തൂലികയില്‍ ഇനിയും വിരിയട്ടെ.

മഞ്ഞുതുള്ളി (priyadharsini) പറഞ്ഞു...

പഴഞ്ചന്‍ രീതികളൊക്കെ മാറി വരികയല്ലേ..ഇപ്പോള്‍ സന്ധ്യാനാമം ചൊല്ലുന്ന എത്ര വീടുകളുണ്ട്..? ഇന്ന് സീരിയല്സ്‌..കമ്പ്യൂട്ടര്‍..പക്ഷെ നാളെ ഇതൊന്നുമായിരിക്കില്ല..അപ്പോള്‍ പറഞ്ഞു വന്നത് നാടോടുമ്പോള്‍ നടുവേ ഓടണം...

യൂസുഫ്പ പറഞ്ഞു...

പുതിയ ടെലിവിഷൻ സംസ്കാരം കുടുംബ വ്യവസ്തിഥിയെ തന്നെ തകിടം മറിക്കുനവയാണ്‌.
വായന മുരടിച്ചു.സാംസ്കാരീക തലങ്ങൾ മറ്റേതൊ വൈകാരീകതയിലേക്ക് മലക്കം മറിഞ്ഞിരിക്കുന്നു.

നീര്‍വിളാകന്‍ പറഞ്ഞു...

നാടകമേ ഉലകം....ജീവിതം ഗ്രാമസംസ്കാരത്തില്‍ നിന്ന് നകര(നരക) സംസ്കാരത്തിലേക്ക് ചേക്കേറി കഴിഞ്ഞു....

Shukoor പറഞ്ഞു...

എന്നോടിതൊന്നും പറയണ്ട. ഇനിയും സമയമുണ്ടെന്നല്ലേ പറഞ്ഞത്‌. അപ്പോള്‍ നോക്കാം.
:)

ഗൌരവമുള്ള വിഷയം കുറച്ചു ഗൌരവത്തോട് കൂടി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കാലത്തെ പിറകോട്ടു പിടിച്ചു വലിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ഇത്തരം സദുദ്ദേശത്തോടെയുള്ള ലേഖനങ്ങള്‍ എത്രത്തോളം ഫലപ്രാപ്തി കാണുമെന്ന് കണ്ടറിയണം.

ആശംസകള്‍.

sameer പറഞ്ഞു...

പ്രിയ ഉമ്മു മനോഹരം.
കാലത്തിന്റെ സന്ദേശം . യുവത്വത്തിന്റെ ആവേശം ,പക്ഷെ ജീവിതത്തിന്‍റെ മാതൃകകള്‍ എവിടെ ?....!!!!

khader patteppadam പറഞ്ഞു...

പോസ്റ്റ്‌ ചിന്താര്‍ഹം തന്നെ. വായന അന്യം നില്‍ക്കുന്ന ഒരു കാലത്തെപ്പറ്റിയുള്ള ഉല്‍കണ്ഠ ധാരാളം ഉയര്‍ന്നു കേള്‍ക്കാറുണ്ട്‌. അത്‌ കുറെയൊക്കെ ശരിയുമാണ്‌. നിലവിലെ യുവ തലമുറ വായന നഷ്ടപ്പെട്ടുപോയവരാണ്‌. പക്ഷെ ഏേറ്റവും ശുഭോദര്‍ക്കമായ കാര്യം ഏെറ്റവും പുതിയ തലമുറ വായനയിലേക്ക്‌ തിരിച്ചു വരുന്നു എന്നുള്ളതാണ്‌. ഇന്നത്തെ പ്ളസ്‌ ടു വരെയുള്ള കുട്ടികളാണ്‌ ഇന്ന് നമ്മുടെ വായനശാലകളെ സജീവമാക്കുന്നത്‌. ധാരാളം കുട്ടികള്‍ വായനശാലയില്‍ വരുന്നു. പ്രോജക്ട്കള്‍ക്ക്‌ ആവശ്യമായ പുസ്തകങ്ങള്‍ തേടിയാണ്‌ അവര്‍ ആദ്യമൊക്കെ കടന്നു വരുന്നത്‌. ക്രമേണ അവര്‍ സര്‍ഗ്ഗാത്മക രചനകളിലേക്കും തിരിയുന്നു. ലൈബ്രറി കൌണ്‍സില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഒട്ടേറെ പരിപാടിക്കളൂം ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്‌. ലൈബ്രറി തലം മുതല്‍ സംസ്ഥാന തലം വരെ നടത്തുന്ന വായന മത്സരം ഇതിലൊന്നാണ്‌. ആയിരക്കണക്കിന്‌ കുട്ടികളാണ്‌ ഇതില്‍ പങ്കെടുക്കുന്നത്‌. നമുക്ക്‌ ചെയ്യാവുന്നത്‌ അവരെ പ്രോത്സാഹിക്കുക എന്നുള്ളതാണ്‌. അതിന്‌ രക്ഷിതാക്കള്‍ തയ്യാറവേണ്ടിയിരിക്കുന്നു. എങ്കില്‍ അടുത്ത തലമൂറ പുസ്തകം വായിക്കുന്നവരുടേതായിരിക്കും. അത്‌ ആശാവഹമായ പ്രതിഫലനം സമൂഹത്തില്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നസീര്‍ പാങ്ങോട് പറഞ്ഞു...

പ്രസക്തമായ ചിന്ത തന്നെയാണിത് സഹോദരീ...
ഇതൊക്കെ നാം പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു....

നനവ് പറഞ്ഞു...

നല്ല പോസ്റ്റ്

പട്ടേപ്പാടം റാംജി പറഞ്ഞു...

എപ്പോഴും കുറെക്കഴിയുംമ്പോള്‍ ഒരു മടുപ്പ്‌ സാധാരണ സംഭവിക്കാറുണ്ട്. ഇവിടെയും(ടിവി) അത്തരം മടുപ്പ്‌ സംഭവിക്കുന്നുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. ഖാദര്‍ സാര്‍ എഴുതിയത് പോലെ ചില തെളിച്ചങ്ങള്‍ സംഭവിക്കുന്നു എന്നത് ആശക്ക് വക നല്‍കുന്നു. മാതാപിതാക്കളും സമൂഹവും ഒരുപോലെ ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാം തിരിച്ച് വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
പോസ്റിലൂടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ ഉചിതമായി.

സാബിബാവ പറഞ്ഞു...

ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയട്ടേ..
പോസ്റ്റ്‌ നല്ലത്

ente lokam പറഞ്ഞു...

കാദര്‍ ഇക്ക പറഞ്ഞത് നാട്ടിലെ കാര്യം ആണ് .ഇതിനൊക്കെ അത്രയും സൌകര്യം മറ്റ് നാടുകളില്‍ കിട്ടില്ല. aതൊരു ദൌര്‍ഭാഗ്യം തന്നെ.

facebookil മരം നടുകയും വീട് ഉണ്ടാക്കുകയും ചെയ്യന്ന ഈ പുതിയ തലമുറയെ വായന എങ്ങനെ പഠിപ്പിക്കാം .?എന്തെനികിലും വായിക്കുന്ന സമയം
കൊണ്ടു ഈ കാര്യങ്ങള്‍ ഒക്കെ prof.ഗൂഗിളിനോട് ചോദിച്ചു കൂടെ ഇത് fast world ആണെന്ന് പറയുന്ന കുട്ടികളെ പിടിച്ചു പിറകോട്ടു വലിച്ച് വേണ്ടേ വായിക്കാന്‍ ഇരുത്താന്‍ ??

പ്രസക്തമായ ചിന്ത .പക്ഷെ ?

സിദ്ധീക്ക.. പറഞ്ഞു...

കാലിക പ്രസക്തമായൊരു ചിന്ത ...നാടോടുമ്പോള്‍ നടുവേ എന്ന മട്ടാണ്
ഇന്ന് അനുവര്‍ത്തിച്ചു വരുന്നത് ഭൂരിഭാഗവും , നമുക്കും കാലത്തിനൊത്ത് ഒരു പാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലേ ?
നന്മയും തിന്മയും എല്ലാ കാലഘട്ടത്തിലും തുടരുന്ന ഒന്നാണല്ലോ , കാലത്തെ ഒരിക്കലും നമുക്ക് കുറ്റപ്പെടുത്താനാവില്ല.
മാറുന്നത് നമ്മള്‍ മാത്രമാണ് .

lekshmi. lachu പറഞ്ഞു...

നല്ല പോസ്റ്റ്‌ ഉമ്മു..ഇന്നത്തെ കുട്ടികള്‍ക്ക് വായനാശീലം
എന്ന ഒന്നു നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.
നെറ്റും, ഫൈസ്ബുക്കും മാത്രമായി ചുരുങ്ങി.
വായാനശീലം വീട്ടില്‍ ഉള്ളവര്‍ ഉണ്ടാക്കി എടുത്തേ
പറ്റൂ..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

രമേഷ് അരൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍...മാധ്യമങ്ങള്‍ എത്രയോ നല്ല കാര്യങ്ങളും കാണിക്കുന്നു ,,പലര്‍ക്കും അതറിയില്ല..കാരണം അവര്‍ കാണുന്ന പരിപാടികള്‍ വേറെയാണ്..വാര്‍ത്ത വരുമ്പോള്‍ ടീവീക്ക് വിശ്രമം കൊടുക്കുന്ന എത്രയോ അധികം ജനങ്ങളുണ്ട്‌ !!
നമ്മുടെ ചാനലുകാര്‍ക്ക് പ്രൈ സ്ലോട്ട് എന്നൊരു ഏര്‍പ്പാടുണ്ട്.അന്നേരത്ത് സീരിയലും റിയാലിറ്റി ഷോയും നടത്തും,എന്നിട്ട് പ്രേക്ഷകര്‍ കുറഞ്ഞ സമയത്ത് കൃഷിയും വിദ്യാഭ്യാസവും ഒക്കെ കാണിക്കും .വളരെ നല്ല ലേഖനം.ഇതനുസരിച്ച് നമ്മുടെ വായനയും കാഴ്ചയും ചിട്ടപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍!

mad|മാഡ് പറഞ്ഞു...

ടി വി വാങ്ങുമ്പോള്‍ ഞാന്‍ ആകെ പറഞ്ഞ ഒരു കാര്യം സീരിയല്‍ പോലുള്ള പരിപാടികള്‍ വീട്ടില്‍ അനുവദനീയമല്ല.. എന്നാണു. മാത്രമല്ല പഠന സമയത്ത് നോ ടി വി ...ഇത് മാത്രമല്ല ദൂഷ്യം ..പണ്ട് വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ എന്തൊക്കെ സംസാരങ്ങളും ചര്‍ച്ചകളും പോടീ പൊടിക്കും. ഇന്നോ വന്നാല്‍ അവരും ടി വി യുടെ മുന്‍പില്‍ ഇരിക്കും. ചര്‍ച്ചയും വേണ്ട മറ്റൊന്നും.. ആകെ സീരിയല്‍ കണ്ടാല്‍ മതി. ഒരു സംഭവം: എന്റെ ചെറിയമ്മയും, അയല്‍വാസിയും ഒരിക്കല്‍ ഞാന്‍ കോളേജ് വിട്ടു ചെല്ലുമ്പോള്‍ വളരെ സങ്കടത്തില്‍ സംസാരിക്കുന്നു. ആരുടെയോ കല്യാണം മുടങ്ങിയെന്നാണ്.. പറഞ്ഞു വന്നപ്പോള്‍ ഏതോ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഒരു വില്ലത്തി പെണ്ണ് സമ്മതിച്ചില്ല.. ആ പെണ്ണിനെ പ്രാകുകയാണ് അവര്‍..ഇനി തിങ്കള്‍ വരെ കാത്തിരിക്കണം അതാണ്‌ അവരുടെ വിഷമം... എന്തായാലും നല്ല കൂത്ത് തന്നെ...

ഉമ്മു അമ്മാര്‍ പറഞ്ഞു...

നൌഷാദ് താങ്കളുടെ ആദ്യ അഭിപ്രായത്തിനു നന്ദി, നാം നമ്മിൽ നിന്നും തന്നെ തുടങ്ങേണ്ട ചില കാര്യങ്ങൾ തന്നെയിത് അല്ലെ?, ഷബീർ പറഞ്ഞതുപോലെ ഇന്നു പുസ്തകങ്ങൾ വാങ്ങുവാനോ അതു സൂക്ഷിക്കുവാനോ വായിക്കുവാനോ ആരും സമയവും പണവും ചിലവഴിക്കുന്നില്ല.നല്ല വാക്കുകൾക്ക് നന്ദി...ശ്രദ്ധേയൻ ലക്ഷ്യബോധമില്ലാത്ത പലതും കാണുമ്പോൾ ഇങ്ങനെയൊക്കെ എഴുതി കൂട്ടുന്നു, താങ്കൾ പറഞ്ഞപോലെ യാതൊരു മടിയുമില്ലാതെ എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന അശ്ലീലതകളെ കൂട്ടുപിടിക്കാത്ത ഒരു ചാനൽ നിലവിൽ വന്നിരുന്നെങ്കിൽ... നല്ല അഭിപ്രായത്തിനു നല്ല നന്ദി,ജാസ്മിക്കുട്ടീ സീരിയലുകൾ കാണുന്നില്ലെങ്കിൽ റിയാലിറ്റി ഒട്ടുമില്ലാത്ത റിയാലിറ്റി ഷോകൾ ഇല്ലെ. ഇന്ന് ടി.വി തുറന്നു വെച്ചാൽ പരസ്യങ്ങൾ നമുക്ക് കാണാൻ പറ്റുമോ മക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പറ്റുമോ? നല്ല വാക്കുകൾക്ക് നന്ദി പറയട്ടെ..കരീം സർ ഇന്ന് തീരെ ഇല്ലാത്തതും വയന തന്നെ ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി പറയട്ടെ... തണൽ താങ്കളെ പോലുള്ളവരുടെ നല്ല പ്രോത്സാഹനമാണ് എഴുതുന്നതിൽ എന്തെങ്കിലും മികവു വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം. ഇന്നു നാൻ ചെയ്യുന്ന പല പ്രവർത്തികളും അറിവില്ലായ്മ കൊണ്ടല്ല അറിഞ്ഞുകൊണ്ട് അറിയാത്തപോലെ നടിക്കുന്നു. നല്ല വാക്കിനു നല്ല നന്ദി,എന്റെലോകം .ആ ലോകത്തു തന്നൈഇതെല്ലാം നടക്കുന്നു വിശദമായി രണ്ടു വട്ടം അഭിപ്രായം അറിയിച്ചതിനു ഡബിൽ നന്ദി..ജസ്റ്റിൻ വായന മരിക്കുന്ന ഇന്നത്തെ കാലത്ത് റ്റി.വി പരിപാടികളും കം പ്യൂട്ടർ ഗെയിമുകളിലും സമയം കഴിക്കുന്നു കുട്ടികൾ. അഭിപ്രായത്തിനു ഒത്തിരി നന്ദി,,

ഉമ്മു അമ്മാര്‍ പറഞ്ഞു...

ചെറുവാടീ പണ്ടത്തെ പൈങ്കിളി കഥകളാണു ഇന്ന് പരസ്യങ്ങളുടെ അകംബടിയോടെ നായികാനയകന്മാരുടെ ഗ്ലാമർ കൊണ്ട് റ്റി.വിയിലൂടെ സമയം കൊല്ലിയാകുന്നത് അഭിപ്രായത്തിനു നല്ല നന്ദി പറയട്ടെ,അനൂ വിശദമായ അഭിപ്രായം കണ്ടു. പറഞ്ഞതു വളരെ ശരിയും നമ്മിൽ വായന ശീലം ഉണ്ടെങ്കിൽ നമ്മുടെ മക്കൾ അതു ശീലിക്കുക തന്നെ ചെയ്യും, നല്ല വാക്കിനു നന്ദി പറയട്ടെ..നൌഷു ഇങ്ങനെയെങ്കിലും ഒരു മോചനം കൊടുത്തു നോക്കിയതാ നന്ദിയുണ്ട് അഭിപ്രായത്തിനു, സമീർ ഏതൊന്നിലും ഗുണപാഠമില്ലെങ്കിൽ അതു കൊണ്ടെന്തു പ്രയോചനം ബ്ലോഗു ഭാഷയിൽ [പറഞ്ഞാൽ ചവർ അല്ലെ അത് .അതുപോലെ സീരിയലുകളും സീരിയൽ കണ്ട് നന്നായ ഏതെങ്കിലും ആളുണ്ടോ?????/ അഭിപ്രായത്തിനു വളരെ നന്ദി,നിശാ സുരഭി കോപ്പിയടിച്ചാൽ ക്ലാസീന്നു പുറത്താക്കും ശ്രദ്ധേയന്റെ അഭിപ്രായം വളരെ നല്ലതു തന്നെ അതിനെ പിമ്പറ്റിയ താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു.,

201 പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

ഞാന്‍ എഴുതിയ അഭിപ്രായം കാണുന്നില്ല.

moideen angadimugar പറഞ്ഞു...

യുവതലമുറ വഴിപിഴച്ചുപോകുന്നതിൽ ടി.വി ചാനലുകൾക്കുള്ള പങ്ക് വളരെ വലുതാണ്.

ഉമ്മുഫിദ പറഞ്ഞു...

സൌകര്യങ്ങല്‍ക്കനുസരിച്ചു രൂപപെടുതിയെടുത്ത ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്ത് കാണണം, എന്ത് കാണേണ്ട എന്നാ തിരിച്ചറിവ് നമ്മള്‍ക്ക് നഷ്ടപെട്ടത് നമ്മള്‍ പോലും അറിയാതെയാണ്. എന്തൊക്കെ സമൂഹത്തിലുണ്ടോ അതിനോടൊക്കെ സമരസപെടുക എന്നാ രീതി ശാസ്ത്രമാണ് നമ്മളിലുള്ളത്. അതിനെ ആധുനികം എന്നും, പുരോഗമനം എന്ന് പറഞ്ഞവതരിപ്പിക്കുംപോള്‍ പിന്തിരിഞ്ഞു നില്‍ക്കുന്നവര്‍ ഒറ്റപെടുന്നു. പുതിയ തലമുറ നമ്മളുടെ ഇരകളാണ്. ലക്ഷ്യബോധമെന്നത് അന്യമാക്കുന്ന വ്യവസ്ഥിതിയാണ് നമ്മള്‍ അവര്‍ക്കായി സ്പോണ്‍സര്‍ ചെയ്യുന്നത്. സെന്സേര്ഷിപ് ഇല്ലാത്ത ഏക സ്ഥലം വീടായി മാറുന്നു.

പ്രസക്തം ലേഖനം

ഒരില വെറുതെ പറഞ്ഞു...

സത്യത്തില്‍ ഇത്തരം ആശങ്കകള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. നാം ജീവിക്കുന്ന കാലം ആവശ്യപ്പെടുന്നത് എന്താണോ അതു തന്നെയല്ലേ ഇതൊക്കെ. സീരിയല്‍ കണ്ടില്ലെങ്കിലും മനോരമ വായിച്ചില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങിനൊക്കെ തന്നെയാവും. അടിമുടി ജീര്‍ണിച്ച കാലത്തിനു ചേരുന്ന ജീവിത രീതിയാണ് നമ്മുടേത്. കാലം മാറി. ജീവിതവും. അതിനുചേരുന്ന അനുസാരികള്‍ തന്നെയല്ലേ ഇതൊക്കെ. ഉദാഹരണത്തിനു സീരിയല്‍ കാണുന്നില്ലെന്നു വെക്കുക. പൈങ്കിളി വായിക്കില്ലെന്നു വെക്കുക. സിനിമയില്‍, മറ്റ് ചാനല്‍ പരിപാടികളില്‍, പത്രമാധ്യമങ്ങളില്‍, ചുറ്റുമുള്ളവരുടെ ജീവിതങ്ങളില്‍ ഒക്കെയുള്ളത് സീരിയലുകളെ കടത്തിവെട്ടുന്ന ജീര്‍ണതയല്ലേ. അത് കണ്ടില്ലെന്നു വെക്കാനാവുമോ. അവയൊന്നും കാണാതെ മക്കള്‍ വളരണമെന്നു വാശി പിടിക്കാനാവുമോ. പറ്റില്ലല്ലോ. അതിനാല്‍, ഇക്കാലത്തു ജീവിക്കാന്‍ ഇങ്ങിനെയൊക്കെ വേണം. ഓരോരുത്തരും അവരവരുടെ നന്‍മയിലേക്കും തിന്‍മയിലേക്കും ചെന്നെത്തുക തന്നെ ചെയ്യും.
എങ്കിലും, ഇത്തരം ആലോചനകള്‍ വേണ്ടെന്നല്ല. തന്നെത്തന്നെയും ചുറ്റുമുള്ളവരെയും കുറിച്ച ആശങ്കകള്‍ മനുഷ്യപ്പറ്റിന്റെ കുലചിഹ്നമാണ്.

അലി പറഞ്ഞു...

കമന്റെഴുതാൻ സമയം കണ്ടെത്തിവന്നപ്പോഴേക്കും അൻപതുപേർ വന്നുപോയി. ഈ പോസ്റ്റിന്റെ മികവിനെയാണ് അതു കാണിക്കുന്നത്.

വാർത്തകളോ വിജ്ഞാനപ്രദമായ മറ്റു പ്രോഗ്രാമുകളോ ആർക്കും വേണ്ട. പാട്ടും ഡാൻസും സീരിയലുകളും റിയാലിറ്റി കണ്ണീർ ഷോകളും മാത്രം മതി. ഇതെവിടെ ചെന്നവസാനിക്കും.

നല്ല പോസ്റ്റ്... അഭിനന്ദനങ്ങൾ!

സുജിത് കയ്യൂര്‍ പറഞ്ഞു...

ummooo vaayichu.nalla post

mayflowers പറഞ്ഞു...

നല്ല ചിന്തകള്‍.
മെഗാസീരിയലുകള്‍ വഴി വിവാഹേതര ബന്ധം കൂടി എന്നുള്ളത് വാസ്തവം.

Kalavallabhan പറഞ്ഞു...

വളരെ നല്ല ചിന്തിപ്പിക്കുന്ന ഒരു ലേഖനം.

the man to walk with പറഞ്ഞു...

Best Wishes

റാണിപ്രിയ പറഞ്ഞു...

നല്ല പോസ്റ്റ്‌ ...
ആശംസകള്‍ ...

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

നല്ലൊരു പോസ്റ്റ്‌.. മോചനമുണ്ടായാല്‍ നന്ന്..!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇത് നല്ലൊരു പോശ്റ്റാണഅ. കാലിക പ്രസക്തം. ചിന്തനീയം. ഇന്നത്തെ കുട്ടികള്‍ ടി.വി,കംപ്യൂട്ടര്‍.മൊബൈല്‍
ഇതിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു.

മുല്ല പറഞ്ഞു...

ഈ ചുറ്റുവട്ടത്ത് ടിവിയില്ലാത്ത വീട് ഞങ്ങളുടെത് മാത്രാണു,ടിവിയുണ്ട് പക്ഷേ കേബിള്‍ കണക്ഷന്‍ ഇല്ല. കുട്ടികള്‍ വല്ലാതെ കാര്‍ട്ടൂണിന് അഡിക്റ്റാകുന്നു എന്ന് കണ്ടപ്പോള്‍ കട്ടാക്കിയതാണു.അത്കൊണ്ട് തന്നെ ഒരുപാട് പുസ്തകങ്ങള്‍ അവര്‍ വായിച്ച് കൂട്ടി.
പിന്നെ ഇന്റെര്‍നെറ്റ്. നല്ലതും ചീത്തയും അവരെ പറഞ്ഞു മനസ്സിലാക്കുക.അല്ലാതെ ഒരു രക്ഷയുമില്ല. ഇന്നത്തെ കുട്ടികള്‍ നമ്മേക്കാളും ഒരുപാട് മുന്നിലാണു.

നല്ല വിഷയം.ആശംസകള്‍

ബാവ രാമപുരം പറഞ്ഞു...

യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു നില്‍ക്കുന്ന, പട്ടിന്‍ തിളക്കത്തിലും, കൃത്രിമാലങ്കാരങ്ങളിലും ചമയിച്ചു കാണിക്കുന്ന റിയാലിറ്റിഷോയല്ല പരുക്കന്‍ യാഥാര്‍ത്യങ്ങളുടെ പതിവ് ജീവിതം എന്ന പാഠം പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി ശാസ്ത്രങ്ങളിലേക്ക് നമ്മുടെ ആസ്വാദനം മാറേണ്ടിയിരിക്കുന്നു.

കറക്റ്റ്‌ -


വളരെ പ്രസക്തമായ പോസ്റ്റ്.. ആശംസകള്‍...

നന്ദു | naNdu | നന്ദു പറഞ്ഞു...

വളരെ നല്ല പോസ്റ്റ്. നല്ല ചിന്ത.
ഈ നാലാംകിട പൈങ്കിളിക്കഥകള്‍ക്ക് ആരാധകരായി എത്രയോ അഭ്യസ്തവിദ്യരുണ്ടെന്നത് പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നതു പോലും പ്രശ്‌നമാക്കാതെ പൊതുസ്ഥലങ്ങളില്‍ ചിലര്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നതു കേട്ടാല്‍ ചിന്തയുടെ നിലവാരമോര്‍ത്ത് സഹതാപം തോന്നും.
:(

ബിഗു പറഞ്ഞു...

കാലം മാറി സമൂഹവും. നല്ല കുടുംബം നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രത്തെയും സൃഷ്ടിക്കുന്നു. ഇത് ഒരു പഴയ ചിന്തയാണ്. പക്ഷെ ഇന്ന് ഇതിന്‌ പ്രസക്തിയുണ്ട് എന്നാണ്‌ ഞാന്‍ കരുതുന്നത്.

കുന്നെക്കാടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുന്നെക്കാടന്‍ പറഞ്ഞു...

ചാനലുകള്‍ സമൂഹത്തില്‍ എന്ത് പുണ്യ പ്രവര്‍ത്തിയാണ് ചെയ്യുന്നത് ?
ഒരു പുറം പൂച്ചിനു വേണമെങ്കില്‍ നമുക്ക് വാദിക്കാം ചാനലില്‍ വരുന്ന പരസ്യങ്ങള്‍ നമ്മെ ബാധിക്കാറില്ല എന്നു,
അര്‍ദ്ധ നഗ്ന നായികമാരെ കുടുംബ സമേതം തോളിലേട്ടുമ്പോള്‍, ഏത് സംസ്കാരത്തെയാണ് നാം ഉന്നതമാക്കുന്നത് ?

ഉണര്‍ത് പാട്ടിന്റെ വരികള്‍ മീട്ടിയത്തിനു,
സ്നേഹാശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

തികച്ചും കാലികപ്രാധാന്യമുള്ള വിഷയം.
അത് ചര്‍ച്ചയിലൊതുക്കാതെ ജീവിതത്തില്‍ നടപ്പാക്കുവാന്‍ ചിന്തിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍..

ayyopavam പറഞ്ഞു...

വളരെ വലിയ ജീര്‍ണതയെ ആണ് വരച്ചു കാട്ടിയത് ഇതിനൊന്നും മാറ്റം ഉണ്ടാവാന്‍ പോകുന്നില്ല ലോകത്തിന്റെ പോക്ക് അപകടത്തില്‍ നിന്ന് അപകടത്തിലേക്ക് ആണ് എന്നതാണ് സത്യം

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല ചിന്ത,നല്ല പോസ്റ്റ്!കാലിക പ്രസക്തം!
അഭിനന്ദനങ്ങള്‍!!

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ചാനല്‍ പരിപാടികള്‍ സ്ഥിരമായി വീക്ഷിക്കുന്ന നമ്മുടെ കുട്ടികള്‍ അന്തർമുഖരും യാഥാർത്ഥ്യങ്ങൾക്ക് മുന്‍പില്‍ തളരുന്ന ലോലഹൃദയരുമായാണ് വളര്‍ന്നു വരിക എന്നത് നമ്മെ അതിശയിപ്പിക്കേണ്ടതില്ല.

പ്രസക്തം.ചിന്തനീയം. അതിലുപരി പ്രവര്‍ത്തിയില്‍ വരുതണ്ടത്.

hafeez പറഞ്ഞു...

പ്രസക്തമായ ലേഖനം. പൊതു-രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് കുറിച്ച് ആഴത്തില്‍ ഉള്ള വായന / പഠനം പുതിയ തലമുറയില്‍ ഇല്ല എന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ വര്‍ണാഭമായ കാര്യങ്ങളിലേക്ക് പെട്ടെന്ന്‍ ആകൃഷ്ടരായിപോകും. മുതലാളിത്ത ജീവിത രീതികളും ചിന്തകളും വിജയിക്കുന്നത് ഇവിടെയാണ്.

കാല്‍പ്പാടുകള്‍ പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു തമാശ ഓടി എത്തി."എസ്."എസ്.എല്‍.സി. റാങ്ക് കാരിയോട്
പത്രപ്രവര്‍ത്തകന്‍ :എം.ടി.യുടെ "നാല് കെട്ടിനെ" കുറിച്ച് എന്താണ് അഭിപ്രായം...
റാങ്കുകാരി :എം.ടി. നാല് കെട്ടിയതിനെ കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല.അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശമാണ്.
ശ്രദ്ധേയമായ വിഷയം തന്നെ ആണ്.എന്നാല്‍ ഇത് പറയുന്നവര്‍ പോലും ഈ സീരിയളുകള്‍ക്ക് അടിമ ആണ് എന്ന് കാണാം.ഒട്ടും "താഴെ അല്ലാത്ത" ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സീരിയല്‍ കണ്ടു കുടുംബസമേതം കണ്ണീര്‍ വാര്‍ക്കുന്ന ഒരു നാലാംതര മനുഷ്യനെ ആണ് കണ്ടത്.മറ്റൊരു അവസരത്തില്‍ സീരിയലിനെ കുറിച്ച് രൂക്ഷമായി സംസാരിക്കുന്ന വിചിത്രമായ കാഴ്ചയും. മുതലാളിത്തവും രാഷ്ട്രീയ പാപ്പരത്തവും ഇതിന്റെ നമ്മുടെ മാധ്യമ ധര്‍മ്മങ്ങള്‍ തകിടം മറിക്കുന്നു.....ആര്‍ക്കെങ്കിലും ഒക്കെ കണ്ണ് തുറക്കാന്‍ ഈ പോസ്റ്റ്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

..സാമൂഹ്യമായ ജീര്‍ണ്ണതകള്ക്കെതിരെ പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം അറിയിക്കട്ടെ,,,ഒരു തിന്മയെ ജയിക്കാന്‍ മറ്റൊരു തിന്മ തന്നെ വേണം ,,'മ'പ്രസിദ്ധീകരങ്ങളില്‍ നിന്നും 'മ'വിഷനിലെക്കും, പിന്നീടു 'മ'ഇ-ബുക്കിലേക്കും .....പുതിയ രുചികള്‍ ഇനിയും വിദൂരമായിരിക്കില്ല....

ആസാദ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ആസാദ്‌ പറഞ്ഞു...

സത്യത്തില്‍ നമുക്ക് തീരെ സമയമില്ല എന്നതാണ് സത്യം. നാം ഇപ്പോള്‍ തന്നെ നേരം വൈകി. കുടുംബങ്ങളാണ് അടിസ്ഥാന ഘടകം. അവിടന്നു തന്നെയാണ് മാറ്റത്തിന്റെ നൈതിരികള്‍ ആദ്യം തെളിയേണ്ടത്‌. ഇത്തരം ഒരു പോസ്റ്റിനു നന്ദിയുണ്ട്. അക്ഷരങ്ങള്‍ ജ്വലിക്കട്ടെ.. ആ ജ്വാലയില്‍ നിന്നും ഇരുട്ടത്ത് തപ്പിത്തടയുന്നവര്‍ക്ക് വെളിച്ചം കിട്ടട്ടെ.. ശുഭാശംസകള്‍!

കൂതറHashimܓ പറഞ്ഞു...

നല്ല ചിന്ത.
പകര്‍ത്താന്‍ ശ്രമിക്കാം , മാറാന്‍ തയ്യാറാവാം.

എങ്കിലും ഇന്നിന്റെ ലോകക്രമത്തെ ഞാന്‍ ഇഷ്ട്ടപെടുന്നു, എനിക്കതേ കിട്ടുന്നുള്ളൂ എന്നത് കൊണ്ടാവാം.

ബെഞ്ചാലി പറഞ്ഞു...

കാലിക പ്രസക്തമായ പോസ്റ്റ്‌.

ഒന്നു കഴിഞ്ഞാൽ മറ്റൊന്നിലേക്ക് .. സമയം മാത്രമല്ല, സാമൂഹികബന്ധങ്ങളെ പോലും കൊല്ലുന്ന സീരിയലുകൾ.. വിഢിപെട്ടിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ വിഢികളായിപോകും.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

നല്ല പോസ്റ്റ്‌, ആശംസകള്‍..

വിനയാന്വിതന്‍ പറഞ്ഞു...

സമകാലീന പ്രസക്തിയുള്ള വിഷയം.......... ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...........

UNFATHOMABLE OCEAN! പറഞ്ഞു...

ഇത്ത നല്ല ഒരു ലേഖനം .......വായിച്ചു ഇഷ്ട്ടപ്പെട്ടു ........

Echmukutty പറഞ്ഞു...

നല്ല ചിന്തകൾ, പ്രാവർത്തികമാക്കട്ടെ എല്ലാവരും.
അഭിനന്ദനങ്ങൾ ഉമ്മു.

തൂവലാൻ പറഞ്ഞു...

ഉമ്മു അമ്മാറിന്റെ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വിവരണങ്ങളോട് നീതി പുലർത്തുന്ന ലേഖനം.എന്റെ ഒരു ചെറിയ കൈയ്യൊപ്പ്!

junaith പറഞ്ഞു...

തികച്ചും കാലികപ്രസക്തം..

Akbar പറഞ്ഞു...

ലേഖനം വായിച്ചു. പ്രസക്തമായ ചില ചിന്തകളാണ് ഉമ്മു അമ്മാര്‍ പങ്കു വെച്ചത്. ഇതിനൊക്കെ ഒരു പരിഹാരമായി ഈ രംഗത്തും മൂല്യ ബോധമുള്ളവരുടെ കൂട്ടായ്മയില്‍ നല്ല ചാനലുകള്‍ ഭാവിയില്‍ വരും എന്നു പ്രതീക്ഷിക്കാം.

റഷീദ്‌ കോട്ടപ്പാടം പറഞ്ഞു...

ഭാവുകങ്ങള്‍...

വര്‍ഷിണി പറഞ്ഞു...

വളരെ നല്ല പോസ്റ്റ് ഉമ്മൂ....മനസ്സില്‍ വന്നു പോയ അഭിപ്രായങ്ങളെല്ലാം ഓരോരുത്തരായി വിലയിരുത്തി കഴിഞ്ഞിരിയ്ക്കുന്നൂ....അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വളരെ നല്ല വിഷയം.എന്റെ വീട്ടില്‍ ടി.വി ഇല്ല.പകരം നല്ല ഒരു ലൈബ്രറി ഉണ്ട്.

Noushad Kuniyil പറഞ്ഞു...

ഇന്റര്‍നെറ്റും, ദൃശ്യ മാധ്യമങ്ങളും വിജ്ഞാന സമ്പാധനത്തിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്ന കാലമാണിത്. ക്ലാസ്സ് മുറിയുടെ നാലു ചുവരുകള്‍ വിട്ട് വിവിധ സ്രോതസ്സുകളില്‍ നിന്നും അറിവ് ശേഖരിക്കുവാന്‍ പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ വിദ്യാഭ്യാസത്തിന്‍റെ രീതി ശാസ്ത്രം പരിഷ്കരിക്കപ്പെട്ട കാലം! എന്സൈക്ലോപീഡിയയുടെ തടിച്ച ചട്ടകള്‍ക്കകത്ത്‌ ശ്വാസം മുട്ടിക്കിടക്കുന്ന അനേക സഹസ്രം പേജുകള്‍ക്കിടയില്‍ നിന്നും മണിക്കൂറുകള്‍ പ്രയത്നിച്ച് അറിവ് കുറിച്ചെടുക്കുന്ന സാമ്പ്രദായിക രീതിയേക്കാള്‍ എളുപ്പവും, ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതും ഇന്റര്‍നെറ്റിലൂടെയാണല്ലോ. അതിരുകളില്ലാത്ത ഈ സൌകര്യത്ത്തിലെ ദുരുപയോഗം ചെയ്യപ്പെടാവുന്ന മേഖലകളെക്കുറിച്ച് ജാഗ്രതപാലിക്കുക. ആയിരക്കണക്കിന് അശ്ലീല ചിത്രങ്ങള്‍ ആര്‍ക്കും പെട്ടെന്ന് കാണുവാന്‍ പറ്റാത്ത പെന്‍ ഡ്രൈവുകളില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്ന ഒരു പരിസരത്തില്‍ എല്ലാം കാണുന്ന ഒരുവന്‍ ഉണ്ടെന്ന ബോധം മനസ്സുകളില്‍ ഉണ്ടാക്കുക മാത്രമേ രക്ഷയായുള്ളൂ. ആസ്വാദനത്തിന്റെ പുതിയ രീതിശാസ്ത്രങ്ങളെക്കുറിച്ചുള്ള ശ്രദ്ധാര്‍ഹാമായ ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി, ഉമ്മു അമ്മാര്‍.

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പണ്ട് 'മ' പ്രസിദ്ധീകരണങ്ങള്‍ വായിച്ചു നടന്നിരുന്ന ആ പഴയ ജനത ഇതിലും എത്രയോ ഉയരത്തിലാണ് കാരണം അവര്‍ മലയാളം നന്നായിട്ട് വായിക്കാനെങ്കിലും പഠിച്ചിരുന്നു...

എന്തിനു ചാന്നലുകാരെ, കുറ്റം പറയണം, കുറ്റം നമ്മളുടെത് മാത്രമാണ് കാരണം നമ്മളല്ലേ ഇതെല്ലാം കാണുന്നത്.. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് മാത്രമേ ഉല്‍പാദകന്‍ പ്രോഡക്റ്റ് പുറത്തിറക്കാറുള്ളൂ..

‍ മനസ്സില്‍ ഉളിഞ്ഞു കിടക്കുന്ന, തെറ്റുകളോടും അസ്ന്മാര്‍ഗികതയോടും ഉള്ള നമ്മുടെ താല്പര്യ കൂടുതല്‍ തന്നെയാണ്, അത്തരം സീരിയലുകളുടെയും പിറവിക്കു കാരണമാകുന്നത്..
ആര്‍ത്തിയും സ്വാര്‍ഥതയും മൂലം സമാധാനം നഷ്ടപ്പെട്ട മനുഷ്യന്‍, തൃപ്‌തിക്കുവേണ്ടി മദ്യത്തിലും മയക്കുമരുന്നിലും അധാര്‍മ്മികമായ എന്തിലും വിനോദം കണ്ടെത്തുന്നു..

മാറേണ്ടത് നമ്മളാണ്, നമ്മള്‍ മാത്രം..
ഒരു നല്ല പോസ്റ്റ്...

rafeeQ നടുവട്ടം പറഞ്ഞു...

ഗൗരവതമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റ്‌.
മാറിയ കാലത്ത് ഇതൊക്കെ ആര് ചിന്തിക്കുന്നു എന്നിടത്താണ് പരിഹാരങ്ങളുടെ പൊരുള്‍!

Sulfi Manalvayal പറഞ്ഞു...

സീരിയലുകള്‍ കുറേശെ റിയാലിറ്റി ഷോകള്‍ക്ക് വഴി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
എന്തിനെന്കിലും അഡിക്ട് ആവുക എന്നത് മനുഷ്യന് അത്യാവശ്യമാണെന്ന് തോന്നുന്നു.
മദ്യം, പുകവലി എന്നിവയുടെ കൂടെ സീരിയലും കൂടെ ഉള്‍പ്പെടുത്തേണ്ട കാലം വിദൂരമല്ല.
നല്ല നിരീക്ഷണം.