ശനിയാഴ്‌ച, ജനുവരി 15, 2011

എഴുതി തുടങ്ങിയപ്പോൾ...

എന്തിനെ കുറിച്ചെങ്കിലും ഒരു പോസ്റ്റെഴുതണം എന്ന ചിന്തയിൽ പേനയും കടലാസും എടുത്ത് ഞാനിരുന്നു. അത് കാമ്പും കാതലുമുള്ളതാകണം എന്ന് എല്ലാരേയും പോലെ ഞാനും ആഗ്രഹിച്ചു. പ്രകൃതിയുടെ രമണീയതയിൽ, ഭാവനയുടെ പറുദീസകളെ സ്നേഹത്തിന്റെ പൂമ്പൊടിയിൽ ചാലിച്ച് എഴുതുന്ന ഒരു നല്ല കഥയായാലോ.
ഇളം തെന്നലിന്റെ കുളിർ കോരിയിടുന്ന മഞ്ഞുകണങ്ങളുടേയും പുൽ നാമ്പുകളിൽ തൂങ്ങിയാടുന്ന പുല്ലെണ്ണയെ പറ്റിയും നന്മയുടെ സമൃദ്ധി വിളിച്ചോതുന്ന തൊടികളും പാടങ്ങളും കുണ്ടനിടവഴികളും നിറഞ്ഞ ഗ്രാമത്തിന്റെ ഭംഗിയിൽ എഴുതി തുടങ്ങിയാലോ.?

അങ്ങിനെ എഴുതിയാൽ അത് നുണക്കഥയാകില്ലെ? ഇതിനെല്ലാം ഇന്ന് മങ്ങലേറ്റിരിക്കുന്നു. എല്ലാത്തിനേയും കൃത്രിമ സൌന്ദര്യത്തിന്റെ മൂടുപടം അണിയിച്ച് നഗരവത്ക്കരണം കയ്യേറിയിരിക്കുന്നു. നയനമനോഹരവും സുഗന്ധ വാഹിനിയുമായ വിവിധ വർണ്ണങ്ങളിലുള്ള പൂക്കളെപ്പറ്റി, പൂന്തോട്ടങ്ങളെ പറ്റി; അവിടെ പാറി പ്പറക്കുന്ന ചിത്രശലഭങ്ങളെ കുറിച്ച്, തേൻ നുകരാനെത്തുന്ന വണ്ടുകളെ കുറിച്ച്; വ്യത്യസ്ഥ വർണ്ണങ്ങളിലുള്ള കോളാമ്പി പൂക്കളെ , ജമന്തിയുടേയും രാജമല്ലിയുടേയും പനിനീരിന്റേയും ചെമ്പകത്തിന്റേയും പരിമളത്തെ കുറിച്ച് എല്ലാം വർണ്ണിച്ചെഴുതണമെന്നുണ്ട്.

പക്ഷെ അതെല്ലാം ഇന്ന് നേരിയ ഓർമ്മയിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. ആസ്വദിച്ചെഴുതണമെങ്കിൽ ഇവയെ തേടി ഇന്നെവിടെ പോകും.
മൈനയേയും മരം കൊത്തിയേയും മീൻ കള്ളത്തിയേയും കൊക്കിനേയും കുയിലിനേയും കുറിച്ചും ഇന്ന് എങ്ങിനെ എഴുതാൻ! ചിത്രങ്ങളിൽ നോക്കി സായൂജ്യമടയാനെ നമുക്കിന്ന്കഴിയൂ.
കുട്ടിക്കാലത്തെ മഴക്കാല രാത്രികള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ് അതിനെ കുറിച്ചായാലോ...മഴയുടെ പാട്ട് കേട്ട് കൊണ്ട് മൂടി പുതച്ച് ഉറങ്ങാതെ അങ്ങിനെ കിടക്കാൻ എന്തു രസമായിരിക്കും.. ,മഴയുടെ ആരവം നേർത്ത് നേർത്തില്ലാതായി കഴിയുമ്പോഴേക്കും ചീവീടുകള്‍ പാടി തുടങ്ങും,... ആ കുളിരണിയിക്കുന്ന രാത്രിയെ പറ്റി എഴുതണമെങ്കിൽ പ്രവാസിയായ എനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറത്താണ്..
അയൽ പക്ക ബന്ധങ്ങളിലെ സ്നേഹോഷ്മളമായ ഇടപടലുകളെ കുറിച്ചാണെങ്കിലോ? അവിടെ കൂടെ കളിക്കാൻ തൊടിയിലൂടെ ഓടിനടക്കാൻ, മണ്ണപ്പം ചുട്ടു കളിക്കാൻ; മഴ നനഞ്ഞ മണ്ണിലൂടെ, നാട്ടുമാവിൻ ചോട്ടിൽ പോയി മാമ്പഴങ്ങൾ പെറുക്കിക്കൂട്ടാൻ ധൃതി കാണിക്കുന്ന അയൽപക്ക വീടുകളിലെ കൂട്ടുകാരികളെ കുറിച്ചായാലോ? എന്താവശ്യത്തിനും ഓടിയെത്താൻ അവരല്ലെ ഉണ്ടാകാറ്. പച്ച വിരിച്ച് നിൽക്കുന്ന പ്രകൃതിയിൽ ഉദയ സൂര്യന്റെ ചുംബനത്താൽ വെട്ടിത്തിളങ്ങുന്ന ഗ്രാമ വീഥിയിൽ കൂടി ഇളം വെയിലേറ്റ് ആത്മവിദ്യാലയത്തിലേക്കുള്ള യാത്ര കൂട്ടുകാരികളോടൊത്ത് പുള്ളിപാവാടയണിഞ്ഞ് ഉപ്പ വാങ്ങിതന്ന കുപ്പിവളകളിഞ്ഞ് സ്കൂളിലേക്ക് പോയതും മഴക്കാലങ്ങളിൽ നീലയും വെള്ളയും പൂക്കളുള്ള കുടയും ചൂടി വഴിയരികിലൂടെ ഒഴുകുന്ന വെള്ളത്തിൽ ചാടിക്കളിച്ച് വീട്ടിലെത്തുമ്പോൾ ഉമ്മയുടെ വകയായി കിട്ടുന്ന വഴക്കുകളും അതൊക്കെ പണ്ടത്തെ കാലം . ഇന്ന് ഇതൊക്കെ ഉണ്ടോ നമ്മുടെ മക്കളിൽ പോലും നാമിതൊന്നും കാണുന്നില്ല രാവിലെ ഏഴുമണിക്കുള്ളിൽ സ്കൂൾ വാൻ റൂമിന്റെ തൊട്ടടുത്ത് വരുന്നു അതിൽ കയറി സ്കൂളിലേക്ക് തിരിച്ചും അങ്ങിനെ തന്നെ.. ..
അതൊക്കെ പണ്ടുകാലത്തല്ലെ... ഇന്ന് അതിനൊക്കെ ആർക്ക് സമയം. ഇന്ന് അയല്പക്ക സൌഹൃദങ്ങളെ തടഞ്ഞു നിർത്തുന്ന കൂറ്റൻ മതിലുകളും ആ മതിലുള്ളിലെ പടുകൂറ്റൻ വീടിനുള്ളിൽ കമ്പ്യൂട്ടർ ഗെയിമിൽ മാത്രം ആഹ്ലാദം കണ്ടെത്തുന്ന കുട്ടികളും ടിവി ക്ക് മുന്നിൽ തളച്ചിടുന്ന വീട്ടുകാരുമല്ലെ. അവരുടെ മുരടിച്ച മനസ്സിനെ പറ്റി എന്തെഴുതാൻ!

പ്രകൃതിയെ കുറിച്ചായാലോ? ഊടു വഴികളും വേലിപ്പടർപ്പുകളും വാഴതോപ്പുകളും തെങ്ങുകൾ നിരനിരയായി നിൽക്കുന്ന പാടവരമ്പുകളും എല്ലാം ഇനി ഓർമ്മകളിലും ചിത്രങ്ങളിലും മാത്രം. ചേമ്പിലയിൽ വെള്ളം നിറച്ച് അതിൽ പരൽമീനുകളെ നിറക്കാൻ തോർത്തുമുണ്ടുമായി പണ്ടൊക്കെ നാം ഇറങ്ങുന്ന തോടുകളെ കുറിച്ച്, ചാഞ്ഞു നിൽക്കുന്ന കേരവൃക്ഷങ്ങൾ നിറഞ്ഞ പുഴയോര കാഴ്ചകളെ കുറിച്ച്; പണ്ടു മുതലെ പാഠപുസ്തകങ്ങളിലൂടെയും കവി ഭാവനയിലൂടേയും കേട്ടറിഞ്ഞ വേമ്പനാട്ട് കായലിനെ കുറിച്ച് വർണ്ണിച്ചാലോ? അതൊക്കെ എഴുതാൻ അവയെല്ലാം ഇന്നു ഭാവനയിൽ പോലും തെളിയുന്നില്ല എന്നതല്ലെ സത്യം! അവയ്ക്ക് ബദലായി റിസോർട്ടുകളും ഫ്ലാറ്റുകളും ഉയർന്നു പൊങ്ങിയിരിക്കുന്നു. അവയെല്ലാം ഇന്ന് ടൂറിസത്തിന്റെ കൈകളിൽ ഞെരിഞ്ഞമർന്നിരിക്കുന്നു. പ്രകൃതിയുടെ വരദാനമായ ശുദ്ധവായുവിനെ കുറിച്ചും തൊടിയിലെ കിണറിൽ നിന്നും കോരിയെടുക്കുന്ന ഇളം മധുരമുള്ള വെള്ളത്തെ കുറിച്ചയാലോ അപ്പോഴേക്കും മുന്നിൽ വന്നു നിറയുന്നത് പെപ്സിയും മിനറൽ വാട്ടറും കോളയും കുടിച്ച് ഏമ്പക്കം വിടുന്ന ഇന്നിന്റെ രീതിയായിരുന്നു . പിന്നെ എന്തിനു മൺ മറിഞ്ഞു പോയ കിണറും മറ്റും കുഴിച്ചെടുക്കണം! അതിൽ നിന്നും വെള്ളം കോരിക്കുടിക്കാൻ ഇന്ന് ആർക്കൊക്കെ സമയവും മനസ്സുമുണ്ട്? ഇവയെല്ലാം ചിത്രങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കയല്ലെ ഇവിടെ വിവരണങ്ങൾക്കെന്തു പ്രസക്തി?

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മജി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രപെട്ടെന്ന് ഗ്രാമങ്ങൾ സ്വന്തം ആത്മാവ് തേടിയലയുമെന്ന്. എന്നെങ്കിലും നമ്മുടെ പൈതൃകവും പാരമ്പര്യവും പച്ചപ്പും പാടങ്ങളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശികൾക്ക് വേണ്ടി നാം വിശേഷിപ്പിച്ച നമ്മുടെ കേരള നാട് നമുക്ക് തിരിച്ചു കിട്ടുമോ?! അന്നിതു പൂർത്തിയാക്കാം അല്ലെ.

106 അഭിപ്രായങ്ങൾ:

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഉമ്മുവെ ഞാനാണാദ്യം..
ഒരു നല്ല കഥ വായിച്ചാലത്തെ അനുഭവം കിട്ടി. ഇപ്പോഴും ഗ്രാമ ഭംഗി വഴിഞ്ഞൊഴുകുന്ന കുട്ടനാടന്‍ പ്രദേശങ്ങളുണ്ടു കേട്ടോ...

ente lokam പറഞ്ഞു...

ആലോചിച്ചു ആലോചിച്ചു എഴുതാന്‍ നോക്കി നോക്കി ഇപ്പൊ എഴുതാന്‍ ഒന്നുമില്ല എന്ന് എഴുതി എങ്കിലും നന്നായി എഴുതി..കൊതിപ്പിച്ചു കളഞ്ഞു...അതെ ഇന്ന് എഴുതാന്‍ മിക്കവയും സ്വപ്‌നങ്ങള്‍ മാത്രം...നന്നായി ചിന്തിപ്പിച്ചു കൊണ്ടു പോയി കേട്ടോ..
ഒരു വട്ടം നാട്ടിലേക്ക്... അഭിനന്ദനങ്ങള്‍...

ഹാഷിക്ക് പറഞ്ഞു...

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലെ ഫ്ലാറ്റുകളിലേക്ക് കുടിയേറി കഴിഞ്ഞു.ഗ്രാമങ്ങളില്‍ ഇപ്പോള്‍ അലഞ്ഞുതിരിയുന്ന പ്രേതങ്ങള്‍ മാത്രമേയുള്ളൂ.

പെപ്സിയും കൊക്ക കോളയും....കഴിച്ച ബ്രോസ്റ്റഡ് ചിക്കന്‍ ദഹിക്കാന്‍ ഈ കെമിക്കല്‍ തന്നെ ഒഴിച്ച് കൊടുക്കേണ്ടേ ഉമ്മു?

hafeez പറഞ്ഞു...

എഴുതി തുടങ്ങിയപ്പോള്‍ നല്ല നല്ല കാര്യങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ വന്നുവല്ലോ !!
ഓരോന്നിനെ കുറിച്ചും എഴുതാന്‍ അര്‍ഹതയുണ്ടോ എന്നൊക്കെ ആലോചിച്ചാല്‍ പ്രശനമാണ്. നഷ്ടമാകുന്ന കാഴ്ചകളെയും നല്ല കാര്യങ്ങളെയും കുറിച്ച് എഴുതിയെങ്കിലും അവയോട് നീതി കാണിക്കാം

റശീദ് പുന്നശ്ശേരി പറഞ്ഞു...

ചേമ്പിലയിൽ വെള്ളം നിറച്ച് അതിൽ പരൽമീനുകളെ നിറക്കാൻ തോർത്തുമുണ്ടുമായി പണ്ടൊക്കെ നാം ഇറങ്ങുന്ന തോടുകളെ കുറിച്ച്,

കൈതോട്ടിലെ വെള്ളത്തിനു
നേരിയ ചൂടുണ്ടാകും
ഇപ്പോഴും കാല്‍പ്പാദങ്ങളില്‍
അതിന്റെ ഇക്കിളിപ്പെടുത്തുന്ന സുഖമുണ്ട്

പ്രക്ര്തിയെ ലാളിക്കുന്ന പോസ്റ്റ്‌
എന്ത് കൊണ്ടും പ്രശംസനീയം

അലി പറഞ്ഞു...

മരം കൊത്തിയും പരൽമീനും കൈത്തോടുകളും ഇനി കഥകളിൽ മാത്രം. കാട്ടുപൂക്കളുടെ സൌരഭ്യമുള്ള ഇടവഴികളും മുളന്തണ്ടുകളുടെ സംഗീതവും ഇനി ഓർമ്മകളിൽ മാത്രം. മഴയുടെ സാന്ത്വനവും മിന്നാമിന്നികളുടെ പൊൻ‍തരികളുമില്ല. ഗ്രാമങ്ങൾ അതിന്റെ വസന്തം അവസാനിപ്പിച്ച് നഗരമാകാൻ വെമ്പുന്നു.

ഗൃഹാതുരത്വത്തിന്റെ നെടുവീർപ്പായിരിക്കുന്നു ഈ കുറിപ്പുകൾ!

ചെറുവാടി പറഞ്ഞു...

ഞാനെവിടെയോക്കൊയോ പോയി.
മതില്‍ വക്കില്‍ നിന്നും ഉറവ പൊട്ടുന്ന ഇടവഴികളിലൂടെ നടന്നു.
പാടതിരിക്കുന്ന കൊക്കിനോടും പനയിലെ തത്തയോടും വിശേഷങ്ങള്‍ ചോദിച്ചു.
കുയിലിന്റെ പാട്ട് കേട്ടു.
നേര്‍ത്ത മഴയുടെ ചിലമ്പലും കേട്ടു മൂടിപിടച്ചു കിടന്നു. ഇടക്കൊന്നെഴുന്നേറ്റു മഴ കണ്ടു.
വിരിഞ്ഞു നില്‍ക്കുന്ന പൂക്കളോട് പ്രണയം പങ്കിട്ടു.
കായല്‍ കരയില്‍ സ്വപ്നം കണ്ടിരുന്നു.
ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുറിപ്പ്. നന്നായി ഇഷ്ടപ്പെട്ടു.

ismail chemmad പറഞ്ഞു...

മനസ്സിനെ പഴയ നാട്ടുവഴികളിലൂടെ, ഇടവഴികളിലൂടെ ഒഴുകുന്ന മഴ വെള്ളത്തിലൂടെ
ഞാറു നടുന്ന പാട വരമ്പിലൂടെ സഞ്ചരിപ്പിച്ചതിനു നന്ദി ഇത്താ
ആശംസകള്‍

Naushu പറഞ്ഞു...

നന്നായി എഴുതി..

MyDreams പറഞ്ഞു...

വിഷമങ്ങള്‍ ഒരുപാട് ഒന്നിച്ചു ആണ് അല്ലെ ...എന്ത് പറ്റി വിഷയ ദാധ്ര്യദ്യം ആണോ ..കൊള്ളാം .എനാലും ഒരു വിഷയം ഗഹനമായി എഴുത്നതിനു പകരം എല്ലാ വിഷയത്തിനു മുകളില്‍ കൂടി മാത്രമേ പോകുനുള്ള്

ഹംസ പറഞ്ഞു...

ഗ്രാമങ്ങള്‍ എല്ലാം ഇപ്പോഴും ഇങ്ങനയൊക്കെയുണ്ട് .. കാലത്തിനനുസരിച്ച മാറ്റം എല്ലായിടത്തും ഉണ്ടാവണമല്ലോ ... കാശില്ലാത്തിടത്തെ കുട്ടികള്‍ സ്കൂളില്‍ പോവുന്നത് ഇപ്പോഴും വയല്‍ വരമ്പിലൂടെ നടന്നും .. മഴ കൊണ്ടും ചളിയില്‍ ചവിട്ടിയുമൊക്കയാണു അത് നാട്ടിലൂടെ ഒന്ന് നടന്നാല്‍ മനസ്സിലാവും . മനുഷ്യര്‍ക്ക് കാശ് കൂടുമ്പോള്‍ തോന്നുന്നതാ ഇപ്പോല്‍ ഇങ്ങനെ ഒന്നുമില്ലാ എന്ന് കാരണം പിന്നെ ഫ്ലാറ്റില്‍ അടച്ചിട്ട ജീവിതമല്ലെ....

Abdulkader kodungallur പറഞ്ഞു...

ഗതകാല സ്മരണകള്‍ അയവിറക്കാനും, വര്‍ത്തമാന കാലത്തിന്റെ ആകുലതകളും വ്യാകുലതകളും പങ്കു വെക്കാനും ഉപകരിക്കുന്ന ഈ പോസ്റ്റിന്റെ രചനാ രീതി ആകര്‍ഷണീയമാണ്. വളര്‍ന്നു വരുന്ന നല്ല ഒരെഴുത്തുകാരിയുടെ കരുത്തുറ്റ കാല്‍വെപ്പുകളായി ഈ പോസ്റ്റിനെ കാണുന്നു. ഭാവുകങ്ങള്‍ .

jayaraj പറഞ്ഞു...

പണ്ട് കൂട്ടുകാരുമായി പാടത്ത് "തോര്‍ത്ത്‌ വല" ഉപയോഗിച്ച് മീന്‍ പിടിച്ചതും തൊടിയിലെ മാവില്‍ കല്ലെറിഞ്ഞതും അതുപോലെ പള്ളികൂടത്തിലെക്കുള്ള വഴിയില്‍ മഴകാലത്ത് ഉറവ പൊട്ടുമ്പോള്‍ അതിലെ വെള്ളത്തില്‍ കാലുകൊണ്ട്‌ അടിച്ചു തെറിപ്പിച്ചു പരസ്പരം കൂട്ടുകാരുടെ ദേഹത്ത് വീഴ്ത്തിയതും എല്ലാം ഓര്‍മ മാത്രം. ഇപ്പോള്‍ പാടവും ഇല്ല കുളവും ഇല്ല.
ഓര്‍മകളെ കൈ വളചാര്‍ത്തി .......

the man to walk with പറഞ്ഞു...

അറിയാതെ പൂത്തു പോവുന്ന കൊന്നപൂവുകളെ കുറിച്ച് ..
പതിവ് തെറ്റി പെയ്യുന്ന മഴയെ കുറിച്ച് ..


ആശംസകള്‍

നാമൂസ് പറഞ്ഞു...

ഇഷ്ട വധുവാം നിന്നെ സൂര്യനണിയിച്ചോരാ
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി
മുറിവുകളില്‍ നിന്നുദിരും രുതിരമവര്‍ മോന്തി
ആടിത്തിമിര്‍ക്കും തിമിര്‍പ്പുകളിലെങ്ങേങ്ങും
ആര്‍ത്തലക്കുന്നു മൃതി താളം...
(ഭൂമിക്കൊരു ചരമഗീതം)

സുബൈർ ബിൻ ഇബ്രാഹിം പറഞ്ഞു...

"ചേമ്പിലയിൽ വെള്ളം നിറച്ച് അതിൽ പരൽമീനുകളെ നിറക്കാൻ തോർത്തുമുണ്ടുമായി പണ്ടൊക്കെ നാം ഇറങ്ങുന്ന തോടുകളെ കുറിച്ച്", ....

ആ തോടൊക്കെ ലേഖികയുടെ തറവാട്ടിനടുത്ത് ഉണ്ടല്ലോ ഇപ്പോളും ...
അല്ലെ ....

ishaqh പറഞ്ഞു...

കൊന്നയും,കുറുന്തോട്ടിയും,കുന്നുംകുളങ്ങളും,പുല്‍തേനും,പുല്‍ചാടിയും,പൂത്താങ്കീരിയും ഒരുവേള സ്വപ്നതുല്യമായ ആ നാട്ട്പ്രതാപം മനസ്സില്‍ തെളിഞ്ഞു.
കോളകുടിച്ചാല്‍ ഏമ്പക്കമല്ല ഒരുമാതിരി കോളാമ്പിയില്‍ നിന്നും വരുന്നമാതിരിയാകും!?.
നല്ലപോസ്റ്റിനും,അമ്മാറിന്റെ ഉമ്മാക്കും അഭിനന്ദനങ്ങള്‍.

Naseef U Areacode പറഞ്ഞു...

പഴയ ഭംഗി ഇപ്പോഴില്ലെങ്കിലും പുതിയതിനും ഒരു സൗന്ദര്യമില്ലെ.. നമുക്കു അതു കണ്ടു ആശ്വസിക്കാം.. കാരണം നമ്മുടെ മുത്തഛന്മാരുടെ കാലത്തെ പലതും നമുക്കുനഷ്ടപ്പെട്ടപ്പോള്‍ വേറെ പലതും അതിനു പകരമായി നമുക്കു കിട്ടുന്നു.. ഇതൊക്കെ തന്നെ കാലം, ജീവിതവും ഇങ്ങനെയൊക്കെ തന്നെ...,,,
ഞങ്ങളെ ഗ്രാമീണ സൗന്ദര്യത്തിന്റെ നല്ല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.. നന്ദി
ആശംസകള്‍

ജുവൈരിയ സലാം പറഞ്ഞു...

നന്നായി എഴുതി അഭിനന്ദനങ്ങള്‍...

nikukechery പറഞ്ഞു...

അവശേഷിക്കുന്ന കാഴ്ച്ചകളെ നമുക്കു സംരക്ഷിക്കാം

പാവപ്പെട്ടവന്‍ പറഞ്ഞു...

കരിയിലകള്‍ നിറഞ്ഞ ഇടവഴിയെ,
തുമ്പികള്‍പാറും വയല്‍വഴിയെ,
കിളിയുടെമൊഴിയും കുറുകലും
കേള്‍ക്കും മാംതോപ്പിന്‍ വഴിയേ,
കശുമാവുകള്‍ പ്രണയംകൂടാൻ
‍പന്തലുകെട്ടിയ കുന്നിന്‍ വഴിയേ,
മടിയന്‍ വാവലുകള്‍ തലകീഴായി
ഉറങ്ങും കമുങ്ങിന്‍ തോപ്പിന്‍വഴിയെ,
പാടംകാക്കും പരദേവതകള്‍
വാഴും വയല്‍ ക്ഷേത്രവഴിയേ
ചേറുമണക്കും കുളിര്‍ക്കാറ്റും
മേഘതണല്‍ വീഴും വയലേലകളും
ജലതാളമുതിര്‍ക്കും ചെറുതോടുകളും
തെളിനീര്‍ ചാലുകള്‍ചേരും
പാര്‍വതിമിഴി കുളങ്ങളും
പരല്‍ മീനുകള്‍ തണല്‍തേടും
പാടവക്കത്തെ വട്ടമരചോടും
കുളക്കോഴികള്‍ ഓടിയൊളിക്കും
കയ്തക്കാടിന്‍ പൊത്തും
കൊയ്ത്തുംപ്പാട്ടും കുരവയും
ഞാറ്റുവേലയും കളയെടുപ്പുമെന്‍
ഹൃദയതുടുപ്പിലേക്ക് മടങ്ങുന്നു
അമ്മമണക്കും മണ്ണിലേക്കു മടങ്ങുന്നു
ശാന്തമെന്‍ ഗ്രാമ വഴിയിലേക്കു മടങ്ങുന്നു...

ഗ്രാമസഞ്ചാരം നന്നായിരിക്കുന്നു

നിശാസുരഭി പറഞ്ഞു...

എന്റെ നാട്ടിലോട്ട് പോര്, ഇതൊക്കെ ഇപ്പഴും അവിടേണ്ട് ട്ടൊ. അതുകൊണ്ടായിരിക്കാം നൊസ്റ്റാള്‍ജിയ എനിക്ക് ഇതേവരെ തോന്നാത്തെ.

പക്ഷെ പാലക്കാട് വഴി ട്രെയിന്‍ യാത്ര ചെയ്യുമ്പോഴുള്ള പച്ചപ്പ് എന്നെ കൊതിപ്പിക്കാറുണ്ടെന്ന് പറയാതെ തരമില്ല.

പിന്നെ പാടവും പച്ചപ്പും നികത്തുന്നതും ഫ്ലാറ്റുകളും വ്യവസായങ്ങളുയരുന്നതും വികസനമെന്നാണ് പേപ്പറുകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചത്. ഞാന്‍ മനസ്സിലാക്കിയത് തെറ്റാണോ. ഹെ ഹെ ഹേ, ഞാനോടി(യിട്ടില്ല) ;)

മുല്ല പറഞ്ഞു...

ആശംസകള്‍

Jishad Cronic പറഞ്ഞു...

നന്നായി ഇഷ്ടപ്പെട്ടു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഗ്രാമങ്ങള്‍ നഗരങ്ങള്‍ ആയി പരിണമിക്കുന്നു എന്നത് അനിഷേധ്യമാണ്. കൂട്ടുകുടുംബങ്ങള്‍ അന്യമാകുകയും അണുകുടുംബങ്ങള്‍ വ്യാപകമാവുകയും ചെയ്തതോടെ വീടുകള്‍ പെരുകി.വയലുകള്‍ പറമ്പുകളായി അവിടെ വീടുകളായി. സ്വാഭാവികമായു കൃഷിയും ഗ്രാമീണ ഭംഗിയും നഷ്ടമായി. പഴയകാല ഗ്രാമീണത വഴിഞ്ഞൊഴുകുന്ന നാടുകള്‍ ഇന്ന് അമ്പേ വിരളമാണ്.
അത് നമുക്ക് തിരിച്ചറിയണമെങ്കില്‍ മുന്‍പ് നാട് വിട്ടു പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നവരോട് ചോദിക്കേണ്ടിവരും.

ഈയിടെയായി പലരും ഗൃഹാതുരത്വം വിഷയമാക്കുന്നു.എന്തുപറ്റി ?
(പോസ്റ്റ്‌ എഴുതാന്‍ വേണ്ടി പേനയും കടലാസും എടുത്തു വിഷയവും കാത്തിരിക്കുന്നത് ശരിയല്ല എന്ന് എന്റെ അഭിപ്രായം. മനസ്സില്‍ തികട്ടി വരുമ്പോള്‍ മാത്രം കുത്തിക്കുറിക്കുക. അതിനു മാധുര്യം കൂടും )

ഒഴാക്കന്‍. പറഞ്ഞു...

ഇതാണ് ഉമ്മുവിന്റെ കുഴപ്പം . പേന എടുത്താ പിന്നെ എഴുതികൊണ്ടേ ഇരിക്കും.... പക്ഷെ നന്നായി മനസ്സില്‍ തട്ടുന്നവിധം എഴുതിയിരിക്കുന്നു ... അപ്പൊ ഇനിയും ദൈര്യമായി പേന എടുത്തുകൊള്ളു

ആചാര്യന്‍ പറഞ്ഞു...

ഇന്ത്യയുടെ .ആത്മാവ്...ഇന്ത്യക്ക് പോലും വേണ്ടാത്ത ,കുത്തക മുതലാളിത്തങ്ങള്‍ക്ക് ..അടിയറവു വെച്ച ..ഭരണകൂടങ്ങള്‍..നഗരങ്ങളിലെ സൌകര്യങ്ങളില്‍ ..ആമാദിക്കുമ്പോള്‍,നാം ഓര്‍ക്കണം ,കുതിച്ചുയരുന്ന കമ്പോള നിലവാരങ്ങള്‍..ഈ ഇനിയും ശാന്തി ലഭിച്ചിട്ടില്ലാത്ത ഗ്രാമങ്ങളിലെ ആത്മാവുകളുടെ ശാപം ആണെന്ന് അല്ലെ..
നല്ല പോസ്റ്റ് ..ഭാവുകങ്ങള്‍.
.

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

ഉമ്മു.....നന്നായി എഴുതികെട്ടോ ഇനി പച്ചപ്പുകാണാന്‍ മട്ടു പ്പവ് കളില്‍ ഒക്കെ നോക്കേണ്ട ഗതികെടിലെത്തിയല്ലേ...പാവം നമ്മുടെ ഗ്രാമം.

Akbar പറഞ്ഞു...

വിഷയ ദാരിദ്ര്യം എന്നാരു പറഞ്ഞു. വിഷയം എന്ത് എന്നതല്ല അത് എങ്ങിനെ പറഞ്ഞു എന്നതാണ്. ആദ്യ പാരഗ്രാഫ് മാത്രമേ ഞാനായിട്ട് വായിക്കാറുള്ളൂ . പിന്നെ നല്ല എഴുത്താണെങ്കില്‍ അതെന്നെ വരികളിലൂടെ കൊണ്ട് പോകും. വായിച്ചു കഴിഞ്ഞാല്‍ ഒരു അഭിപ്രായം എഴുതാനും മനസ്സ് പറയും. ഇവിടെ അതുണ്ടായി. ഗ്രഹാതുരത ഉണര്‍ത്തുന്ന പോസ്റ്റ്.

ManzoorAluvila പറഞ്ഞു...

നഷ്ട സ്വപ്നങ്ങൾ.. ..

ഉയർത്തുന്ന ചോദ്യങ്ങൾ പലതും ഭാവിയും വർത്തമാനവും പങ്കുവെക്കുന്നു..എല്ല ആശംസകളും

sreee പറഞ്ഞു...

നല്ല നാട്ടിൻപുറങ്ങൾ ഇപ്പോഴും ഉണ്ട് നാട്ടുകാർ കൂടുതലും നഗരങ്ങളിൽ ചേക്കേറി ഗ്രാമങ്ങളെ മറന്നു തുടങ്ങിയെന്നേ ഉള്ളു.മറ്റുള്ളവർക്കു വേണ്ടിയോടിയെത്തുന്ന നാട്ടുകാരും ഉണ്ട്, മതിക്കെട്ടുകൾ ഇല്ലാതെ.. ...കൊള്ളാം.ഇഷ്ടമായി എഴുത്ത്

താന്തോന്നി/Thanthonni പറഞ്ഞു...

കൊള്ളാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നിറമില്ലാത്ത കിനാവുകളുടേയും, സുഗന്ധമില്ലാത്ത പൂക്കളുടേയും നാട്ടില്‍ നിന്ന് എന്റെ കൊച്ചു ഗ്രാമത്തിലേക്കും, പിന്നിട്ട വഴികളിലേക്കും മനസ് നെടുവീര്‍പ്പിടുകയാണ്.അമ്പലക്കുളത്തിലെ
ആമ്പല്‍പ്പൂക്കളും, മഞ്ഞണിഞ്ഞ മുക്കുറ്റിപ്പൂക്കളുമൊക്കെ എന്റെ ഓര്‍മകള്‍ക്ക് ശക്തി പകരുന്നു...നീണ്ട പ്രവാസ ജീവിതത്തിലും ഒരു സ്വപ്നമായി, നിറമുള്ള ഓര്‍മയായി പച്ച പിടിച്ചു നില്‍ക്കുന്നു.ഒരുപക്ഷെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വപ്നങ്ങള്‍...

ഉമ്മു അമ്മാര്‍ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.ഈ ഗ്രാമ വീഥിയിലൂടെയുള്ള യാത്ര...


@ ഇസ്മയില്‍ക്ക : ഭൂലോകത്ത് ഇപ്പൊ മഞ്ഞുകാലമല്ലേ അതു പോലെ ബൂലോകത്തിപ്പൊ ഗൃഹാതുരത്വ ഓര്‍മ്മകളുടെ കാലമാ......ഹിഹി ഞാനോടി ട്ടാ

ummu jazmine പറഞ്ഞു...

ഇല്ലാത്തതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട ഉമ്മൂ..
നാട്ടിലെ തകര്‍ത്തു പെയ്യുന്ന മഴയെ ഓര്‍ക്കൂ...ചന്നം പിന്നം പെയ്യുന്ന മഴ അത് മാത്രം ഓര്‍ത്താല്‍ മതി..അപ്പോള്‍ മറ്റെല്ലാം നമുക്ക് മറക്കാം...നന്നായി എഴുതി..ട്ടോ..

ajith പറഞ്ഞു...

ഉമ്മു, ഇലയ്ക്കാട്ടിലേയ്ക്ക് വായോ. അടുത്ത വെക്കേഷന്‍ കുടുംബസമേതം ഇലയ്ക്കാട്ടിലേയ്ക്ക്. താമസസൌകര്യമെല്ലാം ശരിയാക്കാം. ഈ പോസ്റ്റിലെഴുതിയിട്ടുള്ളതില്‍ 75% അവിടെ കാണുമെന്ന് വിശ്വാസം. (കഴിഞ്ഞ വര്‍ഷം വരെ അങ്ങിനെയായിരുന്നു.) പക്ഷെ പുഴയില്ല കേട്ടോ, ചെറിയ ഒരു അരുവി കൊണ്ട് തൃപ്തിപ്പെടണം, അതും 8 മാസം മാത്രമേ വെള്ളമുള്ളു.

നന്നായി എഴുത്ത്. ഫോട്ടോയും നല്ലത്.

ആളവന്‍താന്‍ പറഞ്ഞു...

എന്റമ്മേ.... വല്ല കാര്യവുമുണ്ടോ എന്നാ... അല്ലെങ്കി തന്നെ നാട്ടീന്നു വന്നു തലയ്ക്കു പിരി പിടിച്ചിരിക്കുവാ. അപ്പൊ ദേ വരുന്നു. കുറെ നൊസ്റ്റാള്‍ജിക്ക്‌ സംഭവങ്ങളുമായി... അല്ല ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ?

(കൊലുസ്) പറഞ്ഞു...

റഷീത്താ, ഇതെന്താ ഹാല്! ഇങ്ങനൊക്കെ എഴുതീട്ടും എഴ്ഴുതാന്‍ പോസ്റ്റ്‌ ഇല്ലാന്നോ? നല്ല ആര്‍ടിക്ള്‍ ആണല്ലോ ഇത്. എന്തോരം പൂക്കലെക്കുരിച്ചാ ഇതില്‍! ഇഷ്ട്ടായിട്ടോ.

നനവ് പറഞ്ഞു...

യാന്ത്രികതയുടെ മടുപ്പൻ താളത്തിൽ ഒഴുകിനീങ്ങുന്ന ,മണ്ണിന്റെ ഗന്ധമെന്തെന്നറിയാതെ ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ കുത്തൊഴുക്കിനായി എല്ലാം വികസനം എന്ന പേരിൽ നഷ്ടപ്പെടുത്തുന്ന മനുഷ്യർ അറിയുന്നേയില്ല എന്താണ് ജീവിതമെന്ന്...ജീവിക്കാൻ കൊതിയുള്ളവരുടെ സമ്പത്തുകളും അവർ കവർന്നു തീർക്കുമ്പോൾ വെറുതെ കൊതിക്കാം നനവാർന്ന മണ്ണിൻ ശാലീനതകളെ..

mayflowers പറഞ്ഞു...

നൊസ്റ്റാള്‍ജിയ പൂത്തുനില്‍ക്കുന്ന പോസ്റ്റ്‌ ആണല്ലോ..
എല്ലാം ശരിയാണ്.കണ്ണും മൂടും നോക്കാതെയുള്ള വികസന ഭ്രാന്ത് നമ്മെ എവിടം വരെ കൊണ്ടെത്തിക്കുമെന്നറിയില്ല.
നന്മകള്‍ നിറഞ്ഞു നിന്നിരുന്ന നാട്ടിന്‍പുറങ്ങള്‍ പോലുമിന്ന് നാടുമല്ല നഗരവുമല്ല എന്ന മട്ടിലായിരിക്കുന്നു.
ആശംസകള്‍..

പട്ടേപ്പാടം റാംജി പറഞ്ഞു...

നേരെത്തെ നമ്മുടെ കണ്മുന്നില്‍ കണ്ടിരുന്ന പച്ചപ്പുകളും കിളികളും കായലുകളും എല്ലാം കാണാന്‍ ഇപ്പോള്‍ യാത്രപോകെണ്ടിരിയിക്കുന്നു. അല്പം അവശേഷിക്കുന്ന പച്ചപ്പുകള്‍ കാത്തുസൂക്ഷിക്കുന്ന ചില ഇടങ്ങള്‍ ഇപ്പോഴും അവിടവിടെയായി ഉണ്ട്. കാലക്രമത്തില്‍ മനുഷ്യന്റെ ആര്‍ത്തിയില്‍ അതും കൂടി കുഴിച്ച് മൂടപ്പെട്ടെക്കാം.
ഓര്‍മ്മകളില്‍ ഇറങ്ങിച്ചെന്ന വിവരണം.

khader patteppadam പറഞ്ഞു...

വേലിയിലായിരം വെള്ളപ്പൂക്കള്‍
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍
ആ കാഴ്ച്ചകളെല്ലാം അകലുന്നു
പുതിയൊരു മതിലാണുയരുന്നു..

(saBEen* കാവതിയോടന്‍) പറഞ്ഞു...

ഉമ്മു എഴുതി തുടങ്ങിയപ്പോള്‍ ...
പിറന്ന മണ്ണിന്റെ സൌന്ദര്യം ഒന്നുകൂടി കാണാന്‍
ഓര്‍മ്മകളുടെ തേരിലേറി വായനക്കാരും യാത്രയായി ഒപ്പം ഈ ഞാനും .
ഇന്നും ഗ്രാമ വാസികള്‍ക്ക് ഇതൊന്നും അന്യമായിട്ടില്ല
എല്ലാം പഴയത് പോലെ .
പ്രവാസത്തിന്റെ ജീവിതങ്ങള്‍ക്ക് ഈ കാഴ്ചകള്‍ അന്യമായിരിക്കുന്നു .സത്യം ഇത് തന്നെയാണ് . നന്നായി എഴുതി . ഇനിയും പ്രതീക്ഷിക്കുന്നു.

Shukoor പറഞ്ഞു...

ഗ്രാമത്തില്‍ ജീവിച്ച ഓരോരുത്തരുടെയും മനസ്സില്‍ ഗ്രാമീണ ബിംബങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു കുട്ടിയുണ്ടാകും. എഴുതാന്‍ ഒന്നുമില്ലാതിരുന്നിട്ടും ഈ പറഞ്ഞതൊക്കെ ഇത്ര നന്നായി പറയാന്‍ കഴിഞ്ഞത് ആ കുട്ടിത്തം മനസ്സിലുണ്ടായിട്ടു തന്നെ. വളരെ ഭംഗിയായി അവതരണം. ആ ചിത്രങ്ങള്‍ നാട്ടിലെ ഇടവഴി പോലെ തന്നെ തോന്നുന്നു.

~ex-pravasini* പറഞ്ഞു...

വിഷയദാരിദ്ര്യത്തെകുറിച്ച് പറഞ്ഞു പറഞ്ഞ്,വിഷയങ്ങളുടെ മായാലോകത്തേക്ക് കൊണ്ടെത്തിച്ചല്ലോ..ഉമ്മൂ..
ഇനി വൈകിക്കണ്ട,വേഗം വിട്ടോ ഇങ്ങോട്ട്..
ആര് പറഞ്ഞു എഴുതിയാല്‍ നുണക്കഥയാകുമെന്ന്‍?!
ഇവിടെപുല്‍തേനും,പൂമ്പാറ്റയുമുണ്ട്..തൊടികളില്‍മഞ്ഞുകണങ്ങളുണ്ട്..
പിന്നെ കുണ്ടനിടവഴി!!..അതിപ്പോ ഉണ്ടാകും..വരുമ്പോഴേക്കും ഒരെണ്ണംകണ്ടെത്തിക്കോളാം.
കോളാമ്പിപ്പൂക്കളും,രാജമല്ലിയും,പനിനീരുമുണ്ട്..മൈനകളും ചെമ്പോതുകളും,കൊക്കുകളും,
കുയിലുകളും,മരംകൊത്തി,പൊന്മ,
മൂടുകുലുക്കിപുള്ളത്തി,വാലാട്ടി,നത്ത്,
കൂമന്‍,വവ്വാല്‍,ഇനി വേണോ..
പൂത്താംകീരികള്‍ ചെവി കേള്‍ക്കാന്‍ സമ്മതിക്കില്ല.
ചേരകള്‍,,പാമ്പുകള്‍,കീരികള്‍.,രാത്രിയില്‍ വണ്ടുകള്‍,ചെള്ളുകള്‍ ,
അഭയംതേടിയെത്തുന്ന
തവളക്കുഞ്ഞുങ്ങള്‍..ചേരട്ട,ഒച്ച്‌,(കുപ്പായമിട്ടതും,ഇടാത്തതും),കല്‍കുഞ്ഞന്‍(പഴുതാര),മഴക്കാലത്ത്,ചീവീടുകളും,തവളകളും മല്‍സരിച്ചു കരയും..സ്കൂള്‍ വിട്ടു വന്നാല്‍ കുട്ടികള്‍ കളിക്കുന്ന പൊയിലുണ്ട്,
പുളിമരവും നാടന്‍ മാവും തണല്‍ വിരിച്ച കൊച്ചു പാറയുണ്ട്.
ഇങ്ങനെ പറഞ്ഞാല്‍ തീരില്ല..വേഗമാവട്ടെ..
ഗൃഹാതുരത്തമൊക്കെ മാറി ആക്കംപോലെ തിരിച്ചു പോകാം ഉമ്മൂ..എന്തേയ്..

sm sadique പറഞ്ഞു...

ഓമനിക്കുക ഓർമകളെ…….
താലോലിക്കുക ഓർമകളെ…….
ഇനി ഓർമിക്കാൻ ഓർമകൾ മാത്രം ബാക്കി….
“ എന്നെങ്കിലും നമ്മുടെ പൈതൃകവും പാരമ്പര്യവും പച്ചപ്പും പാടങ്ങളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശികൾക്ക് വേണ്ടി നാം വിശേഷിപ്പിച്ച നമ്മുടെ കേരള നാട് നമുക്ക് തിരിച്ചു കിട്ടുമോ?! അന്നിതു പൂർത്തിയാക്കാം അല്ലെ.“
അപ്പോ പൂരിപ്പിക്കില്ല അല്ലെ………..
എങ്കിലും,
പുതിയ കാലത്തെ കുറിച്ച് പൂരിപ്പിക്കുക
അതും കാലങ്ങളാണ്
നമ്മൾ സഞ്ചരിക്കാൻ വിധിക്കപ്പെട്ട കാലം
ആധുനികത തകർത്താടുന്ന കാലം
ഒന്ന് ക്ലിക്കിയാൽ ലോകം ഉള്ളം കൈലൊതുങ്ങും കാലം.

എന്‍.ബി.സുരേഷ് പറഞ്ഞു...

ആകാശച്ചെരുവുകളിലെ ഗ്രാമങ്ങൾ. ഇടവഴികൾ, പച്ചപ്പുകൾ.ഇത്രയൊക്കെമതി മനുഷ്യൻ കൂടുതൽ നല്ല മനുഷ്യനാവാൻ.

ഉമ്മു അത്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മജി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രപെട്ടെന്ന് ഗ്രാമങ്ങൾ സ്വന്തം ആത്മാവ് തേടിയലയുമെന്ന്.....
ഇത് കലക്കി ട്ടാ‍ാ..ഉമ്മു

മഞ്ഞുതുള്ളി (priyadharsini) പറഞ്ഞു...

വിഷയം പഴകി....ഇതെല്ലാം ഉള്ള നാട്ടിലായത് കൊണ്ട് പുതുമ തോന്നിയില്ല...ഉമ്മുവിന്റെ എഴുത്ത് കൊള്ളാം......

വീ കെ പറഞ്ഞു...

ഗ്രമക്കാഴ്ചകൾ ഇന്നും അന്യം നിന്നിട്ടൊന്നുമില്ല...പട്ടണവാസികൾക്ക് അതൊന്നും കാണാൻ നേരം ഇല്ലാഞ്ഞിട്ടല്ലെ...! അതിനുമപ്പുറം എന്തെല്ലാം കാര്യങ്ങൾ വേറെ കിടക്കുന്നു..... കുട്ടികളേയും ഗ്രാമങ്ങൾ കാണിക്കാതെയല്ലെ വളർത്തുന്നത്...! പഠിത്തം കഴിഞ്ഞിട്ട് അവർക്ക് എവിടെന്ന് നേരം കിട്ടാനാ...! ആശംസകൾ....

സിദ്ധീക്ക.. പറഞ്ഞു...

വിഷയ ദാരിദ്ര്യമോ ഈ കാലത്ത് ? അതും ഒരു വിഷയമാക്കിയത് നന്നായി റഷീദാ..

ഉമ്മുഫിദ പറഞ്ഞു...

ഗ്രാമങ്ങളിലായിരുന്നു ജീവന്‍, മണ്ണിനോടുള്ള പ്രണയവും.
തെങ്ങുകള്‍, മരങ്ങള്‍, പച്ചപ്പ്‌ നഷ്ടപെട്ട ഇന്നത്തെ ഗ്രാമങ്ങളില്‍
ജെസിബീയും, ബുല്ടോസരും, കാട്ടര്പില്ലരുമൊക്കെ ഇഴഞ്ഞു കൊണ്ടിരിക്കുന്നു...
ഉമ്മു അമ്മാര്‍, ഗ്രാമ സ്മരണ നന്നായി

www.araamam.blogspot.com

നസീര്‍ പാങ്ങോട് ~ Nazeer Pangod പറഞ്ഞു...

nice work..keep it up

salam pottengal പറഞ്ഞു...

അസാമാന്യ പാടവത്തോടെ അനായാസമുള്ള മനോഹരമായ എഴുത്ത്.നാടിന്റെ ഗ്രാമ്യ ഭംഗി നല്ലൊരു ഭാഗം കോണ്‍ക്രീറ്റെടുത്തു എന്നത് സത്യമാണ്. ഇങ്ങിനെ പോയാല്‍ ഇനി അധികം ബാക്കിയാവില്ല എന്നതും സത്യം. ഈ പൊയന്റില്‍ ആണ് ഉമ്മു അമ്മാറിന്റെ ഈ പോസ്റ്റ്‌ പ്രസക്തമാകുന്നത്. പറയുന്നതിനെ വായിപ്പിക്കുന്ന ഈ ശൈലി അപാരം തന്നെ.

കല്ലിവല്ലി ! K@nn(())raan പറഞ്ഞു...

ഗാന്ധിജി എന്തിനാ അങ്ങനെ പറഞ്ഞതെന്നാ കണ്ണൂരാന്‍ ചിന്തിക്കുന്നത്!
ഗാന്ധിജിക്ക് തെറ്റിയോ?
അതോ ഉമ്മൂഅമ്മാറിനോ!

ഓ, എനിക്കായിരിക്കും!

F A R I Z പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
F A R I Z പറഞ്ഞു...

ഇനലെകളെ ഉള്‍ക്കൊണ്ടു, ഇന്നിലൂടെ, നാളെക്കുള്ളയാത്ര.ഇന്നലെകളെകുറിച്ചു ഉള്‍ക്കൊള്ളാന്‍ നമുക്ക് നമ്മുടെ കുട്ടിക്കാലമുണ്ട്.ഇന്നിലൂടെ നമുക്ക് നമ്മുടെ അടുത്ത തലമുറകള്‍ക്ക് കൈമാറാന്‍ കുറെ ഐതിഹ്യങ്ങള്‍ മാത്രം. അങ്ങിനെ വരുമ്പോള്‍
ഉമ്മു അമ്മാറിന്റെ " എഴുതിതുടങ്ങിയപ്പോള്‍"
എന്ന ഈ ലേഖനം(?) ഇന്നിന്റെ പ്രസക്തിയുള്ളതാണെന്നതില്‍ തര്‍ക്കമില്ല.

സൂര്യനുദിക്കുമ്പോള്‍ മനോഹരിയാവുകയും,
അസ്തമയത്തോടെ വിക്രുതമാവുകയും ചെയ്യുന്ന ഗ്രാമീണത,സൂര്യനസ്തമിക്കുന്നതോടെ വിസ്മയമാകുന്ന
നഗര ക്കാഴ്ച്ചകളും, ഒരുപക്ഷെ നാളത്തെ തലമുറ
കൊതിക്കുന്നത്, നഗരക്കാഴ്ചകള്‍ തന്നെയായിരിക്കും.

മുലപ്പാലിനു പോലും പരിശുദ്ധിയില്ലാത്ത ഇന്ന്,
അതുപോലും കുടിച്ചു വളരാന്‍ കഴിയാത്ത പുതിയ തലമുറ, മാതൃത്വവും, പ്രകൃതിയുമായി ബന്ധപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത, കൃത്രിമ ലോകത്തിന്റെ വര്‍ണ്ണ പ്പകിട്ടിനെ ഇഷ്ടപ്പെടുമ്പോള്‍,
പ്രകൃതിയുടെ വരദാനമായ ഗ്രാമീണ സൌന്ദര്യം,
നമുക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോള്‍, അടുത്ത തലമുറയ്ക്ക് അങ്ങിനെ ഒരാവശ്യമേ വരാനിടയില്ല.

ഗാന്ധിജിയെ നോക്ക് കുത്തിയാക്കി, മോഹന്‍ലാല്‍ പറയുന്ന വേദ വാക്യങ്ങള്‍ സ്വീകാര്യമാകുമ്പോള്‍,
പ്രകൃതിയുടെ മാറ്റങ്ങളില്‍, ഗ്രാമീണ സൌന്ദര്യം
ഇല്ലാതായിക്കൊണ്ടിരിക്കുന്നതില്‍ നമ്മുടെ തലമുറയും, അടുത്ത തലമുറയും വേദനിക്കാനിടയുണ്ട് എന്ന് കരുതിയാല്‍ തെറ്റി.
മാറിവരുന്നതു ഉള്കൊണ്ടുകൊണ്ട്,ഇന്നത്തെക്ക് ജീവിക്കുന്ന സമൂഹം, നാളെ എന്ന ഭാവികാലത്തെ കുറിച്ച് ആശങ്കപ്പെടില്ല തീര്‍ച്ച.

അതിനാല്‍ ദൈവത്തിന്റെ സ്വന്തം നാടായി,
ഗാന്ധിജി പറഞ്ഞ ആത്മാവ്, ഇനിയും വന്നിട്ട്, ഉമ്മു അമ്മാറിന്നു എഴുതിതുടങ്ങാമെന്നു കരുതി
കാത്തിരിക്കുമെങ്കില്‍, ആ കാത്തിരിപ്പ്‌ വൃഥാ വിലാകും. തീര്‍ച്ച.

എന്തായാലും പ്രസക്തിയുള്ള ഒരു വിഷയം,
വളരെ മനോഹരമായ പദ പ്രയോഗങ്ങളിലൂടെ,
വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തു വിട്ടുകൊണ്ടു
തന്നെ, സരസമായും, ലളിതമായും പറഞ്ഞിരിക്കുന്നു.

എഴുത്തിന്‍റെ ഔന്നിത്യങ്ങളിലെക്ക് ഉറ്റു നോക്കുന്ന
ഒരെഴുത്തുകാരി എന്ന നിലക്ക്,കയറി തുടങ്ങുന്ന
പടികള്‍ ശക്തമാക്കെണ്ടതുണ്ട്.

ആശംസകളോടെ,
---ഫാരിസ്‌

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഉമ്മൂ, എഴുതാന്‍ ഒന്നുമില്ല എന്ന് പറഞ്ഞു പറഞ്ഞ്, ഗൃഹാതുരത പേറുന്ന,നനുത്ത സ്വപ്നങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയല്ലോ...

വളരെയേറെ നന്നായിരിക്കുന്നു ട്ടോ...

സുജിത് കയ്യൂര്‍ പറഞ്ഞു...

rasheeda,ee peril thanne ezhuthiyaal pore?nalla rachanakal kandu,ivide.aashamsakal.

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

............എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതിയതാണെങ്കിലും ,,,കുഞ്ഞു കുഞ്ഞു ഓര്‍മ്മകളെ താലോലിക്കുന്ന ഈ'നഷ്ടബോധം' ഇനിയും ഏറെ പറയേണ്ടത് തന്നെയാണ്.....കാരണം ഇങ്ങിനെയൊരു പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു വെക്കുക തന്നെ വേണം ;വരും തലമുറയ്ക്ക് വേണ്ടി..

സുലേഖ പറഞ്ഞു...

ഇന്നത്തെ കുട്ടികല്കും അവരുടെതായ ലോകം ഉണ്ടാകും.പണ്ട് നമ്മോടു വീട്ടുകാര്‍ പറയില്ലേ അവരുടെ ചെറുപ്പ കാലമല്ല ഇപ്പോഴെന്ന്.അതുപോലെയേ ഉള്ളൂ.നാം എന്നും ഭൂതകാലത്തില്‍ ആണല്ലോ ജീവിക്കുന്നത്.ഓര്‍മകളില്‍ തെന്നിയൊഴുകി അങ്ങനെ പോകുന്നു.

Echmukutty പറഞ്ഞു...

മാറ്റങ്ങൾ കാര്യമായി ബാധിയ്ക്കാത്ത സ്ഥലങ്ങളും ബാക്കിയുണ്ടേയ്.
പിന്നെ എല്ലാ മാറ്റങ്ങളും മോശമല്ല, പഴയതെല്ലാം ആകെ നന്മയുമായിരുന്നില്ല.

എഴുത്ത് കേമമാണ് എന്തു പ്രതിപാദിച്ചാലും......

ബിഗു പറഞ്ഞു...

ഗ്രാമങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു :(

ലളിതസുന്ദരമായ ഭാഷ ആശംസകള്‍

Noushad Koodaranhi പറഞ്ഞു...

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മജി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രപെട്ടെന്ന് ഗ്രാമങ്ങൾ സ്വന്തം ആത്മാവ് തേടിയലയുമെന്ന്. എന്നെങ്കിലും നമ്മുടെ പൈതൃകവും പാരമ്പര്യവും പച്ചപ്പും പാടങ്ങളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശികൾക്ക് വേണ്ടി നാം വിശേഷിപ്പിച്ച നമ്മുടെ കേരള നാട് നമുക്ക് തിരിച്ചു കിട്ടുമോ?! അന്നിതു പൂർത്തിയാക്കാം അല്ലെ.:::....

ഇതിനാണ് നല്ല എഴുത്ത് എന്ന് പറയുക....ഇത്ര മാത്രം ,......

Muneer N.P പറഞ്ഞു...

എഴുത്തില്‍ നൊസ്റ്റാള്‍ജിയ തിളങ്ങുന്നു... പിന്നെ
ഗ്രാമത്തിന്റെ പച്ചപ്പിന്റെ കാഴ്ചകളൊന്നും ഇന്നു
മാറിപ്പോയിട്ടോന്നുമില്ല.. അതു വീണ്ടും അനുഭവിച്ചറിയണമെങ്കില്‍ ഒരു ശ്രമം നടത്തണം..ഒരു പക്ഷേ ഫ്ലാറ്റിന്റെ ഉള്ളറകളില്‍ കാലം കഴിക്കുമ്പോള്‍ പ്രവാസികള്‍ക്കു തോന്നുന്ന നാടിനെയോര്‍ത്തുള്ള നിരാശ!..കുട്ടിക്കാലത്തു കിട്ടുന്ന സ്വാതന്ത്ര്യം ഇപ്പോള്‍ ഇല്ലാത്തതു കൊണ്ടും ചുമതലകള്‍ ഏല്‍പ്പിച്ച ഭാരം ചുമലിലേറ്റുന്നതു കൊണ്ടും ഒരു പക്ഷേ മനസ്സിനിഷ്ടമുള്ള ഗ്രാമസൌന്ദര്യം ആസ്വദിക്കാന്‍
കഴിയാതിരിക്കുന്നുണ്ടാവാം..

തെച്ചിക്കോടന്‍ പറഞ്ഞു...

നഷ്ടപ്പെട്ട ഗ്രാമീണ സൌന്ദര്യത്തെകുറിച്ചുള്ള പോസ്റ്റ്‌ നന്നായി എഴുതി.

സ്വാഭാവികമായ മാറ്റം ഗ്രാമങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നു എങ്കിലും എല്ലാം നശിച്ചുപോയി എന്ന് പറയാറായിട്ടില്ല. കാണാനും ആസ്വദിക്കാനുമുള്ള മടി അല്ലെങ്കില്‍ സമയക്കുറവു അവയെ നമ്മളുടെ ശ്രദ്ദയില്‍ നിന്ന് മാറ്റുന്നു എന്ന് മാത്രം.
മുന്‍പ്‌ ദിവസവും മുങ്ങിക്കുളിച്ചിരുന്ന വീടിനടുത്ത പുഴയില്‍ ഇപ്പോള്‍ വീട്ടുകാരുപോലും പോകാറില്ല. ഒതുക്കുകള്‍ ഇറങ്ങാനുള്ള മടി! എല്ലാം വീട്ടിനകത്ത് തന്നെ സാധിക്കാം എന്ന സൌകര്യം!

നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍

Vishnupriya.A.R പറഞ്ഞു...

നല്ല പോസ്റ്റ്‌

moideen angadimugar പറഞ്ഞു...

നല്ലപോസ്റ്റ്, ആശംസകൾ

UmmuMumina പറഞ്ഞു...

ഉള്ളീലൊരു ഓംകാരമുണ്ട്
കരയുന്ന,ചിരിക്കുന്ന, മിണ്ടുന്ന,

UmmuMumina പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റഷീദ്‌ കോട്ടപ്പാടം പറഞ്ഞു...

ഒരു നാട്ടുമ്പുറത്ത് കാരിയുടെ പച്ചയായ വേവലാതികള്‍...

സ്വ.ലേ പറഞ്ഞു...

കൊള്ളാം..വീണ്ടും വീണ്ടും..മുന്നോട്ടു പോകട്ടെ..ആശംസകള്‍..

lekshmi. lachu പറഞ്ഞു...

ഉമ്മു അമ്മാര്‍ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.ഈ ഗ്രാമ വീഥിയിലൂടെയുള്ള യാത്ര...

ബിന്‍ഷേഖ് പറഞ്ഞു...

ഞാന്‍ ഈയടുത്തു രണ്ടാഴ്ചത്തെ ലീവില്‍ നാട്ടില്‍ പോയി,ആലി നാദാപുരം പോയ പോലെ.

വെച്ച് മറന്ന സാധനം എടുക്കാന്‍ പോവുന്നത് പോലെ പായുന്ന ആളുകള്‍,നിരത്തു നിറഞ്ഞൊഴുകുന്ന വാഹനങ്ങള്‍.അതിധ്രുതം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോണ്ക്രീറ്റ് വനവല്‍ക്കരണം...
ഹൌ അസഹ്യം..!
(ഒരല്പ്പനേരം തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ലാതെ എങ്ങോട്ടാണ് പടച്ചോനെ ഈ പഹയന്മാര്‍ പായുന്നത്.)

ഈ കാലത്തും നിത്യവും ഗ്രാമീണ വിശുദ്ധിയും സൌന്ദര്യവും ആസ്വദിച്ചു ജീവിക്കുന്ന ദുഷ്ടന്മാരെ,നിങ്ങള്ക്ക് എന്റെ ഒരായിരം അസൂയാപുഷ്പങ്ങള്‍ !!!!!!

ഇപ്പോഴും ആ മനസ്സുമായി നടക്കുന്ന ഉമ്മു അമ്മാറിനു ഒരു രണ്ടായിരവും.

നല്ല മൊഞ്ചുള്ള എഴുത്തു.സത്യം പറയാലോ.ഈ ഗ്രാമ്യസൌന്ദര്യ വിവരണം വായിച്ചു എന്റെ ഉള്ളം നീറുന്നു.എല്ലാമെല്ലാം നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയല്ലേ?
ഇനി ഇതെല്ലാം എവിടെ കാണാന്‍.?

അമ്മാറിന്റെ ഉമ്മാ..ഇനിയും എഴുതുക.
വായിച്ചെങ്കിലും പൂതി തീര്‍ക്കാലോ..

ഹൈന പറഞ്ഞു...

നന്നായിട്ടുണ്ട് :)

സാബിബാവ പറഞ്ഞു...

നൊസ്റ്റാള്‍ജിക്ക് എഴുത്തുകള്‍ എന്നും എനിക്കിഷ്ട്ടമാണ്
അതുപോലെ ഇതും ഒരുപാട് ഇഷ്ട്ടായി

ശ്രീ പറഞ്ഞു...

നല്ല ഓര്‍മ്മകളെങ്കിലുമുണ്ടല്ലോ. ഇനി വരും തലമൂറയുടെ കാര്യമോ?

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

നല്ല കുറെ ഓര്‍മകള്‍ മനസ്സില്‍ ഓടിയെത്തി.
>> ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മജി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രപെട്ടെന്ന് ഗ്രാമങ്ങൾ സ്വന്തം ആത്മാവ് തേടിയലയുമെന്ന്. <<
നല്ല ചിന്തകള്‍.

appachanozhakkal പറഞ്ഞു...

ഉമ്മു,
ഗ്രാമഭംഗി ഒട്ടും ചോര്‍ന്നു പോകാതെ, ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.
നല്ല ഇമ്പമുള്ള, ഈണത്തിലുള്ള എഴുത്ത്. നന്നായിരിക്കുന്നു.
ഇതിന്റെ ഇടയില്‍ക്കൂടി, ഒന്നു രണ്ടു കഥാപാത്രങ്ങളെയും കൂടി പിടിച്ചിട്ടാല്‍, ഇതൊരു ചെറുകഥ ആകുമായിരുന്നു,എന്നെനിക്ക് തോന്നി.
അഭിനന്ദനങ്ങള്‍!

junaith പറഞ്ഞു...

ഓര്‍മ്മകളിലേക്ക് തള്ളി വിട്ട പോസ്റ്റ്‌...ഇഷ്ടായി..നന്നായിരിക്കുന്നു..

..naj പറഞ്ഞു...

good article.
keep writing.

ശബരിമല ദുരന്തം

സലാഹ് പറഞ്ഞു...

ഗ്രാമങ്ങള്ക്കും വയലുകള്ക്കും മേല് കോണ്ക്രീറ്റ് കെട്ടിടങ്ങളാല് ശ്മശാനം പണിതതാരാണെന്ന് പുതിയ തലമുറ ചോദിക്കുമെന്നു കരുതുന്നില്ല. അവര്ക്കു പ്രിയം നാം മറക്കരുതെന്നാഗ്രഹിക്കുന്ന പഴമയെയല്ല, പുതുമയുള്ളതെന്ന് അവരെ നാംതന്നെ ധരിപ്പിച്ചുവച്ച നീതികെട്ട ആധുനികതയുടേതാണ്.

ആരോടുപറയാന്.

കൂതറHashimܓ പറഞ്ഞു...

നഷ്ട്ടപെടുന്ന ഗ്രമീണത തിരിക വരാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍, തീര്‍ച്ച അടുത്ത തലമുറ ഈ ഗ്രാമീണത ആവും ഒരുപാട് സ്നേഹിക്കുക.
വിവര സാങ്കേതികത ഗ്രമങ്ങളുടെ നില നില്‍പ്പിനെ ആവും ഇനിയുള്ള കാലം വളര്‍ത്തുക.

ആഗ്രഹിക്കാം വരും തമുറക്കും നിഷ്കളങ്ക ഗ്രാമീണത വേണ്ടുവോളം ലഭിക്കുമെന്ന്
(‘സ്വദേശ്’ എന്ന ഹിന്ദി സിനിമ ഇത്തരം ഒന്നിനെ എടുത്ത് കാണിക്കുന്നു)

ഒരു നുറുങ്ങ് പറഞ്ഞു...

വികസനം ആവശ്യവും അത്യാവശ്യവും തന്നെ..
തോടും പുഴയും കാടും മേടും മുടീച്ച് കൊണ്ടേ വികസനം സാധ്യമാവൂ എന്നേടത്താണ്‍ കുഴപ്പം.
ഉമ്മുഅമ്മാര്‍ പറഞ്ഞ് പോയത് കുറെ നിറം മങ്ങിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍.ഭാവിതലമുറക്ക് ഇങ്ങിനെ ഓര്‍ത്തെടുക്കാന് പോലും ഒന്നുമുണ്ടാവില്ലാ എന്നതാണ്‍ ദു:ഖം.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഉമ്മു,

ഉമ്മുവിന്റെ സങ്കടം മനസ്സിലാകുന്നുണ്ട്.പക്ഷേ ഉമ്മു പറഞ്ഞ നഷ്ടപ്പെട്ടുപോയി എന്നു പരിതപിക്കുന്ന എല്ലാം തന്നെ ഇപ്പോഴും ഗ്രാമങ്ങളിലുണ്ട് എന്നതാണു വാസ്തവം.നമ്മളത് കാണാന്‍ ശ്രമിക്കുന്നില്ല.അറിയുവാന്‍ ശ്രമിക്കുന്നില്ല.നഗരവത്ക്കരണത്താല്‍ എല്ലാം നശിക്കുവാണു.പണം എന്ന അത്യാര്‍ത്തിക്കുമുമ്പില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു.നാളെയൊരു കാലത്ത് ഗ്രാമങ്ങള്‍ എന്നൊന്നു ഇന്ത്യയിലുണ്ടായിരുന്നു എന്നത് ചരിത്രത്താളുകളില്‍ മാത്രമവസാനിക്കും.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമഭംഗികളിലേക്ക് ഒരു മടക്കയാത്ര നടത്തി ഞാന്‍!

നന്നായി എഴുതി

UmmuMumina പറഞ്ഞു...

കവിതകളില്‍ ഒന്ന് വായിച്ചു ,ഇനിയും ഒന്ന് കൂടി വായിക്കണം
സമയം പോലെ മറ്റുള്ളവയും വായിക്കാം, ഈ കവിത വായിച്ചപോള്‍
എനിക്ക് തോന്നിയ വരികള്‍ താഴെ കുറിക്കുന്നു ,കവിതയായി തന്നെ കുറിക്കട്ടെ
സ്നേഹത്തോടെ ഈ റഷീദ കുട്ടിയുടെ അനുജത്തി ഉമ്മു മു ഉമിന

നിറഞ്ഞ്
മഴ പെയ്യുന്നുണ്ട്
നിന്റെ കവിതയില്‍.
അകമറിഞ്ഞ് നനയുന്നുണ്ട് ഞാന്‍
എന്റെ ഈറന്‍ ഉണങ്ങാന്‍
ഇനി ഒരു കുഞ്ഞ്
സൂര്യനും ഉദിക്കരുത്
നിന്റെ കവിതയില്‍.

Ummu Mu mina
Department of Cardiology
Surgical Division head of the Department

dreams പറഞ്ഞു...

nannayitundu ezhuthirikunathu athupolle ethil ullpeduthiya photokal grameena shylieduthukanikunnu ennyum kooduthal ezhuthan kazhiyatte ennu prarthichukondu...........

Amjad Ali പറഞ്ഞു...

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മജി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രപെട്ടെന്ന് ഗ്രാമങ്ങൾ സ്വന്തം ആത്മാവ് തേടിയലയുമെന്ന്........
super..... abhivadhyangal...
one of your best post.....

അംജിത് പറഞ്ഞു...

Nostalgia at its peak... മനോഹരമായിരിക്കുന്നു. തുടരുക

rafeeQ നടുവട്ടം പറഞ്ഞു...

എഴുതാന്‍ മോഹിച്ച ആശയങ്ങള്‍ ഹൃദ്യമായി. തുടങ്ങിവച്ച ഓരോ വരിയിലുമുണ്ട് എഴുത്തിന്‍റെ സൗന്ദര്യം!

സിറാജ് ആസാദ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സിറാജ് ആസാദ്‌ പറഞ്ഞു...

എഴുത്തിന്‍റെ രീതി എനികിഷ്ടപെട്ടു. അക്ഷരങ്ങള്‍ കൊണ്ട് ഓര്‍മയുടെ ചെപ്പ് തുറക്കുന്ന അത്ഭുതം സഹോദരിയുടെ എഴുത്തില്‍ കാണാം. ഇഷ്ടങ്ങള്‍ പലര്ക്കും പലതാണ്. പക്ഷെ, പ്രകൃതിയെ ഇഷ്ടപെടത്തവരാരുമുണ്ടാവില്ല. ആതാണ് ഉമ്മു ആമിറിന്‍റെ എഴുത്തിനു മറ്റുകൂട്ടിയത്. ഈ കഴിവ് നന്മയെ ജനമനസ്സുകളില്‍ നാട്ടു വളര്‍ത്താന്‍ കഴിയെട്ടെ എന്ന് ആശംസിക്കുന്നു!!

Sureshkumar Punjhayil പറഞ്ഞു...

Ini Ennekkurichum...!

Manoharam, Ashamsakal...!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വായിച്ചപ്പോള്‍ വരികളിലെരിയുന്നുണ്ട്, വേവലാതികള്‍ പുകയുന്ന ഒരു മനസ്സിന്‍റെ ആത്മഗതങ്ങള്‍..

അഷ്‌റഫ്‌ ചെമ്മാട് (അറേബ്യന്‍) പറഞ്ഞു...

കുട്ടിക്കാലത്തെ മഴക്കാല രാത്രികള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ് ,
...മഴയുടെ പാട്ട് കേട്ട് കൊണ്ട് മൂടി പുതച്ച് ഉറങ്ങാതെ അങ്ങിനെ കിടക്കാൻ ,
മഴയുടെ ആരവം നേർത്ത് നേർത്തില്ലാതായി കഴിയുമ്പോഴേക്കും ചീവീടുകള്‍ പാടി തുടങ്ങും... ,
ആ കുളിരണിയിക്കുന്ന രാത്രിയെ പറ്റി എഴുതണമെങ്കിൽ പ്രവാസിയായ എനിക്കും,
വർണ്ണിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറത്താണ്. ....നന്നായി എഴുതി..
മഴ കണ്ടിരിക്കാന്‍ ,മഴയെ ഓര്‍ക്കാന്‍,മഴയെക്കുറിച് കേള്‍ക്കാന്‍ , മഴയെ കുറിച്ച് പറയാന്‍, മഴ നനയാന്‍,
മഴയിള്ളിടത്തൊക്കെ പറന്നെത്താന്‍ ചിറകുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിക്കുന്ന-എന്നിലേക്ക്‌,
ഒരു മഴയനുഭവം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ , പുറത്തു മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍,ആയിരുന്നു
ഈ പോസ്റ്റിലെ 'മഴ' ഒരു കുളിരായ് പെയ്തിറങ്ങിയത് ....
നന്നായി ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍...

ശാന്ത കാവുമ്പായി പറഞ്ഞു...

ഇഷ്ടമായി എഴുത്ത്.

hafeena പറഞ്ഞു...

കുപ്പിവളകളിഞ്ഞ് സ്കൂളിലേക്ക് പോയതും മഴക്കാലങ്ങളിൽ നീലയും വെള്ളയും പൂക്കളുള്ള കുടയും ചൂടി വഴിയരികിലൂടെ ഒഴുകുന്ന വെള്ളത്തിൽ ചാടിക്കളിച്ച് വീട്ടിലെത്തുമ്പോൾ ഉമ്മയുടെ വകയായി കിട്ടുന്ന വഴക്കുകളും അതൊക്കെ പണ്ടത്തെ കാലം ,
അങ്ങനെ ഒരു കാലം നമ്മില്‍ നിന്ന് വിട പറഞ്ഞു അല്ലേ ഉമ്മു !!!!!!?
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളെ ഓര്‍ത്തു നെടുവീര്‍പ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍ ,
പച്ച മാങ്ങയും പുളിയുമെല്ലാം ആസ്വദിച്ച് കഴിച്ച ആ സുന്ദര നിമിഷങ്ങള്‍ ഇനി ഒരിക്കലും നമ്മിലേക്ക്‌ വരില്ല അല്ലെ ?
ആ നല്ല ഓര്‍മ്മകളെ നല്‍കിയ എന്‍റെ ഉമ്മു അമ്മാറിനു ഒരായിരം അഭിനന്ദങ്ങള്‍

sameer പറഞ്ഞു...

കാലത്തിന്റെ സന്ദേശം . യുവത്വത്തിന്റെ ആവേശം , ജീവിതത്തിന്‍റെ മാതൃകകള്‍
thanks ummu ammar

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

സെഞ്ച്വറി ഞാനടിച്ചേ...

ഷമീര്‍ തളിക്കുളം പറഞ്ഞു...

oru nimishathekku njaanente graamathilekku thirichupoyi....
thanks dear.

jayarajmurukkumpuzha പറഞ്ഞു...

aashamsakal........

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വായിച്ചു വളരെ ഇഷ്ടപ്പെട്ടു. നിശാസുരഭിയും
ഗ്രാമ വിശുദ്ധിയെക്കുറിച്ചെഴുതിയിട്ടുണ്ട്.
അതില്‍ കുറിച്ച അഭിപ്രായം വീണ്ടും കുറിക്കുന്നില്ല.

ഉമ്മുഅമ്മാർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mishkath പറഞ്ഞു...

very nice .keep it up

Sulfi Manalvayal പറഞ്ഞു...

ശൊ. ശരിക്കും വായിച്ചു കൊതിപ്പിച്ചു കളഞ്ഞു.
നഷ്ടപ്പെട്ട നമ്മുടെയൊക്കെ സുന്ദരമായ ബാല്യ കാലങ്ങളെക്കുറിച്ച് ഓര്‍ക്കാനെങ്കിലും പറ്റുന്നില്ലേ. ഇന്നിന്‍റെ ബാല്യങ്ങള്‍ക്കെന്ത് ബാക്കി.
കംപ്യുറ്ററും, ഗെയിമുകളുടെയും ലോകത്ത് വിഹരിക്കുന്ന അവരെവിടെ ഇതൊക്കെ അറിയുന്നു.
ഭാഗ്യം. ഇത്തരം നല്ല എഴുത്തുകള്‍ ഇനിയും പോരട്ടെ.